Contents
Displaying 23141-23150 of 24978 results.
Content:
23574
Category: 1
Sub Category:
Heading: ദുരിതബാധിതരെ സമര്‍പ്പിച്ച് ഓഗസ്റ്റ് 4 ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കെസിബിസിയുടെ ആഹ്വാനം
Content: കൊച്ചി: ഉരുള്‍പ്പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെയും മറ്റിടങ്ങളിലെയും ദുരിതബാധിതരെ ഓഗസ്റ്റ് 4 ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ സമര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കെസിബിസിയുടെ ആഹ്വാനം. കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവയാണ് ഇത് സംബന്ധിച്ച ആഹ്വാനം നല്‍കിയത്. വയനാട്/ കോഴിക്കോട് മേഖലകളിലെ രൂപതകൾ ഇടവകകളുടെയും സംഘടനകളുടെയും സാമൂഹ്യ സേവന വിഭാഗങ്ങളുടെയും സമർപ്പിത സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിൽ ഇതിനോടകം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയും പെട്ടന്നുള്ള ആശ്വാസപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും അതിനു നന്ദി അറിയിക്കുകയാണെന്നും കെസിബിസി അധ്യക്ഷന്റെ പ്രസ്താവനയില്‍ പറയുന്നു. ആ പ്രദേശത്തെ ആളുകളെ സംബന്ധിച്ച് ദീർഘകാല അടിസ്ഥാനത്തിലുള്ള ആശ്വാസപ്രവർത്തനങ്ങൾ ആകും അഭികാമ്യമായിരിക്കുന്നതെന്ന് കേരളത്തിലെ മെത്രാന്മാര്‍ക്കും സന്യാസ സമൂഹങ്ങളുടെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയേഴ്സിനും അയച്ച കത്തില്‍ കര്‍ദ്ദിനാള്‍ സൂചിപ്പിച്ചു. വീടുനഷ്‌ടപ്പെട്ടവർ, വസ്തുവും സമ്പത്തും നഷ്ടപ്പെട്ടവർ, ജീവനും ജീവിതവും നഷ്‌ടപ്പെട്ടവർ എന്നിങ്ങനെ അവിടത്തുകാർക്കുണ്ടായ നഷ്‌ടങ്ങൾ വാക്കുകൾക്ക് അതീതമാണ്. ഇത്തരം മുൻകാല സാഹചര്യങ്ങളിൽ റിലീഫ്/പുനരധിവാസ പ്രവർത്തനങ്ങൽക്ക് കെസിബിസി വളരെ ശ്ലാഘനീയമായ നേതൃത്വം വഹിച്ചിട്ടുണ്ട്. എല്ലാ രൂപതകളും സമർപ്പിത സന്ന്യാസ സമൂഹങ്ങളും വളരെ ആത്മാർഥ മായി സഹകരിക്കുകയും ചെയ്‌തിട്ടുണ്ട്. അപ്രകാരം ഈ ദുരന്തമുഖത്ത് നിസ്സഹായരായിപ്പോയ സഹോദരങ്ങൾക്ക് സഹായം എത്തിക്കുന്നതിന് കെസിബിസിയുടെ ജെപിഡി കമ്മീഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറ(KSSF)ത്തിനെ ചുമതലപ്പെടുത്തുകയാണെന്നും മൂലധനം കണ്ടെത്തുന്നതിന് സമര്‍പ്പിത സന്യാസ സമൂഹങ്ങളും സഹകരിക്കണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2024-08-01-10:05:58.jpg
Keywords: കെസിബിസി

23575
Category: 1
Sub Category:
Heading: മാരോണൈറ്റ് പാത്രിയാർക്കീസ് ഇസ്തിഫാൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
Content: എഹ്ദേന്‍: പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരിന്ന മാരോണൈറ്റ് പാത്രിയാർക്കീസ് ധന്യനായ ഇസ്തിഫാൻ അൽ ദുവയ്ഹിയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നാളെ നടക്കും. മാരോണൈറ്റ് പാത്രിയാർക്കേറ്റിൻറെ ആസ്ഥാനമായ ലെബനോനിലെ ബിക്കെർക്കേയിൽ നാളെ ആഗസ്റ്റ് രണ്ട് വെള്ളിയാഴ്‌ച നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ തിരുസംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ മർസെല്ലോ സെമരാറോ മുഖ്യകാർമ്മികത്വം വഹിക്കും. അമ്പത്തിയേഴാം പാത്രിയാർക്കീസായിരുന്ന ധന്യനായ ഇസ്തിഫാന്റെ നാമകരണത്തിനായി ഏറെ നാളുകളായി പൌരസ്ത്യ സഭകളില്‍ ഒന്നായ മാരോണൈറ്റ് സഭയിലെ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച് വരികയായിരിന്നു. 1630 ആഗസ്റ്റ് 2നു ലെബനോനിലെ എഹ്ദേനിലായിരുന്നു ഇസ്തിഫാൻ അൽ ദുവയ്ഹിയുടെ ജനനം. വൈദികാർത്ഥിയായ അദ്ദേഹം റോമിൽ കോളേജിൽ വൈദിക പരിശീലനത്തിനെത്തി. അതിനിടെ ഗുരുതര നേത്രരോഗ ബാധിതനായ ഇസ്തിഫാൻ സുഖം പ്രാപിക്കുകയും ഈ സൗഖ്യം പരിശുദ്ധ കന്യകാമറിയത്തിൻറെ അത്ഭുതകരമായ ഇടപെടലിലൂടെയാണ് സംഭവിച്ചതെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. 1656 മാർച്ച് 25-ന് പൗരോഹിത്യം സ്വീകരിച്ചു. 1668 ജൂലൈ 8-ന് മെത്രാനായി അഭിഷിക്തനായി. 1670-ൽ മാരോണൈറ്റ് പാത്രിയാർക്കീസായി തെരഞ്ഞെടുക്കപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിലെ ഭരണകൂടത്തിൻറെ അനീതികൾക്കെതിരെ ശക്തമായി ശബ്ദമുയർത്തിയ പാത്രിയാർക്കീസ് ഇസ്തിഫാൻ മാരോണൈറ്റ് സഭയുടെ പരിഷ്ക്കർത്താവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. സഭയ്ക്കെതിരായ നടപടികൾ അഴിച്ചുവിട്ട ഓട്ടോമൻ അധികാരികൾ അദ്ദേഹത്തെ തുടര്‍ച്ചയായി വേട്ടയാടിയിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ലെബനീസ് ചരിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം "മാരോണൈറ്റ് ചരിത്രത്തിൻ്റെ പിതാവ്", "മാരോണൈറ്റ് ചർച്ചിൻ്റെ സ്തംഭം", "രണ്ടാം ക്രിസോസ്റ്റം" എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരിന്നു. 73-ാമത്തെ വയസ്സിൽ 1704 മെയ് 3-നാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
Image: /content_image/News/News-2024-08-01-11:13:54.jpg
Keywords: മാരോണൈ

23576
Category: 1
Sub Category:
Heading: ഒളിമ്പിക്സിലെ ക്രൈസ്തവ നിന്ദയ്ക്കെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി
Content: മാഡ്രിഡ്: ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ അന്ത്യ അത്താഴത്തെ അവഹേളിച്ച് നടന്ന ക്രൈസ്തവ നിന്ദയ്ക്കെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി സമര്‍പ്പിച്ച് സ്പാനിഷ് സംഘടന. ക്രിസ്ത്യൻ ലോയേഴ്‌സ് സ്പാനിഷ് ഫൗണ്ടേഷനാണ് ഫ്രാൻസിനെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ മൗലികാവകാശങ്ങളുടെ ചാർട്ടറിലെ നിരവധി ഭാഗങ്ങള്‍ ഷോ ലംഘിച്ചുവെന്ന് അധികാരികൾക്ക് നൽകിയ പരാതിയിൽ സംഘടന ആരോപിച്ചു. ആർട്ടിക്കിൾ 10 ചിന്തയുടെയും മനസ്സാക്ഷിയുടെയും മതത്തിൻ്റെയും സ്വാതന്ത്ര്യത്തെയും ആർട്ടിക്കിൾ 22 സാംസ്കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിനെയുമാണ് സൂചിപ്പിക്കുന്നതെന്നും ഫ്രാന്‍സ് ഇതിനെയെല്ലാം ലംഘിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ പാരീസ് ഗെയിംസിൻ്റെ സംഘാടകർക്കെതിരെ ഒരു ലക്ഷത്തിലധികം ആളുകള്‍ ഒപ്പുവെച്ച പരാതി സ്വിറ്റ്സർലൻഡിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനത്ത് സമർപ്പിച്ചു. ഫ്രാൻസിലെ ഒളിമ്പിക് ഗെയിംസിൽ ക്രൈസ്തവ അവഹേളനത്തില്‍ ഉത്തരവാദികൾ ശിക്ഷിക്കപ്പെടാതിരിന്നാല്‍ അടുത്ത ഒളിമ്പിക്സ് ഗെയിംസിലും അത് ആവർത്തിക്കുമെന്ന് സ്പാനിഷ് ലീഗൽ എൻ്റിറ്റിയുടെ പ്രസിഡൻ്റായ പോളോണിയ കാസ്റ്റെല്ലാണോസ് മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഈശോയുടെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുക്കൊണ്ട് ദൃശ്യാവിഷ്ക്കാരം നടന്നത്. അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച് ഡ്രാഗ് ക്വീൻസിന്റെ വേഷവിധാനങ്ങളോടെയാണ് പാരഡി പ്രകടനം നടന്നത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല കമ്പനിയുടെ മേധാവിയുമായ ഇലോണ്‍ മസ്ക്, സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ്, അമേരിക്കന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗിലെ താരങ്ങള്‍, ഗവേഷകർ, വിവിധ മെത്രാന്‍മാര്‍ അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തുവന്നത്. ഭാരത കത്തോലിക്ക സമിതിയും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2024-08-01-16:16:43.jpg
Keywords: ഒളിമ്പി

23577
Category: 18
Sub Category:
Heading: വിലങ്ങാട് ദുരന്തം: ജനവിഭാഗങ്ങളുടെ ദുരിതം മുഖ്യമന്ത്രിയെ ധരിപ്പിച്ച് താമരശേരി രൂപത
Content: കോഴിക്കോട്: ശക്തമായ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് മലയോരമേഖലയിലെ കർഷകർ അടക്കമുള്ള ജനവിഭാഗങ്ങളുടെ ദുരിതം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള വൈദിക-അല്‌മായ പ്രതിനിധി സംഘം . ഇന്നലെ രാവിലെ കൽപ്പറ്റ ഗസ്റ്റ് ഹൗസിൽവച്ചാണു രൂപതാ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ നേരിൽ കണ്ട് കർഷകരുടെ ആശങ്കകൾ അറിയിച്ചത്. വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിമാരുടെ സംഘം സ്ഥലം സന്ദർശിച്ച് സത്വര നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബിഷപ്പിനെ അറിയിച്ചു. രൂപതാ സംഘത്തിൻ്റെ മുൻപിൽവെച്ച് മുഖ്യമന്ത്രി കോഴിക്കോട് കളക്ടറെ വിളിക്കുകയും നാശനഷ്ടം സംബന്ധിച്ച് റിപ്പോർട്ട് നൽകാനും തുടർ നടപടി സ്വീകരിക്കാനും നിർദേശം നൽകുകയും ചെയ്തു. രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കാവളക്കാട്ട്, എകെസിസി രൂ പത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ, യൗജിൻ, ലിബിൻ പുത്തൻപുരയിൽ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപതാ തലത്തിൽ ഏകോപന സമിതി പ്രവർത്തനം ആരംഭിച്ചതായും രൂപത അറിയിച്ചു. കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ, വായാട് പ്രദേശത്തു ഉണ്ടായ ഉരുൾപൊട്ടലിൽ 13 വീടുകൾ പൂർണ്ണമായും 9 വീടുകൾ ഭാഗികമായും നശിച്ചു. 44 വീടുകളിൽ തുടർന്ന് താമസിക്കാനാകാത്ത രീതിയിൽ ഒറ്റപ്പെട്ടു. 100 ഏക്കറിനു മേൽ കൃഷി ഭൂമി മണ്ണൊലിച്ചും പാറകൾ നിറഞ്ഞും ഉപയോഗ്യശൂന്യമായി. ഏകദേശം 10കോടി രൂപയുടെ മേൽ നാശ നഷ്ടം കാർഷിക മേഖലയിൽ മാത്രം ഉണ്ടായിട്ടുണ്ട്. റോഡുകൾ തകർന്നതിനാൽ ഒറ്റപെട്ട നിലയിലാണ് പല പ്രദേശങ്ങളും.
Image: /content_image/India/India-2024-08-02-08:38:30.jpg
Keywords: താമരശേരി

23578
Category: 18
Sub Category:
Heading: പുനരധിവാസ പ്രവർത്തനങ്ങൾക്കു കോട്ടയം അതിരൂപതയും
Content: കോട്ടയം: വയനാടിൻ്റെ വിവിധ ഭാഗങ്ങളിലെ ദുരന്തത്തിൽ ദുരതമനുഭവിക്കുന്നവർക്കു സുസ്ഥിര പുനരധിവാസം സാധ്യമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ കോട്ടയം അതിരൂപതയും. ഇതു സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് സർക്കുലറിലൂടെ അതിരൂപതയിൽ അറിയിച്ചു. ദുരിത ബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേരള കത്തോലിക്കാ മെത്രാൻ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെസിബിസിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെൻ്റ് കമ്മീഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറത്തിനൊപ്പം പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ കോട്ടയം അതിരൂപതയുടെ മലബാർ മേഖലയിലെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയും പങ്കാളിയാകും. കോട്ടയം അതിരൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും നാലിന് പ്രാർത്ഥനാദിനമായി ആചരിക്കും. അതിരൂപതയിലെ സന്ന്യാസ-സമർപ്പിത സമൂഹങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങി എല്ലാ പ്രസ്ഥാനങ്ങളിൽനിന്നും ധനസമാ ഹരണം നടത്തി പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരള സോഷ്യൽ സർവീസ് ഫോറത്തിന് കൈമാറുമെന്ന് കോട്ടയം അതിരൂപത സോഷ്യൽ ആക്‌ഷൻ കമ്മീഷൻ ചെയർമാൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2024-08-02-09:12:05.jpg
Keywords: അതിരൂപത

23579
Category: 18
Sub Category:
Heading: ദുരന്തത്തെ അതിജീവിക്കാൻ കൈക്കോര്‍ത്ത് ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസും
Content: സുൽത്താൻ ബത്തേരി: ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ തീരാദുരിതത്തിലാക്കിയ ഉരുൾപൊട്ടലിനെ അതിജീവിക്കാൻ ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസും. ദുരന്തം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽതന്നെ രൂപതയുടെ സാമൂഹിക സേവനവിഭാഗമായ ശ്രേയസ് ടീം അംഗങ്ങൾ കർമനിരതരായി. രാത്രിവരെ സന്നദ്ധ പ്രവർത്തകരെ സഹായിക്കാനും പ്രദേശത്തെ തത്സമയ വിവരങ്ങൾ അറിയിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുന്നതിനും സന്നദ്ധരായുണ്ട്. ക്യാമ്പുകളിലും കുടുംബങ്ങൾക്ക് ആശ്വാസകരമായ പ്രവർത്തനങ്ങൾ സ്വരൂപിക്കുന്നതിനും പ്രവർത്തിച്ചുവരുന്നു. കുടുംബങ്ങളുടെ പുനരധിവാസത്തി നായി സർക്കാർ സംവിധാനങ്ങളോടൊപ്പം നിന്നു പ്രവർത്തിക്കുമെന്നും അതിനായി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ഒന്നിക്കണമെന്നും ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് അഭ്യർത്ഥിച്ചു. എക്സസിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, കേന്ദ്ര, മേഖല പ്രവർത്തകരുടെ നേതൃത്വത്തിലാണ് വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളെ ശ്രേയസ് ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്.
Image: /content_image/India/India-2024-08-02-09:22:46.jpg
Keywords: ബത്തേരി

23580
Category: 1
Sub Category:
Heading: ഒളിമ്പിക്സിലെ ക്രിസ്തീയ അവഹേളനത്തില്‍ പ്രതിഷേധം; പരസ്യങ്ങള്‍ പിന്‍വലിച്ച് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി
Content: മിസിസിപ്പി: പാരീസ് ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ ക്രിസ്തീയ വിശ്വാസത്തെ അവഹേളിച്ച് നടന്ന അവതരണത്തില്‍ പ്രതിഷേധം അറിയിച്ച് അമേരിക്ക ആസ്ഥാനമായ മൊബൈൽ, ഇൻ്റർനെറ്റ് കമ്പനിയായ സി സ്‌പയർ. ഒളിമ്പിക്സിലേക്ക് നല്‍കിയ തങ്ങളുടെ എല്ലാ പരസ്യങ്ങളും പിൻവലിക്കാന്‍ തീരുമാനമെടുത്തുവെന്ന്‍ കമ്പനി വ്യക്തമാക്കി. പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ അന്ത്യ അത്താഴത്തെ പരിഹസിച്ചുള്ള അവതരണം തങ്ങളെ ഞെട്ടിച്ചുവെന്നും സി സ്‌പയർ തങ്ങളുടെ പരസ്യങ്ങൾ ഒളിമ്പിക്‌സിൽ നിന്ന് പിൻവലിക്കുമെന്നും മിസിസിപ്പി ആസ്ഥാനമായുള്ള കമ്പനി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">We were shocked by the mockery of the Last Supper during the opening ceremonies of the Paris Olympics. C Spire will be pulling our advertising from the Olympics.</p>— C Spire (@CSpire) <a href="https://twitter.com/CSpire/status/1817212284512481485?ref_src=twsrc%5Etfw">July 27, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കമ്പനിയുടെ തീരുമാനത്തെ അഭിനന്ദിച്ചു മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് രംഗത്തുവന്നു. ദൈവത്തെ പരിഹസിക്കാന്‍ പാടില്ലായെന്നും മിസിസിപ്പിയിലെ സ്വകാര്യ മേഖലയില്‍ നിന്നു തങ്ങളുടെ കാലുകൾ പതിപ്പിച്ച സാമാന്യബോധമുള്ള സി സ്‌പയർ കമ്പനിയില്‍ അഭിമാനിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിനിടെ വിവിധ ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാംപെയിനിലൂടെ ഒളിമ്പിക്‌സിൻ്റെ സംഘാടകര്‍ കൃത്യമായ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് കാമ്പെയ്‌നുകളിലായി നാലു ലക്ഷത്തോളം പേരാണ് ഒപ്പുവെച്ചിരിക്കുന്നത്. സിറ്റിസൺഗോ പ്ലാറ്റ്‌ഫോമില്‍ രണ്ടരലക്ഷത്തിലധികം പേരും സ്‌പെയിനിലെ ക്രിസ്ത്യൻ ലോയേഴ്‌സ് ഫൗണ്ടേഷന്റെ, ക്യാംപെയിനില്‍ ഒന്നരലക്ഷം പേരുമാണ് ഒപ്പുവെച്ചിരിക്കുന്നത്. അതേസമയം വിഷയത്തില്‍ ആഗോള തലത്തിലുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധം അറിയിച്ച് മാൾട്ടയിലെ ആർച്ച് ബിഷപ്പും വിശ്വാസ കാര്യാലയ ഡിക്കാസ്റ്ററി ഡെപ്യൂട്ടി സെക്രട്ടറി ചാൾസ് സിക്ലൂന മാൾട്ടയിലെ ഫ്രഞ്ച് അംബാസഡർക്ക് കത്തയച്ചു. അപമാനിച്ചതിൽ അനേകം ക്രൈസ്തവര്‍ക്ക് വിഷമവും നിരാശയും ഉണ്ടെന്നു ചാൾസ് സിക്ലൂന പറഞ്ഞു. ദൈവനിന്ദയില്‍ ദുഃഖമുണ്ടെങ്കിലും ക്ഷമിക്കാനുള്ള യേശുക്രിസ്തുവിൻ്റെയും അവിടുത്തെ സഭയുടെയും കഴിവ് നാം പ്രകടിപ്പിക്കേണ്ടതുണ്ടെന്നു സ്പെയിനിലെ കോർഡോബയിലെ ബിഷപ്പ് ഡിമെട്രിയോ ഫെർണാണ്ടസ് പറഞ്ഞു.
Image: /content_image/News/News-2024-08-02-12:42:40.jpg

23581
Category: 1
Sub Category:
Heading: ജീവനെതിരെയുള്ള വെല്ലുവിളി; 40 ദിവസം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനായജ്ഞവുമായി ഇക്വഡോര്‍
Content: ക്വിറ്റോ: തെക്കേ - അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോറില്‍ മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത ജീവനു നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ 40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കു തുടക്കം കുറിച്ച് കത്തോലിക്ക സഭാനേതൃത്വം. രാജ്യത്ത് ദയാവധം നിയമവിധേയമാക്കാനും ഗർഭഛിദ്രം ഉദാരമാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇന്നലെ ആഗസ്റ്റ് 1ന് ആരംഭിച്ച് 40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജ്ഞത്തില്‍ പങ്കുചേരാൻ ഇക്വഡോറിലെ വിശ്വാസികളോട് ദൗൾ ബിഷപ്പ് മോൺ. ക്രിസ്റ്റോബൽ കഡ്‌ലാവിക് ആഹ്വാനം ചെയ്തു. 2024 ഫെബ്രുവരി 5-ന് ഭരണഘടനാ കോടതി ദയാവധം ക്രിമിനൽ കുറ്റമല്ലാതാക്കിയിരിന്നു. നിലവിൽ ദേശീയ അസംബ്ലിയിൽ ഇത് നിയമവിധേയമാക്കാനുള്ള പദ്ധതിയുണ്ട്. കോടതിയുടെ വിധിയെത്തുടർന്ന് ഓംബുഡ്സ്മാൻ ഓഫീസ് അതിനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. 2021 ഏപ്രിൽ മുതല്‍ ഭ്രൂണഹത്യ നടത്താന്‍ ഔദ്യോഗിക അംഗീകാരം നല്‍കുന്നതിനുള്ള നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്. ജീവനു നേരെയുള്ള വെല്ലുവിളി ശക്തമാകുന്ന സാഹചര്യത്തിലാണ് ഇക്വഡോർ മെത്രാന്‍ സമിതിയുടെ ലൈഫ് ആൻഡ് ഫാമിലി കമ്മീഷന്റെ പ്രസിഡൻ്റ് കൂടിയായ മോൺസിഞ്ഞോർ കഡ്‌ലാവിക് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവന്‍ സംരക്ഷിക്കപ്പെടണമെന്നും ജീവൻ്റെ പ്രതിരോധത്തിന് എല്ലാവരും ഒരു ജപമാല വീതം ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും മോൺ. ക്രിസ്റ്റോബൽ പറഞ്ഞു. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 108 ലക്ഷമാണ്. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ ഇക്വഡോറിലെ ജനസംഖ്യയുടെ 74%ത്തിലധികവും കത്തോലിക്കരാണ്. 2022ലെ കണക്കുകൾ പ്രകാരം ക്വിറ്റോ അതിരൂപതയിൽ മാത്രം 27 ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളുണ്ട്.
Image: /content_image/News/News-2024-08-02-15:37:06.jpg
Keywords: ഇക്വഡോ

23582
Category: 1
Sub Category:
Heading: 2025 ജൂബിലി വർഷത്തിൽ തുറക്കുന്നത് '5 വിശുദ്ധ വാതിലുകൾ'
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിൽ ദണ്ഡവിമോചനത്തിന് അവസരം നല്‍കുന്ന "വിശുദ്ധ വാതിലുകൾ" സംബന്ധിച്ച് വിശദീകരണവുമായി വത്തിക്കാൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തീഡ്രൽ ദേവാലയങ്ങളിലും, ദേശീയ അന്തർ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളിലും 2025-ലെ ജൂബിലി വർഷവുമായി ബന്ധപ്പെട്ട് "വിശുദ്ധ വാതിലുകൾ" തുറക്കാനുള്ള സാധ്യതകളെക്കുറിച്ച് ഉയർന്നുവന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരവുമായി സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡിക്കാസ്റ്ററിയാണ് രംഗത്തു വന്നിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി, തടവുകാർക്ക് ദൈവകാരുണ്യത്തിന്റെ ശക്തമായ അടയാളം നൽകുക എന്ന ഉദ്ദേശം മുൻനിറുത്തി, ഒരു ജയിലിലും "വിശുദ്ധ വാതിൽ" തുറക്കുന്നതിന് പാപ്പ ഇത്തവണ തീരുമാനിച്ചിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. "സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ഔദ്യോഗികരേഖ വഴി ഫ്രാൻസിസ് പാപ്പ നൽകിയ നിർദ്ദേശമനുസരിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്ക, റോമിൽത്തന്നെയുള്ള വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്ക, മേരി മേജർ ബസിലിക്ക, റോമൻ മതിലിന് പുറത്തുളള വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നീ പേപ്പൽ ബസിലിക്കകളിലായിരിക്കും ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ക്കായി വിശുദ്ധ വാതില്‍ തുറക്കുക. 1300-ൽ ആഘോഷിക്കപ്പെട്ട ജൂബിലി വർഷം മുതൽ സഭയിലുള്ള പതിവുപോലെ, ഇത്തവണയും വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനത്തിനുള്ള അവസരമുണ്ടെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കിയിട്ടുണ്ട്. അതിരുകളില്ലാത്ത ദൈവകരുണയുടെ അടയാളമാണ് ഇതിലൂടെ നമുക്ക് വ്യക്തമാകുന്നതെന്നും ഡിക്കാസ്റ്ററി വിശദീകരിച്ചു. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 2024 ഡിസംബർ 24 ക്രിസ്തുമസ് തലേന്നാണ് 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകുക. ജൂബിലിക്ക് ഒരുക്കമായി ഈ വര്‍ഷം പ്രാര്‍ത്ഥനാവര്‍ഷമായാണ് ആഗോള കത്തോലിക്ക സഭ ആചരിക്കുന്നത്.
Image: /content_image/News/News-2024-08-02-16:47:55.jpg
Keywords: ജൂബിലി, 2025

23583
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച് യൂറോപ്പില്‍ നിന്നുള്ള അൾത്താര ശുശ്രൂഷികള്‍
Content: വത്തിക്കാന്‍ സിറ്റി: ജൂബിലി വർഷത്തിന് മുന്നോടിയായി യൂറോപ്പില്‍ നിന്നുള്ള അൾത്താരശുശ്രൂഷകർ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇതോടെ യൂറോപ്പിലെ ഇരുപത് രാജ്യങ്ങളിൽനിന്നുള്ള എഴുപതിനായിരത്തോളം കുട്ടികളെ ഉൾപ്പെടുത്തി വത്തിക്കാനിലും, റോമിലെ വിവിധ ഇടങ്ങളിലുമായി നടന്ന "അൾത്താരശുശ്രൂഷികളുടെ പതിമൂന്നാമത് ആഗോള തീർത്ഥാടന"ത്തിന് സമാപനമായി. കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് കടന്നു വന്ന പാപ്പയുടെ വാഹനത്തിലും, ഇരു വശങ്ങളിലായി സ്ഥാനം പിടിച്ച കുട്ടികളുടെ ചിത്രം വലിയ തരംഗമായിരിന്നു. യൂറോപ്പിലെ വിവിധ ഇടവകകളിൽ നിന്നും വൈദികരുടെയും, സന്യസ്തരുടെയും, അത്മായരുടെയും അകമ്പടിയോടെയാണ് അൾത്താരശുശ്രൂഷികൾ തീർത്ഥാടനത്തിനായി റോമിലേക്ക് എത്തിച്ചേർന്നത്. യേശുവിനു വേണ്ടി ബലിവേദിയിൽ ശുശ്രൂഷ ചെയ്യുന്നതിലും, ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയിലും തങ്ങൾ ഏറെ സന്തോഷവാന്മാരാണെന്നും ഇനിയും കൂടുതൽ സേവനങ്ങൾ ചെയ്യുവാൻ തങ്ങൾ തത്പരരാണെന്നും കുട്ടികൾ വത്തിക്കാൻ ന്യൂസിനോട് പ്രതികരിച്ചു. ഫ്രാൻസിസ് പാപ്പായോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മ്യൂണിക്ക്-ഫ്രീസിംഗ് അതിരൂപതയിൽ നിന്നുള്ള ജൂലിയ ഫുർമെറ്റ്സ് എന്ന അൾത്താര ബാലിക ഫ്രാൻസിസ് പാപ്പയുമായുള്ള അനുഭവം വത്തിക്കാന്‍ മാധ്യമത്തോട് പങ്കുവച്ചു. പാപ്പായെ കണ്ടപ്പോള്‍ തനിക്ക് ആദ്യം ഒരു ഞെട്ടലുണ്ടായിരുന്നുവെങ്കിലും, പാപ്പയുടെ പുഞ്ചിരി തന്നെ ശാന്തമാക്കിയെന്നും തുടർന്ന് ഒരു ടി ഷർട്ട് അദ്ദേഹത്തിന് നൽകുകയും, അദ്ദേഹം തങ്ങൾക്ക് മധുരം നൽകുകയും ചെയ്തുവെന്ന് ജൂലിയ പറഞ്ഞു. 2025 ജൂബിലി വര്‍ഷത്തിന് ഒരുക്കമായാണ് അള്‍ത്താര ശുശ്രൂഷകര്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-08-03-12:56:59.jpg
Keywords: പാപ്പ