Contents

Displaying 23101-23110 of 24978 results.
Content: 23534
Category: 1
Sub Category:
Heading: അൽഫോൻസ: മിഷൻ ചൈതന്യം നിറഞ്ഞ വലിയ മിഷ്ണറി | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 26
Content: "ഓ പരിശുദ്ധ ത്രിത്വൈക ദൈവമേ, നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ എല്ലാവരാലും സ്നേഹിക്കപ്പെടാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു" - വിശുദ്ധ അൽഫോൻസ. സഭയിൽ ജീവിച്ചുകൊണ്ട് ക്രിസ്തുവിന് സാക്ഷികൾ ആകാൻ വിളിക്കപ്പെട്ടവരും അവിടുത്തെ സുവിശേഷം ലോകത്തിന്റെ അതിർത്തികൾ വരെ പ്രഘോഷിക്കാൻ അയക്കപ്പെട്ടവരുമാണ് ഓരോ ക്രിസ്ത്യാനിയും. സഭയിൽ ജീവിച്ചുകൊണ്ട് വേണം ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക. ക്രിസ്തുവാകുന്ന മഹാരഥത്തിൽ രക്ഷ കണ്ടെത്തിയവരുടെ കൂട്ടായ്മയാണ് സഭ. "അവരെല്ലാവരും ഒന്നായിരിക്കുവാൻ വേണ്ടി പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു" ( Jn:17/21). പ്രേഷിത പ്രവർത്തനം നടത്തിക്കൊണ്ട് നാം ക്രിസ്തുവിന് സാക്ഷ്യം നൽകണം. ദൈവാനുഭവത്തിന്റെ പങ്കുവെക്കലാണ് പ്രേഷിത പ്രവർത്തനം. "ആദ്യം മുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചത് മായ ജീവന്റെ വചനത്തെ പറ്റി ഞങ്ങൾ അറിയിക്കുന്നു" (1Jn:1/1) ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിലൂടെയും സഹനത്തിലൂടെയും നീതീകരണം നേടിയ വിശുദ്ധ അൽഫോൻസാമ്മ പ്രേഷിതത്വത്തിന്റെ ഉദാത്ത മാതൃകയാണ്. സുവിശേഷമായ ഈശോയെ അടുത്തറിയുവാൻ എന്നും പരിശ്രമിച്ചിരുന്ന അൽഫോൻസാമ്മയുടെ ആത്മാക്കളുടെ രക്ഷയിലും സുവിശേഷത്തിന്റെ പ്രഘോഷണത്തിലുമുള്ള വ്യഗ്രതയും, ശ്രദ്ധയും അനന്യമാണ്. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി തീർത്ഥാടനം നടത്തുന്ന സഭയ്ക്കുള്ള ഒരു നാഴികല്ലും ചൂണ്ടുപലകയും ആണ് ആത്മീയ അനുഗ്രഹങ്ങളുടെ നിറവായ അൽഫോൻസാമ്മ. മിഷനറിമാരോടും മിഷൻ പ്രവർത്തനത്തോടും അൽഫോൻസാമ്മയ്ക്ക് വലിയ അഭിനിവേശം ഉണ്ടായിരുന്നു. അക്രൈസ്തവരെല്ലാവരും ക്രിസ്തുവിന്റെ അനുയായികളായി തീരണമെന്ന് അവൾ തീഷ്ണമായി ആഗ്രഹിച്ചിരുന്നു. ഒരിക്കൽ അൽഫോൻസാമ്മ ടാക്സിയിൽ ദീർഘയാത്ര നടത്താൻ ഇടയായി. ഡ്രൈവർ ഒരു അക്രൈസ്തവനായിരുന്നു. ക്രിസ്തീയ വിശ്വാസത്തെയും അതിന്റെ ആധ്യാത്മിക സൗന്ദര്യത്തെയും പറ്റി അവൾ വളരെ ആവേശത്തോടെ ആ ഡ്രൈവറോട് സംസാരിച്ചു. കത്തോലിക്കാ സഭയിൽ ചേരാൻ അയാളെ സ്നേഹപൂർവ്വം ഉപദേശിച്ചു. ഭർത്താവ് വീട്ടിൽനിന്ന് ഇറക്കിവിട്ട ഒരു ഹിന്ദു സ്ത്രീയും കുട്ടിയും ഒരിക്കൽ ഭരണങ്ങാനം മഠത്തിൽ അഭയം തേടി. കുറേക്കാലം അവർ അവിടെ താമസിച്ചു. അൽഫോൻസാമ്മ ആ സ്ത്രീയെ ക്രിസ്തുമത തത്വങ്ങൾ പഠിപ്പിക്കുകയും ഭർത്താവുമായി രമ്യതപ്പെടുത്തുകയും ചെയ്തു. ആ സ്ത്രീ ക്രിസ്തുമതത്തിൽ ചേരാൻ സന്നദ്ധയായിരുന്നു പക്ഷേ അവരുടെ ഭർത്താവ് സമ്മതിച്ചില്ല. ചങ്ങനാശ്ശേരി രൂപത ആന്ധ്രയിൽ വിശാഖപട്ടണം രൂപതയിലെ മിഷൻ പ്രവർത്തനങ്ങൾക്ക് ശക്തമായ സാമ്പത്തിക സഹായം ചെയ്തിരുന്നു. വിദ്യാർത്ഥിനി ആയിരുന്നപ്പോൾ തന്നെ മിഷനു വേണ്ടിയുള്ള രൂപതയുടെ ധനസമാഹരണത്തിൽ അൽഫോൻസാമ്മ വളരെ ആവേശത്തോടെ സഹകരിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പ്രേക്ഷിത സംഘടനയായ ചെറുപുഷ്പ മിഷൻലീഗ് വിശുദ്ധ അൽഫോൻസാമ്മയുടെ മാനസപുത്രിയാണ്. അവളുടെ ഉപദേശത്തിന്റെയും മാധ്യസ്ഥത്തിന്റെയും ഫലമാണ്. മിഷൻ രംഗത്ത് ഒരിക്കലും കാലുകുത്തിയിട്ടില്ലെങ്കിലും ഒരു മഹാപ്രേഷിതയാണ് അൽഫോൻസാമ്മ. നിശബ്ദമായ പ്രേക്ഷിതത്വമായിരുന്നു വിശുദ്ധ അൽഫോൻസാമ്മയുടേത്. ദൈവ മഹത്വം, ദൈവത്തെ പ്രീതിപ്പെടുത്തൽ, മനുഷ്യരുടെ നന്മ ഇവയായിരുന്നു അവരുടെ ജീവിത ലക്ഷ്യങ്ങൾ. സഹനങ്ങളെ സഭയുടെ പ്രേക്ഷിത പ്രവർത്തനത്തിൽ പങ്കുചേരാനുള്ള ഉപാധിയാക്കി അവൾ മാറ്റി. ഈ രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും മുമ്പിൽ ക്രൈസ്തവ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ട നാം ഓരോരുത്തരും. അതിന് അൽഫോൻസാമ്മയുടെ പ്രേഷിത മാതൃകയും മധ്യസ്ഥവും സഭയ്ക്ക് പ്രചോദനവും ഊർജ്ജവും പകരട്ടെ. വിശുദ്ധ അൽഫോൻസാമ്മയുടെ മഹത്വം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തട്ടെ.
Image: /content_image/News/News-2024-07-26-18:29:19.jpg
Keywords: അല്‍ഫോ
Content: 23535
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ നയിക്കുന്ന നാലാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നാളെ
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ നയിക്കുന്ന നാലാം ശനിയാഴ്ച്ച ഇംഗ്ലീഷ് ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നാളെ ജൂലൈ 27 ശനിയാഴ്ച നടക്കും. റവ. ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ്, മരിയ ഹീത്ത് എന്നിവർ നേതൃത്വം നൽകും. വൂൾവർഹാംപ്ടൻ സെന്റ് ജോസഫ് പള്ളിയിലാണ് കൺവെൻഷൻ നടക്കുക. #{blue->none->b-> അഡ്രസ്സ്: ‍}# ST JOSEPH, STOWEATH LANE, WOLVERHAMPTON, WV1 2QN.
Image: /content_image/Events/Events-2024-07-26-21:12:42.jpg
Keywords: അഭിഷേകാ
Content: 23536
Category: 18
Sub Category:
Heading: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
Content: ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ കല്ലറയ്ക്കു സമീപം രൂപതയിലെ വൈദികരെയും വിശ്വാസികളെയും സാക്ഷിയാക്കി സീറോ മലബാർ സഭയുടെ തലവൻ തിരിതെളിച്ചതോടെ പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ ഉച്ചകഴിഞ്ഞ് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട സമൂഹബലിയോടെയാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, മാർത്താണ്ഡം ബിഷപ് വിൻസൻ്റ മാർ പൗലോസ് എന്നിവർ സഹകാർമികരായിരുന്നു. രൂപതയിലെ എല്ലാ വൈദികരും ഇടവകകളിൽ നിന്നും തെരഞ്ഞെടു ക്കപ്പെട്ട പ്രതിനിധികളും വിശുദ്ധ കുർബാനയിൽ പങ്കാളികളായി. അൽഫോൻസാമ്മയുടെ കബറിടത്തിനു സമീപം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ജൂബിലി ദീപം തെളിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ സന്ദേശം നൽകി. മന്ത്രി റോഷി അഗസ്തിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരിന്നു. സഭാ തലവനൊപ്പം രൂപത കുടുംബം ഒന്നാകെ ഒരുമിച്ചു കൂടുന്നത് പെന്തക്കുസ്‌താ അനുഭവമാണെന്നും ജൂബിലി ആഘോഷങ്ങൾ ലളിതവും ആത്മീയത നിറഞ്ഞതാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ നന്ദിയര്‍പ്പിച്ചു.
Image: /content_image/India/India-2024-07-27-11:08:40.jpg
Keywords: പാലാ രൂപത
Content: 23537
Category: 18
Sub Category:
Heading: പാലാ രൂപത ഒരു പാഠപുസ്‌തകം: മാർ റാഫേൽ തട്ടിൽ
Content: ഭരണങ്ങാനം: പാലാ രൂപത സഭയുടെയും സമൂദായത്തിൻ്റെയും ചരിത്രമാണെന്നും സീറോമലബാർ സഭയ്ക്കും ഭാരതസഭയ്ക്കും ഉദാത്തമായ സംഭാവനകൾ നൽകിയ രൂപതയാണ് പാലായെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിച്ച് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ. സഭയും സമുദായവും എങ്ങനെയാണ് കൈകോർത്ത് പ്രവർത്തിക്കേണ്ടതെന്ന് സീറോ മലബാർ സഭയെ പഠിപ്പിക്കുന്ന പാഠപുസ്‌തകമാണ് പാലാ രൂപതയെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2024-07-27-11:14:10.jpg
Keywords: റാഫേ
Content: 23538
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ ഗൾഫിലെ സ്വതന്ത്ര രൂപത വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്ന് മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: സീറോമലബാർ സഭയുടെ ഗൾഫിലെ സ്വതന്ത്രരൂപത എന്ന സ്വ‌പ്നം വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഖത്തർ സെൻ്റ് തോമസ് ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ വത്തിക്കാൻ സന്ദർശന വേളയിൽ മാർപാപ്പ ഗൾഫ് മേഖലയിലെ വിശ്വാസികളുടെ കാര്യം നേരിട്ടു നോക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിൽ ഓഗസ്റ്റിൽ നടക്കുന്ന സിനഡിനുശേഷം ആവശ്യമായ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. ചടങ്ങിൽ നോർത്തേൺ വികാരിയത്തിൻ്റെ വികാർ അപ്പ‌സ്തോലിക്കായ ബിഷപ്പ് ഡോ. ആല്‍ദോ ബെറാർദി അധ്യക്ഷത വഹിച്ചു. ജഗദൽപുർ ബിഷപും സഭയുടെ മൈഗ്രന്റ്റസ് കമ്മീഷൻ അംഗവുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. നിർമൽ വേഴാപറമ്പിൽ, അസിസ്റ്റന്‍റ് വികാരി ഫാ. ബിജു മാധവത്ത്, ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ജൂട്ടസ് പോൾ, ജൂബിലി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. മോഹൻ തോമസ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡേവിസ് എടക്കളത്തൂർ എന്നിവർ പ്രസംഗിച്ചു. നേരത്തേ ജൂബിലി സംഗമത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. ഡോ. കൊച്ചുറാണി ജോസഫ് സെമിനാർ നയിച്ചു.
Image: /content_image/India/India-2024-07-27-11:38:11.jpg
Keywords: തട്ടി
Content: 23539
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഭ്രൂണഹത്യയ്ക്കെതിരെ നിലക്കൊണ്ടതിന് ക്രൈസ്തവ വിശ്വാസിയായ വീട്ടമ്മയ്ക്കു മൂന്നു വര്‍ഷത്തെ തടവ്
Content: ന്യൂയോര്‍ക്ക്: ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസിയായ വീട്ടമ്മയ്ക്കു മൂന്നു വര്‍ഷത്തെ തടവുശിക്ഷ. ന്യൂയോര്‍ക്കിലെ മാൻഹട്ടനിലെ ഫെഡറൽ കോടതിയാണ് 33 വയസ്സുള്ള യുവ അമ്മയും പ്രോലൈഫ് ആക്ടിവിസ്റ്റുമായ ബെവ്‌ലിൻ ബീറ്റിയ്ക്കു ക്ലിനിക് പ്രവേശനത്തിനുള്ള സ്വാതന്ത്ര്യ നിയമം (ഫേസ്) ലംഘിച്ചുവെന്ന് ആരോപിച്ച് തടവിന് ശിക്ഷിച്ചിരിക്കുന്നത്. അബോർഷൻ ക്ലിനിക്കിന് പുറത്ത് സുവിശേഷം പ്രസംഗിച്ചതിന് ശേഷം ക്ലിനിക്ക് ജീവനക്കാരൻ്റെ പ്രവേശനം തടഞ്ഞെന്നാണ് ബെവ്‌ലിന് നേരെയുള്ള ആരോപണം. ബെവ്‌ലിൻ ബീറ്റി വില്യംസിനെ മൂന്ന് വർഷവും അഞ്ച് മാസവുമാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഭ്രൂണഹത്യ നടത്താന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് നേരെ ഭീഷണിയുമായി നിലക്കൊണ്ടുവെന്നാണ് കോടതി പറയുന്നത്. ജീവൻ്റെ കാര്യത്തിൽ തന്റെ വിശ്വാസങ്ങൾക്കായി നിലകൊണ്ടതിന് ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് വില്യംസ് പ്രതികരിച്ചു. ശിക്ഷ വിധിക്കുന്നതിന് മുന്‍പ് ചെറുപ്പമാണെന്നും, 2 വയസ്സുള്ള മകളിൽ നിന്ന് മൂന്ന് വർഷത്തേക്ക് മാറ്റിനിര്‍ത്തരുതെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും ഫലം കണ്ടില്ലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധിയ്ക്കെതിരെ അപ്പീലിന് പോകുമെന്ന് ബെവ്‌ലിൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ ഫേസ് ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട നിരവധി പ്രോലൈഫ് പ്രവർത്തകരിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ് ബെവ്‌ലിൻ. കത്തോലിക്ക വൈദികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ശിക്ഷയ്ക്ക് ഇരയായിട്ടുണ്ട്. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ജനിച്ച ബെവ്‌ലിൻചെറുപ്പത്തില്‍ മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും അടിമയായി ജീവിതം നയിച്ചിരിന്ന വ്യക്തിയായിരിന്നു. പിന്നീട് മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസത്തിലേക്ക് വരികയും ജീവന്റെ സംരക്ഷണത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുകയുമായിരിന്നു. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-27-13:01:43.jpg
Keywords: ഭ്രൂണഹത്യ
Content: 23540
Category: 1
Sub Category:
Heading: നാളെ ജൂലൈ 28 ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാന്‍ സുവര്‍ണ്ണാവസരം
Content: വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാർഷിക ദിനമായ നാളെ ജൂലൈ 28 ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാന്‍ സുവര്‍ണ്ണാവസരം. വയോധികരും, രോഗികളോ, തനിയെ കഴിയുന്നവരോ, അംഗവൈകല്യങ്ങൾ ഉള്ളവരോ ആയ സഹോദരങ്ങളെ സന്ദർശിക്കാനായി മതിയായ സമയം ചിലവഴിക്കുന്ന വിശ്വാസികൾക്കു സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ ദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഈ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ അവസരമുണ്ട്. അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായ കർദ്ദിനാൾ ആഞ്ചലോ ഡൊണാറ്റിസാണ് ദണ്ഡവിമോചനം അനുവദിച്ചുകൊണ്ട് ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചത്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛനായ വിശുദ്ധ വിശുദ്ധ അന്നയുടെയും ജോവാക്കിമിന്റെയും,തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. #{blue->none->b->എന്താണ് ദണ്ഡവിമോചനം? ‍}# കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ജൂലൈ 28നു വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. ) #{blue->none->b-> നാളെ ജൂലൈ 28നു ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം? ‍}# 1. തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള നാളെ ഞായറാഴ്ച പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക. 2. വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക. 3. കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുർബാന അന്നേ ദിവസം സ്വീകരിക്കുക. 4. പാപത്തിൽ നിന്നു അകന്ന്‍ ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക. 5. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെച്ചു പ്രാര്‍ത്ഥിക്കുക. #{blue->none->b-> പ്രായമായി വീട്ടില്‍ കഴിയുന്നവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കാന്‍: ‍}# 1. കാരുണ്യവാനായ ദൈവത്തിന് തങ്ങളുടെ പ്രാർത്ഥനകളും, ജീവിതത്തിലെ വേദനകളും സഹനങ്ങളും സമർപ്പിക്കുകയും, അതോടൊപ്പം പാപത്തിൽനിന്ന് അകന്നുജീവിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുക. 2. വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക. (മാധ്യമങ്ങള്‍ മുഖാന്തിരം; വത്തിക്കാനിലെ തിരുകര്‍മ്മങ്ങള്‍ Vatican Media YouTube Channel -ല്‍ തത്സമയം കാണാം) 3. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക. 4. വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്.
Image: /content_image/News/News-2024-07-27-15:20:20.jpg
Keywords: വത്തിക്കാ
Content: 23541
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ഇന്തോനേഷ്യ സന്ദർശനത്തെ സ്വാഗതം ചെയ്ത് പ്രാദേശിക ഇസ്ലാം സംഘടനകൾ
Content: ജക്കാര്‍ത്ത/ വത്തിക്കാന്‍: സെപ്റ്റംബറില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഇന്തോനേഷ്യ സന്ദർശനം നടക്കാനിരിക്കെ പാപ്പയെ സ്വാഗതം ചെയ്ത് പ്രാദേശിക ഇസ്ലാം സംഘടനകൾ. ഫ്രാന്‍സിസ് പാപ്പയുടെ നാല്പത്തിനാലാം വിദേശ അപ്പസ്തോലിക യാത്രയിൽ ഇന്തോനേഷ്യയെ ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്യുകയാണെന്നു നഹ്ദ്ലാത്തുൽ ഉലാമ, മുഹമ്മദീയ എന്നീ പ്രമുഖ സംഘടനകൾ പ്രസ്താവിച്ചു. ലോകത്തെ ഏറ്റവും വലിയ ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സെപ്റ്റംബര്‍ 3-6 വരെയാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുന്നത്. ജനതകൾക്കിടയിലും മതസമൂഹങ്ങൾക്കിടയിലും സഹിഷ്ണുത, സമാധാനം, സാഹോദര്യം എന്നിവ പരിപോഷിപ്പിക്കുന്നതിൽ മാര്‍പാപ്പയുടെ ഇടയസന്ദർശനത്തിനു പ്രാധാന്യമുണ്ടെന്ന് ഇസ്ലാമിക സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് പാപ്പയെ സ്വീകരിക്കുന്നതിൽ ഉലാമ, മുഹമ്മദീയ സംഘടനകള്‍ മുൻ നിരയിൽത്തന്നെയുണ്ടാകുമെന്ന് മുഹമ്മദീയ സംഘടനയുടെ അന്താരാഷ്ട്രകാര്യങ്ങൾക്കും മതാന്തരകാര്യങ്ങൾക്കുമായുള്ള വിഭാഗത്തിൻറെ മേധാവി സ്യാഫിക് മുഗ്നി വെളിപ്പെടുത്തി. മാനവസാഹോദര്യം കെട്ടിപ്പടുക്കുന്നതിൻറെ ഒരു പ്രതീകമാകും പാപ്പയുടെ ആഗമനമെന്നും ഇപ്പോഴത്തെ ചുറ്റുപാടിൽ പാപ്പയുടെ സന്ദർശനത്തിന് സാർവ്വത്രികമായ പ്രാധാന്യം ഉണ്ടെന്നും സ്യാഫിക് മുഗ്നി കൂട്ടിച്ചേർത്തു. ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിനാലാം ഇടയസന്ദർശനം സെപ്റ്റംബർ 2-13 വരെയാണ് നടക്കുന്നത്. അപ്പസ്തോലിക യാത്രയിൽ ഇന്തോനേഷ്യയ്ക്കു പുറമെ ഈസ്റ്റ് തിമോർ, സിംഗപ്പൂര്‍ എന്നീ ഏഷ്യൻ രാജ്യങ്ങളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലെ പരിപാടികളിലാണ് പാപ്പ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. എണ്ണത്തില്‍ 86 ലക്ഷത്തോളമാണ് ഇന്തോനേഷ്യന്‍ കത്തോലിക്കര്‍. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-27-16:55:47.jpg
Keywords: പാപ്പ
Content: 23542
Category: 1
Sub Category:
Heading: കുട്ടികളുടെ സ്വന്തം അൽഫോൻസാമ്മ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 27
Content: "എല്ലാവരോടും എനിക്ക് സ്നേഹമാണ് ആരെയും വെറുക്കാൻ എനിക്ക് ഒരിക്കലും സാധിക്കുകയില്ല" വിശുദ്ധ അൽഫോൻസ. യേശു അവരെ തന്‍റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്‍റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, "ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല" (ലൂക്കാ 18 : 16-17) അൽഫോൻസ എന്നും ഒരു ശിശുവായിരുന്നു. ശിശുക്കളെ അവൾ ഒത്തിരിയേറെ സ്നേഹിച്ചു ശിശുക്കളും അവളെ വളരെയധികം ഇഷ്ടപ്പെട്ടു. ഒരു കുട്ടി ഒരിക്കൽ പറഞ്ഞു. അൽഫോൻസാമ്മയെ കണ്ടിട്ട് മാതാവിനെ കാണുകയാണ് എന്ന് ഓർത്തുപോയി. കുട്ടികളോട് വളരെ സ്നേഹം ഉണ്ടായിരുന്ന അൽഫോൻസാമ്മ അവരെ നന്മയിലേക്കും വിശുദ്ധിയിലേക്കും നയിക്കാൻ തന്റേതായ വഴി കണ്ടുപിടിച്ചു. ചെറിയ പ്രാർത്ഥനകളും സുകൃതജപങ്ങളും ചെല്ലാൻ കുട്ടികളെ പരിശീലിപ്പിച്ചു. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നുവെങ്കിലും സ്കൂളിൽ പഠിക്കുന്ന കാലത്ത് ദരിദ്രരായ കുട്ടികളോട് കൂടുതൽ സ്നേഹവും കരുണയും കാണിച്ചിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് ഇല്ലാത്ത വസ്തുക്കളും ഭക്ഷണവും നൽകി അവരെ സഹായിച്ചു. അൽഫോൻസാമ്മയുടെ ഒരു സഹപാഠിക്ക് ആദ്യം ജനിച്ച ഒരു കുഞ്ഞ് വികലാംഗയായിരുന്നു. ആ കുഞ്ഞിനെയും എടുത്തു കൊണ്ട് അവൾ മഠത്തിൽ വന്നു. പഴയ കൂട്ടുകാരിയോട് അൽഫോൻസാമ്മ പറഞ്ഞു. കുഞ്ഞിനെ ഇവിടെ വിട്ടിട്ട് പൊയ്ക്കോ, ഞാൻ നോക്കിക്കൊള്ളാം. രോഗിണിയായ അൽഫോൻസാമ്മ എങ്ങനെയാണ് കുഞ്ഞിന്റെ കാര്യം നോക്കുക എന്ന ആശ്ചര്യപ്പെട്ട് ആ സ്ത്രീയോട് അവൾ പറഞ്ഞു അതൊക്കെ ഞാനേറ്റു. കുട്ടികളെ കൈകാര്യം ചെയ്യാൻ എനിക്കറിയാം. സംസാരിക്കാനും നടക്കാനും കഴിവില്ലാത്ത ആ കുഞ്ഞിനെ അൽഫോൻസാമ്മയെ ഏൽപ്പിച്ചിട്ട് ആ സ്ത്രീ സന്തോഷപൂർവ്വം തിരിച്ചുപോയി. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC) നമ്പർ 2225ൽ തങ്ങളുടെ കുട്ടികളെ സുവിശേഷവൽക്കരിക്കാനുള്ള ഉത്തരവാദിത്വവും ആനുകൂല്യവും വിവാഹം എന്ന കൂദാശയുടെ കൃപയിലൂടെ മാതാപിതാക്കൾക്ക് ലഭിക്കുന്നു. തങ്ങളുടെ കുട്ടികൾക്ക് വിശ്വാസ രഹസ്യങ്ങളുടെ പ്രഥമ മുന്നോടികളായ മാതാപിതാക്കൾ അവരെ ആ രഹസ്യത്തിലേക്ക് ചെറുപ്രായത്തിൽ തന്നെ പ്രവേശിപ്പിക്കണം. ചെറുപ്രായത്തിൽ തന്നെ സഭാ ജീവിതവുമായി ബന്ധിപ്പിക്കണം. ഇന്നത്തെ മാതാപിതാക്കളും അവരെ നയിക്കുന്നവരും കിളിയെ മറന്ന് കിളിക്കൂടിനെ ശ്രദ്ധിക്കുന്നവർ ആയിരിക്കുന്നു. കിളിക്കൂടിനെ പറ്റിയുള്ള ശ്രദ്ധയിൽ കിളി നഷ്ടപ്പെട്ട കാര്യം അറിയുന്നില്ല.എന്നാൽ അൽഫോൻസാമ്മ ആത്മജ്ഞാനത്തിന്റെ നിറവുള്ള ഹൃദയം കുഞ്ഞുങ്ങളുടെ മുമ്പിൽ തുറന്നുവച്ചു. തന്റെ അടുക്കലേക്ക് വരുന്ന കുഞ്ഞുങ്ങളിൽ ഈശ്വരാഭിലാഷം കണ്ടു അവരുടെ മനസ്സിലേക്ക് സ്നേഹത്തിന്റെ പ്രവാഹം ജനിപ്പിച്ചു. എപ്പോഴും ഓടി നടക്കുന്നവരെയും ഉരുണ്ടു വീഴുന്നവരെയും, ഒച്ച വയ്ക്കുന്നവരെയും, സഹപാഠികളെ ഉപദ്രവിക്കുന്നവരെയും, കരയുന്നവരെയും മെരുക്കുവാനുള്ള വൈഭവം അൽഫോൻസാമ്മയ്ക്ക് ഉണ്ടായിരുന്നു. സത്യവും,സ്നേഹവും, കാരുണ്യവും, ക്ഷമയുമെല്ലാംഅവൾ കുട്ടികൾക്ക് നൽകി. മഠത്തിലെ മാങ്ങാ കുട്ടികൾ കല്ലെറിഞ്ഞ വീഴ്ത്തുമ്പോൾ അവരെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിനു പകരം അവരെ നല്ല സ്വഭാവ രീതികൾ ശീലിപ്പിക്കുന്നതിനും സുകൃതജപം ഉരുവിടുന്ന ശീലം അവരിൽ വളർത്തിയെടുക്കുന്നതിനും അൽഫോൻസാമ്മ പരിശ്രമിച്ചു. വേലക്കാരെ കൊണ്ട് മാങ്ങ പറിപ്പിച്ചുവെച്ച് കുട്ടികളെ കാത്തിരിക്കുമായിരുന്നു അവൾ. സുകൃതജപം ചെല്ലുന്നതിന് പ്രതിഫലമായി അവർക്ക് മാങ്ങ കൊടുക്കും അതുപോലെ ചാമ്പങ്ങയും. കൂടുതൽ സുകൃത ജപം ചൊല്ലിയാൽ കൂടുതൽ കൊടുക്കും. പരീക്ഷയ്ക്ക് മുമ്പ് കുട്ടികൾ അൽഫോൻസാമ്മയോട് തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അൽഫോൻസാമ്മയുടെ ജനലിന്റെ അരികിൽ വന്നു നിന്നുകൊണ്ട് അൽഫോൻസാമ്മയോട് സംസാരിക്കുക പതിവായിരുന്നു. കുട്ടികളെ സ്നേഹിച്ച അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അമ്മയെ അവർ അൽഫോൻസാമ്മയിൽ കണ്ടു. അൽഫോൻസാമ്മയിലെ വിശുദ്ധിയുടെ മഹത്വം ജീവിച്ചിരുന്നപ്പോൾ തന്നെ സ്വാഭാവിക ബന്ധത്തിലൂടെ അനുഭവിച്ചറിഞ്ഞത് കുട്ടികളായിരുന്നു. അവർ തന്നെയായിരുന്നു അൽഫോൻസാമ്മയുടെ കൂട്ടുകാർ. ശിശുക്കൾക്ക് ലഭിക്കുന്ന അസാധാരണ വെളിപാടുകളെ കുറിച്ച് ഈശോ പറഞ്ഞ വചനങ്ങൾ ഇവിടെ പ്രസക്തമാണ്. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു എന്തെന്നാൽ അങ്ങ് ഇവ ജ്ഞാനങ്ങളിൽ നിന്നും ബുദ്ധിമാന്മാരിൽ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേപിതാവേ അതായിരുന്നു അവിടുത്തെഅഭിഷ്ടം. (ലൂക്കാ: 10/21). കുഞ്ഞുങ്ങളെസ്നേഹിച്ച, ശിശുനൈർമ്മല്യം മരണം വരെ കാത്തുസൂക്ഷിച്ച അൽഫോൻസാമ്മയുടെ ജീവിതമാതൃക ഈശോയെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും നമുക്കു പ്രചോദനമാകട്ടെ. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-27-17:17:24.jpg
Keywords: അൽഫോ
Content: 23543
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ സഭയ്ക്ക് ഇത് അഭിമാന നിമിഷം; ബർമിംഗ്ഹാമിൽ ആസ്ഥാനമന്ദിരം യാഥാര്‍ത്ഥ്യമായി
Content: ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ സഭയ്ക്ക് ബർമിങ്ങാമിൽ പുതിയ ആസ്ഥാനമന്ദിരം. സീറോ മലബാർ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അജപാലന ശുശ്രൂഷകൾ ഏകോപിപ്പിക്കുന്നതിനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആസ്ഥാന മന്ദിരവുമായാണ് സെപ്റ്റംബർ 16ന് പാസ്റ്ററൽ സെന്റർ പ്രവർത്തനം തുടങ്ങുക. സെപ്റ്റംബർ പതിനാറിന് സഭാ തലവൻകൂടിയായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പാസ്റ്ററൽ സെന്റിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിക്കും. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ബ്രിട്ടണിലെ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമായി അറിയപ്പെടുന്ന ബർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹില്ലിൽ (Old Oscott Hill 99, B44 9SR) ആണ് 13,500 ചതുരശ്ര അടി വിസ്തൃതിയുള്ള പാസ്റ്ററൽ സെന്ററിന്റെ പ്രവർത്തനം. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ മുഴുവൻ വൈദികരുടെയും സന്യസ്തരുടെയും എല്ലാ മിഷനുകളിൽ നിന്നുമുള്ള വിശ്വാസികളുടെയും തീക്ഷണമായ പ്രാർത്ഥനയുടെയും നിശ്ചയദാർഢ്യത്തോടെയുള്ള ധനസമാഹരണത്തിൻ്റെയും ഫലമായിട്ടാണ് പാസ്റ്ററൽ സെന്റർ യാഥാർധ്യമാകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 1.1 മില്യൺ പൌണ്ട് (ഏകദേശം 11 കോടി രൂപ) സമാഹരിച്ചാണ് പാസ്റ്ററൽ സെന്റർ എന്ന ലക്ഷ്യം രൂപത സാധ്യമാക്കുന്നത്. രൂപതയുടെ ബ്രിട്ടണിലെമ്പാടുമുള്ള മിഷനുകളും മാസ് സെന്ററുകളും കേന്ദ്രീകരിച്ച് ധനസമാഹരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. കെട്ടിടത്തിൻ്റെ താക്കോൽ കൈമാറ്റം വ്യാഴാഴ്ച നടന്നു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന സമൂഹബലിയോടെ പാസ്റ്ററൽ സെൻ്റർ രൂപതയുടെ ഭാഗമായി മാറി. 2016 ജൂലൈ 16-നു ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയ ബ്രിട്ടനിലെ സീറോ മലബാർ രൂപത എട്ടു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് രൂപതാ ആസ്ഥാനവും പാസ്റ്ററൽ സെൻ്ററും സ്വന്തം കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റുന്നത്. സിസ്റ്റേഴ്സ് ഓഫ് വിർജിൻ മേരി എന്ന സന്യാസിനി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകൾക്കായി സെൻ്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിർമ്മിച്ചത്. 1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ നിലവിൽ 22 ബെഡ്റൂമുകളും 50 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമറ്ററിയും അനുബന്ധ ഹാളുകളും 50 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് ഹാളും കിച്ചണും 100 പേരേ ഉൾക്കൊള്ളാവുന്ന ചാപ്പലുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിയുമ്പോൾ ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങൾ ബിൽഡിംഗിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് സഭാധികാരികൾ പ്രതീക്ഷിക്കുന്നത്. ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, - കാഡിഫ്, കേംബ്രിഡ്ജ്, കാൻ്റർബറി, ലീഡ്സ്, ലെസ്റ്റർ, ലണ്ടൻ, മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, പ്രസ്റ്റൺ, സ്കോട്ലാൻഡ്, സൗത്താംപ്ടൺ എന്നിങ്ങനെ പന്ത്രണ്ട് റീജിയനുകളിലായി എഴുപതോളം വൈദികരുടെയും അഞ്ച് സന്യസ്തരുടെയും നേതൃത്വത്തിലാണ് ബ്രിട്ടണിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ. നാല് സ്വന്തം ഇടവകകളും 55 മിഷനുകളും 31 പ്രൊപ്പോസ്ഡ് മിഷനുകളും ഉൾപ്പെടെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലായി 90 നഗരങ്ങളിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നു. നിലവിൽ രൂപതയിൽ വ്യത്യസ്തങ്ങളായ 27 കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ റീജിയനുകൾക്കും സൌകര്യപ്രദമായ ലൊക്കേഷൻ എന്ന നിലയിലാണ് ബർമിങ്ങാമിൽ പാസ്റ്ററൽ സെന്റർ സ്ഥാപിക്കാൻ തീരുമാനം ഉണ്ടായത്. പ്രൊട്ടസ്റ്റൻ്റ് വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്ത പ്രമുഖ ദൈവശാസ്ത്രജ്ഞൻ കർദ്ദിനാൾ ന്യൂമാൻ്റെ പ്രവർത്തനകേന്ദ്രമായിരുന്നു ബർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹിൽ. കത്തോലിക്കാ വിശ്വാസം സ്വീകരിച്ചശേഷം കര്‍ദ്ദിനാള്‍ ന്യൂമാൻ താമസിച്ചത് രൂപതയുടെ പുതിയ പാസ്റ്ററൽ സെന്ററിന് തൊട്ടടുത്തുള്ള മേരിവെയിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു. ബ്രിട്ടണിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ എഴുപതിനായിരത്തിലധികം അംഗങ്ങളുള്ള വിശ്വാസ സമൂഹമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വളർന്നത്. ജോലി തേടിയും ഉന്നത വിദ്യാഭ്യാസത്തിനുമായി ബ്രിട്ടണിലെത്തിയ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്നതിനും ഇവിടെ ജനിച്ചു വളരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കിയുമാണ് സഭയുടെ പ്രവർത്തനങ്ങൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തിൽ വിശ്വാസതീഷ്ണമായ പ്രവർത്തനങ്ങളാണ് ബ്രട്ടണിലെ മുഴുവൻ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്. രൂപതാധ്യക്ഷന്റെ സ്ഥിരമായ താമസസ്ഥലം എന്നതിന് ഉപരിയായി ബ്രിട്ടണിലെ സീറോ മലബാർ രൂപതാ വിശ്വാസികളുടെയും വൈദികർ, സന്യസ്തർ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനമായാവും പാസ്റ്ററൽ സെന്ററിന്റെ പ്രവർത്തനം. യുവജനങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും അവർക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററൽ സെന്റർ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകൾക്കും ധ്യാനങ്ങൾക്കും പൊതുവായ കൂടിച്ചേരലുകൾക്കും വിവാഹ ഒരുക്ക സെമിനാറുകൾക്കും പാസ്റ്ററൽ സെന്ററിൽ സൌകര്യമുണ്ടാക്കും. രൂപതയുടെ വിവിധ ആവശ്യങ്ങളിൽ വോളന്റിയർ ശുശ്രൂഷ ചെയ്യുന്ന ആളുകൾക്ക് സൌകര്യപ്രദമായി ഒത്തുചേരുന്നതിനും പാസ്റ്ററൽ സെന്റർ വേദിയാകും. കെട്ടിടത്തിന്റെ വിലയ്ക്കു പുറമെ അറുപതു വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ആവശ്യമായ നവീകരണത്തിനും വിപുലീകരണത്തിനുമായി ആവശ്യമായ തുക വിശ്വാസികളിൽനിന്നും സമാഹരിച്ച് സെപ്റ്റംബർ 16ന് ദീർഘകാല അഭിലാഷമായ ആസ്ഥാനമന്ദിരം പ്രവർത്തനക്ഷമമാക്കാമെന്നാണ് രൂപതാ കുടുംബത്തിൻറെ പ്രതീക്ഷ.
Image: /content_image/News/News-2024-07-27-17:49:11.jpg
Keywords: ഗ്രേറ്റ്