Contents
Displaying 23261-23270 of 24978 results.
Content:
23695
Category: 18
Sub Category:
Heading: പാക്ക് ക്രിസ്‌ത്യൻ പൗരന് പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം
Content: പനാജി: ഗോവയിൽ താമസിക്കുന്ന പാക്കിസ്ഥാനി ക്രിസ്‌ത്യൻ പൗരന് പൗരത്വ ഭേദഗതി നിയമ (സിഎഎ) പ്രകാരം ഇന്ത്യൻ പൗരത്വം നൽകി. ജോസഫ് ഫ്രാൻസിസ് എ. പെരേര (78) എന്നയാൾക്കാണു മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ പനാജിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. നിലവിൽ തെക്കൻ ഗോവയിലെ കാൻസുവാലിമിൽ താമസിക്കുന്ന പെരേര സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവ സംസ്ഥാനത്തെ ആദ്യ വ്യക്തിയായി. പെരേര വിവാഹം ചെയ്‌തതു ഗോവക്കാരിയായ മരിയയെയാണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതുവരെ ഇന്ത്യൻ പൗരത്വം നേടുന്നതിൽ വിവിധ തടസങ്ങൾ നേരിട്ടിരുന്നു. വിവാഹം കഴിഞ്ഞതുമുതൽ തങ്ങൾ പൗരത്വത്തി നായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മരിയ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് സിഎഎ വഴി പൗരത്വത്തിന് ഇവർ അപേക്ഷിച്ചത്. പൗരത്വ നിയമത്തിലെ സെക്‌ഷൻ 6 ബിയിലെ വ്യവസ്ഥകൾ പ്രകാര മാണ് പെരേരയ്ക്ക് പൗരത്വം ലഭിച്ചത്. പോർച്ചുഗീസ് അധീനതയിൽനിന്ന് ഇന്ത്യൻ സൈന്യം ഗോവ മോചിപ്പിച്ചതിനു മുന്‍പ് 1960ലാണ് ജോസഫ് പെരേര ഉപരിപഠനാർഥം പാക്കിസ്ഥാനിലേക്കു കുടിയേറിയത്. പഠനശേഷം കറാച്ചിയിൽ ജോലിചെയ്‌തു. തുടർന്ന് അദ്ദേഹം 37 വർഷം ബഹറിനിൽ ജോലി ചെയ്തു. 2013ൽ വിരമിച്ചതിനെത്തുടർന്ന് ഇന്ത്യക്കാരിയായ ഭാര്യയോടൊപ്പം ഗോവയിൽ താമസിക്കുകയാണ്. 1979 ലാണ് അദ്ദേഹം പാക്കിസ്ഥാൻ അവസാനമായി സന്ദർശിച്ചത്.
Image: /content_image/India/India-2024-08-29-09:26:40.jpg
Keywords: ഗോവ

23696
Category: 18
Sub Category:
Heading: വേളാങ്കണ്ണി തിരുനാളിന് ഇന്നു കൊടിയേറും
Content: നാഗപട്ടണം: വേളാങ്കണ്ണി ആരോഗ്യമാതാ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാ ളിന് ഇന്നു കൊടിയേറും. സെപ്റ്റംബർ എട്ടിനാണ് പ്രധാന തിരുനാൾ. ഇന്നു വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ്പ് ഡോ. സഹായരാജ് കൊടിയേറ്റം നിർവഹിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ തമിഴ്, കന്നട, മലയാളം, തെലുങ്ക്, ഒഡിഷ, മറാത്തി, ഇംഗ്ലീഷ് ഭാഷകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പ്രധാന തിരുനാൾദിനമായ എട്ടിനു രാവിലെ ആറിനു തഞ്ചാവൂർ ബിഷപ്പ് ഡോ. സഹായരാജിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾകുർബാന. തുടർന്നു കൊടിയിറക്കം. തിരുനാൾ കുർബാനയും മറ്റു തിരുക്കർമങ്ങളും ജയ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്യും. അടുത്തിടെ വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിനു ആശംസയുമായി വത്തിക്കാന്‍ വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ് കത്തയച്ചിരിന്നു. വിശ്വാസത്താൽ ഇവിടെ യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരും ഈ ദേവാലയത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന നിരവധി ആത്മീയ ഫലങ്ങളും വേളാങ്കണിയെ പരിശുദ്ധാത്മാവിൻ്റെ നിരന്തരമായ പ്രവർത്തനത്തെ തിരിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ്, വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന തഞ്ചാവൂർ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് സഗയരാജ് തമ്പുരാജിന് അയച്ച കത്തില്‍ പറഞ്ഞിരിന്നു.
Image: /content_image/India/India-2024-08-29-10:17:48.jpg
Keywords: വേളാങ്ക

23697
Category: 1
Sub Category:
Heading: ഗാസ മുനമ്പിൽ വീണ്ടും സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടന
Content: ഗാസ: യുദ്ധമുഖരിതമായ ഗാസ മേഖലയിൽ വീണ്ടും സഹായവുമായി കത്തോലിക്കാ സഭയുടെ ഉപവിപ്രവർത്തനങ്ങൾക്കുള്ള സംഘടനയായ കാരിത്താസ്. മാനുഷിക സഹായങ്ങൾ നൽകുവാനുള്ള സാഹചര്യങ്ങൾ പരിമിതമായ മേഖലയിൽ, കുട്ടികളുടെ അടിയന്തിരമായ ആരോഗ്യസാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത്, വാക്സിൻ വിതരണത്തിനാണ് സന്നദ്ധ സംഘടന വിവിധ സംഘങ്ങൾ രൂപീകരിക്കുന്നത്. നാളിതുവരെ കാരിത്താസ് സംഘടനയുടെ നിസ്വാർത്ഥമായ സേവനങ്ങളുടെ ഭാഗമായി ഏകദേശം ഇരുപത്തിയെട്ടായിരത്തിലധികം ആളുകൾക്കാണ് സഹായങ്ങൾ ലഭിച്ചത്. ഏകദേശം പതിനാലോളം സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് മെഡിക്കല്‍ സഹായം വേഗത്തില്‍ പൂര്‍ത്തീകരിക്കുവാനുള്ള സജ്ജീകരണങ്ങൾ ചെയ്യുന്നത്. 2023 ഒക്ടോബർ മാസം ഏഴാം തീയതി, കാരിത്താസ് സംഘടനയിലെ രണ്ടു അംഗങ്ങൾ കൊല്ലപ്പെട്ടുവെങ്കിലും ഏറെ ദുരിതങ്ങൾ സഹിച്ചും സഹായം ആളുകളിലേക്ക് എത്തിക്കുന്നതിൽ നിന്നു സംഘടന പിന്മാറിയിരുന്നില്ല. നിലവിൽ കാരിത്താസ് സംഘടനയ്ക്ക് ഒൻപതു ചികിത്സാകേന്ദ്രങ്ങൾ ഉണ്ടെങ്കിലും, വിവിധ സുരക്ഷാകാരണങ്ങളാൽ രണ്ടെണ്ണം പ്രവർത്തനക്ഷമമല്ല. ഗാസ നഗരത്തിലെ തിരുക്കുടുംബ ദേവാലയം ചികിത്സാകേന്ദ്രങ്ങളിൽ ഒന്നാണ്. ദേർ അൽ ബലാഹിലെ പുതിയ യുദ്ധഭീഷണികൾ മൂലം കാരിത്താസിന്റെ രണ്ടു ജീവനക്കാരുടെ കുടുംബങ്ങൾക്ക് വീട് വിട്ടു മാറിത്താമസിക്കേണ്ടതായി വന്നിരിന്നു. പോളിയോ ബാധയ്ക്ക് എതിരെയുള്ള വാക്സിൻ വിതരണമാണ് ആദ്യം നടത്തുന്നതെന്നും, ഇതിനായി സന്നദ്ധ പ്രവർത്തകർക്ക് വിദഗ്ധർ പരിശീലനം നൽകിവരികയാണെന്നും കാരിത്താസ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മേഖലയിൽ ഇതിനോടകം ലഭ്യമാക്കിയ വാക്സിനുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിതരണം ചെയ്തു തുടങ്ങും.
Image: /content_image/News/News-2024-08-29-11:47:47.jpg
Keywords: ഗാസ

23698
Category: 1
Sub Category:
Heading: "SOS: ത്യാഗം, പ്രാർത്ഥന, കൂദാശ"; 100 കിലോമീറ്റർ ദൈര്‍ഖ്യമുള്ള തീര്‍ത്ഥാടനത്തിന് അർജൻ്റീനയിലെ വിശ്വാസികള്‍
Content: ബ്യൂണസ് അയേഴ്സ്: അർജൻ്റീനയിലെ ലുജാനിലേക്കുള്ള തീർത്ഥാടനത്തിനു ഒരുക്കങ്ങളുമായി വിശ്വാസി സമൂഹം. ജന്മനാട്ടിൽ ക്രൈസ്തവ വിശ്വാസം പുനര്‍ജ്ജീവിക്കുന്നതിനുള്ള നിയോഗങ്ങളുമായി ഒക്ടോബർ 11, 12, 13 തീയതികളിലായി ആയിരത്തിഎണ്ണൂറോളം വിശ്വാസികളാണ് തീര്‍ത്ഥാടനം നടത്തുക. 100 കിലോമീറ്റർ ദൈര്‍ഖ്യമുള്ള തീര്‍ത്ഥാടനം ഗ്രാമീണ റോഡുകളിലൂടെയും നിരവധി നഗരങ്ങളിലൂടെയും സഞ്ചരിച്ച് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിചേരുമെന്നു സംഘാടകര്‍ വ്യക്തമാക്കി. ത്യാഗം, പ്രാർത്ഥന, കൂദാശകൾ എന്നീ മൂന്നു അടിസ്ഥാന തത്വങ്ങളെ കേന്ദ്രീകരിച്ചാണ് തീര്‍ത്ഥാടനം. തീർത്ഥാടന ദിവസങ്ങളിൽ പ്രാർത്ഥനയും ധ്യാനങ്ങളും ദിവ്യകാരുണ്യ ആരാധനയും നടക്കും. ക്രൈസ്തവ വിശ്വാസത്തിന്റെ വായു ശ്വസിക്കുന്ന മൂന്ന് ദിവസമാണ് തീർത്ഥാടനം, സുവിശേഷത്തിൻ്റെ തത്ത്വചിന്ത ഈ വായുവിൽ വാഴുകയാണെന്ന് സംഘാടകരിലൊരാളായ മാർട്ടിൻ സ്റ്റിയർ എസിഐ പ്രെൻസയോട് പറഞ്ഞു. പശ്ചാത്താപ ചൈതന്യത്തിലാണ് തീർത്ഥാടനം നടക്കുന്നത്. പ്രാർത്ഥനയിലൂടെയും ത്യാഗത്തിലൂടെയും ദൈവത്തിൽ എത്തിച്ചേരാനും നമ്മുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും ആശങ്കകളും ദൈവമാതാവിന്റെ ചാരെ എത്തിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ പ്രാർത്ഥന, ത്യാഗം, കൂദാശകൾ എന്നിവയിലൂടെ ആ വഴിയിലൂടെ ദൈവത്തിലെത്താൻ നാം ശ്രമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
Image: /content_image/News/News-2024-08-29-12:51:41.jpg
Keywords: അർജൻ്റീന

23699
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിൽ വെടിനിറുത്തൽ അടിയന്തരാവശ്യം: ജെറുസലേമിലെ സഭാനേതാക്കളുടെ സംയുക്ത പ്രസ്താവന
Content: ജെറുസലേം: മധ്യപൂർവ്വദേശത്ത്, യുദ്ധവിരാമത്തിനായി കരാർ ഉണ്ടാകേണ്ടത് അടിയന്തര ആവശ്യമാണെന്നും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ജെറുസലേമിലെ സഭാനേതാക്കൾ. യുദ്ധത്തടവുകാരെ വിട്ടയക്കണമെന്നും വീടുനാടും വിട്ടുപോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരാൻ സാധിക്കണമെന്നും ഭക്ഷ്യ - വൈദ്യ സഹായങ്ങൾ എല്ലാവർക്കും എത്തിക്കാൻ സാധിക്കണമെന്നും ജെറുസലേമിലെ സഭാനേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. "സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും" (മത്തായി 5:9) എന്ന വചനം തലക്കെട്ടായി നല്‍കിയാണ് പ്രസ്താവന ആരംഭിക്കുന്നത്. വെടിനിറുത്തൽ ചർച്ചകൾ അനന്തമായി നീളുകയാണ്, തീരുമാനങ്ങളുണ്ടാകുന്നതിലുള്ള കാലവിളംബം ഒരു സമ്പൂർണ്ണ യുദ്ധത്തിൻറെ വക്കുവരെ എത്തിച്ചിരിക്കുകയാണ്. ആകയാൽ, യുദ്ധവിരാമത്തിനായി ഉടനടി ഒരു വെടിനിറുത്തൽ കരാർ ഉണ്ടാകേണ്ടത് അടിയന്തിരമാണെന്നും യുദ്ധത്തടവുകാരെ വിട്ടയക്കണമെന്നും വീടുനാടും വിട്ടുപോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരാൻ സാധിക്കണമെന്നും ഭക്ഷ്യ - ഔഷധ സഹായങ്ങൾ എല്ലാവർക്കും എത്തിക്കാൻ സാധിക്കണമെന്നും അഭ്യർത്ഥന വ്യക്തമാക്കുന്നു. ഇടയ ചുമതലയിലുള്ള ക്രിസ്ത്യൻ കമ്മ്യൂണിറ്റികളോട് സഭാനേതൃത്വം പ്രത്യേക അടുപ്പം പ്രകടിപ്പിക്കുന്നുണ്ട്. സെൻ്റ് പോർഫിരിയോസ് ഓർത്തഡോക്സ് പള്ളിയിലും ഹോളി ഫാമിലി കത്തോലിക്ക ദേവാലയത്തിലും അഭയം പ്രാപിച്ചവരെയും സഭ അനുസ്മരിച്ചു. ഗാസയിലും വിശുദ്ധ നാട്ടില്‍ ഉടനീളവും ക്രൈസ്തവ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ ഒരുമിച്ച് പ്രയത്നിക്കുമ്പോൾ തന്നെ, ഞങ്ങളുടെ തുടർച്ചയായ പ്രാർത്ഥനകളും പിന്തുണയും അവരോട് വാഗ്ദാനം ചെയ്യുകയാണെന്നും ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ് ഈ സഭാതലവന്മാർ സമാധാനത്തിനായുള്ള അഭ്യർത്ഥനയുമായി വീണ്ടും പ്രസ്താവന പുറത്തിറക്കിയത്.
Image: /content_image/News/News-2024-08-29-13:29:06.jpg
Keywords: ജെറുസ

23700
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത പുതിയ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്ന് നടന്നേക്കും
Content: ചങ്ങനാശേരി: ചങ്ങനാശേരിയുടെ പുതിയ ആർച്ച് ബിഷപ്പിൻ്റെ പ്രഖ്യാപനം സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ഇന്നു നടത്തിയേക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം തന്റെ ഔദ്യോഗിക ശുശ്രൂഷകളിൽ നിന്നു വിരമിക്കുന്നു. ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഞ്ചു വർഷവും ആർച്ച് ബിഷപ്പ് എന്ന നിലയിൽ 17 വർഷവും ശുശ്രൂഷ ചെയ്ത ശേഷമാണ് വിരമിക്കൽ. 2002 മേയ് 20ന് അതിരൂപതയുടെ 116-ാമത് വാർഷികദിനത്തിൽ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ കൈവയ്‌പുവഴിയാണ് മാർ പെരുന്തോട്ടം മെത്രാൻ പട്ടം സ്വീകരിച്ചത്. തുടർന്ന് അതിരൂപതയുടെ സഹായമെത്രാനായി ശുശ്രൂഷ ചെയ്തു. 2007 മാർച്ച് 19ന് ആർച്ച് ബിഷപ്പായി ചുമതലയേറ്റു. സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായും സീറോമലബാർ സ്ഥിരം സിനഡ് അംഗമായും പ്രവർത്തിച്ചു. സിബിസിഐ, കെസിബിസി, സീറോമലബാർ സിനഡ് എന്നിവയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനായും സീറോമലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി (സിഎൽസി) അംഗമായും ദീർഘകാലം പ്രവർത്തിച്ചു.
Image: /content_image/India/India-2024-08-30-11:18:04.jpg
Keywords: ചങ്ങനാ

23701
Category: 1
Sub Category:
Heading: അഞ്ച് നൂറ്റാണ്ടിന് ശേഷവും അഴുകാത്ത ശരീരവുമായി ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ
Content: മാഡ്രിഡ്: സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം അത്ഭുതമായി ആവിലായിലെ അമ്മ ത്രേസ്യയുടെ ശരീരം. 1582 ഒക്‌ടോബർ 4-ന്, അടക്കം ചെയ്ത അമ്മ ത്രേസ്യയുടെ ശരീരം അഴുകാതെ തുടരുന്നുവെന്ന് സ്പെയിനിലെ ആവില രൂപതയാണ് ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. "ഇന്ന് വിശുദ്ധ തെരേസയുടെ ശവകുടീരം തുറന്നു. 1914-ൽ അവസാനമായി തുറന്നപ്പോൾ കണ്ട അതേ അവസ്ഥയിലാണെന്ന് സ്ഥിരീകരിക്കുകയാണെന്നു" ആൽബയിലെ കര്‍മ്മലീത്ത മൊണാസ്ട്രിയിലെ ഡിസ്കാൽഡ് കർമ്മലീറ്റ് ഓർഡറിന്റെ പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ ചീസ മാധ്യമങ്ങളോട് പറഞ്ഞു. ആവിലയിലെ വിശുദ്ധ തെരേസയുടെ ഭൗതികാവിഷ്ട്ടങ്ങള്‍ കാനോനികമായി വത്തിക്കാന്‍ അംഗീകരിക്കുന്നതിൻ്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. സലാമൻക ബിഷപ്പ് ലൂയിസ് റെറ്റാനയ്ക്കു വത്തിക്കാനിൽ നിന്ന് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ടായിരിന്നു. സ്പാനിഷ് പട്ടണമായ റോണ്ടയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ ശരീരം ഗവേഷണത്തിനായി ആൽബ ഡി ടോർമെസിലേക്ക് കൊണ്ടുപോകും. കർമ്മലീത്ത സമൂഹവും ഓർഡറിൻ്റെ പോസ്റ്റുലേറ്റർ ജനറലും സഭാ ട്രിബ്യൂണൽ അംഗങ്ങളും ഏതാനും വിശ്വാസികളും മൃതദേഹം അടക്കം ചെയ്ത കല്ലറ തുറന്നു ശരീരം പുറത്തെടുക്കുന്നതിനും സാക്ഷികളായി. സ്തോത്രഗീതാലാപനത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. - {{ ആവിലായിലെ അമ്മ ത്രേസ്യായുടെ ജീവചരിത്രം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/news/2804}}
Image: /content_image/News/News-2024-08-30-11:56:53.jpg
Keywords: അമ്മ

23702
Category: 1
Sub Category:
Heading: മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പ്
Content: കൊച്ചി: മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2024 ആഗസ്റ്റ് 30 ) ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്നു. നിലവിലെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം തന്റെ ഔദ്യോഗിക ശുശ്രൂഷകളിൽ നിന്നു വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം. മേജർ ആർച്ചുബിഷപ്പ്, ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട മാർ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനെയും ഷാള്‍ അണിയിച്ചു. ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഷംഷാബാദ് രൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് ഇരുവർക്കും ബൊക്കെ നല്‌കി അനുമോദിച്ചു. പാലാ രൂപതാധ്യക്ഷനും പെർമനെൻ്റ് സിനഡ് അംഗവുമായ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവ് ആശംസകളർപ്പിച്ചു സംസാരിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന സിനഡുപിതാക്കന്മാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായിലെ അംഗങ്ങളും പുതിയ നിയമനം ലഭിച്ച പിതാക്കന്മാർക്കു ആശം സകൾ നേർന്നു. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇളയ മകനാണ് മാര്‍ തോമസ് തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസവും സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എസ്ബി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. 1989 ല്‍ വൈദികപരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തി.2000 ജനുവരി ഒന്നിനു ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളില്‍ സഹവികാരിയായും താഴത്തുവടകര പള്ളിയില്‍ വികാര്‍ അഡ്മിനിസ്‌ട്രേറററായും ശുശ്രൂഷ ചെയ്തു. 2004 ല്‍ ഉപരിപഠനത്തിനു റോമിലേക്ക്. പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മനശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. പുന്നപ്ര ദനഹാലയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെ 2017 ജനുവരി മാസത്തില്‍ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. നിരവധി മനശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
Image: /content_image/News/News-2024-08-30-15:28:05.jpg

23703
Category: 1
Sub Category:
Heading: മാർ പ്രിൻസ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് രൂപതയുടെ മെത്രാന്‍
Content: കാക്കനാട്: ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ സീറോമലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. 2024 ആഗസ്റ്റ് മാസം 19 മുതൽ കാക്കനാട് മൗണ്ട് സെൻ്റ് തോമസിലെ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ നടന്നുകൊണ്ടിരുന്ന മെത്രാൻ സിനഡാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെൻ്റ് തോമസിലും നടത്തി. ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണു 2017 ൽ സ്‌ഥാപിതമായ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിലവിൽ അദിലാബാദ് രൂപതാമെത്രാനായ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്സഭയുടെ ആസ്ഥാനകാര്യാലയത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രഖ്യാപനം നടത്തി. മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനെ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള കല്പ്പന മേജർ ആർക്കിഎപ്പിസ്കോപ്പൽ വൈസ് ചാൻസലർ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു. തുടർന്നു മേജർ ആർച്ചുബിഷപ്പ്, ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട മാർ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനെയും ഷാള്‍ അണിയിച്ചു. ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഷംഷാബാദ് രൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് ഇരുവർക്കും ബൊക്കെ നല്‌കി അനുമോദിച്ചു. പാലാ രൂപതാധ്യക്ഷനും പെർമനെൻ്റ് സിനഡ് അംഗവുമായ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവ് ആശംസകളർപ്പിച്ചു സംസാരിച്ചു. തദവസരത്തിൽ സന്നിഹിതരായിരുന്ന സിനഡുപിതാക്കന്മാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായിലെ അംഗങ്ങളും പുതിയ നിയമനം ലഭിച്ച പിതാക്കന്മാർക്കു ആശംസകൾ നേർന്നു. #{blue->none->b-> മാർ പ്രിൻസ് ആൻ്റണി }# തൃശ്ശൂർ അതിരൂപതയിലെ അരിമ്പൂർ സെൻ്റ് ആൻ്റണീസ് ഇടവകയിൽ പി.ജെ. ദേവസ്സിയുടെയും എ. എം. കൊച്ചുത്രേസ്യായുടെയും രണ്ടാമത്തെ മകനായി 1977 മാർച്ച് 13-നാണു മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ ജനിച്ചത്. സ്കൂൾ വിദ്യാ ഭ്യാസത്തിനുശേഷം അദേഹം സി.എം.ഐ. സന്ന്യാസസമൂഹത്തിൽ പരിശീലനം ആരംഭിച്ചു. നോവിഷ്യേറ്റു പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം അദിലാ ബാദ് രൂപതയ്ക്കുവേണ്ടി വൈദികപരിശീലനം തുടർന്നു. ബാംഗ്ലൂരിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു തത്വശാസ്ത്രവും ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയിൽനിന്നു ദൈവശാസ്ത്രവും പൂർത്തിയാക്കി. 2007 ഏപ്രിൽ 25നു മാർ ജോസഫ് കുന്നത്ത് പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കത്തീഡ്രൽ അസി. വികാരി, ഡാലിഗാഓൺ മിഷൻ സ്റ്റേഷൻ പ്രീസ്റ്റ് ഇൻ ചാർജ് എന്നീ നിലകളിൽ അജപാലനശുശ്രൂഷകൾ ചെയ്‌തു. ഉപരിപഠനത്തിനായി റോമി ലേക്കു അയ്ക്കപ്പെട്ട അദേഹം റോമിലെ ഉർബാനിയൻ യൂണിവേഴ്സിറ്റി യിൽനിന്നു ബിബ്ലിക്കൽ തിയോളജിയിൽ പ്രശംസനീയമാംവിധം ഡോക്ടറേറ്റു നേടി. പിന്നീടു രൂപതയിൽ തിരിച്ചെത്തിയ അദ്ദേഹം 2015 ഒക്ടോബർ 29-നു അദിലാബാദ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി. മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, ഇറ്റാലിയൻ, ജർമൻ എന്നീ ഭാഷകളിൽ പ്രാവണ്യം ഉണ്ട്.
Image: /content_image/News/News-2024-08-30-16:10:40.jpg
Keywords: പ്രിന്‍സ്

23704
Category: 1
Sub Category:
Heading: ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ ജീവചരിത്രം
Content: നിയുക്ത ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചങ്ങനാശേരി മെത്രാപ്പോലീത്തൻ ഇടവക തറയിൽ പരേതനായ ടി ജെ ജോസഫ്, മറിയാമ്മ ദമ്പതികളുടെ ഏഴുമക്കളിൽ എറ്റവും ഇളയവനായി 1972 ഫെബ്രുവരി 1ന് ജനിച്ചു. ടോമി എന്നാണ് വിളിപ്പേര്. ചങ്ങനാമശരി സെന്റ് ജോസഫ്‌സ് എൽപി സ്‌കൂൾ, സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എസ്ബി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനും കുറിച്ചി സെൻ്റ് ജോസ് മൈനർ സെമിനാരി, വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനത്തിനും ശേഷം മഹാജൂബിലി വർഷത്തിൽ (2000) ജനുവരി 01 ന് മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ കൈവയ്‌പുവഴി പൗരോഹിത്യം സ്വീകരിച്ചു. #{blue->none->b->ശുശ്രൂഷാമേഖലകൾ }# അതിരമ്പുഴ, നെടുംകുന്നം, എടത്വ (കോയിൽമുക്ക് കുരിശുപള്ളി ചുമതല) ഫൊറോനാപള്ളികളിൽ അസി.വികാരിയായും താഴത്തുവടകരപ്പള്ളി വികാരിയായും സേവനം അനുഷ്‌ഠിച്ചു. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഉപരിപഠനത്തിനായി 2004 ൽ റോമിലെ ഗ്രീഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ ചേരുകയും മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി 2011 തിരികെയെത്തുകയും ചെയ്‌തു. തുടർന്ന് ആലപ്പുഴ പുന്നപ്ര ദനഹാലയ മനശാസ്ത്ര പഠനകേന്ദ്രത്തിൻ്റെ ഡയറക്ടറായി സേവനം അനുഷ്‌ഠിച്ചു. ഈ കാലയളവിൽ അദ്ദേഹം അതിരൂപത ഉപദേശക സമിതി അംഗമായിരുന്നു. കൂടാതെ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, ബാംഗളൂർ ധർമാരാം വിദ്യാക്ഷേത്രം തുടങ്ങിയയിടങ്ങളിൽ പ്രൊഫസറും ആയിരുന്നു. #{blue->none->b->മേലധ്യക്ഷസ്ഥാനത്തേക്ക് }# 2017 ജനുവരി 14ന് അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. തുടർന്ന് 2017 ഏപ്രിൽ 23ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽവച്ച് ആർച്ചുബിഷപ് കൈവയ്‌പുവഴി ജോസഫ് മെത്രാഭിഷേകം സ്വീകരിച്ചു. പെരുന്തോട്ടം പിതാവിന്റെ തൈലാഭിഷേകം, ആദ്യകുർബാന, പൗരോഹിത്യം, മെത്രാഭിഷേകം എന്നിവയെല്ലാം ഒരു പള്ളിയിൽ വച്ചുതന്നെ സ്വീകരിച്ചുവെന്നത് മാർ തറയിലിനു മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയായിരിക്കും. അദ്ദേഹത്തിൻ്റെ സ്ഥാനികരൂപത അഗ്രീപ്പിയാസ് ആണ്. സ്ഥാനാരോഹണം സംബന്ധിച്ച അറിയിപ്പ് പിന്നീട് ഉണ്ടാകും. #{blue->none->b-> പ്രതിഭയും പ്രതിബദ്ധതയുമുള്ള പുരോഹിതശ്രേഷ്‌ഠൻ }# ചെറുപ്പം മുതലേ കലാരംഗത്തും പ്രസംഗരംഗത്തും പ്രാവീണ്യം തെളിയിച്ചിട്ടുള്ള മാർ തോമസ് തറയിൽ. സണ്ടേസ്‌കൂൾ കലോത്സവമത്സരങ്ങളിൽ അതിരൂപതാതല 2 ത്തിൽ പലതവണ beസ്റ്റ് ആക്ടർ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പ്രസംഗമത്സരങ്ങളിലും മാർഗംകളിയിലും മറ്റും നിരവധി സമ്മാനങ്ങളും അതിരൂപതാതലത്തിൽ കരസ്ഥമാക്കി യിട്ടുണ്ട്. വി.അൽഫോൻസാമ്മയെക്കുറിച്ച് ആത്മീയ പിതാവായിരുന്ന ഫാ. റോമുളൂസ് സിഎംഐ പ്രസ്താവിച്ചതുപോലെ 'കലാസാംസ്‌കാരിക മേഖലയിൽ വളരെ താരമൂല്യം ഉണ്ടാകേണ്ടിയിരുന്ന ഒരു ജീവിതമാണ് അദ്ദേഹം ദൈവത്തിനു സമർപ്പിച്ചത്. മാർ തറയിൽ തികഞ്ഞ വാഗ്മിയും പ്രചോദനം പകരുന്ന പ്രസംഗകനും ചൈതന്യം നിറഞ്ഞ ധ്യാനഗുരുവുമാണ്. യൂടൂബിലും മറ്റു സോഷ്യൽ മീഡിയകളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് ദശലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഉള്ളത്. അഭിനയ കലകൂടി ഉപയോഗിച്ചുകൊണ്ടു പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ജാതിമതഭേദമന്യേ ഏവരെയും ആകർഷിക്കുന്നു. ദൈവവചനം, മനശാസ്ത്രം എന്നിവയ്ക്കു പുറമേ സാമൂഹിക, രാഷ്ട്രീയ, സമുദായ വിഷയങ്ങളും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കങ്ങളാകാറുണ്ട്. അമേരിക്കൻ സുവിശേഷ പ്രസംഗകനായ ബിഷപ് ഫുൾട്ടൻ ജെ. ഷീനിനോട് അദ്ദേഹത്തെ സാമ്യപ്പെടുത്തുന്നത് ഒട്ടുംതന്നെ അതിശയോക്തിയാകില്ല. ബഹുഭാഷാപണ്ഡിതനായ അദ്ദേഹം ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് എന്നിവ അനായാസം കൈകാര്യം ചെയ്യും. അദ്ദേഹം ഒരു ഗ്രന്ഥകർത്താവു കൂടിയാണ്. 1) Beyond Secure Attachment 2) Attachment Intimacy & Celibacy 3) Formation and Psychology 4) പൊട്ടിച്ചിരികളുടെ കുടുംബം. എന്നീ പുസ്‌തകങ്ങൾ മാർ തറയിലിൻ്റെ തൂലികയിൽ വിരിഞ്ഞവയാണ്. ഒരു മനശാസ്ത്ര പണ്ഡിതൻ കൂടിയായ പിതാവ് സ്വദേശത്തും വിദേശത്തും വിവിധ യൂണിവേഴ്‌സിറ്റികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്. അജഗണത്തിൻ്റെ സ്‌പന്ദനമറിയുന്ന ഇടയശ്രഷ്‌ഠൻ ഇവയ്ക്കെല്ലാം ഉപരിയായി മാർ തോമസ് തറയിൽ തീഷ്‌ണതനിറഞ്ഞ അജപാലകനാണ്. തനിക്കു പ്രത്യേക ചുമതലയുണ്ടായിരുന്ന അതിരൂപതയുടെ തെക്കൻ മേഖലയിലെ തിരുവനന്തപുരം, ആമ്പൂരി, കൊല്ലം-ആയുർ ഫൊറോനകളിൽ അദ്ദേഹം നിരന്തരം അജപാലനസന്ദർശനം നടത്തിയിരുന്നു. ഇടവകസന്ദർശനം മാത്രമല്ല പലയിടവകകളിലെയും എല്ലാഭവനങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി ക്കഴിഞ്ഞു. സഭയുടെ ഭാവിയും അടുതലമുറയുടെ രൂപീകരണവും അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയൂന്നുന്ന വിഷയങ്ങളാണ്. പഠിക്കാൻ സമർത്ഥരായ എന്നാൽ സാമ്പത്തികശേഷി കുറഞ്ഞ നിരവധി കുട്ടികളെ അദ്ദേഹം സ്വന്തം പണം മുടക്കി പഠിപ്പിക്കുന്നുണ്ട്. കാരുണ്യഭവനങ്ങളുടെ കാര്യത്തിലും രോഗീശുശ്രൂഷയിലും പിതാവ് വളരെ കരുതൽ പുലർത്തുന്നു. വിൻസൻ്റ് ഡി പോൾ സൊസൈറ്റിയെ പിതാവ് പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു. യുവവൈദികരുടെ കാര്യത്തിലും യുവദമ്പതിമാരുടെ കാര്യത്തിലും പിതാവ് ബദ്ധശ്രദ്ധാലുവാണ്. സമുദായ വിഷയങ്ങളാണ് പിതാവ് പ്രത്യേകം കൈകാര്യം ചെയ്യുന്ന മറ്റൊരു പ്രധാന മേഖല. നൂനപക്ഷ ആനുകൂല്യങ്ങൾ, സാമ്പത്തിക സംവരണം, ജനസംഖ്യ, തൊഴിൽ, രാഷ്ട്രീയ, ഉദ്യോഗസ്ഥമേഖല ദളിത് ക്രൈസ്തവർ, നാടാർ ക്രൈസ്‌തവർ എന്നിവരുടെ പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പിതാവ് നിരന്തരം ശ്രദ്ധപുലർത്തുന്നു. സമുദായ ലക്ഷ്യമാക്കി അതിരൂപതയിൽ CARP-Communtiy Awareness and Rights Protection എന്ന ഡിപ്പാർട്ടുമെന്റ്റ് ആരംഭിച്ചതിനു പിന്നിലെ പ്രേരകശക്തിയും മാർ തറയിൽ പിതാവാണ്. സഭാതല ചുമതലകൾ സഭാതലത്തിലും പിതാവ് വളരെയേറെ പുമതലകൾ വഹിക്കുന്നു. സിബിസിഐ പരിസ്ഥിതി കമ്മീഷൻ മെമ്പർ, കെസിബിസി ദൈവവിളി കമ്മീഷൻ ചെയർമാൻ, സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കൺവീനർ, സിറോമലബാർ വിദ്യാഭ്യാസ കമ്മിറ്റി മെമ്പർ എന്നീ ഉത്തരവാദിത്വങ്ങളും മാർ തറയിൽ നിർവഹിക്കുന്നു.
Image: /content_image/News/News-2024-08-30-17:03:32.jpg
Keywords: തറയി