Contents
Displaying 23221-23230 of 24978 results.
Content:
23654
Category: 1
Sub Category:
Heading: താലിബാന്‍ ഭരണത്തിന്റെ മൂന്നാം വര്‍ഷവും ക്രൈസ്തവര്‍ നേരിടുന്നത് ഗുരുതരമായ പ്രതിസന്ധി
Content: കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്‍റെ ആധിപത്യം ഏറ്റെടുത്തതിൻ്റെ മൂന്നാം വര്‍ഷവും ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്ന ബഗ്രാം എയർഫീൽഡിൽ സൈനിക പരേഡോടെ താലിബാന്‍ തങ്ങളുടെ ആധിപത്യത്തിന്റെ വാര്‍ഷികം ആഘോഷിച്ചത്. യുഎസ് പിന്തുണയുള്ള അഫ്ഗാനിസ്ഥാനിലെ സർക്കാർ പിന്‍വാങ്ങുകയും നേതാക്കൾ രാജ്യം വിടുകയും ചെയ്തതിനെത്തുടർന്ന് 2021 ഓഗസ്റ്റ് 15-ന് തീവ്ര ഇസ്ലാമിക സംഘടന കാബൂൾ പിടിച്ചെടുക്കുകയായിരിന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന്, വർഷങ്ങളായി അഫ്ഗാനികൾ കാത്തുസൂക്ഷിച്ചിരുന്ന വിശ്വാസപരമായ സ്വാതന്ത്ര്യം അതിവേഗം വഷളായി. ഇസ്ലാമിക ചിന്തയില്‍ ഊന്നിയുള്ള തീവ്രമായ ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കനത്ത സമ്മർദ്ധത്തിനും വിവേചനത്തിനും ഇരകളാകുകയായിരിന്നു. ക്രൈസ്തവരുടെ വീടുകളിൽ പതിവായി റെയ്ഡുകൾ നേരിട്ടതായും യേശുവില്‍ വിശ്വസിക്കുന്നവരുടെ ജോലിക്കും കുടുംബത്തിനും നേരെ നിരന്തരം ഭീഷണികൾ നേരിടുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനയായ ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസരങ്ങളും ക്രൈസ്തവര്‍ക്ക് നഷ്ടപ്പെട്ടിരിന്നു. അമേരിക്കയുടെ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം കമ്മീഷൻ (യുഎസ്‌സിഐആർഎഫ്) ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങളെ ഭയാനകമെന്നാണ് വിശേഷിപ്പിച്ചത്. ഇസ്‌ലാമില്‍ അധിഷ്ടിതമായ കര്‍ക്കശ നിലപാട് വലിയ ദുരിതം സൃഷ്ടിക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടിയിരിന്നു. 60 വർഷമായി രാജ്യത്ത് പ്രവർത്തിച്ചു വരുന്ന ക്രൈസ്തവ പ്രസ്ഥാനമാണ് ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷൻ. ക്രിസ്തു വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സംഘടനയില്‍ പ്രവര്‍ത്തിച്ചിരിന്ന നിരവധി പേരെ താലിബാന്‍ കഴിഞ്ഞ വര്‍ഷം തടവിലാക്കിയിരിന്നു. അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങി താലിബാൻ ഭരണം ഏറ്റെടുത്ത മുതൽ സംഘടന താലിബാനികളുടെ നിരീക്ഷണത്തിലായിരുന്നു. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.
Image: /content_image/News/News-2024-08-19-16:40:44.jpg
Keywords: താലിബാ, അഫ്ഗാ

23655
Category: 1
Sub Category:
Heading: ഈ സഹനദാസന്റെ ചെറു പുഞ്ചിരി മാഞ്ഞിട്ട് 88 വർഷം
Content: കേവലം പതിനാലു മാസം പൗരോഹിത്യം ജിവിച്ച് പിതൃഭവനത്തിലേക്കു യാത്രയായ വാഴ്ത്തപ്പെട്ട മാർട്ടിൻ മാർട്ടിനെസ് പാസ്കുവാൽ (Blessed Martín Martínez Pascual) എന്ന 25 വയസ്സുള്ള ഒരു യുവ സ്പാനിഷ് വൈദികന്റെ ചിത്രമാണിത്. കത്തോലിക്ക വൈദികനായതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന സഹനദാസൻ. 1936 ആഗസ്റ്റു മാസം പതിനെട്ടാം തീയതി തന്നെ വെടിവെച്ചു കൊല്ലുന്നതിനു രണ്ടു നിമിഷങ്ങൾക്കു മുമ്പ് ഒരു കത്തോലിക്ക വൈദീകൻ്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയാണിത്. നിത്യതയുടെ മുന്നാസ്വാദനം കണ്ട പുഞ്ചിരി. മരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു മനുഷ്യൻ സ്വർഗ്ഗം കണ്ട് പുഞ്ചിരിക്കുന്നു. മാർട്ടിനെ വധിക്കുന്നതിനു തൊട്ടുമുമ്പ് ഹാൻസ് ഗൂട്ടമാൻ (Hans Guttman) എന്ന ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോ പകർത്തിയത്. നിത്യതയുടെ മുന്നാസ്വാദനം കണ്ട മാർട്ടിന്റെ കണ്ണുകളുടെ തെളിച്ചവും, വിശ്വസ്തനായ ഒരു പുരോഹിതന്റെ ആത്മനിർവൃതിയും ഗൂട്ടമാൻ ഈ ചിത്രത്തിൽ ഒപ്പിയെടുത്തിരിക്കുന്നു. ഒരു സ്പാനിഷ് മരപ്പണിക്കാരന്റെ മകനായി, 1910 നവംബർ 11 ന് ജനിച്ച മാർട്ടിൻ ഭക്തിയുള്ള ഒരു കുടുംബാന്തരീക്ഷത്തിലാണ് വളർന്നത്. Colegio San José de Murcia സെമിനാരിയിൽ ലത്തീൻ അധ്യാപകനാകുന്നതിനു മുമ്പ് സ്പെയിനിലെ ജോലി ചെയ്യുന്ന വൈദികർ (worker priest movement) എന്ന വൈദിക സംഘത്തിൽ സജീവ അംഗമായിരുന്നു. സ്പെയിനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോൾ കലാപകാരികൾ കത്തോലിക്ക സഭക്കെതിരെ തിരിഞ്ഞു. ഒരു ദിവസം ദേവാലയം ആക്രമിച്ചപ്പോൾ മാർട്ടിൻ സക്രാരിയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ കുർബാനയുമായി, ധ്യാനപ്പുരകളിലും, ഗുഹകളിലും വൈക്കോൽപ്പന്തലിലും കലാപകാരികളുടെ കണ്ണിൽ പെടാതെ കുറേ ദിവസങ്ങൾ ഒളിവിൽ താമസിച്ചു. പിന്നീട് മാർട്ടിൻ പടയാളികളുടെ തടവിലായി, അവിടെയും തന്റെ പുരോഹിത കടമകൾ തുടർന്നു. സഹതടവുകാരുടെ കുമ്പസാരം കേൾക്കുകയും, തന്റെ കൈവശമുണ്ടായിരുന്ന വി.കുർബാന നൽകി അവർക്ക് ധൈര്യം പകരുകയും ചെയ്തു. 1936 ആഗസ്റ്റ് 18ന് മാർട്ടിന്റെ വധശിക്ഷയുടെ സമയം അടുത്തപ്പോൾ അദ്ദേഹത്തോട് ചോദിച്ചു; "തോക്കിൻ കുഴൽ ഭയപ്പെട്ടന്നുവോ?" ഇല്ല എന്നായിരുന്നു മറുപടി. തന്നെ വധിക്കാനൊരുങ്ങി നിന്നവരെ അനുഗ്രഹിച്ചു കൊണ്ട് മാർട്ടിൻ പ്രാർത്ഥിച്ചു. "ഞാൻ നിങ്ങൾക്ക് എന്റെ അനുഗ്രഹം നൽകുന്നു, നിങ്ങൾ കാണിക്കുന്ന ബുദ്ധിഹീനത ദൈവം കണക്കിലെടുക്കാതിരിക്കട്ടെ". മാർട്ടിൻ പിന്നീട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു; “VIVA CRISTO REY!” ( Long live Christ the King) ക്രിസ്തുരാജൻ ജയിക്കട്ടെ. സ്പെയിനിൽ 1936 മുതൽ 1939 (17 ജൂലൈ 1936 - 1 ഏപ്രിൽ 1939) വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിൽ 6832 വൈദീകരും സന്യസ്തരും ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായി, ഇതിൽ 13 മെത്രാൻമാരും 4172 രൂപത വൈദീകരും സെമിനാരി വിദ്യാർത്ഥികളും 2364 സന്യാസ വൈദീകരും സഹോദരങ്ങളും 283 സന്യാസിനികളും ഉൾപ്പെടുന്നു. ഇവരിൽ ആയിരത്തോളം പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയിർത്തിയിട്ടുണ്ട്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1995 ഒക്ടോബർ 1ന് മാർട്ടിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
Image: /content_image/News/News-2024-08-19-19:00:28.jpg
Keywords: രക്തസാ

23656
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ മൂന്നാം സമ്മേളനത്തിന് ആരംഭം
Content: കാക്കനാട്: സാഹോദര്യത്തിലും കൂട്ടായ്മയിലുമാണ് സഭ മുന്നേറേണ്ടതെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർസഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ് ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സിനഡുസമ്മേളനത്തിന്റെ ആരംഭത്തിൽ പിതാക്കന്മാർ മൗനപ്രാർത്ഥന നടത്തി. പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും തട്ടിൽ പിതാവ് കൂട്ടിച്ചേർത്തു. പാലാ രൂപത ആതിഥേയത്വം വഹിക്കുന്ന സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മാർ റാഫേൽ തട്ടിൽ പിതാവ് സിനഡുപിതാക്കന്മാരെ അറിയിച്ചു. ഓഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന അസംബ്ലി പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടത്തപ്പെടുന്നത്. അസംബ്ലിയുടെ ഫലപ്രദമായ നടത്തിപ്പിനായി എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. തുടർന്ന് മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനോടൊപ്പം സിനഡുപിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. മേല്പട്ട ശുശ്രൂഷയുടെ രജതജൂബിലി ആഘോഷിക്കുന്ന മാർ ലോറൻസ് മുക്കുഴി പിതാവിന്റെ സേവനങ്ങളെ മേജർ ആർച്ചുബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു. ജൂബിലി നിറവിലായിരിക്കുന്ന ബെൽത്തങ്ങാടി രൂപതയ്ക്കും മേജർ ആർച്ചുബിഷപ്പ് ആശംസകൾ അറിയിച്ചു. സഭയുടെ മേജർ സെമിനാരികളുടെ റെക്ടർമാരുമായും വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരുമായും സിനഡുപിതാക്കന്മാർ കൂടിക്കാഴ്ച്ച നടത്തും. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചർച്ചകൾ ആരംഭിച്ചു. ഓഗസ്റ്റ് 31 ശനിയാഴ്ച്ച സിനഡുസമ്മേളനം സമാപിക്കും.
Image: /content_image/India/India-2024-08-19-20:02:16.jpg
Keywords: സീറോ മലബാ

23657
Category: 18
Sub Category:
Heading: മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി; തെറ്റായ പ്രചരണങ്ങള്‍ തിരിച്ചറിയണമെന്ന് സഭാനേതൃത്വം
Content: കാക്കനാട്: ഓഗസ്റ്റ് 22 മുതൽ 25 വരെ പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ വെച്ച് നടത്തപ്പെടുന്ന സീറോ മലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം സഭാനിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നതെന്നു സഭാനേതൃത്വം. ഇതിനു വിരുദ്ധമായ ചർച്ചകളും പ്രസ്താവനകളും ചില വ്യക്തികൾ പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണെന്നു മീഡിയ കമ്മീഷൻ സെക്രട്ടറിയും സീറോമലബാർസഭ പി.ആർ.ഓയുമായ ഫാ.ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു. 2022 ജനുവരിയിലെ സിനഡുസമ്മേളനമാണ് 2024 ഓഗസ്റ്റിൽ സഭാഅസംബ്ലി വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും എണ്ണം ഗണ്യമായി വർദ്ധിച്ചപ്പോൾ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിലേക്ക് ക്ഷണിക്കേണ്ട പ്രതിനിധികളുടെ എണ്ണവും അതിനനുസരിച്ച് വർദ്ധിച്ചു. അസംബ്ലി കൂടുതൽ ഫലപ്രദമാക്കുന്നതിനും അതിന്റെ സ്ഥാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 2022 ഓഗസ്റ്റ് 16 മുതൽ 25 വരെ നടന്ന സിനഡുസമ്മേളനം ചർച്ച ചെയ്തു. പ്രതിനിധികളുടെ എണ്ണം ആനുപാതികമായി കുറയ്ക്കാൻ തീരുമാനിക്കുകയും പ്രത്യേക നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ നിർദ്ദേശിക്കാൻ കാനോനിക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളും ഭേദഗതികളും പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ 2023 ഓഗസ്റ്റ് സിനഡ് മേജർ ആർച്ചുബിഷപ്പിനെ ചുമതലപ്പെടുത്തി. 2024 ഫെബ്രുവരി 6ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഭേദഗതിചെയ്യപ്പെട്ട പ്രത്യേകനിയമത്തിനു അംഗീകാരം നൽകുകയും അതോടെ പ്രസ്തുത നിയമങ്ങൾ പ്രാബല്യത്തിൽ വരുകയും ചെയ്തു. 2023 ജനുവരി 14ന് അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി പഠന വിധേയമാക്കുന്ന വിഷയങ്ങളടങ്ങിയ മാർഗരേഖ (lineamenta) പ്രസിദ്ധീകരിച്ചു. എല്ലാ രൂപതകളിലേക്കും സമർപ്പിത സമൂഹങ്ങളിലേക്കും സെമിനാരികളിലേക്കും മാർഗരേഖ അയച്ചുകൊടുക്കുകയും ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രൂപതാ അസംബ്ലിയിലോ അസംബ്ലി നടത്തുവാൻ സാധിക്കാത്ത രൂപതകളിൽ സമാനമായ മറ്റു സമിതികളിലോ ചർച്ച ചെയ്ത് അഭിപ്രായമറിയിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. രൂപതകളിലും സമർപ്പിത സമൂഹങ്ങളിലും സെമിനാരികളിലും വിവിധ തലങ്ങളില്‍ പഠനം നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് 2024 മാർച്ച് 31ന് അകം സഭാ ആസ്ഥാനത്തു ലഭിച്ചു. ദക്ഷിണേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഉത്തരേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ ഉജ്ജയിൻ പാസ്റ്ററൽ സെന്ററിലും ഒരുമിച്ച് കൂടുകയും ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളുടെയും അപ്പസ്തോലിക്ക് വിസിറ്റേഷന്റെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും പ്രതിനിധികൾ ഓൺലൈനിലും സമ്മേളിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. കൂടാതെ, യുവാക്കളുടെയും വിശ്വാസപരിശീലകരുടെയും പ്രതിനിധികളുമായും അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പഠനരേഖ' ചർച്ച ചെയ്തിരുന്നു. ഇപ്രകാരം ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 'പ്രവര്‍ത്തനരേഖ' (Instrumentum Laboris) യും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ രൂപതകളിൽനിന്നും നല്കപ്പെട്ടിരിക്കുന്ന വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികൾ 'പ്രവര്‍ത്തനരേഖ' പഠിച്ച് അസംബ്ലിയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സീറോമലബാർസഭ ഒന്നാകെ ഏറെ പ്രാർത്ഥനയോടെ നോക്കിക്കാണുന്ന മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയെക്കുറിച്ച് വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ എല്ലാവരും തിരിച്ചറിയണമെന്നും ഫാ. ഡോ. ആന്റണി വടക്കേകര അറിയിച്ചു.
Image: /content_image/India/India-2024-08-20-09:36:46.jpg

23658
Category: 1
Sub Category:
Heading: കാണാതായ മെക്‌സിക്കൻ വൈദികന്റെ മൃതശരീരം കണ്ടെത്തി
Content: ജാലിസ്കോ: മെക്സിക്കോയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ വൈദികന്റെ മൃതശരീരം കണ്ടെത്തി. ഫാ. ഐസയാസ് റാമിറസ് ഗോൺസാലസ് എന്ന വൈദികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൻ്റെ സഹോദരിയുടെ വസതിയിലേക്ക് പോകാൻ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയപ്പോഴാണ് വൈദികനെ അവസാനമായി കണ്ടതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരിന്നു. എന്നാല്‍ വൈദികന്‍ ഇവിടെ എത്തിചേര്‍ന്നില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഗ്വാഡലജാരയിൽ നിന്ന് 30 കിലോമീറ്റർ കിഴക്കുള്ള സപോട്ട്‌ലാനെജോ മുനിസിപ്പാലിറ്റി പരിസരത്ത് നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വൈദികന് ഒന്നില്‍ അധികം തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:49ന് ജാലിസ്കോ ഗ്വാഡലജാരയിലെ സപോട്ട്‌ലാനെജോ, ടൊണാല പട്ടണങ്ങളുടെ അതിർത്തിയിലുള്ള ഒരു പാലത്തിനടിയില്‍ നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ജാലിസ്കോ തലസ്ഥാനത്തെ മൂന്ന് പള്ളികളിൽ ഫാ. റാമിറസ് ഗോൺസാലസ് പതിവായി വിശുദ്ധ കുർബാന അര്‍പ്പിക്കുകയും മറ്റ് രണ്ട് പള്ളികളിലും സേവനം ചെയ്തു വരികയായിരിന്നുവെന്ന് രൂപത അറിയിച്ചു. ലോകത്ത് വൈദികര്‍ക്ക് ഏറ്റവും അധികം സുരക്ഷ ഭീഷണിയുള്ള രാജ്യമാണ് മെക്സിക്കോ.
Image: /content_image/News/News-2024-08-20-11:46:59.jpg
Keywords: മെക്സിക്കോ

23659
Category: 1
Sub Category:
Heading: മലാവി രാഷ്ട്രപതി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു
Content: ലിലോംഗ്‌വേ: ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ രാഷ്ട്രപതി ലാസറസ് ചക്വേര വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു. ഇന്നലെ ആഗസ്റ്റ് പത്തൊൻപതാം തീയതി തിങ്കളാഴ്ച വത്തിക്കാന്‍ കൊട്ടാരത്തില്‍വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറും സന്നിഹിതനായിരുന്നു. പരിശുദ്ധ സിംഹാസനവും മലാവിയും തമ്മിലുള്ള നല്ല ബന്ധവും, രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽപരിശീലനം എന്നീ മേഖലകളിൽ കത്തോലിക്ക സഭയുമായുള്ള സഹകരണവും ചർച്ചയിൽ പ്രമേയമായി. ഏകദേശം ഇരുപതു ദശലക്ഷത്തോളം ആളുകളാണ് മലാവിയിൽ താമസിക്കുന്നത്. 2018 ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 77.3% ക്രിസ്ത്യാനികളാണ്. മൊത്തം ജനസംഖ്യയുടെ 17.2% ആണ് കത്തോലിക്ക വിശ്വാസികള്‍.
Image: /content_image/News/News-2024-08-20-13:09:52.jpg
Keywords: മലാവി, പാപ്പ

23660
Category: 1
Sub Category:
Heading: നൈജീരിയയില്‍ കത്തോലിക്ക വിശ്വാസികളായ 20 മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി
Content: മൈദുഗുരി: നൈജീരിയയില്‍ കത്തോലിക്ക വിശ്വാസികളായ ഇരുപതോളം മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വടക്കൻ നൈജീരിയയിലെ ജോസ് യൂണിവേഴ്സിറ്റി, മൈദുഗുരി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള 20 മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോകലിന് ഇരയായ എല്ലാ വിദ്യാര്‍ത്ഥികളും കത്തോലിക്ക വിശ്വാസികളാണ്. തെക്കൻ നഗരമായ എനുഗുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെൻ്റൽ സ്റ്റുഡൻ്റ്സ് (FECAMDS) വെളിപ്പെടുത്തി. ഇവരുടെ മോചനം അതിവേഗം ഉറപ്പാക്കാൻ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഫെഡറേഷൻ്റെ ദേശീയ പ്രസിഡൻ്റ് ഇഗെ ഗബ്രിയേൽ അരിയോയും ദേശീയ സെക്രട്ടറി മേരി റോസ് മാലോമോയും പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ അടുത്ത കുടുംബങ്ങളുമായും ബന്ധുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സംഘടന വ്യക്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകലിൻ്റെ പകർച്ചവ്യാധി പടരുകയാണെന്ന് കത്തോലിക്കാ മെത്രാന്മാര്‍ നേരത്തെ പ്രസ്താവിച്ചിരിന്നു. തട്ടിക്കൊണ്ടുപോയ മെഡിക്കൽ വിദ്യാർത്ഥികൾ കിഴക്കൻ നൈജീരിയയിൽ കത്തോലിക്ക സമ്മേളനത്തിൽ പങ്കെടുക്കുവാനിരിക്കുകയായിരിന്നുവെന്നും നൈജീരിയയില്‍ അരങ്ങേറുന്ന നിർഭാഗ്യകരമായ ഓരോ സംഭവവും ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ ഉത്കണ്ഠ ഉളവാക്കുകയാണെന്നും മകുർദി കത്തോലിക്ക രൂപതയിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. മോസസ് ലോറാപു, 'ക്രക്സ്' എന്ന മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളില്‍ ഇതുവരെ മോചിതരാകാത്ത നിരവധി പേരുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">This is my colleague from UniJos medical school, Him & 19 other medical students were kidnapped on their way to Enugu yesterday. He sent this tweet from the kidnappers den minutes ago under their watch. WE NEED HELP,PLS<br><br>The kidnappers have threatened to begin killing tomorrow <a href="https://t.co/FlZ1pYp8Ye">https://t.co/FlZ1pYp8Ye</a></p>— Peter Yawe, MD (@yawe_peter) <a href="https://twitter.com/yawe_peter/status/1824509332307972411?ref_src=twsrc%5Etfw">August 16, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയവർ ഏകദേശം 32,000 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളിലൊരാൾ എക്‌സിൽ (മുമ്പ് ട്വിറ്റർ) സന്ദേശം പോസ്റ്റ് ചെയ്തു. രണ്ട് ദിവസമായി തങ്ങൾ ഭക്ഷണമില്ലാതെ കഴിയുകയാണെന്നും തങ്ങളെ ഉടൻ മോചിപ്പിക്കാൻ കുടുംബങ്ങളോടും സർക്കാരിനോടും ഇടപെടണമെന്നും വിദ്യാർത്ഥി ട്വീറ്റിൽ യാചിച്ചു. “ദയവായി ഞങ്ങളെ സഹായിക്കൂ, ഞങ്ങൾ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല,” കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശമുണ്ട്. നൈജീരിയന്‍ ക്രൈസ്തവര്‍ക്കു നേരിടുന്ന അതിക്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.
Image: /content_image/News/News-2024-08-20-14:58:58.jpg
Keywords: നൈജീരിയ

23661
Category: 1
Sub Category:
Heading: മാർട്ടിൻ ലൂഥറിനെ സഭയിൽ നിന്നും പുറത്താക്കിയതെന്തുകൊണ്ട്? മാർട്ടിൻ ലൂഥർ സഭാവിരോധിയാണോ?
Content: ഒരു അഗസ്തീനിയൻ സന്യാസ വൈദികനായിരുന്ന മാർട്ടിൻ ലൂഥറിനെ സഭയിൽ നിന്ന് പുറത്താക്കി എന്നുള്ളത് സത്യമാണ്. പോരായ്മക ളിൽ ചിലതിനെ മാർട്ടിൻ ലൂഥർ ചൂണ്ടിക്കാണിച്ചു എന്നുള്ളതും വസ്‌തുതാപരമാണ്. അതേസമയം മാർട്ടിൻ ലൂഥർ ചൂണ്ടിക്കാണിക്കുന്ന അല്ലെങ്കിൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ പലതും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ദണ്ഡവിമോചനങ്ങളുടെ വില്പനയെന്ന പേരിൽ അന്ന് ജർമ്മനിയിലെ മൈയിൻസ് രൂപതയിൽ നിലനിന്നിരുന്ന ഒരു പതിവിനെ അല്ലെങ്കിൽ ഒരു തെറ്റായ പ്രവണതയെ മാർട്ടിൻ ലൂഥർ ചൂണ്ടിക്കാണിച്ചു എന്നുള്ളത് ശരിയാണ്. അതുപോലെ സഭയിൽ ദൈവവചനത്തിന് പ്രാധാന്യം ആവശ്യത്തിന് കിട്ടുന്നില്ല എന്ന ലൂഥറിൻ്റെ നിലപാടും ശരിയാണ്. പക്ഷേ ഏതാനും ചില തെറ്റുകൾ ഇതുപോലെ ചൂണ്ടിക്കാണിക്കാൻ ലൂഥറിനു കഴിഞ്ഞുവെന്നതിനാൽ ലൂഥർ പറഞ്ഞ എല്ലാകാര്യങ്ങളും സത്യത്തിനു നിരക്കുന്നതോ യാഥാർത്ഥ്യങ്ങളോ ആയിരുന്നുവെന്ന് അംഗീകരിക്കാൻ കഴിയില്ല. നിരവധി സ്വാധീനങ്ങളും പ്രത്യേക താല്പര്യങ്ങളും അതിനുപിന്നിൽ ഉണ്ടായിരുന്നു. ലൂഥറിൻ്റെ പ്രസക്തമായ 96 പ്രമേയങ്ങളുണ്ട്. സഭയ്ക്ക് എതിരായി ഉന്നയിച്ച അതിലെ നല്ല പങ്കും സഭയുടെ സത്യവിശ്വാസത്തെ കളങ്കപ്പെടുത്തുന്നതും തകർക്കുന്നതുമായിരുന്നു. ഉദാഹരണത്തിന് പൗരോഹിത്യം, മെത്രാൻ പദവി, മാർപാപ്പ തുടങ്ങിയ സഭയുടെ ഹയരാർക്കി ആവശ്യമില്ലായെന്ന ലൂഥറിന്റെ വാദം സഭയെ അപകടകരമായ അരാജകത്വത്തിലേക്ക് നയിക്കുന്നതിനുവേണ്ടി അദ്ദേഹം എടുത്ത നിലപാടാണ്. രണ്ടാമതായി മാർട്ടിൻ ലൂഥർ ഉന്നയിച്ച വലിയൊരു ആരോപണം പരിശുദ്ധ കുർബാന എന്നുപറയുന്നത് ഈശോമിശിഹായുടെ ശരീരമല്ല എന്നതായിരുന്നു. സഭയുടെ ശക്തിയും സഭയുടെ എല്ലാപ്രവർത്തനങ്ങളുടെയും കേന്ദ്രവും സഭയുടെ ആരാധനയുടെ പരകോടിയുമായ യുമായ പരിശുദ്ധ കുർബാനയെ നിഷേധിച്ചുകൊണ്ട് സഭയ്ക്ക് എങ്ങനെയാണ് മുമ്പോട്ടു പോകാൻ സാധിക്കുന്നത്. അതുപോലെതന്നെ വിശുദ്ധ ബൈബിളിൽ ലൂഥറിന്റെ ആശയങ്ങളുമായി ഒത്തുപോകാത്ത ഏഴ് പുസ്‌തകങ്ങളെ ലൂഥർ ഒഴിവാക്കി എന്നുള്ളതുംകൂടി കൂട്ടിവായിക്കുമ്പോൾ ബൈബിൾ, കൂദാശകൾ, തിരുസഭ തുടങ്ങിയ അടിസ്ഥാനങ്ങളെക്കുറി ച്ചുള്ള ലൂഥറിന്റെ പ്രബോധനങ്ങൾ അങ്ങേയറ്റം അപകടകരവും തെറ്റിദ്ധാരണാജനകവുമായിരുന്നു. ഒരുപക്ഷേ ലൂഥർ അത്രയും ഉദ്ദേശിച്ചിരുന്നില്ല എന്നു വാദിക്കുന്നവരും ഉണ്ട്. പക്ഷേ ലൂഥറിന്റെ അനുയായികൾ ലൂഥറിൻ്റെ ആശയങ്ങൾ ആധാരമാക്കികൊണ്ട് പടുത്തുയർത്തിയ പ്രൊട്ടസ്റ്റൻ്റ് സഭകൾ ഇന്നും ഈ കൂദാശകളെ തിരസ്‌കരിക്കുകയും വിശുദ്ധഗ്രന്ഥത്തിലെ ഏഴ് ഗ്രന്ഥങ്ങളെ അവഗണിക്കുകയും സഭയുടെ ഘടനയെ തകർത്തുകള യുകയും ചെയ്തു എന്നുള്ളത് ദുഃഖകരമായ സത്യമാണ്. പക്ഷേ ലൂഥർ വിഭാവനം ചെയ്തതരീതിയിലുള്ള സഭാസംവിധാനം അസാധ്യമാണ് എന്നുകണ്ടതുകൊണ്ടാണ് ലൂഥറൻ സഭകളും പിന്നീട് കത്തോലിക്കാ സഭയെ മാതൃകയാക്കിക്കൊണ്ട് മെത്രാൻ, വൈദികർ, ഡീക്കൻമാർ തുടങ്ങിയ ഭരണക്രമം ഉണ്ടാക്കിയെടുത്തത്. വീണ്ടും മാർട്ടിൻ ലൂഥർ സഭയിലെ ബ്രഹ്മചര്യവ്രതത്തെ എതിർക്കുകയും അദ്ദേഹത്തിന്റെ സെക്രട്ടറിയെ വിവാഹം ചെയ്യുകയും ചെയ്തു. ഒരു അഗസ്തീനിയൻ സന്ന്യാസിയായ ലൂഥർ പരിശുദ്ധ ദൈവമാതാവിനോടുള്ള ആദരവിനെ എതിർക്കുകയും വിശുദ്ധരുടെ മാദ്ധ്യസ്ഥത്തിന് അടിസ്ഥാനമില്ല എന്നു വാദിക്കുകയും ചെയ്തു. ലൂഥർ ശരിയായിരുന്നുവെങ്കിൽ ഇന്നു പെന്തകുസ്താക്കാരും യഹോവാസാക്ഷികളും പറയുന്നതെല്ലാം ശരിയായിരുന്നു എന്ന് നമ്മൾ സമ്മതിക്കേണ്ടിവരും. കത്തോലിക്കാ വിശ്വാസവും പെന്തകോസ്‌ത്, പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങളും തമ്മിൽ ഇന്നും നിലനിൽക്കുന്ന അകലങ്ങളുടെ അടിസ്ഥാനം ലൂഥറിന്റെ കാഴ്ചപ്പാടുകളായിരുന്നു. ഇതുമനസിലാക്കുമ്പോൾ ലൂഥർ അത്രമേൽ നിരുപദ്രവകാരിയായിരുന്നില്ല എന്ന് മനസിലാക്കാൻ സാധിക്കും. മറ്റൊന്ന്, ന്യായം ലൂഥറിൻ്റെ ഭാഗത്തായിരുന്നില്ലേ എന്നുചോദി ച്ചാൽ ലൂഥറിന്റെ ഭാഗത്ത് ചില കാര്യങ്ങളിൽ ന്യായമുണ്ടായിരുന്നു. എന്നാൽ കുറച്ച് നന്മകൾ പറയുന്നതിൻ്റെ കൂടെ ഒരുപാട് തിന്മകളും ചെയ്തു. ഒരാൾ രണ്ടുമൂന്ന് ഉപകാരങ്ങൾചെയ്‌തു അതിന്റെ കൂടെ കുറെ വലിയ കുറ്റകൃത്യങ്ങളും നടത്തിയെങ്കിൽ ആവ്യക്തിയുടെ നന്മപ്രവൃത്തികളുടെ പേരിൽ ആ കുറ്റകൃത്യങ്ങൾ കുറ്റകൃത്യങ്ങളല്ല എന്നു പറയാൻ പറ്റുമോ? ലൂഥർ ചൂണ്ടിക്കാട്ടിയ ചിലകാര്യങ്ങൾ സഭയിൽ തിരുത്തപ്പെടേണ്ടതായിരുന്നു. അത് സഭ തിരുത്തുകയും ചെയ്തു. സഭയെ തിരുത്താനുള്ള എല്ലാപരിശ്രമങ്ങളും സഭയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് സഭയെ സ്നേഹിച്ചുകൊണ്ട് സഭയെ വളർത്താനാഗ്രഹിച്ചുകൊണ്ടായിരിക്കണം. സഭയിലെ വിമർശനങ്ങൾ അത് സർഗാത്മകവിമർശനങ്ങളാണ്; ഇത്തരം സർഗാത്മകവി മർശനങ്ങളോട് ഭാവാത്മകമായിട്ടുതന്നെയാണ് സഭ പ്രതികരിക്കു ന്നത്. ലൂഥറിനെപ്പോലെ സഭയെ തിരുത്തിയ ഒരു വലിയ മനുഷ്യനാണ് ഫ്രാൻസീസ്സ് അസ്സീസ്സി പുണ്യവാൻ. ലൂഥർ സഭയെ നവീകരിച്ചതിനെക്കാളും എത്രയോ ആഴത്തിൽ നവീകരിച്ച മനുഷ്യനാണ് ഫ്രാൻസീസ്സ് അസ്സീസ്സി. പക്ഷേ അദ്ദേഹം സഭാധികാരികൾക്ക് പൂർണമായും വിധേയപ്പെട്ടുകൊണ്ട് അനുസരണത്തിലും ദാരിദ്ര്യ ത്തിലും ജീവിച്ചുകൊണ്ടും സുവിശേഷത്തിൻ്റെ പ്രായോഗികത സ്വന്തം ജീവിതത്തിൽ മാതൃകയാക്കിക്കൊണ്ടുമാണ് സഭയെ നവീകരിച്ചത്. സഭാനവീകരണത്തിൻ്റെ രണ്ട് പരിശ്രമങ്ങളിൽ ഒന്ന് ലൂഥറിന്റെതാണെങ്കിൽ മറ്റൊന്ന് ഫ്രാൻസീസ്സ് അസ്സീസ്സി പുണ്യവാന്റെതാണ്. ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം തന്നെയാണ് ലൂഥറിനെ കുറ്റക്കാര നായി കാണുന്നതിന് ഇടവരുത്തുന്നത് എന്ന് മനസിലാക്കാം. മാർട്ടിൻ ലൂഥർ സഭാവിരോധിയാണോ എന്നചോദ്യത്തിൻ്റെ ഉത്തരം പരിശോധിച്ചാൽ സഭയെ തകർക്കാനുള്ള ലക്ഷ്യങ്ങൾ ലൂഥറിനുണ്ടായി രുന്നു എന്നുള്ളതിനാൽ അതിലെ അപകടം നാം തിരിച്ചറിയണം. - കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ 'വിശ്വാസവഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകം.
Image: /content_image/News/News-2024-08-20-15:51:04.jpg
Keywords: സംശയ

23662
Category: 1
Sub Category:
Heading: അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍
Content: ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ മതാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും അധികം കുടിയേറ്റം നടത്തുന്നത് ക്രൈസ്തവരാണെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ ഗവേഷക ഏജന്‍സിയായ പ്യൂ റിസേർച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജനിച്ച രാജ്യത്തിന് പുറത്ത് താമസിക്കുന്ന ലോകത്തിലെ 47% ആളുകളും ക്രൈസ്തവരാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും ഒടുവിലായി ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമായ 2020 മുതലുള്ള ഡാറ്റയും 270 സെൻസസ് സർവേകളും അടിസ്ഥാനമാക്കിയാണ് പ്യൂ റിപ്പോർട്ട് തയാറാക്കിയത്. 280 ദശലക്ഷത്തിലധികം ആളുകൾ അഥവാ ലോക ജനസംഖ്യയുടെ 3.6% അന്തർദേശീയ കുടിയേറ്റക്കാരാണെന്ന് കണക്കുകളില്‍ വ്യക്തമാണ്. മതാടിസ്ഥാനത്തില്‍ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം നോക്കുമ്പോള്‍ ഇസ്ലാം മതസ്ഥര്‍ രണ്ടാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 29% ഇസ്ലാം മതസ്ഥരാണ് കുടിയേറ്റം നടത്തിയിട്ടുള്ളത്. ഹൈന്ദവര്‍ 5%, ബുദ്ധമതക്കാർ 4%, ജൂതന്മാർ 1% എന്നീ നിലകളിലാണ് മറ്റ് മതസ്ഥരുടെ കുടിയേറ്റം. ജനിച്ച രാജ്യം വിട്ട് മറ്റിടങ്ങളില്‍ താമസിക്കുന്ന 13% മതം ഇല്ലായെന്ന് പറയുന്നവരുമുണ്ട്. ക്രൈസ്തവരില്‍ കുടിയേറ്റത്തിന് ഏറ്റവും അധികം ശ്രമിക്കുന്നത് മെക്സിക്കോയില്‍ നിന്നാണ്. അവരുടെ ലക്ഷ്യസ്ഥാനം അമേരിക്കയാണ്. പൊതുവായ വിലയിരുത്തലില്‍ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനോ സമാനമായ മതവിശ്വാസം പുലർത്തുന്ന ആളുകൾക്കിടയിൽ ജീവിക്കാനോ ആഗ്രഹിക്കുന്നവരാണ് കുടിയേറ്റക്കാരില്‍ ഏറെയും. നിലവിലെ പശ്ചാത്തലത്തില്‍ അമേരിക്കയും ജര്‍മ്മനിയുമാണ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായി ചേക്കേറുവാന്‍ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/News/News-2024-08-20-16:19:53.jpg
Keywords: കുടിയേറ്റ

23663
Category: 1
Sub Category:
Heading: നൈജീരിയയില്‍ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് എഴുപതിലധികം ക്രൈസ്തവര്‍
Content: അബൂജ: തെക്കു കിഴക്കൻ നൈജീരിയൻ സംസ്ഥാനമായ ബെന്യൂവിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നടന്ന അക്രമാസക്തമായ ആക്രമണങ്ങളിൽ എഴുപതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20 ക്രിസ്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആഗസ്റ്റ് മാസത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം പുറത്തുവന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8ന് ഉക്കും ലോക്കൽ ഗവൺമെൻ്റ് ഏരിയയിലെ ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമമായ അയതിയ്ക്കു നേരെ ഫുലാനി ഗോത്രവിഭാഗം നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ടത്. സമീപ വർഷങ്ങളിലായി, ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ മുസ്ലീം ഫുലാനി വംശീയ വിഭാഗത്തിൽപ്പെട്ട ഇടയന്മാരുടെ ആക്രമണങ്ങളാലും ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പശ്ചിമാഫ്രിക്കൻ പ്രവിശ്യ തുടങ്ങിയ ഇസ്ലാമിക സംഘടനകളുടെ ആക്രമണങ്ങളാലും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നര ദശകത്തിനിടെ നിരവധി കത്തോലിക്ക വൈദികര്‍ ഉള്‍പ്പെടെ അരലക്ഷത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഓഗസ്റ്റ് 15-ന് എനുഗുവിൽ ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെൻ്റൽ സ്റ്റുഡൻ്റ്സ് സംഘടിപ്പിച്ച കോൺഫറൻസിലേക്ക് പോകുന്നതിനിടെ ബെന്യൂ സംസ്ഥാനത്തു നിന്നു 20 നൈജീരിയൻ മെഡിക്കൽ അസോസിയേഷൻ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരിന്നു. ഫുലാനി തീവ്രവാദികൾ, ഇസ്ലാമിക വിമതർ എന്നിവരിൽ നിന്ന് ക്രൈസ്തവര്‍ തുടര്‍ച്ചയായി പീഡനം നേരിടുകയാണ്. രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് മതനിന്ദ നിയമങ്ങളും ശരിയത്ത് ക്രിമിനൽ കോഡുകളും നടപ്പിലാക്കുന്നതിലൂടെ നൈജീരിയൻ സർക്കാർ ക്രൈസ്തവരുടെ മേൽ വ്യവസ്ഥാപിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരിന്നു.
Image: /content_image/News/News-2024-08-21-14:22:30.jpg
Keywords: നൈജീ