Contents

Displaying 23011-23020 of 26085 results.
Content: 23442
Category: 18
Sub Category:
Heading: പ്രധാനമന്ത്രിയുമായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതി പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി
Content: ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം എത്രയും വേഗം പ്രാവർത്തികമാക്കാനും ഫലവത്തായ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആവശ്യപ്പെട്ടു. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വ ത്തിലുള്ള പ്രതിനിധിസംഘം ഇന്നലെയാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് അഭ്യര്‍ത്ഥന നടത്തിയത്. മാർപാപ്പയുടെ സന്ദർശനം യാഥാർഥ്യമാക്കുന്നതിലും മണിപ്പുരിൽ സമാധാനം സ്ഥാപിക്കുന്നതിലും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി സിബിസിഐ നേതാക്കൾ പിന്നീട് പത്രസമ്മേളനത്തിൽ അറിയിച്ചു. ദളിത്, ആദിവാസി ക്രൈസ്‌തവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ ക്രൈസ്‌തവർക്കും ക്രൈസ്‌തവ സ്ഥാപനങ്ങൾക്കുമെതിരേ നടക്കുന്ന ആക്രമണങ്ങൾ നിയന്ത്രിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനു പുറമെ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ എന്നിവരും സിബിസിഐ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. കത്തോലിക്കാ സഭയും വിശ്വാസികളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് പ്രധാനമന്ത്രിക്ക് സിബിസിഐ സംഘം കത്ത് നൽകിയതായി മാർ താഴത്ത് പറഞ്ഞു. ചില കാര്യങ്ങളിൽ കൃത്യമായ ഉറപ്പോ നടപടിയോ വ്യക്തമാ ക്കിയില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും അനുഭാവപൂർവവും ഊഷ്‌മളവുമായ പ്രതികരണമാണു മോദി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിസിഐ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള മാർ ആൻഡ്രൂസ് താഴത്തിന്റെ രണ്ടാമത്തെ കൂടിക്കാഴ്‌ചയായിരുന്നു ഇന്നലത്തേത്.
Image: /content_image/India/India-2024-07-13-10:11:24.jpg
Keywords: സി‌ബി‌സി‌ഐ, ഭാരത
Content: 23443
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ നിർദേശങ്ങൾ ക്രോഡീകരിച്ച് ഉടൻ നടപ്പാക്കും: മന്ത്രി പി. രാജീവ്
Content: കൊച്ചി: ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ വിവിധ വകുപ്പുകളുടെ നിർദേശങ്ങൾ ക്രോഡീകരിച്ച് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. കെആർഎൽസിസിയുടെ 43-ാമത് ജനറൽ അസംബ്ലി എറണാകുളം ആശീർഭവനിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. കെആർഎൽസിസി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലെ 12 ആവശ്യങ്ങളി ൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെആർഎൽസിബിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. സാധാരണ ജനങ്ങൾ ജനാധിപത്യപ്രക്രിയയിൽ കൃത്യമായി ഇടപെട്ട് ആരെ അധികാരത്തിൽ കൊണ്ടുവരണമെന്നു തെളിയിച്ച തെരഞ്ഞെടുപ്പാണ് രാജ്യത്തു നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വരാപ്പുഴ അതിരൂപത സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാ ലുങ്കലിനെ ചടങ്ങിൽ ആദരിച്ചു. കെആർഎൽസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. ആർ. ക്രിസ്‌തുദാസ്, ഭാരവാഹികളായ ജോസഫ് ജൂഡ്, പാട്രിക് മൈക്കിൾ, ഫാ. തോമസ് തറയിൽ, റവ. ഡോ. ജിജു ജോർജ് അറക്കത്തറ തുടങ്ങിയവർ പ്രസംഗിച്ചു. റവ. ഡോ. ജോഷി മയ്യാറ്റിൽ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനം നാളെ സമാപിക്കും.
Image: /content_image/India/India-2024-07-13-10:18:58.jpg
Keywords: കോശി
Content: 23444
Category: 1
Sub Category:
Heading: വത്തിക്കാന്‍ അംഗീകാരം നല്‍കിയതിന് ശേഷമുള്ള ആദ്യ തിരുനാള്‍; റോസ മിസ്റ്റിക്ക മാതാവിനോടുള്ള പ്രാര്‍ത്ഥനയിതാ..!
Content: ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് 'മിസ്റ്റിക്കൽ റോസ്' എന്ന വിശേഷണത്തോടെ 1947നും 1966നും മധ്യേ ഇറ്റാലിയൻ സ്വദേശിക്ക് ലഭിച്ച പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണവും സന്ദേശവും വത്തിക്കാന്‍ അംഗീകരിച്ചത്. റോസ മിസ്റ്റിക്ക മാതാവ് എന്ന പേരില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച പ്രത്യക്ഷീകരണത്തിനാണ് ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് അംഗീകാരം നല്‍കിയത്. എഴുപത്തിയേഴ് വർഷങ്ങൾക്കു മുൻപ് 1947ലെ വസന്തകാലത്താണ് ലൊംബാർഡി പ്രവിശ്യയിലെ മോന്തേക്യാരി എന്ന ചെറുപട്ടണത്തിലെ ആശുപത്രിചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പിയെറിന ഗില്ലി എന്ന നഴ്‌സിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയായിരിന്നു. ഏറെ ദുഃഖിതയായി കാണപ്പെട്ട അമ്മയുടെ ഹൃദയം തുളച്ചുകൊണ്ടു മൂന്നു വാളുകൾ കടന്നുപോകുന്നതായിട്ടാണ് അന്ന് കാണപ്പെട്ടത്. എന്നാൽ അതേ വർഷം ജൂലൈ 13ന് ശുഭ്രവസ്ത്രം ധരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട അമ്മയുടെ നെഞ്ചിൽ വാളുകൾക്കു പകരം ഉണ്ടായിരുന്നതു വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മൂന്നു റോസാപ്പൂക്കളായിരുന്നു. ഇന്നു പ്രത്യക്ഷീകരണത്തിന്റെ തിരുനാള്‍ ദിനം. #{blue->none->b->റോസ മിസ്റ്റിക്ക മാതാവിനോടുള്ള പ്രാര്‍ത്ഥന ചുവടെ നല്‍കുന്നു; നമ്മുക്കും പ്രാര്‍ത്ഥിക്കാം: ‍}# അമ്മേ, റോസാമിസ്റ്റിക്കാ മാതാവേ, നിർമ്മല കന്യകയേ, ഞങ്ങൾ അങ്ങേ പാദത്തിൽ അണഞ്ഞ് അങ്ങേ തിരുക്കുമാരന്റെ കരുണയെ യാചിക്കുന്നു. നിർഭാഗ്യരെ ആശ്വസിപ്പിക്കുവാനും നിസ്സഹായരെ സഹായിക്കുവാനും കഴിവും താൽപര്യവുമുള്ള അമ്മേ, ഞങ്ങളുടെ തെറ്റുകളും കുറ്റങ്ങളും പരിഗണിക്കരുതേ, അമ്മയുടെ മാതൃഹൃദയത്തിന്റെ ദയയെ മാത്രം ആശ്രയിക്കുന്ന ഞങ്ങൾക്കാവശ്യമായ അനുഗ്രഹങ്ങൾ അമ്മവഴിയായി ലഭിക്കുമെന്നു ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു. ഞങ്ങളുടെ എല്ലാ വിഷമസന്ധികളിലും അമ്മ മാത്രമാണു ഞങ്ങൾക്കാശ്രയം. അമ്മേ മാതാവേ ഞങ്ങളെ കൈവിടരുതേ...! (1 നന്മ). അമ്മേ, റോസാമിസ്റ്റിക്കാ മാതാവേ, പ്രകാശപൂരിതേ, ഉത്കണ്ഠാകുലമായ ലോകത്തു സമാധാനവും ഐക്യവും ഞങ്ങൾ യാചിക്കുന്നു. ശാന്തിയും സമാധാനവുമില്ലാതെ വിഷമിക്കുന്ന അങ്ങേ മക്കളെ അമ്മയുടെ പ്രകാശവലയത്തിനുള്ളിൽ സംരക്ഷിക്കേണമേ. ജപമാല രാജ്‌ഞിയായ അമ്മേ, ഓരോ ജപമണികളിലും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ചേർത്തു വയ്ക്കുന്നു. പ്രതിസന്ധികളിൽ പ്രത്യാശയും പരാജയങ്ങളിൽ പ്രതീക്ഷയും ഞങ്ങൾക്കു നൽകണമേ. ലോകരക്ഷകനായ ഈശോയെ, ഭൂമിയിൽ ഏറ്റവും അധികം സ്നേഹിക്കുകയും സ്വർഗ്ഗത്തിൽ ഈശോയോട് ഏറ്റവും അടുത്തായിരിക്കുകയും ചെയ്യുന്ന അമ്മേ മാതാവേ, ഞങ്ങളെ കൈവിടരുതേ (1 നന്മ)...! അമ്മേ, റോസാമിസ്റ്റിക്കാ മാതാവേ, അപ്പസ്തോലന്മാരുടെ രാജ്‌ഞീ, എല്ലാ വൈദികരെയും സമർപ്പിതരേയും സംരക്ഷിക്കേണമേ. അവരുടെ ജീവിത മാത്യകയാൽ യേശുവിൻ്റെ രാജ്യം ലോകം മുഴുവൻ പരക്കുവാൻ ഇടയാക്കണമേ. സുഗന്ധവാഹിനിയായ അമ്മേ, അമ്മയുടെ നാമം വിളിച്ചപേക്ഷിക്കുമ്പോൾ ത്തന്നെ സൗഖ്യപ്പെടുത്തുന്ന പരിമളം അനുഭവപ്പെടുന്നുവല്ലോ. ദുഃഖിതരുടെ ആശ്വാസമായ മാതാവേ, ഈശോയുടെ സഹനവഴികളെ നനച്ച അവിടുത്തെ കണ്ണുനീരിന്റെ മഹിമയെ ഞങ്ങൾ ധ്യാനിക്കുന്നു. ജീവിതങ്ങളെ ഭാരപ്പെടുത്തുന്ന ദുഃഖദുരിതങ്ങളിലും വേദനകളിലും, സഹനങ്ങളുടെ അമ്മേ, അവിടുത്തെ മാതൃ വാത്സല്യത്തിന്റെ കരം പിടിച്ച് ഞങ്ങളെ നടത്തേണമേ. സ്വർഗ്ഗരാജ്‌ഞിയായ മാതാവേ, സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കാനുള്ള വിവേകവും ജ്‌ഞാനവും കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്‌ക്കേണമേ. കണ്ണു കളുയർത്തി നിന്റെ നേരെ നോക്കുവാൻ പോലും യോഗ്യതയില്ലാത്ത ഞങ്ങളുടെ വിഷമതകളിൽ അമ്മ മാത്രമാണു ഞങ്ങൾക്കാശ്രയം. മറിയമേ, കൃപയുടെ മാതാവേ. ഞങ്ങളെ കൈവിടരുതേ. (1 നന്മ)..! <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-13-11:21:01.jpg
Keywords: മാതാവ
Content: 23445
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ സഭയ്ക്കു ഒരു വര്‍ഷത്തിനിടെ അമേരിക്കന്‍ സഭ കൈമാറിയത് 2.1 മില്യൺ ഡോളറിന്റെ സഹായം
Content: വത്തിക്കാന്‍ സിറ്റി: ആഭ്യന്തര പ്രശ്നങ്ങളും ദാരിദ്ര്യവും കൊണ്ട് സംഘര്‍ഷഭരിതമായ ആഫ്രിക്കയ്ക്ക് സാന്ത്വനവുമായി ഒരു വര്‍ഷത്തിനിടെ അമേരിക്കന്‍ സഭ കൈമാറിയത് 2.1 മില്യൺ ഡോളറിന്റെ സഹായം. ദാരിദ്ര്യം, രാഷ്ട്രീയ അസ്ഥിരത, ആഭ്യന്തര സംഘർഷം എന്നിവയെ തുടര്‍ന്നു വെല്ലുവിളികള്‍ നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കാ ശുശ്രൂഷകളെ പിന്തുണയ്ക്കുവാന്‍ യു.എസ്. കത്തോലിക്കാ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ഫണ്ട് ഫോർ ദി ചർച്ച് ഇൻ ആഫ്രിക്കയുടെ ഭാഗമായാണ് സഹായം കൈമാറിയിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കാ ശുശ്രൂഷകളെ പിന്തുണയ്ക്കുവാനാണ് എഴുപത്തിയഞ്ച് പ്രോജക്ടുകളിലായി ഈ തുക ഉപയോഗിക്കുക. 2001-ലാണ് വളർന്നുവരുന്ന ആഫ്രിക്കൻ സഭയ്ക്കു കൂടുതല്‍ ശക്തി പകരാനും രാജ്യങ്ങളിലെ സഭ നേരിടുന്ന അജപാലന ആവശ്യങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടാനും സഹായിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ, "ആഫ്രിക്കയുമായുള്ള ഐക്യദാർഢ്യത്തിലേക്കുള്ള ഒരു ആഹ്വാനം" എന്ന പേരിലുള്ള പദ്ധതി യു‌എസ് മെത്രാന്‍ സമിതി ആരംഭിച്ചത്. ആഫ്രിക്കയിലെ സഭയ്‌ക്കായുള്ള സോളിഡാരിറ്റി ഫണ്ടിനായുള്ള വാർഷിക ശേഖരണം ഓരോ അമേരിക്കന്‍ രൂപതയിലും നടക്കുന്നുണ്ട്. ദ്രുതഗതിയിലുള്ള സാമൂഹിക മാറ്റത്തിനിടയിലും, സുവിശേഷത്തിൻ്റെ കാലാതീതമായ പ്രത്യാശ നൽകി ആഫ്രിക്കന്‍ കത്തോലിക്കാ സഭ സ്ഥിരമായി നിലകൊള്ളുകയാണെന്നു ഒറിഗോണിലെ പോർട്ട്‌ലാൻഡിലെ സഹായ മെത്രാനും ആഫ്രിക്കയിലെ സഭയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സബ്കമ്മിറ്റി ചെയർമാനുമായ പീറ്റർ സ്മിത്ത് പറഞ്ഞു. ആഫ്രിക്കന്‍ സഭയ്ക്കുള്ള സോളിഡാരിറ്റി ഫണ്ട്, അജപാലന പരിചരണം ആവശ്യമുള്ളവരെ പിന്തുണയ്ക്കാനും വിശ്വാസവും പ്രത്യാശയും ഉള്ളവരെ പ്രചോദിപ്പിക്കാനും സഭയെ പ്രാപ്തരാക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ലഭിക്കുന്ന സഹായം ഉപയോഗിച്ച് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ആഫ്രിക്കയില്‍ പ്രാദേശിക ഭാഷകളില്‍ ബൈബിള്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ദൗത്യങ്ങളുമായാണ് സഭ മുന്നോട്ടുപോകുന്നത്.
Image: /content_image/News/News-2024-07-13-12:56:50.jpg
Keywords: ആഫ്രിക്ക
Content: 23446
Category: 1
Sub Category:
Heading: ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ "10 മിനിറ്റിൽ ബൈബിൾ" ഗ്ലോബല്‍ സൂപ്പര്‍ ഹിറ്റ്
Content: കാലിഫോര്‍ണിയ: സുപ്രസിദ്ധ വചന പ്രഘോഷകനും അമേരിക്കന്‍ വൈദികനുമായ ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. "10 മിനിറ്റിൽ ബൈബിൾ" എന്ന തലക്കെട്ടോടെ യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ശ്രദ്ധ നേടുകയാണ്. ജൂലൈ 9ന് പ്രസിദ്ധീകരിച്ച വീഡിയോ ആദ്യ 24 മണിക്കൂറിനുള്ളിൽ 358,000-ലധികം കാഴ്‌ചക്കാരെ സ്വന്തമാക്കിയിരിന്നു. അസെൻഷൻ ആൻഡ് കൊറോണേഷൻ മീഡിയ നിർമ്മിച്ച വീഡിയോ മൂന്നു ദിവസത്തിനിടെ പത്തു ലക്ഷത്തോളം കാഴ്ചക്കാരെയാണ് ആകര്‍ഷിച്ചതെന്നതും ശ്രദ്ധേയമാണ്. ബൈബിളിനെ കുറിച്ചുള്ള ഏറ്റവും മനോഹരമായ വിവരണമെന്നാണ് പലരും സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 160,000 കാഴ്‌ചകളുടെ മുൻ റെക്കോർഡാണ് ഫാ. ഷ്മിറ്റ്സ് തിരുത്തിയതെന്ന് അസൻഷൻ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെ കൂടാതെ ഇരുപത്തിനായിരത്തോളം പേര്‍ ലൈക്ക് നല്‍കിയിട്ടുണ്ട്. മനോഹരമായ ആനിമേഷന്‍ ഉപയോഗിച്ചാണ് ബൈബിളിനെ കുറിച്ചുള്ള വിവരണം മുന്നോട്ട് പോകുന്നത്. വീഡിയോ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുകയാണെന്ന് രേഖപ്പെടുത്തിയ നിരവധി പേര്‍ കമന്‍റ് സെക്ഷനില്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. മിനസോട്ട-ഡുലുത്ത് സർവകലാശാലയിൽ ചാപ്ലിനായും ഡുലുത്ത് രൂപതയുടെ യൂത്ത് മിനിസ്ട്രി ഓഫീസിൻ്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന വൈദികനാണ് ഫാ. മൈക്ക്. 2015-ൽ ആണ് "അസെൻഷൻ പ്രസൻ്റ്സ്" എന്ന യൂട്യൂബ് സീരീസ് ഹോസ്റ്റുചെയ്യാൻ അദ്ദേഹം ആരംഭിച്ചത്. ഇത് ഏറെ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തിൻ്റെ വിവിധ പോഡ്‌കാസ്റ്റുകൾ, പുസ്തകങ്ങൾ, സംഭാഷണങ്ങൾ എന്നിവയ്ക്ക് കത്തോലിക്കാ പ്രേക്ഷകർക്കിടയിൽ ജനപ്രീതിയാര്‍ജ്ജിച്ചിരിന്നു. അദ്ദേഹത്തിൻ്റെ "ബൈബിൾ ഇൻ എ ഇയർ" എന്ന പോഡ്‌കാസ്റ്റ് മില്യണ്‍ കണക്കിന് ഡൌണ്‍ലോഡുമായി ആഗോള ശ്രദ്ധ നേടിയിരിന്നുവെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-07-13-14:14:50.jpg
Keywords: വൈറ, ഹിറ്റ്
Content: 23447
Category: 1
Sub Category:
Heading: ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ "10 മിനിറ്റിൽ ബൈബിൾ" ഗ്ലോബല്‍ സൂപ്പര്‍ ഹിറ്റ്
Content: കാലിഫോര്‍ണിയ: സുപ്രസിദ്ധ വചന പ്രഘോഷകനും അമേരിക്കന്‍ വൈദികനുമായ ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. "10 മിനിറ്റിൽ ബൈബിൾ" എന്ന തലക്കെട്ടോടെ യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ശ്രദ്ധ നേടുകയാണ്. ജൂലൈ 9ന് പ്രസിദ്ധീകരിച്ച വീഡിയോ ആദ്യ 24 മണിക്കൂറിനുള്ളിൽ 358,000-ലധികം കാഴ്‌ചക്കാരെ സ്വന്തമാക്കിയിരിന്നു. അസെൻഷൻ ആൻഡ് കൊറോണേഷൻ മീഡിയ നിർമ്മിച്ച വീഡിയോ മൂന്നു ദിവസത്തിനിടെ പത്തു ലക്ഷത്തോളം കാഴ്ചക്കാരെയാണ് ആകര്‍ഷിച്ചതെന്നതും ശ്രദ്ധേയമാണ്. ബൈബിളിനെ കുറിച്ചുള്ള ഏറ്റവും മനോഹരമായ വിവരണമെന്നാണ് പലരും സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 160,000 കാഴ്‌ചകളുടെ മുൻ റെക്കോർഡാണ് ഫാ. ഷ്മിറ്റ്സ് തിരുത്തിയതെന്ന് അസൻഷൻ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെ കൂടാതെ ഇരുപത്തിനായിരത്തോളം പേര്‍ ലൈക്ക് നല്‍കിയിട്ടുണ്ട്. മനോഹരമായ ആനിമേഷന്‍ ഉപയോഗിച്ചാണ് ബൈബിളിനെ കുറിച്ചുള്ള വിവരണം മുന്നോട്ട് പോകുന്നത്. വീഡിയോ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുകയാണെന്ന് രേഖപ്പെടുത്തിയ നിരവധി പേര്‍ കമന്‍റ് സെക്ഷനില്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. മിനസോട്ട-ഡുലുത്ത് സർവകലാശാലയിൽ ചാപ്ലിനായും ഡുലുത്ത് രൂപതയുടെ യൂത്ത് മിനിസ്ട്രി ഓഫീസിൻ്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന വൈദികനാണ് ഫാ. മൈക്ക്. 2015-ൽ ആണ് "അസെൻഷൻ പ്രസൻ്റ്സ്" എന്ന യൂട്യൂബ് സീരീസ് ഹോസ്റ്റുചെയ്യാൻ അദ്ദേഹം ആരംഭിച്ചത്. ഇത് ഏറെ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തിൻ്റെ വിവിധ പോഡ്‌കാസ്റ്റുകൾ, പുസ്തകങ്ങൾ, സംഭാഷണങ്ങൾ എന്നിവയ്ക്ക് കത്തോലിക്കാ പ്രേക്ഷകർക്കിടയിൽ ജനപ്രീതിയാര്‍ജ്ജിച്ചിരിന്നു. അദ്ദേഹത്തിൻ്റെ "ബൈബിൾ ഇൻ എ ഇയർ" എന്ന പോഡ്‌കാസ്റ്റ് മില്യണ്‍ കണക്കിന് ഡൌണ്‍ലോഡുമായി ആഗോള ശ്രദ്ധ നേടിയിരിന്നുവെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-07-13-14:15:24.jpg
Keywords: വൈറ, ഹിറ്റ്
Content: 23448
Category: 1
Sub Category:
Heading: അന്തിക്രിസ്തു വരുമോ? എന്താണ് മനസിലാക്കേണ്ടത്?
Content: അന്തിക്രിസ്‌തുവിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നത് വെളിപാട് ഗ്രന്ഥമാണ്. അന്തിക്രിസ്‌തു എന്നുപറയുമ്പോൾ പലർക്കും പല തെറ്റുധാരണകളും ഉണ്ട്. ഈശോ രണ്ടാമതു വരുന്നതിനെയാണ് അന്തിക്രിസ്‌തുവെന്നു പോലും ചിന്തിക്കുന്ന മനുഷ്യരുണ്ടെന്നുള്ളതാണ് സത്യം. യഥാർത്ഥത്തിൽ അന്തിക്രിസ്‌തു എന്നു പറഞ്ഞാൽ അത് ഒരു ലത്തീൻ പദമാണ് 'ആന്റി' എന്നപദത്തിൽ നിന്നാണ് (എതിരായിട്ടുള്ള) "ക്രിസ്തുവിന്റെ എതിരാളി' എന്ന പദമുണ്ടായത്. ക്രിസ്‌തുവിന്റെ എതിരാളി എന്നുപറയുമ്പോൾ പിശാച് എന്നുള്ള അർത്ഥമാണ്. അന്തി ക്രിസ്തുവെന്നുപറഞ്ഞാൽ പിശാചാണ് എന്നുള്ള സത്യം നാം ആദ്യം മനസിലാക്കണം. ഈ പിശാച് വരുമോ ഇല്ലയോയെന്നുള്ള ഒരു ചോദ്യത്തിന് അർത്ഥമില്ല. കാരണം, പിശാച് നിരന്തരം പ്രവർത്തനനിരതനാണ് എന്നുള്ളതാണ് തിരിച്ചറിയേണ്ട ഒരു അടിസ്ഥാന സത്യം. യുഗാന്ത്യത്തിൽ ഈശോ വരുന്നതിനുമുമ്പായി സാത്താൻ ഈലോകത്തിൽ സർവ്വവിധത്തിലുള്ള അക്രമങ്ങളും അതിക്രമങ്ങളും നടത്താനും എല്ലാവരേയും വിശുദ്ധ ജീവിതത്തിൽ നിന്നകറ്റാനും പരിശ്രമിക്കും എന്ന ഒരു വിശ്വാസം ഉണ്ട്. വെളിപാട് പുസ്‌തകത്തിൽ 1000 വർഷം ഭരണം നടത്തുന്ന അന്തിക്രിസ്‌തുവിനെക്കുറിച്ചുള്ള സൂചനകളുണ്ട് (വെളി 20:1-6). 1000 കൊല്ലം അവൻ ഭരണം നടത്തും എന്നൊരു വാക്ക് വെച്ചാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്. ഈശോ രണ്ടാമത് വരുന്നതിനു മുമ്പുള്ള 1000 വർഷം ഈ ഭൂമിയിൽ സാത്താന്റെ ഭരണമായിരിക്കും എന്ന് പലരും വാദിക്കുന്നുണ്ട്. പക്ഷേ അത് അക്ഷരാർത്ഥത്തിലുള്ളതും അപകടകരവുമായ ഒരു വ്യാഖ്യാനമാണ്. മറിച്ച് 1000 വർഷത്തെ മനസിലാക്കേണ്ടത് വെളിപാട് പുസ്‌തക ത്തിന്റെ സംഖ്യാ ശാസ്ത്രത്തിനുള്ളിൽ നിന്നുകൊണ്ട് വേണം. 1000 വർഷം എന്നു പറയുന്നതിനർത്ഥം വലിയ ഒരു കാലഘട്ടമെന്നാണ്. വലിയൊരു കാലഘട്ടം കുരിശിൽ മിശിഹായോട് പരാജയപ്പെടാൻ സാത്താൻ ക്രിസ്തുവിനോടുള്ള തൻ്റെ പോരാട്ടം തുടരുമെന്നും ആ പോരാട്ടം അവൻ യേശുവിൻ്റെ രണ്ടാം വരവുവരെ തുടരുമെന്നും രണ്ടാം വരവിൽ അവൻ്റെ അന്ത്യപരാജയം സംഭവിക്കും എന്നുമുള്ളതാണ് ഈ വചനഭാഗത്തിന്റെ വ്യാഖ്യാനം. - കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ 'വിശ്വാസവഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകം. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-13-14:45:38.jpg
Keywords: ?
Content: 23449
Category: 1
Sub Category:
Heading: ജീവിതം പ്രാർത്ഥനയാക്കി മാറ്റിയവൾ അൽഫോൻസാമ്മ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 13
Content: "ഞാൻ ഏതു കാര്യം അപേക്ഷിച്ചാലും എന്റെ നല്ല ദൈവം ഒരിക്കൽ പോലും എന്റെ അപേക്ഷ സാധിച്ചു തരാതെ ഇരുന്നിട്ടില്ല" - വിശുദ്ധ അൽഫോൻസാ. സന്യാസി ജീവിതത്തിന്റെ ഒരവിഭാജ്യ ഘടകമാണ് പ്രാർത്ഥനയെന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ സമർപ്പിതരെ ഓർമിപ്പിക്കുന്നു. സന്നിസ്തർ പ്രാർത്ഥനയുടെ മനുഷ്യരാണ്. വി. പോൾ ആറാമൻ മാർപാപ്പ സന്യാസിമാരോട് പറഞ്ഞു: "പ്രാർത്ഥനയോടുള്ള വിശ്വസ്തതയും അതിനോടുള്ള ഉപേക്ഷാ മനോഭാവവും ആണ് സന്യാസ ജീവിതത്തിന്റെ ഉയർച്ചയുടെയും തളർച്ചയുടെയും വിളനിലം." അൽഫോൻസാമ്മയുടെ ജീവിതത്തിന്റെ ഉണ്മ പ്രാർത്ഥനയായിരുന്നു ദൈവവുമായി പ്രാർത്ഥന വഴി അവൾ ഹൃദയബന്ധം വളർത്തിയെടുത്തു. പ്രാർത്ഥനയുടെ അവസരങ്ങൾ അവൾക്ക് ദിവ്യ മണവാളനോടുള്ള ഹൃദയ സല്ലാപത്തിന്റെ നിമിഷങ്ങൾ ആയിരുന്നു . ഒരു റേഡിയോ അതിന്റെ പ്രക്ഷേപണ നിലയവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ പ്രാർത്ഥനയിൽ അൽഫോൻസാമ്മയുടെ ഹൃദയം സദാ ദൈവവുമായി ബന്ധപ്പെട്ടിരുന്നു. കിട്ടുന്ന സമയമൊക്കെ താൻ വിശുദ്ധ കുർബാനയുടെ മുമ്പിൽ ചെലവഴിച്ചിരുന്നു എന്ന് അവൾ തന്നെ എഴുതിയിട്ടുണ്ട്. പ്രതിബന്ധങ്ങളും, പ്രതിസന്ധികളും തന്റെ ജീവിതത്തെ ഒന്നിന് പുറകെ ഒന്നായി അലട്ടിയപ്പോൾ അവൾ പ്രാർത്ഥനയിൽ അഭിനയം തേടി. മനപ്പൂർവമായ കാത്തിരിപ്പായിരുന്നു അൽഫോൻസാമ്മയ്ക്ക് പ്രാർത്ഥന. അത് ആത്മാവിന്റെ നിസ്വനങ്ങൾ ആയിരുന്നു. പ്രാർത്ഥനയുടെ ബഹിർസ്പുരണങ്ങൾ ക്ഷമയായി, സ്നേഹമായി, സഹനമായി അൽഫോൻസാമ്മയിൽ നിന്ന് നിർഗളിച്ചു. പ്രാർത്ഥന ഒരുക്കിയ ധൈര്യം സഹനത്തെ ചോദിച്ചു വാങ്ങാൻ, അതുവഴി സന്യാസ ജീവിതത്തിന് പുതിയ രൂപഭാവങ്ങൾ നൽകാൻ അവളെ പ്രാപ്തയാക്കി. ക്ലാരസഭാംഗമായ സിസ്റ്റർ സ്റ്റെഫിന സാക്ഷ്യപ്പെടുത്തുന്നത് അനുസരിച്ച് അൽഫോൻസാമ്മയുടെ പ്രാർത്ഥന അവൾക്ക് ജീവിതം തന്നെയായിരുന്നു ദൈവസാന്നിധ്യത്തിൽ ആയിരിക്കാൻ അവൾ ശ്രമിച്ചിരുന്നു. ഒരു സൂര്യകാന്തി പുഷ്പം സൂര്യനെ നോക്കുന്നതുപോലെ അൽഫോൻസാമ്മ സദാ ദൈവത്തിലേക്ക് ദൃഷ്ടി തിരിച്ച് പ്രാർത്ഥിച്ചു. "സ്നേഹത്തിന്റെ രശ്മികൾ കൊണ്ട് എന്റെ ഹൃദയത്തെ വിശുദ്ധീകരിക്കുകയും നിന്നോടുള്ള സ്നേഹത്താൽ എന്റെ ഹൃദയത്തെ എരിക്കയും ചെയ്യേണമേ" എന്നവൾ നിരന്തരം മന്ത്രിച്ചിരുന്നു. മറ്റുള്ളവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ അത് സാധിച്ചു കിട്ടാൻ സ്നേഹ നാഥനുമായി അവകാശത്തോടും സ്വാതന്ത്ര്യത്തോടും കൂടി ന്യായവാദം ചെയ്തു പ്രാർത്ഥിക്കുവാൻ അൽഫോൻസാമ്മയ്ക്ക് കഴിഞ്ഞിരുന്നു. "എന്റെ സ്നേഹനാഥാ നിന്നെ പ്രതി ഉപേക്ഷിക്കുന്നവർക്ക് നീ സമ്മാനം പറഞ്ഞിട്ടില്ലയോ? ഞാനിതുവരെയും എന്റെ ഇഷ്ടാനുസരണം ഒന്നും പ്രവർത്തിച്ചിട്ടില്ല നിന്റെ ഇഷ്ടം മാത്രം നോക്കി ഞാൻ പ്രവർത്തിക്കുന്ന സ്ഥിതിക്ക് നീ എന്റെ അപേക്ഷകൾ സാധിച്ചു തരേണ്ടതല്ലേ? നിന്റെ സ്നേഹത്തെ പ്രതിയുടെ സഹിക്കുന്നവരോട് നീ കടപ്പെട്ടവൻ അല്ലേ? അതുകൊണ്ട് നീ ഇത് സാധിച്ചു തരിക തന്നെ വേണം. അത് സാധിക്കാതെ ഞാൻ ഇവിടെ നിന്നും മാറുകയില്ല" എന്ന് അൽഫോൻസാമ്മ സ്നേഹശാഠ്യം പുലർത്തിയിരുന്നു. സഹനത്തിന്റെ അർത്ഥം അറിയാനുള്ള താക്കോലായി അവൾ പ്രാർത്ഥനയെ കണ്ടു. പ്രാർത്ഥന നിതാന്ത ജാഗ്രതയാണെന്ന് അൽഫോൻസാമ്മ തിരിച്ചറിഞ്ഞു. ദൈവവുമായി ഐക്യപ്പെട്ട് ജീവിക്കുന്നവരുടെ ഹൃദയലാളിത്യത്തോടെ പ്രാർത്ഥനാ ജീവിതം നയിച്ച വ്യക്തിയാണ് അൽഫോൻസാമ്മേ എന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സാക്ഷ്യപ്പെടുത്തുന്നു. പ്രാർത്ഥനയുടെ ഈ വർഷത്തിൽ അൽഫോൻസാമ്മയെപ്പോലെ ജീവിതം നമുക്കും പ്രാർത്ഥനയാക്കാം.
Image: /content_image/News/News-2024-07-13-20:17:57.jpg
Keywords: അല്‍ഫോന്‍
Content: 23450
Category: 1
Sub Category:
Heading: ആർമണ്ട് അച്ചൻ ഇനി ദൈവദാസൻ
Content: ഇരിട്ടി: കേരളത്തിലെ കരിസ്‌മാറ്റിക് നവീകരണത്തിൻ്റെ ആരംഭകരിൽ പ്രധാനിയും ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസ സമൂഹാംഗവുമായ ഫാ. ആർമണ്ട് മാധവത്തിൻ്റെ ദൈവദാസ പ്രഖ്യാപനം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി നടന്നു. പട്ടാരം വിമലഗിരി ധ്യാനകേന്ദ്ര അങ്കണത്തിൽ ദൈവദാസ പദവി പ്രഖ്യാപന ചടങ്ങുകൾക്കും തിരുക്കർമങ്ങൾക്കും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, പാവനാത്മ പ്രോവിൻസ് പ്രോവിൻഷ്യൽ മിനിസ്റ്റർ റവ. ഡോ. തോമസ് കരിങ്ങടയിൽ, സെൻ്റ ജോസഫ് പ്രോവിൻസ് വികാർ പ്രോവിൻഷ്യൽ ഫാ. ചെറിയാൻ സ്കറിയ, തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കുടിയിൽ, ആർമണ്ടച്ചന്റെ സഹോദരപുത്രൻ ഫാ. ബിജു മാധവത്ത് എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധകുർബാനമധ്യേ മാർ ജോസഫ് പാംപ്ലാനി ഫാ. ആർമണ്ടിനെ ദൈവദാസനായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ സന്ദേശം വായിച്ചു. തുടർന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന നടപടികൾക്ക് തുടക്കം കുറിക്കുന്നതായും അറിയിച്ചു. മാർപാപ്പയുടെ ലത്തീൻ ഭാഷയിലുള്ള സന്ദേശം റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേലും ദൈവദാസ പ്രഖ്യാപന നടപടിക്രമങ്ങൾ ഫാ. ജിതിൻ ആനിക്കുടിയിലും വായിച്ചു. ദൈവദാസപദവി പ്രഖ്യാപിച്ചതോടെ രൂപതാധ്യക്ഷൻ അടങ്ങുന്ന മൂന്ന് കമ്മീഷനുകളുടെ സത്യപ്രതിജ്ഞയും വിശുദ്ധകുർബാന മധ്യേ നടന്നു. തിയോളജിക്കൽ, ഹിസ്റ്റോറിക്കൽ, എൻക്വയറി കമ്മീഷനാംഗങ്ങളുടെ സത്യപ്രതിജ്ഞയാണു നടന്നത്. കമ്മീഷനംഗങ്ങൾ അച്ചന്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറി ച്ചും പഠനം നടത്തി വത്തിക്കാനിലേക്ക് നൽകുന്ന റിപ്പോർട്ടിനുശേഷമാണ് അടുത്തഘട്ട നടപടികൾ ആരംഭിക്കുക. വിശുദ്ധ കുർബാനയ്ക്കുശേഷം കാർമികർ ആർമണ്ടച്ചൻ്റെ കബറിടത്തിൽ പ്രാർഥന നടത്തി. ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. വിവിധ രൂപതകളിലെ വൈദികപ്രതിനിധികൾ, കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ വിവിധ പ്രവിശ്യകളിലെ അംഗങ്ങൾ, വിവിധ സന്യാസസമൂഹങ്ങളുടെ പ്രതിനിധികൾ, ആർമണ്ടച്ചന്റെ കുടുംബാംഗങ്ങൾ, വിവിധ രൂപതകളിൽനിന്നുള്ള വിശ്വാസികൾ തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. #{blue->none->b->ഫാ. ആർമണ്ട് മാധവത്ത്: ജീവചരിത്രം ‍}# 1930 നവംബര്‍ 25ന് പാലാ രൂപതയിലെ മരങ്ങാട്ടുപള്ളി ഇടവകയില്‍ മാധവത്ത് പ്രാഞ്ചി-റോസ ദമ്പതികളുടെ എട്ട് മക്കളില്‍ നാലാമനായിആര്‍മണ്ട് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍മണ്ട് അജ്മീര്‍ മിഷനില്‍ വൈദികനാകാന്‍ പഠനമാരംഭിച്ചു. എന്നാല്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയോടുള്ള ആകര്‍ഷണം അദ്ദേഹത്തെ കപ്പൂച്ചിന്‍ സഭയില്‍ എത്തിച്ചു. കപ്പൂച്ചിന്‍ സഭയില്‍ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കിയ ബ്ര. ആര്‍മണ്ട് 1954 മെയ് 13-ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. കൊല്ലത്തുള്ള കപ്പൂച്ചിന്‍ സെമിനാരിയില്‍ തത്വശാസ്ത്രവും കോട്ടഗിരിയിലുള്ള ഫ്രയറിയില്‍ ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1960 മെയ് 25-ന് ഊട്ടി രൂപത മെത്രാനായിരുന്ന മാര്‍ ആന്റണി പടിയറ പിതാവില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ചു. വയനാട്ടിലേക്ക് കുടിയേറിയ കുടുംബക്കാരോടൊപ്പം നടവയലില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ദിവ്യബലി. എറണാകുളത്തിനടുത്തുള്ള പൊന്നുരുന്നി ആശ്രമത്തിലും ആലുവയിലെ നസറത്ത് ആശ്രമത്തിലും മംഗലാപുരത്തുള്ള നൊവിഷ്യേറ്റിലും മൂവാറ്റുപുഴ ആശ്രമത്തിലും ഭരണങ്ങാനം സെമിനാരിയിലുമായിരുന്നു ആര്‍മണ്ടച്ചന്‍ തന്റെ ആദ്യഘട്ട ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്. തീക്ഷ്ണതയോടെ ബലിയര്‍പ്പിക്കുകയും കരുണയോടെ കുമ്പസാരം കേള്‍ക്കുകയും ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന ആര്‍മണ്ടച്ചന്‍ സഹസന്യാസികള്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഫ്രാന്‍സിസ് അസീസിയുടെ എളിമയും ലാളിത്യവും പരിഹാരചൈതന്യവും സ്വന്തമാക്കിയ ആര്‍മണ്ടച്ചന്റെ ജീവിതം ഏവര്‍ക്കും മാതൃകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ അല്മായസഭയുടെ ഡയറക്ടറായി പാലാ രൂപതയില്‍ പ്രവര്‍ത്തിക്കുവാനും അച്ചന് ഇക്കാലയളവില്‍ സാധിച്ചു. ഭരണങ്ങാനത്തുള്ള അഗതിമന്ദിരത്തിന്റെ ചുമതലക്കാരനായും അച്ചന്‍ സേവനം ചെയ്തു. അല്മായരുമായുള്ള അച്ചന്റെ ബന്ധം എല്ലായ്‌പ്പോഴും സുദൃഢമായിരുന്നു. #{blue->none->b-> 1976 നിര്‍ണായക വര്‍ഷം ‍}# ഒരു ഉത്തമ സന്യാസവൈദികനായി ജീവിച്ച ഫാ. ആര്‍മണ്ടിന്റെ ജീവിതത്തില്‍ ‘വിളിയുടെ ഉള്ളിലെ വിളി’ ലഭിച്ച വര്‍ഷമാണ് 1976. ആ വര്‍ഷം ജനുവരി മാസത്തില്‍ കോഴിക്കോട് ക്രൈസ്റ്റ് കോളജില്‍ നടന്ന ആദ്യ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കാന്‍ അച്ചനും അവസരം ലഭിച്ചു. ‘അരൂപിയിലുള്ള ജനനം’ അനുഭവിച്ചറിഞ്ഞ അച്ചന്‍ കൂടുതല്‍ ആനന്ദമുള്ളവനും സംതൃപ്തനും ആയിത്തീരുകയും ‘താന്‍ ഒരു ദൈവപൈതല്‍’ എന്ന അവബോധത്തില്‍ ജീവിക്കാനാരംഭിക്കുകയും ചെയ്തു. കരിസ്മാറ്റിക് ധ്യാനത്തിലൂടെ താന്‍ അനുഭവിച്ച ആത്മീയനിറവ് ഏവര്‍ക്കും ലഭ്യമാക്കണമെന്ന് ആഗ്രഹിച്ച ആര്‍മണ്ടച്ചന്‍ ഈ ധ്യാനം മലയാളത്തില്‍ ലഭ്യമാക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അപ്രകാരം ഫാ. എ.കെ. ജോണ്‍, ഫാ. ഗ്രേഷ്യന്‍ എന്നിവരുടെയും ഏതാനും അല്മായ പ്രേഷിതരുടെയും സഹായത്തോടെ മലയാളത്തില്‍ ആദ്യ കരിസ്മാറ്റിക് ധ്യാനം 1976 സെപ്റ്റംബര്‍ 24 മുതല്‍ ഭരണങ്ങാനം അസീസിയില്‍ സംഘടിപ്പിച്ചു. ആത്മാവില്‍ നിറഞ്ഞവരുടെ ഒരു വലിയ കൂട്ടായ്മ കേരളമൊട്ടാകെ വളര്‍ത്തിയെടുക്കാന്‍ അച്ചന്‍ സഹിച്ച ത്യാഗങ്ങള്‍ അവിസ്മരണീയമാണ്. കണ്‍വന്‍ഷനുകള്‍, ഇടവക ധ്യാനങ്ങള്‍ തുടങ്ങിയവയിലൂടെ കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ജനകീയമാക്കാന്‍ അച്ചന്‍ കഠിനപ്രയത്‌നം ചെയ്തു. ജീവിതത്തിലെ എല്ലാ തുറകളിലുമുള്ളവരെ പരിശീലിപ്പിക്കുവാനും നേതൃത്വനിരയിലേക്ക് കൊണ്ടുവരാനും അച്ചന്‍ പരിശ്രമിച്ചിരുന്നു. പലവിധ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും അച്ചന് അഭിമുഖീകരിക്കേണ്ടതായി വന്നെങ്കിലും ‘പ്രെയ്‌സ് ദ ലോര്‍ഡ്’ എന്ന സൗമ്യമായ മറുപടികൊണ്ട് അച്ചന്‍ എല്ലാത്തിനെയും അതിജീവിച്ചു. എല്ലായ്‌പ്പോഴും അധികാരികള്‍ക്ക് വിധേയനായി, ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് സേവനനിരതനായി അച്ചന്‍ തന്റെ വിശുദ്ധ ജീവിതം പുഷ്ഠിപ്പെടുത്തി. #{blue->none->b-> മലബാറിന്റെ മണ്ണിലേക്ക് ‍}# ഭരണങ്ങാനം അസീസി ധ്യാനമന്ദിരത്തില്‍ 20 വര്‍ഷം സേവനം ചെയ്ത് അതിനെ വളര്‍ച്ചയുടെ കൊടുമുടിയില്‍ എത്തിച്ച ആര്‍മണ്ടച്ചന്‍, തനിക്ക് ലഭിച്ച ഒരു പ്രചോദനമനുസരിച്ചാണ് 1996-ല്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടിയ്ക്കടുത്ത് വിമലഗിരി ധ്യാനമന്ദിരം ആരംഭിച്ചത്. ഒന്നുമില്ലായ്മയില്‍നിന്നും സകലരോടും ധര്‍മം യാചിച്ച് അച്ചന്‍ കെട്ടിപ്പൊക്കിയ ധ്യാനമന്ദിരം മലബാറിന്റെ ആത്മീയ ഹൃദയമായിത്തീര്‍ന്നു. ഒരു വലിയ ധ്യാനപ്രസംഗകനോ കൗണ്‍സിലറോ രോഗശാന്തി ശുശ്രൂഷകനോ ജീവകാരുണ്യപ്രവര്‍ത്തകനോ ഒന്നുമായിരുന്നില്ല ആര്‍മണ്ടച്ചന്‍. എന്നാല്‍ അസാധാരണമായവിധം ദൈവസ്‌നേഹത്തില്‍ ജ്വലിച്ചിരുന്ന അച്ചന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു ശാന്തിയും സമാധാനവും ലഭിക്കാന്‍. പ്രാര്‍ത്ഥനയുടെ ഗുരുവും വചനത്തിന്റെ ഉപാസകനും ത്രിത്വത്തിന്റെ ആരാധകനുമായിരുന്ന ആര്‍മണ്ടച്ചന്‍ എഴുപതാം വയസില്‍ പെട്ടെന്ന് രോഗബാധിതനായിത്തീരുകയും 2001 ജനുവരി 12-ന് തന്റെ ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടത് വിമലഗിരി ആശ്രമത്തോടനുബന്ധിച്ചായിരുന്നു. അന്നുമുതല്‍ ആര്‍മണ്ടച്ചന്റെ കല്ലറ പ്രാര്‍ത്ഥനയുടെ സങ്കേതമായി രൂപപ്പെടുവാന്‍ തുടങ്ങിയിരുന്നു. അച്ചന്റെ ആത്മീയ സന്താനങ്ങളും അയല്‍ക്കാരും സഹസന്യാസിനികളുമായിരുന്നു കബറിടത്തിങ്കല്‍ മാധ്യസ്ഥംതേടി ആദ്യമെത്തിയത്. പിന്നീട് ധ്യാനിക്കാന്‍ വന്നവരും അറിഞ്ഞുകേട്ട് വന്നവരും ബന്ധുമിത്രാദികളും നാനാജാതി മതസ്ഥരും പ്രാര്‍ത്ഥിക്കുവാനായി കബറിടത്തിങ്കലേക്ക് വന്നുതുടങ്ങി. ആര്‍മണ്ടച്ചന്റെ കബറിടത്തിങ്കല്‍വന്ന് സ്ഥിരമായി പ്രാര്‍ത്ഥിച്ചുപോകുന്നവരും മണിക്കൂറുകള്‍ ചെലവഴിക്കുന്നവരും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനായി കടന്നുവരുന്നവരുമൊക്കെ ഇന്ന് നിത്യകാഴ്ചയാണ്. പലരും തങ്ങളുടെ ഗുരുനാഥനും മാതൃകയുമായി ആര്‍മണ്ടച്ചനെ കണ്ടുകൊണ്ട് നിരന്തരം മാധ്യസ്ഥം തേടുകയും ആര്‍മണ്ടച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. മലബാറില്‍ കേവലം നാല് വര്‍ഷം മാത്രം ശുശ്രൂഷ നിര്‍വഹിച്ച അച്ചനെക്കുറിച്ച് പറയുമ്പോള്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം നൂറ് നാവാണെന്നത് അച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ സാക്ഷിപത്രമാണ്. ദൈവശാസ്ത്ര അധ്യാപകനോ അറിയപ്പെടുന്ന ധ്യാനഗുരുവോ ഒന്നും ആയിരുന്നില്ലെങ്കിലും ആര്‍മണ്ടച്ചന്റെ ആധ്യാത്മിക കാഴ്ചപ്പാട് സമഗ്രവും സമ്പൂര്‍ണവുമായിരുന്നു. ത്രിത്വം എന്ന മഹാരഹസ്യത്തെ എല്ലായ്‌പ്പോഴും ധ്യാനിക്കുകയും ത്രിതൈ്വക ദൈവത്തെ സര്‍വദാ ആരാധിക്കുകയും ത്രിത്വത്തില്‍ ചരിക്കുകയും ചെയ്ത ഒരു ‘മിസ്റ്റിക്’ ആയിരുന്നു ആര്‍മണ്ടച്ചന്‍. ‘നാം ത്രിത്വത്തില്‍ നിന്നുണരുന്നു, ത്രിത്വത്തില്‍ ജീവിക്കുന്നു, ത്രിത്വത്തില്‍ വിലയം പ്രാപിക്കുന്നു’ എന്ന് എല്ലായ്‌പ്പോഴും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. അച്ചന്റെ എല്ലാ പ്രാര്‍ത്ഥനകളും ആരംഭിച്ചിരുന്നതും അവസാനിച്ചിരുന്നതും ത്രിത്വത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു. ആര്‍മണ്ടച്ചന്റെ ധ്യാനചിന്തകളും ബോധ്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരുന്ന ഡയറികളിലൂടെ പോകുമ്പോള്‍ ത്രിത്വം അദ്ദേഹത്തെ എത്രമാത്രം ലഹരി പിടിപ്പിച്ചിരുന്നുവന്ന് മനസിലാകും. ത്രിതൈ്വക ദൈവാനുഭവധ്യാനം’ എന്ന ഒരു ആത്മീയസാധനയ്ക്കുതന്നെ ഊടും പാവും നെയ്ത അച്ചന്റെ എല്ലാ പ്രഭാഷണങ്ങളും ത്രിത്വത്തില്‍ ചക്രമിക്കുന്നതായിരുന്നു. അച്ചന്റെ ഡയറിയില്‍ കാണുന്ന വിചിന്തനങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന തലക്കെട്ടുകള്‍തന്നെ ഇതിന് സാക്ഷ്യമാണ്. ‘ത്രിതൈ്വക ദൈവകേന്ദ്രീകൃതജീവിതം’, ‘ത്രിത്വത്തില്‍ അധിവാസം’, ‘ത്രിത്വം സ്വര്‍ഗത്തില്‍’, ത്രിത്വം പരിശുദ്ധ കുര്‍ബാനയില്‍ തുടങ്ങിയ തലക്കെട്ടുകള്‍ ഉദാഹരണങ്ങളാണ്. ത്രിത്വമെന്നാല്‍ ആര്‍മണ്ടച്ചന് ജീവശ്വാസമായിരുന്നു. ജീവിതമെന്നാല്‍ അച്ചന് ത്രിത്വത്തിലുള്ള വാസമായിരുന്നു. #{blue->none->b-> പ്രാര്‍ത്ഥനയുടെ മനുഷ്യന്‍ ‍}# തന്റെ ആഴമായ വിശ്വാസവും തീക്ഷ്ണമായ പ്രേഷിതചൈതന്യവും ആര്‍മണ്ടച്ചന്‍ ആര്‍ജിച്ചത് പ്രാര്‍ത്ഥനയില്‍നിന്നായിരുന്നു. എന്നും പ്രഭാതത്തില്‍ നാലുമണിക്കുണര്‍ന്ന് ദിവ്യകാരുണ്യ സന്നിധിയില്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന ആര്‍മണ്ടച്ചന്റെ രൂപം സഹസന്യാസികളുടെ മനസില്‍ ഇന്നും പച്ചകെടാതെ നില്‍ക്കുന്നു. ധ്യാനമന്ദിരത്തിലെ തിരക്കുകള്‍ കഴിഞ്ഞ് എല്ലാവരും പോയി കഴിയുമ്പോള്‍ അച്ചന്‍ സക്രാരിയുടെ മുമ്പിലിരുന്ന് പിന്നെയും ദീര്‍ഘമായി പ്രാര്‍ത്ഥിക്കുമായിരുന്നു. നടക്കുമ്പോഴൊക്കെ ജപമാല ചൊല്ലുക അച്ചന്റെ പതിവായിരുന്നു. വ്യക്തിപരമായി പ്രാര്‍ത്ഥിക്കാനും മറ്റുള്ളവരോടുകൂടി പ്രാര്‍ത്ഥിക്കാനും ഏകാന്തമായി പ്രാര്‍ത്ഥിക്കാനും ആരവത്തോടുകൂടി പ്രാര്‍ത്ഥിക്കാനും അച്ചന് പ്രയാസം ഉണ്ടായിരുന്നില്ല. ഹൃദയാന്തരാളത്തില്‍ ദൈവത്തെ എല്ലായ്‌പ്പോഴും പൂജിച്ചു ജീവിക്കുന്ന ഒരു ഉപാസകനായിരുന്നു ആര്‍മണ്ടച്ചന്‍. #{blue->none->b-> വിശ്വാസത്തിന്റെ നിറകുടം ‍}# പ്രെയ്‌സ് ദി ലോര്‍ഡ് എന്ന് പറഞ്ഞ് ആരെയും അഭിസംബോധന ചെയ്തിരുന്ന ആര്‍മണ്ടച്ചന്‍ ദൈവ പരിപാലനയില്‍ പൂര്‍ണമായും ആശ്രയിച്ചിരുന്നു. ഉറച്ച വിശ്വാസം മാത്രമായിരുന്നു അച്ചനുണ്ടായിരുന്ന കൈമുതല്‍. കരിസ്മാറ്റിക് നവീകരണത്തിന് തുടക്കം കുറിക്കാനും രണ്ട് ധ്യാനമന്ദിരങ്ങള്‍ ഒന്നുമില്ലായ്മയില്‍നിന്നും പടുത്തുയര്‍ത്തുവാനും അച്ചന് കഴിഞ്ഞത് ഈ ദൃഢമായ വിശ്വാസമായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും വിജയത്തിലും പരാജയത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എല്ലാം ദൈവത്തെ ഹൃദയം തുറന്ന് സ്തുതിക്കാന്‍ അച്ചനെ പ്രാപ്തനാക്കിയത് കലര്‍പ്പില്ലാത്ത വിശ്വാസം ഒന്നുമാത്രമായിരുന്നു. പിതാവായ ദൈവത്തിന്റെ പദ്ധതികള്‍ മക്കളുടെ നന്മയ്ക്കായിമാത്രം ഭവിക്കും എന്ന വിശ്വാസം അച്ചനില്‍ രൂഢമൂലമായിരുന്നതിനാല്‍ എല്ലായ്‌പ്പോഴും ശാന്തമായി ജീവിക്കാന്‍ അച്ചന് സാധിച്ചു. ഏതു കാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും അത് കിട്ടിക്കഴിഞ്ഞു എന്ന് വിശ്വസിച്ച് നന്ദിപറഞ്ഞ് പ്രാര്‍ത്ഥിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ഏറ്റവും കുറഞ്ഞ അളവില്‍ തൃപ്തിപ്പെടുക എന്നത് ഭക്ഷണത്തെയും വസ്ത്രത്തെയും മറ്റ് അവശ്യവസ്തുക്കളെയുംകുറിച്ച് അച്ചന്‍ എടുത്ത ഒരു നിലപാടായിരുന്നു. ദൈവം തന്ന സമ്പത്തിന്റെ ശരിയായ ഉപയോഗം അച്ചന് നന്നായി അറിയാമായിരുന്നു. അതിനാല്‍ത്തന്നെ പൊതുനന്മയ്ക്കുവേണ്ടി മെച്ചപ്പെട്ടതും സൗകര്യമുള്ളതുമായ കാര്യങ്ങള്‍ ഒരുക്കിയപ്പോഴും അദ്ദേഹം തനിക്കായി ഏറ്റവും കുറഞ്ഞ സൗകര്യങ്ങള്‍ തെരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. മുഷിഞ്ഞതും വൃത്തിഹീനവുമായ ജീവിതം നയിക്കുന്നുവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയവരെപ്പോലും ഒരു പുഞ്ചിരികൊണ്ട് സമാശ്വസിപ്പിക്കുക മാത്രമാണ് അച്ചന്‍ ചെയ്തിരുന്നത്. അവസാന കാലഘട്ടമെങ്കിലും അല്‍പം സൗകര്യമുള്ള ഭരണങ്ങാനം ആശ്രമത്തില്‍ ചെലവഴിക്കണമെന്ന് അപേക്ഷിച്ചവരോട് അച്ചന്റെ മറുപടി ഇപ്രകാരമായിരുന്നു: ”എനിക്ക് വളരെ കുറച്ച് ആവശ്യങ്ങളേ ഉള്ളൂ. അതിനുപറ്റിയ സ്ഥലം പട്ടാരത്തെ ആ ചെറിയ വീടാണ്. ഞാന്‍ അവിടെ ഇനി സമയം ചെലവഴിച്ചുകൊള്ളാം.” #{blue->none->b-> സ്‌നേഹത്തിന്റെ മൂര്‍ത്തരൂപം ‍}# ‘ആര്‍മണ്ടച്ചന്‍ സ്‌നേഹിക്കുക ആയിരുന്നില്ല സ്‌നേഹം ആയിത്തീരുക ആയിരുന്നു.’ ആര്‍മണ്ടച്ചന്റെ സ്‌നേഹം അനുഭവിച്ച ആരും പറയുന്ന വാക്കുകളാണിവ. ഓരോരുത്തരെയും അവരുടെ പ്രത്യേകത അറിഞ്ഞുകൊണ്ട് പരിഗണിക്കാനും സന്തോഷിപ്പിക്കാനും സമാശ്വസിപ്പിക്കാനുമുള്ള അച്ചന്റെ കഴിവ് അപാരമായിരുന്നു. സ്‌നേഹം ഉള്ളില്‍ വച്ചുകൊണ്ടിരിക്കുകയല്ല അത് പ്രകടിപ്പിക്കുകയും അതുമൂലം മറ്റുള്ളവരെ വളര്‍ത്തുകയും സന്തോഷിപ്പിക്കുകയും ആയിരുന്നു അച്ചന്‍ ചെയ്തത്. ശിശുക്കളോടും പ്രായമായവരോടും ദരിദ്രരോടും അഗതികളോടും അവഗണിക്കപ്പെട്ടവരോടുമുള്ള അച്ചന്റെ പരിഗണനയും സ്‌നേഹവും ഒന്നു വേറെയായിരുന്നു. കൂടുതല്‍ ശ്രവിക്കുകയും അല്‍പംമാത്രം സംസാരിക്കുകയും ചെയ്യുക എന്നതായിരുന്നു അച്ചന്‍ അവലംബിച്ച മാര്‍ഗം. ഒരു മനുഷ്യനെപ്പോലും മുറിപ്പെടുത്താന്‍ അച്ചന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നു മാത്രമല്ല മറ്റുള്ളവര്‍ നല്‍കിയ വേദനകളുടെ പേരില്‍ ഒരിക്കലും അവരോട് അകല്‍ച്ച കാണിക്കാതെ ഒരു സ്‌നേഹിതനെപ്പോലെ അവരോട് പെരുമാറാനും അച്ചന് കഴിഞ്ഞിരുന്നു. ദൈവാത്മാവിനെ ആര്‍മണ്ടച്ചന്‍ വിളിച്ചിരുന്നത് ‘ആത്മമിത്രം’ എന്നായിരുന്നു. അനുദിന ജീവിതത്തില്‍ ആത്മാവിന്റെ സ്പന്ദനങ്ങള്‍ക്ക് ഇത്രമാത്രം ചെവികൊടുത്ത വ്യക്തികള്‍ അപൂര്‍വമാണെന്ന് പറയാം. പ്രാര്‍ത്ഥനയിലൂടെ ആത്മാവിനോട് എല്ലായ്‌പ്പോഴും ആലോചന ചോദിച്ചിരുന്നു. ആത്മാവ് സ്ഥിരീകരിച്ചു എന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമേ അച്ചന്‍ നടപ്പാക്കിയിരുന്നുള്ളൂ. ദൈവഹിതമെന്ന് ഒരിക്കല്‍ ആത്മാവ് വെളിപ്പെടുത്തിക്കൊടുത്താല്‍ അതിനുവേണ്ടി ഏതറ്റം പോകാനും അച്ചന്‍ തയാറായിരുന്നു. നവീകരണമുന്നേറ്റത്തില്‍ അച്ചന്‍ കൈവരിച്ച നേട്ടങ്ങളുടെ എല്ലാം പിന്നില്‍ ഈ സത്യമാണ് കാണാന്‍ കഴിയുക. 2019 ജനുവരി 23നാണ് നാമകരണ നടപടി ആരംഭിച്ചത്. (ജീവചരിത്രത്തിന് കടപ്പാട്). ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-07-14-08:02:15.jpg
Keywords: ദൈവദാ
Content: 23451
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഫണ്ടിന്റെ ദുരുപയോഗം - സർക്കാർ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: ജൂലൈ 11ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട CAG (Comptroller and Auditor General) റിപ്പോർട്ടിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ സി, അധ്യായം 6) ഗൗരവമേറിയതാണെന്നും സർക്കാർ അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. റിപ്പോർട്ട് പ്രകാരം 2017 - 2022 കാലയളവിൽ പലപ്പോഴായി പ്രീ, പോസ്റ്റ് - മെട്രിക് സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും പ്രസ്തുത സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിർത്തരവാദിത്വപരമായ സമീപനവും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാർ വരെ സ്വീകരിച്ചതായാണ് CAG റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വിദ്യാർഥികളുടെ അപേക്ഷകൾ തുടർ നടപടികൾക്ക് വിധേയമാക്കാത്തതും, ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭിക്കാനിടയായതും, വിവിധ സ്കോളർഷിപ്പുകൾ ഒരേ വിദ്യാർത്ഥിക്ക് തന്നെ ലഭിക്കുന്നതും, പെൺകുട്ടികൾക്കായുള്ള സി എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പ് ആൺകുട്ടികൾക്ക് ലഭിക്കാനിടയായതും ഗുരുതരമായ വീഴ്ചകളാണ്. സ്കോളർഷിപ്പുകളുടെ നടപടിക്രമങ്ങളിലെ വീഴ്ചകൾക്ക് പുറമേ, ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്. നിയമാനുസൃത അനുമതികൾ പോലുമില്ലാതെ ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ച ഇത്തരം നീക്കങ്ങൾ അത്യന്തം പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്. വാഹനങ്ങൾ വാങ്ങുന്നതിനും, വാഹനങ്ങൾക്ക് വാടക നൽകുന്നതിനും, അലവൻസുകൾ നൽകുന്നതിനും മറ്റുമായി ന്യൂനപക്ഷ ഫണ്ട് ദുരുപയോഗം ചെയ്ത അതേ കാലയളവിൽ, ഫണ്ടില്ല എന്ന കാരണം പറഞ്ഞ് അർഹിക്കുന്ന അപേക്ഷകർക്ക് പോലും സ്കോളർഷിപ്പുകൾ നിഷേധിക്കുന്ന അവസ്ഥയുണ്ടായിരുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. തന്നെയുമല്ല, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പിൽ നടന്നതുപോലെ തന്നെയുള്ള ഒട്ടേറെ കൃത്രിമങ്ങളും, സാമ്പത്തിക അതിക്രമങ്ങളും പിന്നാക്ക വിഭാഗങ്ങളിൽ (SC, ST) പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുമായും ബന്ധപ്പെട്ട് നടന്നിട്ടുണ്ട് എന്ന CAG റിപ്പോർട്ടിലെ കണ്ടെത്തലുകൾ (റിപ്പോർട്ട് നമ്പർ 3, സെക്ഷൻ A-B, അധ്യായം 2-5) പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്തേണ്ടതാണ്. ന്യൂനപക്ഷങ്ങൾക്കും, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികളിൽ കൃത്രിമം കാണിക്കുകയും, ഭരണഘടനാ ലംഘനങ്ങൾക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്ന നയങ്ങൾ സർക്കാരോ ഏതെങ്കിലും സർക്കാർ വകുപ്പുകളോ, ഉദ്യോഗസ്ഥരോ സീകരിക്കുന്നുണ്ടെങ്കിൽ അത് അപലപനീയവും തിരുത്തപ്പെടേണ്ടതുമാണ്. ഭരണഘടനാനുസൃതമായി അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൗരൻമാർക്ക് ഉറപ്പുവരുത്തുന്നതിൽ സംഭവിക്കുന്ന വീഴ്ച അത്യന്തം ഗുരുതരവും കുറ്റകരവുമാണ്. തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, തുടർന്ന് ഇത്തരം വിഷയങ്ങളിൽ സുതാര്യമായ ഇടപെടലുകൾ ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധ ചെലുത്തുകയും, സേവനങ്ങളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. സ്കോളർഷിപ്പുകളുടെ ക്രിയാത്മകവും നിയമാനുസൃതവും സുതാര്യവുമായ നടത്തിപ്പിനായി CAG നൽകിയിട്ടുള്ള ശിപാർശകൾ നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയും വേണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ CMI പ്രസ്താവിച്ചു.
Image: /content_image/India/India-2024-07-14-08:12:27.jpg
Keywords: ജാഗ്രത