category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading മാർട്ടിൻ ലൂഥറിനെ സഭയിൽ നിന്നും പുറത്താക്കിയതെന്തുകൊണ്ട്? മാർട്ടിൻ ലൂഥർ സഭാവിരോധിയാണോ?
Contentഒരു അഗസ്തീനിയൻ സന്യാസ വൈദികനായിരുന്ന മാർട്ടിൻ ലൂഥറിനെ സഭയിൽ നിന്ന് പുറത്താക്കി എന്നുള്ളത് സത്യമാണ്. പോരായ്മ‌ക ളിൽ ചിലതിനെ മാർട്ടിൻ ലൂഥർ ചൂണ്ടിക്കാണിച്ചു എന്നുള്ളതും വസ്‌തുതാപരമാണ്. അതേസമയം മാർട്ടിൻ ലൂഥർ ചൂണ്ടിക്കാണിക്കുന്ന അല്ലെങ്കിൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ പലതും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ദണ്ഡവിമോചനങ്ങളുടെ വില്പനയെന്ന പേരിൽ അന്ന് ജർമ്മനിയിലെ മൈയിൻസ് രൂപതയിൽ നിലനിന്നിരുന്ന ഒരു പതിവിനെ അല്ലെങ്കിൽ ഒരു തെറ്റായ പ്രവണതയെ മാർട്ടിൻ ലൂഥർ ചൂണ്ടിക്കാണിച്ചു എന്നുള്ളത് ശരിയാണ്. അതുപോലെ സഭയിൽ ദൈവവചനത്തിന് പ്രാധാന്യം ആവശ്യത്തിന് കിട്ടുന്നില്ല എന്ന ലൂഥറിൻ്റെ നിലപാടും ശരിയാണ്. പക്ഷേ ഏതാനും ചില തെറ്റുകൾ ഇതുപോലെ ചൂണ്ടിക്കാണിക്കാൻ ലൂഥറിനു കഴിഞ്ഞുവെന്നതിനാൽ ലൂഥർ പറഞ്ഞ എല്ലാകാര്യങ്ങളും സത്യത്തിനു നിരക്കുന്നതോ യാഥാർത്ഥ്യങ്ങളോ ആയിരുന്നുവെന്ന് അംഗീകരിക്കാൻ കഴിയില്ല. നിരവധി സ്വാധീനങ്ങളും പ്രത്യേക താല്പര്യങ്ങളും അതിനുപിന്നിൽ ഉണ്ടായിരുന്നു. ലൂഥറിൻ്റെ പ്രസക്തമായ 96 പ്രമേയങ്ങളുണ്ട്. സഭയ്ക്ക് എതിരായി ഉന്നയിച്ച അതിലെ നല്ല പങ്കും സഭയുടെ സത്യവിശ്വാസത്തെ കളങ്കപ്പെടുത്തുന്നതും തകർക്കുന്നതുമായിരുന്നു. ഉദാഹരണത്തിന് പൗരോഹിത്യം, മെത്രാൻ പദവി, മാർപാപ്പ തുടങ്ങിയ സഭയുടെ ഹയരാർക്കി ആവശ്യമില്ലായെന്ന ലൂഥറിന്റെ വാദം സഭയെ അപകടകരമായ അരാജകത്വത്തിലേക്ക് നയിക്കുന്നതിനുവേണ്ടി അദ്ദേഹം എടുത്ത നിലപാടാണ്. രണ്ടാമതായി മാർട്ടിൻ ലൂഥർ ഉന്നയിച്ച വലിയൊരു ആരോപണം പരിശുദ്ധ കുർബാന എന്നുപറയുന്നത് ഈശോമിശിഹായുടെ ശരീരമല്ല എന്നതായിരുന്നു. സഭയുടെ ശക്തിയും സഭയുടെ എല്ലാപ്രവർത്തനങ്ങളുടെയും കേന്ദ്രവും സഭയുടെ ആരാധനയുടെ പരകോടിയുമായ യുമായ പരിശുദ്ധ കുർബാനയെ നിഷേധിച്ചുകൊണ്ട് സഭയ്ക്ക് എങ്ങനെയാണ് മുമ്പോട്ടു പോകാൻ സാധിക്കുന്നത്. അതുപോലെതന്നെ വിശുദ്ധ ബൈബിളിൽ ലൂഥറിന്റെ ആശയങ്ങളുമായി ഒത്തുപോകാത്ത ഏഴ് പുസ്‌തകങ്ങളെ ലൂഥർ ഒഴിവാക്കി എന്നുള്ളതുംകൂടി കൂട്ടിവായിക്കുമ്പോൾ ബൈബിൾ, കൂദാശകൾ, തിരുസഭ തുടങ്ങിയ അടിസ്ഥാനങ്ങളെക്കുറി ച്ചുള്ള ലൂഥറിന്റെ പ്രബോധനങ്ങൾ അങ്ങേയറ്റം അപകടകരവും തെറ്റിദ്ധാരണാജനകവുമായിരുന്നു. ഒരുപക്ഷേ ലൂഥർ അത്രയും ഉദ്ദേശിച്ചിരുന്നില്ല എന്നു വാദിക്കുന്നവരും ഉണ്ട്. പക്ഷേ ലൂഥറിന്റെ അനുയായികൾ ലൂഥറിൻ്റെ ആശയങ്ങൾ ആധാരമാക്കികൊണ്ട് പടുത്തുയർത്തിയ പ്രൊട്ടസ്റ്റൻ്റ് സഭകൾ ഇന്നും ഈ കൂദാശകളെ തിരസ്‌കരിക്കുകയും വിശുദ്ധഗ്രന്ഥത്തിലെ ഏഴ് ഗ്രന്ഥങ്ങളെ അവഗണിക്കുകയും സഭയുടെ ഘടനയെ തകർത്തുകള യുകയും ചെയ്തു എന്നുള്ളത് ദുഃഖകരമായ സത്യമാണ്. പക്ഷേ ലൂഥർ വിഭാവനം ചെയ്ത‌തരീതിയിലുള്ള സഭാസംവിധാനം അസാധ്യമാണ് എന്നുകണ്ടതുകൊണ്ടാണ് ലൂഥറൻ സഭകളും പിന്നീട് കത്തോലിക്കാ സഭയെ മാതൃകയാക്കിക്കൊണ്ട് മെത്രാൻ, വൈദികർ, ഡീക്കൻമാർ തുടങ്ങിയ ഭരണക്രമം ഉണ്ടാക്കിയെടുത്തത്. വീണ്ടും മാർട്ടിൻ ലൂഥർ സഭയിലെ ബ്രഹ്മചര്യവ്രതത്തെ എതിർക്കുകയും അദ്ദേഹത്തിന്റെ സെക്രട്ടറിയെ വിവാഹം ചെയ്യുകയും ചെയ്തു. ഒരു അഗസ്തീനിയൻ സന്ന്യാസിയായ ലൂഥർ പരിശുദ്ധ ദൈവമാതാവിനോടുള്ള ആദരവിനെ എതിർക്കുകയും വിശുദ്ധരുടെ മാദ്ധ്യസ്ഥത്തിന് അടിസ്ഥാനമില്ല എന്നു വാദിക്കുകയും ചെയ്തു. ലൂഥർ ശരിയായിരുന്നുവെങ്കിൽ ഇന്നു പെന്തകുസ്ത‌ാക്കാരും യഹോവാസാക്ഷികളും പറയുന്നതെല്ലാം ശരിയായിരുന്നു എന്ന് നമ്മൾ സമ്മതിക്കേണ്ടിവരും. കത്തോലിക്കാ വിശ്വാസവും പെന്തകോസ്‌ത്, പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങളും തമ്മിൽ ഇന്നും നിലനിൽക്കുന്ന അകലങ്ങളുടെ അടിസ്ഥാനം ലൂഥറിന്റെ കാഴ്ചപ്പാടുകളായിരുന്നു. ഇതുമനസിലാക്കുമ്പോൾ ലൂഥർ അത്രമേൽ നിരുപദ്രവകാരിയായിരുന്നില്ല എന്ന് മനസിലാക്കാൻ സാധിക്കും. മറ്റൊന്ന്, ന്യായം ലൂഥറിൻ്റെ ഭാഗത്തായിരുന്നില്ലേ എന്നുചോദി ച്ചാൽ ലൂഥറിന്റെ ഭാഗത്ത് ചില കാര്യങ്ങളിൽ ന്യായമുണ്ടായിരുന്നു. എന്നാൽ കുറച്ച് നന്മകൾ പറയുന്നതിൻ്റെ കൂടെ ഒരുപാട് തിന്മകളും ചെയ്തു. ഒരാൾ രണ്ടുമൂന്ന് ഉപകാരങ്ങൾചെയ്‌തു അതിന്റെ കൂടെ കുറെ വലിയ കുറ്റകൃത്യങ്ങളും നടത്തിയെങ്കിൽ ആവ്യക്തിയുടെ നന്മപ്രവൃത്തികളുടെ പേരിൽ ആ കുറ്റകൃത്യങ്ങൾ കുറ്റകൃത്യങ്ങളല്ല എന്നു പറയാൻ പറ്റുമോ? ലൂഥർ ചൂണ്ടിക്കാട്ടിയ ചിലകാര്യങ്ങൾ സഭയിൽ തിരുത്തപ്പെടേണ്ടതായിരുന്നു. അത് സഭ തിരുത്തുകയും ചെയ്തു. സഭയെ തിരുത്താനുള്ള എല്ലാപരിശ്രമങ്ങളും സഭയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് സഭയെ സ്നേഹിച്ചുകൊണ്ട് സഭയെ വളർത്താനാഗ്രഹിച്ചുകൊണ്ടായിരിക്കണം. സഭയിലെ വിമർശനങ്ങൾ അത് സർഗാത്മകവിമർശനങ്ങളാണ്; ഇത്തരം സർഗാത്മ‌കവി മർശനങ്ങളോട് ഭാവാത്മകമായിട്ടുതന്നെയാണ് സഭ പ്രതികരിക്കു ന്നത്. ലൂഥറിനെപ്പോലെ സഭയെ തിരുത്തിയ ഒരു വലിയ മനുഷ്യനാണ് ഫ്രാൻസീസ്സ് അസ്സീസ്സി പുണ്യവാൻ. ലൂഥർ സഭയെ നവീകരിച്ചതിനെക്കാളും എത്രയോ ആഴത്തിൽ നവീകരിച്ച മനുഷ്യനാണ് ഫ്രാൻസീസ്സ് അസ്സീസ്സി. പക്ഷേ അദ്ദേഹം സഭാധികാരികൾക്ക് പൂർണമായും വിധേയപ്പെട്ടുകൊണ്ട് അനുസരണത്തിലും ദാരിദ്ര്യ ത്തിലും ജീവിച്ചുകൊണ്ടും സുവിശേഷത്തിൻ്റെ പ്രായോഗികത സ്വന്തം ജീവിതത്തിൽ മാതൃകയാക്കിക്കൊണ്ടുമാണ് സഭയെ നവീകരിച്ചത്. സഭാനവീകരണത്തിൻ്റെ രണ്ട് പരിശ്രമങ്ങളിൽ ഒന്ന് ലൂഥറിന്റെതാണെങ്കിൽ മറ്റൊന്ന് ഫ്രാൻസീസ്സ് അസ്സീസ്സി പുണ്യവാന്റെതാണ്. ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം തന്നെയാണ് ലൂഥറിനെ കുറ്റക്കാര നായി കാണുന്നതിന് ഇടവരുത്തുന്നത് എന്ന് മനസിലാക്കാം. മാർട്ടിൻ ലൂഥർ സഭാവിരോധിയാണോ എന്നചോദ്യത്തിൻ്റെ ഉത്തരം പരിശോധിച്ചാൽ സഭയെ തകർക്കാനുള്ള ലക്ഷ്യങ്ങൾ ലൂഥറിനുണ്ടായി രുന്നു എന്നുള്ളതിനാൽ അതിലെ അപകടം നാം തിരിച്ചറിയണം. - കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ 'വിശ്വാസവഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകം.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-08-20 15:46:00
Keywords സംശയ
Created Date2024-08-20 15:51:04