Contents

Displaying 23091-23100 of 24978 results.
Content: 23524
Category: 1
Sub Category:
Heading: വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഈ വരുന്ന ജൂലൈ 28 ഞായറാഴ്ച മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും നാലാമത് ആഗോളദിനം ആചരിക്കാനിരിക്കെയാണ് യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച്, ഫ്രാൻസിസ് പാപ്പ 'എക്സ്'-ല്‍ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. വയോധികരുടെ അനുഭവസമ്പത്ത് യുവജനങ്ങളിൽ പ്രതീക്ഷകളുടെ നാമ്പുകൾ മെച്ചപ്പെട്ട രീതിയിൽ വളരാൻ സഹായിക്കുമെന്ന് പാപ്പ ഇന്നലെ കുറിച്ചു. "യുവജനങ്ങളും വയോധികരും തമ്മിലുള്ള ഒരു നവബന്ധം നമുക്ക് ആവശ്യമാണ്. കൂടുതൽ ആയുസ്സുള്ളവർ ഇനിയും വളരുന്നവരുടെ പ്രതീക്ഷയുടെ മുളകൾ നനയ്ക്കട്ടെ. ജീവിതത്തിൻ്റെ സൗന്ദര്യം അറിയാനും സാഹോദര്യ സമൂഹം കെട്ടിപ്പടുക്കാനും നമുക്ക് വരാം. സുദീർഘമായ അനുഭവസമ്പത്തുള്ള ആളുകളുടെ ജീവദ്രവം, വളർന്നുവരുന്നവരിലെ പ്രതീക്ഷകളുടെ മുകുളങ്ങളെ നനയ്ക്കട്ടെ. ഇതുവഴി നമുക്ക് ജീവിതത്തിന്റെ മനോഹാരിത അറിയുകയും, സാഹോദര്യം പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യാം" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. #GrandparentsAndTheElderly എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പ സന്ദേശം പ്രസിദ്ധീകരിച്ചത്. മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാർഷിക ദിനമായ ഈ വരുന്ന ഞായറാഴ്ച ജൂലൈ 28 ദണ്ഡവിമോചനം സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് അവസരമുണ്ട്. {{ ഇതിനെ കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: ‍->http://www.pravachakasabdam.com/index.php/site/news/23486}}
Image: /content_image/News/News-2024-07-25-20:33:17.jpg
Keywords: പാപ്പ
Content: 23525
Category: 1
Sub Category:
Heading: അൽഫോൻസാ: സഹന ശയ്യകളെ ബലിപീഠമാക്കിയവൾ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 25
Content: "കുരിശ് തന്നാണ് ഈശോ സ്നേഹിക്കുന്നത് സ്നേഹിക്കുന്നവർക്കാണ് കൂടുതൽ കുരിശുകളും സങ്കടങ്ങളും അവിടുന്ന് നൽകുക. സഹിക്കുന്നത് എനിക്ക് സന്തോഷമാണ്. സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്"- വിശുദ്ധ അൽഫോൻസ. സഹനം -അത് എക്കാലത്തും മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായി നിലകൊള്ളുന്നു. പൂരിപ്പിക്കാനാവാത്ത സമസ്യ, ഉത്തരമില്ലാത്ത ചോദ്യം, അർത്ഥം കാണാൻ ആവാത്ത യാഥാർത്ഥ്യം ഇങ്ങനെയൊക്കെ സഹനത്തെ വിശേഷിപ്പിക്കുമ്പോൾ അത് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നില്ല എന്ന് വ്യക്തം. സഹനത്തിനു മുൻപിൽ നിസ്സഹായരായി നിന്നുകൊണ്ട് എന്തുകൊണ്ട് എന്ന് ചോദിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്തുകൊണ്ട്'? എനിക്ക് ഇങ്ങനെ സംഭവിച്ചു എന്ന് സഹനത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യമാകാമത്. എന്തിനുവേണ്ടി ഇത് സംഭവിച്ചത് എന്ന് സഹനത്തിന്റെ ലക്ഷ്യം തേടിയുള്ള അന്വേഷണവുമാകാം. എന്നാൽ അർത്ഥം കിട്ടാതെയുള്ള ഈ ചോദ്യത്തിന് മുമ്പിൽ ഈശോയുടെ കുരിശിലേക്ക് നോക്കിയാണ് അൽഫോൻസാമ്മ തന്റെ സഹനത്തിന്റെ അർത്ഥം ഹൃദ്യസ്ഥമാക്കിയത്. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചുപോയ അന്നക്കുട്ടി പേരമ്മയുടെ കർക്കശമായ ശിക്ഷണത്തിൽ വളർന്നുവന്നു. കുഞ്ഞ് ചെറുപ്പം മുതൽ സഹനത്തിന്റെ വേദനകൾ അനുഭവിക്കുകയായിരുന്നു. തന്റെ രോഗാവസ്ഥയുടെ വേദനകളും അസ്വസ്ഥതകളും അൽഫോൻസാമ്മയെ ദുഃഖിപ്പിച്ചില്ല, നിരാശയാക്കിയില്ല, മറിച്ച് സഹനത്തിന്റെ ശയ്യ തന്നെ ദൈവത്തിന് സമർപ്പിക്കാനുള്ള ബലിപീഠമാക്കി. "നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത് നമ്മുടെ ദുഃഖങ്ങൾ ആണ് അവൻ ചുമന്നത് "(Isaih53/4). "നമ്മുടെ അകൃത്യങ്ങൾക്ക് വേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യ ങ്ങൾക്ക് വേണ്ടി ക്ഷത മേൽപ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നൽകി അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു "(Isiah:53/5). കർത്താവിന്റെ സഹനമാണ് ആവേശപൂർവ്വം ജീവിത ക്ലേശങ്ങളും രോഗാവസ്ഥയും എല്ലാം വിശ്വാസത്തിന്റെ വെളിച്ചത്തിൽ സ്വീകരിക്കുവാൻ അവളെ പ്രാപ്തയാക്കിയത്. നവ സന്യാസിനിമാരോട് ഒരു ദിവസം സഹനത്തെപ്പറ്റി അൽഫോൻസാമ്മ പറഞ്ഞു ഗോതമ്പുമണികൾ പൊടിച്ചുണ്ടാക്കുന്ന വെണ്മയേറിയ മാവ് വീണ്ടും അഗ്നിയിൽ പാകം ചെയ്യപ്പെട്ട് ഓസ്തിയാകുന്നു. അഴിയാനും പൊടിയാനും ഞെരുക്കത്തിന്റെ വഴിയിലൂടെ നടന്നു നീങ്ങാനും തയ്യാറായാൽ മാത്രമേ നമ്മിൽ ഈശോയുടെ മുഖച്ഛായ പതിയൂ. മുന്തിരിപ്പഴങ്ങൾ ചക്കിലിട്ട് ഞെരിക്കുമ്പോൾ നല്ല മുന്തിരിച്ചാറ് കിട്ടുന്നു. അത് സംഭരിച്ച് ശുദ്ധീകരിക്കുമ്പോൾ മേൽത്തരം വീഞ്ഞായി മാറുന്നു. അതുപോലെ കഷ്ടതകൾ കൊണ്ട് നമ്മൾ ശുദ്ധീകരിക്കപ്പെടുമ്പോൾ കർത്താവിന്റെ കരങ്ങളിലെ ശക്തമായ ഉപകരണങ്ങളായി നമ്മൾ മാറും. മറ്റുള്ളവരുടെ രോഗങ്ങളും പീഡകളും ഏറ്റെടുക്കുവാൻ അൽഫോൻസാമ്മക്ക്‌ സാധിച്ചു. "നാം ദൈവത്തിനായി കുത്തിമിനുസപ്പെടുത്തി മിശിഹായ്ക്ക് യോജിച്ച സ്വരൂപമായി രൂപാന്തരപ്പെടേണ്ടവരാണ്..." എന്ന ബഹു. ഉർസുലാമ്മയുടെ ഉപദേശം അൽഫോൻസാമ്മക്ക് സന്തോഷം പകർന്നു. ഒരിക്കൽ അൽഫോൻസാമ്മ ഒരു സഹോദരിയോട് പറയുകയാണ്: ശരീരത്തിൽ വേദനയില്ലാത്തതായി യാതൊരു ഭാഗവുമില്ല ഈശോ എന്റെ മൂക്കിന് മാത്രം വേദന തന്നില്ല ഈശോയെ പ്രതി നമ്മൾ സഹിക്കണം സഭയുടെ ആത്മിയോന്നമനത്തിനായി നമ്മൾ സഹിക്കണം. സഹതാപമൂലം അൽഫോൻസാമ്മയുടെ സഹനത്തിന്റെ ഒരവസരം ഒഴിവാക്കാൻ ശ്രമിച്ച ഒരു മദറിനെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു. സന്തോഷത്തോടെ സഹിക്കാൻ ശക്തി ലഭിക്കാൻ പ്രാർത്ഥിച്ചാൽ മതി. മക്കബായ സ്ത്രീ തന്റെ മക്കളെ കൊലക്കളത്തിലേക്ക് ധൈര്യപ്പെടുത്തി വിട്ടത് പോലെ മദറും ചെയ്യുക.എന്നെ സഹനത്തിന് ഒരുക്കുക. ആത്മാവാകുന്ന നിർമ്മലമായ പട്ടുതുവാല സ്നേഹത്തിന്റെയും സഹനത്തിന്റെയും പരിമളത്തിൽ അൽഫോൻസാമ്മ മുക്കിയെടുത്തു. വേറോനിക്കായെ പോലെ കർത്താവിന്റെ നിണമൊഴുകുന്ന തിരുമുഖം അതുകൊണ്ട് തുടച്ചു. ദിവ്യ നാഥന്റെ ത്യാഗത്തിലും സഹനത്തിലും അങ്ങനെ അവർ ഭാഗഭാക്കായി. പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഇപ്രകാരം അൽഫോൻസാമ്മയെപ്പറ്റി പറയുന്നത് ശ്ലാഘനീയമാണ്: ജീവിതത്തെ സുവിശേഷം ആക്കി മാറ്റിയ ഒരു അപൂർവ്വ വ്യക്തിയായിരുന്നു അൽഫോൻസാമ്മ. അൽഫോൻസാമ്മയുടെ സഹനത്തിന്റെ കാഠിന്യമല്ല സഹിച്ച വിധമാണ് അതിനെ ശ്രേഷ്ഠമാക്കി തീർത്തത്. എല്ലാറ്റിലും എല്ലായിടത്തും ദൈവഹിതം മാത്രം കണ്ടുകൊണ്ട് സ്നേഹത്തോടും സന്തോഷത്തോടും കൂടി അവൾ സഹിച്ചു. നമ്മൾ സുഖമായിരിക്കുമ്പോഴല്ല,ക്ഷീണിതരും ദുഃഖിതരും ആയിരിക്കുമ്പോഴാണ് ദൈവം നമ്മോട് കൂടുതൽ അടുത്തായിരിക്കുന്നത്. ആത്മാവിന്റെ രോഗം സുഖമാക്കാനായി അവിടുന്ന് ശരീരത്തിന്റെ രോഗങ്ങളെ അയച്ചു തരുന്നു. ക്ലേശങ്ങളുടെ ഇരുൾ വീണ പകലുകളിൽ നെഞ്ചുപൊട്ടി കരയുന്ന പതിർക്ക് അൽഫോൻസാമ്മ സുഖമാണ്, ജ്ഞാനമാണ്, ശക്തിയാണ്, അത്ഭുതമാണ്. സുദീർഘമായ രക്ഷാചരിത്രമാണ് ബൈബിൾ. അതിനുമുകളിൽ വച്ചിരിക്കുന്ന കൈപ്പുസ്തകമാണ് അൽഫോൻസാമ്മ. ഹൃസ്വ ജീവിതമുള്ള രോഗികൾക്കും കാഴ്ച നഷ്ടപ്പെട്ട പാപികൾക്കും ഒക്കെ ക്രിസ്തുവിന്റെ സ്നേഹം വേഗം സാധിച്ചെടുക്കാൻ കാലം എഴുതി നൽകിയ സുവിശേഷത്തിന്റെ കൈപുസ്തകമാണവൾ. രോഗങ്ങളെയും സഹനവേദനകളെയും ഒഴിവാക്കാൻ നെട്ടോട്ടമോടുന്ന വർത്തമാനകാല ജനതയ്ക്ക് മുമ്പിൽ അവൾ സഹനങ്ങളെ സങ്കീർത്തനങ്ങൾ ആക്കി.. സഹനങ്ങളെ സ്നേഹത്തോടെ പുൽകുവാൻ, കർത്താവിന്റെ സ്നേഹം കൂടുതൽ അനുഭവിക്കുവാൻ സഹനങ്ങൾ നമുക്കും കാരണമാകട്ടെ. അതിനുള്ള അനുഗ്രഹത്തിനായി അൽഫോൻസാമ്മയോട് നമുക്ക് പ്രാർത്ഥിക്കാം.
Image: /content_image/News/News-2024-07-25-20:51:16.jpg
Keywords: അൽഫോ
Content: 23526

Image: /content_image/News/News-2024-07-25-20:57:11.jpg
Keywords:
Content: 23527
Category: 18
Sub Category:
Heading: യൂറോപ്പിൽ നിന്നുള്ള കത്തോലിക്ക സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയുമായി ചര്‍ച്ച നടത്തി
Content: തിരുവല്ല: ആഗോള കത്തോലിക്ക സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു ചർച്ച നടത്തി. ആഗോള കത്തോലിക്കാ സഭയും മലങ്കര മാർത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച സംവാദത്തിന്റെ ഭാഗമായിട്ടായിരുന്നു ഒമ്പതംഗസംഘത്തിന്റെ സന്ദർശനം. തിരുവല്ല പുലാത്തിനിൽ എത്തിയ സംഘത്തെ മെത്രാപ്പോലീത്തയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, മെത്രാപ്പോലീത്തൻ സെക്രട്ടറി റവ. കെ.ഇ. ഗീവർഗീസ് എന്നിവരും ചേർന്നു സ്വീകരിച്ചു. സഭകളുടെ എക്യുമെനിക്കൽ ബന്ധം ഉൾപ്പെടെ വിഷയങ്ങളിൽ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുമായി സംഘാംഗങ്ങൾ ആശയവിനിമയം നടത്തി. ഫാ. ഹയസിന്ത് ദെസ്‌തിവെല്ലെ ( വത്തിക്കാൻ), ഫാ. സാമുവേലെ ബിഞ്ഞോത്തി (ഇറ്റലി), ഫാ. ജൂസെപ്പേ ക‌സ്തേല്ലി (വത്തിക്കാൻ), ഫാ. മിഗ്വെൽ ദേ ഷ്യർഡിൻസ് (ഫ്രാൻസ്), ഫാ. റയാൻ മുൾദൂൺ (ന്യൂയോർക്ക്), ഫാ. യാൻ നോ വനിക് (യുകെ), ഫാ. മാരിയൂസ് പീയ്ക്‌ക് (ഫ്രാൻസ്), ഫാ. ജിജിമോൻ പുതുവീട്ടിൽ (യുകെ), ഫാ. റഫയേൽ വാഖുസ് യിമേനെസ് (സ്പെയിൻ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2024-07-26-10:45:19.jpg
Keywords: എക്യുമെ
Content: 23528
Category: 18
Sub Category:
Heading: സഹനങ്ങളിലും ദൈവത്തെ സ്നേഹിക്കുകയാണെന്ന് പറയുവാന്‍ അൽഫോൻസാമ്മയ്ക്ക് സാധിച്ചു: മാർ ജോസ് പുളിക്കൽ
Content: ഭരണങ്ങാനം: സഹനങ്ങളിലും ദൈവത്തെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണെന്ന് പറയാൻ അൽഫോൻസാമ്മയ്ക്ക് സാധിച്ചെന്ന് മാർ ജോസ് പുളിക്കൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാ നം തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‌കുകയായിരുന്നു ബിഷപ്പ്. അൽഫോൻസ സഹനത്തിലൂടെ വിശുദ്ധിയുടെ പടവുകൾ കയറിയതു പോ ലെ സഹനത്തിലൂടെയാണ് സഭ വളർന്ന് ഫലം ചൂടിയത്‌. നമ്മുടെ ജീവിതങ്ങ ളിലെ സഹനങ്ങൾ ദൈവഹിതമായി സമർപ്പിക്കുമ്പോൾ അവ സുകൃതങ്ങളായി മാറും. സഭയെ സ്നേഹിച്ചവളാണ് അൽഫോൻസാമ്മ. സഭയെ തന്റെ അമ്മയായി കണ്ട് സഭയ്ക്ക് വേണ്ടി ജീവിച്ചു. ദൈവഹിതത്തിനു സമർപ്പിച്ച് ജീവി തത്തെ ചിട്ടപ്പെടുത്തുക എന്നതാണ് അൽഫോൻസാ നമ്മെ പഠിപ്പിക്കുന്നതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. ഫാ. ഡെന്നി കുഴിപ്പള്ളിൽ, ഫാ. ജെയിംസ് ആണ്ടാശേരി, ഫാ. മാത്യു പനങ്ങാട്ട് എന്നിവർ സഹകാർമികരായിരിന്നു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. ആൻ്റണി തോണക്കര, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ചെറിയാൻ കുന്നയ്ക്കാട്ട്, ഫാ. തോമസ് കിഴക്കേൽ, ഫാ. ബെന്നി കിഴക്കേൽ, ഫാ. ജോസഫ് കൂവള്ളൂർ, ഫാ. വിൻസൻ്റ കദളിക്കാട്ടിൽ പുത്തൻപുര, ഫാ. ജേക്കബ് പുതിയാപറമ്പിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. മാത്യു പന്തിരുവേലിൽ ജപമാല പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു. 6.15 ന് ജപമാലപ്രദക്ഷിണത്തിന് ഫാ. ജോസഫ് പൊയ്യാനിയിൽ നേതൃത്വം നൽകി.
Image: /content_image/India/India-2024-07-26-11:01:48.jpg
Keywords: അല്‍ഫോ
Content: 23529
Category: 1
Sub Category:
Heading: പെറു ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 375-ാം വാർഷികത്തിന് ഒരുമിച്ച് കൂടിയത് ആയിരങ്ങള്‍
Content: ലിമ: പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിൻ്റെ 375-ാം വാർഷികത്തിന്റെ ജൂബിലി ആഘോഷത്തിനു തുടക്കമായപ്പോള്‍ ഒരുമിച്ച് ചേര്‍ന്നത് ആയിരങ്ങള്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചിക്ലേയോ പ്രവിശ്യയിലെ സിയുഡാഡ് ഈറ്റനിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ചിക്ലയോയിലെ ബിഷപ്പ് എഡിൻസൺ ഫർഫാൻ കോർഡോവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് പരിപാടി ആരംഭിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ ആശംസയും ആശീര്‍വാദവും വിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തിനിടെ ബിഷപ്പ് പങ്കുവെച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നത്. 2024 ജൂലൈ 22 മുതൽ 2025 ജൂലൈ 22 വരെ ഇവിടെ തീർത്ഥാടനം നടത്തുന്നവർക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. #{blue->none->b-> പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്തായിരിന്നു? ‍}# 1649 ജൂൺ 2-ന്, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ തലേന്നാണ് അത്ഭുതം നടന്നത്. വടക്കൻ പെറുവിലെ ചിക്ലേയോ രൂപതയുടെ കീഴിലുള്ള സിയുഡാഡ് ഈറ്റൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലായിരിന്നു അത്ഭുതം. വൈകീട്ട് 5 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണിയേശുവിന്റെ രൂപം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരിന്നു. ഫ്രാൻസിസ്‌ക്കൻ വൈദികര്‍ ഉള്‍പ്പെടെയുള്ള അനേകരെ അമ്പരപ്പിച്ച് കൊണ്ടായിരിന്നു അത്ഭുതം. മെറൂൺ നിറത്തിലുള്ള വസ്ത്രവും തോളിന്റെ അത്രയും നീളമുള്ള സുന്ദരമായ മുടിയും ധരിച്ച വശ്യമായ മുഖമുള്ള കുട്ടിയെയാണ് എല്ലാവരും കണ്ടത്. നഗരം മുഴുവൻ "അത്ഭുതം! അത്ഭുതം!" എന്ന വാക്കുകളോടെ ആര്‍പ്പുവിളിയും കരഘോഷവുമായി ജനം തെരുവില്‍ ഇറങ്ങിയെന്നും തുടര്‍ച്ചയായി മണി മുഴക്കിയെന്നുമാണ് ചരിത്ര രേഖകളില്‍ പറയുന്നത്. അതേ വർഷം ജൂലൈ 22നു ഇടവക മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ദിനത്തിലും വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണീശോ വീണ്ടും പ്രത്യക്ഷപ്പെട്ടിരിന്നു. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-26-12:49:42.jpg
Keywords: ദിവ്യകാരുണ്യ
Content: 23530
Category: 1
Sub Category:
Heading: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി
Content: പാരീസ്: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി. 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷിലുള്ള ബൈബിളും വിതരണം ചെയ്യാനാണ് സൊസൈറ്റി പദ്ധതിയിടുന്നത്. ബൈബിളിലെ പുതിയ നിയമമാണ് വിതരണം ചെയ്യുക. വിതരണം സുഗമമാക്കുന്നതിന് വിവിധ ക്രിസ്ത്യന്‍ മിനിസ്ട്രികളുമായി സൊസൈറ്റി രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഫ്രഞ്ച് ഹാൻഡ്‌ബോൾ ചാമ്പ്യൻ ജോയൽ അബാറ്റി, ഓസ്‌ട്രേലിയൻ ഹൈജമ്പർ നിക്കോള ഒലിസ്‌ലാഗേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ഓരോ രാജ്യത്തെയും ബൈബിൾ സൊസൈറ്റി വഹിക്കുന്നതു സ്തുത്യര്‍ഹമായ പങ്കാണെന്നും സമകാലിക ലോകത്ത് ബൈബിളിന് ശക്തമായ സ്വാധീനമാണുള്ളതെന്നും ഫ്രഞ്ച് ബൈബിൾ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജോനാഥൻ ബൗലറ്റ് പറഞ്ഞു. പാരീസ് ഒളിംപിസ്കിനു സാക്ഷ്യം വഹിക്കുവാന്‍ ലോകമെമ്പാടുമുള്ള 11 ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് അധികൃതരുടെ കണക്ക്. സെപ്തംബർ എട്ടിന് സമാപിക്കുന്ന ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഫ്രഞ്ച് ബൈബിൾ സൊസൈറ്റി പുതിയ നിയമത്തിൻ്റെ പകർപ്പുകൾ വിതരണം ചെയ്യുമെന്നും ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2024-07-26-14:42:34.jpg
Keywords: ബൈബി
Content: 23531
Category: 1
Sub Category:
Heading: വത്തിക്കാനിലെ വിശ്വവിഖ്യാതമായ പിയാത്ത ശിൽപത്തിന് കൂടുതല്‍ സുരക്ഷ
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആഗോള പ്രശസ്തമായ കലാസൃഷ്ടികളിലൊന്നായ മൈക്കലാഞ്ചലോയുടെ പിയാത്ത ശിൽപത്തിന് മുന്നിൽ കൂടുതല്‍ സുരക്ഷയൊരുക്കുന്നു. ഒന്‍പത് ബുള്ളറ്റ് പ്രൂഫായ തകരാത്ത ഗ്ലാസ് പാനലുകളാണ് സ്ഥാപിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും ചരിത്ര പ്രസിദ്ധമായ ബസിലിക്കയിലൂടെ ഓരോ ദിവസവും ഒഴുകുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ ദൃശ്യപരത മെച്ചപ്പെടുത്തുന്നതിനും ഉന്നത സുരക്ഷയ്ക്കും പരമാവധി സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ ഗ്ലാസ് പാളികൾ ഒരുക്കുന്നതെന്നു ബസിലിക്കയുടെ പരിപാലനത്തിൻ്റെ ഉത്തരവാദിത്തമുള്ള ഓഫീസായ ഫാബ്രിക്ക ഡി സാൻ പിയെട്രോ പറഞ്ഞു. വിദഗ്‌ധരുടെ സംഘം പ്രത്യേകം രൂപകൽപന ചെയ്‌ത നൂതനമായ ഹൈടെക് ആങ്കറിംഗ് സംവിധാനം കൊണ്ട് സജ്ജീകരിച്ചിരിക്കുകയെന്നും ശിൽപത്തിൻ്റെ മികച്ച സംരക്ഷണത്തിനും ആസ്വാദനത്തിനുമായി എല്ലാ ഘടകങ്ങളും ശ്രദ്ധാപൂർവ്വം പഠിച്ചിട്ടാണ് സുരക്ഷാവലയമെന്നും ഫാബ്രിക്ക ഡി കൂട്ടിച്ചേര്‍ത്തു. ജൂബിലി വർഷമായി തിരുസഭ കൊണ്ടാടുന്ന 2025ന് മുന്നോടിയായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ മെയ് മാസത്തിൽ ആരംഭിച്ചത്. സെപ്റ്റംബറിൽ ജോലി പൂർത്തിയാക്കുവാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 1499-ല്‍ വെറും 23 വയസ്സുള്ളപ്പോള്‍ മൈക്കെലാഞ്ചലോ നിര്‍മ്മിച്ചതാണ് വിശ്വവിഖ്യാതമായ പിയാത്ത ശില്‍പ്പം. കുരിശിൽ ജീവത്യാഗം ചെയ്ത യേശുവിന്റെ ശരീരം മാതാവിന്റെ മടിയിൽ കിടത്തിയതാണ് ഇതിന്റെ പ്രതിപാദ്യം. 1498 നും 1499 നും ഇടയിൽ വെറും ഒമ്പത് മാസത്തിനുള്ളിൽ ഫാബ്രിക്ക വെബ്‌സൈറ്റ് പറയുന്നു.റോമിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയില്‍ നൂറ്റാണ്ടുകളായി സൂക്ഷിയ്ക്കുന്ന ഈ ശിൽപ്പത്തിന് സമാനമായ നിരവധി ശില്‍പ്പങ്ങള്‍ ലോകമെമ്പാടും ഉണ്ടെങ്കിലും റോമിലെ പിയാത്തയാണ് എക്കാലവും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്.
Image: /content_image/News/News-2024-07-26-16:24:11.jpg
Keywords: ശില്‍പ്പ
Content: 23532
Category: 1
Sub Category:
Heading: വടക്കൻ ഗാസയിലേക്ക് 40 ടൺ ഭക്ഷണസാമഗ്രികളുമായി ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്
Content: ഗാസ: വടക്കൻ ഗാസയിലെ ജനങ്ങളിലേക്ക് അധിക സഹായ വിതരണത്തിന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. ഓർഡർ ഓഫ് മാൾട്ടയും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും തമ്മിലുള്ള സംയുക്ത സഹകരണ കരാർ (എംഒയു) ഒപ്പുവെച്ച് രണ്ട് മാസത്തിനകം നടപ്പിലാക്കുന്ന ആദ്യ പദ്ധതിയുടെ സഹായം അനേകം കുടുംബങ്ങള്‍ക്ക് വലിയ താങ്ങാകും. ഗാസയിലെ ഹോളി ഫാമിലി ഇടവക വഴിയായിരിക്കും സഹായം ലഭ്യമാക്കുക. ഇവിടെ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അഭയം തേടിയിരിക്കുന്നത്. സുപ്രധാന ദുരിതാശ്വാസ സാമഗ്രികളുമായി ലാറ്റിൻ പാത്രിയാർക്കേറ്റ് നടത്തുന്ന രണ്ടാമത്തെ വിതരണമാണിത്. ഇക്കഴിഞ്ഞ ജൂലൈ 23-ന് വടക്കൻ ഗാസയിലെ പാത്രിയാർക്കേറ്റ് കോമ്പൗണ്ടിന് സമീപം ലാറ്റിൻ പാത്രിയാർക്കേറ്റ് സ്ഥാപിച്ച പുതിയ വിതരണ കേന്ദ്രത്തിൽ വിവിധ കിറ്റുകളിലായി 40 ടൺ കേടുകൂടാത്ത ഭക്ഷണസാമഗ്രികളാണ് എത്തിച്ചിരിക്കുന്നത്. ഒരു ദുരിതാശ്വാസ കിറ്റിൽ അഞ്ചംഗ കുടുംബത്തിന് ഒരു മാസത്തേ ഭക്ഷണത്തിന് സഹായിക്കുമെന്നാണ് അധികൃതരുടെ കണക്ക്. വരും ദിവസങ്ങളിൽ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യും. കേടുവരാത്ത ഭക്ഷണം, റെഡി-ടു-ഈറ്റ് ഭക്ഷണം, പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയ്ക്ക് പുറമേ, വൈദ്യസഹായം എന്നിവ ഉള്‍പ്പെടെയുള്ള സഹായങ്ങളും ലാറ്റിൻ പാത്രിയാർക്കേറ്റും ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയും ലഭ്യമാക്കുന്നുണ്ട്. ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയര്‍ബാറ്റിസ്റ്റ ​​പിസബല്ല ഗാസ നഗരത്തിൽ സന്ദര്‍ശനം നടത്തിയിരിന്നു. . സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ ഗ്രാൻഡ് ഹോസ്പിറ്റലർ ഫ്രാ. അലസ്സാൻഡ്രോ ഡി ഫ്രാൻസിസും പ്രതിനിധി സംഘവും കർദ്ദിനാൾ പിസബല്ലയോടൊപ്പമുണ്ടായിരിന്നു. അന്ന് നടത്തിയ കൂടിക്കാഴ്ചയുടെ പ്രതിഫലനമായാണ് പുതിയ സഹായസംരഭത്തെ നോക്കികാണുന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-26-18:19:40.jpg
Keywords: ജെറുസ
Content: 23533
Category: 1
Sub Category:
Heading: വടക്കൻ ഗാസയിലേക്ക് 40 ടൺ ഭക്ഷണസാമഗ്രികളുമായി ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്
Content: ഗാസ: വടക്കൻ ഗാസയിലെ ജനങ്ങളിലേക്ക് അധിക സഹായ വിതരണത്തിന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. ഓർഡർ ഓഫ് മാൾട്ടയും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും തമ്മിലുള്ള സംയുക്ത സഹകരണ കരാർ (എംഒയു) ഒപ്പുവെച്ച് രണ്ട് മാസത്തിനകം നടപ്പിലാക്കുന്ന ആദ്യ പദ്ധതിയുടെ സഹായം അനേകം കുടുംബങ്ങള്‍ക്ക് വലിയ താങ്ങാകും. ഗാസയിലെ ഹോളി ഫാമിലി ഇടവക വഴിയായിരിക്കും സഹായം ലഭ്യമാക്കുക. ഇവിടെ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അഭയം തേടിയിരിക്കുന്നത്. സുപ്രധാന ദുരിതാശ്വാസ സാമഗ്രികളുമായി ലാറ്റിൻ പാത്രിയാർക്കേറ്റ് നടത്തുന്ന രണ്ടാമത്തെ വിതരണമാണിത്. ഇക്കഴിഞ്ഞ ജൂലൈ 23-ന് വടക്കൻ ഗാസയിലെ പാത്രിയാർക്കേറ്റ് കോമ്പൗണ്ടിന് സമീപം ലാറ്റിൻ പാത്രിയാർക്കേറ്റ് സ്ഥാപിച്ച പുതിയ വിതരണ കേന്ദ്രത്തിൽ വിവിധ കിറ്റുകളിലായി 40 ടൺ കേടുകൂടാത്ത ഭക്ഷണസാമഗ്രികളാണ് എത്തിച്ചിരിക്കുന്നത്. ഒരു ദുരിതാശ്വാസ കിറ്റിൽ അഞ്ചംഗ കുടുംബത്തിന് ഒരു മാസത്തേ ഭക്ഷണത്തിന് സഹായിക്കുമെന്നാണ് അധികൃതരുടെ കണക്ക്. വരും ദിവസങ്ങളിൽ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യും. കേടുവരാത്ത ഭക്ഷണം, റെഡി-ടു-ഈറ്റ് ഭക്ഷണം, പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയ്ക്ക് പുറമേ, വൈദ്യസഹായം എന്നിവ ഉള്‍പ്പെടെയുള്ള സഹായങ്ങളും ലാറ്റിൻ പാത്രിയാർക്കേറ്റും ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയും ലഭ്യമാക്കുന്നുണ്ട്. ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയര്‍ബാറ്റിസ്റ്റ ​​പിസബല്ല ഗാസ നഗരത്തിൽ സന്ദര്‍ശനം നടത്തിയിരിന്നു. സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ ഗ്രാൻഡ് ഹോസ്പിറ്റലർ ഫ്രാ. അലസ്സാൻഡ്രോ ഡി ഫ്രാൻസിസും പ്രതിനിധി സംഘവും കർദ്ദിനാൾ പിസബല്ലയോടൊപ്പമുണ്ടായിരിന്നു. അന്ന് നടത്തിയ കൂടിക്കാഴ്ചയുടെ പ്രതിഫലനമായാണ് പുതിയ സഹായസംരഭത്തെ നോക്കികാണുന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-26-18:22:05.jpg
Keywords: ഗാസ