category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവീന മിസരികോർദിയ ഇന്‍റർനാഷ്ണൽ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം
Contentവിശുദ്ധ മരിയ ഫൗസ്റ്റീനയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവകരുണയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും, ദൈവകരുണയ്ക്കായ് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന Divina Misericordia International Ministryയുടെ രക്ഷാധികാരിയായ ഡോ. വർഗീസ് ചക്കാലക്കൽ പിതാവാണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനന തിരുനാൾ ദിവസം കോഴിക്കോട് രൂപത കേന്ദ്രത്തിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ വച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പുതിയ ഇൻറർനാഷണൽ കോര്‍ഡിനേറ്ററായി ബ്രദർ ജോർജ് ജോസഫിനെ പിതാവ് നിയമിച്ചു. ഇന്ത്യൻ എയർഫോഴ്സിലെ വിംഗ് കമാൻഡർ ആയിരുന്ന ജോർജ് സാർ ജോലിയിൽ നിന്ന് VRS എടുത്തുകൊണ്ട് സമ്പൂർണ്ണമായി തൻ്റെ ജീവിതം ദൈവകരുണയ്ക്ക് സമർപ്പിച്ച് ഈ ശുശ്രൂഷയിലേക്ക് ഇറങ്ങി തിരിക്കുകയായിരുന്നു. യാതൊരു അവകാശവാദങ്ങളും ഇല്ലാത്ത, സ്ഥാനമാനങ്ങൾ ഒന്നും ആഗ്രഹിക്കാത്ത നിസ്വാർത്ഥമായ കഴിഞ്ഞ കാലങ്ങളിലെ അദ്ദേഹത്തിൻ്റെ എളിമയോടെയുള്ള ശുശ്രൂഷയുടെയും, ആത്മ സമർപ്പണത്തിൻ്റെയും, എല്ലാവരോടും സ്നേഹത്തോടെയുള്ള സമീപനത്തിൻ്റെയും സമ്മാനം കൂടി ആയിരുന്നു പരിശുദ്ധ അമ്മയുടെ ജനന തിരുനാളിൽ അദ്ദേഹത്തിന് ലഭിച്ച ഈ പുതിയ നിയോഗം. ഇൻറർനാഷണൽ അസിസ്റ്റൻറ് കോർഡിനേറ്റേഴ്സ് ആയി നിലവിൽ മാലദീവ്സ് കോഡിനേറ്റർ ആയ ബ്രദർ മത്തായി പി ജോണിനെയും, വനിതാ പ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ട് യുഎഇയുടെ കോഡിനേറ്റർ ആയ സിസ്റ്റർ സെലിൻ പോൾസനെയും അഭിവന്ദ്യ പിതാവ് നിയമിച്ചു. അതോടൊപ്പം പുതിയ ഇൻ്റർനാഷണൽ വർക്കിംഗ് ടീം അംഗങ്ങളുടെ പേരുകളും വർഗ്ഗീസ് ചക്കാലക്കൽ പിതാവ് പ്രഖ്യാപിച്ചു. മിനിസ്ട്രിയെക്കുറിച്ചും, ദൈവകരുണയുടെ ശുശ്രൂഷകളെയും കുറിച്ച് കൂടുതൽ അറിയുവാൻ: Bro. George Joseph: 9474231899 Bro: Bijesh Joseph: 8496927554)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-09-09 11:42:00
Keywordsഫൗസ്റ്റീന
Created Date2024-09-09 10:55:51