Contents
Displaying 23061-23070 of 24978 results.
Content:
23494
Category: 1
Sub Category:
Heading: വജ്ര ജൂബിലി നിറവിൽ പാലസ്തീനിലെ പൊന്തിഫിക്കൽ മിഷൻ
Content: അമ്മാന്‍: വത്തിക്കാന് കീഴിലുള്ള പൊന്തിഫിക്കൽ മിഷൻ പാലസ്തീനിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 75 വർഷങ്ങൾ പൂർത്തിയാകുന്നു. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ കാലത്താണ് പാലസ്തീനിലെ ജനതയ്ക്കുവേണ്ടി പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജൂലൈ പതിനേഴാം തീയതി ചൊവ്വാഴ്ച്ച ജോർദാനിലെ അപ്പസ്തോലിക പ്രതിനിധി ആർച്ചുബിഷപ്പ് ജാൻപിയെത്രോ ദൽ തോസോയുടെ മുഖ്യകാർമ്മികത്വത്തിൽ അമ്മാനിലെ പടിഞ്ഞാറൻ പ്രദേശമായ സ്വീഫിഹിൽ നസറത്തിലെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്ന ദേവാലയത്തിൽ വജ്ര ജൂബിലി അനുസ്മരണാര്‍ത്ഥം വിശുദ്ധ ബലിയർപ്പിച്ചു. ആഘോഷമായ ചടങ്ങിൽ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു. നിരവധി വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരിന്നു. പാലസ്തീനിലെ പൊന്തിഫിക്കൽ മിഷൻ ഡയറക്ടർ ജനറൽ റെയ്ദ് അൽ-ബാഹോയും, നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ആര്‍ച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ പന്ത്രണ്ടാം പീയൂസ് പാപ്പായുടെ നിർദേശാനുസരണം പലസ്തീൻ ജനതയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിച്ച മിഷൻ്റെ പ്രവർത്തനത്തെ പ്രശംസിച്ചു. 1948- ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ, പാലസ്തീനിയൻ അറബ് ജനതയുടെ പലായനം ചരിത്രസത്യമായി നിലകൊള്ളുമ്പോൾ, ഇന്നും പാലസ്തീനികളായ സാധാരണക്കാർ അനുഭവിക്കുന്ന ദുരിതങ്ങളും ചടങ്ങിൽ അനുസ്മരിച്ചു. ഈ ദുരിതാവസ്ഥകളിൽ കർത്താവ് നമ്മെ കൈവിടുകയില്ലെന്നും, നമ്മെ രക്ഷിക്കുവാൻ തന്റെ പുത്രനെ അയച്ച ദൈവം ഇന്നും നമ്മെ പരിപാലിക്കുമെന്നും ആർച്ച് ബിഷപ്പ് വചനസന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. ഇന്നും മധ്യപൂർവ്വേഷ്യയിലെ ദുരിതങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെയും ഫ്രാൻസിസ് പാപ്പായുടെയും പ്രത്യേകമായ പരിഗണയിൽ ഉണ്ടെന്നും, ബന്ദികളുടെ മോചനത്തിനും, വെടിനിർത്തലിനും, ഇരുരാഷ്ട്ര സ്ഥാപനത്തിനുമുള്ള ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥനകളും നൂൺഷ്യോ ഓർമ്മിപ്പിച്ചു. അടിയന്തര സഹായം നൽകൽ മുതൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സഹായം, പോസ്റ്റ് ട്രോമാറ്റിക് കൗൺസിലിങ്ങ് ഉള്‍പ്പെടെ വിവിധ മേഖലകളിലായി പാലസ്തീനിലെ പൊന്തിഫിക്കൽ മിഷൻ ദുരിത ബാധിതര്‍ക്ക് സഹായം നല്‍കുന്നുണ്ട്.
Image: /content_image/News/News-2024-07-20-16:17:12.jpg
Keywords: പൊന്തിഫി

23495
Category: 18
Sub Category:
Heading: ജീവ സംരക്ഷണ സന്ദേശയാത്ര സമാപിച്ചു
Content: തിരുവനന്തപുരം: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി കാസർഗോ ഡ് നിന്ന് ആരംഭിച്ച ജീവ സംരക്ഷണ സന്ദേശയാത്ര തിരുവനന്തപുരത്ത് സമാപിച്ചു. തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിൻ്റെ സ്വീകരണവും സമാപന സമ്മേളനവും പട്ടം കാതോലിക്കേറ്റ് സെൻ്ററിൽ നടന്നു. തുടർന്നു നടന്ന സമ്മേളനം കെസിബിസി പ്രസിഡന്‍റും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ജീവന്റെ സംരക്ഷകരും പ്രചാരകരുമാകേണ്ടത് നാമോരോരുത്തരുമാണെന്നും ജീവൻ പരിപോഷിപ്പിക്കുന്നതിന് സഭാമക്കളായ നമുക്ക് ധാർമികമായ ഉത്തരവാദിത്വമുണ്ടെന്നും ബാവ പറഞ്ഞു. കൊല്ലം ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. മലങ്ക ര കത്തോലിക്കാ സഭ കൂരിയ ബിഷപ്പ് ആൻ്റണി മാർ സിൽവാനോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യ വികാരി ജനറാൾ മോൺ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയംഗങ്ങളായ ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ജോൺസൺ ചൂരേപറമ്പിൽ, സാബു ജോസ്, ജോർജ് എഫ്.സേവ്യർ, ജോയ്സ് മുക്കുടം, ജയിംസ് ആഴ്‌ചങ്ങാടൻ, സിസ്റ്റർ മേരി ജോർജ്, ആന്റണി പത്രോസ്, മാർട്ടിൻ ന്യൂനസ് എന്നിവരെ തിരുവനന്തപുരം മേജർ അതിരു പത ആദരിച്ചു.
Image: /content_image/India/India-2024-07-21-07:27:46.jpg
Keywords: കെസിബിസി

23496
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ദ്വിദിന നേതൃസമ്മേളനം ആരംഭിച്ചു
Content: കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ദ്വിദിന നേതൃസമ്മേളനം കാക്കനാട് മൗണ്ട് സെൻ്റ തോമസിൽ ആരംഭിച്ചു. അഡ്വ. ബിജു പറയന്നിലം ഉദ്ഘാ ടനം ചെയ്തു. ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ സംഘടനാപ്രവർത്തന അജണ്ട അവതരി പ്പിച്ചു. ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, വൈസ് പ്രസിഡൻ്റുമാരായ പ്രഫ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആൻ്റണി, ട്രീസാ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. സർക്കാർ, ഉദ്യോഗസ്ഥ, ട്രേഡ് യൂണിയൻതലങ്ങളിൽ സംരംഭക - തൊഴിൽ സൗഹൃദ അന്തരീക്ഷം വളർത്താൻ നടപടികൾ ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വരും വർഷങ്ങളിലെ കത്തോലിക്ക കോൺഗ്രസ് പ്രവർത്തന മാർഗരേഖയ്ക്ക് യോഗം രൂപം നൽകും.
Image: /content_image/India/India-2024-07-21-07:32:20.jpg
Keywords: കോൺഗ്രസ്

23497
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ലക്സംബർഗ് ബൽജിയം സന്ദർശന അജണ്ട വത്തിക്കാന്‍ പരസ്യപ്പെടുത്തി
Content: വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ 26-29 തീയതികളിലായി നടക്കുവാനിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ലക്സംബർഗ്, ബൽജിയം സന്ദർശന അജണ്ട വത്തിക്കാന്‍ പരസ്യപ്പെടുത്തി. സെപ്റ്റംബർ 26-ന് വ്യാഴാഴ്ച രാവിലെ പാപ്പാ വത്തിക്കാനിൽ നിന്ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ, ഫ്യുമിച്ചീനോയിൽ സ്ഥിതിചെയ്യുന്ന ലെയണാർദോ ദവിഞ്ചിയിലേക്കു പോകുകയും അവിടെ നിന്ന് രാവിലെ പ്രാദേശിക സമയം 8.05-ന് ലക്സംബർഗിലേക്ക് വിമാന മാർഗ്ഗം പുറപ്പെടും. പ്രാദേശികസമയം രാവിലെ 10 മണിക്ക് വിമാനത്താവളത്തിൽ എത്തുന്ന പാപ്പ അവിടെ നടക്കുന്ന സ്വീകരണച്ചടങ്ങിനു ശഷം ലക്സംബർഗിൻറെ ഗ്രാൻറ് ഡ്യുക്ക് ഹെൻട്രിയുമായി കൊട്ടാരത്തിൽവച്ച് സൗഹൃദ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം പാപ്പ പ്രധാനമന്ത്രി ലൂക് ഫ്രീഡനുമായി കൂടിക്കാഴ്ച നടത്തും. പാപ്പ ഭരണാധികാരികളെയും പൗരാധികാരികളെയും നയതന്ത്രപ്രതിനിധികളെയും ഒരുമിച്ച് സംബോധന ചെയ്യും. അന്നു വൈകുന്നേരം പ്രാദേശിക സമയം 4.30-ന് പാപ്പാ നോട്രഡാം കത്തീഡ്രലിൽ വച്ച് അന്നാട്ടിലെ കത്തോലിക്ക സമൂഹവുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ പാപ്പയുടെ ലക്സംബർഗ് സന്ദർശനത്തിന് തിരശ്ശീല വീഴും. തുടർന്ന് പാപ്പാ, 6.15-ന് തൻറെ ഈ അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടമായ ബൽജിയത്തിലേക്ക് യാത്രയാകും. ബെല്‍ജിയത്തിൽ പാപ്പയുടെ പരിപാടികളുടെ വേദികൾ തലസ്ഥാന നഗരമായ ബ്രസ്സൽസും, ബ്രസൽസ്സിൽ നിന്ന് 30 കിലോമീറ്റർ തെക്കു കിഴക്കു മാറി സ്ഥിതിചെയ്യുന്ന ലുവാൻ ല ന്വേവും ആയിരിക്കും. സെപ്റ്റംബർ 26-ന് വ്യാഴാഴ്‌ച ബ്രസ്സൽസ്സിൽ എത്തുന്ന പാപ്പയ്ക്ക് വിമാനത്താവളത്തിലെ സ്വീകരണമൊഴികെ അന്നവിടെ മറ്റു പരിപാടികളൊന്നുമില്ല. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച പാപ്പാ ലെയ്ക്കെൻ കൊട്ടാരത്തിൽ വച്ച് ബെൽജിയത്തിൻറെ രാജാവ് ഫിലിപ്പുമായും പ്രധാനന്ത്രി അലസ്കാണ്ഡർ ദെ ക്രൂവുമായി സംഭാഷണത്തിലേർപ്പെടും. ഭരണാധികാരികളെയും പൗരാധികാരികളെയും ഒരുമിച്ച് പാപ്പ സംബോധന ചെയ്യും. സർവ്വകലാശാലാ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയും സന്ദർശന അജണ്ടയിലുണ്ട്. ഇരുപത്തിയെട്ടാം തീയതി മെത്രാന്മാർ, വൈദികർ, ഡീക്കന്‍മാര്‍, സമർപ്പിതർ, സമർപ്പിതര്‍, വൈദികാർത്ഥികൾ, അജപാലനപ്രവർത്തകർ എന്നിവരുമായി കൂക്ക്ൾബർഗിലെ തിരുഹൃദയ ബസിലിക്കയിൽവച്ചുള്ള കൂടിക്കാഴ്ച, ലുവാനിലെ കത്തോലിക്ക സർവ്വകലാശാലയിൽ വച്ച് കലാലയവിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ച, ജെസ്യൂട്ട് സമൂഹാംഗങ്ങളുമായുള്ള സ്വകാര്യകൂടിക്കാഴ്ച എന്നിവ നടക്കും. ബെൽജിയം സന്ദർശനത്തിൻറെ സമാപന ദിനമായ സെപ്റ്റംബർ ഇരുപത്തിയൊമ്പതാം തീയതി ബ്രസ്സൽസിലെ “റെ ബോദുവാൻ” സ്റ്റേഡിയത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നതോടെ പരിപാടികള്‍ക്ക് സമാപനമാകും. ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനമാണിത്.
Image: /content_image/News/News-2024-07-21-07:56:44.jpg
Keywords: വത്തിക്കാ

23498
Category: 1
Sub Category:
Heading: അൽഫോൻസാ: ദൈവവചനത്തെ മാറോടണച്ചവൾ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 21
Content: "എന്നെ ദ്രോഹിക്കുകയും വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവരോട് ക്ഷമിക്കാനും സ്നേഹത്തോടെ വർത്തിക്കാനും എനിക്ക് ശക്തി ലഭിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ നിന്നാണ്. നമ്മോടുള്ള സ്നേഹത്തെ പ്രതി ഈശോ എത്രയേറെ സഹിച്ചു. കുരിശുവഹിക്കാൻ വിശുദ്ധ ഗ്രന്ഥം നമുക്ക് പ്രചോദനം പകരുന്നു"- വിശുദ്ധ അൽഫോൻസാ. ദൈവവചനത്തെ മറോടണച്ചു നിൽക്കുന്ന അൽഫോൻസാമ്മയുടെ തിരുസ്വരൂപങ്ങളും ചിത്രങ്ങളും നമുക്കു സൂപരിചിതമാണ്. ദൈവവചനത്തെ ഹൃദയത്തോടു ചേർത്തുവച്ചാൽ ജീവിതവിശുദ്ധി സാധ്യമാണന്നു വാചാലമായ മൗനത്തിലൂടെ അൽഫോൻസാമ്മ നമ്മോടുപറയുന്നു. അമേരിക്കൻ സാഹിത്യകാരനായിരുന്ന മാർക്ക് ട്വയിനിനോട് സുഹൃത്തായ ഒരു ബിസിനസുകാരൻ പറഞ്ഞു :"മരിക്കുന്നതിനു മുമ്പ് വിശുദ്ധനാട് സന്ദർശിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. സീനായി മലയുടെ മുകളിൽ കയറിയിരുന്ന് 10 പ്രമാണങ്ങൾ ഉച്ചത്തിൽ വായിക്കണം". അപ്പോൾ മാർക്ക് ട്വയിൻ പറഞ്ഞു:" ബൊസ്റ്റീലെ നിങ്ങളുടെ വീട്ടിലിരുന്ന് ആ പ്രമാണങ്ങൾ പാലിക്കുന്നതായിരിക്കും അതിനേക്കാൾ പ്രയോജനപ്രദം ". മനുഷ്യർ ദൈവത്തെ അറിയുന്നതിനും അവിടുത്തെ തിരുവിഷ്ടം അനുസരിച്ച് ജീവിക്കുന്നതിനും വേണ്ടി പഴയ നിയമത്തിൽ പത്ത് വചനങ്ങൾ അഥവാ കൽപ്പനകൾ ദൈവം മോശയ്ക്ക് നൽകി. ദൈവാവിഷ്കരണത്തിന്റെ മുഖ്യപാധിയാണ് വിശുദ്ധഗ്രന്ഥം. ദൈവം വചനത്തിലൂടെയും പ്രവർത്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നു. ഉച്ചരിക്കപ്പെട്ട ദൈവവചനത്തെ നാം വിശുദ്ധ ഗ്രന്ഥം എന്ന് വിളിക്കുന്നു. പുത്രനായ ഈശോ പിതാവിന്റെ വചനമാണ്. മറിയത്തിൽ നിന്ന് മാംസവും മനുഷ്യ സ്വഭാവവും സ്വീകരിച്ച പുത്രൻ തന്നെത്തന്നെ ഹോമബലിയായ അർപ്പിച്ച് മനുഷ്യരേ രക്ഷ സാധിച്ചു. രണ്ടാം വത്തിക്കാൻ സൂനഹദോസ് പറയുന്നു: "പ്രാർത്ഥിക്കുമ്പോൾ നാം ദൈവവുമായി സംസാരിക്കുന്നു. എന്നാൽ വചനങ്ങൾ വായിക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുന്നു". ബൈബിൾ ദൈവനിവേശതമാണ് വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നു, വിശുദ്ധ ലിഖിതങ്ങൾ എല്ലാം ദൈവം നിവേശിതം ആണ് (2തീമോ 3/16). വചനം ശക്തമാണ്. അങ്ങയുടെ വചനം എന്നേക്കും സുസ്ഥാപിതമാണെന്ന് സങ്കീർത്തകൻ പറയുന്നു (Ps:119/89). ആകാശവും ഭൂമിയും കടന്നുപോയാലും കർത്താവിന്റെ വചനങ്ങൾ കടന്നു പോവുകയില്ല (Lk21/33). അങ്ങേക്കെതിരായി പാപം ചെയ്യാതിരിക്കാൻ അങ്ങയുടെ വചനം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് സങ്കീർത്തകൻ ഉദ്ഘോഷിക്കുകയും വചനത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു (Ps:119/11,162). അൽഫോൻസാമ്മ ജീവിച്ചിരുന്ന കാലഘട്ടത്തിൽ വിശുദ്ധ ഗ്രന്ഥത്തിന്റെ കോപ്പി കിട്ടുക എളുപ്പമല്ലായിരുന്നു. അന്ന് വിശുദ്ധ ഗ്രന്ഥത്തേക്കാൾ കൂടുതലായി വായിക്കപ്പെട്ടിരുന്നത് വിശുദ്ധരുടെ ജീവചരിത്രം ആയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമാണ് ബൈബിൾ വായന വ്യാപകമായത്. എന്നാൽ അൽഫോൻസാമ്മയ്ക്ക് സ്വന്തമായി ബൈബിളിന്റെ കോപ്പി ഉണ്ടായിരുന്നു. നിത്യവ്രത വാഗ്ദാനം നടത്തുന്ന സിസ്റ്ററിന് ധാരാളം സമ്മാനങ്ങൾ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മറ്റും ലഭിക്കുമായിരുന്നു. നിത്യവ്രത വാഗ്ദാനത്തിന് ഞാനെന്തു സമ്മാനമാണ് നൽകേണ്ടത് എന്ന് ബഹുമാനപ്പെട്ട ആണ്ടുമാലിൽ എമ്മാനുവൽ അച്ചൻ അൽഫോൻസാമ്മയോട് ചോദിച്ചു. ബൈബിളിന്റെ ഒരു കോപ്പിയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് അൽഫോൻസാമ്മ പറഞ്ഞു. അദ്ദേഹം മാന്നാനത്തുനിന്ന് വിശുദ്ധ ഗ്രന്ഥത്തിന്റെ ഒരു കോപ്പി വാങ്ങി അവൾക്ക് സമ്മാനമായി നൽകി. വളരെ സന്തോഷപൂർവ്വം അത് സ്വീകരിച്ച് ഒരു അമൂല്യനിധിയായി സൂക്ഷിക്കുകയും വളരെ ആദരപൂർവ്വം തന്നെ ആത്മീയ പോഷണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. കൂടെക്കൂടെ അൽഫോൻസാമ്മ ബൈബിൾ വചനങ്ങൾ പ്രത്യേകിച്ച് സുവിശേഷ ഭാഗങ്ങൾ വായിച്ചിരുന്നു . വിലമതിക്കാനാവാത്ത ഒരു തിരുശേഷിപ്പ് പോലെ അവൾ ബൈബിളിനെ കണക്കാക്കി. അൽഫോൻസാമ്മ വിശുദ്ധ ഗ്രന്ഥം കയ്യിലെടുക്കുകയും തുറക്കുകയും വായിക്കുകയും അടച്ചുവെക്കുകയും ചെയ്യുമ്പോൾ പ്രകടിപ്പിച്ചിരുന്ന ഭക്തിയും ആദരവും വിസ്മയപൂർവ്വം ചില സഹോദരിമാർ നോക്കിനിൽക്കുമായിരുന്നു. അൽഫോൻസാമ്മ ഒരിക്കൽ ബഹുമാനപ്പെട്ട ഉർസുലാമ്മയോട് അമ്മയോട് പറഞ്ഞു:" എന്നെ ദ്രോഹിക്കുകയും വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവരോട് ക്ഷമിക്കാനും സ്നേഹത്തോടെ വർത്തിക്കാനും എനിക്ക് ശക്തി ലഭിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ നിന്നാണ്. നമ്മോടുള്ള സ്നേഹത്തെ പ്രതി ഈശോ എത്രയേറെ സഹിച്ചു. കുരിശുവഹിക്കാൻ വിശുദ്ധ ഗ്രന്ഥം നമുക്ക് പ്രചോദനം പകരുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ അൽഫോൻസാമ്മ തന്റെ സുഹൃത്തുക്കളെ ഉപദേശിച്ചിരുന്നു സുവിശേഷങ്ങളിലെ ഈശോയെ നമ്മൾ അനുകരിക്കണം. അവിടുത്തെ ജീവിതം ആഴത്തിൽ ഗ്രഹിക്കുകയും ഏറ്റവും നിസ്സാരമായ വിശദാംശങ്ങളിൽ പോലും അവിടുത്തെ പിൻചെല്ലുകയും ചെയ്യണം. എല്ലാദിവസവും ദൈവവചനം വായിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. സുവിശേഷങ്ങളിലെ യേശുവിന്റെ ജീവിതവും സന്ദേശവും അവൾ നിരന്തരം ധ്യാന വിഷയമാക്കി. ഏശയ്യ പ്രവാചകൻ വരച്ചു കാണിക്കുന്ന സഹിക്കുന്ന ദാസന്റെ ചിത്രം അൽഫോൻസാമ്മയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. അക്കാര്യം അവൾ ഒരു സഹോദരിയോട് വെളിപ്പെടുത്തുകയുണ്ടായി. സഹിക്കുന്ന ദാസനുമായി അവരുടെ ആത്മാവ് താദാത്മ്യം പ്രാപിക്കുവാൻ വിശുദ്ധ ഗ്രന്ഥ വായന നിമിത്തമായി. സഹനത്തിൽ അൽഫോൻസാമ്മയ്ക്ക് സമാശ്വാസം പകരാൻ ശ്രമിച്ച സഹോദരിയോട് അവൾ പറഞ്ഞു: "അരുത് സിസ്റ്റർ, വിശുദ്ധ ഗ്രന്ഥത്തിൽ, മക്കബായക്കാരി സ്ത്രീ തന്റെ മക്കളെ മരണത്തിന് പ്രേരിപ്പിച്ചതു വായിച്ചിട്ടില്ല? അതുപോലെയാണ് സിസ്റ്റർ ചെയ്യേണ്ടത്. സഹിക്കാൻ എന്നെ ഒരുക്കുക. " മാർ ജോസഫ് കല്ലെറങ്ങാ ട്ട് വിശദീകരിക്കുന്നു : ആധ്യാത്മിക പിതാക്കന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ഈശോമിശിഹാ അൽഫോൻസാമ്മയെ സ്വന്തമാക്കി, അൽഫോൻസാമ്മ മിശിഹായെയും. ദൈവവചനത്തിൽ മായം ചേർക്കാതെ ജീവിതത്തിലൂടെ വ്യാഖ്യാനിച്ച് അൽഫോൻസാമ്മ തിരുവചനങ്ങളുടെ ഒരു കമന്ററി തന്നെയാണ്.തിരുവചനം മനസ്സിലാക്കി നാം ജീവിക്കുമ്പോൾ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത വിജയത്തിൽ ആണ് നാം എത്തിച്ചേരുന്നത്. അതിനാൽ ദൈവത്തിന്റെ വചനം നമ്മുടെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവും ആയിരിക്കട്ടെ... അൽഫോൻസാമ്മയെ അനുകരിച്ച് ദൈവവചനം വായിക്കാനും പഠിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും അമ്മയുടെ മാതൃക നമുക്ക് പ്രചോദനവും അമ്മയുടെ മാധ്യസ്ഥം നമുക്ക് സഹായവും ആയിരിക്കട്ടെ.
Image: /content_image/News/News-2024-07-21-19:23:18.jpg
Keywords: അൽഫോ

23499
Category: 18
Sub Category:
Heading: ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണം നാളെ
Content: മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടനകേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണം നാളെ നടക്കും. ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയം ത്രേസ്യയുടെ ആധ്യാത്മിക നിയന്താവും കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മധ്യസ്ഥനുമായ ധന്യൻ ജോസഫ് വിതയത്തിലച്ചൻ്റെ 159-മത് ജന്മദിനവും അറുപതാം ചരമവാർഷികവുമാണ് ആചരിക്കുന്നത്. നാളെ വൈകുന്നേരം 5.30ന് ആഘോഷമായ സമൂഹബലിയിൽ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. തിരുക്കർമങ്ങൾക്കുശേഷം ശ്രാദ്ധ ഊട്ട് നടക്കും. അനുസ്‌മരണദിനത്തിനു മുന്നോടിയായി നവദിന തിരുക്കർമങ്ങൾ ദിവസവും വൈകുന്നേരം 5.30ന് നടക്കുന്നുണ്ട്. അനുസ്മരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാളും അനുസ്‌മരണ കമ്മിറ്റി ചെയർമാനുമായ മോൺ. ജോസ് മഞ്ഞളി, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട്, ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ എന്നിവർ അറിയിച്ചു.
Image: /content_image/India/India-2024-07-22-10:17:41.jpg
Keywords: വിതയ

23500
Category: 18
Sub Category:
Heading: നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാകണം: ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ
Content: തിരുവനന്തപുരം: നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാകണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമ ദേവാലയത്തിൽ കർമ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കർമ്മല മാതാവിൽ ഭക്തിയും വണക്കവുമുള്ള നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിലൂടെയാണ് മറ്റുള്ളവർക്ക് അനുഗ്രഹം ലഭിക്കുന്നതിനായി പ്രയത്നിക്കേണ്ടതെന്നു ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ കൂട്ടിച്ചേര്‍ത്തു. കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ നമുക്ക് നമ്മുടെ കുടുംബങ്ങളെയും സഭാ സമൂഹങ്ങളെയും ഈ അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിക്കാമെന്നും ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ നിന്നും നാം അകന്നു പോകാതെ ദൈവീകമായ കാര്യങ്ങളിൽ, ദൈവസാന്നിധ്യത്തിൽ നമുക്ക് അഭയം പ്രാപിക്കാം. അയൽക്കാരോട് ധാർമിക മൂല്യങ്ങൾ പാലിക്കണം. എത്ര തിരക്കുണ്ടെങ്കിലും നമുക്ക് മറ്റുള്ളവരോട് ആർദ്രതയുടെ ഒരു മനസ് ഉണ്ടായിരിക്കാം. നമ്മുടെ ജീവിത്തിൽ ഇതിനുള്ള കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കാം. കർമ്മലീത്താ സഭയുടെ ആത്മീയ ചൈതന്യത്തിലേക്ക് പ്രവേശിക്കുന്നതിനു നമുക്കും നമ്മുടെ കുടുംബങ്ങൾക്കും പ്രാർത്ഥനാപൂർവം അനുഗ്രഹങ്ങൾ യാചിക്കാമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ കർമ്മല മാതാവിലൂടെ ദൈവപിതാവ് നമ്മെ അനുഗ്രഹിക്കുന്നതി നായി നമുക്ക് നന്ദി പറയാം. കാർമ്മെൽഹിൽ ആശ്രമ ദേവാലയത്തിലെ കർമ്മല മാതാവിൻ്റെ തിരുനാളിൻ്റെ സമാപന ദിനമായ ഇന്നലെ രാവിലെ അൽ മായ കർമ്മലീത്താ സംഗമവും അൽമായ കർമ്മെലീത്താ സഭയുടെ 115-ാം വാർഷിക യോഗവും നടന്നു. വൈകുന്നരം 4.30ന് ആരംഭിച്ച ആഘോഷമായ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യ കാർമികനായിരുന്നു. തുടർന്ന ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.
Image: /content_image/India/India-2024-07-22-10:40:07.jpg
Keywords: നെറ്റോ

23501
Category: 1
Sub Category:
Heading: ഒളിമ്പിക്സ് സഹോദര ഐക്യം ഊട്ടിയുറപ്പിക്കുവാനുള്ള അവസരമാകട്ടെ: ആശംസയുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരുവാൻ കാരണമാകട്ടെയെന്ന ആശംസയുമായി ഫ്രാന്‍സിസ് പാപ്പ. ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി പാരീസിലെ ദേവാലയത്തിൽ നടന്ന സമാധാനത്തിനു വേണ്ടിയുള്ള വിശുദ്ധ ബലിമധ്യേയാണ് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം വായിച്ചത്. ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ചേലസ്തീനോ മില്ല്യോരെയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തില്‍ നിരവധി മെത്രാന്മാരും വൈദികരും സഹകാർമികത്വം വഹിച്ചു. ഒളിംപിക്സ് മത്സരങ്ങളുടെ സംഘാടക സമിതി അംഗങ്ങളും, നയതന്ത്രപ്രതിനിധികളും വിശുദ്ധ ബലിയിൽ പങ്കെടുത്തു. ഈ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശം വായിച്ചത്. മത്സരത്തിൽ പങ്കെടുക്കുവാനായി വിവിധ ഇടങ്ങളിൽ നിന്നും എത്തുന്നവർക്ക് വേണ്ടി ക്രൈസ്തവ സ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതിനോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയ വാതിലുകളും തുറന്നുകൊടുക്കണമെന്ന് പാപ്പ ആഹ്വാനം നല്‍കി. ദുർബലരെയും, സഹായം ആവശ്യമുള്ളവരെയും ചേർത്ത് നിർത്തുന്ന സമൂഹം അഭിനന്ദനമർഹിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ഈ ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയത എന്നിവയ്ക്ക് അതീതമായ ഒരു സാർവത്രിക ഭാഷയാണ് കായികമെന്നും പാപ്പ അടിവരയിട്ടു പറഞ്ഞു. സ്വയം മെച്ചപ്പെടുത്തുന്നതിനും, ത്യാഗമനോഭാവത്തെ വളർത്തുന്നതിനും, സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മൂല്യം തിരിച്ചറിയുവാനും, പരസ്പര ബന്ധങ്ങളിലുള്ള വിശ്വസ്തത ഊട്ടിയുറപ്പിക്കുവാനും ഈ മത്സരങ്ങള്‍ ഇടയാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ശത്രുതയുള്ളവർ പോലും തമ്മിൽ തമ്മിൽ അസാധാരണമാം വിധം കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണ് ഇന്നു മത്സരയിടങ്ങൾ. അതിനാൽ എല്ലാ മുൻവിധികളും ഒഴിവാക്കിക്കൊണ്ട് പരസ്പരബഹുമാനവും, സൗഹൃദവും വളർത്താനുള്ള ഒരു അവസരമായി ഈ ഒളിമ്പിക്സ് മാറട്ടെയെന്നും പാപ്പാ സന്ദേശത്തിൽ ആശംസിച്ചു.
Image: /content_image/News/News-2024-07-22-14:48:29.jpg
Keywords: സാഹോദര്യ

23502
Category: 1
Sub Category:
Heading: 60000 വിശ്വാസികള്‍, 1600 വൈദികര്‍, 1236 സന്യാസിനികള്‍: അമേരിക്കയില്‍ "പുതിയ പെന്തക്കുസ്താ"യ്ക്കു തുടക്കമിട്ട് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം
Content: ഇന്ത്യാനപോളിസ്: പതിനായിരങ്ങള്‍ക്ക് വലിയ ആത്മീയ ഉണര്‍വ് സമ്മാനിച്ച അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. ഇന്ത്യാനപോളിസിലെ ലുക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ജൂലൈ 17 മുതല്‍ നടന്നുവരികയായിരിന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക ദൂതനായി എത്തിയ കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ ടാഗ്ലെയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് സമാപിച്ചത്. 60,000 വിശ്വാസികളും ആയിരത്തിഅറുനൂറിലധികം വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും ബിഷപ്പുമാരും കർദ്ദിനാളുമാരും 1236 സന്യാസിനികളുംതിരുക്കര്‍മ്മങ്ങളില്‍ ഭാഗഭാക്കായി. എന്‍എഫ്‌എല്‍ ഫുട്ബോൾ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരിന്നു ബലിയര്‍പ്പണം. നമുക്ക് തീക്ഷ്ണതയോടെയും സന്തോഷത്തോടെയും യേശുവിനെ പ്രഘോഷിക്കാൻ പോകാമെന്നു കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ പറഞ്ഞു. സഭയ്ക്ക് വേണ്ടത് ഒരു പുതിയ പെന്തക്കുസ്തയാണ്. സഭ സുവിശേഷത്തോട് വിശ്വസ്തത പുലർത്തണം. നമ്മൾ ജനിച്ചത് ഈ കാലത്തിനാണ്. ദൈവത്തിൻ്റെ വചനവും ദൈവത്തിൻ്റെ സത്യവും അടിയന്തിരമായി കേൾക്കേണ്ട ഒരു ലോകത്തേക്ക് തിടുക്കത്തിൽ പോകേണ്ട സമയമാണിതെന്നും കർദ്ദിനാൾ ലൂയിസ് കൂട്ടിച്ചേര്‍ത്തു. ജൂലൈ 17-21 തീയതികളിൽ നടന്ന അഞ്ച് ദിവസത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാൻ 50 സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങളാണ് ദീര്‍ഘദൂര യാത്ര നടത്തി ഇന്ത്യാനപോളിസില്‍ എത്തിയത്. വിശുദ്ധ കുർബാനയുടെ സമാപനത്തില്‍ യേശുവിൻ്റെ കുരിശുമരണത്തിന് ശേഷം 2000 വർഷം പിന്നിടുന്ന 2033-ൽ മറ്റൊരു ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടത്താൻ യുഎസ് ബിഷപ്പുമാർ പദ്ധതിയിടുന്നതായി ക്രൂക്ക്സ്റ്റണിലെ ബിഷപ്പ് ആൻഡ്രൂ കോസെൻസ് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ദിവ്യകാരുണ്യ കോണ്‍ഗ്രസിനിടെ സീറോ മലബാര്‍ റീത്തിലും ബലിയര്‍പ്പണം നടന്നിരിന്നു. വിനോണ-റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കോസെൻസ്, ന്യൂയോര്‍ക്ക് അതിരൂപത സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട്, ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഇ.ഡബ്ലിയു.ടി.എന്നിന്റെ പരിപാടികളായ ഐക്കണ്‍സിന്റേയും, ‘ക്ലിക്ക് കോണ്‍ കൊറാസോണ്‍ പുരോ’യുടേയും അവതാരകനായ ഫാ. അഗസ്റ്റിനോ ടോറസ്, രചയിതാവും പ്രൊഫസ്സറുമായ ഫാ. ജോണ്‍ ബേണ്‍സ്, ചോസണ്‍ സീരീസിലെ യേശുവിന്റെ വേഷം അവതരിപ്പിച്ച ജോനാഥന്‍ റൂമി ഉള്‍പ്പെടെ നിരവധി പേര്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പ്രഭാഷണം നടത്തിയിരിന്നു. 2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ വിശ്വാസ നവീകരണത്തിന് പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായാണ് ദീര്‍ഘമായ പ്രാര്‍ത്ഥനയ്ക്കും ഒരുക്കങ്ങള്‍ക്കും ശേഷം ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-22-16:01:09.jpg
Keywords: ദിവ്യകാരുണ്യ

23503
Category: 1
Sub Category:
Heading: യുക്രൈൻ കാൽവരിയുടെ ഇരുണ്ട മണിക്കൂറില്‍, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി ലഭിക്കട്ടെ: പേപ്പല്‍ പ്രതിനിധി കർദ്ദിനാൾ പരോളിൻ
Content: കീവ്: യുദ്ധത്തിന്റെ ഭീകരതയെ നേരിടുന്ന യുക്രൈൻ കാൽവരിയുടെ ഇരുണ്ട മണിക്കൂറിലാണെന്നു പേപ്പല്‍ പ്രതിനിധി കർദ്ദിനാൾ പിയട്രോ പരോളിൻ. ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായി യുക്രൈനിൽ സന്ദർശനം നടത്തുന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ, കർമ്മല മാതാവിന്റെ തീർത്ഥാടനകേന്ദ്രമായ ബേർദിച്ചിവ് ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചു വചനസന്ദേശം നല്‍കുകയായിരിന്നു. കാൽവരിയുടെ ഇരുണ്ട മണിക്കൂർ അനുഭവിക്കുന്ന നാട്ടിൽ, ജീവന്റെ വിജയത്തിന്റെ തെളിവായി നൽകപ്പെട്ട ക്രിസ്തുവിന്റെ പുനരുത്ഥാനം ശക്തി പകരട്ടെയെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. വചനസന്ദേശ വേളയിൽ, യുക്രൈൻ ജനതയോടുള്ള തന്റെ പ്രാർത്ഥനയും, സാമീപ്യവും കർദ്ദിനാൾ അറിയിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുമ്പോൾ, സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു, കൊതിയോടെ നാം സ്വപ്നം കാണണമെന്ന് കർദ്ദിനാൾ ആഹ്വാനം ചെയ്തു. ചരിത്രത്തിൽ, യുക്രൈൻ ജനതയ്ക്ക് പരിശുദ്ധ അമ്മ നൽകിയ നിരവധി അത്ഭുത പ്രവൃത്തികളെയും അദ്ദേഹം അനുസ്മരിച്ചു. 'മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണെന്ന' വചനം ഉദ്ധരിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസം കൂടുതൽ ദൃഢമാക്കുവാൻ പരിശ്രമിക്കണമെന്നും കർദ്ദിനാൾ പറഞ്ഞു. കോപവും ക്രോധവും, യുദ്ധങ്ങളും കൊലപാതകങ്ങളും മൂലം നമ്മുടെ ബുദ്ധി അന്ധമാകുന്നു. അതിനാൽ ഇത്തരം മാരകമായ അവസ്ഥകളിൽ നിന്നും രക്ഷിക്കുവാൻ ഇടതടവില്ലാതെ പ്രാർത്ഥിക്കണം. ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ഒരിക്കലും നഷ്ടപ്പെടുത്തരുത്. വേദനയും വൻ നാശവും ദൈവിക നന്മയിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുമ്പോൾ അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് എല്ലായ്പ്പോഴും നമ്മെ ഓർമിപ്പിക്കുന്ന ദൈവവചനത്താൽ ആശ്വസിപ്പിക്കാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാമെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു. ദുഃഖവെള്ളിയുടെ ഇരുട്ടിൽ നിന്ന് ഉത്ഥാനത്തിന്റെ തിളക്കമാർന്ന പ്രഭാതം വിടർന്നതുപോലെ, സമാധാനത്തിന്റെ പൊൻപുലരി, യുക്രൈനിൽ എത്രയും വേഗം തെളിയട്ടെ. പരിശുദ്ധ അമ്മയുടെ ശക്തമായ മാധ്യസ്ഥ്യത്തിനു എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിച്ചുക്കൊണ്ടാണ് കര്‍ദ്ദിനാള്‍ സന്ദേശം ചുരുക്കിയത്. ജൂലൈ പത്തൊൻപതാം തീയതി, വെള്ളിയാഴ്ചയാണ് അദ്ദേഹം യുക്രൈനിൽ എത്തിച്ചേർന്നത്. യുദ്ധത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചുക്കൊണ്ടിരിക്കുന്ന വിവിധ യുക്രൈൻ നഗരങ്ങൾ സന്ദർശിച്ച അദ്ദേഹം വിവിധ മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച്ചകൾ നടത്തിയിരിന്നു.
Image: /content_image/News/News-2024-07-22-19:01:35.jpg
Keywords: യുക്രൈ