Contents

Displaying 23181-23190 of 24978 results.
Content: 23614
Category: 1
Sub Category:
Heading: അസാധ്യമായവയെ സാധ്യമാക്കുന്നവനാണ് ദൈവം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാനുഷികമായി അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കാൻ സഹായിക്കുന്നവനാണ് ദൈവമെന്നു ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഓഗസ്റ്റ് ഏഴ് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ച മധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. യേശുവിലുള്ള ദൃഢമായ വിശ്വാസം നമ്മെ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്‌തരാക്കുമെന്നും നമ്മുടെ ശക്തിക്കതീതമായ കാര്യങ്ങൾക്ക് മുന്നിൽ, ദൈവത്തിൽ സഹായം കണ്ടെത്താനും, അതുവഴി നമ്മുടെ പരിമിതികളെ തരണം ചെയ്യാന്‍ സാധിക്കുമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. ആറായിരത്തോളം ആളുകളുടെ സാന്നിധ്യത്തിൽ നടത്തിയ പ്രഭാഷണത്തിൽനിന്നെടുത്ത ഒരു ഭാഗം സാമൂഹ്യ മാധ്യമമായ എക്‌സിൽ പാപ്പ കുറിച്ചിരിന്നു. "നമ്മുടെ കഴിവുകൾക്കു അതീതമായ ചില സാഹചര്യങ്ങളിൽ, നാം ജീവിതത്തിൽ ചിലപ്പോഴൊക്കെ "ഈ സാഹചര്യത്തെ എനിക്ക് എങ്ങനെ നേരിടാനാകും?" എന്ന് സ്വയം ചോദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ, "ദൈവത്തിന് അസാധ്യമായി ഒന്നുമില്ല" (ലൂക്കാ 1: 37) ഓർക്കുന്നത് സഹായകരമാണ്. "നാം ഇത് വിശ്വസിച്ചാൽ, നമുക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും" എന്നായിരുന്നു പാപ്പാ എക്‌സിൽ കുറിച്ചത്.
Image: /content_image/News/News-2024-08-09-14:59:20.jpg
Keywords: പാപ്പ
Content: 23615
Category: 1
Sub Category:
Heading: ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്ന കൗദാശിക ജീവിതം നയിക്കുന്ന വ്യക്തിയ്ക്കു സംരക്ഷണം: അർജൻ്റീനിയന്‍ ഭൂതോച്ചാടകന്‍
Content: ബ്യൂണസ് അയേഴ്സ്: ദൈവത്തിനായി തന്റെ ജീവിതം തുറന്നിരിക്കുന്ന, ഒരു കൂദാശ ജീവിതം നയിക്കുന്ന വ്യക്തി, തിന്മയിലേക്ക് വാതില്‍ തുറക്കുന്നവനേക്കാൾ സംരക്ഷിക്കപ്പെടുമെന്ന് അർജൻ്റീനിയന്‍ ഭൂതോച്ചാടകനായ ഫാ. മിഗ്വൽ തമാഗ്നോ. അർജൻ്റീനയിലെ ചാസ്കോമസ് രൂപതാംഗമായ ഫാ. മിഗ്വൽ 'എ‌സി‌ഐ പ്രെന്‍സ' എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പിശാച് കടിക്കാനാവാത്ത ചങ്ങലയിട്ട നായയെപ്പോലെയാണെന്നും എന്നാൽ അവൻ്റെ വായിൽ കൈ വയ്ക്കരുതെന്നും കഠിനമായി പോരാടേണ്ടി വന്ന വിശുദ്ധരുടെ ജീവിതത്തിലും പ്രലോഭനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ജീവിതത്തില്‍ ഉള്‍പ്പെടെ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ പിശാചും തിന്മയുടെ ആത്മാക്കളും സൃഷ്ടികളാണെന്നും ദൈവം തിന്മയ്ക്കു മേൽ വിജയം നേടിയവനാണെന്നും നാം മനസിലാക്കണം. "പിശാച് കടിക്കാൻ കഴിയാത്ത ചങ്ങലയിട്ട നായയെപ്പോലെയാണ്. കെട്ടിയിരിക്കുന്ന നായയ്ക്ക് നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാല്‍ അതിൻ്റെ വായിൽ കൈ വയ്ക്കരുത്". ഉചിതമല്ലാത്ത പാതകളിലേക്ക് സ്വയം തുറക്കുമ്പോള്‍ നിങ്ങളുടെ ജീവിതം മാറുകയും നിങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ഉറച്ച വിശ്വാസത്തോടെ ജീവിക്കുന്ന ഒരാൾക്ക് ഇത് സംഭവിക്കുന്നത് ബുദ്ധിമുട്ടാണ്. നാം ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമ്മുക്ക് ദൈവത്തെ ആവശ്യമുണ്ട്. അത് നഷ്‌ടപ്പെടുമ്പോൾ, നമുക്ക് ആ ശൂന്യത നിലനിൽക്കുന്നു. എന്നാൽ ഒരു നിർണായക സാഹചര്യത്തിൽ എത്തുമ്പോൾ ദൈവത്തിൻ്റെ ആവശ്യകത നിങ്ങൾ കണ്ടെത്തുന്നു. ഭൂതോച്ചാടന മേഖലകളില്‍ പ്രത്യേക ഇടപെടല്‍ ആവശ്യമുള്ള നിരവധിപേരുണ്ടെന്നും അദ്ദേഹം പറയുന്നു.
Image: /content_image/News/News-2024-08-09-15:53:21.jpg
Keywords: ദിവ്യകാരുണ്യ
Content: 23616
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ യുവതിയ്ക്ക് നേരെ ഇസ്ലാം മതസ്ഥരുടെ കൂട്ട ആക്രമണം
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ യുവതിയ്ക്ക് നേരെ ഇസ്ലാം മതസ്ഥരുടെ കൂട്ട ആക്രമണം. ഗോജ്ര തഹസിൽ കതോർ ഗ്രാമത്തിലെ ജനക്കൂട്ടം രണ്ട് കുട്ടികളുടെ അമ്മയും ക്രൈസ്തവ വിശ്വാസിയുമായ സൈമ മസിഹിനെയാണ് (32) അക്രമികള്‍ കൊല്ലാൻ ശ്രമിച്ചത്. ഖുർആനിൻ്റെ പേജുകൾ അവഹേളിച്ച് ഇസ്ലാമിക മതവികാരം വ്രണപ്പെടുത്തിയെന്നു മുഹമ്മദ് ഹൈദർ എന്ന വ്യക്തി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ആക്രമണം. പോലീസ് കൃത്യസമയത്ത് അവിടെയെത്തിയില്ലായിരിന്നെങ്കിൽ ജനക്കൂട്ടം സൈമയെ തല്ലിക്കൊല്ലുമായിരിന്നുവെന്ന് മൈനോറിറ്റീസ് അലയൻസ് പാക്കിസ്ഥാൻ അറ്റോർണി അക്മൽ ഭാട്ടി വെളിപ്പെടുത്തി. ഇതിനിടെ ആൾക്കൂട്ടം ഗ്രാമത്തിലെ മറ്റ് ചില ക്രിസ്ത്യൻ നിവാസികളെയും ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ജീവൻ രക്ഷിക്കാൻ അവര്‍ ജീവരക്ഷാര്‍ത്ഥം വീടുകൾ വിട്ട് വയലുകളിലാണ് അഭയം പ്രാപിച്ചത്. ക്രിസ്ത്യൻ യുവതിക്കെതിരായ ആരോപണം മുസ്ലീം അയൽവാസികളുടെ വ്യക്തിപരമായ പകയിൽ വേരൂന്നിയതാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അയൽവാസിയായ ഹൈദർ തന്നോട് ഒരു ഒഴിഞ്ഞ ചാക്ക് ചോദിച്ചതായും അത് അയാൾക്ക് നൽകിയതായും അവൾ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം ഹൈദർ മറ്റ് ചില മുസ്ലീങ്ങളോടൊപ്പം മടങ്ങിയെത്തി, ഖുർആനിൻ്റെ മലിനമായ പേജുകൾ ചാക്കിലുണ്ടായിരിന്നുവെന്ന് ആരോപിക്കുകയായിരിന്നു. ഇതിനെ കുറിച്ച് വ്യാജ പ്രചരണം അതിവേഗം വ്യാപിച്ചപ്പോള്‍ 250-300 മുസ്ലീങ്ങൾ അടങ്ങുന്ന ഒരു ജനക്കൂട്ടം പ്രതിഷേധവുമായി പ്രധാന ഹൈവേ തടഞ്ഞിരിന്നു. ഗ്രാമത്തിൽ 30 മുതൽ 35 വരെ ക്രിസ്ത്യൻ കുടുംബങ്ങളുണ്ട്. കൂട്ടമായി എത്തിയ ഇസ്ലാം മതസ്ഥര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരിന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അക്മൽ ഭാട്ടി പറയുന്നു. അക്രമത്തിന് പിന്നാലെ പോലീസിന് സമ്മര്‍ദ്ധം ഉയര്‍ന്നതിനെ തുടര്‍ന്നു കത്തോലിക്ക വിശ്വാസിയായ യുവതിയെ അറസ്റ്റ് ചെയ്തു. സുരക്ഷാഭീഷണിയെ തുടര്‍ന്നു അവരുടെ കുടുംബം ഒളിവിൽ പോയിരിക്കുകയാണ്. ഖുർആനെ അപകീർത്തിപ്പെടുത്തി എന്ന വ്യാജ പ്രചരണത്തില്‍ അറസ്റ്റ് ചെയ്ത യുവതിക്ക് സെക്ഷൻ 295-ബി പ്രകാരം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പാക്കിസ്ഥാനിലെ ഭൂരിപക്ഷ സമൂഹം ക്രൈസ്തവര്‍ക്ക് നേരെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവങ്ങളില്‍ ഏറ്റവും ഒടുവില്‍ നടന്ന സംഭവമാണ് ഇത്. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ ക്രൈസ്തവര്‍ ഇപ്പോഴും ഭീതിയിലാണ്. സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് പാക്കിസ്ഥാന്‍.
Image: /content_image/News/News-2024-08-09-17:08:29.jpg
Keywords: പാക്കി
Content: 23617
Category: 1
Sub Category:
Heading: കാലോചിതമായ നവീകരണത്തിനായി സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി
Content: കാക്കനാട്: മേജർ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷനായുള്ള സീറോ മലബാർസഭ മുഴുവന്റെയും ആലോചനായോഗമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി അഥവാ സഭായോഗം ആഗസ്റ്റ് 22 വ്യാഴാഴ്ച മുതല്‍. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയർ. പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് ക്യാമ്പസ്സുമാണ് വേദി. ആഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. അഞ്ചുവർഷത്തിൽ ഒരിക്കൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചുചേർക്കണമെന്നതാണു സഭാനിയമം. സീറോമലബാർസഭ 1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998ലാണ്. പിന്നീട് 2004, 2010, 2016 എന്നീ വർഷങ്ങളിലും സഭായോഗം കൂടുകയുണ്ടായി. 2016നുശേഷം എട്ടു വർഷങ്ങൾ പിന്നിടുമ്പോഴാണ് 2024ൽ അഞ്ചാമത്തെ അസംബ്ലി നടക്കുന്നത്. കോവിഡു മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് 2021ൽ നടക്കേണ്ടിയിരുന്ന അസംബ്ലി ഇത്രയും വൈകാൻ കാരണമായത്. സഭയിലെ മെത്രാൻമാരുടെയും, പുരോഹിത, സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമാണിത്. മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭ ഒരു വലിയ കൂട്ടായ്മയാണ് എന്ന യാഥാർഥ്യമാണു സഭായോഗത്തിന്റെ അടിസ്ഥാനം. സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ മേജർ ആർച്ചുബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാൻവേണ്ടിയുള്ള ആലോചനായോഗമാണിത്. കാലോചിതമായ വിഷയങ്ങൾ ചർച്ചചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്തു കർമപരിപാടികൾ രൂപീകരിക്കുന്നതിനു മെത്രാൻ സിനഡിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് അസംബ്ലിയുടെ ദൗത്യം. മാര്‍തോമാശ്ലീഹാ സ്ഥാപിച്ച സീറോമലബാര്‍സഭ ആത്മീയവും ഭൗതികവുമായ വളര്‍ച്ചകൊണ്ട് ആഗോളകത്തോലിക്കാ സഭയില്‍ തനതായ ഒരു വ്യക്തിത്വം അടയാളപ്പെടുത്തിയിട്ടുണ്ട്. 1923ല്‍ സീറോമലബാര്‍സഭ ഹയരാര്‍ക്കിക്കല്‍ ഘടനയുള്ള ഒരു സഭയായും 1992ല്‍ മേജര്‍ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ സഭയായും ഉയര്‍ത്തപ്പെട്ടു. സ്വയം ഭരണാവകാശമുളള ഒരു വ്യക്തിഗതസഭ എന്നനിലയില്‍ അതിന്റെ ഭരണസംവിധാനങ്ങളില്‍ 'പള്ളിയോഗ'ങ്ങള്‍ക്കുള്ള സ്ഥാനം നിലനിര്‍ത്തിപ്പോരുന്നത് സഭയുടെ പാരമ്പര്യത്തോടുള്ള വിശ്വസ്തതയാണ്. സഭയുടെ ഭരണസംവിധാനങ്ങളിലും ഭൗതികവളര്‍ച്ചയിലും വിശ്വാസികളുടെ കൂട്ടായ്മ വഹിച്ച പങ്ക് അവര്‍ണനീയമാണ് എന്നത് ഈ സഭയുടെ ചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്ന വസ്തുതയാണ്. ഈ നാടിന്റെ സംസ്‌കാരത്തോടു ചേര്‍ന്നുള്ള ഒരു ഭരണസംവിധാനമാണ് ആദികാലം മുതല്‍ ഈ സഭയില്‍ നിലനിന്നിരുന്നത്. ദേശത്ത് പട്ടക്കാരായ വൈദികരുടെ നേതൃത്വത്തില്‍ എല്ലാ കുടുംബങ്ങളെയും കൂട്ടിച്ചേര്‍ത്ത് രൂപീകരിക്കുന്ന പള്ളിയോഗങ്ങളാണ് ഓരോ ഇടവകയുടെയും ഭൗതികമായ ഭരണസംവിധാനങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഇടവകജനങ്ങളുടെ കൂടിയാലോചനകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും പള്ളിയോഗങ്ങള്‍ സഹായകരമായിട്ടുണ്ട്. 'സഭ ദൈവജനമാകുന്നു' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനവും 'സഭ ഒരു കൂട്ടായ്മയാകുന്നു' എന്ന കൗണ്‍സിലാനന്തര പഠനവും സമഞ്ജസമായി സമ്മേളിക്കുന്ന മനോഹരമായ വേദിയാണ് സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ അസംബ്ലി. ഫ്രാന്‍സിസ് മാര്‍പാപ്പ സാര്‍വത്രികസഭയെ സിനഡാലിറ്റിയുടെ അരൂപിയില്‍ നയിക്കാന്‍ പരിശ്രമിക്കുന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. പൗരസ്ത്യസഭകള്‍ക്കായുളള കാനന്‍ നിയമത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അധ്യക്ഷതയിലുള്ള സഭയുടെ സമഗ്രമായ കൂടിയാലോചന സംവിധാനമാണ് മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ അസംബ്ലി. പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും സഭാപരമായ അച്ചടക്കത്തിന്റെയും രൂപങ്ങളും രീതികളും സമന്വയിപ്പിക്കുന്നതിനും അവയെ കാലാനുസൃത സാഹചര്യങ്ങളുമായും സഭയുടെ പൊതുനന്മയ്ക്കായും അനുയോജ്യമാക്കുന്നതിനും ഇതു മേജര്‍ ആര്‍ച്ചുബിഷപ്പിനെയും സിനഡിനെയും സഹായിക്കുന്നു" (CCEO: C.140). മെത്രാന്‍ സിനഡിനോടു ചേര്‍ന്ന് ഓരോ രൂപതയിലെയും സന്യാസസമൂഹങ്ങളിലെയും വിവിധ ഭക്തസംഘടനകളിലെയും പ്രസ്ഥാനങ്ങളിലെയും പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. ഈ അസംബ്ലി പഠന വിധേയമാക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2023 ജൂലൈയില്‍ പുറത്തിറക്കിയ 'പഠനരേഖ' (Lineamenta) എല്ലാ രൂപതകളിലും സമർപ്പിത സമൂഹങ്ങളിലും വിവിധ തലങ്ങളില്‍ പഠനം നടത്തി. ദക്ഷിണേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഉത്തരേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ ഉജ്ജയിൻ പാസ്റ്ററൽ സെന്ററിലും ഒരുമിച്ച് കൂടുകയും ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളുടെയും അപ്പസ്തോലിക്ക് വിസിറ്റേഷന്റെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും പ്രതിനിധികൾ ഓൺലൈനായും സമ്മേളിക്കുകയും യുവാക്കളുടെയും വിശ്വാസപരിശീലകരുടെയും പ്രതിനിധികളും ഒരുമിച്ചുകൂടി പഠനരേഖ ചർച്ച ചെയ്തു. രൂപതാ അസംബ്ലികളിലും അസംബ്ലി നടത്തുവാൻ സാധിക്കാത്ത രൂപതകളിലെ കാനോനിക സമിതികളിലും സമർപ്പിത സമൂഹങ്ങളിലും ഈ രേഖ പഠനവിധേയമാക്കിയതിന്റെ ഫലമായി ലഭിച്ച ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു 'പ്രവര്‍ത്തനരേഖ' (Instrumentum Laboris) രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയില്‍ പ്രബന്ധാവതരണങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടക്കുക. അസംബ്ലിയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ആശയങ്ങള്‍ സീറോമലബാര്‍സഭയുടെ പഠനത്തിനും പ്രായോഗികതയ്ക്കും ഉതകുംവിധം ഒരു പ്രബോധനരേഖയായി മേജര്‍ ആര്‍ച്ചുബിഷപ്പ് പുറത്തിറക്കും. മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ ആരൊക്കെയാണു പങ്കെടുക്കേണ്ടത് എന്നതു സഭാനിയമം നിശ്ചയിച്ചിട്ടുണ്ടെന്ന് സഭാനേതൃത്വം പറയുന്നു. 80 വയസിൽ താഴെ പ്രായമുള്ള 50 പിതാക്കന്മാരും 108 വൈദികരും146 അല്മായരും 37 സമർപ്പിത സഹോദരിമാരും 7 ബ്രദേഴ്സും പ്രാതിനിധ്യ സ്വഭാവത്തോടെ ഉൾപ്പെടുന്ന 348 അംഗങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഈ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ പഠനവിഷയം: 'കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാര്‍സഭയില്‍' എന്നതാണ്. ഇതില്‍ മൂന്നു പ്രധാന പ്രമേയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു: 1. സീറോമലബാര്‍സഭയിലെ വിശ്വാസപരിശീലന രൂപീകരണം 2. സുവിശേഷപ്രഘോഷണത്തില്‍ അല്മായരുടെ സജീവ പങ്കാളിത്തം 3. സീറോമലബാര്‍ സമുദായ ശാക്തീകരണം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ അധ്യക്ഷതയിൽ ചേരുന്ന അസംബ്ലിയുടെ ഉദ്ഘാടനം ഇന്ത്യയുടെ അപ്പസ്റ്റോലിക്ക് നുൻസിയോ ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറെല്ലി നിർവ്വഹിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവയും കേരളാ ലത്തീൻ ബിഷപ്പ്സ് കൗൺസിലിന്റെ പ്രസിഡന്റ് വർഗ്ഗീസ് ചക്കാലക്കൽ പിതാവും മലങ്കര മെട്രോപൊളിറ്റൻ ആർച്ചുബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസും സി.ബി.സി.ഐ. പ്രസിഡന്റ് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു പിതാവും കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യനും കേരളാ സംസ്ഥാന മന്ത്രി റോഷി അഗസ്റ്റിനും അസംബ്ലിയുടെ വിവിധ ഘട്ടങ്ങളിൽ അഭിസംബോധന ചെയ്ത് സംസാരിക്കും. സീറോമലങ്കരസഭയുടെ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ സമാപന സമ്മേളനത്തിൽ മുഖ്യഅതിഥിയായി പങ്കെടുക്കും. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭ കാലാനുസൃതമായി നവീകരിക്കപ്പെടുന്നത് സഭയുടെ വളര്‍ച്ചയുടെ അടയാളമാണ്. പരിശുദ്ധാത്മാവ് എങ്ങോട്ടാണ് സഭയെ നയിക്കുന്നതെന്ന് വിവേചിച്ചറിയാന്‍ സഭ എല്ലാകാലത്തും പരിശ്രമിച്ചിട്ടുണ്ട്. ഈ മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയും സഭയുടെ കാലോചിതമായ നവീകരണത്തിന് സഹായിക്കുമെന്ന് പ്രത്യാശിക്കുകയാണെന്ന് മാധ്യമ കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി കമ്മിറ്റി കൺവീനർ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മാധ്യമ കമ്മീഷൻ സെക്രട്ടറി ⁠ റവ.ഡോ. ആന്റണി വടക്കേകര വി.സി, മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്ങൽ, സഭാവക്താക്കളായ ഡോ. കൊച്ചുറാണി ജോസഫ്, ⁠അഡ്വ. അജി ജോസഫ് എന്നിവര്‍ അറിയിച്ചു.
Image: /content_image/News/News-2024-08-09-17:25:44.jpg
Keywords: ആർക്കി
Content: 23618
Category: 1
Sub Category:
Heading: ഫാ. ജോസ് പോട്ടയില്‍ ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടര്‍
Content: മാഡ്രിഡ്: ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടറായി ഫാ. ജോസ് പോട്ടയിലിനെ നിയമിച്ചു. സോബിക്കെയിൻ എന്നറിയ പ്പെടുന്ന ഈ സൊസൈറ്റിയുടെ മേധാവിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഫാ. പോട്ടയിൽ. സൊസൈറ്റി ഓഫ് സെന്‍റ് പോൾ (എസ്എസ്‌പി) സന്യാസ സമൂഹത്തിലെ അംഗമായ അദ്ദേഹം ഇന്ത്യ-ഗ്രേറ്റ് ബ്രിട്ടൻ-അയർലണ്ട് പ്രോവിൻസിന്റെ പ്രോവിൻഷലും ജനറൽ കൗൺസിലറും വികാർ ജനറലുമായി സേവനം ചെയ്തിട്ടുണ്ട്. സൊസൈറ്റി ഓഫ് സെൻ്റ് പോളിൻ്റെ സുപ്പീരിയർ ജനറൽ ഫാ. ഡൊമിനിക്കോ സോളിമാനാണു നിയമനം നടത്തിയത്. ഈ സന്യാസസമൂഹത്തിൻ്റെ സ്ഥാപകനായ ഫാ. ജയിംസ് അൽബെരിയോണെ ഒരു നൂറ്റാണ്ടു മുന്‍പ് സ്ഥാപിച്ചതാണ് സോബിക്കെയിൻ. സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന ബൈബിളുകളുടെ പരിഭാഷയും പ്രസാധനവും വിതരണവും നിർവഹിക്കുന്നു.കോതമംഗലം രൂപതയിലെ കദളിക്കാട്ടിൽ ജോസഫിൻ്റെയും എലിസബത്ത് പോട്ടയിലിൻ്റെയും രണ്ടാമത്തെ മകനാണ് ഫാ. ജോസ് പോട്ടയില്‍.
Image: /content_image/News/News-2024-08-12-11:09:07.jpg
Keywords: ബൈബി
Content: 23619
Category: 1
Sub Category:
Heading: തന്റെ ദാസിക്ക് ഏറ്റവും മികച്ചത് നൽകണമെന്ന് അവിടുത്തേക്ക് അറിയാം: ദൈവത്തിന് നന്ദിയര്‍പ്പിച്ച് ബ്രസീലിയൻ ജിംനാസ്റ്റിക്ക് താരം
Content: പാരീസ്: സുവര്‍ണ്ണ നേട്ടത്തില്‍ യേശുവിന് നന്ദിയര്‍പ്പിച്ച് പാരീസ് ഒളിംപിസ്കില്‍ സ്വർണ്ണ മെഡൽ സ്വന്തമാക്കിയ ബ്രസീലിയൻ ജിംനാസ്റ്റിക്ക് താരം റെബേക്ക ആന്ദ്രേഡ്. വനിതാ ഫ്ലോർ ഫൈനലിൽ സ്വർണ്ണ മെഡൽ നേടിയ താരം തൻ്റെ രണ്ടാമത്തെ ഒളിമ്പിക്സ് സ്വർണ്ണമാണ് സ്വന്തമാക്കിയിരിക്കുന്നത്. കേസ് ടിവി എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചത്. ദൈവം എപ്പോഴും തന്നെ അനുഗ്രഹിക്കുകയും തന്നെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് താരം റെബേക്ക പറഞ്ഞു. “ഈ മെഡൽ നേട്ടം ഞാന്‍ ദൈവത്തോട് ചോദിച്ചതുകൊണ്ടല്ല; അവിടുന്ന് എനിക്ക് വിജയിക്കാൻ അവസരം തരികയാണ് ചെയ്തത്. ഞാൻ കടന്നുപോകേണ്ട എല്ലാ കാര്യങ്ങളിലൂടെയും ഞാൻ കടന്നുപോയി: ഞാൻ ജോലി ചെയ്തു, ഞാൻ വിയർത്തു, ഞാൻ കരഞ്ഞു, ഞാൻ കഠിനമായി ശ്രമിച്ചു, ഞാൻ ചിരിച്ചു, ഞാൻ ആസ്വദിച്ചു, ഞാൻ യാത്ര ചെയ്തു. ഞാൻ ഇതും സാധ്യമാക്കിയതായി എനിക്ക് തോന്നുന്നു. അവിടുന്ന് എപ്പോഴും എന്നെ അനുഗ്രഹിക്കുകയും എന്നെ സംരക്ഷിക്കുകയും എന്നിൽ അഭിമാനിക്കുകയും ചെയ്യുന്നു. തന്റെ ദാസിക്ക് എപ്പോഴും ഏറ്റവും മികച്ചത് നൽകണമെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവിടുന്ന് തനിക്ക് വിജയം സമ്മാനിക്കുകയായിരിന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ലോക ശ്രദ്ധ നേടിയ ബ്രസീലിയൻ ജിംനാസ്റ്റിക്ക് താരമാണ് റെബേക്ക. ഇരുപത്തിയഞ്ച് വയസ്സു മാത്രം പ്രായമുള്ള താരം മൊത്തം ആറ് ഒളിമ്പിക്‌സ് മെഡലുകള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതു മെഡലുകളും നേടിയ അവർ, എക്കാലത്തെയും ഏറ്റവും മികച്ച ബ്രസീലിയൻ, ലാറ്റിനമേരിക്കൻ ജിംനാസ്റ്റിക്ക് താരം കൂടിയാണ്. തന്റെ നേട്ടങ്ങള്‍ക്കിടയിലും ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന താരത്തിന് സമൂഹ മാധ്യമങ്ങളില്‍ ദശലക്ഷകണക്കിന് ഫോളോവേഴ്സാണ് ഉള്ളത്.
Image: /content_image/News/News-2024-08-12-12:49:26.jpg
Keywords: ബ്രസീ
Content: 23620
Category: 18
Sub Category:
Heading: ജീവന്റെ മഹത്വം വിളിച്ചോതി സാംസ്ക്കാരിക തലസ്ഥാനത്തെ മാർച്ച് ഫോർ ലൈഫ് റാലി
Content: തൃശൂർ: ഓരോ മനുഷ്യ ജീവന്റെയും മൂല്യം പ്രഘോഷിച്ച് സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധ നേടി. കേരളത്തിൽ ആദ്യമായി നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് സമ്മേളനവേദിയായ സെന്റ് തോമസ് കോളജിലെ പാലോക്കാരൻ സ്ക്വയറിൽ നിന്നാരംഭിച്ച് തേക്കി ൻകാട് മൈതാനിയെ വലംവച്ച് സെൻ്റ തോമസ് കോളജ് അങ്കണത്തിൽതന്നെ സമാപിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നെത്തിയ പ്രതിനിധികൾ ജീവന്റെ സംരക്ഷണത്തിനായുള്ള റാലിയില്‍ മുദ്രാവാക്യങ്ങളുമായാണ് പങ്കെടുത്തത്. ബാൻഡ് വാദ്യത്തിനും അനൗൺസ്മെൻ്റ് വാഹനത്തിനും പിന്നിലായി ബാനറും അതിനു ശേഷം ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, അന്തർദേശീയ, ദേശീയ പ്രതിനിധികൾ എന്നിവർ അണിനിരന്ന പരിപാടിയില്‍ തൃശൂർ അതിരൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും വിശ്വാസികളും മഹാറാലിയിൽ ഭാഗഭാക്കായി. നിശ്ചല ദൃശ്യങ്ങളും റാലിക്ക് മിഴിവേകി. രാവിലെമുതൽ ദേശീയ പ്രതിനിധികൾക്കും സംസ്ഥാന പ്രതിനിധികൾക്കുമായി പ്രത്യേകം സെമിനാറുകൾ നടന്നു. തുടർന്നു നടന്ന സീറോ മലബാർ ക്രമത്തിലെ വിശുദ്ധ കുർബാനയ്ക്കു സിബിസിഐ പ്രസിഡൻ്റ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. അമരാവതി രൂപത ബിഷപ് ഡോ. മാൽക്കം പോളികാർപ്പ് സന്ദേശം നൽകി. തുടർന്നു ജീവൻ്റെ മൂല്യം പ്രമേയമാക്കി തൃശൂർ കലാസദന്റെ നാടകാവതരണവും ഉണ്ടായി. അടുത്ത വർഷത്തെ റാലി ബെംഗളൂരുവിൽ നടക്കും. ബെംഗളൂരു അതിരൂപതാ പ്രതിനിധികൾക്ക് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പതാക കൈമാറി. റാലിക്കു ശേഷം ജോയ് ഫുൾ സിക്‌സിന്റെ മ്യൂസിക് ബാൻഡും അരങ്ങേറി.
Image: /content_image/India/India-2024-08-12-14:48:17.jpg
Keywords: ലൈഫ്
Content: 23621
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഏകാധിപത്യ സര്‍ക്കാര്‍ നാടുകടത്തിയ വൈദികര്‍ക്ക് റോമില്‍ അഭയം
Content: മനാഗ്വേ: നിക്കാരാഗ്വേയിലെ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭക്കെതിരെ കഴിഞ്ഞ 6 വര്‍ഷങ്ങളായി നടത്തിവരുന്ന ആസൂത്രിത അടിച്ചമര്‍ത്തല്‍ സമാനതകളില്ലാതെ തുടരുന്നു. ഏകാധിപത്യ ഭരണകൂടം അറസ്റ്റു ചെയ്ത വൈദികരെ നാടുകടത്തി. ഇവര്‍ റോമിലാണ് അഭയം തേടിയിരിക്കുന്നത്. കത്തോലിക്ക സഭയ്ക്കു നേരെയുള്ള കനത്ത നടപടികൾ കൈക്കൊള്ളുന്ന നിക്കരാഗ്വേയിൽ അകാരണമായി അറസ്റ്റു ചെയ്യപ്പെട്ട ഏഴു വൈദികരെ നാടുകടത്തുകയായിരിന്നു. ഫാ. വിക്ടർ ഗോദോയ്, ഫാ. ഹയിറൊ പ്രവീയ, ഫാ. സിൽവിയ റൊമേരൊ, ഫാ. എദ്ഗാർ സ്കാസ, ഫാ. ഹാർവിൻ തോറെസ്, ഫാ. ഉലീസെസ് വേഗ, ഫാ. മർലോൻ വെലാസ്ക്കെസ് എന്നീ വൈദികരാണ് ഇപ്പോൾ റോമിൽ എത്തിയിരിക്കുന്നത്. മതഗൽപ, എസ്തേലി എന്നീ രൂപതകളിൽപെട്ട വൈദികരാണ് ഇവര്‍. എട്ടാംതീയതി വ്യാഴാഴ്‌ചയാണ് ഇവര്‍ റോമിൽ എത്തിചേര്‍ന്നത്. നിക്കരാഗ്വേയിലെ ഏകാധിപത്യ സര്‍ക്കാര്‍ കത്തോലിക്ക വൈദികരെ നാടുകടത്തുന്നത് ഇത് അഞ്ചാം തവണയാണ്. 2022 ഒക്ടോബറിലും 2023 ഫെബ്രുവരിയിലും രണ്ടു സംഘം വൈദികർ അമേരിക്കൻ ഐക്യനാടുകളിലേക്കും 2023 ഒക്ടോബറിലും 2024 ജനുവരിയിലുമായി മറ്റു രണ്ടു സംഘം വൈദികർ റോമിലേക്കും നാടുകടത്തപ്പെട്ടിരുന്നു. വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കത്തോലിക്കാ കന്യാസ്ത്രീകളെയും, കത്തോലിക്ക വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള ഏകാധിപത്യ ഭരണകൂടം നാടുകടത്തിയിരുന്നു. 2018 ഏപ്രില്‍ മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തിയ ഭരണകൂട നടപടിയെയും, പോലീസിന്റെ അടിച്ചമര്‍ത്തലിനേയും കത്തോലിക്ക സഭ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളില്‍ കത്തോലിക്ക സഭ നിലപാട് കടുപ്പിച്ചിരിന്നതിനാല്‍ വൈദികരും മെത്രാന്‍മാരും അമേരിക്കയുടെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് ഒര്‍ട്ടേഗ ആരോപിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നിയും അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കത്തോലിക്ക സഭക്കെതിരെ നടത്തിവരുന്ന അടിച്ചമര്‍ത്തലുകളെ വിവിധ രാഷ്ട്രങ്ങള്‍ അപലപിച്ചിച്ചിരിന്നു.
Image: /content_image/News/News-2024-08-12-15:20:00.jpg
Keywords: നിക്കരാ
Content: 23622
Category: 1
Sub Category:
Heading: ഭക്ഷണവും വസ്ത്രങ്ങളും, മരുന്നും: വേദനയിലൂടെ കടന്നുപോകുന്ന യുക്രൈൻ ജനതയ്ക്ക് പാപ്പയുടെ കൈത്താങ്ങ് വീണ്ടും
Content: വത്തിക്കാന്‍ സിറ്റി: യുക്രൈനിലേക്ക് ഭക്ഷണവും വസ്ത്രങ്ങളും, മരുന്നുകളുമായി ഫ്രാന്‍സിസ് പാപ്പയുടെ കൈത്താങ്ങ് വീണ്ടും. റോമിലെ വിശുദ്ധ സോഫിയയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ നിന്ന് യുക്രൈനിലേക്ക് ഒരു ട്രക്കിലാണ് ദീർഘകാലത്തേക്ക് പഴക്കം കൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ളവ എത്തിക്കുക. റഷ്യ നടത്തിയ ആക്രമണങ്ങളില്‍ വേദനയിലൂടെ കടന്നുപോകുന്ന യുക്രൈൻ ജനതയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ നിർദ്ദേശപ്രകാരമാണ് കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി നയിക്കുന്ന കാരുണ്യവിഭാഗം ഇത്തവണയും യുക്രൈനിലേക്ക് സഹായമെത്തിക്കുന്നതെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പതിവ് പൊതുകൂടിക്കാഴ്ചയിലും, യുക്രൈൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പ ഏവരെയും ആഹ്വാനം ചെയ്‌തിരുന്നു. മേഖലയില്‍ സംഘർഷങ്ങൾ ആരംഭിച്ചതുമുതൽ ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന യുക്രൈൻ ജനതയ്ക്ക് സാന്ത്വനവുമായി നിരവധി തവണ പാപ്പ രംഗത്തുവന്നിരിന്നു. കേവലം പ്രസ്താവനകളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ നിരവധി തവണ ടൺ കണക്കിന് സാധനസാമഗ്രികൾ പല പ്രാവശ്യങ്ങളിലായി വത്തിക്കാനിൽനിന്ന് യുക്രൈനിലെത്തിച്ചിരുന്നു.
Image: /content_image/News/News-2024-08-12-15:57:12.jpg
Keywords: യുക്രൈ
Content: 23623
Category: 18
Sub Category:
Heading: "ക്രൈസ്തവ സ്ഥാപനങ്ങളെ തീവ്ര മതതാത്പര്യങ്ങൾക്കുള്ള വേദിയാക്കി മാറ്റാനുള്ള ശ്രമം അനുവദിക്കില്ല"
Content: കൊച്ചി: പൊതുസമൂഹത്തിനു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ തീവ്ര മതതാത്പര്യങ്ങൾക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢവും നിരന്തരവുമായ ശ്രമം അനുവദിക്കില്ലെന്നു കത്തോലിക്ക കോൺഗ്രസ്. മൂവാറ്റുപുഴ നിർമല കോളജിലെ നിസ്‌കാര വിവാദത്തിനു ശേഷം ഇപ്പോൾ പൈങ്ങോട്ടൂർ സെന്റ് ജോസഫ്‌സ് സ്കൂ‌ളിലും സ്കൂ‌ൾ നിയമത്തിനു വിരുദ്ധമായി നിസ്ക്‌കാര സൗകര്യം നൽകണമെന്ന് ആവശ്യവുമായി ചിലർ വന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങൾ ദുരൂഹമാണ്. ഇക്കാര്യത്തിൽ സ്‌കൂൾ മാനേജ്മെന്റ്റിനു കത്തോലിക്ക കോൺഗ്രസ് സമ്പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെ യോഗം അറിയിച്ചു. കത്തോലിക്കാ സ്ഥാപനങ്ങളിൽ ഇതരമത വിഭാഗങ്ങൾക്ക് ആരാധനാസ്ഥലം നൽകേണ്ടതില്ലെന്ന പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നു പ്രഖ്യാപിച്ചു കോതമംഗലം രൂപത വികാരി ജനറാൾ റവ. ഡോ. പയസ് മലേക്കണ്ടം, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, കോതമംഗലം രൂപത പ്രസിഡൻ്റ് സണ്ണി കടുതാഴെ, ട്രഷറർ അഡ്വ. തമ്പി പിട്ടാപ്പിള്ളിൽ, പൈങ്ങോട്ടൂർ പള്ളി വികാരി ഫാ. ജയിംസ് വരാരപള്ളിൽ, ഫാ. ജോർജ് പൊട്ടക്കൽ, ഫാ. ജേക്കബ് റാത്തപ്പള്ളി, ബേബിച്ചൻ നിധീരി, പ്രഫ. ജോർജ് കുര്യക്കോസ് തുടങ്ങിയവർ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തിയുമായി ചർച്ച നടത്തി. നിരവധി കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകരും പിടിഎ ഭാരവാഹികളും സ്‌കൂളിലെത്തിയിരുന്നു.
Image: /content_image/India/India-2024-08-13-08:03:55.jpg
Keywords: കോൺഗ്രസ്