Content | തിരുവല്ല: ആഗോള കത്തോലിക്ക സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു ചർച്ച നടത്തി. ആഗോള കത്തോലിക്കാ സഭയും മലങ്കര മാർത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച സംവാദത്തിന്റെ ഭാഗമായിട്ടായിരുന്നു ഒമ്പതംഗസംഘത്തിന്റെ സന്ദർശനം. തിരുവല്ല പുലാത്തിനിൽ എത്തിയ സംഘത്തെ മെത്രാപ്പോലീത്തയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, മെത്രാപ്പോലീത്തൻ സെക്രട്ടറി റവ. കെ.ഇ. ഗീവർഗീസ് എന്നിവരും ചേർന്നു സ്വീകരിച്ചു.
സഭകളുടെ എക്യുമെനിക്കൽ ബന്ധം ഉൾപ്പെടെ വിഷയങ്ങളിൽ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുമായി സംഘാംഗങ്ങൾ ആശയവിനിമയം നടത്തി. ഫാ. ഹയസിന്ത് ദെസ്‌തിവെല്ലെ ( വത്തിക്കാൻ), ഫാ. സാമുവേലെ ബിഞ്ഞോത്തി (ഇറ്റലി), ഫാ. ജൂസെപ്പേ കസ്തേല്ലി (വത്തിക്കാൻ), ഫാ. മിഗ്വെൽ ദേ ഷ്യർഡിൻസ് (ഫ്രാൻസ്), ഫാ. റയാൻ മുൾദൂൺ (ന്യൂയോർക്ക്), ഫാ. യാൻ നോ വനിക് (യുകെ), ഫാ. മാരിയൂസ് പീയ്ക്‌ക് (ഫ്രാൻസ്), ഫാ. ജിജിമോൻ പുതുവീട്ടിൽ (യുകെ), ഫാ. റഫയേൽ വാഖുസ് യിമേനെസ് (സ്പെയിൻ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
|