category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. ജോസ് പോട്ടയില്‍ ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടര്‍
Contentമാഡ്രിഡ്: ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടറായി ഫാ. ജോസ് പോട്ടയിലിനെ നിയമിച്ചു. സോബിക്കെയിൻ എന്നറിയ പ്പെടുന്ന ഈ സൊസൈറ്റിയുടെ മേധാവിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഫാ. പോട്ടയിൽ. സൊസൈറ്റി ഓഫ് സെന്‍റ് പോൾ (എസ്എസ്‌പി) സന്യാസ സമൂഹത്തിലെ അംഗമായ അദ്ദേഹം ഇന്ത്യ-ഗ്രേറ്റ് ബ്രിട്ടൻ-അയർലണ്ട് പ്രോവിൻസിന്റെ പ്രോവിൻഷലും ജനറൽ കൗൺസിലറും വികാർ ജനറലുമായി സേവനം ചെയ്തിട്ടുണ്ട്. സൊസൈറ്റി ഓഫ് സെൻ്റ് പോളിൻ്റെ സുപ്പീരിയർ ജനറൽ ഫാ. ഡൊമിനിക്കോ സോളിമാനാണു നിയമനം നടത്തിയത്. ഈ സന്യാസസമൂഹത്തിൻ്റെ സ്ഥാപകനായ ഫാ. ജയിംസ് അൽബെരിയോണെ ഒരു നൂറ്റാണ്ടു മുന്‍പ് സ്ഥാപിച്ചതാണ് സോബിക്കെയിൻ. സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന ബൈബിളുകളുടെ പരിഭാഷയും പ്രസാധനവും വിതരണവും നിർവഹിക്കുന്നു.കോതമംഗലം രൂപതയിലെ കദളിക്കാട്ടിൽ ജോസഫിൻ്റെയും എലിസബത്ത് പോട്ടയിലിൻ്റെയും രണ്ടാമത്തെ മകനാണ് ഫാ. ജോസ് പോട്ടയില്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-08-12 11:08:00
Keywordsബൈബി
Created Date2024-08-12 11:09:07