category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"സുഡാനിലെ യുദ്ധം എല്ലാവരും മറന്നു"; പിന്തുണ അഭ്യര്‍ത്ഥിച്ച് പൊന്തിഫിക്കൽ കത്തോലിക്ക സന്നദ്ധ സംഘടന
Contentലിസ്ബണ്‍: യുദ്ധത്തെ തുടര്‍ന്നു ദക്ഷിണ സുഡാനിൽ അഭയം കണ്ടെത്തിയ അഭയാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനായി പോർച്ചുഗലിൽ അടിയന്തര കാമ്പയിൻ ആരംഭിച്ചു. 2023 ഏപ്രിൽ 15-ന് പൊട്ടിപ്പുറപ്പെട്ട സുഡാനിലെ ആഭ്യന്തര യുദ്ധം ലോകത്തിലെ മറന്നുപോയ യുദ്ധങ്ങളിലൊന്നാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) പ്രസ്താവിച്ചു. രാജ്യത്തു അരങ്ങേറിയ അക്രമം ഇതിനകം ആയിരക്കണക്കിന് മരണങ്ങൾക്കും ദശലക്ഷക്കണക്കിന് ആളുകളുടെ പ്രവാസ ജീവിതത്തിനും കാരണമായിട്ടുണ്ടെന്നും പോർച്ചുഗീസ് സെക്രട്ടേറിയറ്റിലെ എസിഎൻ ഡയറക്ടർ കാറ്ററിന മാർട്ടിൻസ് ഡി ബെറ്റൻകോർട്ട് വ്യക്തമാക്കി. ദക്ഷിണ സുഡാൻ അതിൻ്റെ ഹ്രസ്വ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൊന്നാണ് നീങ്ങുന്നത്. ഈ ജനതയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യത്തെ കുറിച്ച് ആരും സംസാരിക്കാറില്ല, വാസ്തവത്തിൽ ഇത് ലോകത്തിലെ മറന്നുപോയ യുദ്ധങ്ങളിലൊന്നാണ്. യുദ്ധം മൂലമുണ്ടായ മാനുഷിക പ്രതിസന്ധി വളരെ വലുതാണ്. ഭക്ഷണമോ വെള്ളമോ കൂടാരങ്ങളോ അടിസ്ഥാന ആവശ്യങ്ങളോ ഇല്ലാത്ത ഈ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ സഹായിക്കാൻ ദയവായി വരണമെന്നും സംഘടന അഭ്യര്‍ത്ഥന സന്ദേശത്തില്‍ കുറിച്ചു. നേരത്തെ സൈനീക മേധാവി അബ്ദേല്‍ ഫത്താ അല്‍ ബുര്‍ഹാനും, ആര്‍.എസ്.എഫ് തലവനായ ജനറല്‍ മൊഹമ്മദ്‌ ഹംദാനും തമ്മിലുള്ള അധികാര വടംവലിയാണ് ആഭ്യന്തരയുദ്ധമായി പരിണമിച്ചത്. കമാന്‍ഡ് സെന്ററാക്കി പരിവര്‍ത്തനം ചെയ്ത ഖാര്‍തൂമൈല്‍ കോപ്റ്റിക് കത്തീഡ്രല്‍ ഉള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ ‘ആര്‍എസ്എഫ്’ന്റെ ആക്രമണത്തിനിരയായിരിന്നു. ഒംദുര്‍മാനിലെ കോപ്റ്റിക് കത്തീഡ്രലും ആക്രമണത്തിനിരയാവുകയും കൊള്ളിയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സുഡാനി ക്രൈസ്തവരില്‍ നല്ലൊരു വിഭാഗം ഈജിപ്റ്റില്‍ വേരുകളുള്ള കോപ്റ്റിക് ഓര്‍ത്ത്ഡോക്സ് സഭാംഗങ്ങളാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-29 16:24:00
Keywordsസുഡാനി
Created Date2024-06-29 16:24:30