Contents

Displaying 23171-23180 of 24978 results.
Content: 23604
Category: 1
Sub Category:
Heading: "ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക"; സ്റ്റിക്കര്‍ പതിപ്പിച്ച ബസ് തോക്കിന്‍മുനയില്‍ തടഞ്ഞ് പാരീസ് പോലീസ്
Content: പാരീസ്: ഒളിമ്പിക്സ് ഗെയിംസ് നടക്കുന്ന പാരീസിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺഗോ പ്ലാറ്റ്‌ഫോമിൻ്റെ പ്രചരണ വാഹനമായ ബസിൽ യാത്ര ചെയ്ത ഏഴ് പേർ അറസ്റ്റിലായി. ഒളിമ്പിക്സ് ഉദ്ഘാടനത്തിൻ്റെ ഭാഗമായുള്ള അന്ത്യ അത്താഴത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചാണ് നിരവധി ക്രൈസ്തവര്‍ ബസുമായി രംഗത്തുവന്നത്. "ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം നിർത്തുക" എന്ന മുദ്രാവാക്യവും സ്റ്റിക്കറും പതിച്ച വാഹനം "തോക്കിന് മുനയിൽ" തടയുകയായിരിന്നു. സിറ്റിസൺഗോയിലെ ആറ് അംഗങ്ങളോടും ബസ് ഡ്രൈവറോടും പോലീസ് അപമാനകരമായ രീതിയിലാണ് പെരുമാറിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അധികാരികളുടെ മുന്നിൽ പ്രതിഷേധം അറിയിച്ചും വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ആഹ്വാനം ചെയ്തും 384,000-ത്തിലധികം ആളുകൾ ഒപ്പിട്ട വെബ്‌സൈറ്റിലെ നിവേദനവും ബസില്‍ പരസ്യപ്പെടുത്തിയിരിന്നു. പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ്, തടവുകാർക്കെതിരെ നടപടികൾ ആരംഭിച്ചെങ്കിലും വിഷയം വിവാദമായപ്പോള്‍ 24 മണിക്കൂറിന് ശേഷം കുറ്റം ചുമത്തില്ലെന്ന് അറിയിക്കുകയായിരിന്നുവെന്നു സിറ്റിസൺഗോ പ്രസിഡന്‍റ് ഇഗ്നാസിയോ അർസുവാഗ അറിയിച്ചു. ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന വേളയിൽ സംഭവിച്ചതുപോലെ, മതസ്വാതന്ത്ര്യത്തിനും ക്രൈസ്തവര്‍ക്കും നേരെ നടന്ന പുതിയ ആക്രമണമാണിതെന്ന് സിറ്റിസൺഗോ വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസത്തിനു എതിരെ യൂറോപ്പിൻ്റെയും പടിഞ്ഞാറിൻ്റെയും സ്ഥാപക മൂല്യങ്ങൾക്കെതിരായി നടന്ന കുറ്റകൃത്യമായി പാരീസ് ഒളിമ്പിക്സ് ഗെയിംസ് ഓർമ്മിക്കപ്പെടുമെന്നു സംഘടന കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തെ അപലപിച്ച് വത്തിക്കാനും നേരത്തെ രംഗത്ത് വന്നിരിന്നു.

Image: /content_image/News/News-2024-08-07-18:39:45.jpg
Keywords: ഒളിമ്പിക്സ്
Content: 23605
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിന് ശേഷം ഇറാഖി ക്രൈസ്തവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് വടക്കൻ ഇറാഖിലെ നിനവേ മേഖലയിലെ ക്രൈസ്തവരെ ആക്രമിച്ച് അധിനിവേശം നടത്തി ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മേഖല പഴയകാല ക്രൈസ്തവ പ്രതാപം വീണ്ടെടുക്കുന്നു. 2014ൽ ഇസ്ലാമിക ഭീകരരുടെ വരവോടെ 13,200 ക്രൈസ്തവ കുടുംബങ്ങളാണ് മേഖലയില്‍ നിന്നു പലായനം ചെയ്തതെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തി. ഇതില്‍ 9,000 ക്രൈസ്തവ കുടുംബങ്ങള്‍ ഇതിനോടകം മേഖലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇറാഖിലെ പ്രധാന ക്രൈസ്തവ നഗരമായ ക്വരാഘോഷിൽ അധിനിവേശത്തിന് മുന്‍പ് ഏകദേശം അരലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതില്‍ ഏകദേശം 25,000 പേർ മടങ്ങിയെത്തി. ദുരിതങ്ങള്‍ക്കിടയിലും ക്രൈസ്തവ സമൂഹം വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പൊന്തിഫിക്കല്‍ ഫൗണ്ടേഷനുമായുള്ള അഭിമുഖത്തിൽ, അദിയാബെനെ സിറിയൻ കാത്തലിക് ആർച്ച് ബിഷപ്പ് മോണ്‍. നിസാർ സെമാൻ പറഞ്ഞു. "പത്തു വർഷം മുന്‍പ് ഞങ്ങൾ അനുഭവിച്ച കാര്യങ്ങൾ വിവരിക്കാൻ വാക്കുകളില്ല. ഇസ്ലാമിക് സ്റ്റേറ്റ്സ് തങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒലിവ് മരങ്ങൾ പോലെയാണ് ഇവിടുത്തെ ജനങ്ങൾ. നിങ്ങൾക്ക് അവയെ വെട്ടിക്കളയുകയും കത്തിക്കുകയും ചെയ്യാം, പക്ഷേ പത്ത് അല്ലെങ്കിൽ ഇരുപതു വർഷത്തിനുശേഷം അവ എപ്പോഴും ഫലം കായ്ക്കും. ഭീകരർ എല്ലാം പരീക്ഷിച്ചു. പക്ഷേ ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്". സഭ എന്ന നിലയിൽ, പ്രത്യാശയുടെ കിരണങ്ങൾ പകരാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ഇസ്ലാമിക ഭീകരരുടെ അധിനിവേശത്തെ തുടര്‍ന്നു നിനവേ താഴ്വരയില്‍ നിന്ന് 100,000 മുതൽ 120,000 വരെ ക്രൈസ്തവര്‍ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു. പ്രദേശത്ത് തുടരാന്‍ ആഗ്രഹിക്കുന്നവർക്കു മുന്നില്‍ മൂന്നു വഴികള്‍ മാത്രമേയുണ്ടായിരിന്നുള്ളൂ- ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുക, അല്ലെങ്കിൽ ശരിയത്ത് നിയമപ്രകാരം നികുതി അടയ്ക്കുക, അല്ലാത്തപക്ഷം മരണം സ്വീകരിക്കുക. എന്നാല്‍ ഒരു ക്രിസ്ത്യാനിയും ഇസ്ലാം മതം സ്വീകരിച്ചതായി തങ്ങളുടെ പക്കൽ രേഖകൾ ഇല്ലെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വെളിപ്പെടുത്തുന്നു. ഒന്നാം നൂറ്റാണ്ട് മുതല്‍ നിലനില്‍ക്കുന്ന ഇറാഖിലെ ക്രൈസ്തവർ, തീവ്രവാദികളുടെ അധിനിവേശത്തിന് ശേഷം അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Image: /content_image/News/News-2024-08-07-21:36:10.jpg
Keywords: ഇറാഖ
Content: 23606
Category: 1
Sub Category:
Heading: ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
Content: ബിർമിംഗ്ഹാം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉൾപ്പടെ ഉണ്ടായ ഉരുൾപൊട്ടലുകളിലും പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തത്തിലകപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനും, പുനരധിവാസത്തിനും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. രൂപതയുടെ എല്ലാ ഇടവക/ മിഷൻ/ പ്രൊപ്പോസ്ഡ് മിഷൻ തലങ്ങളിലും ഇതിനായി പ്രത്യേക ധനസമാഹരണം നടത്തണമെന്നും, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബ അംഗങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥനകൾ നടത്തണമെന്നും മാർ സ്രാമ്പിക്കൽ പ്രത്യേക സർക്കുലറിലൂടെ രൂപതയിലെ മുഴുവൻ വിശ്വാസികളോടും അഭ്യർത്ഥിച്ചു.
Image: /content_image/News/News-2024-08-08-10:14:25.jpg
Keywords: സ്രാമ്പിക്ക
Content: 23607
Category: 18
Sub Category:
Heading: ജീവന്റെ പ്രഘോഷണവുമായി ഇന്ത്യയുടെ 'മാർച്ച് ഫോർ ലൈഫ്' ശനിയാഴ്ച തൃശൂരിൽ
Content: തൃശൂർ: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയർത്തി ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് ബഹുജനറാലി സിബിസിഐയുടെ നേതൃത്വത്തിൽ മറ്റന്നാള്‍ ശനിയാഴ്ച തൃശൂരിൽ നടത്തും. ആഗോളതലത്തിൽ അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും എല്ലാവർഷവും നടത്തിവരുന്ന റാലി ഭാരതത്തില്‍ ആരംഭിച്ചത് 2022-ലാണ്. ആ വര്‍ഷം ഡൽഹിയിലും 2023ൽ പുനെയിലും റാലി നടത്തിയിരിന്നു. എംടിപി ആക്ടിൻ്റെ മറവിൽ പ്രതിവർഷം 1.66 കോടി ഗർഭസ്ഥശിശുക്കളെ ഇല്ലാതാക്കുന്നുവെന്നാണു കണക്ക്. കൊലപാതകം, ആത്മഹത്യ, വംശഹത്യ, വ്യക്തിഹത്യ, മദ്യം, മയക്കുമരുന്നുകൾ, യുദ്ധം, പരിസരമലിനീകരണം, പ്രകൃതിയെ നശിപ്പിക്കൽ തുടങ്ങിയവയെല്ലാം ജീവനെ നശിപ്പിക്കുന്ന പ്രവണതകളാണ്. മാർച്ച് ഫോർ ലൈഫ് ജീവനെതിരേയുള്ള സമസ്തമേഖലകളെയും പ്രതിരോധിച്ച് ജീവൻ്റെ സംസ്‌കാരം രൂപപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നതാണെന്നു വർക്കിംഗ് ചെയർമാൻ റവ.ഡോ. ഡെന്നി താണിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിനു പുറത്തുള്ള രൂപതകളിലെ പ്രതിനിധികൾക്കായി രാവിലെ 8.15നും കേരളത്തിൽ നിന്നുള്ളവർക്ക് ഒമ്പതിനും രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് സെമിനാറുകൾ ആരംഭിക്കും. 'ജീവനിഷേധത്തിൻ്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയർത്തുന്ന ഭയാനകമായ വെല്ലുവിളികളും' എന്ന വിഷയത്തിൽ ഡോ. ഏബ്രഹാം ജേക്കബ് സെമിനാർ നയിക്കും. 11ന് ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ വിവിധ ഭാഷകളിലുള്ള പ്രാർത്ഥനകളോടെ ദിവ്യബലി അർപ്പിക്കും.
Image: /content_image/India/India-2024-08-08-11:10:40.jpg
Keywords: ലൈഫ്
Content: 23608
Category: 1
Sub Category:
Heading: വേളാങ്കണി തീര്‍ത്ഥാടന കേന്ദ്രം നിരവധി ആത്മീയ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ഇടം: വത്തിക്കാന്‍ വിശ്വാസ കാര്യാലയം
Content: വത്തിക്കാന്‍ സിറ്റി: ആഗോള പ്രസിദ്ധമായ വേളാങ്കണി തീര്‍ത്ഥാടന കേന്ദ്രത്തിന് തിരുനാള്‍ ആശംസകളുമായി വത്തിക്കാന്‍ വിശ്വാസ കാര്യാലയം. വിശ്വാസത്താൽ ഇവിടെ യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരും ഈ ദേവാലയത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന നിരവധി ആത്മീയ ഫലങ്ങളും വേളാങ്കണിയെ പരിശുദ്ധാത്മാവിൻ്റെ നിരന്തരമായ പ്രവർത്തനത്തെ തിരിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കുകയാണെന്ന് വത്തിക്കാന്‍ വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ്, വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന തഞ്ചാവൂർ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് സഗയരാജ് തമ്പുരാജിന് അയച്ച കത്തില്‍ പറഞ്ഞു. സാന്ത്വനം തേടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ വരുന്ന അക്രൈസ്തവരായ പല തീർത്ഥാടകരിലും സമാനമായ അനുഭവങ്ങൾ പ്രതിധ്വനിക്കുന്നു. അവരിൽ ചിലർ രോഗങ്ങളിൽ നിന്ന് സുഖം പ്രാപിക്കുന്നു. പലരും സമാധാനവും പ്രത്യാശയും കണ്ടെത്തുന്നു. പരിശുദ്ധാത്മാവ് അവരിൽ പ്രവർത്തിക്കുന്നു. മറിയത്തിൻ്റെ മധ്യസ്ഥതയാൽ മാറ്റങ്ങള്‍ ഉണ്ടാകുന്നു. എല്ലാവരേയും സ്വാഗതം ചെയ്യുകയും കർത്താവിൻ്റെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന മറിയത്തിൻ്റെ സാമീപ്യം പ്രകടമാകുന്ന സ്ഥലമാണ് ഈ സങ്കേതം. കത്തോലിക്കാ സഭയുടെ കൂദാശകൾ സ്വീകരിക്കാൻ കഴിയാത്തവർക്കും ഈശോയുടെ മാതാവിൻ്റെ ആശ്വാസം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിഷേധിക്കപ്പെടുന്നില്ലായെന്നും ആർച്ച് ബിഷപ്പ് കുറിച്ചു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ഈ വിശ്വാസ സ്ഥലത്തിൻ്റെ ആത്മീയ സൗന്ദര്യം ഞാൻ അനുസ്മരിക്കുന്നു. വിശ്വാസികളായ തീർത്ഥാടകരുടെ ജനകീയ ഭക്തിയെക്കുറിച്ച് പരിശുദ്ധ പിതാവ് വളരെയധികം ശ്രദ്ധിക്കുന്നു. തീര്‍ത്ഥാടകര്‍ മറിയത്തിൻ്റെ കരങ്ങളിൽ യേശുവിനെ അന്വേഷിക്കുകയും തങ്ങളുടെ വേദനയും പ്രത്യാശയും അമ്മയുടെ ഹൃദയത്തിൽ ഭരമേൽപ്പിക്കുകയും ചെയ്യുമ്പോള്‍ സഭയുടെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ, ഈ വിശ്വാസ കേന്ദ്രത്തോട് തനിക്ക് തോന്നുന്ന മഹത്തായ വിലമതിപ്പിനെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ഫ്രാൻസിസ് പാപ്പ എന്നോട് ആവശ്യപ്പെട്ടു. സെപ്തംബറില്‍ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങൾക്കുള്ള ഒരുക്കമായി, എല്ലാ തീർത്ഥാടകർക്കും പാപ്പ തൻ്റെആശീര്‍വാദം നല്‍കുകയാണെന്ന വാക്കുകളോടെയാണ് സന്ദേശം സമാപിക്കുന്നത്.
Image: /content_image/News/News-2024-08-08-13:16:34.jpg
Keywords: വത്തിക്കാന്‍
Content: 23609
Category: 1
Sub Category:
Heading: കുടുംബത്തിന്റെ പവിത്രത പ്രഘോഷിക്കുവാന്‍ ആദ്യത്തെ ഫാമിലി പരേഡിന് തയാറെടുത്ത് ബ്രസീല്‍
Content: റിയോ ഡി ജനീറോ: കുടുംബത്തിന്റെ പവിത്രയും മൂല്യവും ലോകത്തോട് സാക്ഷ്യപ്പെടുത്തുവാന്‍ ആദ്യത്തെ ഫാമിലി പ്രൈഡ് പരേഡിന് ബ്രസീല്‍ തയാറെടുക്കുന്നു. ഓഗസ്റ്റ് 10 ശനിയാഴ്ച, റിയോ ഡി ജനീറോയിലെ ബ്രസീലിലെ കോപകബാന ബീച്ചിൽ പ്രാദേശിക സമയം രാവിലെ 9 മണിക്ക് പരിപാടി ആരംഭിക്കും. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവന്‍ സംരക്ഷിക്കുക എന്നത് എല്ലാ കുടുംബങ്ങളും സംരക്ഷിക്കേണ്ട അടിസ്ഥാന മൂല്യമാണെന്നു നാഷ്ണൽ നെറ്റ്‌വർക്ക് ഇൻ ഡിഫൻസ് ഓഫ് ലൈഫ് ആൻഡ് ഫാമിലിയുടെ സ്ഥാപകയും എക്‌സിക്യൂട്ടീവ് പ്രസിഡൻ്റുമായ സെസെ ലൂസ് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കുടുംബം, പ്രത്യേകിച്ച് ഒരു ക്രിസ്ത്യൻ കുടുംബം ആകാൻ ആഗ്രഹിക്കുന്നവർക്ക് സാക്ഷ്യം നല്‍കാനുള്ള അവസരമാണ് ഇതെന്നു റിയോ ഡി ജനീറോയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഒറാനി ടെംപെസ്റ്റ വീഡിയോയിൽ പറഞ്ഞു. ജീവനും കുടുംബവും സംരക്ഷിക്കുന്നതിനുള്ള ദേശീയ ശൃംഖലയുടെ പ്രവർത്തനമാണിതെന്നും കുടുംബത്തിൻ്റെ പവിത്രത ആഘോഷിക്കാൻ ഇത് ലക്ഷ്യമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 17 ന് ബ്രസീലിയൻ നഗരങ്ങളായ ബ്രസീലിയ, ഫ്ലോറിയാനോപോളിസ് എന്നിവിടങ്ങളിലും പരേഡ് നടക്കും. ആദ്യത്തെ ഫാമിലി പ്രൈഡ് പരേഡ് സമാധാനപരമായും വിശ്വാസപരമായും പ്രഘോഷണം നടത്താനുള്ള അവസരമാണെന്നും ഐക്യത്തിൻ്റെയും പ്രാർത്ഥനയുടെയും പ്രവർത്തനത്തിൻ്റെയും അവസരം ആയിരിക്കുമെന്നും സെസെ ലൂസ് പറഞ്ഞു. ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ കഴിയുന്ന, ഏറ്റവും പ്രതിരോധമില്ലാത്തവർ ഉൾപ്പെടെ, എല്ലാ കുട്ടികളുടെയും ജീവനോടുള്ള ആദരവിനു പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അവസരമായും പരിപാടിയെ നിരീക്ഷിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍.

Image: /content_image/News/News-2024-08-08-15:19:24.jpg
Keywords: ബ്രസീ
Content: 23610
Category: 1
Sub Category:
Heading: 10 സ്പാനിഷ് കത്തീഡ്രലുകള്‍ വിര്‍ച്വല്‍ റിയാലിറ്റിയില്‍
Content: മാഡ്രിഡ്: സ്പെയിനിലെ പ്രസിദ്ധമായ കാഡിസ്, മലാഗ കത്തീഡ്രലുകൾ കൂടി 360º വിർച്വൽ റിയാലിറ്റിയില്‍ എത്തുന്നതോടെ സ്പാനിഷ് കത്തീഡ്രലുകള്‍ ശ്രദ്ധേയമായ രീതിയില്‍ സന്ദര്‍ശിക്കുവാന്‍ അവസരം. നിലവില്‍ 10 രൂപതകളിലെ കത്തീഡ്രലുകളിലാണ് സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രല്‍ വിർച്വൽ റിയാലിറ്റിയിലേക്ക് കൊണ്ടുവരുവാന്‍ അധികൃതര്‍ കാര്യമായ ശ്രമം നടത്തുകയായിരിന്നു. 360º വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ ഉപയോഗിച്ച്, പുരാതനമായ ദേവാലയത്തിന്റെ കലാപരമായ മൂല്യവും ദൈവശാസ്ത്രമായ മാനവും ആസ്വദിക്കാനാണ് വാതായനം തുറന്നിട്ടിരിക്കുന്നത്. അതുല്യമായ നിര്‍മ്മിതികള്‍ക്കു ഉള്ളിലൂടെ എല്ലാ വശങ്ങളിലേക്കും ചുറ്റി സഞ്ചരിക്കുവാനും നിര്‍മ്മാണ വൈദഗ്ധ്യം നിറഞ്ഞ ഓരോ ഭാഗവും കലാസൃഷ്ടികളും ആസ്വദിക്കുവാനും ഓരോരുത്തര്‍ക്കും അവസരമുണ്ട്. ബാഴ്‌സിലോണ, സലാമങ്ക, ആവില, അസ്റ്റോർഗ, ജാൻ, ജെറെസ് ഡി ലാ ഫ്രോണ്ടേറ, സിഗ്യൂൻസ, ബെയ്‌സ, കാഡിസ്, മലാഗ എന്നീ കത്തീഡ്രലുകളിലും മറ്റ് രണ്ട് ദേവാലയങ്ങളിലും വിര്‍ച്വല്‍ റിയാലിറ്റി സംവിധാനം ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. കത്തീഡ്രൽ മുഴുവനും ഡ്രോൺ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നുവെന്നും ചിത്രങ്ങൾക്ക് ഒപ്പം വിവരണം ഉണ്ടെന്നും ആർട്ടി സ്പ്ലെൻഡോർ എന്ന കമ്പനിയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി അൻ്റോണിയോ ഒർട്ടിസ് എസിഐ പ്രെൻസയോട് പറഞ്ഞു. വരും ആഴ്ചകളിൽ, ഇറ്റലിയിലെ വിറ്റെർബോ കത്തീഡ്രലിലും സ്പെയിനിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും വിര്‍ച്വല്‍ റിയാലിറ്റി ലഭ്യമാക്കും. ദേവാലയത്തിന്റെ 3D മോഡലിംഗ്, ദേവാലയങ്ങളില്‍ കാമറകൾ ഘടിപ്പിച്ച ഡ്രോണുകളുടെ ഉപയോഗം, കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജ് ടെക്നിക് ഉള്‍പ്പെടെ വിവിധങ്ങളായ വ്യത്യസ്ത സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചാണ് 360º വിര്‍ച്വല്‍ റിയാലിറ്റി സാധ്യമാക്കുന്നത്. ഓരോ കത്തീഡ്രലിലും, വിര്‍ച്വല്‍ റിയാലിറ്റി വിവിധ ഭാഷ വിവരണങ്ങളോടെ ലഭ്യമാക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-08-08-17:23:58.jpg
Keywords: വിര്‍ച്വ
Content: 23611
Category: 18
Sub Category:
Heading: കേരള കത്തോലിക്ക സഭ നടത്തുന്ന പുരനധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തി
Content: കല്‍പ്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന പുരനധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് ആവശ്യമായ ആലോചനകളും ചർച്ചകളും നടത്തുന്നതിനായി കേരള കത്തോലിക്ക സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ ദുരന്തനിവാരണ സമിതി അംഗങ്ങൾ ഉരുൾപൊട്ടൽ ബാധിത മേഖലകൾ സന്ദർശിച്ച് ചർച്ചകൾ നടത്തി. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച സംഘം രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. ഉരുൾപൊട്ടലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സമീപപ്രദേശത്തെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ അഭപ്രായങ്ങള നിർദ്ദേശങ്ങളും ആരായുകയും ചെയ്‌തു. ദുരിതബാധിത പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ താല്ക്കാലികമായി വസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ റവന്യൂ മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്, ടി. സിദ്ദിഖ് എംഎൽഎ, കളക്‌ടർ ഡി.ആർ. മേഖശ്രീ, മുണ്ടക്കൈ ദുരന്തം സ്പെഷൽ ഓഫീസർ ശ്രീറാം സാംബശിവറാവു എന്നിവരുമായി സമിതി അംഗങ്ങൾ ചർച്ച നടത്തി. കേരള കത്തോലിക്കാ സഭ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന 100 ഭവനങ്ങളുടെ നിർമ്മാണം, ഗൃഹോപകരണങ്ങളും ജീവനോപാധികളും ലഭ്യമാക്കൽ, മാനസികാരോഗ്യ വിരണ്ടെടുക്കൽ പ്രവർത്തനങ്ങൾ എന്നിവയുടെ തുടർ നടപടികളെക്കുറിച്ചും സ്വസ്ഥിര പുനരധിവാസം പൂർത്തിയാകുംവരെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു മാറ്റി താല്ക്കാലിക വാസസ്ഥലങ്ങളിൽ താമസിപ്പിക്കുന്നതിനെക്കുറിച്ച് സംഘം സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തി. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറ്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, കെ.സി.ബി.സിയുടെ ദുരന്തപുനരധിവാസ കമ്മിറ്റി അംഗങ്ങളായ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആൻ്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ എന്നിവരാണ് സന്ദർശക സംഘത്തിലുള്ളത്. സമിതി അംഗങ്ങളോടൊപ്പം ഡബ്ല്യു.എസ്എസ്എസ് ഡയറക്‌ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ശ്രേയസ് ഡയറക്‌ടർ ഫാ. ഡേവിഡ് ആലുങ്കൽ, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്‌ടർ ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ, പെരിക്കല്ലൂർ പള്ളിവികാരി ഫാ. ജോർജ് കപ്പുകാലാ എന്നിവരും ദുരന്തഭൂമി സന്ദർശിച്ചു. കെസിബിസിയുടെ ദുരന്ത പുനരധിവാസ കമ്മിറ്റി അംഗങ്ങൾ രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്‌ടർമാരോടു ചേർന്ന് ചർച്ചകളും പ്രവർത്തന മാർഗരേഖാരൂപീകരണവും നടത്തി അന്തിമറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
Image: /content_image/India/India-2024-08-08-20:30:40.jpg
Keywords: വയനാ
Content: 23612
Category: 18
Sub Category:
Heading: ഖാദർ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു പഠിക്കുന്നതിനായി കെസിബിസി കമ്മിറ്റി രൂപീകരിച്ചു
Content: കൊച്ചി: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസ മേഖല സംബന്ധിച്ചു പഠനം നടത്തിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചു പഠിക്കുന്നതിനായി കെസിബിസി വിദ്യാഭ്യാസ, ജാഗ്രതാ കമ്മീഷനുകൾ സംയുക്തമായി വിദഗ്‌ധരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. വിശദമായ പഠനങ്ങൾ നടത്തിയതിനുശേഷമായിരിക്കും റിപ്പോർട്ടിലെ നിർദേശങ്ങളോടുള്ള ഔദ്യോഗിക നിലപാടുകൾ സ്വീകരിക്കുകയെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആൻ്റണി അറയ്ക്കൽ പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശിപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ഒന്നര വർഷം മുമ്പ് സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഖാദർ കമ്മിറ്റി മുന്നോട്ടുവച്ച സ്‌കൂൾ സമയമാറ്റം സം സ്ഥാനത്തു പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/India/India-2024-08-09-09:37:48.jpg
Keywords: കെസിബിസി
Content: 23613
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ സ്വാധീനത്തില്‍ അധികാരികൾക്കു നിസംഗത: ആശങ്കയറിയിച്ച് ആഫ്രിക്കൻ സഭ
Content: കേപ് ടൌണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള വ്യക്തികളുടെ സാന്നിധ്യവും സാമ്പത്തിക പ്രവർത്തനങ്ങളും സംബന്ധിച്ച് നടപടിയെടുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് ആഫ്രിക്കന്‍ സഭ. സതേൺ ആഫ്രിക്കൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് (എസ്എസിബിസി) അംഗങ്ങളുടെ ഓഗസ്റ്റ് 5 - 9 പ്ലീനറി സെഷനിലെ ഉദ്ഘാടന പ്രസംഗത്തിലാണ് ബിഷപ്പ് സിതെംബെലെ സിപുക ഇക്കാര്യം ഉന്നയിച്ചത്. മൊസാംബിക്കിലെയും നൈജീരിയയിലെയും പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി സംഘം വലിയ വിപത്താണ് ഉണ്ടാക്കുന്നതെന്ന് ബിഷപ്പ് സിപുക്ക പറഞ്ഞു. രാജ്യത്ത് വർദ്ധിച്ചുവരുന്ന സായുധ കവർച്ചകൾ, തട്ടിക്കൊണ്ടുപോകൽ, മറ്റ് ആക്രമണങ്ങള്‍ എന്നിവയ്‌ക്കു പുറമേ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ സാന്നിധ്യം അവഗണിക്കാൻ പാടില്ലാത്ത ആശങ്കയാണെന്ന് എസ്എസിബിസി പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് വെളിപ്പെടുത്തി. മൊസാംബിക്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധം ആശങ്കയുളവാക്കുന്നു. മൊസാംബിക്കിലെ ഉള്‍പ്പെടെ സാധാരണ ജനങ്ങൾക്കിടയിൽ വളരെയധികം ദുരിതമാണ് ഇവര്‍ കൊണ്ടുവരുന്നത്. രാജ്യത്തു സമാധാനം കൊണ്ടുവരുവാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ജിഹാദി ആക്രമണങ്ങളേക്കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. മാലി, ബുര്‍ക്കിനാ ഫാസോ, നൈജര്‍, ചാഡ്‌, കാമറൂണ്‍, നൈജീരിയ തുടങ്ങിയ വടക്ക് - പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇസ്ലാമിക തീവ്രവാദം വ്യാപിച്ചിരുന്നത്. എന്നാല്‍ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി ജിഹാദി ആക്രമണങ്ങള്‍ വ്യാപിക്കുന്നത് തുടരുകയാണെന്നും 2022 നവംബര്‍ മുതല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബെനിന്‍ വരെ ജിഹാദി ആക്രമണങ്ങള്‍ എത്തിയിട്ടുണ്ടെന്നും എ‌സി‌എന്‍ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2024-08-09-14:15:14.jpg
Keywords: ആഫ്രിക്ക