category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ കുർബാനയോടുള്ള ഭക്തിയും വിശ്വാസവും കൂടുതൽ ആഴപ്പെടുത്തുവാന്‍ പുതിയ ഓണ്‍ലൈന്‍ മിനിസ്ട്രി
Contentപരിശുദ്ധ കത്തോലിക്ക സഭയെ താങ്ങി നിർത്തുന്ന ശക്തിസ്രോതസായ വിശുദ്ധ കുർബാനയോടുള്ള ഭക്തിയും വിശ്വാസവും കൂടുതൽ ആഴപ്പെടുവാനും തിരുസഭയ്ക്കു വേണ്ടിയും ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുവാനും പുതിയ ഓണ്‍ലൈന്‍ മിനിസ്ട്രി. ഹോസൂർ മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പില്‍ രക്ഷാധികാരിയായിട്ടുള്ള ഈ മിനിസ്ട്രിയുടെ ഉദ്ഘാടനം പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനമായ ഇന്ന് സെപ്റ്റംബര്‍ 8നു ഇന്ത്യന്‍ സമയം വൈകീട്ട് 3 മണിക്ക് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ നടക്കും. പരിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യ ഈശോയ്ക്കും എതിരെ ഉള്ള നിന്ദാ അപമാനങ്ങൾക്ക് പരിഹാരം ചെയ്തു പ്രാർത്ഥിക്കുവാനും ലോകത്തിൽ എവിടെ നിന്നും സോഷ്യൽ മീഡിയയിലൂടെ (Zoom, Facebook, YouTube ) അനേകരോടൊപ്പം ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുവാനും അവിടുത്തെ അനുഗ്രഹങ്ങളും, കൃപകളും സ്വന്തമാക്കുവാനും പരിശുദ്ധ കുർബാനയുടെ മുൻപിൽ ആയിരുന്നുകൊണ്ട് ഈശോയേ ആശ്വസിപ്പിക്കാനും സ്നേഹിക്കുവാനുമായി പരിശുദ്ധാത്മാവിനാൽ രൂപംകൊണ്ട ഒരു മിനിസ്ട്രിയാണ് ഇത്. ലോകത്തിൽ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും ഓൺലൈൻ ദിവ്യകാരുണ്യ ആരാധന ചാപ്പലിലേക്ക് കടന്നു വന്ന് ഈശോയേ ആരാധിക്കുവാനാണ് മിനിസ്ട്രി ആരംഭിക്കുന്നതെന്ന് മിനിസ്ട്രിയുടെ സ്ഥാപകനായ ബ്രദര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്‍ഡോര്‍ രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. സോണി ആന്റണിയാണ് മിനിസ്ട്രിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍. ആനിമേറ്ററായി റവ. ജീസമ ടോം സി.എം.സിയും മിനിസ്ട്രിയില്‍ ശുശ്രൂഷ ചെയ്യുന്നു. ⧫ {{ മിനിസ്ട്രിയുടെ what'sapp കൂട്ടായ്മയിൽ ചേരുവാനുള്ള ലിങ്ക്: ‍-> https://chat.whatsapp.com/GwYfECYzLaeGqiKWWRTTgq}} ⧫ {{ മിനിസ്ട്രിയുടെ സൂം ലിങ്ക്: ‍-> https://us06web.zoom.us/j/8855425268?pwd=Bq6fhrf9dnCBlflOUbI6AsggAsbzZZ.1&omn=86412635237}} - Zoom Id: 8855425268 ⧫ {{ മിനിസ്ട്രിയുടെ യൂട്യൂബ് ലിങ്ക്: ‍-> https://youtube.com/@holyeucharisticadoration?si=ziADWinocoBamk4X}} ⧫ {{ മിനിസ്ട്രിയുടെ ഫേസ്ബുക്ക് ലിങ്ക്: ‍-> https://www.facebook.com/profile.php?id=61563780816525&mibextid=ZbWKwL}} *- Email Id: holyeucharisticadoration@gmail.com. - Coordinater: Bro Joyel T. V * Mobile: Prince Sebastian _ 9074499482, Bro Joyel T. V 099611 67804
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-08 07:21:00
Keywordsകുർബാന
Created Date2024-09-08 07:22:20