Contents
Displaying 23051-23060 of 24978 results.
Content:
23484
Category: 18
Sub Category:
Heading: മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ വനംമന്ത്രിയുമായി കൂടിക്കാഴ്ച
Content: തലശേരി: തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള കത്തോലിക്ക കോൺഗ്രസ് നേതാക്കളുമായി തലശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി. സ്പീക്കർ എ.എൻ. ഷംസീറും വനം-വന്യജീവി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉൾപ്പെടെയുള്ളവരും ചർച്ചയിൽ പങ്കെടുത്തു. വനാതിർത്തിയിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി വന്യജീവി പ്ര തിരോധസേന രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വന്യജീവികളുമായി ബന്ധപ്പെ ട്ടുള്ള പ്രശ്നങ്ങൾ വിശദമായി കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ അവ തരിപ്പിച്ചു. ഫെൻസിംഗ് ഇല്ലാത്ത ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കാനും നിലവിലുള്ള സ്ഥലങ്ങളിൽ അവ പരിരക്ഷിക്കാനും തീരുമാനമായി. വനമേഖല യോടടുത്തുള്ള തദ്ദേശ നിവാസികളുടെ സഹകരണത്തോടെ ഫോറസ്റ്റ് ഉ ദ്യോഗസ്ഥർ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് മന്ത്രി നിർദേശിച്ചു. തയ്യേനിയിൽ തൊഴിലുറപ്പ് പണിക്കിടെ, കടന്നൽക്കുത്തേറ്റു മരിച്ച വേളൂർ സണ്ണിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാൻ മന്ത്രി നിർദേശം നൽകി. ഒരു ലക്ഷം രൂപ തിങ്കളാഴ്‌ചതന്നെ, കാസർഗോഡ് ഡിഎഫ്ഒ സണ്ണിയുടെ വീട്ടിൽ എത്തിച്ചു നൽകണമെന്നും മന്ത്രി നിർദേശിച്ചു. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് വിമുക്തഭടന്മാരെ ഉൾപ്പെടുത്തി തദ്ദേശവാസികൾക്ക് പരിശീലനം നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. കൊട്ടിയൂർ വനാതിർത്തിയിൽ തനിയെ താമസിക്കുന്ന നിരാലംബരായ വൃദ്ധ ദമ്പതികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ ഉടൻ നടപടിയെടുക്കുന്നതിന് നോർത്തേൺ സർക്കിൾ സിസിഎഫിനെ ചുമതലപ്പെടുത്തി. വയനാട് ചുരം റോഡിന് ബദൽ പാത നിർമിക്കുന്നതു സംബന്ധിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിർദേശം സർവാത്മനാ പിന്തുണയ്ക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, മാനന്തവാടി രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ, സജി ഫിലിപ്പ് വട്ടക്കാമുള്ളേൽ, അ തിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, എക്സിക്യൂട്ടീവ് മെംബർ ആ ന്റോ തെരുവൻകുന്നേൽ എന്നിവരും വനംവകുപ്പ് ഉദ്യോഗസ്ഥരായ ഫോറസ്റ്റ് ഫോഴ്സ് മേധാവി ഗംഗാ സിംഗ്, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. പി. പുകഴെന്ദി, സിസിഎഫ്‌മാരായ വിജയാനന്ദൻ, കെ. എസ്. ദീപ, ഡിഎഫ്ഒമാരായ ജോസ് മാത്യു, ആഷിഖ് അലി, കെ. അഷ്റഫ്, ഡിസിഎഫ് പി. ബിജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Image: /content_image/India/India-2024-07-19-11:40:21.jpg
Keywords: വനം, വന്യജീ

23485
Category: 1
Sub Category:
Heading: കുട്ടികളുടെ വേനൽക്കാല ക്യാമ്പിൽ അതിഥിയായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്ന ആശ്രിതരുടെ മക്കൾക്കായി ഒരുക്കിയ കുട്ടികളുടെ വേനൽക്കാല ക്യാമ്പിൽ ഫ്രാൻസിസ് പാപ്പയെത്തി. സംഘാടകർക്കും കുട്ടികൾക്കും ഏതാനും രക്ഷാകർത്താക്കൾക്കുമൊപ്പം പ്രാർത്ഥിച്ചും, സംവദിച്ചും സമയം ചിലവഴിച്ച പാപ്പ തന്റെ ബാല്യകാല സ്മരണകൾ പങ്കുവയ്ക്കുകയും ചെയ്തു. "കുട്ടികളുടെ വേനൽക്കാലം" എന്ന പേരിലാണ് പരിപാടി നടന്നത്. സഹോദരങ്ങൾ തമ്മിലും, കുടുംബത്തിലും വഴക്കുകളുണ്ടാകുമ്പോൾ, അവ കഴിയുന്നതും വേഗം അവസാനിപ്പിക്കണമെന്നും ഒരിക്കലും സംഘർഷമനോഭാവത്തോടെ ഉറങ്ങാൻ പോകരുതെന്നും പാപ്പ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. കുട്ടികളുമായി സംവദിച്ച പാപ്പ വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കി. ചെറുപ്പത്തിൽ പാപ്പായ്ക്ക് പ്രിയപ്പെട്ട പോരാളികൾ ആരായിരുന്നുവെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന്, അവർ തന്റെ മാതാപിതാക്കളായിരുന്നുവെന്ന് മറുപടി നൽകി. താൻ തന്റെ പിതൃ മാതൃ വഴികളിലുള്ള മുത്തശ്ശീമുത്തച്ഛന്മാരുടെ കൂടെ സമയം ചിലവഴിച്ചിരുന്ന കാര്യവും കുട്ടികൾ മുത്തശ്ശീമുത്തച്ഛന്മാർക്കൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ അവരിൽനിന്ന് അനേകകാര്യങ്ങൾ പഠിക്കുവാൻ സാധിച്ചെന്ന കാര്യവും പ്രത്യേകം എടുത്തുപറഞ്ഞു. 2025-ൽ ആഘോഷിക്കപ്പെടുന്ന ജൂബിലി വർഷത്തിനായി എങ്ങനെയാണ് ഒരുങ്ങേണ്ടതെന്ന ചോദ്യത്തിനും പാപ്പ മറുപടി നല്‍കി. ജൂബിലി, എന്നത് 'സന്തോഷം' എന്ന വക്കിൽനിന്നാണ് വരുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, സന്തോഷത്തോടെ വേണം ജൂബിലിക്കായി ഒരുങ്ങേണ്ടതെന്നും, എന്നാൽ ഇതിന് വിനോദകലാപരിപാടികളിലേർപ്പെടുക എന്ന അർത്ഥമില്ലെന്നും, എല്ലാ വിനോദപരിപാടികളും നല്ലതാകണമെന്നില്ലെന്നും പാപ്പ കുട്ടികളോട് പറഞ്ഞു. സമ്മേളനത്തിന്റെ അവസാനത്തിൽ ക്യാമ്പിൽ സംബന്ധിച്ച എല്ലാ കുട്ടികൾക്കുമൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത ഫ്രാൻസിസ് പാപ്പ, അവർക്കൊപ്പം വിവിധ വർണ്ണങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി. "കുട്ടികൾ ദൈവത്തിന് പ്രിയപ്പെട്ടവരാണ്" എന്ന സന്ദേശവും ബലൂണുകളിൽ രേഖപ്പെടുത്തിയിരുന്നു.
Image: /content_image/News/News-2024-07-19-12:38:47.jpg
Keywords: പാപ്പ

23486
Category: 1
Sub Category:
Heading: മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോധികരുടെയും ദിനമായ ജൂലൈ 28നു ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം
Content: വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാർഷിക ദിനമായ ജൂലൈ 28നു ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. രോഗിയോ, ഏകാന്തതയോ, അംഗവൈകല്യമുള്ളവരോ ആയ വയോധികരെ അന്നേ ദിവസം സന്ദർശിക്കുന്ന ഏതൊരാൾക്കും സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ ദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഈ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ അവസരമുണ്ട്. അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായ കർദ്ദിനാൾ ആഞ്ചലോ ഡൊണാറ്റിസാണ് ദണ്ഡവിമോചനം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛനായ വിശുദ്ധ വിശുദ്ധ അന്നയുടെയും ജോവാക്കിമിന്റെയും,തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. #{blue->none->b->എന്താണ് ദണ്ഡവിമോചനം? }# കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ജൂലൈ 28നു വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. ) #{blue->none->b-> ജൂലൈ 28നു ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം? }# 1. തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ദിനത്തില്‍ പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക. 2. വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക. 3. കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുർബാന അന്നേ ദിവസം സ്വീകരിക്കുക. 4. പാപത്തിൽ നിന്നു അകന്ന്‍ ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക. 5. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെച്ചു പ്രാര്‍ത്ഥിക്കുക. #{blue->none->b-> പ്രായമായവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കാന്‍: }# 1. വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക. (മാധ്യമങ്ങള്‍ മുഖാന്തിരം; വത്തിക്കാനിലെ തിരുകര്‍മ്മങ്ങള്‍ Vatican Media YouTube Channel -ല്‍ തത്സമയം കാണാം) 2. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക. 3. വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്.
Image: /content_image/News/News-2024-07-19-13:16:08.jpg
Keywords: ദണ്ഡ

23487
Category: 1
Sub Category:
Heading: കത്തോലിക്ക സഭ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി
Content: ഇറ്റാനഗർ: വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശില്‍ കത്തോലിക്ക സഭ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു. ഇറ്റാനഗർ ബിഷപ്പ് ബെന്നി വർഗീസ് ഇടത്തട്ടേല്‍, മിയാവോയിലെ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, അരുണാചൽ പ്രദേശ് കാത്തലിക് അസോസിയേഷൻ പ്രസിഡൻ്റ് തൗ ടെബിൻ ജിയുടെ എന്നിവര്‍ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയാണ് പ്രതികരണം. സംസ്ഥാനത്ത് സമാധാനം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഭാനേതൃത്വം നടത്തുന്ന അശ്രാന്ത പരിശ്രമം പ്രശംസനീയമാണെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചു. അഴിമതി, മയക്കുമരുന്ന് ഉപയോഗം, ധനസംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സമൂഹത്തിലേക്ക് വ്യക്തമായ അവബോധം വളർത്തുന്നതിനുള്ള കത്തോലിക്ക സമൂഹത്തിൻ്റെ സമർപ്പണത്തെ അങ്ങേയറ്റം അഭിനന്ദിക്കുകയാണെന്നും അദ്ദേഹം നവമാധ്യമങ്ങളില്‍ കുറിച്ചു. നിസ്വാർത്ഥ സേവനത്തിനും അരുണാചൽ പ്രദേശിൻ്റെ പുരോഗതിക്കുള്ള പ്രതിബദ്ധതയ്ക്കും കത്തോലിക്ക സഭയ്ക്കു നന്ദി അര്‍പ്പിച്ചുക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് അവസാനിക്കുന്നത്. കൂടിക്കാഴ്ച നടത്തിയ സംഘത്തില്‍ ഉണ്ടായിരിന്ന രണ്ടുപേരും മലയാളികളാണെന്നത് ശ്രദ്ധേയമാണ്. ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി കോതമംഗലം രൂപതാംഗമായ ബിഷപ്പ് ബെന്നി വർഗീസ് ഇടത്തട്ടേൽ അഭിക്തനായത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. മിയാവോ രൂപതയുടെ പ്രഥമ ബിഷപ്പാണ് കോട്ടയം സ്വദേശിയായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പില്‍. ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ഏറ്റവും വലിയ വിശ്വാസി സമൂഹം ക്രൈസ്തവരാണ്. 2011-ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 30.26% ക്രിസ്ത്യാനികളാണ്. 180,000 കത്തോലിക്ക വിശ്വാസികളാണ് സംസ്ഥാനത്തുള്ളത്.
Image: /content_image/News/News-2024-07-19-17:22:47.jpg
Keywords: അരുണാ, നന്ദിയ

23488
Category: 1
Sub Category:
Heading: പരസ്യ വെളിപാടും സ്വകാര്യ വെളിപാടും: ഓണ്‍ലൈന്‍ ക്ലാസ് ഇന്നു ZOOM-ല്‍
Content: ഈശോയ്ക്ക് ശേഷം വെളിപാട് സാധ്യമാണോ? ഈശോയ്ക്ക് ശേഷം ദൈവത്തെ കുറിച്ച് വെളിപ്പെടുത്തുന്ന ആളുകള്‍ ഉണ്ടാകുമോ? വ്യക്തികള്‍ക്ക് ഉണ്ടാകാവുന്ന മാതാവിന്റെയും മറ്റ് വിശുദ്ധരുടെയും ദര്‍ശനങ്ങള്‍ അംഗീകരിക്കാവുന്നതാണോ? അവ വിശ്വാസ യോഗ്യമാണോ? സഭ ഒരു സ്വകാര്യ വെളിപ്പാടിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്? അത് വെറും ദര്‍ശനങ്ങള്‍ മാത്രമാണോ? അവയില്‍ വിശ്വസിക്കാന്‍ നമ്മുക്ക് കടമയുണ്ടോ? പരസ്യ വെളിപാടിനെയും സ്വകാര്യമുള്ള വെളിപാടിനെയും സംബന്ധിക്കുന്ന വിശദമായ സഭാപ്രബോധനവുമായി ഓണ്‍ലൈന്‍ ക്ലാസ് ഇന്നു ജൂലൈ 20 ശനിയാഴ്ച ZOOM-ല്‍. 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ രണ്ടാം ഭാഗമായ 'ദൈവവചനം' സീരീസിലെ പതിനഞ്ചാമത്തെ ക്ലാസിലാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ വിഷയം അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് ഒരുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസിന്റെ സമാപനത്തിൽ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CKrMmGM6jZS3pspHvKqPg0}}
Image: /content_image/News/News-2024-07-19-19:44:32.jpg
Keywords: ക്ലാസ്

23489
Category: 1
Sub Category:
Heading: അൽഫോൻസാമ്മ അഭ്യസിച്ച സുകൃതങ്ങളുടെ രാജ്ഞി നമുക്കും അഭ്യസിച്ചാലോ? | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 18
Content: "എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി എളിമപ്പെടാൻ കിട്ടുന്ന ഏത് അവസരവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു" - വിശുദ്ധ അൽഫോൻസാ. വിശുദ്ധ തോമസ് വില്ലനോവയുടെ അഭിപ്രായമനുസരിച്ച് നിരവധി പുണ്യങ്ങളുടെ അമ്മയാണ് എളിമ. അനുസരണം, ബഹുമാനം, ശാന്തത, വിധേയത്വം, മിതത്വം,സന്തോഷം, സംതൃപ്തി തുടങ്ങിയ ഗുണങ്ങളെല്ലാം എളിമയിൽ നിന്ന് ഉത്ഭവിക്കുന്നു എന്ന് അദ്ദേഹം പ്രസ്താപിച്ചിട്ടുണ്ട്. വിശുദ്ധ ബർണാർഡ് എളിമയെ രക്ഷയുടെ അമ്മയായി കണക്കാക്കുന്നു. അഹങ്കാരം മാലാഖമാരെ പിശാചുക്കളാക്കി, എളിമ മനുഷ്യരെ മാലാഖമാരാക്കുന്നു എന്ന് വിശുദ്ധ ആഗസ്തിനോസ് പറഞ്ഞിട്ടുണ്ട്. എളിമ വിശുദ്ധരുടെ ആയുധമാണ്. എളിമയുള്ളവരെ ദൈവം മഹത്വപ്പെടുത്തുന്നു. അനന്തമായ അറിവിന്റെ ഉടമയായ യേശു തന്നെ ഇത് നമ്മെ പഠിപ്പിക്കുന്നു, നമ്മുടെ കഴിവുകളും പുണ്യങ്ങളും യോഗ്യതകളും ദാനങ്ങളും എല്ലാമെല്ലാം ദൈവം നൽകിയതാണ്. എപ്പോൾ വേണമെങ്കിലും അവ തിരിച്ചെടുക്കാനും ദൈവത്തിനു കഴിയും. (Lk:1/48). ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും അനേകരുടെ മോചന ദ്രവ്യമായി സ്വജീവൻ കൊടുക്കുവാനും വന്ന (Mt:20/28) നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയ പോലെ ആയിരിക്കണം എന്ന് പറഞ്ഞ (Lk:22/26-27) ദൈവം ആയിരുന്നിട്ടും സൃഷ്ടികളായ മനുഷ്യർക്ക് വിധേയനായി ജീവിച്ച യേശുവിന്റെ മനോഭാവം (Phi:2/5-8) നമ്മളിൽ ഉണ്ടാവണം എന്ന് പൗലോസ് ശ്ലീഹാ ഉപദേശിക്കുന്നു. യേശുവിന്റെ ഈ മനോഭാവം വിശുദ്ധ അൽഫോൻസാമ്മയുണ്ടായിരുന്നു. എളിയവർക്ക് കൃപ നൽകുന്ന ദൈവം അൽഫോൻസാമ്മയുടെ ജീവിതത്തെ തന്റെ കൃപകൊണ്ട് നിറച്ചു. യേശു ആയിരുന്നു അവൾക്കെന്നും മാതൃക. കർത്താവിന്റെ ഒരു എളിയ ദാസി ആയിരിക്കുവാൻ അവൾ ആഗ്രഹിച്ചു. തന്റെ സന്യാസം ജീവിതത്തിന്റെ അടിസ്ഥാനം എളിമയാണ് എന്ന് അൽഫോൻസ എഴുതിവെച്ചിട്ടുണ്ട്. അൽഫോൻസാമ്മ തന്റെ ഡയറിയിൽ എഴുതി, "എളിമപ്പെടുതലുകളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഈശോയുടെ തിരുഹൃദയത്തിൽ ഞാൻ അഭയം തേടും. ചെയ്യാത്ത തെറ്റിന് എന്നെ കുറ്റപ്പെടുത്തുമ്പോൾ ഞാൻ സ്വയം നീതികരിക്കാതെ കുറ്റം ഏൽക്കുകയും ക്ഷമചോദിക്കുകയും ചെയ്യും". ബഹുമാനപ്പെട്ട മാവുരൂസമ്മ സാക്ഷ്യപ്പെടുത്തുന്നു: അനുസരണവും, എളിമയും അസാധാരണമാംവിധം അൽഫോൻസാമ്മ അഭ്യസിച്ചിരുന്നു. എളിമയിൽ ചാലിച്ച് തീർത്തതായിരുന്നു അൽഫോൻസാമ്മയുടെ പ്രാർത്ഥനയാകുന്ന സുഗന്ധ കൂട്ട്. ബാഹ്യപ്രകടനങ്ങൾ കൊണ്ട് മറ്റുള്ളവരെ ആകർഷിക്കുവാൻ അവൾ ശ്രമിച്ചില്ല. തന്റെ ആന്തരികമായ ചേതന എപ്പോഴും ദൈവത്തിലേക്ക് തിരിഞ്ഞു നിന്നു. താൻ ഒന്നുമല്ലെന്നും തനിക്ക് ഒന്നുമില്ലെന്നും തന്നിൽ എന്തെങ്കിലുമുണ്ടെങ്കിൽ അത് ദൈവത്തിന്റെ ദാനമാണെന്നും അവൾ വിശ്വസിച്ചു. സ്വയം ഒരു നീച പുഴുവായി അൽഫോൻസാമ്മ കണക്കാക്കി. നവ സന്യാസിമാരോടും നോവിസുമാരോടും അൽഫോൻസാമ്മ പറഞ്ഞു: നിത്യ ജീവിതത്തിന് വിശ്വാസം പോലെ തന്നെ എളിമയും അനിവാര്യമാണ്. കെട്ടിടത്തിന്റെ ഉയരം കൂടുന്തോറും അതിന്റെ അടിസ്ഥാനവും കൂടുതൽ ബലവത്തായിരിക്കണം. കെട്ടിടത്തിന് അടിസ്ഥാനം ഇടാൻ നിർമ്മിക്കുന്ന കുഴിയുടെ ആഴമാണ് വിശ്വാസം എങ്കിൽ അതു നിറയ്ക്കാൻ ഉപയോഗിക്കുന്ന കല്ലുകളാണ് എളിമ. ഈ വിധത്തിൽ മാത്രമേ വിശുദ്ധിയുടെ സ്വർഗീയ സൗധം നമുക്ക് പടുത്തുയർത്താൻ സാധിക്കൂ. നിരന്തരമായ പരിശ്രമത്തിലൂടെയും ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെയും മാത്രമേ നമുക്ക് എളിമ കൈവരിക്കാനാകൂ. എളിമ കൂടാതെയുള്ള പ്രാർത്ഥന ഫലം തരികയില്ല പ്രായോഗികമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് എളിമ പരിശീലിക്കണം. എളിയവരിൽ എളിയവൾ ആയാൽ അൽഫോൻസാമ്മ സ്വർഗ്ഗ രാജ്യത്തിന്റെ രഹസ്യം എന്തെന്നറിഞ്ഞ് വിശുദ്ധി സ്വന്തമാക്കി. വിനയം അൽഫോൻസാമ്മയുടെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. എളിമയിലൂടെ പിശുക്ക് സ്വന്തമാക്കിയ അൽഫോൻസാമ്മയെ പോലെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എളിമപ്പെടുത്തലുകൾ സന്തോഷപൂർവ്വം സ്വീകരിച്ചുകൊണ്ട് വിശുദ്ധ അൽഫോൻസാമ്മയെ അനുകരിക്കാം. സി. റെറ്റി FCC
Image: /content_image/News/News-2024-07-19-21:22:02.jpg
Keywords: അല്‍ഫോ

23490
Category: 18
Sub Category:
Heading: അൽഫോൻസാമ്മ ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും സ്വർഗീയ നിക്ഷേപമാക്കി: മാർ ജോസഫ് പെരുന്തോട്ടം
Content: ഭരണങ്ങാനം: കുറ്റപ്പെടുത്തലുകൾ ഏല്‍ക്കേണ്ടി വന്നെങ്കിലും സ്നേഹിക്കാനും സഹിക്കാനും മാത്രമറിയാവുന്നവളായിരുന്നു അൽഫോൻസാമ്മയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനം തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. അൽഫോൻസാമ്മ ഒരിക്കലും സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചില്ല. മറിച്ച് അഴിഞ്ഞില്ലാതാകാൻ ആഗ്രഹിച്ചു. അവളുടെ സമർപ്പണം അചഞ്ചലമായിരുന്നു. ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും സ്വർഗീയ നിക്ഷേപമാക്കി മാറ്റാൻ അൽഫോൻസാമ്മയ്ക്കു സാധിച്ചു. അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇന്ന് അൽഫോൻസാമ്മയുടെ കബറിടത്തിലേക്ക് ഉറ്റുനോക്കുന്നതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. തിരുനാളിന്റെ ആദ്യദിനമായ ഇന്നലെ റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഫാ. മാർട്ടിൻ മാന്നാത്ത്, ഫാ. ജോർജ് പാറേക്കുന്നേൽ, ഫാ. എബി അമ്പ ലത്തുങ്കൽ, ഫാ. തോമസ് പനയ്ക്കഴിയിൽ, പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം നടത്തിയ ജപമാലപ്രദക്ഷിണത്തിന് ഫാ. ജോർജ് ഈറ്റയ്ക്ക ക്കുന്നേൽ നേതൃത്വം നല്കി.
Image: /content_image/India/India-2024-07-20-11:06:03.jpg

23491
Category: 1
Sub Category:
Heading: പീഡനങ്ങളിലും തളരാതെ പാക്ക് ക്രൈസ്തവര്‍; ഏഴു ലക്ഷം ക്രൈസ്തവ വിശ്വാസികളുടെ വര്‍ദ്ധനവ്
Content: ഇസ്ലാമാബാദ്: തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിൽ ആറു വർഷംകൊണ്ട് ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവ്. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (പിബിഎസ്) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ഏഴു ലക്ഷം ക്രൈസ്തവരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ൽ പാക്കിസ്ഥാനിലെ ജനസംഖ്യ 24.04 കോടിയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിൽ 96.35 ശതമാനം മുസ്‌ലിംകളാണ്. 2017ൽ 26 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവർ 2023ൽ 33 ലക്ഷമായി ഉയർന്നു. ഇതേ കാലയളവിൽ ഹിന്ദു ജനസംഖ്യ മൂന്നു ലക്ഷമാണു വർധിച്ചത്. 35 ലക്ഷത്തിൽനിന്ന് ഹിന്ദു ജനസംഖ്യ 38 ലക്ഷമായി. 2050 ആകുമ്പോഴേക്കും പാക് ജനസംഖ്യ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. ആറു വർഷത്തിനിടെ ക്രിസ്‌ത്യൻ ജനസംഖ്യ 1.27 ശതമാനത്തിൽ നിന്ന് 1.37 ശതമാനമായി ഉയർന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഈറ്റില്ലമാണ് പാക്കിസ്ഥാന്‍. രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷം കടുത്ത വിവേചനമാണ് നേരിടുന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. അവകാശം നിഷേധിച്ചും വ്യാജ മതനിന്ദ കേസുകള്‍ ആരോപിച്ചും ക്രൈസ്തവരെ വേട്ടയാടുന്നത് രാജ്യത്തു പതിവ് സംഭവമാണ്. കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യമെന്ന നിലയില്‍ ക്രൈസ്തവ ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവ് ന്യൂനപക്ഷ സമൂഹത്തിന് പ്രതീക്ഷ പകരുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടിരിന്നു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീൽ താഹിർ തെരഞ്ഞെടുക്കപ്പെട്ടത്. പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്‌തവ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടതു ഇക്കഴിഞ്ഞ ആഴ്ചയാണ്. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ക്രൈസ്തവര്‍ക്ക് ലഭിക്കുന്ന പങ്കാളിത്തം ക്രൈസ്തവ വിരുദ്ധ പീഡനത്തിന് നേരിയ തോതിലെങ്കിലും ഇളവ് കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
Image: /content_image/News/News-2024-07-20-11:31:20.jpg
Keywords: പാക്കി

23492
Category: 1
Sub Category:
Heading: അൽഫോൻസാമ്മയെ ഭാഗ്യവതിയാക്കിയ വിശ്വാസം | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 20
Content: "എന്റെ കർത്താവ് അറിയാതെ എനിക്കൊന്നും സംഭവിക്കുകയില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട് " വിശുദ്ധ അൽഫോൻസാ. വിശ്വാസം എന്നത് പ്രത്യാശിക്കുന്നവർ ലഭിക്കുമെന്ന് ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് (Heb:11/1). വിശ്വാസം വഴി പരിശുദ്ധാത്മാവിലൂടെ നീതി ലഭിക്കുമെന്ന് വിശുദ്ധ പൗലോസ് പ്രത്യാശിക്കുന്നു. സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു (Gal:5:5-6). നമ്മുടെ നിത്യ രക്ഷയ്ക്ക് വിശ്വാസം അത്യാവശ്യമാണ്. ശിഷ്യന്മാർക്ക് പ്രേഷിത ദൗത്യം നൽകിക്കൊണ്ട് യേശു പറഞ്ഞു: "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവർ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും" (Mk:16/16). വിശ്വാസത്തിന്റെ ശക്തിയെ പറ്റി യേശു പറഞ്ഞുതരുന്നു. വിശ്വസിക്കുന്നവന് എല്ലാ കാര്യങ്ങളും സാധിക്കും.(Mk:9/23) ഫലം തരാത്ത അത്തി വൃക്ഷത്തെ യേശു ശിക്ഷിച്ചത് കണ്ടു അത്ഭുതപ്പെട്ടുപോയ ശിഷ്യന്മാരോട് അവിടുന്ന് പറഞ്ഞു: "നിങ്ങൾ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താൽ അത്തിവൃക്ഷത്തോട് ഞാൻ ചെയ്തത് മാത്രമല്ല നിങ്ങൾക്ക് ചെയ്യാൻ കഴിയുക. ഈ മലയോട് ഇവിടെ നിന്നു മാറി കടലിൽ ചെന്ന് വീഴുക എന്ന് പറഞ്ഞാൽ അതും സംഭവിക്കും. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നത് എല്ലാം നിങ്ങൾക്ക് ലഭിക്കും". (Mt:21/20-22). വിശ്വാസം രക്തസാക്ഷികളെ സൃഷ്ടിക്കുമെന്ന് മഹാനായ കാർഡിനൽ ന്യൂമാൻ പ്രസ്താവിച്ചിട്ടുണ്ട്.ദൈവത്തിന്റെ മഹാദാനമാണ് വിശ്വാസം എന്ന വിശുദ്ധ അഗസ്തിനോസ് പഠിപ്പിക്കുന്നു.പ്രശസ്ത ഗ്രന്ഥകാരനും ചിന്തകനും ആത്മീയ നേതാവുമായിരുന്ന തോമസ് മെർട്ടൻ പറയുന്നതനുസരിച്ച് പ്രപഞ്ചത്തിന്റെ താക്കോലാണ് വിശ്വാസം. വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് അനുസരിച്ച് സ്വഭാവത്താൽ തന്നെ സ്വതന്ത്ര മനസ്സിൽ നിന്നു ഉൽഭൂതമാകുന്ന ഒന്നാണ് വിശ്വാസം. (മത സ്വാതന്ത്ര്യം നമ്പർ 10). ദൈവസാന്നിധ്യത്തിന്റെ സജീവ സാക്ഷാത്കാരമാണത്. യേശുവിനുള്ള സമ്പൂർണ്ണ സ്വയം സമർപ്പണമാണ് വിശ്വാസം. മുട്ടത്തുപാടത്ത് അന്നക്കുട്ടിയെയും ദൈവം അൽഫോൻസാ എന്ന് വിളിച്ച് തന്റെ സ്വന്തമാക്കി. അവളുടെ ജീവിത സാഹചര്യങ്ങളെ നിയന്ത്രിച്ചു. സഹനത്തിന്റെ നടുക്കടലിലൂടെ ദൈവത്തിന്റെ കരങ്ങളിലേക്ക് അവൾ സാഹസികതയോടെ ചാടിയിറങ്ങി. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലെറങ്ങാട്ട് പറയുന്നു : വിശ്വാസത്തിന്റെയും സഹനത്തിന്റെയും മാതൃകയാണ് അൽഫോൻസ: ദൈ വത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെ വിശുദ്ധിയിലേക്കും രക്ഷയിലേക്കും അവൾ കടന്നു വരുന്നു. അൽഫോൻസാമ്മയുടെ ധന്യജീവിതം ദൈവത്തിനു മുമ്പിൽ നീതീകരിക്കപ്പെട്ടതായി തീർന്നത് അവളുടെ കുറവില്ലാത്ത വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. കോട്ടം വരാത്ത വിശ്വാസത്തിന്റെ ഉറപ്പുള്ള, ബലവത്തായ വിശ്വാസമായിരുന്നു സിസ്റ്റർ അൽഫോൻസാമ്മക്ക് ഉണ്ടായിരുന്നത്. ആ വിശ്വാസമാണ് അവളെ ദൈവത്തിലേക്ക് അടുപ്പിച്ചത്, ദൈവത്തിന്റെ വിളിക്ക് വിശ്വാസത്തിലൂടെ പ്രത്യുത്തരിച്ചു നീതീകരിക്കപ്പെട്ടു. അവിടുന്ന് മാത്രം വിശ്വാസമർപ്പിച്ച് ദൈവശുശ്രൂഷയുടെ പടവുകളിലേക്ക് നടന്നു നീങ്ങിയ വ്യക്തിയാണ് അൽഫോൻസാമ്മ. ദൈവിക രഹസ്യങ്ങൾ ഗ്രഹിക്കുവാൻ നമുക്ക് വിശ്വാസം അനിവാര്യമാണ്. വിശ്വാസത്തിലേക്കും സ്വയാർപ്പണത്തിലേക്കും തന്നെ വിളിച്ച ദൈവവുമായി സർവ്വാത്മനാ സഹകരിച്ചുകൊണ്ട് ചെറുപ്പകാലത്ത് തനിക്ക് ലഭിച്ച വിശ്വാസത്തെ അൽഫോൻസാമ്മ വളർത്തിയെടുത്തു. വിശ്വാസത്തിലുള്ള വളർച്ചയുടെ ഫലമായി അവളുടെ ദൈവാനുഭവം വർദ്ധിക്കുകയും അവൾ ഒരു പുതിയ വ്യക്തിയാവുകയും ചെയ്തു. നവ സന്യാസകാലത്ത് കഠിന രോഗം മൂലം അൽഫോൻസാമ്മയെ കോൺവെന്റിൽ നിന്ന് പുറത്ത് വിടാൻ അധികാരികൾ തീരുമാനിച്ചപ്പോഴും അവൾ കുലുങ്ങിയില്ല. ദൈവം തന്നെ കൈവിടില്ല എന്ന് അവൾ വിശ്വസിച്ചു.1944ൽ ഭരണങ്ങാനം മഠത്തിൽ സി. സ്രഫീന പനി പിടിച്ച് കിടപ്പിലായി. പല ചികിത്സകൾ ചെയ്തിട്ടും യാതൊരു ശമനവും ഉണ്ടായില്ല. മദറായായിരുന്ന ഉർസുലാമ്മ അൽഫോൻസാമ്മയോട് പറഞ്ഞു പനി മാറാൻ എന്റെ കുഞ്ഞ് ഒന്ന് അപേക്ഷിക്കുക. അൽഫോൻസാമ്മ പറഞ്ഞു, അമ്മ വിഷമിക്കേണ്ട. ആ കാര്യം ഞാൻ ഏറ്റിരിക്കുന്നു. മൂന്നുദിവസം കഴിഞ്ഞിട്ടും പനി കുറയാത്തതിനാൽ പ്രകടിപ്പിച്ച മദറിനോട് അൽഫോൻസാമ്മ പറഞ്ഞു. മദർ സംശയിക്കേണ്ട- ഇന്ന ദിവസം പനി വിടും. അൽഫോൻസാമ്മ പറഞ്ഞ ദിവസം രാവിലെയും പനിക്ക് യാതൊരു കുറവും കണ്ടില്ല. എല്ലാവരും ആകുലപ്പെട്ടുവെങ്കിലും അൽഫോൻസാമ്മയ്ക്ക് മാത്രം യാതൊരു സംശയവും ആകുലതയും ഇല്ലായിരുന്നു. അവൾ കർത്താവിന്റെ രൂപത്തിന് മുമ്പിൽ ഏകാഗ്രമായി പ്രാർത്ഥിച്ചു. അൽഫോൻസാമ്മയുടെ സ്ഥിരതയും വിശ്വാസവും ജയിച്ചു. അവൾ പറഞ്ഞ സമയത്ത് വൈകിട്ട് 5 മണിക്ക് പനി പൂർണമായും വിട്ടുമാറി. അൽഫോൻസാമ്മയുടെ ഉജ്ജ്വലമായ ദൈവവിശ്വാസത്തിന് ഉദാഹരണമായി റോമുളൂസച്ചൻ ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു. ദൈവം നമ്മുടെ ജീവിതത്തിൽ നേരിട്ട് ഇടപെടുകയും നമ്മുടെ ജീവിതത്തിന് വിശ്വാസത്തിന്റെ അടിസ്ഥാനം ഇടുകയും ചെയ്യുന്നു. ശാസ്ത്രത്തിനും അറിവിനും അതീതമാണ് വിശ്വാസം യഥാർത്ഥ വിശ്വാസത്തിന്റെ അഭാവം മൂലമാണ് പല കാര്യങ്ങളിലും നമ്മൾ സംശയ ഗ്രസ്ഥരാകുന്നത്. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് നാം മറന്നു പോകുന്നു. വിശ്വാസത്തിന്റെ തീവ്രതയിൽ ജീവിതത്തെ നോക്കിക്കാണുമ്പോൾ എല്ലാം മനോഹരമാണ് ഒന്നും നഷ്ടമല്ല. ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്ന ഉറച്ച ബോധ്യം സിസ്റ്റർ അൽഫോൻസാമ്മയെ വിശുദ്ധയാക്കി. നമുക്കും വിശ്വാസം എന്ന പുണ്യത്തിൽ വളരുവാൻ പരിശ്രമിക്കാം.
Image: /content_image/News/News-2024-07-20-11:38:48.jpg
Keywords: അൽഫോൻ

23493
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" കുട്ടികൾക്കായുള്ള താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 12 മുതൽ 15 വരെ; ബുക്കിംഗ് തുടരുന്നു
Content: കുട്ടികൾക്കായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ഓഗസ്റ്റ് 12 മുതൽ 15 വരെ സസ്സെക്‌സിൽ നടക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് പ്രീ ടീൻസ്, ടീൻസ് വിഭാഗങ്ങളിലായി 9മുതൽ 12വരെയും 12 മുതൽ 16 വരെയും പ്രായക്കാർക്ക് പങ്കെടുക്കാം. ഓഗസ്റ്റ് 12 തിങ്കൾ തുടങ്ങി 15 ന് വ്യാഴാഴ്ച്ച അവസാനിക്കും. {{ https://www.afcmuk.org/REGISTER/ ->https://www.afcmuk.org/REGISTER/ }} എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. *** #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; }# തോമസ് 07877 508926 *** #{blue->none->b->അഡ്രസ്സ്: }# ASHBURNHAM PLACE ASHBURNHAM CHRISTIAN PLACE BATTLE EAST SUSSEX TN33 9NF
Image: /content_image/Events/Events-2024-07-20-14:34:45.jpg
Keywords: അഭിഷേകാ