Contents
Displaying 23281-23290 of 24978 results.
Content:
23715
Category: 1
Sub Category:
Heading: 4 രാജ്യങ്ങള്‍, 20000 മൈല്‍; ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം നാളെ മുതല്‍
Content: വത്തിക്കാൻ സിറ്റി: പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം നാളെ മുതല്‍ നടക്കും. നാളെ സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ 44-ാമത് അപ്പസ്തോലിക പര്യടനം കൂടിയാണ്. സെപ്റ്റംബർ രണ്ടിന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്ക് പാപ്പ യാത്ര തിരിക്കും. റോമിൽനിന്നു വിമാനം കയറുന്ന മാർപാപ്പ പിറ്റേന്നായിരിക്കും ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തുക. ആറാം തീയതി വരെ ഇന്തോനേഷ്യയില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരും. ആറു മുതൽ ഒമ്പതു വരെയുള്ള തീയതികളില്‍ പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദർശനം നടത്തും. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും കത്തോലിക്കരാണ്. രാജ്യത്തെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ 9 മുതൽ 11 വരെ മാർപാപ്പ കിഴക്കൻ ടിമുറിലായിരിക്കും സന്ദര്‍ശനം നടത്തുക. പത്തു ലക്ഷത്തോളം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂറിലേക്കു പോകും. സിംഗപ്പൂരിലെ ആകെ ജനസംഖ്യയുടെ മൂന്നു ശതമാനമേ അഥവാ 3,95,000 വരുന്ന കത്തോലിക്കരാണ് രാജ്യത്തുള്ളത്. 13-ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്കു മടങ്ങുന്ന വിധത്തിലാണ് ക്രമീകരണമെന്ന് വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2024-09-01-09:47:18.jpg
Keywords: പാപ്പ

23716
Category: 1
Sub Category:
Heading: കൊടിയ പീഡനത്തിലും ക്രിസ്തു സ്നേഹം പ്രഘോഷിച്ച ജാൻ ഹാവ്ലിക്ക് വാഴ്ത്തപ്പെട്ട നിരയില്‍
Content: ബ്രാറ്റിസ്ലാവ: സ്ലോവാക്യയിൽ കമ്മ്യുണിസ്റ്റ് ആധിപത്യകാലത്ത് കാരഗൃഹവാസം അനുഭവിച്ച് രോഗഗ്രസ്തനായി മുപ്പത്തിയേഴാം വയസ്സിൽ മരണമടഞ്ഞ ദൈവദാസൻ ജാൻ ഹാവ്ലിക്കിനെ വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയര്‍ത്തി. ആഗസ്റ്റ് 31 ശനിയാഴ്ച സ്ലോവാക്യയിലെ സഷ്ടീനിൽ (Šaštín) കന്യകാമറിയത്തിന്റെ സപ്ത വ്യാകുലങ്ങളുടെ ബസിലിക്കയുടെ അങ്കണത്തിൽ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാറോയുടെ മുഖ്യകാർമ്മികത്വത്തിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കർമ്മങ്ങൾ നടന്നത്. 1928 ഫെബ്രുവരി 12നു പടിഞ്ഞാറൻ സ്ലോവാക്യയിലെ ഗ്രാമമായ ഡുബോവ്സെയിലാണ് അദ്ദേഹത്തിന്റെ ജനനം. 1943-ൽ അദ്ദേഹം വിശുദ്ധ വിൻസൻറ് ഡി പോളിൻറെ പ്രേഷിത സമൂഹത്തിൽ ചേർന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൂരമായ പീഡനം അഴിച്ചുവിട്ടതോടെ പ്രേഷിത സമൂഹത്തിന് വിലക്കായി. പിന്നീട് രാഷ്ട്രീയ പുനർശിക്ഷണം എന്ന പേരുപറഞ്ഞ് അദ്ദേഹത്തെ സുരക്ഷാധികാരികൾ ഒരിടത്തേക്കു മാറ്റി. കഠിനമായ ജോലികളിലേർപ്പെടേണ്ടി വന്നെങ്കിലും രഹസ്യമായി അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം തുടർന്നുപോന്നു. സെമിനാരി അധികാരികളും വൈദികാർത്ഥികളും അറസ്റ്റു ചെയ്യപ്പെടുകയും വഞ്ചനാക്കുറ്റത്തിന് 14 വർഷത്തേക്കു ശിക്ഷിക്കപ്പെട്ടു. എന്നാൽ പിന്നീട് ശിക്ഷ 10 വർഷമായി ഇളവു ചെയ്യപ്പെട്ടു. കാരാഗൃഹത്തിലടയ്ക്കപ്പെട്ട അദ്ദേഹം കൊടിയ പീഡനങ്ങളേറ്റിരിന്നു. തടങ്കലിലെ കഠിനമായ അവസ്ഥ അദ്ദേഹത്തെ രോഗിയാക്കി. പിന്നീട് 1962-ൽ ഒക്ടോബർ 29 -ന് കാരാഗൃഹത്തിൽ നിന്നു പുറത്തു വന്ന ജാൻ ഹാവ്ലിക്ക് 1965 ഡിസംബർ 27-ന് സ്കലിത്സായിൽ ആകസ്മിക മരണം സംഭവിച്ചു. സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയാകുമ്പോള്‍ 37 വയസ്സായിരുന്നു പ്രായം. വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് സാക്ഷികളാകാന്‍ ആയിരങ്ങള്‍ സഷ്ടീനിൽ എത്തിയിരിന്നു.
Image: /content_image/News/News-2024-09-02-12:50:04.jpg
Keywords: സ്ലോവാക്യ

23717
Category: 1
Sub Category:
Heading: ഇറ്റാലിയൻ മിഷ്ണറി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
Content: ലിമ: പെറുവില്‍ ശുശ്രൂഷ ചെയ്തുവരികയായിരിന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈദികനെ കാണാതായി നിരവധി ദിവസം നീണ്ട തിരച്ചിലിന് ശേഷം മിഷ്ണറി വൈദികനായ ഫ. ഗ്യൂസെപ്പെ (ജോസ്) മെസ്സെറ്റിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരിന്നു. എഴുപത്തിരണ്ടു വയസ്സുണ്ടായിരിന്നു. പെറുവിയൻ ആൻഡീസിലെ ജൗജ പ്രവിശ്യയിലെ റിക്രാൻ ജില്ലയുടെ ഉയർന്ന പ്രദേശത്താണ് കോംബോണി മിഷ്ണറി വൈദികനായ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി വൈദികൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഫെലിക്‌സ് മയോർക്ക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആഗസ്റ്റ് 30നു മരിച്ച വൈദികൻ ജൗജ പ്രവിശ്യയിൽ ഉൾപ്പെടുന്ന റിക്രാൻ ജില്ലയിലേക്ക് പുറപ്പെട്ടുവെന്ന് തർമയിലെ ബിഷപ്പ് മോൺസിഞ്ഞോർ ടിമോട്ടിയോ സോളോർസാനോ റോജാസ് നേരത്തെ വെളിപ്പെടുത്തിയിരിന്നു. രാത്രി 8 മണിക്ക് അദ്ദേഹം കമ്മ്യൂണിറ്റി സെന്‍ററിലേക്ക് മടങ്ങേണ്ടതായിരുന്നു. സമയം പിന്നിട്ടിട്ടും വൈദികന്‍ എത്താത്തതിനെ തുടര്‍ന്നു സഭാനേതൃത്വം ലോക്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരിന്നു. തുടര്‍ന്നു നടത്തിയ തെരച്ചലില്‍ വൈദികന്റെ കാര്‍ മാത്രമേ കണ്ടെത്താനായുള്ളൂ. പിന്നീടാണ് വൈദികന്റെ മൃതശരീരം മറ്റൊരിടത്ത് കണ്ടെത്തിയത്.
Image: /content_image/News/News-2024-09-02-15:18:27.jpg
Keywords: പെറു

23718
Category: 1
Sub Category:
Heading: മികച്ച ജോലി സ്ഥലങ്ങളുടെ ഫോർച്യൂൺ പട്ടികയില്‍ കത്തോലിക്ക മാധ്യമമായ അസെൻഷനും
Content: ഫിലാഡല്‍ഫിയ: ജോലി ചെയ്യാന്‍ ഏറ്റവും നല്ല സാഹചര്യമുള്ള കമ്പനികളെ കുറിച്ചുള്ള 2024 ഫോർച്യൂൺ ബെസ്റ്റ് സ്മോൾ വർക്ക്പ്ലേസ് ലിസ്റ്റിൽ കത്തോലിക്ക മാധ്യമമായ അസെൻഷനും. 2024 ഫോർച്യൂൺ ബെസ്റ്റ് സ്മോൾ വർക്ക്പ്ലേസ് ലിസ്റ്റിൽ ഇടം നേടുന്ന ആദ്യത്തെ കത്തോലിക്ക മീഡിയയാണ് ഇത്. ഫിലാഡൽഫിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'അസെൻഷൻ' കമ്പനിയ്ക്കു പ്രസിദ്ധീകരണ വിഭാഗം, ബൈബിൾ പഠനങ്ങൾ, ജനപ്രിയ പോഡ്‌കാസ്റ്റുകളായ "ബൈബിൾ ഇൻ എ ഇയർ", "കാറ്റെക്കിസം ഇൻ എ ഇയർ" എന്നി വിവിധ മേഖലകളിലായി ഏറെ ശ്രദ്ധ നേടിയ കമ്പനിയാണ്. ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്ന അനലിറ്റിക്‌സ് സ്ഥാപനം ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫൈഡ് കമ്പനികളിൽ നിന്നുള്ള 31,000-ത്തിലധികം ജീവനക്കാരുടെ സർവേ പ്രതികരണങ്ങൾ വിശകലനം ചെയ്തിരിന്നു. അവരുടെ വിശകലനത്തെ അടിസ്ഥാനമാക്കി, 99% അസൻഷൻ ജീവനക്കാരും ഇത് ജോലി ചെയ്യാനുള്ള മികച്ച സ്ഥലമാണെന്നു അഭിപ്രായപ്പെട്ടിരിന്നു. 2024-ൽ, യുഎസിലെ മികച്ച ജോലിസ്ഥലങ്ങളുടെ പട്ടികയിൽ അസെൻഷൻ എട്ടാം സ്ഥാനത്താണ്. ഈ വർഷമാദ്യം ഫോർച്യൂണിൻ്റെ മില്ലേനിയൽസ് 2024 (ചെറുതും ഇടത്തരവുമായ) മികച്ച ജോലിസ്ഥലങ്ങളുള്ള കമ്പനികളുടെ പട്ടികയിൽ അസെൻഷൻ ആദ്യ എഴുപതില്‍ ഇടം നേടിയിരിന്നു.
Image: /content_image/News/News-2024-09-02-16:19:26.jpg
Keywords: മാധ്യമ

23719
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയ്ക്കു പുതിയ നേതൃത്വം
Content: കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ യുവജന വിഭാഗമായ ഗ്ലോബൽ യൂത്ത് കൗൺസിലിൻ്റെ ജനറൽ കോഓർഡിനേറ്ററായി സിജോ ഇലന്തൂർ (ഇടുക്കി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോ-ഓർഡിനേറ്റർമാരായി ഷിജോ മാത്യു ഇടയാടിയിൽ (ചങ്ങനാശേരി), സിജോ കണ്ണേഴത്ത് (തലശേരി), അബി മാത്യൂസ് കാഞ്ഞിരപ്പാറ (കോതമംഗലം), അപർണ ജോസഫ് (ഇടുക്കി), റോബിൻ ഓടമ്പള്ളി (ബൽത്തങ്ങാടി), ജസ്റ്റിൻ നടക്കലാൻ, ലിയോൺ വിതയത്തിൽ (ഓവർസീസ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യൂത്ത് കൗൺസിലിൻ്റെ പ്രതിനിധി സമ്മേളനത്തി ലായിരുന്നു തെരഞ്ഞെടുപ്പ്. ഡയറക്ടർ റവ. ഡോ.ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. സഭയും സമുദായവും സമൂഹവും നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ കത്തോലിക്ക കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾക്കു ശക്തമായ പിന്തുണ നൽകുമെന്നു യൂത്ത് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
Image: /content_image/India/India-2024-09-03-10:10:42.jpg
Keywords: കോൺഗ്ര

23720
Category: 1
Sub Category:
Heading: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ പാപ്പയുടെ സന്ദര്‍ശനം ആരംഭിച്ചു
Content: ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം ആരംഭിച്ചു. ഇന്നലെ റോമില്‍ നിന്നു യാത്ര തിരിച്ച പാപ്പ, പതിമൂന്നു മണിക്കൂര്‍ വിമാന യാത്ര പിന്നിട്ടാണ് ഇന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 09:50നു ജക്കാര്‍ത്ത സൂകർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ജക്കാർത്തയിൽ സൈനീകരുടെ ഉള്‍പ്പെടെയുള്ള വരവേല്‍പ്പോടെയാണ് ഫ്രാന്‍സിസ് പാപ്പയെ സഭാനേതൃത്വവും സര്‍ക്കാര്‍ നേതൃത്വവും സ്വീകരിച്ചത്. വിമാനത്തിൽ പരിശുദ്ധ പിതാവ് തനിക്കൊപ്പമുള്ള മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തിരിന്നു. ഇന്ന് പാപ്പയ്ക്ക് മറ്റ് പരിപാടികള്‍ ഒന്നുമില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദർശനം 2020-ൽ തീരുമാനിച്ചിരിന്നതാണ്. എന്നാൽ കോവിഡ് -19 മഹാമാരിയെ തുടര്‍ന്നു യാത്ര റദ്ദാക്കുകയായിരിന്നു. വത്തിക്കാനും ഇന്തോനേഷ്യൻ സർക്കാരും തമ്മിൽ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സെപ്റ്റംബര്‍ മാസത്തേക്ക് സന്ദര്‍ശനം ക്രമീകരിക്കുവാന്‍ തീരുമാനിച്ചത്. ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തിലേക്ക് ആദ്യമായി സന്ദര്‍ശനം നടത്തിയത് പോൾ ആറാമൻ പാപ്പയായിരിന്നു. 1970 ഡിസംബർ 3-നായിരിന്നു സന്ദര്‍ശനം. 1989 ഒക്ടോബർ 8 മുതൽ 12 വരെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചു. വടക്കൻ സുമാത്ര, ജാവ ഉള്‍പ്പെടെയുള്ള മേഖലകളിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അന്നു സന്ദര്‍ശനം നടത്തി. അപ്പസ്തോലികയാത്രയ്ക്കു മുന്നോടിയായി സെപ്റ്റംബർ ഒന്നാം തീയതി, ഞായറാഴ്ച്ച രാവിലെ റോമിലെ സാന്ത മരിയ മജോറെ ബസിലിക്കയിൽ പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പ എത്തിയിരിന്നു. തികച്ചും സ്വകാര്യമായ ആത്മീയ നിമിഷങ്ങൾക്കുവേണ്ടിയാണ് പാപ്പ എത്തിയത്. ബസിലിക്കയിലെ സാലൂസ് പോപ്പുലി റൊമാനി എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിനു മുൻപിൽ പ്രാർത്ഥനയിൽ ചെലവഴിച്ചിരിന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാഷ്ട്രമാണ് ഇന്തോനേഷ്യ. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 87.02% ആളുകളാണ് ഇസ്ലാം മതം പിന്തുടരുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കര്‍.
Image: /content_image/News/News-2024-09-03-10:39:05.jpg
Keywords: പാപ്പ, ഇന്തോ

23721
Category: 1
Sub Category:
Heading: പാപ്പയുടെ സന്ദര്‍ശനം: ആദരവുമായി ഇന്തോനേഷ്യൻ സർക്കാർ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ആദരവുമായി ഇന്തോനേഷ്യൻ സർക്കാർ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇന്നലെ സെപ്റ്റംബർ 2ന് കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ മന്ത്രാലയവും സർക്കാർ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേർന്നാണ് ജക്കാർത്തയിൽവെച്ച് സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിനായി സ്റ്റാമ്പുകൾ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാർത്ത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പ്രത്യേക സ്റ്റാമ്പുകൾ വഴി മാർപാപ്പയുടെ സന്ദർശനത്തിന്റെ സന്ദേശം ജനങ്ങളിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "വിശ്വാസം, സാഹോദര്യം, അനുകമ്പ" എന്ന മാർപാപ്പയുടെ സന്ദർശന പ്രമേയം രാജ്യത്തെ കത്തോലിക്കാ സഭയുടെ ഏകത്വം വളർത്തിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്തംബർ 5 ന് ഗെലോറ ബംഗ് കർണോ മെയിൻ സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് പാപ്പ സ്റ്റാമ്പുകൾ ആശീർവദിക്കുമെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനായ ഹുതഗാലുങ് പറഞ്ഞു. നേരത്തെ 1970-ല്‍ നടന്ന പോൾ ആറാമൻ മാർപാപ്പയുടെ സന്ദർശനത്തിനും 1989-ലെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തിനും പ്രത്യേക സ്റ്റാമ്പുകൾ ഇന്തോനേഷ്യ പുറത്തിറക്കിയിരിന്നുവെന്നു ഇന്തോനേഷ്യയിലേക്കുള്ള പേപ്പൽ സന്ദർശനത്തിനായുള്ള കമ്മിറ്റിയുടെ തലവൻ ഇഗ്നേഷ്യസ് ജോനൻ പറഞ്ഞു. ഇന്ന് ജക്കാര്‍ത്തയില്‍ എത്തിച്ചേര്‍ന്ന ഫ്രാൻസിസ് മാർപാപ്പ ആറാം തീയതി വരെയാണ് ഇന്തോനേഷ്യ സന്ദർശനം നടത്തുക.
Image: /content_image/News/News-2024-09-03-16:24:39.jpg
Keywords: സ്റ്റാമ്പ

23722
Category: 1
Sub Category:
Heading: ഭാരത ജനതയ്ക്കു ആശംസകളും പ്രാർത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പടെ പതിനൊന്നു രാജ്യങ്ങളുടെ തലവന്മാർക്ക് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. റോമിൽ നിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രാവേളയിലാണ് പാപ്പ ടെലഗ്രാമിലൂടെ സന്ദേശമയച്ചത്. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളുടെയും വ്യോമയാന മേഖലകളിലൂടെ കടന്നുപോകുമ്പോള്‍ പാപ്പ സന്ദേശം അയയ്ക്കുന്നത് പതിവാണ്. സർവ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിൻറെയും ക്ഷേമത്തിൻറെയും അനുഗ്രഹങ്ങൾ സമൃദ്ധമായി നൽകട്ടെയെന്ന് പാപ്പ ആശംസിച്ചു. സെപ്റ്റംബർ 2-ന് തിങ്കളാഴ്ച തൻറെ നാല്പത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനത്തിന് തുടക്കം കുറിച്ച ഫ്രാൻസിസ് പാപ്പ, റോമിൽ നിന്ന് ഇടയ സന്ദർശനത്തിന്റെ പ്രഥമ വേദിയായ ഇന്തോനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയിൽ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം സഞ്ചരിക്കവേയാണ് ഭാരതത്തിൻറെ രാഷ്ട്രപതി ദ്രൌപതി മുർമുന് ടെലെഗ്രാം സന്ദേശമയച്ചത്. ഇന്ത്യയ്ക്കു പുറമെ, ഇറ്റലി, ക്രൊയേഷ്യ, ബോസ്നിയ ഹെർസഗോവീന, സെർബിയ, ബൾഗേറിയ, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്കും പാപ്പ ആശംസ സന്ദേശം അയച്ചു.
Image: /content_image/News/News-2024-09-03-21:37:03.jpg
Keywords: ഇന്ത്യ, പാപ്പ

23723
Category: 18
Sub Category:
Heading: കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി രജത ജൂബിലി വർഷത്തിലേക്ക്
Content: കുന്നോത്ത്: സീറോമലബാർ സഭയുടെ മലബാറിലെ വൈദിക പരിശീലന കേന്ദ്രമായ തലശ്ശേരി കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി രജത ജൂബിലി വർഷത്തിലേക്ക്. ജൂബിലി വത്സര ഉദ്ഘാടനം നാളെ സെമിനാരിയിൽ നടക്കും. രാവിലെ ഒമ്പതിന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. മേജർ ആർച്ച് ബിഷപ്പ് ജൂബിലി വർഷം ഉദ്ഘാടനം ചെയ്യും. സെമിനാരി റെക്ടർ ഫാ. ജേക്കബ് ചാണിക്കുഴി, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, നസ്രത്ത് സന്യാസിനി സമൂഹത്തിൻ്റെ മദർ ജനറൽ സിസ്റ്റർ ജസീന്ത എന്നിവർ പ്രസംഗിക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ 2000 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച കാനോനിക വിജ്ഞാപനം വഴിയാണ് സെമിനാരി സ്ഥാപിതമായത്. തലശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റം കുന്നോത്ത് സാന്തോം എസ്റ്റേറ്റിൽനിന്നു ദാനമായി നൽകിയ 20 ഏക്കർ സ്ഥലത്താണ് സെമിനാരി നിർമിച്ചത്. ഫാ. ജോസഫ് കുഴിഞ്ഞാലിൽ, ഫാ. ജോർജ് പുളിക്കൽ, ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, ഫാ. എമ്മാനുവേൽ ആട്ടേൽ എന്നിവർ സെമിനാരിയുടെ റെക്ടർമാരായിരുന്നു. മാർ ജോസഫ് പാംപ്ലാനി ചെയർമാനും മാർ ജോസഫ് പണ്ടാരശേരിൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവർ അംഗങ്ങളുമായ സിനഡൽ കമ്മീഷനാണ് സെമിനാരിയുടെ ഇപ്പോഴത്തെ ഉന്നതാധികാര സമിതി.
Image: /content_image/India/India-2024-09-04-15:47:35.jpg
Keywords: സെമിനാ

23724
Category: 1
Sub Category:
Heading: തടവറയില്‍ ബലമായത് ക്രിസ്തുവിലുള്ള പ്രത്യാശ: വ്യാജ മതനിന്ദ കേസില്‍ എട്ടു വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായ പാക്ക് വനിത
Content: ലാഹോര്‍: ക്രിസ്തുവിലുള്ള പ്രത്യാശയാണ് തടവറയില്‍ ബലമായതെന്നു പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ വനിത. 2013-ലാണ് പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ലാഹോറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗോജ്റ നിവാസികളായ ഷഫ്കാത്ത്, ഷാഗുഫ്ത ദമ്പതികള്‍ അറസ്റ്റിലാവുന്നത്. നിരപരാധികളായിരിന്നിട്ടും നീണ്ട കുറ്റവിചാരണയ്ക്കൊടുവില്‍ ഏഴു വര്‍ഷമാണ് ഇവര്‍ തടവ് അനുഭവിച്ചത്. കടന്നുപോയ സാഹചര്യങ്ങള്‍ അതിദയനീയമായിരിന്നുവെന്ന് ഷാഗുഫ്ത, എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഒരു സെൽഫോൺ ഇല്ലാതിരുന്നിട്ടും - ഒരു പ്രാദേശിക ഇമാമിന് മതനിന്ദയുടെ സന്ദേശം അയച്ചുവെന്ന വ്യാജ ആരോപണത്തിന് ശേഷം, ഒറ്റപ്പെടലിൽ തടവിലാക്കപ്പെട്ടു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് ശേഷം, ഒത്തിരി വേദനയാല്‍ ഞാൻ കഷ്ടപ്പെട്ടു. എന്നെ പരിപോഷിപ്പിച്ച ഒരേയൊരു കാര്യം, എന്റെ ശാന്തതയുടെ ഉറവിടമായിത്തീർന്നത്, യേശുക്രിസ്തുവിലുള്ള എൻ്റെ വിശ്വാസം മാത്രമാണ്. "ഉത്കണ്ഠമൂലം ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?" (മത്തായി 6:27). ഞാൻ എൻ്റെ വിശ്വാസത്തെക്കുറിച്ച് ധ്യാനിച്ചു. എനിക്ക് ഉള്ളിൽ ശക്തിയുണ്ടെന്ന് തോന്നി. ഞാൻ തനിച്ചായിരുന്നില്ല; ജീവനും മരണത്തിനും ഇടയിലുള്ള ഈ പോരാട്ടത്തിൽ ദൈവം എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ, എൻ്റെ മക്കളുമായി വീണ്ടും ഒന്നിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, എന്നാൽ മൂന്ന് വർഷത്തേക്ക് എന്നെ കാണാൻ അനുവദിച്ചില്ല. ആൺകുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവർ ഭയചകിതരായിരിന്നു. കാരണം അവർ പ്രായപൂർത്തിയാകാത്തവരായതിനാൽ, മതനിന്ദ നടത്തിയ ഒരാളുടെ മക്കളായി അവരെ കണക്കാക്കി. അതിനാൽ അവരോട് അങ്ങേയറ്റം മുൻവിധിയോടെ പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. വികലാംഗനായ എൻ്റെ ഭർത്താവും അറസ്റ്റിലായി. ജയിലിൽ, ക്രൂരമായ പീഡനമാണ് ഞങ്ങള്‍ അനുഭവിച്ചത്. ഞങ്ങൾ ദൈവദൂഷണം നടത്തിയെന്ന് സമ്മതിക്കാൻ ഭര്‍ത്താവിനെ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു. ഞങ്ങൾ നിരപരാധികളായിരുന്നു, ഞങ്ങൾ ചെയ്യാത്ത ഒരു കാര്യം സമ്മതിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇസ്‌ലാമിലേക്ക് മാറാൻ ഞങ്ങൾക്കു മേല്‍ സമ്മർദ്ദം ഉണ്ടായിരിന്നു. പക്ഷേ ഞങ്ങൾ വിസമ്മതിച്ചു. കാരണം ഞങ്ങൾ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ ഏറ്റവും വിലമതിക്കുന്നു. നിയമസഹായം ലഭ്യമാക്കാൻ എൻ്റെ സഹോദരനും അനിയത്തിയും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. നിരപരാധിത്വം തെളിയിക്കാൻ യൂറോപ്യൻ യൂണിയനും പ്രവർത്തിച്ചു. കുപ്രസിദ്ധമായ ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ പാകിസ്ഥാൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, തന്നെ പോലുള്ള കൂടുതല്‍ ഇരകളുണ്ടാകുമെന്നും ഷാഗുഫ്ത പറയുന്നു.
Image: /content_image/News/News-2024-09-04-17:28:02.jpg
Keywords: പാക്കി