category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഹനങ്ങളിലും ദൈവത്തെ സ്നേഹിക്കുകയാണെന്ന് പറയുവാന്‍ അൽഫോൻസാമ്മയ്ക്ക് സാധിച്ചു: മാർ ജോസ് പുളിക്കൽ
Contentഭരണങ്ങാനം: സഹനങ്ങളിലും ദൈവത്തെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണെന്ന് പറയാൻ അൽഫോൻസാമ്മയ്ക്ക് സാധിച്ചെന്ന് മാർ ജോസ് പുളിക്കൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാ നം തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‌കുകയായിരുന്നു ബിഷപ്പ്. അൽഫോൻസ സഹനത്തിലൂടെ വിശുദ്ധിയുടെ പടവുകൾ കയറിയതു പോ ലെ സഹനത്തിലൂടെയാണ് സഭ വളർന്ന് ഫലം ചൂടിയത്‌. നമ്മുടെ ജീവിതങ്ങ ളിലെ സഹനങ്ങൾ ദൈവഹിതമായി സമർപ്പിക്കുമ്പോൾ അവ സുകൃതങ്ങളായി മാറും. സഭയെ സ്നേഹിച്ചവളാണ് അൽഫോൻസാമ്മ. സഭയെ തന്റെ അമ്മയായി കണ്ട് സഭയ്ക്ക് വേണ്ടി ജീവിച്ചു. ദൈവഹിതത്തിനു സമർപ്പിച്ച് ജീവി തത്തെ ചിട്ടപ്പെടുത്തുക എന്നതാണ് അൽഫോൻസാ നമ്മെ പഠിപ്പിക്കുന്നതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. ഫാ. ഡെന്നി കുഴിപ്പള്ളിൽ, ഫാ. ജെയിംസ് ആണ്ടാശേരി, ഫാ. മാത്യു പനങ്ങാട്ട് എന്നിവർ സഹകാർമികരായിരിന്നു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. ആൻ്റണി തോണക്കര, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ചെറിയാൻ കുന്നയ്ക്കാട്ട്, ഫാ. തോമസ് കിഴക്കേൽ, ഫാ. ബെന്നി കിഴക്കേൽ, ഫാ. ജോസഫ് കൂവള്ളൂർ, ഫാ. വിൻസൻ്റ കദളിക്കാട്ടിൽ പുത്തൻപുര, ഫാ. ജേക്കബ് പുതിയാപറമ്പിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. മാത്യു പന്തിരുവേലിൽ ജപമാല പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു. 6.15 ന് ജപമാലപ്രദക്ഷിണത്തിന് ഫാ. ജോസഫ് പൊയ്യാനിയിൽ നേതൃത്വം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-07-26 11:01:00
Keywordsഅല്‍ഫോ
Created Date2024-07-26 11:01:48