Contents

Displaying 23131-23140 of 24978 results.
Content: 23564
Category: 18
Sub Category:
Heading: അന്ത്യ അത്താഴത്തെ അനാദരിച്ച് ചിത്രീകരിച്ചതിനെ അപലപിച്ച് സിബിസിഐ
Content: ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിലെ ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനാദരിച്ചു ചിത്രീകരിച്ചതിനെ ശക്തമായി അപലപിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). അന്ത്യ അത്താഴം കേവലമൊരു കലാസൃഷ്‌ടി മാത്രമല്ല, യേശുക്രിസ്‌തു സ്ഥാപിച്ച വിശുദ്ധ കുർബാനയുടെ പ്രതീകമാണെന്നും സിബിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മതവികാരങ്ങളെ അനാദരിക്കുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയോട് ആവശ്യപ്പെടുന്നു. യഥാർത്ഥ ആഗോള ഐക്യം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി പരസ്‌പര ബഹുമാനവും ധാരണയും വളർത്തിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-07-31-09:38:36.jpg
Keywords: സിബിസിഐ
Content: 23565
Category: 18
Sub Category:
Heading: മൂവാറ്റുപുഴ നിർമ്മല കോളേജിലെ സംഭവവികാസങ്ങൾ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: മൂവാറ്റുപുഴ നിർമ്മല കോളേജിലെ സംഭവവികാസങ്ങൾ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. ഏതാനും പെൺകുട്ടികളെ മുന്നിൽ നിർത്തി കോളേജിൽ നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം വിദ്യാർഥികൾ കഴിഞ്ഞ വെള്ളിയാഴ്ച (ജൂലൈ 26) കോതമംഗലം രൂപതയുടെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടത്തിയ സമരത്തെ കേരളസമൂഹം അമ്പരപ്പോടെയാണ് കണ്ടത്. ഇത്തരമൊരു നീക്കത്തെയും അതിന് പിന്നിലെ ചേതോവികാരങ്ങളെയും മതഭേദമന്യേ മലയാളികൾ ഒന്നടങ്കം തള്ളിപ്പറഞ്ഞു. സമൂഹത്തിൽ മതപരവും വർഗ്ഗീയവുമായ ചേരിതിരിവുകൾ സൃഷ്ടിക്കുന്ന ആശയപ്രചരണങ്ങളും നിർബ്ബന്ധബുദ്ധികളും ദോഷകരമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് നൽകാൻ ഈ സംഭവവികാസങ്ങൾ വഴിയൊരുക്കി. കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും മാതൃകാപരമായിരുന്നു. പ്രകോപനപരമായ നീക്കം നടത്തിയ വിദ്യാർത്ഥികളോട്, സഭയുടെ ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ, സംയമനത്തോടെയും സ്നേഹവാത്സല്യങ്ങളോടെയുമാണ് മാനേജ്‌മെന്റ് ഇടപെട്ടത്. നിസ്സാരമായ സംഭവങ്ങൾപോലും കലഹങ്ങളിലേയ്ക്കും കലാപങ്ങളിലേയ്ക്കും സമുദായങ്ങൾക്കിടയിലെ വിള്ളലുകളിലേയ്ക്കും നയിക്കുന്ന ഒട്ടേറെ മുൻകാല അനുഭവങ്ങൾ നമുക്കുമുന്നിൽ ഉണ്ടായിരിക്കെ, ഇത്തരമൊരു വേറിട്ട അനുഭവം സാമുദായിക സഹോദര്യത്തിന് പുതിയൊരു മാർഗ്ഗദീപമായി മാറുന്നു. ഈ ദൗർഭാഗ്യകരമായ സംഭവത്തെ മുഖ്യധാരാ ഇസ്ലാമിക സമൂഹവും നേതൃത്വങ്ങളും ഒരുപോലെ തള്ളിപ്പറഞ്ഞതും ഖേദപ്രകടനം നടത്തിയതും ശുഭോദർക്കമായിരുന്നു. അവിവേകപൂർണ്ണമായ എടുത്തുചാട്ടങ്ങളെയും സാമൂഹിക സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന നീക്കങ്ങളെയും തള്ളിപ്പറയാനും തിരുത്താനും തയ്യാറായ പ്രാദേശിക മഹല്ല് കമ്മിറ്റി ഉൾപ്പെടെയുള്ള സമുദായ നേതൃത്വങ്ങൾ അഭിനന്ദനം അർഹിക്കുന്നു. അതേസമയം, പൊതുസമൂഹത്തിൽ അമ്പരപ്പുളവാക്കിയ ഇത്തരമൊരു ആവശ്യവാദത്തിന്റെ പിന്നാമ്പുറങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്. തീവ്രചിന്താഗതികൾ ഒരു വിഭാഗം യുവജനങ്ങൾക്കിടയിൽ വേരാഴ്ത്തുന്നതും, ഘട്ടംഘട്ടമായി അത് വ്യാപിക്കുന്നതും തത്ഫലമായ അസ്വാരസ്യങ്ങൾ വിവിധ തലങ്ങളിൽ ഉടലെടുക്കുന്നതും വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും ആത്മാർത്ഥമായ തിരുത്തൽ നടപടികളും ആവശ്യപ്പെടുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സമുദായം മാത്രമല്ല, എല്ലാ സമുദായനേതൃത്വങ്ങളും ഇത്തരത്തിൽ ഒരു സ്വയം വിലയിരുത്തൽ നടത്തുകയും അപകടകരമായ മൗലികവാദ - തീവ്രവാദ ആശയങ്ങളുടെ പ്രചരണങ്ങളെ ചെറുത്തു തോൽപ്പിക്കുകയും വേണമെന്നും കെസിബിസി സാമൂഹിക ഐക്യ - ജാഗ്രത കമ്മീഷൻ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് പറഞ്ഞു.
Image: /content_image/India/India-2024-07-31-09:59:06.jpg
Keywords: ജാഗ്രത
Content: 23566
Category: 18
Sub Category:
Heading: മനുഷ്യസാധ്യമായ എല്ലാ സേവനങ്ങളും സഹായങ്ങളും നൽകും: ഉരുൾപൊട്ടലിൽ സിബിസിഐ
Content: സുൽത്താൻ ബത്തേരി: മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ അതിദാരുണമായ ഉരുൾപൊട്ടലിൽ സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാർ തോമസ് അതീവ ദുഃഖം രേഖപ്പെടുത്തി. അപ്രതീക്ഷിതമായി മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും നാട്ടുകാരോടുമുള്ള അനുശോചനവും പ്രാർത്ഥനയും ഭാരതസഭയ്ക്കുവേണ്ടി അറിയിച്ചു. സ്വത്തും ഭവനവും കൃഷിയിടങ്ങളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ ആയിരിക്കുന്ന എല്ലാവരോടുമുള്ള സഹാനുഭൂതിയും സഹായസന്നദ്ധതയും അദ്ദേഹം അറിയിച്ചു. സർക്കാരിന്റെ സംവിധാനങ്ങളോട് ചേർന്നുകൊണ്ട് ഭാരത സഭയുടെയും ബത്തേരി രൂപതയുടെയും സംവിധാനങ്ങൾ ഉപയോഗിച്ച് മനുഷ്യസാധ്യമായ എല്ലാ സേവനങ്ങളും സഹായങ്ങളും നൽകും. അല്‍മായ സംഘടനകൾ യുവജന പ്രസ്ഥാനങ്ങൾ ശ്രേയസ് പ്രവർത്തകർ ഇവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്യന്തം ദുഃഖകരമായ ഈ അവസരത്തിൽ എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാകണമെന്ന് പ്രത്യേകമായി അഭ്യർത്ഥിക്കുന്നതായും ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2024-07-31-10:24:58.jpg
Keywords: സിബിസിഐ
Content: 23567
Category: 1
Sub Category:
Heading: "ദുരിതബാധിതര്‍ക്കായി വീട് പണിയുവാന്‍ സ്ഥലം വിട്ടുകൊടുക്കാൻ സന്മനസ്സുള്ള വയനാട്ടുകാര്‍ ബന്ധപ്പെടണേ": കുറിപ്പുമായി വൈദികന്‍
Content: കല്‍പ്പറ്റ: ഇരുന്നൂറോളം ആളുകളുടെ ജീവനെടുത്ത വയനാട്ടിലെ ചൂരൽമല - മുണ്ടക്കൈ ദുരന്തത്തില്‍ സഹായ സന്നദ്ധത അറിയിച്ച് കപ്പൂച്ചിന്‍ വൈദികനായ ഫാ. ജിജോ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2018 ലെ മഹാപ്രളയക്കെടുതിയ്ക്കു പിന്നാലെ അനേകരുടെ ദുരവസ്ഥ മനസിലാക്കി ക്യാബിന്‍ ഹൌസ് എന്ന ആശയത്തില്‍ ഊന്നി നൂറുകണക്കിന് ആളുകള്‍ക്ക് പാര്‍പ്പിടം ഒരുക്കി ശ്രദ്ധ നേടിയ വൈദികനാണ് ഫാ. ജിജോ. ഇനിയും ജീവൻ മണ്ണിനടിയിലും വെള്ളത്തിലുമാണ് എന്ന വാക്കുകളോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഭക്ഷണവും വസ്ത്രവും മരുന്നും ആവശ്യത്തിന് ഉണ്ടെന്ന് പ്രദേശത്തു നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മടങ്ങിപ്പോകാൻ ഇടമില്ലാതെ പലരും പെരുവഴിയിൽ നിൽക്കുന്നുണ്ടാവും. പുനരധിവാസത്തെക്കുറിച്ച് നമ്മൾ ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങണമെന്ന് വൈദികന്‍ കുറിച്ചു. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട മനുഷ്യർക്ക് അവരുടെ ആവശ്യമെന്തെന്ന് ചിന്തിക്കാനുള്ള മാനസീകാവസ്ഥ കാണില്ല. ആഴ്ചകൾ കടന്നുപോകും, വെള്ളം ഒഴുകി തീർന്നിട്ടുണ്ടാവും, ചെളി അടിഞ്ഞിട്ടുണ്ടാവും, ക്യാമ്പുകൾ അടച്ചു തുടങ്ങിയിട്ടുണ്ടാവും. മടങ്ങിപ്പോകാൻ ഇടമില്ലാതെ പലരും പെരുവഴിയിൽ നിൽക്കുന്നുണ്ടാവും. പുനരധിവാസത്തെക്കുറിച്ച് നമ്മൾ ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങണം. വീടുകൾ പണിതുകൊടുക്കാൻ തയ്യാറായി ചില സുഹൃത്തുക്കൾ ഇതിനോടകം വിളിച്ചു. സുരക്ഷിതമായ സ്ഥലമാണ് പ്രശ്നം. വയനാടൻ മനുഷ്യരെ ആ മണ്ണിൽ നിന്ന് വിദൂരത്തിലേയ്ക്ക് പറിച്ചുനടുന്നത് ഉചിതമല്ലല്ലോ. വയനാടിന് വേണ്ടി ഒരു പുനരധിവാസ പദ്ധതി മനസ്സിലുണ്ടെന്നും വന്യമൃഗശല്യം കാര്യമായി ഇല്ലാത്ത, പ്രകൃതിദുരന്ത ഭീഷണിയില്ലാത്ത സ്ഥലം ഈ മനുഷ്യർക്കായി വിട്ടുകൊടുക്കാൻ സന്മനസ്സുള്ള വയനാടൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചുക്കൊണ്ടാണ് ഫാ. ജിജോയുടെ പോസ്റ്റ് അവസാനിക്കുന്നത്. നേരത്തെ പ്രളയ കാലം മുതല്‍ നിശബ്ദമായി അനേകരുടെ കണ്ണീരൊപ്പിയ വൈദികനാണ് ഫാ. ജിജോ. പാര്‍പ്പിടം നഷ്ട്ടമായവര്‍ക്ക്, ഇല്ലാത്തവര്‍ക്ക് അത് ഒരുക്കാന്‍ ഈ വൈദികനൊപ്പം കൈകോർത്തു നിരവധിപ്പേരാണു മുന്നോട്ടു വന്നത്. കേരളത്തിന്റെ വിവിധയിടങ്ങളിലായി ഇതുവരെ മുന്നൂറോളം സ്നേഹവീടുകളാണ് ഒരുക്കിയത്. അസുഖബാധിതർ, വികലാംഗർ, ജീവിതവഴിയിൽ ആരുമില്ലാതെ ഒറ്റപ്പെട്ടവർ, മറ്റു വരുമാന മാർഗങ്ങളില്ലാത്തവർ, പരസഹായമില്ലാത്ത വൃദ്ധജനങ്ങൾ തുടങ്ങിയവരെയാണു വീടിൻ്റെ ഗുണഭോക്‌താക്കളായി തിരഞ്ഞെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരന്ത മേഖലയില്‍ നിന്നു ഭവനം നഷ്ട്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ സന്നദ്ധ അറിയിച്ചുക്കൊണ്ടുള്ള ഫാ. ജിജോയുടെ പോസ്റ്റില്‍ നിരവധി പേരാണ് നന്ദി അറിയിക്കുന്നത്, #{blue->none->b->ഫാ. ജിജോ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ‍}# ഇനിയും ജീവൻ മണ്ണിനടിയിലും വെള്ളത്തിലുമാണ്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും ഏറ്റവും മികവിൽ നടക്കുന്നു. എന്താണ് ചൂരൽമല - മുണ്ടക്കൈ എന്ന വയനാടൻ മലയോരഗ്രാമങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത് എന്ന് ചോദിച്ചുകൊണ്ട് സുഹൃത്തുക്കൾ പലരും സന്ദേശമയക്കുന്നു. ഭക്ഷണവും വസ്ത്രവും മരുന്നും ആവശ്യത്തിന് ഉണ്ടെന്ന് പ്രദേശത്തു നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട മനുഷ്യർക്ക് അവരുടെ ആവശ്യമെന്തെന്ന് ചിന്തിക്കാനുള്ള മാനസീകാവസ്ഥ കാണില്ല. ആഴ്ചകൾ കടന്നുപോകും, വെള്ളം ഒഴുകി തീർന്നിട്ടുണ്ടാവും, ചെളി അടിഞ്ഞിട്ടുണ്ടാവും, ക്യാമ്പുകൾ അടച്ചു തുടങ്ങിയിട്ടുണ്ടാവും. മടങ്ങിപ്പോകാൻ ഇടമില്ലാതെ പലരും പെരുവഴിയിൽ നിൽക്കുന്നുണ്ടാവും. പുനരധിവാസത്തെക്കുറിച്ച് നമ്മൾ ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങണം. വീടുകൾ പണിതുകൊടുക്കാൻ തയ്യാറായി ചില സുഹൃത്തുക്കൾ ഇതിനോടകം വിളിച്ചു. സുരക്ഷിതമായ സ്ഥലമാണ് പ്രശ്നം. വയനാടൻ മനുഷ്യരെ ആ മണ്ണിൽ നിന്ന് വിദൂരത്തിലേയ്ക്ക് പറിച്ചുനടുന്നത് ഉചിതമല്ലല്ലോ. വന്യമൃഗശല്യം കാര്യമായി ഇല്ലാത്ത, പ്രകൃതിദുരന്ത ഭീഷണിയില്ലാത്ത സ്ഥലം ഈ മനുഷ്യർക്കായി വിട്ടുകൊടുക്കാൻ സന്മനസ്സുള്ള വയനാടൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ബന്ധപ്പെടണേ. വയനാടിന് വേണ്ടി ഒരു പുനരധിവാസ പദ്ധതി മനസ്സിലുണ്ട്.
Image: /content_image/News/News-2024-07-31-13:18:37.jpg
Keywords: വയനാ
Content: 23568
Category: 1
Sub Category:
Heading: വയനാടന്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇന്ന്
Image: /content_image/News/News-2024-07-31-13:57:45.jpg
Keywords: പാപ്പ, വയനാ
Content: 23569
Category: 1
Sub Category:
Heading: കേരളത്തിലെ പ്രഥമ വൈദിക മിഷ്ണറി രക്തസാക്ഷി ഫാ. ജെയിംസ് കോട്ടായിലിന്റെ ജീവത്യാഗത്തിന് 57 വര്‍ഷം
Content: റാഞ്ചി: കേരളത്തിലെ പ്രഥമ വൈദിക മിഷ്ണറി രക്തസാക്ഷി ഫാ. ജെയിംസ് കോട്ടായിൽ എസ്.ജെയുടെ ജീവത്യാഗത്തിന് 57 വര്‍ഷം. ഈശോയേ പ്രഘോഷിക്കാന്‍ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും മാറ്റി അനേകരുടെ ജീവിതങ്ങള്‍ക്ക് താങ്ങും തണലുമായി നിലക്കൊണ്ട ഫാ. ജെയിംസ് റാഞ്ചിയില്‍വെച്ചു രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. തന്റെ അന്‍പത്തിരണ്ടു വര്‍ഷം നീണ്ട ജീവിത യാത്രയില്‍ അനേകം ആദിവാസികളെയും സാധാരണക്കാരെയും കൈപിടിച്ച് ഉയര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. #{blue->none->b->ആരാണ് ഫാ. ജെയിംസ് കോട്ടായിൽ? ‍}# 1915 നവംബർ 15ന് പാലാ രൂപതയിലെ സെൻ്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് ചർച്ച് തുരുത്തിപ്പള്ളി ഇടവകയിലെ കോട്ടായിൽ ചാക്കോയുടെയും കുറവിലങ്ങാട് മാപ്പിളപറമ്പിൽ മറിയത്തിന്റെയും പുത്രനായി ജെയിംസ് കോട്ടായിൽ ജനിച്ചു. തിരുവനന്തപുരത്ത് ഇന്റർ മീഡിയറ്റ് പാസായതിനുശേഷം ചോട്ടാനാഗ്‌പൂർ ജെസ്യൂട്ട് മിഷനിൽ ചേർന്നു. 1948 നവംബർ 1ന് കർസിയോംഗിൽ പൗരോഹിത്യം സ്വീകരിച്ചു ജെസ്യൂട്ട് വൈദികനായി. അന്ന് അദ്ദേഹം സ്വീകരിച്ച മുദ്രാവാക്യം "ലോകം മുഴുവനും പോയി സുവിശേഷം പ്രസംഗിക്കുക" എന്നതായിരുന്നു. ബിറുവിലും ജെഷ്പൂർ രുപതയിലും മിഷൻ പ്രവർത്തനം നടത്തി. 1948-ൽ കുർസിംയോഗിൽ ആണ് പുരോഹിതനായി അഭിഷിക്തനായത് ബിറുവിൽ അദ്ദേഹം തന്റെ ശ്രേഷ്‌ഠമായ മിഷൻ പ്രവർത്തനം നടത്തി. പിന്നീട് ജെഷ്‌പൂരിൽ അസിസ്റ്റൻസ് വൈദികനായും വികാരിയായും സേവനം അനുഷ്ഠിച്ചു. കുട്ടികളോട് ഒത്തിരി വാത്സല്യമുണ്ടായിരുന്ന ഫാ. ജെയിംസ് സംതോളി സെന്റ് മേരീസ് ഹൈസ്കൂളിന്റെ മിനിസ്റ്ററായും സേവനം അനുഷ്‌ഠിച്ചു. റാഞ്ചിയിലെ പല മിഷൻ ഇടവകകളിലും വളരെ വിജയകരമായി അദ്ദേഹം മിഷൻ പ്രവർത്തനം നടത്തിയിട്ടുണ്ട്. സ്വതേ ശാന്തസ്വഭാവക്കാരനും എല്ലാവരോടും സ്നേഹഭാവത്തിൽ പെരുമാറ്റിക്കൊണ്ടിരുന്ന വൈദികനുമായിരിന്നു ഫാ. ജെയിംസ്. അതിനുശേഷം ബീഹാറിന്റെ ഭാഗമായ റാഞ്ചിയിലെ നവാഠാട് പള്ളിയിൽ വികാരിയായി സേവനം അനുഷ്‌ഠിച്ചു. അദ്ദേഹത്തിൻ്റെ കർത്തവ്യനിഷ്ഠ വളരെയധികം ആളുകളുടെ ഹൃദയങ്ങളെ സ്വാധീനിച്ചിരിന്നു. പാവപ്പെട്ട ആദിവാസികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചു. ആദിവാസികളുടെ ഇടയിൽ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സിസ്റ്റം കൊണ്ടുവന്ന അവരെ സമ്പാദ്യ ശീലം പഠിപ്പിച്ചു. ഇത് ആ പ്രദേശത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിന് കാരണമായി. ഇടവകകൾ തോറും ഇത് നടപ്പിൽ വരുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. പരിശുദ്ധ കന്യാമറിയത്തിന്റെ സൊഡാലിറ്റി സംഘടനയുടെ പ്രവർത്തനം വളർത്തുന്നതിൽ അദ്ദേഹത്തിന് പ്രത്യേക താല്‌പര്യം ഉണ്ടായിരുന്നു. ആദിവാസികളുടെ വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക ആത്മീയ പുരോഗതികൾക്കായി ഫാ. ജെയിംസ് തൻ്റെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു. അദ്ദേഹം ആയിരങ്ങള്‍ക്കായി നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ അനേകരുടെ ജീവിതത്തിന് താങ്ങും തണലുമായി. റാഞ്ചിയിൽനിന്നും ഏകദേശം 25 മൈൽ അകലെയുള്ള നവാഠാട് എന്ന ഇടവക പലതരത്തിലും വിഷമപ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. എങ്കിലും അദ്ദേഹം സ്കൂ‌ളുകളും മറ്റ് സ്ഥാപനങ്ങളും അദ്ദേഹം പണിതുടങ്ങി. ആദിവാസികളുടെ പുരോഗതിയെ തടയിടനായി സഭാ വിരോധികൾ ഫാ. ജെയിംസിനെ വധിക്കാനായി വാടക കൊലയാളികളെ ഏർപ്പാടു ചെയ്യുകയായിരിന്നു. 1967 ജൂലൈ 13-ാം തീയതി രാത്രി ഒന്‍പത് മണിയോടെ മാന്യമായ വേഷം ധരിച്ചിട്ടുള്ള രണ്ട് അപരിചിതർ അദ്ദേഹത്തിന്റെ വസതിയിൽ വന്ന് കൂടിക്കാൻ വെള്ളവും കിടക്കാൻ ഇടവും ആവശ്യപ്പെടുകയായിരിന്നു. വെള്ളം കുടിച്ച ശേഷം കിടക്കുന്നതിനായി അച്ചൻ നിർദ്ദേശിച്ച സ്‌കൂളിലേക്ക് പോയി. ഏകദേശം ഒരു മണി കഴിഞ്ഞപ്പോൾ അവർ തിരിച്ച് പള്ളിമുറിയിലേക്ക് വന്നു. ഇതറിഞ്ഞ ഫാ. ജെയിംസ് വിവരമന്വേഷിക്കാനായി കതകുതുറന്നതും അക്രമികൾ അദ്ദേഹത്തെ കടന്നാക്രമിച്ചതും ഒന്നിച്ചായിരുന്നു. ദീനരോദനം കേട്ട് അടുത്തമുറിയിലുണ്ടായിരുന്ന ബ്രദർ തോമസ് ഉറക്കമുണർന്ന് കൂട്ടമണിയടിച്ചു. ആളുകൾ ഓടി ക്കൂടി. അപ്പോഴേക്കും ആ അക്രമികള്‍ കടന്നു കഴിഞ്ഞിരുന്നു. അഗാധമായ 13 മുറിവുകളേറ്റ് നിലംപതിച്ച അദ്ദേഹം രക്തത്തിൽ കിടന്ന് പിടയുകയായിരിന്നു. ഓടിക്കൂടിയ ജനങ്ങൾ അദ്ദേഹത്തെ ഒരു കട്ടിലിലെടുത്ത് മൂന്ന് മൈൽ അകലെ ബസ് സ്റ്റാൻഡിലേക്ക് നടന്നു. അവിചാരിതമായി അവിടെ ഉണ്ടായിരുന്ന ഒരു ബസിൽ കയറ്റി ഏഴുമൈൽ അകലെ ഉണ്ടായിരുന്ന ഹോളി ഫാമിലി ഹോസ്‌പിറ്റലിൽ രാത്രി ഒന്നര മണിക്ക് എത്തിച്ചു. പല ഡോക്ടർമാരും മലയാളി നേഴ്‌സുമാരും കിണഞ്ഞുപരിശ്രമിച്ചിട്ടും ആ മിഷ്ണറിയുടെ ജീവൻ നില നിർത്താനായില്ല. റാഞ്ചിയിലെ ഹോളിഫാമിലി മാൻഡർ ഹോസ്‌പിറ്റലിൽവെച്ചാണ് 70 മണിക്കൂർ വേദന സഹിച്ച ശേഷം ജൂലൈ 16ന് കർമ്മലമാതാവിൻ്റെ തിരുന്നാൾ ദിനത്തില്‍ രക്തസാക്ഷി മകുടം ചൂടി അദേഹം യാത്രയായി. തൻ്റെ മരണത്തിന് കാരണക്കാരായവരോട് ക്ഷമിച്ചുകൊണ്ടാണ് ആ ധീരരക്ത സാക്ഷി യാത്രയായതെന്ന് സംസ്‌കാര ശുശ്രൂഷയിലെ ദിവ്യബലി മധ്യേ പ്രോവിൻഷ്യാളച്ചൻ പറഞ്ഞു. അദ്ദേഹം വികാരിയായിരുന്ന നവാഠാട് പള്ളിയിലെ ഇടവകക്കാരും മറ്റുള്ളവരും ശക്തമായ മഴയുണ്ടായിരുന്നിട്ടും മാൻഡർ പള്ളിയിലെ കബറിടം വരെ വിലാപയാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. മാണ്ടർ പള്ളിയുടെ സെമിത്തേരിയിലായിരിന്നു അദ്ദേഹത്തെ അടക്കം ചെയ്തത്. രക്തസാക്ഷികളുടെ ചുടുനിണത്താല്‍ സഭ പരിപോഷിപ്പിക്കപ്പെടുമെന്ന് പറയുന്നതിന്റെ തനിയാവര്‍ത്തനം അവിടെയും കണ്ടു. അക്രൈസ്‌തവർ മാത്രമുണ്ടായിരുന്ന റാഞ്ചിയിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് ധാരാളം ക്രൈസ്തവരുണ്ട്. #{blue->none->b->57-ാം ചരമവാർഷികവും അനുസ്മരണവും ‍}# ഫാ. ജെയിംസ് കോട്ടായിൽ എസ്.ജെ യുടെ 57-ാം ചരമവാർഷികവും അനുസ്മരണവും പാലാ രൂപതയിലെ തുരുത്തിപ്പള്ളി സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയില്‍ നടന്നിരിന്നു. വികാരി ഫാ. ജോസ് നെല്ലിക്ക തെരുവിൽ വിശുദ്ധ കുർബാനയ്ക്കും ഒപ്പീസിനും നേതൃത്വം നൽകി. ജൂലൈ 13 ന് തൃശൂര്‍ വലക്കാവ് സെൻ്റ് ജോസഫ് ചർച്ച് കോട്ടായിൽ കുടുംബയോഗവും ജെയിംസച്ചൻ്റെ 57-ാം വാർഷികവും നടത്തി. വിശുദ്ധ കുർബാനക്കും ഒപ്പീസിനും ഫാ. മാത്യു കോട്ടായിൽ സി‌എം‌എഫ് നേതൃത്വം വഹിച്ചു. തുടർന്ന് നടന്ന അനുസ്മരണത്തിൽ .ജോയി കോട്ടായിൽ വലക്കാവ് സ്വാഗതവും ഫാ. മാത്യു കോട്ടായിൽ ജെയിംസച്ചൻ്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് പ്രസംഗിച്ചു. തുടർന്ന് കോട്ടായിൽ കുടുംബയോഗം സെക്രട്ടറി സിജു കോട്ടായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടായിൽ കുടുംബയോഗം പ്രസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിൽ മുഖ്യപ്രഭാഷണവും നടത്തി. ട്രഷറർ ജോമി കോട്ടായിൽ ആശംസകൾ നേർന്നു. സിസ്റ്റർ ലിസി ജോസ് തോപ്പിൽ, സിസ്റ്റർ സ്റ്റെഫി ആശംസകൾ നേർന്നു.
Image: /content_image/News/News-2024-07-31-16:52:43.jpg
Keywords: രക്തസാ
Content: 23570
Category: 1
Sub Category:
Heading: വയനാട്ടിലെ ദുരന്ത നിവാരണത്തിന് സഹായം ഉറപ്പ് നൽകുകയാണെന്ന് പാലാ രൂപത
Content: പാലാ: വയനാട്ടിലെ ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനും വേണ്ടി അക്ഷീണം യത്നിക്കുന്ന പ്രദേശത്തെ സഭാനേതൃത്വത്തോട് ചേർന്ന് പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ സഹായം ഉറപ്പു നൽകുകയാണെന്നു പാലാ രൂപത. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളെ ഹൃദയപൂർവ്വം അനുശോചനം അറിയിക്കുകയാണെന്നു പാലാ രൂപത ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാളിതുവരെ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തം അനുഭവിക്കേണ്ടി വന്ന വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളെ പാലാ രൂപത ഹൃദയപൂർവ്വം അനുശോചനം അറിയിക്കുന്നു. വിവരണാതീതമായ ദുരിതം അനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുവാൻ മുൻപോട്ടു വരുന്നവരെ നന്ദി അറിയിക്കുകയും അവരോടൊപ്പം ഈ പ്രദേശത്തിൻ്റെ പുനരധിവാസത്തിന് രൂപത ആളും അർത്ഥവും നൽകുവാനുള്ള പരിശ്രമത്തിലാണെന്ന് ബന്ധപ്പെട്ട ഏവരേയും അറിയിക്കുകയും ചെയ്യുന്നു. പാലാ രൂപതയുടെ സാമൂഹികക്ഷേമ വിഭാഗത്തിൻറെയും യുവജനവിഭാഗത്തിൻ്റെയും പ്രതിനിധികൾ സംഭവദിവസം തന്നെ അവിടെ എത്തിച്ചേർന്നിട്ടുണ്ട്. ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനും വേണ്ടി അക്ഷീണം യത്നിക്കുന്ന പ്രദേശത്തെ സഭാനേതൃത്വത്തോട് ചേർന്ന് പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ രൂപതയുടെ സഹായം ഉറപ്പു നൽകുന്നു. സമാനതകളില്ലാത്ത ദുരന്തമനുഭവിക്കുന്ന ജനതയ്ക്ക് ഈ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാൻ വേണ്ട ഉൾക്കരുത്ത് ലഭിക്കുവാനായി ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/News/News-2024-07-31-17:12:06.jpg
Keywords: പാലാ
Content: 23571
Category: 1
Sub Category:
Heading: ദുരന്തബാധിതർക്ക് ഹ്രസ്വകാല - ദീര്‍ഘകാല പദ്ധതികളുമായി മാനന്തവാടി രൂപത
Content: മാനന്തവാടി: മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലവും പരിക്കേറ്റവരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ളവരെ ആശ്വസിപ്പിച്ച മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ അവര്‍ക്കു വേണ്ടി രൂപതക്ക് ചെയ്യാവുന്ന എല്ലാക്കാര്യങ്ങളും ചെയ്യുന്നതാണെന്ന് അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രൂപതയുടെ പ്രതിനിധിസംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് മാനന്തവാടി പാസ്റ്ററല്‍ സെന്ററില്‍ നടന്ന രൂപതാപ്രതിനിധികളുടെ യോഗം ദുരന്തബാധിതമേഖലയിലും ബാധിതരായ കുടുംബങ്ങള്‍ക്കും വേണ്ടി എന്താണ് ചെയ്യാനാവുക എന്ന് ആലോചന നടത്തി പദ്ധതികള്‍ രൂപീകരിച്ചു. 1. ഹോസ്പറ്റലിൽ അഡ്മിറ്റായവരും ഒറ്റപ്പെട്ടു പോയവരുമായ ആളുകളെ പരിചരിക്കാൻ ബൈസ്റ്റാൻഡേഴ്സിനെ തയ്യാറാക്കിയിട്ടുണ്ട്. 2. ക്യാമ്പുകളിലും ക്ലിനിക്കുകളിലും ആവശ്യമെങ്കില്‍ നഴ്സിംഗ് കെയറിന് ആവശ്യമായ വൈദഗ്ദ്യമുള്ളവരെ വിട്ടു നല്കാന്‍ തയ്യാറാണ്. 3. ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ മുന്‍നിര്‍ത്തി മനശാസ്ത്രപരമായ കൗൺസിലിംഗ് നല്കുന്നതിനുള്ള ടീം രൂപതയുടെ നേതൃത്വത്തില്‍ സജ്ജമാണ്. ഇവരുടെ സേവനം അവശ്യമായവർക്ക് നല്കും. 4. വസ്ത്രം, ഭക്ഷണം, മുതലായവയ്ക്ക് കുറവുണ്ടങ്കിൽ പരിഹരിക്കാനും ലഭ്യമാകാത്തവരിലേക്ക് എത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. 5. ഗൗരവതരമായ ചികിത്സ ആവശ്യമുള്ളവരില്‍ ഏതാനും പേരുടെ ചികിത്സ രൂപത ഏറ്റെടുക്കുന്നതാണ്. 6. പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ആവശ്യമായി വരുന്ന കാര്യങ്ങളിൽ പങ്കാളിയാകാനും മാനന്തവാടി രൂപത സജ്ജമാണ്. അടിയന്തിരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും ദുരന്തബാധിത മേഖലക്കും കുടുംബങ്ങള്‍ക്കും വേണ്ടി ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സന്നദ്ധമാണന്ന് മാനന്തവാടി രൂപതാ നേതൃത്വം വയനാട് ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ മേല്നോട്ടത്തിനായി 20 പേരുടെ ഒരു കമ്മറ്റിയെ രൂപതാ തലത്തില്‍ ഇന്ന് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടെന്നും മാനന്തവാടി രൂപത പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/News/News-2024-07-31-18:58:38.jpg
Keywords: മാനന്ത, വയനാ
Content: 23572
Category: 1
Sub Category:
Heading: അൽഫോൻസ നിത്യതയുടെ സ്വർഗ്ഗീയ നിമിഷം സ്വന്തമാക്കാൻ നാം മാതൃകയാക്കേണ്ട ജീവിതം | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 31
Content: "നല്ല മുന്തിരിപ്പഴങ്ങൾ ചക്കിലിട്ട് ഞെരിക്കുമ്പോൾ ചാറുകിട്ടുന്നു. അത് സംഭരിച്ച് വെച്ച് ശുദ്ധീകരിക്കുമ്പോൾ നല്ല വീര്യമുള്ള വീഞ്ഞായി. അതുപോലെ കഷ്ടതകൾ കൊണ്ടും വേദനകൾ കൊണ്ടും നാം ശുദ്ധീകരിക്കപ്പെടുമ്പോൾ ആത്മ വീര്യമുള്ളവരാകും" - വിശുദ്ധ അൽഫോൻസ. തിരുസഭ വിശുദ്ധരെ വിശ്വാസികൾക്ക് അനുകരണീയ മാതൃകകളാക്കി ഉയർത്തിക്കാണിക്കുന്നു എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ തിരുസഭ എന്ന പ്രമാണരേഖയിൽ പഠിപ്പിക്കുന്നു (LG 50 ). ഫ്രാൻസിസ്കൻ ക്ലാര സഭയിലെ ഒരു എളിയ സന്യാസിനിയായിരുന്ന മുട്ടത്തുപാടത്ത് അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിക്കൊണ്ട് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രഖ്യാപിച്ചു. "അനിതര സാധാരണ വ്യക്തിത്വമുള്ള ഒരു സ്ത്രീ ആയിരുന്നു അൽഫോൻസാമ്മ. ക്ലേശങ്ങൾ സഹിക്കുന്നതിൽ അവൾ നമുക്ക് മാതൃകയാകട്ടെ!". സ്വർണ്ണം അഗ്നിശുദ്ധി ചെയ്യുമ്പോൾ അത് തങ്കമായി മാറുന്നതുപോലെ ദൈവത്തിനു മുമ്പിൽ തങ്കമായി മാറിയ അൽഫോൻസാമ്മയുടെ ജീവിതം നമുക്കെല്ലാവർക്കും മാതൃകയാണ്. ജീവിതത്തിൽ ദൈവം തരുന്ന ഏത് കഷ്ടപ്പാടും പരാതിയില്ലാതെ സ്വീകരിക്കുക എന്ന മാതൃക അൽഫോൻസാമ്മയിൽ നിന്നും നാം പഠിക്കണം. ജീവിത പ്രതിസന്ധികളിൽപെട്ടു നട്ടം തിരിയുന്ന മനുഷ്യകുലത്തിന് മാതൃകയാക്കേണ്ട ഒരു ജീവിതമാണ് അൽഫോൻസാമ്മയുടേത്. കുട്ടികൾ മുതൽ മുതിർന്നവർവരെ പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ മാനസിക തളർച്ചയിലേക്കും അമിതമായ ഉൽക്കണ്ഠ യിലേക്കും നടന്നു നീങ്ങുന്നു. ജീവനു പോലും വിലകൽപ്പിക്കാത്ത ഒരു ഒരു ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കുട്ടികളെ പോലും ആർക്കും നേരായ വഴിയിലൂടെ നയിക്കാൻ ആവുന്നില്ല. ഒരു തെറ്റുതിരുത്തൽ കൊടുത്താൽ പോലും ആത്മഹത്യയിലേക്കും, മയക്കുമരുന്നിന്റെ അടിമത്തത്തിലേക്കും,ഡിപ്രെഷനിലക്കും അതിവേഗം നീങ്ങുന്നു. ആത്മീയമായ ഒരു കരുത്ത് ആർക്കും ഇല്ല. വിശുദ്ധ അൽഫോൻസാ പ്രതിസന്ധികളെ ധീരതയോടെ നേരിട്ടു. അതിന് അവൾക്ക് സാധിച്ചത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും ദൈവാശ്രയ ബോധവും ആയിരുന്നു. ജീവിതത്തിന്റെ വിജയം എന്നു പറയുന്നത് വേദനകൾ ഇല്ലാതിരിക്കുന്നതല്ല മറിച്ച് വേദനകളെ അഭിമുഖീകരിക്കുന്നതാണ്. അൽഫോൻസാമ്മ സഹനത്തെ വിശുദ്ധിയുടെ രക്ഷാമാർഗ്ഗം ആക്കി, പ്രാർത്ഥനയുടെ വിഷയമാക്കി, ലോകത്തിന്റെ പാപ ത്തിനുള്ള പരിഹാരം ആക്കി മാറ്റി. യോഹന്നാന്റെ സുവിശേഷത്തിൽ അഞ്ച് ബാർലി അപ്പവും രണ്ടുമീനും കൈവശമുണ്ടായിരുന്ന ബാലൻ തന്റെ തന്നെ കുറവുകളെ ദൈവത്തിന്റെ കരങ്ങളിൽ കൊടുത്തപ്പോൾ ദൈവം ആശീർവാദം ഉണ്ടായപ്പോൾ ദൈവം തന്നെ അതിനെ നിറവായി പകർന്ന് എല്ലാവർക്കും മതിവ രുവോളം വിളമ്പി നൽകി..(Jn:6/1-15). ദൈവത്തിന്റെ കാരുണ്യത്തിൽ ആശ്രയിക്കാതെ നമുക്ക് നമ്മുടെ ശക്തികൊണ്ട് ഒന്നും ചെയ്യാൻ ആവില്ല. നമ്മുടെ ബലഹീനമായ ഹൃദയത്തെ ദൈവത്തിന്റെ പക്കൽ സമർപ്പിക്കുമ്പോൾ ദൈവം നമ്മുടെ ജീവിതത്തെയും ബലമുള്ളതാക്കും. അതിനുള്ള ശക്തിക്കായി അൽഫോൻസാമ്മയെ മാതൃകയാക്കി ദൈവത്തോട് പ്രാർത്ഥിക്കണം. ക്രിസ്തീയ പുണ്യങ്ങളായ വിശ്വാസം,ശരണം, സ്നേഹം എന്നിവയുടെ വീരോചിത മാതൃകയായി അൽഫോൻസാമ്മയെ സഭ ഉയർത്തി കാണിക്കുമ്പോൾ നമുക്കും അവളുടെ മാതൃക അനുകരിക്കാം. നമുക്ക് അൽഫോൻസാമ്മയ്ക്ക് നൽകാവുന്ന ഏറ്റവും അനുയോജ്യമായ ആദരവ് അമ്മ പ്രകടിപ്പിച്ച സ്നേഹത്തിന്റെയും കരുണയുടെയും ജീവിതശൈലി ജീവിതത്തിൽ പകർത്തുക എന്നുള്ളതാണ്. മോക്ഷരാജ്യത്തിൽ എത്തിച്ചേരുക അങ്ങനെ നിത്യ സൗഭാഗ്യം അനുഭവിക്കുക അതു അൽഫോൻസാമ്മയുടെ ജീവിത വ്രതമായിരുന്നു അതിനാലാണവൾ മോക്ഷരാജ്യത്തിൽ നിന്നെഴുന്നള്ളി നീവരേണമേ ദൈവകുമാരാ... എന്നവൾ പാടി പ്രാർത്ഥിച്ചിരുന്നത്. ദൈവനന്മകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങാൻ ജീവിതത്തിലെ ഒരു നിമിഷം മാത്രം മതി എന്നത് വാസ്തവമാണ്. എന്നാൽ ചിലർക്കായി ചില അനുഗ്രഹ നിമിഷങ്ങൾ ദൈവം ഒരുക്കിവച്ചിട്ടുണ്ട്. ആ നിമിഷത്തിൽ ദൈവം അപരിമിതമായ അനുഗ്രഹങ്ങൾ ആ വ്യക്‌തിയിൽ ചൊരിയുന്നു. സവിശേഷമായ ഉൾപ്രകാശം നൽകി സ്നേഹാനുഭവത്തിൽ പൊതിഞ്ഞ് തൻറെ പക്കലേയ്ക്ക് ദൈവം അവരെ വശീകരിക്കുന്നു. ഈ വിധത്തിലുള്ള അനുഗ്രഹീത നിമിഷത്തെക്കുറിച്ചാണ് പൗലോസ് അപ്പസ്തോലൻ വിശേഷിപ്പി ച്ചത് “ഇതാണ് രക്ഷയുടെ ദിവസം; ഇതാണ് സ്വീകാര്യമായ സമയം" (21.6:2) ഇത് എപ്പോൾ സംഭവിക്കുമെന്ന് നമുക്ക് നിശ്ചയിക്കാനാവില്ല. അതിനാൽ അൽഫോൻസാമ്മയെപ്പോലെ മോഷരാജ്യത്തിലെ രാജാകുമാരനെ നോക്കി നമുക്കും ഈ ലോകജീവിതം ആനന്ദകരമാക്കാം.
Image: /content_image/News/News-2024-07-31-21:18:35.jpg
Keywords: അല്‍ഫോ
Content: 23573
Category: 18
Sub Category:
Heading: വിലങ്ങാട് ഉരുള്‍പ്പെട്ടല്‍: ഇടപെടലിനായി അഭ്യര്‍ത്ഥിച്ച് താമരശ്ശേരി രൂപത
Content: താമരശ്ശേരി: വയനാടിന് പിന്നാലെ അതിഭീകരമായ ഉരുൾപ്പെട്ടലിന് ഇരയായി വീടും, കൃഷിയിടവും, വസ്തുവകകളും സകലതും നഷ്ടപ്പെട്ട വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ വായാട് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് താമരശ്ശേരി രൂപത. നിരവധി വീടുകൾ പൂർണമായും ഭാഗികമായും നശിച്ചിട്ടുണ്ട്. വിലങ്ങാടിനുള്ള റോഡ്, പാലം എന്നിവയ്ക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. അങ്ങാടിയിലും വെള്ളം കയറി കടകൾ പലയും ഭാഗികമായും ചിലത് പൂർണ്ണമായും നശിച്ചിട്ടുണ്ട്. ഏകദേശം നൂറോളം ഇലക്ട്രിക് പോസ്റ്റു‌കളും ഒടിഞ്ഞു വൈദ്യുതി പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. പാലൂർ ഇടവക പരിധിയിൽ പന്ത്രണ്ടോളം ഇടങ്ങളിൽ തൂടർപ്പൊട്ടലുകൾ ഉണ്ടായി. ആ പ്രദേശത്തെക്ക് എത്തിച്ചേരാൻ പറ്റാത്തവിധം റോഡ് മാർഗങ്ങൾ തടസപ്പെട്ടു കിടക്കുകയാണെന്നും രൂപത വ്യക്തമാക്കി. പാലൂർ ഇടവക പരിധിയിൽ പന്ത്രണ്ടോളം ഇടങ്ങളിൽ തുടർപ്പൊട്ടലുകൾ ഉണ്ടായി. ആ പ്രദേശത്തെക്ക് എത്തിച്ചേരാൻ പറ്റാത്തവിധം റോഡ് മാർഗങ്ങൾ തടസപ്പെട്ടു കിടക്കുന്നു. പാതിരാത്രിയിൽ ആദ്യം ഉണ്ടായ ഉരുൾപൊട്ടലിൻ്റെ ഉടൻ തന്നെ വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ ഇടവകക്കാരുടെയും യുവജന കൂട്ടായ്യുടെയും പൊതുജനങ്ങളുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് നാശം കുറയ്ക്കാൻ സാധിച്ചത്. എന്നാൽ ഈ ദുരന്തബാധിതരുടെ വീടുകളോടൊപ്പം അവരുടെ കൃഷി ഭൂമിയും വാഹനങ്ങളുമടക്കമെല്ലാം ഇന്ന് നഷ്ടമായിരിക്കുകയാണെന്നു രൂപത ചൂണ്ടിക്കാട്ടി. മഞ്ഞച്ചിളി ഭാഗത്ത് ഏറ്റവും വലിയ ഉരുൾപൊട്ടൽ നടന്ന ഭാഗത്തുനിന്നും പള്ളിയിലേക്കുള്ള വഴിയിലായി രണ്ട് വലിയ ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു കിടക്കുന്നതുകൊണ്ട് വാഹനങ്ങൾക്ക് എത്താൻ സാധിക്കുന്ന ഇടങ്ങളിൽ നിന്നും ഏകദേശം അഞ്ഞൂറോളം മീറ്റർ റബ്ബർ തോട്ടത്തിലൂടെ താത്ക്കാലികമായി ഉണ്ടാക്കിയ ദുർഘടമായ വഴിയിലൂടെ സാഹസികമായി ഇറങ്ങി ചെന്ന് ഏകദേശം 10 അടി കുത്തനെയുള്ള മതിലുപോലെ നില്‍ക്കുന്ന തിണ്ട് വഴി ഏണിയും കയറും ഉപയോഗിച്ച് ഉരുൾപൊട്ടൽ വഴി രൂപപ്പെട്ട ചാലിലൂടെ സാഹസികമായി നടന്നു നീങ്ങി മാത്രമേ മറുവശത്തേക്ക് കടക്കാൻ സാധിക്കുകയുള്ളു. മഞ്ഞക്കുന്ന് പള്ളി പാരീഷ് ഹാൾ, വിലങ്ങാട് സ്‌കൂൾ എന്നിവിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. വയനാട്ടിലെ ദൂരത്തിൻ്റെ പശ്ചാത്തലത്തിലും ഇവിടെ ദുരന്ത ഭൂമിയിൽ എത്തിച്ചേരാനുള്ള കഠിനപ്രയാസം പരിഗണിച്ചും മാധ്യമപ്രവർത്തകരക്കും പാതിവഴിയിൽ പിന്തിരിയുന്നതുകൊണ്ട് ഇവിടുത്തെ ദുരന്ത സാഹചര്യം സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപെട്ടുപോകുന്ന സാഹചര്യം നിലവിളുണ്ടെന്ന് രൂപത പ്രസ്താവനയില്‍ സൂചിപ്പിച്ചു. 250 ഓളം പേർക്ക് അവിടെയുള്ള നമ്മുടെ പുള്ളികളിലെ പാരീഷ് ഹാളുകളിലും, പള്ളിക്കൂടങ്ങളിലുമായി അഭയം നല്കിയിരിക്കുന്നു. തങ്ങളുടെ വീടും കിടപ്പാടവും കൃഷികളും കൃഷിഭൂമിയും പൂർണ്ണമായും നഷ്ടപ്പെട്ട ഉടുതുണിക്ക് മറുതുണിയില്ലാത്ത ഒരുപറ്റം ആളുകൾ ഇവിടെ തീർത്തും നിസഹായരായി ദൂരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. നമുക്കൊന്ന് ചേർന്ന് ഇവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കൈകോർക്കാം, ഭക്ഷണവും വസ്ത്രവും മരുന്നും ആവശ്യമുള്ള ധനസഹായവും നമുക്കൊന്നു ചേർന്ന് ഈശോയുടെ ഈ എളിയവർക്ക് എത്തിച്ചുകൊടുക്കാൻ മുന്നോട്ട് ഇറങ്ങാം, രൂപത മുഴുവനും ഈ ദുരിതവേളയിൽ ഇവരെ സഹായിക്കാൻ ഒരുമിക്കണം. കത്തോലിക്ക കോൺഗ്രസ്സും കെസി.വൈ.എം അടക്കമുള്ള വിവിധ സംഘടന ഭാരവാഹികൾ ഇതിനായി മുൻകൈ എടുക്കണം. വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ ആവശ്യമായതെല്ലാം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും താമരശ്ശേരി രൂപത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2024-08-01-09:30:46.jpg
Keywords: താമരശ്ശേരി