Contents
Displaying 23301-23310 of 24978 results.
Content:
23735
Category: 1
Sub Category:
Heading: ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴു പേര്‍ അറസ്റ്റില്‍
Content: ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നടന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട ഏഴു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് തീവ്രവാദ ബന്ധമുള്ളതായാണ് വിവരം. ജക്കാർത്തയോടു ചേർന്ന ബോഗോർ, ബെക്കാസി നഗരത്തിൽനിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഏഴു പേർ പിടിയിലായത്. ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അമ്പ്, വില്ല്, ഡ്രോൺ, ഇസ്ലാമിക് സ്റ്റേറ്റ് ലഘുലേഖകൾ മുതലായവ കണ്ടെടുത്തു. രാജ്യത്തിന്റെ തലസ്ഥാനമായ ജക്കാർത്തയോടു ചേർന്ന ബോഗോർ, ബെക്കാസി നഗരത്തിൽ നിന്ന് ഏഴു പേർ പിടിയിലായത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അമ്പ്, വില്ല്, ഡ്രോൺ, ഇസ്ലാമിക് സ്റ്റേറ്റ് ലഘുലേഖകൾ മുതലായവ കണ്ടെടുത്തു. ഏഴു പേർക്കും പരസ്‌പരം അറിയാമോ എന്നതിലും ഇവർ ഒരേ തീവ്രവാദ സംഘടനാ പ്രവർത്തകരാണോ എന്നതിലും വ്യക്തതയില്ല. അന്വേഷണം പുരോഗമിക്കുന്നതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വ മുതൽ ഇന്നലെ വെള്ളിയാഴ്ച വരെയാണ് മാർപാപ്പ ഇന്തോനേഷ്യ സന്ദർശിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസിനെ) പിന്തുണയ്ക്കുന്ന ജമാഅ അൻഷറുത് ദൌള തീവ്രവാദ പ്രസ്ഥാനം ഉള്‍പ്പെടെ നിരവധി തീവ്രവാദ ചാരസംഘടനകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.
Image: /content_image/News/News-2024-09-07-09:28:43.jpg
Keywords: പാപ്പ

23736
Category: 18
Sub Category:
Heading: ദുരിതാശ്വാസ പുനരധിവാസ പ്രവർത്തന ഏകോപനത്തിനായി സഭയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു
Content: കല്പറ്റ: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ കേരള കത്തോലിക്കാ സഭയുടെയും ദീപികയുടെയും നേതൃത്വത്തിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവർത്തന ഏകോപനത്തിനായി കല്‌പറ്റയിൽ സഭയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മര യ്ക്കാർ ഉദ്ഘാടനം ചെയ്തു. ദുരന്തത്തെത്തുടർന്ന് ഇതുവരെ നടത്തിയ അടിയന്തര ഇടപെടലുകളും ലഭ്യമാ ക്കിയ സഹായധനമുൾപ്പെടെ യുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഭാവി പ്രവർത്തനങ്ങളുടെ മുൻഗണനകളും പ്രവർത്തന പ്ലാനും തയാറാക്കുകയും ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെസിബിസി പോസ്റ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് കൺസൾട്ടേഷൻ ടീമംഗങ്ങളായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, കാരിത്താസ് ഇന്ത്യ ടീം ലീഡ് ഡോ. വി.ആർ. ഹരിദാസ്, കാത്തലിക് റിലീഫ് സർവീസസ് പ്രതിനിധി അരുളപ്പ, ജീവന ഡയറക്ടർ ഫാ. ആൽഫ്രഡ് വി.സി, കെസിബിസി വനിതാ കമ്മീഷൻ അംഗങ്ങൾ, പ്രോഗ്രാം ലീഡ് കെ.ഡി. ജോസഫ്, കെഎസ്എസ്എഫ് ടീം അംഗങ്ങൾ, മറ്റ് സന്ന ദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2024-09-07-09:51:26.jpg
Keywords: ദുരിതാശ്വാ

23737
Category: 1
Sub Category:
Heading: ആഗോള ഇസ്ലാമിക ഭീകരതയും ക്രൈസ്തവ വേട്ടയും
Content: വിവിധ രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരരുടെ അതിക്രമങ്ങൾക്കിരയാകുന്ന ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ അമ്പത്തായിരത്തിൽപ്പരം നൈജീരിയൻ ക്രിസ്ത്യാനികൾ ബോക്കോഹറാം, ഫുലാനി ഇസ്ലാമിക തീവ്രവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16769 ആണെന്ന് ആഗസ്റ്റ് 29 ന് പുറത്തുവന്ന 'ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക'യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്‌ലാമികതീവ്രവാദികളുടെ കിരാതമായ നരവേട്ടകളുടെ തുടർച്ചയായി കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ട വാർത്ത ലോകം നടുക്കത്തോടെയാണ് ശ്രവിച്ചത്. നൈജീരിയയിലെ കൂട്ടക്കൊലപാതകങ്ങൾ ഓരോ വർഷം പിന്നിടുംതോറും വർധിക്കുന്നതിന് പുറമെയാണ് കോംഗോ ബുർക്കിന ഫാസോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ വ്യാപിക്കുന്നത്. 94.5 ശതമാനം ക്രൈസ്തവർ ജീവിക്കുന്ന കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങളും കൊലപാതക പരമ്പരകളും പതിവായിരിക്കുന്നു. മുസ്ളീം ഭൂരിപക്ഷ രാജ്യമെങ്കിലും സമീപകാലം വരെയും സമാധാനാന്തരീക്ഷം തുടർന്നിരുന്ന ബുർക്കിന ഫാസോയിലെ 40 ശതമാനം വരുന്ന ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റു മതസ്ഥർ ഇപ്പോൾ അരക്ഷിതാവസ്ഥയിലാണ്. ബുർക്കിന ഫാസോയിലെ വിവിധ സ്ഥലങ്ങളിൽ ഓഗസ്റ്റ് 24, 25 തിയ്യതികളിലായി നടന്ന ഭീകരാക്രമണങ്ങളിൽ ഇരുനൂറിലേറെപ്പേർ കൊല്ലപ്പെടുകയുണ്ടായി. അതിൽ സനാബ ഗ്രാമത്തിലെ 12 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാരെയെല്ലാം ഭീകരർ തടവിലാക്കുകയും, അവരിൽ 26 പേരെ അവിടെയുള്ള ക്രൈസ്തവ ദേവാലയത്തിനുള്ളിൽവച്ച് കഴുത്തറുത്തു വധിക്കുകയും ചെയ്തു. അയ്യായിരത്തിൽപ്പരം സ്ത്രീകളും കുട്ടികളും സമീപ പ്രദേശങ്ങളിൽ പ്രാണരക്ഷാർത്ഥം അഭയം പ്രാപിച്ചിരിക്കുന്നതായാണ് വിവിധ പ്രാദേശിക സന്നദ്ധസംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തടവിലാക്കപ്പെട്ടവർ ജീവനോടെയുണ്ടോ എന്നതിൽ അവ്യക്തത തുടരുകയാണ്. ബുർക്കിന ഫാസോയിൽ നടന്ന ഭീകരാക്രമണത്തെ ഓഗസ്റ്റ് 31 ന് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ അപലപിക്കുകയും ഭീകരവാദം ലോകസമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ആവർത്തിക്കുകയും ചെയ്തു. ഇത്തരം ഭീകരാക്രമണങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലോ മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളിലോ ഒതുങ്ങുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ സംഭവിക്കുന്ന ഭീകരാക്രമണങ്ങളിൽ പലതും യഥാസമയം ആഗോളസമൂഹം അറിയുന്നതുപോലുമില്ല എന്നുള്ളതാണ് വാസ്തവം. നൂറുകണക്കിന് പേർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾപോലും വേണ്ടവിധം ചർച്ചചെയ്യപ്പെടുകയോ വാർത്തയാവുകയോ ചെയ്യാതെ അവഗണിക്കപ്പെടുകയും ചെയ്യുന്നു. #{blue->none->b->2024 - എട്ടുമാസം പിന്നിടുമ്പോൾ }# ലോകത്തെ നടുക്കിയ പ്രധാന ഭീകരാക്രമണങ്ങളിൽ മാത്രം കഴിഞ്ഞ എട്ട് മാസങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളിലായി ആയിരത്തോളം ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. 2024 ജനുവരി മുതലുള്ള കാലയളവിൽ 30-ൽപ്പരം ഭീകരാക്രമണങ്ങളാണ് ഐഎസ് ഉൾപ്പെടെയുള്ള ഇസ്ലാമിക ഭീകര സംഘടനകൾ നടത്തിയിട്ടുള്ളത്. ജനുവരി മൂന്നിന് 105 പേരുടെ മരണത്തിന് കാരണമായ ഇറാനിലെ ചാവേർ ആക്രമണമാണ് ഈ വർഷം ആദ്യമുണ്ടായത്. ജനുവരി മാസത്തിൽ തന്നെ ടർക്കിയിലെ ഇസ്താൻബുള്ളിൽ ഞായറാഴ്ചയിലെ ദിവ്യബലിക്ക് മധ്യേ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇസ്ലാമിക്ക് സ്റ്റേറ്റ് ഖുറാസാൻ പ്രൊവിൻസ് ഭീകരവാദികളുടെ നേതൃത്വത്തിൽ മറ്റൊരു ആക്രമണം നടന്നത് മാർച്ച് 22 ന് റഷ്യയിലാണ്. ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 145 പേർ കൊല്ലപ്പെടുകയും 550 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീണ്ടും ജൂൺ 23 ന് റഷ്യയിൽ ക്രൈസ്തവ ദേവാലയങ്ങളിലും സിനഗോഗുകളിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്ലാമിക്ക് സ്റ്റേറ്റ് കോക്കസസ് പ്രൊവിൻസിലെ ഭീകരർ ആയിരുന്നു. ഇത്തരത്തിൽ വിവിധ മേഖലകൾ തിരിച്ച് ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ തന്നെ പല ഗ്രൂപ്പുകളും ചെറുതും വലുതുമായ എണ്ണമറ്റ മറ്റു ഭീകര പ്രസ്ഥാനങ്ങളും ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. പശ്ചിമ ജർമ്മനിയിലെ സോലിങ്കൻ നഗരത്തിൽ ആഘോഷപരിപാടിക്കിടെ ഒരു സിറിയൻ പൗരൻ നടത്തിയ കത്തി ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തത് ഓഗസ്റ്റ് 23 നാണ്. ഓഗസ്റ്റ് 24 ന് ഫ്രാൻസിൽ ഒരു യഹൂദ സിനഗോഗിന് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കപ്പെടുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയിലാണ് നൂറ്റിമുപ്പത്തിൽ പരം പേർ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങൾ പാക്കിസ്ഥാനിലും ഉണ്ടായത്. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരും ബൊക്കോ ഹറാം ഭീകരരും ഫുലാനി ഭീകരരും മത്സര സ്വഭാവത്തോടെ ആക്രമണങ്ങൾ നടത്തുന്ന നൈജീരിയയിൽ കുറഞ്ഞത് 13 ക്രൈസ്തവരെങ്കിലും തങ്ങളുടെ വിശ്വാസത്തെപ്രതി ഓരോദിവസവും കൊല്ലപ്പെടുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. ഭീകരസംഘടനകൾ തട്ടിക്കൊണ്ടു പോകുന്നവർ ഇതിലും ഏറെയാണ്. മാനവിക ഇടപെടലുകൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിന്റെ വിലയിരുത്തലുകൾ പ്രകാരം, എൺപത് ശതമാനം സ്ത്രീകളും കുട്ടികളും അടങ്ങുന്ന എൺപത്തിമൂന്ന് ലക്ഷം മനുഷ്യർ നൈജീരിയയിൽ അടിയന്തിര പരിഗണന അർഹിക്കുന്നുണ്ട്. ഒറ്റപ്പെട്ട കയ്യേറ്റങ്ങളും ആക്രമണ ശ്രമങ്ങളുമാണ് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളിലെ മറ്റൊരു ഭീഷണി. കഴിഞ്ഞ ഏപ്രിലിൽ ഓസ്‌ട്രേലിയയിലെ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ബിഷപ്പ്, മാർ മാറി ഇമ്മാനുവൽ ദേവാലയത്തിൽ ശുശ്രൂഷയ്ക്കിടെ ആക്രമിക്കപ്പെട്ടത് ഉദാഹരണമാണ്. പ്രതിയുടെ പ്രായം കേവലം പതിനാറ് വയസ് മാത്രമായിരുന്നു. തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട് പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള അഞ്ച് കൗമാരപ്രായക്കാരെക്കൂടി ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഭീകരവാദ പ്രവർത്തനങ്ങളിലേക്കുള്ള ആകർഷണമാണ് ഈ കുറ്റകൃത്യത്തിന് അവരെ പ്രേരിപ്പിച്ചത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. അഭയാർത്ഥികളും കുടിയേറ്റക്കാരുമായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തിച്ചേർന്ന വ്യക്തികളുടെയും അവരുടെ പിന്മുറക്കാരുടെയും ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഭീകര സംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളിൽ പോലും വളരെ വ്യക്തമായ റാഡിക്കലൈസേഷൻ നടക്കുന്നതായി ഇത്തരം സംഭവങ്ങളിൽനിന്ന് വ്യക്തമാണ്. ഇസ്ലാമിക ഭീകര സംഘടനകൾ പ്രവർത്തനം വ്യാപിപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതും എല്ലായിടത്തും തന്നെ ക്രൈസ്തവർ ഇരകളാക്കപ്പെടുന്നതും അത്യന്തം ആശങ്കാജനകമാണ്. #{blue->none->b->വേട്ടയാടപ്പെടുന്ന ക്രൈസ്തവ സമൂഹം }# 2024 ലെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, 36.5 കോടി ക്രൈസ്തവർ ഇന്ന് തങ്ങളുടെ വിശ്വാസത്തെ പ്രതി കടുത്ത ഭീഷണിയിൽ ജീവിക്കുന്നു. ക്രൈസ്തവർ അതിരൂക്ഷമായ പ്രതിസന്ധികൾ നേരിടുന്ന പതിമൂന്ന് രാജ്യങ്ങളിൽ പതിനൊന്നും ഇസ്ലാമിക രാജ്യങ്ങളാണ്. നൈജീരിയയുടെ തൊട്ടു താഴെയുള്ള രാജ്യം നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാൻ ആണ്. പാക്കിസ്ഥാനിലെ ക്രൈസ്തവർ ഇക്കാലഘട്ടത്തിൽ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് പതിനഞ്ചിന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദ ആരോപണത്തെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ 26 ക്രൈസ്തവ ദേവാലയങ്ങളും ഇരുനൂറിലേറെ ക്രൈസ്തവ ഭവനങ്ങളും തകർക്കപ്പെടുകയുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി, മതനിന്ദ ആരോപണത്തിൽ ഒരു ക്രിസ്ത്യൻ യുവാവിന് പാക്ക് കോടതി വധശിക്ഷ വിധിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്. മതനിന്ദ ആരോപണങ്ങളെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണങ്ങളും കോടതി വിധികളും പാക്കിസ്ഥാനിൽ വർധിച്ചുകൊണ്ടിരിക്കുന്നു. ഈ ഓഗസ്റ്റ് 25, 27 തിയതികളിലായി പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ 130 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സോമാലിയ, ലിബിയ, എറിത്രിയ, സുഡാൻ, ഇറാൻ, അഫ്ഘാനിസ്ഥാൻ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും അവശേഷിക്കുന്ന ക്രൈസ്തവർ ഏതുസമയത്തും ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തേക്കാം എന്ന ദയനീയമായ അവസ്ഥയാണുള്ളത്. വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് പ്രകാരം 2023 ൽ മാത്രം 4998 ക്രൈസ്തവർ കൊല്ലപ്പെട്ടു. 4125 പേർ തടവിലാക്കപ്പെട്ടു. 14700-ലധികം ക്രൈസ്തവ ദേവാലയങ്ങളും, സ്ഥാപനങ്ങളുമാണ് ലോകവ്യാപകമായി അക്രമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ളത്. മുൻവർഷത്തേതിനേക്കാൾ വൻ വർധനവാണ് ഇത്തരം അക്രമ സംഭവങ്ങളിൽ ഉണ്ടായിട്ടുള്ളത്. 2022 ൽ സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം 2023 ൽ പലായനം ചെയ്യാൻ നിർബ്ബന്ധിതരായി എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ലോകവ്യാപകമായി മത വിശ്വാസത്തിന്റെ പേരിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന ഒരു ജനതയായി ക്രൈസ്തവ സമൂഹം മാറിയിരിക്കുന്നു എന്നതാണ് ഭീകരമായ യാഥാർഥ്യം. #{blue->none->b->പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന അതിക്രമങ്ങൾ }# കലാപങ്ങളും കൂട്ടക്കൊലകളും മാത്രമല്ല, ഭീകരസംഘടനകൾ ലക്ഷ്യംവച്ചിട്ടുള്ള രാജ്യങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന സമാനതകളില്ലാത്ത ക്രൂരതയും ലോകത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. വിവിധ രാജ്യങ്ങളിൽ തടവിലാക്കപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അടിമകളാക്കപ്പെട്ട് അതിക്രൂരമായ പീഡനങ്ങൾക്ക് ഇരകളാക്കപ്പെടുന്നുണ്ട്. ഗർഭിണികളാക്കുക എന്ന ലക്ഷ്യത്തോടെ പതിനായിരക്കണക്കിന് സ്ത്രീകൾ ബലാൽസംഗങ്ങൾക്ക് വിധേയമാകുന്നതായി റിപ്പോർട്ടുകളുണ്ട്. അത്തരത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നതുവഴിയായി വംശശുദ്ധി നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യംകൂടി ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരവാദികൾക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നൈജീരിയ, ഈജിപ്ത്, പാക്കിസ്ഥാൻ തുടങ്ങി രാജ്യങ്ങളിൽ അനേകം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബ്ബന്ധിത മതംമാറ്റത്തിന് വിധേയമാക്കി വിവാഹം ചെയ്യുന്ന സംഭവങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നൈജീരിയയിൽ വർഷങ്ങളായി ഗർഭിണികളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഗർഭഛിദ്രം ചെയ്യുന്നതായി ആംനെസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. #{blue->none->b->വാസ്തവങ്ങളിൽ നിന്ന് മുഖംതിരിക്കുന്നവർ }# ഗൗരവ പരിഗണന ആവശ്യമുള്ള ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ വ്യാപിക്കുന്നത് ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള നിരവധി പ്രസ്ഥാനങ്ങളും സംഘടനകളും സൂക്ഷമമായി നിരീക്ഷിച്ചുവരുന്നുണ്ടെങ്കിലും, വ്യക്തവും നിക്ഷിപ്ത താല്പര്യങ്ങളോടു കൂടിയതുമായ തമസ്കരണവും പ്രകടമാണ്. കേരളത്തിൽ പശ്ചാത്തലത്തിൽ അത് കൂടുതൽ വ്യക്തമാണ്. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഇസ്രായേലിനു നേരെ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെ തുടർന്ന് ആരംഭിച്ച ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ, ഇസ്രയേലിനെതിരെ പ്രസ്താവനകളും ആശയപ്രചരണങ്ങളും നടത്തുന്ന വ്യക്തികളിൽ ആരും തന്നെ നൈജീരിയയിലോ, കോംഗോയിലോ, സുഡാനിലോ ഭീകരവാദികളുടെ കൈകളാൽ മരിച്ചുവീഴുന്ന നൂറുകണക്കിന് പേരെക്കുറിച്ച് സഹതപിച്ചു കാണാറില്ല. ഒട്ടേറെ രാജ്യങ്ങളിൽ ഭീകരവാദികളുടെ ആക്രമണം ഭയന്ന് ഉറക്കം നഷ്ടപ്പെട്ടു ജീവിക്കുന്ന ജനലക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു മാധ്യമങ്ങളും സംവാദം സംഘടിപ്പിച്ചു കാണാറുമില്ല. തീവ്രവാദ നീക്കങ്ങൾ ഏതു കോണിൽനിന്ന് ഉടലെടുക്കുന്നതായാലും അതിനെ മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുപോലെ എതിർക്കാനും തള്ളിപ്പറയാനുമാണ് എല്ലായിടത്തും ജനങ്ങൾ മുന്നോട്ടുവരേണ്ടത്. എന്നാൽ ഇവിടെ അതിന് വിപരീതമായാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത് എന്നതാണ് ദൗർഭാഗ്യകരം. ഇത്തരമൊരു പ്രവണതയ്ക്ക് മാറ്റം വരേണ്ടതുണ്ട്. ചില വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാൻ പാടില്ല എന്ന നിർബ്ബന്ധബുദ്ധിയും അപ്രഖ്യാപിത കീഴ്‌വഴക്കവും തിരുത്തപ്പെട്ടേ മതിയാവൂ. അതീവ രഹസ്യമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ പ്രചരിപ്പിച്ചുവരുന്ന "വോയ്‌സ് ഓഫ് ഖുറാസാൻ" എന്ന പ്രസിദ്ധീകരണത്തിന്റെ മെയ് ലക്കം (dhu al qidah 1445) ചില ഹാക്കർമാർ പുറത്തുവിടുകയുണ്ടായിരുന്നു. ഇതേ പ്രസിദ്ധീകരണത്തിന്റെയും സമാനമായ മറ്റു ചിലവയുടെയും ചില മുൻ ലക്കങ്ങളും ഇത്തരത്തിൽ ലഭ്യമായിട്ടുണ്ട്. വളരെ അപകടകരമായ ഉള്ളടക്കങ്ങളാണ് ഇവയിലുളളത്. ഇന്ത്യയെ സംബന്ധിച്ച ഭാവി പദ്ധതികളും ലക്ഷ്യങ്ങളും സംബന്ധിച്ച സൂചനകളും അവയിൽ വ്യക്തം. ഇബ്നു നുഹാസ് എന്ന പേരിൽ അറിയപ്പെടുന്ന പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുസ്‌ലിം മതപണ്ഡിതൻ രചിച്ച ജിഹാദിനെക്കുറിച്ചുള്ള ഒരു കൃതി "വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ" എന്ന പേരിൽ അടുത്തകാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായിരുന്നു. ഉള്ളടക്കം യുവാക്കളെ ഭീകരപ്രവർത്തനത്തിലേയ്ക്ക് ആകർഷിക്കുന്നതാണ് എന്ന കണ്ടെത്തലിന് പിന്നാലെ കേരളത്തിൽ അത് നിരോധിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഗ്രന്ഥങ്ങൾ മുമ്പും നിരോധിക്കപ്പെട്ടിട്ടുണ്ട്. രഹസ്യമായി വിതരണം ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങൾ ഇത്തരത്തിൽ പലതുണ്ടായിരിക്കാം. തീവ്രവാദ ബന്ധമുള്ള വ്യക്തികൾ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും തീവ്രവാദ ബന്ധങ്ങളുടെ പേരിൽ പ്രമുഖ സംഘടനകൾ പോലും നിരോധിക്കപ്പെടുകയും അതിന്റെ പ്രവർത്തകർ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുകയും ഒട്ടനവധി കേസുകൾ പലപ്പോഴായി രജിസ്റ്റർ ചെയ്യപ്പെടുകയും നൂറുകണക്കിന് പേർ ഇത്തരം പല കേസുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്തിട്ടും വിവിധ ലോകരാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദവും ഭീകരവാദവും എന്ന പരസ്പര ബന്ധിതമായ ഭീഷണിയെ ഗൗരവത്തോടെ കാണാൻ കേരള സമൂഹത്തിനും ചിന്തകർക്കും മാധ്യമങ്ങൾക്കും കഴിയാത്തത് വിചിത്രമാണ്. തുറന്നു ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെ അത്തരത്തിൽ ചർച്ച ചെയ്യാനും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതകളെ നിരുത്സാഹപ്പെടുത്താനും തള്ളിപ്പറയേണ്ടവയെ തള്ളിപ്പറയാനും പ്രബുദ്ധ സമൂഹം തയ്യാറാകണം. #{blue->none->b->തീവ്രവാദം പിടിമുറുക്കുമ്പോൾ }# തീവ്രമായ മതചിന്ത പുലർത്തുകയോ, മതതീവ്രവാദികൾക്ക് വിധേയപ്പെടുകയോ ചെയ്യാത്ത മുസ്ലീം സഹോദരങ്ങളെ പോലും വധിക്കാൻ ഇസ്ലാമിക തീവ്രവാദികൾ മടിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. നൈജീരിയയിൽ കഴിഞ്ഞ പതിനാല് വർഷങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ഒരുലക്ഷത്തോളം ആളുകളിൽ അമ്പതിനായിരത്തിൽപരം ആളുകൾ ക്രിസ്ത്യാനികൾ ആയിരുന്നുവെങ്കിലും മുപ്പതിനായിരത്തോളം ആളുകൾ മിതവാദികളായ മുസ്ലീങ്ങൾ ആയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ മാത്രം പാകിസ്ഥാനിൽ ഉണ്ടായ വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട നൂറോളം പേരും മറ്റുമതസ്ഥരല്ല. ബഹുസ്വരതയെ അംഗീകരിച്ചു ജീവിക്കുന്നവരെയെല്ലാം ഇല്ലാതാക്കാനാണ് തീവ്രമതവാദികൾ ഭീകരപ്രവർത്തനങ്ങളിലൂടെ ശ്രമിക്കുന്നത് എന്നത് വ്യക്തമാണ്. സ്വസമുദായത്തിൽ പിടിമുറുക്കുന്ന തീവ്രവാദത്തിനെതിരെ പ്രതികരിക്കാനും അത്തരക്കാരെ തള്ളിപ്പറയാനും സമുദായ നേതൃത്വവും അംഗങ്ങളും സമയാസമയങ്ങളിൽ തയ്യാറായിരുന്നുവെങ്കിൽ ഇത്തരമൊരു ദുര്യോഗം ഒഴിവാക്കാമായിരുന്നു. ഈ കാര്യത്തിലെ പരാജയം തീവ്രവാദികളുടെ അപ്രമാദിത്വത്തിനും ബഹുസ്വരതയുടെ ബലികൊടുക്കലിനും കാരണമാകും എന്ന് വിവിധ രാജ്യങ്ങളിലെ തിക്താനുഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ബഹുസ്വരതയെ മാനിക്കാതെ തീവ്രമായ മതവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തങ്ങൾക്കുള്ളിലെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കാൻ എല്ലാ മതങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്. മതങ്ങൾക്കുപരിയായ പരസ്പര സാഹോദര്യവും കരുതലും ബഹുമാനവും ഒരു സമൂഹത്തിലെ പൗരന്മാർക്കിടയിൽ അന്യമാകുന്നുണ്ട് എങ്കിൽ, ഒഴിവാക്കലിന്റെ സമീപനങ്ങൾ നമുക്കിടയിൽ പ്രകടമാകുന്നുണ്ട് എങ്കിൽ ഗൗരവമായ തിരുത്തൽ നടപടികൾക്ക് നാം വിധേയരാക്കപ്പെടേണ്ടതുണ്ട്. ഇതര മതസ്ഥരെ ശത്രുക്കളായി കാണാൻ പ്രേരിപ്പിക്കുന്ന എല്ലാത്തരം സമീപനങ്ങൾക്കുമെതിരായ ശക്തമായ നിലപാടുകൾ ആത്മീയ നേതാക്കന്മാരും മാധ്യമങ്ങളും ഭരണ നേതൃത്വങ്ങളും പൊതുസമൂഹവും സ്വീകരിച്ചേ മതിയാകൂ. (ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്. )
Image: /content_image/News/News-2024-09-07-10:18:53.jpg
Keywords: ഭീകര

23738
Category: 18
Sub Category:
Heading: ഫാ. ജോസഫ് മാലിപ്പറമ്പിൽ അവാർഡ് ഫാ. ജോസഫ് ചിറ്റൂരിന്
Content: കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതി ഏർപ്പെടുത്തി നൽകിവരുന്ന മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ അവാർഡിന് മാനന്തവാടി രൂപതാംഗമായ ഫാ. ജോസഫ് ചിറ്റൂർ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ മിഷൻ പ്രദേശത്തുള്ള സേവനങ്ങളും - ദൈവവിളി രംഗത്തുള്ള സംഭാവനകളും സാമൂഹ്യ സേവന പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന രക്ഷാധികാരി മാർ തോമസ് തറയിൽ, ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, ജനറൽ സെക്രട്ടറി ജെയ്സൺ പുളിച്ചുമാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പു കല്ലുങ്കൽ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. സെപ്റ്റംബർ 14 ന്ചങ്ങനാശ്ശേരി അതിരൂപതയിലെ ആർപ്പൂക്കര ചെറുപുഷ്പം ശാഖയിൽ വച്ച് നടത്തുന്ന ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണ സമ്മേളനത്തിൽവച്ച് കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ അവാർഡ് നൽകും.
Image: /content_image/India/India-2024-09-07-10:31:11.jpg
Keywords: മിഷൻ ലീ

23739
Category: 1
Sub Category:
Heading: ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ പാപ്പുവ ന്യൂഗിനിയയില്‍ | VIDEO
Content: ഇന്തോനേഷ്യയിലെ സന്ദർശനം പൂർത്തിയാക്കി ഇന്ന് ( സെപ്റ്റംബർ 6) ഫ്രാൻസിസ് പാപ്പ, പാപ്പുവ ന്യൂഗിനിയയില്‍ എത്തിയപ്പോൾ ലഭിച്ച സ്വീകരണം. സെപ്റ്റംബര്‍ ഒൻപതു വരെയുള്ള തീയതികളിൽ പാപ്പ, പാപ്പുവ ന്യൂഗിനിയയില്‍ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാജ്യത്തെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണെന്നത് ശ്രദ്ധേയമാണ്. കാണാം പാപ്പയ്ക്കു ലഭിച്ച സ്വീകരണത്തിന്റെ ദൃശ്യങ്ങൾ. <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F481852571338660%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>
Image: /content_image/News/News-2024-09-07-10:42:27.jpg

23740
Category: 1
Sub Category:
Heading: രാജ്യത്തെ അസാധാരണമായ സാംസ്കാരിക മാനവിക സമ്പന്നത തന്നെ ആകര്‍ഷിച്ചു: പാപുവ ന്യൂഗിനിയിലെ കന്നി പ്രഭാഷണത്തില്‍ പാപ്പ
Content: പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിൽ അസാധാരണമായ സാംസ്കാരിക മാനവിക സമ്പന്നത തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് ഫ്രാന്‍സിസ് പാപ്പ. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി പാപുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോർട്ട് മൊറെസ്ബിയിൽ എത്തിയ പാപ്പ ഭരണാധികാരികളെയും പൗരസമൂഹ പ്രതിനിധികളെയും നയതന്ത്ര പ്രതിനിധികളെയും സംബോധന ചെയ്തു നടത്തിയ കന്നി പ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. നൂറുകണക്കിന് ദ്വീപുകളുടെ ഒരു സമൂഹമായ പാപുവ ന്യൂഗിനിയിൽ എണ്ണൂറിലധികം ഭാഷകൾ സംസാരിക്കപ്പെടുന്നതും ഏതാണ്ട് അതിനോടടുത്ത് ഗോത്രങ്ങളുള്ളതും സൂചിപ്പിച്ച പാപ്പ ഈ വൈവിധ്യങ്ങൾ എടുത്തുകാട്ടുന്നത് അന്നാടിന്റെ അസാധാരണമായ സാംസ്കാരിക മാനവിക സമ്പന്നതയാണെന്നും ഇത് തന്നെ ആത്മീയമായും ഏറെ ആകർഷിക്കുന്ന ഒരു കാര്യമാണെന്നും പറഞ്ഞു. പാപുവ ന്യൂഗിനി, ദ്വീപുകൾക്കും നാട്ടു ഭാഷകൾക്കും പുറമേ, കര, ജലസ്രോതസ്സുകളാൽ സമ്പന്നമാണെന്ന വസ്തുതയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പ, ഈ വിഭവങ്ങൾ അഖില സമൂഹത്തിനും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ചു. പാരിസ്ഥിതികവും സാംസ്കാരികവുമായ സമ്പന്നത ഒരേ സമയം ഒരു വലിയ ഉത്തരവാദിത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും, കാരണം അത് സുസ്ഥിരവും നീതിയുക്തവുമായ ജീവിതത്തിനു ഉപയുക്തമാം വിധം പ്രകൃതിവിഭവങ്ങളെയും മാനവ വിഭവങ്ങളെയും ഉന്നമിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സംരംഭങ്ങളെയും പരിപോഷിപ്പിക്കാൻ പൗരന്മാരോടൊപ്പം സർക്കാരുകളും പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ടെന്നും പാപ്പ വ്യക്തമാക്കി. പാപുവ ന്യൂഗിനിയിൽ നിലവിലുള്ള വംശീയ സംഘർഷങ്ങളെക്കുറിച്ചും പാപ്പ പരാമർശിച്ചു. ദൗർഭാഗ്യവശാൽ നിരവധിപ്പേരെ ഇരകളാക്കുന്നതും ജനങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തതും വികസനത്തെ തടസ്സപ്പെടുത്തുന്നതുമായ ഗോത്രവർഗ്ഗ പോരാട്ടത്തിന് അറുതിയുണ്ടാകുമെന്ന പ്രത്യാശ പാപ്പ പ്രകടിപ്പിച്ചു. റോമിൽ നിന്ന് വളരെ ദൂരെയാണെങ്കിലും കത്തോലിക്കാ സഭയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പാപുവ ന്യൂഗിനിയെന്ന സുന്ദരനാടിൻറെ വാതിലുകൾ തനിക്ക് തുറന്ന് തന്നതിന് പാപ്പാ തൻറെ പ്രഭാഷണത്തിൻറെ അവസാനം നന്ദി പ്രകാശിപ്പിച്ചു. സുവിശേഷം സംസ്കാരത്തിനുള്ളിൽ പ്രവേശിക്കുകയും സംസ്കാരങ്ങൾ സുവിശേഷവത്കരിക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പ ദൈവരാജ്യം പാപുവ ന്യൂഗിനിയിൽ പൂർണ്ണമായി സ്വാഗതം ചെയ്യപ്പെടട്ടെയെന്നും പറഞ്ഞു.
Image: /content_image/News/News-2024-09-07-21:20:22.jpg
Keywords: പാപുവ ന്യൂഗിനി

23741
Category: 18
Sub Category:
Heading: പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം
Content: പാലക്കാട്: പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷവും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയ്ക്കുളള രൂപതയുടെ ഔദ്യോഗിക സ്വീകരണവും ആയിരങ്ങളുടെ സാന്നിധ്യത്തിൽ പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ സ്ക്വയറിൽവെച്ച് നടന്നു. രൂപത സ്ഥാപിത വാര്‍ഷിക ദിനമായ ഇന്നലെ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരെയും മറ്റ് വിശിഷ്ഠ അതിഥികളെയും കത്തീഡ്രൽ ദേവാലയ കവാടത്തിൽവെച്ച് സ്വീകരിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കർമ്മികത്വത്തിൽ പിതാക്കന്മാരും രൂപത സന്യാസ വൈദികരും സന്യാസിനികളും ദൈവജനവും ഒന്ന്ചേർന്ന് കൃതജ്ഞത ബലിയർപ്പിച്ച് ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചു. കോഴിക്കോട് ലാറ്റിൻ രൂപത ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ കുർബാനമധ്യേ സുവിശേഷ സന്ദേശം നൽകി. ജൂബിലി കൃപയുടെയും അനുഗ്രഹത്തിന്റെയും അനുരഞ്ജനത്തിന്റെയും കാലഘട്ടം ആണെന്നും, മാലോകർ വായിക്കാൻ ഇടയുള്ള അഞ്ചാമത്തെ സുവിശേഷം ആണ് ഓരോ ക്രൈസ്തവന്റെ ജീവിതമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിന് പാലക്കാട് രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ സ്വാഗതം ആശംസിച്ചു. പാലക്കാട് രൂപത മുൻ അധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷനായി. ക്രിസ്തുവിനെ ലക്ഷ്യം വെച്ച് ബഹു ദൂരം മുന്നോട്ടു പോകാൻ ഈ ജൂബിലി കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സീറോ മലബാർ സഭാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവ് ജൂബിലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മിഷൻ ചൈതന്യത്തോടെ ക്രിസ്തുവിനെ പ്രഘോഷിച്ച്, കേരള സഭയുടെ പ്രാർത്ഥനയുടെ പവർ ബാങ്കായി പാലക്കാട് രൂപത നിലകൊള്ളുന്നു എന്ന് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു. ക്രൈസ്തവർ എല്ലാവർക്കും വലിയ മാതൃകയാകേണ്ടവരാണെന്ന് മുഖ്യാഥിതിയായ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ അഭിപ്രായപെട്ടു. കർഷകന്റെ അവകാശങ്ങൾക്ക് വേണ്ടി എന്നും നിലകൊള്ളും എന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. പാലക്കാടിന്റ സമഗ്ര വളർച്ചക്ക് വേണ്ടി നിലകൊണ്ടവരാണ് പാലക്കാട് രൂപതയെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പിന്നോക്കാവസ്ഥായിലായിരുന്ന പാലക്കാടിന്റെ പ്രദേശങ്ങളിൽ വികസനത്തിന്റെ പാതകൾ വെട്ടി തുറക്കുന്നതിന് പാലക്കാട് രൂപത സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ടെന്ന് പാലക്കാട് എം. പി വി കെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ, മലങ്കര മൂവാറ്റുപ്പുഴ രൂപത ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ്, മിസിസാഗ രൂപത ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഹോളി ഫാമിലി മരിയൻ പ്രൊവിൻസ് പ്രൊവിൻഷ്യൽ സൂപ്പീരിയർ സി. വത്സ തെരേസ്, പാസ്റ്ററൽ കൗൻസിൽ സെക്രട്ടറി സണ്ണി നെടുമ്പുറം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു നിർമ്മിക്കുന്ന 50 ഭവനങ്ങളുടെ താക്കോൽ ദാനം ഹോസൂർ മെത്രാൻ മാർ സെബാസ്റ്റ്യൻ പോഴോലിപറമ്പിൽ നിർവഹിച്ചു. നവീകരിച്ച ചരിത്ര പുസ്തകം രാമനാഥപുരം മെത്രാൻ മാർ പോൾ ആലപ്പാട്ട് പ്രകാശനം ചെയ്തു. സുവർണ്ണ ജൂബിലി സുവനീർ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലും പ്രകാശനം ചെയ്തു. പാലക്കാട് രൂപത വികാരി ജനറാളും ജൂബിലി ആഘോഷ ജനറൽ കൺവീനറുമായ മോൺസിഞ്ഞോർ ജീജോ ചാലക്കൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു വിവിധ മേഖലയിൽ പ്രശസ്ത നേട്ടങ്ങൾ കരസ്ഥമാക്കിയവർക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നടന്നു. പാലക്കാട് രൂപതയിലെ ഓരോ ഇടവകകളുടെയും സംഘടനകളുടെയും പ്രതിനിധികളായി ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം ജനങ്ങൾ ജൂബിലി സമാപന ആഘോഷത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2024-09-08-06:57:34.jpg
Keywords: ജൂബിലി

23742
Category: 18
Sub Category:
Heading: വിശുദ്ധ കുർബാനയോടുള്ള ഭക്തിയും വിശ്വാസവും കൂടുതൽ ആഴപ്പെടുത്തുവാന്‍ പുതിയ ഓണ്‍ലൈന്‍ മിനിസ്ട്രി
Content: പരിശുദ്ധ കത്തോലിക്ക സഭയെ താങ്ങി നിർത്തുന്ന ശക്തിസ്രോതസായ വിശുദ്ധ കുർബാനയോടുള്ള ഭക്തിയും വിശ്വാസവും കൂടുതൽ ആഴപ്പെടുവാനും തിരുസഭയ്ക്കു വേണ്ടിയും ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുവാനും പുതിയ ഓണ്‍ലൈന്‍ മിനിസ്ട്രി. ഹോസൂർ മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പില്‍ രക്ഷാധികാരിയായിട്ടുള്ള ഈ മിനിസ്ട്രിയുടെ ഉദ്ഘാടനം പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനമായ ഇന്ന് സെപ്റ്റംബര്‍ 8നു ഇന്ത്യന്‍ സമയം വൈകീട്ട് 3 മണിക്ക് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ നടക്കും. പരിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യ ഈശോയ്ക്കും എതിരെ ഉള്ള നിന്ദാ അപമാനങ്ങൾക്ക് പരിഹാരം ചെയ്തു പ്രാർത്ഥിക്കുവാനും ലോകത്തിൽ എവിടെ നിന്നും സോഷ്യൽ മീഡിയയിലൂടെ (Zoom, Facebook, YouTube ) അനേകരോടൊപ്പം ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുവാനും അവിടുത്തെ അനുഗ്രഹങ്ങളും, കൃപകളും സ്വന്തമാക്കുവാനും പരിശുദ്ധ കുർബാനയുടെ മുൻപിൽ ആയിരുന്നുകൊണ്ട് ഈശോയേ ആശ്വസിപ്പിക്കാനും സ്നേഹിക്കുവാനുമായി പരിശുദ്ധാത്മാവിനാൽ രൂപംകൊണ്ട ഒരു മിനിസ്ട്രിയാണ് ഇത്. ലോകത്തിൽ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും ഓൺലൈൻ ദിവ്യകാരുണ്യ ആരാധന ചാപ്പലിലേക്ക് കടന്നു വന്ന് ഈശോയേ ആരാധിക്കുവാനാണ് മിനിസ്ട്രി ആരംഭിക്കുന്നതെന്ന് മിനിസ്ട്രിയുടെ സ്ഥാപകനായ ബ്രദര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്‍ഡോര്‍ രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. സോണി ആന്റണിയാണ് മിനിസ്ട്രിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍. ആനിമേറ്ററായി റവ. ജീസമ ടോം സി.എം.സിയും മിനിസ്ട്രിയില്‍ ശുശ്രൂഷ ചെയ്യുന്നു. ⧫ {{ മിനിസ്ട്രിയുടെ what'sapp കൂട്ടായ്മയിൽ ചേരുവാനുള്ള ലിങ്ക്: -> https://chat.whatsapp.com/GwYfECYzLaeGqiKWWRTTgq}} ⧫ {{ മിനിസ്ട്രിയുടെ സൂം ലിങ്ക്: -> https://us06web.zoom.us/j/8855425268?pwd=Bq6fhrf9dnCBlflOUbI6AsggAsbzZZ.1&omn=86412635237}} - Zoom Id: 8855425268 ⧫ {{ മിനിസ്ട്രിയുടെ യൂട്യൂബ് ലിങ്ക്: -> https://youtube.com/@holyeucharisticadoration?si=ziADWinocoBamk4X}} ⧫ {{ മിനിസ്ട്രിയുടെ ഫേസ്ബുക്ക് ലിങ്ക്: -> https://www.facebook.com/profile.php?id=61563780816525&mibextid=ZbWKwL}} *- Email Id: holyeucharisticadoration@gmail.com. - Coordinater: Bro Joyel T. V * Mobile: Prince Sebastian _ 9074499482, Bro Joyel T. V 099611 67804
Image: /content_image/India/India-2024-09-08-07:22:20.jpg
Keywords: കുർബാന

23743
Category: 1
Sub Category:
Heading: പാപ്പുവ ന്യൂഗിനിയയിൽ പതിനായിരങ്ങളോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച ദിവ്യബലി
Content: പാപ്പുവ ന്യൂഗിനിയയിൽ സന്ദർശനം തുടരുന്ന ഫ്രാൻസിസ് പാപ്പ, പോർട്ട് മോറെസ്ബിയിലെ മെയിൻ സ്റ്റേഡിയത്തിൽ 35,000 പേരോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച വിശുദ്ധ കുർബാന. തദ്ദേശീയ ഗോത്ര നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരും പാപ്പയെ കാണാൻ എത്തിയിരിന്നു. കാണാം ദൃശ്യങ്ങൾ. <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FPravachakaSabdamNews%2Fvideos%2F837520848551283%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>
Image: /content_image/News/News-2024-09-08-08:44:10.jpg

23744
Category: 18
Sub Category:
Heading: ദിവീന മിസരികോർദിയ ഇന്‍റർനാഷ്ണൽ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം
Content: വിശുദ്ധ മരിയ ഫൗസ്റ്റീനയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവകരുണയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും, ദൈവകരുണയ്ക്കായ് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന Divina Misericordia International Ministryയുടെ രക്ഷാധികാരിയായ ഡോ. വർഗീസ് ചക്കാലക്കൽ പിതാവാണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനന തിരുനാൾ ദിവസം കോഴിക്കോട് രൂപത കേന്ദ്രത്തിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ വച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പുതിയ ഇൻറർനാഷണൽ കോര്‍ഡിനേറ്ററായി ബ്രദർ ജോർജ് ജോസഫിനെ പിതാവ് നിയമിച്ചു. ഇന്ത്യൻ എയർഫോഴ്സിലെ വിംഗ് കമാൻഡർ ആയിരുന്ന ജോർജ് സാർ ജോലിയിൽ നിന്ന് VRS എടുത്തുകൊണ്ട് സമ്പൂർണ്ണമായി തൻ്റെ ജീവിതം ദൈവകരുണയ്ക്ക് സമർപ്പിച്ച് ഈ ശുശ്രൂഷയിലേക്ക് ഇറങ്ങി തിരിക്കുകയായിരുന്നു. യാതൊരു അവകാശവാദങ്ങളും ഇല്ലാത്ത, സ്ഥാനമാനങ്ങൾ ഒന്നും ആഗ്രഹിക്കാത്ത നിസ്വാർത്ഥമായ കഴിഞ്ഞ കാലങ്ങളിലെ അദ്ദേഹത്തിൻ്റെ എളിമയോടെയുള്ള ശുശ്രൂഷയുടെയും, ആത്മ സമർപ്പണത്തിൻ്റെയും, എല്ലാവരോടും സ്നേഹത്തോടെയുള്ള സമീപനത്തിൻ്റെയും സമ്മാനം കൂടി ആയിരുന്നു പരിശുദ്ധ അമ്മയുടെ ജനന തിരുനാളിൽ അദ്ദേഹത്തിന് ലഭിച്ച ഈ പുതിയ നിയോഗം. ഇൻറർനാഷണൽ അസിസ്റ്റൻറ് കോർഡിനേറ്റേഴ്സ് ആയി നിലവിൽ മാലദീവ്സ് കോഡിനേറ്റർ ആയ ബ്രദർ മത്തായി പി ജോണിനെയും, വനിതാ പ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ട് യുഎഇയുടെ കോഡിനേറ്റർ ആയ സിസ്റ്റർ സെലിൻ പോൾസനെയും അഭിവന്ദ്യ പിതാവ് നിയമിച്ചു. അതോടൊപ്പം പുതിയ ഇൻ്റർനാഷണൽ വർക്കിംഗ് ടീം അംഗങ്ങളുടെ പേരുകളും വർഗ്ഗീസ് ചക്കാലക്കൽ പിതാവ് പ്രഖ്യാപിച്ചു. മിനിസ്ട്രിയെക്കുറിച്ചും, ദൈവകരുണയുടെ ശുശ്രൂഷകളെയും കുറിച്ച് കൂടുതൽ അറിയുവാൻ: Bro. George Joseph: 9474231899 Bro: Bijesh Joseph: 8496927554)
Image: /content_image/India/India-2024-09-09-10:55:51.jpg
Keywords: ഫൗസ്റ്റീന