Contents

Displaying 23161-23170 of 24978 results.
Content: 23594
Category: 1
Sub Category:
Heading: ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തെ അപലപിച്ച് വത്തിക്കാനും
Content: വത്തിക്കാന്‍ സിറ്റി: പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനവേളയിൽ ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് നടത്തിയ ചില രംഗങ്ങൾ വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചുവെന്ന് വത്തിക്കാന്‍. മഹത്തരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, എല്ലാ മനുഷ്യരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് മത്സരവേദിയിൽ, വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങളും, രംഗങ്ങളും ഒഴിവാക്കപ്പെടണമെന്ന് വത്തിക്കാൻ കാര്യാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഒളിമ്പിക്സ് മത്സരങ്ങൾ എന്നത് സാഹോദര്യത്തിന്റെ സംഗമവേദിയെന്ന നിലയിൽ, മറ്റുള്ളവരോടുള്ള ബഹുമാനം അതിന്റെ ശ്രേഷ്ഠതയിൽ നിലനിർത്തിക്കൊണ്ടു വേണം ആവിഷ്കാരസ്വാതന്ത്ര്യം ഉപയോഗിക്കേണ്ടതെന്നും പ്രസ്താവനയിൽ വത്തിക്കാന്‍ സൂചിപ്പിച്ചു. പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ അന്ത്യ അത്താഴത്തെ പരിഹസിച്ചുള്ള അവതരണമാണ് വിവാദമായത്. ക്രൈസ്തവ സമൂഹത്തിനുണ്ടായ ഈ വേദനകളിൽ പങ്കുചേർന്നുകൊണ്ട് ഇസ്ലാം നേതാക്കളും, കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്ത് വരികയും, പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒളിമ്പിക്‌സിന്റെ സംഘടകരും തുടർന്ന് ഖേദപ്രകടനം നടത്തിയിരുന്നു.

Image: /content_image/News/News-2024-08-05-20:14:32.jpg
Keywords: വത്തിക്കാ
Content: 23595
Category: 1
Sub Category:
Heading: ത്രീയേക ദൈവത്തിന് സ്തുതി: ഗോള്‍ഡന്‍ നേട്ടത്തില്‍ കുരിശ് വരച്ച് ജോക്കോവിച്ചിന്റെ സാക്ഷ്യം
Content: പാരിസ്: ഒളിംപിക്‌സ് പുരുഷ വിഭാഗം ടെന്നിസ് ഫൈനലിൽ സുവര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ നൊവാക് ജോക്കോവിച്ച് കളിക്കളത്തില്‍ ആവര്‍ത്തിച്ച് പ്രഘോഷിച്ചത് തന്റെ ക്രൈസ്തവ വിശ്വാസം. ഇന്നലെ ആഗസ്റ്റ് 4 ഞായറാഴ്ച നടന്ന ഒളിംപിക്‌സ് പുരുഷ വിഭാഗം ടെന്നിസ് ഫൈനലിൽ സെര്‍ബിയന്‍ ഇതിഹാസ താരവും ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ അതികായനുമായി അറിയപ്പെടുന്ന നൊവാക് ജോക്കോവിച്ച് സ്പാനിഷ് താരം കാർലോസ് അൽകാരസിനെ തോല്‍പ്പിച്ചാണ് സുവര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്. ഇരു സെറ്റുകളിലും ടൈബ്രേക്കറില്‍ ജയിച്ചു കയറിയ ജോക്കോവിച്ച് അവസാനം വിജയം സ്വന്തമാക്കിയതിന് ശേഷം ത്രീയേക ദൈവത്തിന് നന്ദിയര്‍പ്പിക്കുകയായിരിന്നു. മത്സരത്തിൽ വിജയിച്ച നിമിഷം മുട്ടുകുത്തി കരഞ്ഞുക്കൊണ്ടാണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും താരം നന്ദിയർപ്പിച്ചത്. മെഡൽ സ്വീകരിക്കാൻ ഒരുങ്ങിയപ്പോഴും ലോക സൂപ്പർ താരം ത്രീത്വ സ്തുതി അർപ്പിച്ചിരുന്നു.

Novak Djokovic, a devout Orthodox Christian, gets down on his hands and knees to thank God after his victory at the Paris Olympics.

The Serbian tennis champion, has won his first Olympic gold medal, after competing in 5 separate Olympic Games. pic.twitter.com/shsTXXu3MK
— Oli London (@OliLondonTV) August 4, 2024

ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തിന്റെ വിവാദങ്ങൾ തുടരുമ്പോൾ തന്നെ, ത്രീയേക ദൈവത്തെ മഹത്വപ്പെടുത്തിയ താരത്തിന്റെ ക്രൈസ്തവ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഇത് കൂടാതെ താന്‍ ധരിച്ചിരിന്ന കുരിശ് രൂപം ടി ഷര്‍ട്ടിന് പുറത്തേക്ക് എടുത്ത് കാണിച്ചും താരം തന്റെ ക്രൈസ്തവ സാക്ഷ്യം പ്രകടിപ്പിച്ചു. തന്റെ ആഴമേറിയ ക്രൈസ്തവ വിശ്വാസം, താരം പ്രകടിപ്പിക്കുന്നത് ഇതാദ്യമായിട്ടല്ല. ഒളിമ്പിക്സ് സെമിഫൈനലിൽ ഇറ്റാലിയന്‍ താരം ലോറെൻസോ മുസെറ്റിയെ പരാജയപ്പെടുത്തിയ ശേഷം, ജോക്കോവിച്ച് തൻ്റെ കുരിശ് രൂപമുള്ള മാലയില്‍ ചുംബിച്ചുകൊണ്ട് "എല്ലാം ശരിയാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു” എന്നു പറഞ്ഞിരിന്നു. രണ്ടാം റൗണ്ടിൽ നദാലിനെ തോൽപിച്ച ശേഷം തൻ്റെ കുരിശില്‍ ചുംബിക്കുകയും ആകാശത്തേക്ക് വിരല്‍ ഉയര്‍ത്തിചൂണ്ടിക്കാണിക്കുകയും ചെയ്തു.

Image: /content_image/News/News-2024-08-05-22:07:17.jpg
Keywords: ഒളിമ്പി
Content: 23596
Category: 1
Sub Category:
Heading: ഇ‌ഡബ്ല്യു‌ടിഎന്നിന്റെ സ്ഥാപക ബോർഡ് അംഗമായ റിച്ചാർഡ് ഡിഗ്രാഫ് വിടവാങ്ങി
Content: ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയായ ഇ‌ഡബ്ല്യു‌ടിഎന്നിന്റെ സ്ഥാപക ബോർഡ് അംഗമായ റിച്ചാർഡ് ഡിഗ്രാഫ് വിടവാങ്ങി. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദർ ആഞ്ചലിക്ക ഇ‌ഡബ്ല്യു‌ടി‌എന്‍ നെറ്റ്‌വർക്ക് ആരംഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച റിച്ചാർഡ് ഡിഗ്രാഫ് 94-ാം വയസ്സിലാണ് അന്തരിച്ചത്. 1980-ൽ വിസ്കോൺസിനിൽ ഫാമിലി റോസറി കൂട്ടായ്മയില്‍വെച്ചാണ് ഡിഗ്രാഫ് മദർ ആഞ്ചെലിക്കയെ കണ്ടുമുട്ടുന്നത്. ഇ‌ഡബ്ല്യു‌ടി‌എന്‍ ആദ്യത്തെ സാറ്റലൈറ്റ് ഡിഷ് വാങ്ങാൻ ധനസഹായം തേടുന്ന സമയത്ത് മദർ ആഞ്ചെലിക്കയ്ക്കു നിർണായകമായ ആദ്യകാല പിന്തുണ നൽകിയ ഡി റാൻസ് ഫൗണ്ടേഷൻ എന്ന കത്തോലിക്കാ ജീവകാരുണ്യ സംഘടനയുമായി ബന്ധപ്പെടുത്തിയത് ഡിഗ്രാഫ് ആയിരുന്നു. ഇ‌ഡബ്ല്യു‌ടി‌എന്‍ പിറവിയെടുക്കുന്ന നിർണ്ണായക നിമിഷങ്ങളിലും പിന്നീടുള്ള പതിറ്റാണ്ടുകളിലും, ആദ്യത്തെ കത്തോലിക്ക സാറ്റലൈറ്റ് ടെലിവിഷൻ ശൃംഖലയെ നിലത്തുനിർത്തുന്നതിലും നയിക്കുന്നതിലും ഡിഗ്രാഫ് സുപ്രധാന പങ്ക് വഹിച്ചു. വിവിധ ജീവകാരുണ്യ ഫൗണ്ടേഷനുകൾ, ചാരിറ്റികൾ എന്നിവയുമായി ചേര്‍ന്ന് ഇ‌ഡബ്ല്യു‌ടി‌എന്‍ പ്രവർത്തിക്കുന്നതിന് മുന്‍പ്, ഡിഗ്രാഫിന് ഉന്നത വിദ്യാഭ്യാസത്തിൽ മികച്ച കരിയർ ഉണ്ടായിരുന്നു. 1970-കളിൽ കെൻ്റക്കിയിലെ തോമസ് കോളേജിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. അദ്ദേഹം മുമ്പ് ബെനഡിക്‌ടൈൻ യൂണിവേഴ്‌സിറ്റി, സെൻ്റ് മേരീസ് കോളേജ്, ട്രൈ-സ്റ്റേറ്റ് കോളേജ്, ഡി പോൾ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളിൽ അക്കാദമിക്, ഡെവലപ്‌മെൻ്റ് തസ്തികകൾ വഹിച്ചിട്ടുണ്ട്. 1981-ല്‍ ക്ലാരാ സന്യാസിനീ സമൂഹാംഗമായ മദര്‍ ആഞ്ചലിക്കയായിരിന്നു ഇ‌ഡബ്ല്യു‌ടി‌എന്‍ ഗ്ലോബല്‍ കത്തോലിക്ക് നെറ്റ് വര്‍ക്ക്‌ എന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശ്രംഖലക്ക് അലബാമയില്‍ ആരംഭം കുറിച്ചത്. ഇന്ന്‍ ഇ.ഡബ്ല്യു.റ്റി.എൻ (ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക്) ലോകത്തിൽ 144 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കത്തോലിക്കാ ടെലിവിഷൻ ചാനലാണ്. മാധ്യമ രംഗത്തിലൂടെ മഹത്തായ സുവിശേഷ പ്രവർത്തനം നടത്തി ശ്രദ്ധേയയായ മദർ ആഞ്ചലിക്ക 2016 മാര്‍ച്ച് 27നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

Image: /content_image/News/News-2024-08-06-11:06:04.jpg
Keywords: മാധ്യമ, ഇ‌ഡബ്ല്യു‌ടി‌എന്‍
Content: 23597
Category: 1
Sub Category:
Heading: ഇന്ത്യയിലെ മതപീഡനത്തില്‍ ഇടപെടണം: യു‌എസ് ക്രൈസ്തവ നേതാക്കള്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിന് കത്തയച്ചു
Content: ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന മതപീഡനത്തില്‍ ഇടപെടണമെന്നു അഭ്യര്‍ത്ഥിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിന് കത്ത് അയച്ച് മുന്നൂറോളം യു‌എസ് ക്രൈസ്തവ നേതാക്കള്‍. ഫെഡറേഷൻ ഓഫ് ഇന്ത്യൻ - അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ കീഴില്‍ മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പുവെച്ച കത്താണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയെ "പ്രത്യേക പരിഗണനയുള്ള രാജ്യമായി" അഥവാ 'സിപിസി' ആയി പ്രഖ്യാപിക്കാൻ സെക്രട്ടറി ആൻ്റണി ബ്ലിങ്കനോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ഡെട്രോയിറ്റ് കാത്തലിക്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈന്ദവ മേൽക്കോയ്മ മുന്‍ നിര്‍ത്തിയുള്ള നയങ്ങൾക്കു മുന്നിൽ, ഇന്ത്യൻ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം പിന്തുടരാൻ പാടുപെടുമ്പോൾ, മത ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യൻ ഭരണകൂടത്തോടുള്ള യുഎസ് ആരാധനയാൽ കുഴിച്ചു മൂടപ്പെടുകയാണെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ - അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫിയക്കോണ) എക്സിക്യൂട്ടീവ് ഡയറക്ടർ നീൽ ക്രിസ്റ്റി പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടലാണ് സംഘടന ആവശ്യപ്പെടുന്നത്. മൂന്ന് ആർച്ച് ബിഷപ്പുമാരും ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോയ് ആലപ്പാട്ട് ഉള്‍പ്പെടെ 18 ബിഷപ്പുമാരും 167 വൈദികരും ക്രൈസ്തവ കൂട്ടായ്മകളുടെ അധ്യക്ഷന്മാരും നാല്‍പ്പതിലധികം ക്രിസ്ത്യൻ സംഘടനകളിൽ നിന്നുള്ള നേതാക്കളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. വർഷങ്ങളായി, ഇന്ത്യയിലെ ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ അക്രമാസക്തമായ പീഡനത്തിൻ്റെ സമ്മർദ്ധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നു ഫിയാക്കോണ ബോർഡ് അംഗവും ദക്ഷിണേഷ്യൻ കാര്യങ്ങളുടെ വിശകലനത്തിൽ വൈദഗ്ധ്യമുള്ള പത്രപ്രവർത്തകനുമായ പീറ്റർ ഫ്രീഡ്രിക്ക് ചൂണ്ടിക്കാണിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ വിരുദ്ധ പീഡനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.

Image: /content_image/News/News-2024-08-06-12:28:19.jpg
Keywords: ഭാരത
Content: 23598
Category: 1
Sub Category:
Heading: ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കുവാന്‍ സംഗീത നിശയുമായി അമേരിക്കന്‍ വൈദികര്‍
Content: ടെക്സാസ്: അമേരിക്കയിലെ ടെക്സാസസിലെ ഗർഭധാരണ കേന്ദ്രങ്ങൾക്കായി പണം സ്വരൂപിക്കുവാന്‍ സംഗീത നിശയുമായി ആറ് കത്തോലിക്ക വൈദികർ. ഓഗസ്റ്റ് 6-9 തീയതികളിൽ നടക്കുന്ന സംഗീത നിശയില്‍ ഫാ. ഡേവിഡ് മൈക്കൽ മോസസ്, ഫാ. വിക്ടർ പെരസ്, ഫാ. കെവിൻ ലെനിയസ്, ഫാ. മാക്സ് കാർസൺ, ഫാ. മൈക്ക് എൽസ്നർ, ഫാ. അർമാൻഡോ അലജാൻഡ്രോ എന്നിവർ അടങ്ങുന്ന ബാൻഡാണ് പരിപാടി അവതരിപ്പിക്കുക. "ജീവന് വേണ്ടി കച്ചേരി" എന്ന പേരിലുള്ള പരിപാടി ഇന്നു ഓഗസ്റ്റ് 6-ന് ടെക്സസിലെ ഹട്ടോയിലുള്ള സെൻ്റ് പാട്രിക്സ് കാത്തലിക് ദേവാലയത്തിന്റെ പാരിഷ് ഹാളിലാണ് ആദ്യം അവതരിപ്പിക്കുക. കത്തോലിക്കർ എന്ന നിലയിൽ ഗർഭഛിദ്രത്തിനെതിരെ നിലകൊള്ളാൻ മാത്രമല്ല, ജീവൻ നൽകുന്നതിന് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ അമ്മമാരെ സഹായിക്കുന്നതിനും നിലകൊള്ളുകയാണെന്നും ഗർഭധാരണ കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ, അമ്മയ്ക്കും കുഞ്ഞിനും വേണ്ടി സമഗ്രമായ പരിചരണവും സഹായവും ഉറപ്പുവരുത്തുവാന്‍ തങ്ങൾക്ക് കഴിയുന്നുണ്ടെന്നും ഫാ. കെവിൻ ലെനിയസ് പറഞ്ഞു. ഗർഭാവസ്ഥയില്‍ പ്രതിസന്ധി നേരിടുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി "കൺസേർട്ട് ഫോർ ലൈഫ്" ഇതിനോടകം 640,000 ഡോളര്‍ സമാഹരിച്ചിരിന്നു. നാളെ ആഗസ്റ്റ് 7ന് ടെക്സാസിലെ ഇർവിംഗിലുള്ള ഇർവിംഗ് കൺവെൻഷൻ സെൻ്ററിലും ഓഗസ്റ്റ് 9-ന് ഹൂസ്റ്റണിലെ ബയൂ മ്യൂസിക് സെന്‍ററിലും വൈദിക ബാന്‍ഡ് പരിപാടി അവതരിപ്പിക്കും. ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപതയിലെ വൈദികനായ ഫാ. മോസസ്, ഇൻസ്റ്റാഗ്രാം റീലുകളിലൂടെ സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം ആരംഭിച്ച “കണ്‍സേര്‍ട്ട് ഫോർ ലൈഫ്” ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. ആരംഭം വ്യക്തിഗത ബാൻഡായിട്ടായിരിന്നുവെങ്കിലും കാലക്രമേണ തന്നോടൊപ്പം ചേരാൻ സംഗീതജ്ഞർ കൂടിയായ തൻ്റെ സഹ സെമിനാരിക്കാരെ ഫാ. മോസസ് ക്ഷണിക്കാൻ തുടങ്ങി. ഇത് യാഥാര്‍ത്ഥ്യമായപ്പോള്‍ വൈദിക ശുശ്രൂഷയോടൊപ്പം തങ്ങള്‍ക്ക് ലഭിച്ച താലന്ത് വേണ്ടവിധം ഉപയോഗിച്ച് അനേകരെ സ്വാധീനിക്കുകയാണ് ഇവര്‍.

Image: /content_image/News/News-2024-08-06-14:26:56.jpg
Keywords: വൈദി, അമേരിക്ക
Content: 23599
Category: 1
Sub Category:
Heading: വയനാട് - വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍: കത്തോലിക്ക സഭ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും
Content: കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെ‌സി‌ബി‌സി തീരുമാനിച്ചു. ആഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍, വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതാണ്. ഈ വീടുകള്‍ക്ക് ആവശ്യമായവീട്ടുപകരണങ്ങള്‍ ലഭ്യമാക്കുന്നതുമാണ്. സഭയുടെ ആശുപത്രികളില്‍ സേവനംചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സേവനം ആവശ്യപ്രകാരം ലഭ്യമാക്കും. സഭ ഇതിനോടകം നല്‍കിവരുന്ന ട്രൗമാ കൗണ്‍സിലിംഗ് സേവനം തുടരുന്നതാണ്. കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്‍ഡ് ഡെ വലപ്‌മെന്റ് കമ്മീഷന്റെ കീഴിലാണ് പ്രസ്തുത സേവനവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളെല്ലാം കേരള സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സഭയുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുന്നത്. വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടല്‍ മൂലം സര്‍വവും നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തില്‍ കേരള കത്തോലിക്കാസഭ പങ്കുചേരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. ഒരായുസ്സുകൊണ്ട് അധ്വാനിച്ചു സമ്പാദിച്ച ഭൂമിയും ഭവനവും ജീവനോപാദികളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരുടെ കണ്ണീരുണക്കാന്‍ ആശ്വാസവാക്കുകള്‍ പര്യാപ്തമല്ലായെങ്കിലും മലയാളിയുടെ മനസ്സിന്റെ നന്മ ഇതിനോടകം പലരുടെയും സഹായ വാഗ്ദാനങ്ങളിലൂടെ പ്രകാശനമായിട്ടുണ്ട്. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദുരിതത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഇതിനോടകം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വലിയ പ്രതീക്ഷ നല്കുന്നു. സുമനസ്സുകളായ എല്ലാവരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കേരള കത്തോലിക്കാസഭ പ്രതാജ്ഞാബദ്ധമാണ്. കെ.സി.ബി.സി യോഗത്തില്‍ സീറോമലബാര്‍ സഭ അധ്യക്ഷന്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കേരള റീജണല്‍ ലാറ്റിന്‍ കത്തോലിക്ക ബിഷപ്പ്‌സ് ്കൗണ്‍സില്‍ (KRLCBC )പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവരുള്‍പ്പെടെ 36 മെത്രാന്മാര്‍ സംബന്ധിച്ചു.
Image: /content_image/News/News-2024-08-06-16:25:33.jpg
Keywords: കെ‌സി‌ബി‌സി
Content: 23600
Category: 1
Sub Category:
Heading: കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ അപലപിച്ച് ബ്രിട്ടീഷ് മെത്രാന്മാര്‍
Content: ലണ്ടന്‍: ബ്രിട്ടനിലെ സൗത്ത് പോർട്ടിൽ നടക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ അപലപിച്ച് കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള കമ്മറ്റിയുടെ അധ്യക്ഷന്‍ ബിഷപ്പ് പോൾ മക്അലീനൻ. 3 പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിപ്പിച്ചതിനെ തുടർന്നാണ് രാജ്യത്തു കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്‌ച അഭയാർത്ഥികളെ പാർപ്പിച്ചിരുന്ന രണ്ടു ഹോട്ടലുകൾ ആക്രമിക്കുകയും ജനാലകൾക്കു തീവയ്ക്കുകയും ചെയ്തു. തുടര്‍ന്നും വലിയ രീതിലുള്ള ആക്രമണം രാജ്യത്തു നടന്നു. ഇത്തരം അക്രമങ്ങൾ നമ്മുടെ സമൂഹത്തിൻ്റെ മൂല്യങ്ങൾക്ക് ഭീഷണിയാണെന്നും യുകെയിൽ ഉടനീളം നടന്ന കലാപങ്ങളെ അപലപിക്കുന്നതായും ബിഷപ്പ് പോൾ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഭയാനകമായ അക്രമങ്ങളെ ഞാന്‍ അപലപിക്കുന്നു. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്നതാണ് ഈ ആക്രമണം. രാജ്യത്തിന്റെ പൗരജീവിതത്തിന് അടിവരയിടുന്ന മൂല്യങ്ങളോടുള്ള പൂർണ്ണമായ അവഗണനയാണ് അക്രമികള്‍ പ്രകടിപ്പിക്കുന്നതെന്നു ബിഷപ്പ് പറഞ്ഞു. കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വാഗതം ചെയ്യുന്നതിനായി സമൂഹത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും പ്രവർത്തകരെയും അദ്ദേഹം പ്രശംസിച്ചു. ആക്രമണത്തെത്തുടർന്ന്, ലിവർപൂളിലെ സഹായ മെത്രാനായ ബിഷപ്പ് ടോം നെയ്‌ലോൺ, സമാധാനത്തിനായി ആഹ്വാനം നല്‍കി. സമൂഹത്തിൽ യോജിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഹിംസാത്മക മാർഗങ്ങളുണ്ടെന്നും സമാധാനം കൊണ്ടുവരുവാന്‍ അപ്രകാരമുള്ള മാര്‍ഗ്ഗങ്ങളാണ് അവലംബിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുകെയിലെ കുടിയേറ്റം നിയന്ത്രിക്കണമെന്നും ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ പതിനായിരക്കണക്കിന് കുടിയേറ്റക്കാർ എത്തുന്നു എന്നും പൊതുവേ പരാതികൾ ഉയർന്ന് വരുന്നുണ്ട്. ഇതിനിടെ നിരവധി കടകൾ പ്രതിഷേധകർ തകർക്കുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ അഭയ കേന്ദ്രമായിരുന്ന ഹോട്ടൽ മാസ്ക് ധരിച്ചെത്തിയ കുടിയേറ്റ വിരുദ്ധർ തകർത്തു. പല നഗരങ്ങളിലും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരിന്നു.
Image: /content_image/News/News-2024-08-06-20:18:51.jpg
Keywords: മെത്രാ
Content: 23601
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ സന്ദർശനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഇന്തോനേഷ്യൻ കത്തോലിക്ക ദേവാലയങ്ങളെ ലക്ഷ്യമിട്ട് തീവ്രവാദികള്‍
Content: ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ രണ്ട് കത്തോലിക്കാ ദേവാലയങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക തീവ്രവാദികള്‍ നടത്താനിരിന്ന ആക്രമണം തീവ്രവാദ വിരുദ്ധ യൂണിറ്റ് പരാജയപ്പെടുത്തി. സെപ്‌റ്റംബർ 2 മുതൽ 13 വരെ തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കും നടത്താനിരിക്കുന്ന പാപ്പയുടെ അപ്പസ്‌തോലിക യാത്രയ്‌ക്ക് മുന്നോടിയായി ആസൂത്രണം ചെയ്ത ആക്രമണമാണ് ഇന്തോനേഷ്യയുടെ ദേശീയ പോലീസിൻ്റെ തീവ്രവാദ വിരുദ്ധ യൂണിറ്റായ ഡെൻസസ്-88 പരാജയപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ബ്രിഗേഡിയർ ജനറൽ ട്രൂനോയുഡോ വിസ്നു ആൻഡിക്കോ നല്‍കിയ പ്രതികരണത്തില്‍ "രണ്ട് പള്ളികൾ ലക്ഷ്യമിട്ടിരുന്നു" എന്നു മാത്രമായിരിന്നു വെളിപ്പെടുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. തീവ്രവാദ പ്രവർത്തനത്തിന് മാർപാപ്പയുടെ സന്ദർശനവുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളെ പോലീസ് തള്ളിയെങ്കിലും ആശങ്ക ശക്തമാണ്. കിഴക്കൻ ജാവയിലെ കത്തോലിക്ക വിശ്വാസികള്‍ ഏറെയുള്ള ഭാഗത്താണ് ആക്രമണം പരാജയപ്പെടുത്തിയത്. അറസ്റ്റിലായ മൂന്ന് പ്രതികളും തീവ്രവാദ രാഷ്ട്രീയ ബന്ധമുള്ളവരാണെന്ന് ജനറൽ ആൻഡിക്കോ വിശദീകരിച്ചു. ദൗല ഇസ്ലാമിയ എന്ന ഇസ്ലാമിക് സംഘടനയിലെ അംഗങ്ങളാണ് ഇവര്‍. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സെപ്തംബർ 3 മുതൽ 6 വരെയുള്ള തീയതികളിലാണ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുന്നത്. ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തിലേക്ക് ആദ്യമായി സന്ദര്‍ശനം നടത്തിയത് പോൾ ആറാമൻ പാപ്പയായിരിന്നു. 1970 ഡിസംബർ 3-നായിരിന്നു സന്ദര്‍ശനം. 1989 ഒക്ടോബർ 8 മുതൽ 12 വരെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചു. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 87.02% ആളുകളാണ് ഇസ്ലാം മതം പിന്തുടരുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കര്‍.

Image: /content_image/News/News-2024-08-07-10:21:15.jpg
Keywords: ഇന്തോനേ
Content: 23602
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ വൈദിക വേട്ടയാടല്‍ വീണ്ടും; 13 വൈദികരെ കൂടി അകാരണമായി അറസ്റ്റ് ചെയ്തു
Content: മനാഗ്വേ: സ്വേച്ഛാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയിൽ വൈദികരെ അകാരണമായി അറസ്റ്റ് ചെയ്ത് വീണ്ടും ഭരണകൂട വേട്ട. മതഗൽപ രൂപതയിൽപ്പെട്ട സാൻ റമോൺ, സാൻ ഇസിദോർ എന്നീ ഇടവകകളുടെ വികാരിമാരായ ഫാ. ഉളീസെസ് റെനേ വേഗ മത്തമോറോസ്, ഫാ. എദ്ഗാർഡ് സകാസ എന്നീ വൈദികര്‍ ഉള്‍പ്പെടെ 13 വൈദികരെയും ഡീക്കൻമാരെയും ആഗസ്റ്റ് 1-ന് വ്യാഴാഴ്‌ച അറസ്റ്റു ചെയ്തതായി കത്തോലിക്ക മാധ്യമമായ 'ക്രക്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 2019-ൽ കോസ്റ്റാറിക്കയിൽ നാടുകടത്തപ്പെട്ട ഏഴ് നിക്കരാഗ്വേൻ മനുഷ്യാവകാശ പ്രവർത്തകർ ചേർന്ന് സ്ഥാപിച്ച നിക്കരാഗ്വേ നങ്കാ മാസ് (നിക്കരാഗ്വ നെവർ മോർ) എന്ന സംഘടനയാണ് വൈദികരുടെ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്. തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും മതഗൽപ്പ രൂപതയിലാണ് ശുശ്രൂഷ ചെയ്യുന്നത്. പല ഇടവകകളും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തില്‍ വേട്ടയാടപ്പെടുന്നുണ്ട്. തടങ്കലിലായ ചില വൈദികരുടെ നിലവിലെ സാഹചര്യത്തെ കുറിച്ച് ഒരു വിവരവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 24 വർഷമായി മധ്യ അമേരിക്കൻ രാജ്യത്ത് പ്രവർത്തിക്കുന്ന റേഡിയോ മരിയ എന്ന റേഡിയോ സ്റ്റേഷൻ്റെ നിയമപരമായ പദവി ഭരണകൂടം റദ്ദാക്കിയിരിന്നു. 2023 ഫെബ്രുവരിക്കും 2024 ജനുവരിക്കും ഇടയിൽ ഒർട്ടെഗയുടെ ഭരണകൂടം 34 വൈദികരെങ്കിലും നാടുകടത്തിയിട്ടുണ്ടെന്നാണ് നിക്കരാഗ്വേൻ മാധ്യമമായ കോൺഫിഡൻഷ്യലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണകൂടത്തിൻ്റെ ഏകാധിപത്യ നീക്കത്തിന് മുന്‍പ് മതഗൽപയിൽ 70 വൈദികര്‍ ഉണ്ടായിരുന്നുവെന്ന് നിക്കരാഗ്വേയിലെ സഭയുടെ പീഡനം നിരീക്ഷിക്കുന്ന കത്തോലിക്ക പ്രവർത്തകയായ അഭിഭാഷക മാർത്ത പട്രീഷ്യ മോളിന വെളിപ്പെടുത്തി. നിലവില്‍ 22 പേര്‍ മാത്രമേ ബാക്കിയുള്ളൂ. ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനത്തിനൊപ്പം നിലകൊണ്ടതിനും നാടുകടത്തുന്നതിന് വിസമ്മതം കാണിച്ചതിന്റെ പേരിലും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസ് 500 ദിവസമാണ് അന്യായമായി തടവിലാക്കപ്പെട്ടത്.
Image: /content_image/News/News-2024-08-07-13:00:53.jpg
Keywords: നിക്കരാഗ്വേ
Content: 23603
Category: 1
Sub Category:
Heading: മിസിസിപ്പി നദിയില്‍ 14 അടി ഉയരമുള്ള അരുളിക്കയില്‍ 130 മൈൽ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം ഒരുങ്ങുന്നു
Content: മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ദിവ്യകാരുണ്യ പ്രദിക്ഷണം ഒരുങ്ങുന്നു. ഓഗസ്റ്റ് 14ന് ലൂസിയാനയിലെ ബാറ്റൺ റൂജിൽ ആരംഭിച്ച് അടുത്ത ദിവസം വൈകുന്നേരം ന്യൂ ഓർലിയാന്‍സ് എത്തുന്ന രീതിയിലാണ് ദിവ്യകാരുണ്യ പ്രദിക്ഷണം. 14 അടി ഉയരമുള്ള വലിയ അരുളിക്കയാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ഉപയോഗിക്കുക. അമേരിക്കയില്‍ നടക്കുന്ന ദേശീയ ത്രിവത്സര ദിവ്യകാരുണ്യ നവോത്ഥാന പരിപാടികളോട് അനുബന്ധിച്ചാണ് നദീജല ദിവ്യകാരുണ്യ പ്രദിക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. നമ്മുടെ ദിവ്യകാരുണ്യമായ കർത്താവിനെ പങ്കുവെക്കാനുള്ള ദൗത്യത്തിനായി ബിഷപ്പുമാർ അയയ്ക്കുകയാണെന്നും ഈ വർഷത്തെ പത്താം വാർഷിക ഘോഷയാത്ര ലൂസിയാന സംസ്ഥാനത്തെയും അനുഗ്രഹിച്ചുകൊണ്ട് മിസിസിപ്പി നദിയിലൂടെ നീങ്ങുമെന്നും സംഘാടകരില്‍ ഒരാളായ ഫാ. ജോഷ് ജോൺസൺ പറഞ്ഞു. ബോട്ടിലൂടെ നീങ്ങുന്ന ദിവ്യകാരുണ്യ ഈശോയെ കുറഞ്ഞത് 14 വള്ളങ്ങളെങ്കിലും അനുഗമിക്കും. 17 അടി ഉയരമുള്ള കുരിശ് വഹിക്കാൻ ഒരു പ്രത്യേക ബോട്ടും ദിവ്യകാരുണ്യത്തിന്റെ വരവ് അറിയിക്കാന്‍ മണിയുമായി മറ്റൊരു ബോട്ടും അകമ്പടിയായിട്ടുണ്ടാകും. 130 മൈൽ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണയുണ്ട്. ദിവസാവസാനം ബോട്ടുകൾ എത്തുമ്പോൾ, മിഖായേല്‍ മാലാഖയുടെ ദേവാലയത്തില്‍ തുടര്‍ച്ചയായ രാത്രി ആരാധന നടക്കുമെന്നും സംഘടകര്‍ അറിയിച്ചു. അതേസമയം ലൂസിയാന ഗവർണറും പ്രാദേശിക മേയർമാരും നദിയിലെ ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ പങ്കെടുക്കാൻ ആഹ്വാനം നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2024-08-07-16:22:37.jpg
Keywords: അമേരിക്ക