Contents

Displaying 23111-23120 of 24978 results.
Content: 23544
Category: 1
Sub Category:
Heading: പാരീസ് ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തില്‍ വ്യാപക പ്രതിഷേധം; ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്
Content: പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന ക്രൈസ്തവ അവഹേളനത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച് ഡ്രാഗ് ക്വീൻസിന്റെ പാരഡി പ്രകടനത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല കമ്പനിയുടെ മേധാവിയുമായ ഇലോണ്‍ മസ്ക്, അമേരിക്കന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗിലെ താരങ്ങള്‍, സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ്, ഗവേഷകർ, വിവിധ മെത്രാന്‍മാര്‍ അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തുവന്നിരിക്കുന്നത്. ഇത് ക്രൈസ്തവരോടു അങ്ങേയറ്റം അനാദരവു നിറഞ്ഞതാണെന്നു മസ്ക് തന്റെ ഉടമസ്ഥതയിലുള്ള 'എക്സില്‍' (മുന്‍പ് ട്വിറ്റര്‍) കുറിച്ചു.

This was extremely disrespectful to Christians
— Elon Musk (@elonmusk) July 26, 2024

വിഷയത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് മെത്രാന്‍ സമിതിയും രംഗത്തുവന്നിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ പരിഹാസ രൂപത്തില്‍ അവതരിപ്പിച്ച സംഭവത്തെ അപലപിക്കുകയാണെന്ന് മെത്രാന്‍ സമിതി കുറിച്ചു. സംഭവം മൂലം മുറിവേറ്റ എല്ലാ ഭൂഖണ്ഡങ്ങളിലെയും ക്രൈസ്തവരെ കുറിച്ച് ചിന്തിക്കുകയാണെന്നും ഐക്യദാർഢ്യം പ്രകടിപ്പിച്ച മറ്റ് മതവിശ്വാസികൾക്കു കൃതജ്ഞത അര്‍പ്പിക്കുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു. സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ് ജാവിയർ ടെബാസ് മെഡ്‌റാനോ സംഭവത്തെ ദൈവനിന്ദ എന്നു വിശേഷിപ്പിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ അന്ത്യ അത്താഴ സംഭവത്തെ വികലമായി അവതരിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലായെന്നും ക്രൈസ്തവരായ നമ്മെ അപമാനിക്കുന്നതാണെന്നും വിശ്വാസങ്ങളോടുള്ള ബഹുമാനം എവിടെയാണെന്നും അദ്ദേഹം 'എക്സി'ല്‍ കുറിച്ചു.

Inaceptable, irrespetuoso, infame ! Usar la imagen de la Última Cena en los Juegos Olímpicos de París es un insulto para los que somos cristianos. ¿Dónde queda el respeto por las creencias religiosas?. #Respeto #JuegosOlímpicos" pic.twitter.com/2IKX4NJz7S
— Javier Tebas Medrano (@Tebasjavier) July 27, 2024

അമേരിക്കന്‍ ബിഷപ്പും പ്രമുഖ പ്രഭാഷകനുമായ മിനസോട്ടയിലെ വിനോന റോച്ചെസ്റ്റർ ബിഷപ്പ് റോബർട്ട് ബാരൺ സംഭവത്തെ അപലപിച്ചു 'എക്സി'ല്‍ വീഡിയോ പങ്കുവെച്ചു. ക്രൈസ്തവ വിശ്വാസത്തെ ശത്രുവായി കാണുന്ന അഗാധമായ മതേതരവൽക്കരിക്കപ്പെട്ട ഉത്തരാധുനിക സമൂഹത്തിന്റെ പ്രവര്‍ത്തിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Friends, my thoughts on the opening ceremony of the Paris Olympics. #Olimpiadas2024 #OlympicGames pic.twitter.com/xU1ljFMZft
— Bishop Robert Barron (@BishopBarron) July 27, 2024

അമേരിക്കയിലെ മാഡിസൺ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡൊണാൾഡ് ഹൈയിംഗൂം സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്. ദൈവനിന്ദയ്ക്കു പകരമായി ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും വിശുദ്ധ കുർബാനയോടും തിരുഹൃദയത്തോടും കന്യാമറിയത്തോടുമുള്ള ഭക്തി പുതുക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും പറഞ്ഞു. സംഭവത്തിന് പിന്നാലെ അമേരിക്കന്‍ ഫുട്ബോള്‍ നാഷ്ണല്‍ ലീഗിലെ പ്രമുഖ താരമായ ഹാരിസന്‍ ബട്കര്‍ ബൈബിളിലെ വചനം പങ്കുവെച്ചാണ് തന്റെ പ്രതികരണം അറിയിച്ചത്.

“Be not deceived, God is not mocked. For what things a man shall sow, those also shall he reap. For he that soweth in his flesh, of the flesh also shall reap corruption. But he that soweth in the spirit, of the spirit shall reap life everlasting.”

Galatians 6:7-8 pic.twitter.com/bhCHoO1HXk
— Harrison Butker (@buttkicker7) July 26, 2024

"നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും. എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്ന് നാശം കൊയ്‌തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും". (ഗലാത്തി 6:7-8) എന്ന ബൈബിള്‍ വാക്യമാണ് വീഡിയോയോടൊപ്പം താക്കീതായി പങ്കുവെച്ചിരിക്കുന്നത്.

Even as a Jew, I am infuriated by this outrageous insult to Jesus and Christianity… How do you feel about it as Christians? pic.twitter.com/JeGJMiKkus
— Dr. Eli David (@DrEliDavid) July 26, 2024

ഗവേഷകനും യഹൂദനുമായ എലി ഡേവിഡ് ഉള്‍പ്പെടെ അനേകം പ്രമുഖരും സംഭവത്തെ അപലപിച്ചു രംഗത്തുവരുന്നുണ്ട്. യൂറോപ്പിന്റെ ക്രിസ്തീയ അസ്തിത്വത്തെ ഫ്രാന്‍സ് ബലികഴിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളില്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Image: /content_image/News/News-2024-07-27-19:44:50.jpg
Keywords: ഒളിമ്പി
Content: 23545
Category: 18
Sub Category:
Heading: മൂവാറ്റുപുഴ നിർമല കോളേജിൽ നിസ്ക്കാര മുറിക്ക് വേണ്ടിയുള്ള മുറവിളി പ്രതിഷേധാര്‍ഹം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: വിഭാഗീയ ലക്ഷ്യത്തോടെ ഒരുപറ്റം വിദ്യാർഥികൾ മൂവാറ്റുപുഴ നിർമല കോളേജിൽ നിസ്‌കരിക്കാൻ മുറി വിട്ടുതരാൻ ആവശ്യപ്പെട്ട് കോളജിന്റെ സമാധാനാന്തരീക്ഷത്തിന് തടസം വരുത്താൻ ശ്രമിച്ചതു പ്രതിഷേധാർഹമെന്ന് കത്തോലിക്ക കോൺഗ്രസ്. വർഗീയ ചേരിതിരിവ് ഉണ്ടാക്കി നേട്ടമുണ്ടാക്കാൻ വിദ്യാർഥി രാഷ്ട്രീയ സംഘടനകളും ഇതിന് കൂട്ടുനിന്നു എന്നത് അപലപനീയമാണ്. രാഷ്ട്രീയ വർഗീയ സംഘടനകൾ വിദ്യാർഥികളെ കരുവാക്കി വിഭാഗീയത വളർത്തുന്നത് വേരോടെ പിഴുതെറിയണം. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കാനുള്ള മുറി അനുവദിക്കാനാകില്ലായെന്ന് സംഘടന ചൂണ്ടിക്കാട്ടി. എന്നാൽ അടുത്തുള്ള മോസ്കിൽ വെള്ളിയാഴ്‌ചകളിൽ നിസ്‌കരിക്കേണ്ട വിദ്യാർഥികൾക്ക് അതിനുള്ള അനുവാദം കൊടുക്കുന്നതിൽ തെറ്റില്ല. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം ഭരണഘടനപ്രകാരം ക്രൈസ്‌തവ സംസ്‌കാരം സംരക്ഷിക്കാൻ കൂടിയുള്ള ഇടമാണ്. അത് അലങ്കോലപ്പെടുത്താൻ സമ്മതിക്കില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. യോഗത്തിൽ ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/News/News-2024-07-28-08:07:41.jpg
Keywords: കോളേ
Content: 23546
Category: 18
Sub Category:
Heading: നിർമല കോളേജിനെതിരെ നടക്കുന്ന ഗൂഢനീക്കങ്ങൾ അപലപനീയം: കെ.സി.വൈ.എം സംസ്ഥാന സമിതി
Content: കൊച്ചി: മൂവാറ്റുപുഴ നിർമല കോളേജിനെതിരെ ഒരു പറ്റം വിദ്യാർത്ഥികൾ നടത്തുന്ന വിദ്വേഷപ്രവർത്തനങ്ങൾ അപലപനീയമെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി. വിദ്യാഭ്യാസവും മതവും കൂട്ടിക്കലർത്തി ബോധപൂർവ്വം നടത്തപ്പെടുന്ന സമര പരിപാടികൾ വിദ്യാർഥികൾ അവസാനിപ്പിക്കേണ്ടതാണ്. കോളേജിനകത്ത് തന്നെ നിസ്കരിക്കുന്നതിനുള്ള സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ- വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യവും ജനാധിപത്യവിരുദ്ധവുമാണെന്ന് കെ‌സി‌വൈ‌എം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ദിവസങ്ങളിൽ മദ്രസകളിലും മോസ്കുകളിലും പോകുവാൻ അനുവാദം ഉണ്ടായിരിക്കെ തന്നെ ക്യാമ്പസിൽ നിസ്കാരം നടത്തുവാൻ സ്ഥലം ആവശ്യപ്പെട്ട് നിർബന്ധം കാണിക്കുന്നത് വർഗീയ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവണതയായി മാത്രമേ നോക്കി കാണാൻ പറ്റുകയുള്ളു. ഇത്തരം വിഷയങ്ങൾ സ്ഥാപനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം കൂടിയാണ്. കോളേജുകളിലും സ്കൂളുകളിലും നിസ്കാരത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ള നിശ്ചിത സമയം നിലവിലിരിക്കെ ഇത്തരം അനാവശ്യ പ്രതിഷേധങ്ങളെ ജനാധിപത്യ മര്യാദകളോടുകൂടി അവസാനിപ്പിക്കണം. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്ന യാതൊരു വിധത്തിലുള്ള പ്രവർത്തനങ്ങളും അനുവദിക്കാൻ പാടുള്ളതല്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സങ്കുചിത മനോഭാവത്തോടെ ഈ വിഷയങ്ങളിൽ ഇടപെടുന്നത് ആശങ്ക ഉളവാക്കുന്നു. പ്രസ്തുത വിഷയത്തിൽ കെ.സി.വൈ.എം സംസ്ഥാന സമിതി ശക്തമായ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും സംസ്ഥാന സമിതി പ്രസ്താവിച്ചു.
Image: /content_image/India/India-2024-07-28-08:12:57.jpg
Keywords: സഭ
Content: 23547
Category: 1
Sub Category:
Heading: ഇത് ദണ്ഡവിമോചനത്തിന്റെ മണിക്കൂറുകള്‍
Content: വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാർഷിക ദിനമായ ഇന്നു ജൂലൈ 28 ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാന്‍ തിരുസഭയിലെ ഓരോ അംഗങ്ങള്‍ക്കും ലഭിച്ചിരിക്കുന്നത് സുവര്‍ണ്ണാവസരം. വയോധികരും, രോഗികളോ, തനിയെ കഴിയുന്നവരോ, അംഗവൈകല്യങ്ങൾ ഉള്ളവരോ ആയ സഹോദരങ്ങളെ സന്ദർശിക്കാനായി മതിയായ സമയം ചിലവഴിക്കുന്ന വിശ്വാസികൾക്കു സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ ദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് പരിശുദ്ധ സിംഹാസനം നേരത്തെ വ്യക്തമാക്കിയിരിന്നു. ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ അവസരമുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായ കർദ്ദിനാൾ ആഞ്ചലോ ഡൊണാറ്റിസാണ് ദണ്ഡവിമോചനം അനുവദിച്ചുകൊണ്ട് ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചത്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛനായ വിശുദ്ധ അന്നയുടെയും ജോവാക്കിമിന്റെയും,തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. #{blue->none->b->എന്താണ് ദണ്ഡവിമോചനം? ‍}# കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ജൂലൈ 28നു വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. ( പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും. ) {{ ദണ്ഡവിമോചനത്തെ കുറിച്ച് പൂര്‍ണ്ണമായി അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: ‍-> http://www.pravachakasabdam.com/index.php/site/news/8341}} #{blue->none->b-> ഇന്ന് ജൂലൈ 28നു ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം? ‍}# 1. തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ഇന്ന് ഞായറാഴ്ച പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക. 2. വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക. 3. കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുർബാന അന്നേ ദിവസം സ്വീകരിക്കുക. 4. പാപത്തിൽ നിന്നു അകന്ന്‍ ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക. 5. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെച്ചു പ്രാര്‍ത്ഥിക്കുക. #{blue->none->b-> പ്രായമായി വീട്ടില്‍ കഴിയുന്നവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കാന്‍: ‍}# 1. കാരുണ്യവാനായ ദൈവത്തിന് തങ്ങളുടെ പ്രാർത്ഥനകളും, ജീവിതത്തിലെ വേദനകളും സഹനങ്ങളും സമർപ്പിക്കുകയും, അതോടൊപ്പം പാപത്തിൽനിന്ന് അകന്നുജീവിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുക. 2. വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക. (മാധ്യമങ്ങള്‍ മുഖാന്തിരം; വത്തിക്കാനിലെ തിരുകര്‍മ്മങ്ങള്‍ Vatican Media YouTube Channel -ല്‍ തത്സമയം കാണാം) 3. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക. 4. വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്.
Image: /content_image/News/News-2024-07-28-08:23:56.jpg
Keywords: ദണ്ഡ
Content: 23548
Category: 1
Sub Category:
Heading: വിശുദ്ധയാകാൻ മഠത്തിൽ പ്രവേശിച്ച അൽഫോൻസ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 28
Content: "ഞാൻ മഠത്തിൽ പ്രവേശിച്ചത് വിശുദ്ധയാകാനാണ്. അനേകം തടസ്സങ്ങൾ തരണം ചെയ്ത ഞാൻ പുണ്യവതിയാകാനല്ലങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നത്?" വിശുദ്ധ അൽഫോൻസ. വിശുദ്ധനാകുന്നതിന് ആഗ്രഹം പുലർത്താത്തവൻ ക്രിസ്ത്യാനിയായിരിക്കാം പക്ഷേ, യഥാർത്ഥ ക്രിസ്ത്യാനിയല്ല എന്നാണ് വിശുദ്ധ ലിഗോരി പറഞ്ഞിട്ടുള്ളത്. "നിങ്ങളുടെ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ" (Mt5/48) എന്ന് പറഞ്ഞ് യേശു എല്ലാവരെയും വിശുദ്ധിയിലേക്ക് ക്ഷണിക്കുന്നു. ശുദ്ധ ജീവിതം എല്ലാവർക്കും പ്രാപ്യമാണെന്ന് വിശുദ്ധ ഫ്രാൻസിസ് സെയിൽസ് 'ഭക്തിമാർഗ്ഗ പ്രവേശിക 'എന്ന പുസ്തകത്തിൽ പറയുന്നു. ദൈവത്തിന്റെ ജനം എന്ന നിലയിൽ ഇസ്രായേൽ ജനത്തെ വിശുദ്ധ സമൂഹമായി കണക്കാക്കിയിരുന്നു (Due:33/2-3). പുതിയ നിയമത്തിൽ ക്രിസ്ത്യാനികളെ വിശുദ്ധരെന്ന് വിശേഷിപ്പിക്കുന്നുണ്ട് വിശുദ്ധി ദൈവത്തിന്റെ സ്വഭാവമാണ്. അതിലുള്ള ഭാഗഭാഗീ ത്വം മാത്രമാണ് മനുഷ്യരുടെത്. തന്റെ മുമ്പിൽ പരിശുദ്ധരായിരിക്കുവാൻ ലോക സ്ഥാപനത്തിന് മുമ്പ് തന്നെ ദൈവം നമ്മെ തെരഞ്ഞെടുത്തു എന്ന് പൗലോസ് ശ്ലീഹ വിശദീകരിക്കുന്നു (Eph:1/4). നാമെല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ്.യേശുക്രിസ്തുവിന്റെ കൃപയാണ് നമ്മുടെ വിശുദ്ധിയുടെ ഒരു സുപ്രധാന ഘടകം.യേശുവാണ് നമ്മെ വിശുദ്ധീകരിക്കുക്കന്നത്. വിശുദ്ധി ഒന്നേയുള്ളൂ, അത് ക്രിസ്തുവിന്റെ പരിശുദ്ധിയാണ്. ക്രിസ്തു മാത്രമേ പരിശുദ്ധനായ ഉള്ളൂ യേശുവിന്റെ പരിശുദ്ധിയിൽ പങ്കുചേർന്നുകൊണ്ട് മാത്രമേ നമുക്ക് വിശുദ്ധരാകാൻ കഴിയൂ. നമ്മുടെ വിശുദ്ധി ക്രിസ്തുവുമായും ക്രിസ്തുവിന്റെ മൗദീകശരീരമായ സഭയുമായും ബന്ധപ്പെട്ടിരിക്കുന്നു. തിരുസഭയിൽ എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് (തിരുസഭ11,39,40). സ്വർഗ്ഗത്തിന്റെ പരിശുദ്ധി പ്രകാശിച്ചു നിൽക്കുന്ന വിശുദ്ധരുടെ ദൈവം തന്നെ സാന്നിധ്യവും തിരുമുഖ ദർശനവും നമുക്ക് നൽകുന്നു. ചെറുപ്പത്തിൽ തന്നെ മുട്ടത്ത് പാടത്ത് അന്നക്കുട്ടിയും വിശുദ്ധയാകണമെന്ന് ആഗ്രഹിച്ചു.അവളുടെ വാക്കുകൾ തന്നെ ബഹുമാനപ്പെട്ട റോമുളുസ്അച്ചൻ രേഖപ്പെടുത്തിയിട്ടുണ്ട്: "ഒരു പുണ്യവതി ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ". വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകം വായിച്ചപ്പോൾ മുതലാണ് അങ്ങനെ തോന്നിത്തുടങ്ങിയത്. വീടിന്റെ അടുത്തുള്ള കർമലീത്താ മഠത്തിൽ ബന്ധമുള്ള ഒരു അമ്മയെ കാണാൻ പോകുമ്പോഴൊക്കെ 'കുഞ്ഞ് ഒരു പുണ്യവതി ആകണ"മെന്ന് ഉപദേശിക്കാറുണ്ടായിരുന്നു അത് കേൾക്കുമ്പോൾ എന്റെ ആശ ഇരട്ടിക്കും. വിശുദ്ധയാകാനായി അവൾ തീവ്രമായി പ്രാർത്ഥിക്കുകയും വളർത്തമ്മ കാണാതെ കഠിനമായ പരിത്യാഗവും ഉപവാസവും അനുഷ്ഠിക്കുകയും പതിവായി. പുണ്യ ജീവിതത്തിന്റെ ഗിരീശൃംഗത്തിൽ എത്തിച്ചേരുക എന്ന തന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി എന്തു ക്ലേശവും സഹിക്കാൻ അൽഫോൻസാമ്മ സന്നദ്ധയായിരുന്നു. നവ സന്യാസകാലത്ത് അതിസൂഷ്മമായ നിയമങ്ങൾ പോലും കൃത്യമായി അനുഷ്ഠിക്കുന്നതിൽ അവൾ അത്യുൽസാഹമാണ് പ്രകടിപ്പിച്ചിരുന്നത്. പരിപൂർണ്ണതയിലേക്കുള്ള പാത തെരഞ്ഞെടുത്ത സന്യാസിനിയായ അൽഫോൻസാമ്മ യേശുവിൽ ദൃഷ്ടികൾ ഉറപ്പിച്ച് സഹനവും മൗനവും സ്നേഹിക്കാനുള്ള ചങ്കൂറ്റവും വിശുദ്ധിയുടെ സവിശേഷ ചൈതന്യമാക്കി ഭാരതത്തിന്റെ ആത്മാവിൽ ചാലിച്ചു ചേർത്തു. നവസന്യാസ കാലത്ത് അൽഫോൻസാമ്മ മദർ ഉർസുലാമ്മയോട് ഒരു ദിവസം പറഞ്ഞു : അമ്മേ ഞാൻ ഇവിടെ വന്നത് ഒരു വിശുദ്ധയാകാനാണ്, ഒരു വിശുദ്ധയാകണം എന്ന തീവ്രവും അചഞ്ചലവുമായി ആഗ്രഹം മൂലം അവൾ സമ്പൂർണ്ണ സ്വയം ശൂന്യമാക്കലിനും സ്വയാർപ്പണത്തിനും തയ്യാറായി. ദൈവത്തോടുള്ള തീക്ഷ്ണമായ സ്നേഹം, ആത്മാർത്ഥമായ പരസ്നേഹം, സഹിക്കാനുള്ള അനന്യമായ കഴിവ്, പ്രാർത്ഥനാജീവിതം, എളിമ, വ്രതങ്ങളോടുള്ള ത്യാഗനിർഭരമായ മനോഭാവം, ദൈവാശ്രയ ബോധം എന്നിവയൊക്കെ അൽഫോൻസാമ്മയുടെ വിശുദ്ധയാകാനുള്ള അഭിലാഷത്തെ സാക്ഷാത്കരിച്ചു. അൽഫോൻസാമ്മ ബഹുമാനപ്പെട്ട ലൂയിസച്ഛന് അയച്ച കത്തിൽ പറയുന്നു :"എന്റെ പിതാവേ എന്നെ ഒരു പുണ്യവതിയാക്കണമേ എനിക്ക് വളരെയധികം പോരായ്മകൾ ഉണ്ട്. " ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിലൂടെയും സഹനത്തിലൂടെയും അൽഫോൻസാമ്മ പുണ്യത്തിന്റെ പടികൾ ഒന്നൊന്നായി ചവിട്ടി കയറി. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി തീർത്ഥാടനം നടത്തുന്ന സഭയ്ക്ക് ലക്ഷ്യബോധവും ആശ്വാസവും നൽകുന്ന നാഴികക്കല്ലും ചൂണ്ടുപലകയുമാണ് അൽഫോൻസാമ്മ. എനിക്കും വിശുദ്ധനാകണം/ വിശുദ്ധയാകണം എന്ന തീവ്രമായ ആഗ്രഹത്തോടെ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുവാനും ജീവിത സഹനങ്ങൾ മടികൂടാതെ ഏറ്റെടുക്കുവാനും അതുവഴി ദൈവത്തിൽ സ്ഥിരീകരിക്കപ്പെട്ട, നീതീകരിക്കപ്പെട്ട വ്യക്തികളാകുവാനും വിശുദ്ധ അൽഫോൻസാമ്മ എന്നും നമുക്ക് പ്രചോദനവും ശക്തിയും ആയിരിക്കട്ടെ.
Image: /content_image/News/News-2024-07-28-23:28:53.jpg
Keywords: അൽഫോ
Content: 23549
Category: 18
Sub Category:
Heading: മുവാറ്റുപുഴ നിർമലാ കോളേജിനെതിരായ നീക്കം ഗൗരവതരം: സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ
Content: കൊച്ചി: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യുനപക്ഷ സ്ഥാപനങ്ങൾക്കെതിരെ സമീപകാലങ്ങളിൽ ആസൂത്രിതമായ മത-വർഗീയ അധിനിവേശ ശ്രമങ്ങൾ നടക്കുന്നുവെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ മുവാറ്റുപുഴ നിർമ്മല കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ. ഇപ്രകാരം ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമായി ചെറുക്കും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന സ്വയംഭരണ സ്ഥാപനമായ മുവാറ്റുപുഴ നിർമലാ കോളേജിൽ ഈ കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ അനിഷ്ടസംഭവങ്ങൾ അക്കാദമിക അന്തരീക്ഷം തകിടംമറിക്കുന്ന തരത്തിലുള്ളതാണെന്നു സംഘടന ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കോളേജ് ക്യാമ്പസ്സിൽ നിസ്കാരം നടത്തുന്നതിന് മുറി വിട്ടുനൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്. നിയമപരമായോ ധാർമികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരം ഒരാവശ്യം ഉയർത്തിക്കൊണ്ട് കോളേജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബലമായ രണ്ടു വിദ്യാർത്ഥി സംഘടനകളുടെ യൂണിറ്റുകൾ നേതൃത്വം നൽകി എന്ന സാഹചര്യം ആശങ്കയുളവാക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് പുറകിലുള്ള ഗൂഡാലോചനയും ലക്ഷ്യങ്ങളും അന്വേഷണവിധേയമാക്കണം. കൂടുതൽ അനിഷ്ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി നിർമ്മലാ കോളേജിനും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധികാരികൾക്കും ആവശ്യമായ സംരക്ഷണം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കൺവീനർ ബിഷപ്പ് തോമസ് തറയിൽ ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-07-29-11:16:57.jpg
Keywords: കോളേ
Content: 23550
Category: 1
Sub Category:
Heading: അന്ത്യ അത്താഴ അവഹേളനത്തില്‍ 'ക്ഷമാപണവും ന്യായീകരണ'വുമായി ഒളിമ്പിക്സ് കമ്മറ്റി; ക്ഷമാപണം ശരിയായ രീതിയില്‍ അല്ലായെന്ന് ബിഷപ്പ് ബാരണ്‍
Content: പാരീസ്: ഫ്രാന്‍സിലെ പാരീസില്‍ നടന്ന ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രൈസ്‌തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന പരിപാടി ഉൾപ്പെട്ടതിൽ സംഘാടകർ ക്ഷമ ചോദിച്ചു. തിരുവത്താഴം ചിത്രത്തെ ആസ്‌പദമാക്കിയ ആക്ഷേപഹാസ്യമാണ് വിവാദമായത്. സമുദായ സഹിഷ്ണു‌ത എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടികളെന്നും ഏതെങ്കിലും മതത്തെ നിന്ദിക്കുക എന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും 'പാരിസ് 2024' വക്താവ് ആനി ഡെകാംപ്‌സ് ഇന്നലെ പറഞ്ഞു. സ്ത്രീവേഷം കെട്ടിയ പുരുഷ ന്മാരും ട്രാൻസ്ജെൻഡർ മോഡലും നഗ്ന ഗായകനും ഉൾപ്പെട്ട സ്‌കിറ്റിനെതിരേ ആഗോളതലത്തിൽ പ്രതിഷേധവുമായി ക്രൈസ്തവര്‍ രംഗത്ത് വന്നിരിന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി വക്താവ് കൂട്ടിച്ചേർത്തു. ഇതിനിടെ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന്റെ ക്രിയേട്ടീവ് ഡയറക്ടര്‍ തോമസ് ജോളിയുടെ പ്രസ്താവനയില്‍ വിഷയത്തെ പരോക്ഷമായി ന്യായീകരിക്കുന്നുണ്ടെന്ന വിരോധാഭാസവും നിലനില്‍ക്കുന്നുണ്ട്.

Friends, on Saturday I spoke with Eric Shawn about the offensive Olympics opening ceremony. Today’s apology from the Olympic committee isn’t good enough. pic.twitter.com/8vZmtpb8Ra
— Bishop Robert Barron (@BishopBarron) July 28, 2024

അമേരിക്കന്‍ ബിഷപ്പും പ്രമുഖ വചനപ്രഘോഷകനുമായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍, ഒളിമ്പിക്സ് കമ്മറ്റിയുടെ ക്ഷമാപണം ശരിയായ രീതിയില്‍ അല്ലായിരിന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരിന്നുവെന്നും ഖേദിക്കുന്നുവെന്നും ക്രൈസ്തവരെ അവഹേളിക്കണമെന്ന് കരുതിയില്ലായെന്നുമാണ് പറയേണ്ടിയിരിന്നതെന്ന് മുപ്പതു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബിഷപ്പ് റോബര്‍ട്ട് ബാരണ്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ബിഷപ്പ് തന്റെ പ്രസ്താവന ആവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/News/News-2024-07-29-12:12:50.jpg
Keywords: ഒളിമ്പി
Content: 23551
Category: 18
Sub Category:
Heading: നിസ്കാരത്തിന് കോളേജ് മുറി തുറന്നുകൊടുക്കുവാന്‍ കഴിയില്ലായെന്ന് നിര്‍മ്മല കോളേജ്; തെറ്റ് സംഭവിച്ചെന്ന് മഹല്ല് കമ്മറ്റി
Content: മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ കീഴിലുള്ള മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിസ്ക്കാര മുറി ആവശ്യമുന്നയിച്ച വിവാദത്തില്‍ പ്രതികരണവുമായി കോളേജും മഹല്ല് കമ്മറ്റിയും. നിസ്കാരത്തിന് കോളേജ് മുറി തുറന്നുകൊടുക്കുവാന്‍ കഴിയില്ലായെന്നും അസ്വസ്ഥത സൃഷ്ടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിയമ നടപടിയുണ്ടാകില്ലെന്ന് നിര്‍മ്മല കോളേജ് വ്യക്തമാക്കി. നിര്‍മ്മല കോളേജില്‍ നിസ്കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാ. ജസ്റ്റിൻ കുര്യാക്കോസ് പറഞ്ഞു. തെറ്റായ പ്രചരണങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണം. 72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാടു തന്നെ കോളേജ് തുടരും. കുട്ടികൾക്കെതിരായ അച്ചടക്ക നടപടികൾ ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികൾ നിർമലയിലെ കുട്ടികളാണ്. അവരെ തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തി. കോളേജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ ലത്തീഫ്. പ്രാര്‍ത്ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2024-07-29-14:23:35.jpg
Keywords: നിര്‍മ്മ
Content: 23552
Category: 18
Sub Category:
Heading: വയോധികരെ ശുശ്രൂഷിക്കുന്ന സംസ്കാരം വളർത്തിയെടുക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
Content: കനകക്കുന്ന്: വയോധികരെ ശുശ്രൂഷിക്കുന്ന സംസ്കാരം വളർത്തിയെടുക്കുവാൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച നാലാമത് ലോക വയോജന ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിത തിരക്കിനിടയിൽ പ്രായമേറിയ മാതാപിതാക്കൾ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വർദ്ധിച്ചുവരുന്ന കാലമാണിത്. വാർദ്ധക്യത്തിൽ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാൻ കഴിയേണ്ടതുണ്ടെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പ്രസ്താവിച്ചു. മുതിർന്ന തലമുറയുടെ കഠിനാധ്വാനവും ത്യാഗപൂർണ്ണമായ ജീവിതവുമാണ് കുടുംബത്തെയും പൊതുസമൂഹത്തെയും രൂപപ്പെടുത്തുന്നതിന് കാരണമായതെന്ന് പുതുതലമുറ നന്ദിയോടെ സ്മരിക്കണം. കുടുംബങ്ങളിൽ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രീതി കുട്ടികളിൽ ശീലമാക്കി മാറ്റണം. വയോധികരോടുള്ള ആദരം ആചരണത്തിൽ അവസാനിക്കാതെ ജീവിത ശൈലിയാക്കി മാറ്റാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി. ജോവാക്കീമിന്റെയും വി. അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് എല്ലാവർഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. 2021 ലാണ് ഫ്രാൻസിസ് മാർപാപ്പ ഈ ദിനാചരണം ആരംഭിച്ചത്. പരാശ്രയത്വത്തിന്റെ പാതയിലൂടെ നീങ്ങുന്ന മുതിർന്നവരോട് പുലർത്തേണ്ട ആദരവും അംഗീകാരവും പുതുതലമുറയെ അറിയിക്കുവാനും തങ്ങൾ സ്നേഹിക്കപ്പെടുന്നവരാണ് എന്ന അനുഭവം പ്രായമായവർക്കായി പങ്കുവയ്ക്കുവാനും സാധിക്കണം എന്നതാണ് ഈ ദിനാചരണത്തിന്റെ അന്തസത്ത. മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശ്ശി മുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോകവയോജന ദിനാചരണം ഇടുക്കി രൂപതയിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കനകക്കുന്ന് ഇടവകയിൽ ഇരുപതോളം വയോജനങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ച് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവരെ ആദരിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കാമാഷി സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന വയോജന ദിനാചരണം രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും നേതൃത്വത്തിൽ നാലുമുക്ക് ഹോളി ഫാമിലി പള്ളിയിൽ നടന്ന വയോജന ദിനാചരണത്തിന് രൂപതാ ഡയറക്ടർമാരായ ഫാ. ഫിലിപ്പ് ഐക്കര, ഫാ. അമൽ താണോലിൽ എന്നിവർ നേതൃത്വം നൽകി. കെസിവൈഎംന്റെ ആഭിമുഖ്യത്തിൽ പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളിയിൽ നടന്ന ആഘോഷ പരിപാടികൾ രൂപതാ ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ഉദ്ഘാടനം ചെയ്തു. കെ സി എസ് എൽ ന്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം ആകാശപ്പറവയിൽ കുട്ടികളും അധ്യാപകരും സന്ദർശനം നടത്തുകയും അവിടെയുള്ള അന്തേവാസികളെ ആദരിക്കുകയും ചെയ്തു. എ കെ സി സി യുടെ നേതൃത്വത്തിൽ ഇരട്ടയാർ അൽഫോൻസാ ഭവനിൽ ലോകവയോജന ദിനാചരണം നടത്തപ്പെട്ടു.ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. മീഡിയാ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ മുരിക്കാശ്ശേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ രൂപതാ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. നൂറോളം മാതാപിതാക്കളെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ വാഴത്തോപ്പിലുള്ള ഷന്താൾ ഹോം സന്ദർശിച്ച് അവിടെയുള്ളവരുമായി സംവദിക്കുകയും ചെറിയ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും വിപുലമായ പരിപാടികളോടെ വയോജന ദിനാചരണം നടന്നു.
Image: /content_image/India/India-2024-07-29-14:31:00.jpg
Keywords: ഇടുക്കി
Content: 23553
Category: 1
Sub Category:
Heading: ഒളിമ്പിക്സിലെ ക്രിസ്തീയ അവഹേളനത്തിനെതിരെ പെറ്റീഷൻ ക്യാംപെയിനില്‍ ഒപ്പുവെച്ചത് ഒരുലക്ഷത്തിലധികം പേര്‍
Content: പാരീസ്: ഒളിമ്പിക്സ് ഗെയിംസിന്റെ സംഘാടകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് ഓഫ് സ്‌പെയിന്‍ എന്ന സംഘടനയുടെ പെറ്റീഷൻ ക്യാംപെയിനില്‍ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു. ഒരുലക്ഷത്തിലധികം പേരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഡ്രാഗ് ക്വീൻസ് അവതരിപ്പിച്ച ലാസ്റ്റ് സപ്പറിൻ്റെ വികലമായ അവതരണത്തിനെതിരെ ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളില്‍ നിന്നും പ്രമുഖ നേതാക്കളിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 1.5 ബില്യൺ യൂറോയുടെ (ഏകദേശം 1.62 ബില്യൺ ഡോളർ) ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായ പരിപാടിയില്‍ അപ്പസ്തോലന്മാരെയും യേശുവിനെയും അവഹേളനാപരമായി ചിത്രീകരിച്ച രംഗങ്ങള്‍ ഏറെ പ്രതിഷേധാര്‍ഹമാണെന്ന് സംഘടന പ്രസ്താവിച്ചു. ഡ്രാഗ് ക്വീൻസിൻ്റെയും അർദ്ധനഗ്നരായ സ്വവർഗാനുരാഗികളുടെയും കൂട്ടം അന്ത്യ അത്താഴം പുനഃസൃഷ്ടിച്ചു വിശ്വാസത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഓരോ ഒളിമ്പിക്സ് ഗെയിംസിലും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ നിറഞ്ഞുനിന്ന ആരോഗ്യകരമായ മനോഭാവത്തിൽ ഇന്നു ഒന്നും അവശേഷിക്കുന്നില്ല. ഇപ്പോൾ, ഏറ്റവും വിചിത്രമായ കണ്ണടകളും പുതിയ പ്രത്യയശാസ്ത്രത്തിൻ്റെ പ്രചാരണവും എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള നിരവധി ക്രൈസ്തവരുടെ വിശ്വാസത്തെ അപമാനിക്കാൻ ഒളിമ്പിക്‌സിൻ്റെ വ്യാപ്തി മുതലെടുക്കാൻ അവർ തീരുമാനിച്ചത് ശരിക്കും ലജ്ജാകരമാണ്. ഉദ്ഘാടന ചടങ്ങ് ആസൂത്രണം ചെയ്തതിന് ഉത്തരവാദിയായ വ്യക്തിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടന പ്രസ്താവിച്ചു. സംഭവത്തില്‍ ലോക വ്യാപക പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

Image: /content_image/News/News-2024-07-29-15:50:12.jpg
Keywords: ഒളിമ്പി