Contents
Displaying 22971-22980 of 24979 results.
Content:
23398
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ അറിയിച്ചുള്ള നിവേദനം മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചു
Content: ചങ്ങനാശേരി: കേരളത്തിലെ ക്രൈസ്‌തവ സമൂഹം വളരെ പ്രതീക്ഷയോടെ കണ്ട ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, റിപ്പോർട്ട് നിർദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി ക്രൈസ്‌തവ സഭാ സമൂഹങ്ങളുമായി ചർച്ച ചെയ്‌തു നടപ്പിലാക്കുക, മാർത്തോമാ ശ്ലീഹായുടെ ഓർമ ദിനമായ ജൂലൈ മൂന്ന് എല്ലാ വർഷവും പൊതുഅവധിയായി പ്രഖ്യാപിക്കുക, ശനിയാഴ്ച ദിവസങ്ങൾ പ്രവൃത്തിദിനം ആക്കുവാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അതിരൂപത സമിതി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി. അബ്‌ദുറഹ്‌മാൻ എന്നിവർക്ക് സമർപ്പിച്ച നിവേദനത്തിലുള്ളത്. അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, ജാഗ്രത സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, കത്തോലിക്ക കോൺഗ്രസ് ഓഫീസ് ചാർജ് സെക്രട്ടറി ജിനോ ജോസഫ് കളത്തിൽ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. ജോബ് മൈക്കിൾ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
Image: /content_image/India/India-2024-07-05-10:55:42.jpg
Keywords: മന്ത്രി

23399
Category: 1
Sub Category:
Heading: മനുഷ്യാവകാശ ലംഘനത്തിന്റെ ഇര ഫാ. സ്റ്റാന്‍ സ്വാമി വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം
Content: മുംബൈ: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നീണ്ട ഒരു വര്‍ഷം ഭരണകൂടം വേട്ടയാടിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ടിട്ടു ഇന്നേക്ക് മൂന്നു വര്‍ഷം. 2021 ജൂലൈ 5നു മുംബൈ ഹോളിഫാമിലി ആശുപത്രിയിലായിരിന്നു നീതി ലഭിക്കാതെ അദ്ദേഹം വിടവാങ്ങിയത്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയായിരിന്നു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 2021 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് അദ്ദേഹം ഇരയായിരിന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത എന്‍ഐഎ കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ 2021 മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞു. നാഡിവ്യൂഹത്തെ ബാധിക്കുന്ന പാർക്കിസണ്‍സ് രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി ഇടപ്പെട്ടാണ് ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയത്. വൈദികന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലൈ 4നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പിറ്റേദിവസം 2021 ജൂലൈ 5നു നീതിപീഠത്തിന്റേയും ഭരണകൂടത്തിന്റേയും ദയക്ക് കാത്തു നില്‍ക്കാതെ ആ മനുഷ്യസ്നേഹി മരണപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. Tag: Fr Stan Swamy death anniversary, Stan Swamy Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-07-05-11:07:47.jpg
Keywords: സ്റ്റാന്‍

23400
Category: 1
Sub Category:
Heading: മേഘാലയയുടെ 'എഞ്ചിനീയര്‍ ബിഷപ്പ്' ജോർജ് മാമലശ്ശേരി കാലം ചെയ്തു
Content: ബാംഗ്ലൂർ: മേഘാലയയിലെ ടുറ രൂപതയുടെ മുന്‍ അധ്യക്ഷനും മലയാളിയും 'എഞ്ചിനീയര്‍ ബിഷപ്പ്' എന്ന വിശേഷണം കൊണ്ടും ശ്രദ്ധേയനായിരിന്ന ബിഷപ്പ് ജോർജ് മാമലശ്ശേരി കാലം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ടുറയിലെ ഹോളി ക്രോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരിന്നു അന്ത്യം. ടുറ രൂപതയുടെ പ്രഥമ ബിഷപ്പായി 1979-2007 കാലയളവില്‍ 28 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം കോട്ടയം കളത്തൂര്‍ സ്വദേശിയാണ്. സംസ്കാരം ജൂലൈ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് തുറയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടക്കും. സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ അദ്ദേഹത്തിന് ഉണ്ടായിരിന്ന നേതൃപാടവവും നിർമ്മാണ സംരംഭങ്ങളിലെ വൈദഗ്ദ്ധ്യവും 'എഞ്ചിനീയര്‍ ബിഷപ്പ്' എന്ന വിശേഷണം ബിഷപ്പ് ജോർജ് മാമലശ്ശേരിയ്ക്കു ലഭിക്കുന്നതിന് കാരണമായി. 1932 ഏപ്രിൽ 23ന് കോട്ടയം കളത്തൂരിലാണ് ജനനം. മാമലശ്ശേരി കുര്യൻ്റെയും എലിസബത്ത് മാമലശ്ശേരിയുടെയും മൂന്ന് മക്കളിൽ ഇളയ ആളായിരുന്നു ജോര്‍ജ്ജ്. പ്രാഥമിക പഠനത്തിന് ശേഷം മദ്രാസ്-മൈലാപ്പൂർ രൂപതയ്ക്കായി പൂനമല്ലിയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ ചേർന്നു. മിഷനറി തീക്ഷ്ണതയാൽ നയിക്കപ്പെട്ട അദ്ദേഹം സെമിനാരി പഠനം പൂര്‍ത്തിയാക്കി 1960 ഏപ്രിൽ 24-ന് തിരുപ്പട്ടം സ്വീകരിച്ചു. മലേറിയയും വന്യജീവികളുടെ ആക്രമണവും മൂലം വല്ലാത്ത പ്രതിസന്ധി നേരിട്ടിരിന്ന ഷില്ലോംഗ്-ഗുവാഹത്തി അതിരൂപതയിലെ ഗാരോ ഹിൽസിലേക്ക് അദ്ദേഹത്തെ സഭ അയച്ചു. ഒരു ദശാബ്ദക്കാലം ടുറയിലും ബാഗ്‌മാരയിലും അസിസ്റ്റൻ്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ശേഷം, 1970-ൽ ഡാലുവിലെ ഇടവക വികാരിയായി നിയമിക്കപ്പെട്ടു. 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് അദ്ദേഹം തൻ്റെ ഇടവകയിൽ കുടിയിറക്കപ്പെട്ട ആളുകൾക്ക് താമസവും ഭക്ഷണവും പിന്തുണയും നൽകി. 1979 ഫെബ്രുവരി 8-ന് 46-ാം വയസ്സിൽ, ടുറയിലെ ആദ്യത്തെ ബിഷപ്പായി ഫാ. ജോര്‍ജ്ജിനെ വത്തിക്കാന്‍ നിയമിച്ചു. 1979 മാർച്ച് 18-നായിരിന്നു സ്ഥാനാരോഹണം. ബിഷപ്പ് എന്ന നിലയിൽ, നിലവിലുള്ള 14 കേന്ദ്രങ്ങൾ വികസിപ്പിക്കുകയും 23 പുതിയ ഇടവകകൾ സ്ഥാപിക്കുകയും ചെയ്തു. പ്രദേശത്തിൻ്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മോശം നിലവാരം തിരിച്ചറിഞ്ഞ അദ്ദേഹം വിദൂര പ്രദേശങ്ങളിൽ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല വികസിപ്പിച്ചെടുക്കുവാന്‍ കഠിന പ്രയത്നം നടത്തി. ടുറയിലും വില്യംനഗറിലും കോളേജുകൾ സ്ഥാപിക്കാൻ ബിഷപ്പ് മാമലശ്ശേരി സലേഷ്യൻ ജെസ്യൂട്ട് മിഷ്ണറിമാരെ ക്ഷണിച്ചു. ഗാരോ ഹിൽസിലെ അഞ്ച് ജില്ലകളിലായി അദ്ദേഹം 34 ഡിസ്പെൻസറികൾ സ്ഥാപിച്ച അദ്ദേഹം 1993-ൽ ടുറയിൽ 150 കിടക്കകളുള്ള ഹോളി ക്രോസ് ഹോസ്പിറ്റൽ സ്ഥാപിക്കുകയും ചെയ്തു. ബിഷപ്പിന്റെ വിവിധങ്ങളായ നിർമ്മാണ സംരംഭങ്ങൾ അദ്ദേഹത്തിന് "എൻജിനീയർ ബിഷപ്പ്" എന്ന വിളിപ്പേര് നേടിക്കൊടുത്തു. റിനോ സിമോനെറ്റി സ്‌കൂൾ ഓഫ് നഴ്‌സിംഗ് സ്ഥാപിച്ച് ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസത്തിനും അദ്ദേഹം മുൻഗണന നൽകി. ഭിന്നശേഷിയുള്ള വ്യക്തികൾക്കായി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി മോണ്ട്‌ഫോർട്ട് കേന്ദ്രം സൃഷ്ടിക്കാൻ അദ്ദേഹം മോണ്ട്‌ഫോർട്ട് സന്യാസ സമൂഹത്തെ ക്ഷണിച്ചു. ഇതിനിടെ നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ സമൂഹത്തില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം ഇടപെടലുകള്‍ നടത്തി. 2007-ൽ വിരമിച്ച ശേഷവും ബിഷപ്പ് ജോർജ് വൈദിക ഭവനത്തിൽ നിന്ന് രൂപതയ്ക്കു വേണ്ടിയുള്ള സേവനം തുടർന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിലെ സംഭാവനകൾക്ക് മേഘാലയ സർക്കാർ അദ്ദേഹത്തെ 'പാ ടോഗൻ സാങ്മ' അവാർഡ് നൽകി ആദരിച്ചിരിന്നു. മേഘാലയയിലെ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല അദ്ദേഹത്തെ 2019- ൽ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചുവെന്നതും ശ്രദ്ധേയമാണ്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-05-15:51:38.jpg
Keywords: മേഘാലയ

23401
Category: 1
Sub Category:
Heading: ഹെയ്തിയിൽ അക്രമിസംഘം തട്ടിക്കൊണ്ടുപോയ വൈദികന് മോചനം
Content: പോർട്ട് ഓ പ്രിൻസ്: കഴിഞ്ഞ ഞായറാഴ്ച അക്രമിസംഘം തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. എമ്മാനുവേൽ സെന്തേലിയായ്ക്കു മോചനം. പോർട്ട്-ഓ-പ്രിൻസ് അതിരൂപത വൈദികന്റെ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മോചനദ്രവ്യം നൽകിയിട്ടില്ലായെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിലെ ഗ്രെസിയേ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പ്രദേശത്ത് ഞായറാഴ്ച അക്രമി സംഘം വന്‍ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. മുൻ പോലീസ് ഉദ്യോഗസ്ഥനായ ജിമ്മി ഷെറിസ്യേറുടെ കീഴിലുള്ള വിവ്ര് എൻസെബിൾ എന്ന അക്രമിസംഘം ജൂലൈ ഒന്നിന് നടത്തിയ ആക്രമണങ്ങളിൽ ഇരുപത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഗ്രെസിയേ പ്രദേശത്തെ പോലീസ് സബ് സ്‌റ്റേഷൻ അക്രമിസംഘം ആക്രമിച്ചിരുന്നു. അക്രമ കലുഷിതമാണ് ഇന്നു ഹെയ്തി. ഒന്‍പത് ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്മയായ ‘ജി-9’ ആണ് ഫെബ്രുവരി അവസാനംമുതൽ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഹെയ്തിയിൽ കലാപം ആരംഭിച്ചത്. രാജിവെച്ചില്ലെങ്കിൽ രാജ്യത്ത് ആഭ്യന്തരയുദ്ധമാരംഭിക്കുമെന്ന് സഖ്യത്തിന്റെ നേതാവായ ജിമ്മി ബാർബിക്യു ചെറിസിയർ ഭീഷണിമുഴക്കിയിരുന്നു. കലാപം തുടരുന്നതിനിടെ, ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻറി രാജിവെച്ചു. രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൻ്റെ 80% പ്രദേശവും നിയന്ത്രിക്കുന്ന ക്രിമിനൽ ഗ്രൂപ്പുകളുടെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.
Image: /content_image/News/News-2024-07-05-17:19:20.jpg
Keywords: ഹെയ്തി

23402
Category: 1
Sub Category:
Heading: ഈശോ: അൽഫോൻസാമ്മയുടെ ഇഷ്ടനാമം | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 05
Content: ഈശോ എന്ന തിരുനാമം ഉച്ചരിക്കുന്നത് എന്റെ നാവിന് ഏറെ മധുരതരമാണ് - വി. അൽഫോൻസാ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ശക്തമായ പ്രതീകമാണ് 'ഈശോ' എന്ന നാമം. ഈശോ നാമത്തെയാണ് അൽഫോൻസാമ്മ മുറുകെപ്പിടിച്ചതും സ്വന്തമാക്കിയതും. എന്തുകൊണ്ടായിരിക്കാം അവൾ ഇത്രയധികം ഈ പേരിന് സ്നേഹിച്ചത്? 1. സ്നേഹം : മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ ആത്യന്തികമായ പ്രകടനമാണ് ആ നാമം. 2. രക്ഷ: മനുഷ്യരാശിക്ക് രക്ഷ നൽകുന്ന ഈശോ നാമമാണത്. 3. വിടുതൽ: തിന്മയുടെയും പാപത്തിന്റെയും അടിമത്വത്തിൽ നിന്ന് ഈ നാമം മോചിപ്പിക്കുന്നു. 4. പ്രത്യാശ: സ്വർഗ്ഗം, നിത്യജീവിതം, പ്രത്യാശ എന്നിവയെല്ലാം ഈശോ എന്ന നാമത്തിൽ ഉൾക്കൊള്ളുന്നു. അതിനാൽ അൽഫോൻസാമ്മ ഈ നാമത്തെ സ്നേഹിച്ചു സ്വന്തമാക്കി. തന്റെ അടുക്കൽ വരുന്ന സ്കൂൾ കുട്ടികളെ ചാപ്പലിൽ പോയി വിസീത കഴിക്കുവാൻ അൽഫോൻസാമ്മ പറഞ്ഞു വിടുമായിരുന്നു.. " വീട്ടു പണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നു. ആ കല്ലാണ് യേശു മറ്റാരിലും രക്ഷയില്ല" (Act 4/12-13) ആകാശത്തിന് മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്ക് വേണ്ടിയുള്ള ഏകനാമം ഈശോയാണെന്ന് അൽഫോൻസാമ്മ ഉറച്ചു വിശ്വസിച്ചു. ഈശോ എന്ന തിരുനാമം ഉച്ചരിക്കുന്നതും ശ്രവിക്കുന്നതും മറ്റുള്ളവരെക്കൊണ്ട് അത് പറയാൻ പ്രേരിപ്പിക്കുന്നതും അൽഫോൻസാമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു. അൽഫോൻസാമ്മ തന്റെ ആത്മനാഥനായ ഈശോയെ വ്യക്തിപരമായി സ്നേഹിക്കുകയും ആ സ്നേഹത്തെ മുൻനിർത്തി സന്തോഷപൂർവ്വം പീഡകൾ സഹിക്കുകയും അവയ്ക്കുള്ള അവസരങ്ങൾ ചെയ്തിരുന്നു എന്നും ദുരിത നിർഭരമായ അവരുടെ ജീവിതത്തിൽ ഈ സ്നേഹം ഏതു വിധം അവൾക്ക് ധൈര്യവും ധൈര്യവും ആനന്ദവും നൽകിയിരുന്നുവെന്നും അവരുടെ ജീവിതകഥ നമ്മെ ബോധ്യപ്പെടുത്തുന്നു. അൽഫോൻസാമ്മയെപ്പോലെ ഈശോയുടെ മാധുര്യമുള്ള നാമത്തെ ഏറ്റുപറയുന്നതും ആ നാമത്തിൽ ആശ്രയം വയ്ക്കുന്നതും നമുക്കു ശീലമാക്കാം.
Image: /content_image/News/News-2024-07-05-20:58:50.jpg
Keywords: അൽഫോൻ

23403
Category: 18
Sub Category:
Heading: മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രകൾക്ക് തുടക്കമാകുന്നു
Content: തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപത്തിയൊന്നാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽനിന്ന് ആരംഭിക്കുന്ന തീർത്ഥാടനപദയാത്രകൾക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടിൽ നിന്ന് ആരംഭിക്കുന്ന പ്രധാനപദയാത്ര പത്തിന് രാവിലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെൻ്റ് (എംസിവൈഎം) സഭാ തല സമിതിയും തിരുവനന്തപുരം മേജർ അതിഭദ്രാസനം, പത്തനംതിട്ട ഭദ്രാ സന സമിതികൾ സംയുക്തമായി നേതൃത്വം നൽകും. വൈകുന്നേരം പത്തനംതിട്ട സെൻ്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ എത്തിച്ചേരും. തുടർന്ന് ഓമല്ലൂരിൽ സമാപിക്കുന്ന പദയാത്ര തുടർന്നുള്ള ദിവസങ്ങളിൽ അടൂർ, കൊട്ടാരക്കര, ആയൂർ, പിരപ്പൻകോട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരും. മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവിൽ നിന്ന് ഒൻപതിന് രാവിലെ ആരംഭിക്കുന്ന പദയാത്ര മാവേലി ക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ഒമ്പതിന് രാവിലെ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. നാളെ മുവാറ്റുപുഴയിൽനിന്ന് ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്ന പദയാത്ര കോട്ടയം, ചങ്ങനാശേരി വഴി തിരുവല്ലയി ൽ എത്തിച്ചേരും. ഈ പദയാത്രകൾ 11ന് വൈകുന്നേരം അടൂരിൽ പ്രധാന പദ യാത്രയോട് ചേരും. 13ന് മാർത്താണ്ഡത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് ഡോ.വിൻസെന്റ് മാർ പൗലോസും, പാറശാലയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് തോമസ് മാർ യൗസേബിയോസും ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറത്ത് പുത്തൂർ, പുന, ഒറീസ, ഡൽഹി, ഹൈദരാബാദ് തുടങ്ങി യ സ്ഥലങ്ങളിൽനിന്ന് എത്തിച്ചേരുന്ന തീർഥാടകർ 14ന് രാവിലെ പിരപ്പൻ കോട്‌നിന്ന് പ്രധാന പദയാത്രയോട് ചേരും. 14ന് വൈകുന്നേരം അഞ്ചിന് എ ല്ലാ പദയാത്രകളും പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ എത്തിച്ചേരും.
Image: /content_image/India/India-2024-07-06-10:42:31.jpg
Keywords: ഈവാനി

23404
Category: 1
Sub Category:
Heading: 51 സിറിയൻ അഭയാർത്ഥികളെ സ്വീകരിച്ച് ഇറ്റാലിയൻ സഭ
Content: വത്തിക്കാന്‍ സിറ്റി: ലെബനോനിൽ നിന്നും മാനുഷിക ഇടനാഴികൾ വഴിയായി എത്തിയ 51 സിറിയൻ പൗരന്മാർക്ക് ഇറ്റാലിയൻ സഭ അഭയം നൽകി. അല്‍മായ കത്തോലിക്ക സംഘടനയായ സാൻ എജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിലാണ് അക്കാർ മേഖലയിലെ അഭയാർത്ഥി ക്യാമ്പുകളിലും, ബെക്കാ താഴ്‌വരയിലും, ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശത്തുള്ള ഇടങ്ങളിലും ദുരിതപൂർണ്ണമായ ജീവിതം നയിച്ചുകൊണ്ടിരുന്നവരെ ഇറ്റലിയിലെത്തിച്ചിരിക്കുന്നത്. ഇറ്റലിയിൽ ഭാഷാപഠനത്തിനു ശേഷം, വിവിധ തൊഴിലിടങ്ങളിൽ ജോലികൾക്കായി പ്രാപ്തരാക്കും. അഭയാര്‍ത്ഥികളില്‍ 17 കുട്ടികളുമുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള സമീപത്തെ സംഘർഷം മൂലം അയൽരാജ്യമായ ലെബനോനിൽ ഏറെ പ്രയാസകരമായ സാഹചര്യം ഉടലെടുക്കുന്ന അവസരത്തിലാണ്, മാനുഷിക ഇടനാഴികൾ വഴിയായി ഇവർക്ക് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് എത്തിച്ചേരുവാൻ സാധിച്ചത്. 2016 ഫെബ്രുവരി മുതൽ ഇതുവരെ സിറിയയിൽ നിന്ന് മാത്രം ഏകദേശം മൂവായിരത്തോളം ആളുകളെയാണ് ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള കരാർ പ്രകാരം ഇറ്റലിയിൽ സുരക്ഷിതമായി എത്തിച്ചത്. ഇതിനോടകം 7,500 അഭയാർത്ഥികളാണ് മാനുഷിക ഇടനാഴിയിലൂടെ യൂറോപ്പിലെത്തിയതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-07-06-12:22:35.jpg
Keywords: അഭയാര്‍

23405
Category: 1
Sub Category:
Heading: മെത്രാൻ എന്നത് സേവനത്തിനുള്ള സ്ഥാന പേര്: വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘർ
Content: വത്തിക്കാന്‍ സിറ്റി: മെത്രാൻ എന്നത് സേവനത്തിനുള്ള സ്ഥാന പേരാണെന്നു വത്തിക്കാന്‍ വിദേശകാര്യമന്ത്രിയും സെക്രട്ടറിയുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘര്‍. ഫിലിപ്പീന്‍സിലെ മെത്രാൻ സമിതി സമ്മേളനത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നൽകുകയായിരിന്നു അദ്ദേഹം. സഭയിൽ വൈദികരും മെത്രാന്മാരുമെന്ന നിലയിൽ ലഭിക്കുന്ന അധികാരം പരിശുദ്ധാത്മാവിന്റെ ദാനമാണ്. അത് സേവനത്തിനുള്ള സ്ഥാനപ്പേരാണ്. ക്രിസ്തുവിൽ നാം സ്വീകരിക്കുന്ന ഈ അധികാരം, സഭയിലൂടെയാണ് നാം വിനിയോഗിക്കേണ്ടതെന്നും ഇത് നമ്മുടെ സ്വന്തം കഴിവുകൾക്കനുസൃതം ഉപയോഗിക്കേണ്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെത്രാന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന ധാർമ്മിക അധികാരത്തെക്കുറിച്ചും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മെത്രാനടുത്ത അധികാരമെന്നാൽ, ബഹുമാനം ചോദിച്ചുവാങ്ങുന്നതിലോ ഭരിക്കുന്നതിലോ അല്ല. മറിച്ച് ഇടയസേവനത്തിലൂടെയാണ് ഉപയോഗിക്കേണ്ടതെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും ആര്‍ച്ച് ബിഷപ്പ് സ്മരിച്ചു. വൈദികര്‍ക്കും, ആളുകൾക്കും മെത്രാന്മാരിലെ സേവന ചൈതന്യം കാണാനും, അനുഭവിക്കാനും കഴിയുമ്പോൾ മാത്രമാണ് നമ്മിൽ അവർ വിശ്വാസമർപ്പിക്കുന്നതിനും നയിക്കാൻ തങ്ങളെ തന്നെ അനുവദിക്കുവാനും തുടങ്ങുക. സേവക നേതൃത്വത്തിന്റെ അർത്ഥം - അനീതിയുടെയും തിന്മയുടെയും മുമ്പിൽ ഭീരുക്കളോ നിശബ്ദരോ പങ്കാളികളോ ആയിത്തീരാൻ നാം വിളിക്കപ്പെടുന്നു എന്നല്ല. മെത്രാന്മാർ എന്ന നിലയിൽ, സേവക നേതാക്കളെന്ന നിലയിൽ, ഈ ലോകത്തിലെ ബാഹ്യ ശക്തികളുടെ അധികാരത്തെ എതിർക്കാൻ നാം നമ്മുടെ ധാർമ്മിക അധികാരം ഉപയോഗിക്കേണ്ടതുണ്ട്. സ്ഥിരവും, ക്ഷമാപൂർവകവുമായ സാക്ഷ്യത്തിലൂടെയാണ് മെത്രാന്മാർ എന്ന നിലയിലുള്ള നമ്മുടെ ധാർമ്മിക അധികാരം പ്രകടമാക്കേണ്ടതെന്നും, ഇതിനു സഹായമാകുന്നത് കർത്താവിന്റെ അനുഗ്രഹമാണെന്നും ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘര്‍ ഊന്നിപ്പറഞ്ഞു. മനിലയിലെ ബുക്കിഡ്‌നോണിലെ ആശ്രമത്തിലെ ദേവാലയത്തിലാണ് ജൂലൈ നാലാം തീയതി രാജ്യത്തെ മെത്രാന്‍മാരുടെ സാന്നിധ്യത്തില്‍ വിശുദ്ധ കുർബാനയർപ്പണം നടന്നത്. ജൂലൈ 1-ന് ആരംഭിച്ച ആര്‍ച്ച് ബിഷപ്പിന്റെ ഫിലിപ്പീന്‍സ് പര്യടനം ഇന്നു ശനിയാഴ്‌ച സമാപിക്കും.
Image: /content_image/News/News-2024-07-06-12:49:01.jpg
Keywords: വത്തിക്കാ

23406
Category: 1
Sub Category:
Heading: വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിച്ചാലോ? | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 06
Content: "ലുബ്ധൻ പണം ചെലവാക്കുന്നതിനേക്കാൾ സൂക്ഷ്മതയോടെ ആയിരിക്കണം നാം വാക്കുകൾ ഉപയോഗിക്കുക." വിശുദ്ധ അൽഫോൻസാ. ഒരിക്കൽ ഒരു ഗുരുവിന്റെ അടുത്ത് ശിഷ്യൻ വന്നു പറഞ്ഞു,ഗുരുവേ എനിക്ക് അങ്ങയോട് ഒരു കാര്യം പറയാനുണ്ട്: ഗുരു ചോദിച്ചു: നീ തന്നെ കേട്ടതോ, ആരെങ്കിലും പറയുന്നത് കേട്ടതോ? ശിഷ്യൻ പറഞ്ഞു: പറയുന്നത് കേട്ടതാണ്. ഗുരു വീണ്ടും ചോദിച്ചു: നല്ലതോ, ചീത്തയോ ? ശിഷ്യൻ പറഞ്ഞു: അത്ര നല്ല കാര്യമല്ല. ഗുരു വീണ്ടും ആവർത്തിച്ചു ചോദിച്ചു : എനിക്കോ, നിനക്കോ ഗുണകരമാണോ? ശിഷ്യൻ പറഞ്ഞു: അല്ല. നമ്മുടെ പല തെറ്റുകളും വരുന്നത് സംസാരത്തിൽ നിന്നാണ്. സംസാരം - പഴയ നിയമത്തിൽ. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്നു: എനിക്ക് ദുരിതം. ഞാൻ നശിച്ചു എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ് (Is:6/5). ജെറമിയാ പ്രവാചകൻ പറയുന്നു വിലകെട്ടവ പറയാതെ സത്ന വചങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവു പോലെയാകും(jer:15/19). നമ്മുടെ നാവുകൾ ദൈവസന്നിധിയിൽ വിലപ്പെട്ടതാണ്. ** സംസാരം - പുതിയ നിയമത്തില്‍. യാക്കോബ് ശ്ലീഹാ ഓർമിപ്പിക്കുന്നു: സംസാരത്തിൽ തെറ്റുപറ്റാത്തവൻ ഭാഗ്യവാൻ തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കുവാൻ അവനു കഴിയും (Jac3/2) വീണ്ടും മത്തായി ശ്ലീഹാ പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും വിധി ദിവസം കണക്ക് കൊടുക്കേണ്ടി വരും നിന്റെ വാക്കുകൾ നീതീകരിക്കപ്പെടും നിന്റെ വാക്കുകൾ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.(Mt:12/36). ** സംസാരം- വിശുദ്ധരുടെ കാഴ്ചപ്പാടിൽ. പാദുവായിലെ വിശുദ്ധ അന്തോനീസ് പറയുന്നു: ഒരുവന്റെ ഉദരം ഉപവാസം കൊണ്ട് വൃത്തിയാക്കുകയും അധരം ദുഷിച്ച വാക്കുകൾ കൊണ്ട് മലിനമാക്കുകയും ചെയ്താൽ എന്ത് പ്രയോജനം. ഒരിക്കൽ രോഗിയായ കുഞ്ഞിനെയും കൊണ്ട് ഒരമ്മ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അടുത്ത് വന്നു. അസീസി പറഞ്ഞു :ബോനെ -വെഞ്ചുരെ.. നല്ലതു വരട്ടെ. പിന്നീട് ആ കുട്ടി വിശുദ്ധ ബോനെവഞ്ചർ ആയി. നമ്മുടെ നാവിനെ അനുഗ്രഹിക്കാൻ നാം ഉപയോഗിക്കണം. വിശുദ്ധ അൽഫോൻസാമ്മ രണ്ടാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ കിടന്ന കാലത്ത് ശുശ്രൂഷിച്ചിരുന്ന ഭരണങ്ങാനം മഠത്തിലെ ആർക്കാഞ്ചലോ റൊസാരിയോ സാക്ഷ്യപ്പെടുത്തുന്നു അമ്മ ഒരിക്കലും ആരുടെയും കുറ്റം പറഞ്ഞിട്ടില്ല ആരെങ്കിലും പറയുന്നത് കേട്ടാൽ അവരോട് പറയും "നിങ്ങൾ എന്റെ അടുക്കൽ ഇരുന്ന് ഇങ്ങനെ പറയല്ലേ എഴുന്നേറ്റ് എവിടെയെങ്കിലും മാറിയിരുന്ന് സംസാരിക്കാമല്ലോ ". ഫാദർ സെബാസ്റ്റ്യൻ പിണക്കാട്ട് പറയുന്നു:" പരുഷ വാക്കുകൾ ഒരിക്കലും അൽഫോൻസാമ്മയുടെ വായിൽ നിന്ന് വന്നിട്ടില്ല ശിശു തുല്യമായ ലാളിത്യവും എളിമയും ശാന്തതയും സംഭാഷണങ്ങളിൽ അവൾ പാലിച്ചിരുന്നു." മറ്റുള്ളവരെ അവിവേകമായി വിധിക്കുകയില്ലെന്ന് അവൾ ദൃഢനിശ്ചയം ചെയ്തിരുന്നു. നല്ല നിശ്ചയമില്ലാത്ത കാര്യങ്ങളിൽ നാം ഒരിക്കലും വിധി പ്രസ്താവിക്കരുത് എന്ന് മാത്രമല്ല കേട്ടറിവുകളെ അടിസ്ഥാനപ്പെടുത്തി വിധിക്കുന്നത് കുറ്റകരമാണെന്ന് അവൾ പറയാറുണ്ടായിരുന്നു. 2024 ജൂൺ 27ലെ ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ ഫ്രാൻസീസ് പാപ്പ ഇപ്രകാരം ഉപദേശിക്കുന്നു: "നമ്മളെ ഉള്ളിൽ നിന്ന് നശിപ്പിക്കുന്ന ഒരു പ്ലേഗാണ് കിംവദന്തി അഥവാ കുറ്റംപറച്ചിൽ. ചെറുതായി നമുക്കു അതു തോന്നുമെങ്കിലും അവ നമ്മളെ ഉള്ളിൽ നിന്നു നശിപ്പിക്കും' അതിനാൽ കിംവദന്തി ഒരിക്കലും പരത്തരുത്, ജാഗ്രത പാലിക്കുക . അതു പ്രാവർത്തികമാക്കാൻ ഒരു വഴിയുണ്ട് നിങ്ങൾ നിങ്ങളുടെ നാവിൽ കടിക്കുക അപ്പോൾ അതു നീരുവയ്ക്കുകയും നിങ്ങൾക്കു സംസാരിക്കാൻ കഴിയാതെ വരുകയും ചെയ്യും". അന്യരെ വിധിക്കുന്നവർക്ക് വേണ്ടി അൽഫോൻസാമ്മ പ്രാർത്ഥിക്കുകയും പരിഹാരകൃത്യങ്ങൾ സ്വയം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. പര സ്നേഹത്തിനെതിരായ വാക്കുകൾ ചിലപ്പോൾ ഘനമായ പാപം ആകാം. ചില ദുർബല മാനസർക്ക് നിസ്സാരമായ പാവം പോലും വലിയ മനോവേദനയ്ക്കും ചിലപ്പോൾ രോഗത്തിന് പോലും കാരണമാകാം. അതിനാൽ ലുബ്ധൻ പണം ചെലവാക്കുന്നതിനേക്കാൾ സൂക്ഷ്മതയോടെ വേണം നമ്മുടെ വാക്കുകൾ പ്രയോഗിക്കാൻ എന്ന് അൽഫോൻസാമ്മ ശാന്തമായും ഹൃദയസ്പർശിയായും ഉപദേശിച്ചിരുന്നു. നമുക്കും സംസാരത്തിൽ ശ്രദ്ധിക്കാം ജീവിതം സമ്പൂർണ്ണമാക്കാം ജന്മം സാഫല്യമാക്കാം.
Image: /content_image/News/News-2024-07-06-22:09:39.jpg
Keywords: അല്‍ഫോന്‍സാമ്മ

23408
Category: 1
Sub Category:
Heading: രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വിഎച്ച്‌പി പ്രവര്‍ത്തകരുടെ ആക്രമണം: ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് പോലീസിന്റെ വേട്ടയാടലും
Content: ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ വിശ്വാസികളുടെ വീട്ടില്‍ക്കയറി വിശ്വ ഹിന്ദു പരിഷത്തിന്റെ ആക്രമണം. രാജസ്ഥാനിലെ ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഏരിയയില്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുകയായിരിന്ന ഭവനത്തിലേക്ക് ഇരച്ചെത്തിയ തീവ്ര ഹിന്ദുത്വവാദികള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരിന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അതേസമയം വിവരമറിഞ്ഞെത്തിയ പ്രാദേശിക പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം സ്ത്രീകള്‍ ഉള്‍പ്പെടെ 28 ക്രൈസ്തവരെ കസ്റ്റഡിയിലെടുത്തു. ഹിന്ദുത്വവാദികളുടെ ഒത്താശയിലാണ് കേസ് ഫയല്‍ ചെയ്തതെന്ന് കരുതപ്പെടുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് യുവാക്കളെ പൊതിരെ തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. വസ്ത്രങ്ങള്‍ കീറി ചോരയൊലിക്കുന്ന യുവാവിനെ പുറത്തിറക്കി നിലത്തിട്ട് ആക്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അകാരണമായി ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്ത മതുരഗേറ്റ് പോലീസ് നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ വാദി പ്രതിയാകുന്ന രീതിയാണ് കണ്ടുവരുന്നത്. അതിനു ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-07-08:07:08.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്