Contents

Displaying 23241-23250 of 24978 results.
Content: 23674
Category: 18
Sub Category:
Heading: ഉദയംപേരൂർ സൂനഹദോസിന്റെ 425-ാം വാർഷികം ആഘോഷിച്ചു
Content: കൊച്ചി: വർത്തമാനകാല യാഥാർഥ്യങ്ങൾ ഉദയംപേരൂർ സുനഹദോസിന്റെ കാലാതിവർത്തിയായ പ്രസക്തിക്ക് അടിവരയിടുന്നുവെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. സൂനഹദോസിന്റെ 425-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയിൽ നടന്ന പൊതു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൂനഹദോസ് കാനോനകൾ മുന്നോട്ടുവയ്ക്കുന്ന നവോത്ഥാന ചിന്തകളും അതു മലയാള ഗദ്യസാഹിത്യത്തിനു നൽകിയ അതുല്യസംഭാവനകളും വിശ്വാസ ജീവിതത്തിൽ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനവും ഇന്നും നിർണായകങ്ങളാണെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്‌കാരത്തിൻറെയും മാനിഫെസ്റ്റോയാണ് ഉദയംപേരൂർ സുനഹദോസിന്റെ കാനോനകളെന്ന് അദ്ദേഹം പറഞ്ഞു. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സെക്രട്ടറി റവ. ഡോ. ആൻ്റണി പാട്ടപ്പറമ്പിൽ, ഷെവ. ഡോ. പ്രീമുസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു. “ഉദയംപേരൂർ കാനോനകൾ - ആധുനിക മലയാള ഭാഷാന്തരണം" എന്ന ഗ്രന്ഥം ജസ്റ്റീസ് മേരി ജോസഫിന് ആദ്യപ്രതി നൽകി ആർച്ച് ബിഷപ്പ് പ്രകാശനം ചെയ്തു‌. ഉദയംപേരൂർ നിത്യസഹായമാതാ പള്ളിയിൽനിന്ന് ഉദയംപേരൂർ സുനഹദോസ് പള്ളിയിലേക്കും തുടർന്ന് പിഒസിയിലേക്കും നടത്തിയ വിളംബര ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. ചരിത്രവിചാരസദസിൽ മുൻ വിവരാവകാശ കമ്മീഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ പ്രസിഡൻ്റ് ഇഗ്നേഷ്യസ് ഗൊൺസാൽവസ് എന്നിവർ വിഷയാവതരണം നടത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മോഡറേറ്ററായിരുന്നു. കെആർഎൽസിസി വൈസ് പ്രസിഡൻ്റ ജോസഫ് ജൂഡ്, ഫാ. യേശുദാസ് പഴമ്പിള്ളി, ഷെറി ജെ. തോമസ്, ഫാ. ഫ്രാൻസിസ് സേവ്യർ, ഡോ. ചാൾസ് ഡയസ്, ഫാ. തോമസ് തറയിൽ, ഷേർളി സ്റ്റാൻലി, ബെന്നി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-08-23-12:03:46.jpg
Keywords: സൂനഹ
Content: 23675
Category: 1
Sub Category:
Heading: യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ ഭയാനകമായ വർദ്ധനവ്; നടപടി വേണമെന്ന് ഒഐഡിഎസി യൂറോപ്പ്
Content: വിയന്ന: യൂറോപ്പിലെ ഗുരുതരമായി തുടരുന്ന ക്രൈസ്തവ വിരുദ്ധ അക്രമങ്ങളില്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന. മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിൻ്റെ ഇരകൾക്കായുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനമായ ഇന്നലെ ആഗസ്റ്റ് 22നാണ് ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ട് സംഘടന രംഗത്തുവന്നിരിക്കുന്നത്. 2024-ന്റെ ആരംഭം മുതൽ ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, പോളണ്ട്, സെർബിയ എന്നിവിടങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ ഇരുപത്തിയഞ്ചില്‍ അധികം അക്രമങ്ങൾ, ഭീഷണികൾ, കൊലപാതകശ്രമങ്ങൾ എന്നിവ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ 749 കേസുകളിൽ ഭൂരിഭാഗവും നശീകരണ പ്രവർത്തനങ്ങളോ തീപിടുത്തമോ ആണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഭീഷണികൾ ഭയാനകമാണെന്നും അത് അവഗണിക്കരുതെന്നും സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അഞ്ജ ഹോഫ്മാൻ പറഞ്ഞു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജാവേദ് നൂറിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഒരാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ബ്രിട്ടീഷ് കോടതിയുടെ ഉദാഹരണം സംഘടന ചൂണ്ടിക്കാട്ടി. അലിദ് നൂറിയെ മരിക്കാൻ അർഹനായ ഒരാളായാണ് അക്രമികള്‍ കണക്കാക്കിയത്. മതപരിവർത്തനത്തിനുള്ള അവകാശം മതസ്വാതന്ത്ര്യത്തിൻ്റെ അനിവാര്യ ഘടകമാണ്. മുസ്ലീം പശ്ചാത്തലത്തില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരെ സംരക്ഷിക്കാൻ യൂറോപ്യൻ ഗവൺമെൻ്റുകൾ അവരുടെ കഴിവിൻ്റെ പരമാവധി പ്രവര്‍ത്തിക്കണമെന്നും 'ഒ.ഐ.ഡി.എ.സി യൂറോപ്പ്' ആവശ്യപ്പെട്ടു. ആഗസ്ത് 22-ലെ പത്രക്കുറിപ്പിൽ, ക്രൈസ്തവര്‍ക്കും മറ്റ് മതവിശ്വാസികൾക്കും എതിരായ അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതിൽ ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസ് ആശങ്ക രേഖപ്പെടുത്തി. മതപരമായ അക്രമങ്ങൾ വർദ്ധിക്കുന്നത് തടയാൻ സർക്കാരുകളും മതസമൂഹങ്ങളും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ജർമ്മനിയിലെ ഓഗ്‌സ്ബർഗിലെ ബിഷപ്പ് ബെർട്രാം മെയർ പറഞ്ഞു. 2019-ലാണ് മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള അക്രമ പ്രവർത്തനങ്ങളുടെ ഇരകൾക്കായുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനം ഐക്യരാഷ്ട്ര സ്ഥാപിച്ചത്.
Image: /content_image/News/News-2024-08-23-13:16:03.jpg
Keywords: യൂറോപ്പ
Content: 23676
Category: 1
Sub Category:
Heading: മുളയും തുണിയും ഉപയോഗിച്ച് ദേവാലയം; മണിപ്പൂരി ഗ്രാമത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആദ്യ ബലിയര്‍പ്പണം
Content: ഇംഫാൽ: മണിപ്പൂരിൽ ഉണ്ടായ അക്രമത്തിൻ്റെ ആഘാതത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവര്‍ക്കിടയില്‍ നടന്ന ബലിയര്‍പ്പണത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിക്കുന്ന 'മുന്‍പി' എന്ന ഗ്രാമത്തില്‍ ആദ്യമായി നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തിന്റെ ചിത്രവും റിപ്പോര്‍ട്ടും ഏഷ്യ ന്യൂസാണ് പുറത്തുവിട്ടത്. ചന്ദേൽ ജില്ലയിലെ സിങ്ടോം ഗ്രാമത്തിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട കത്തോലിക്ക വിശ്വാസികളാണ് താത്ക്കാലിക ഷെഡില്‍ ബലിയര്‍പ്പിച്ചത്. തന്റെ ഗ്രാമത്തിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഇവരെന്നും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിക്കുന്ന ഇടത്ത് നടന്ന ആദ്യത്തെ കുർബാനയായിരുന്നുവെന്നും മണിപ്പൂരി വൈദികനായ ഫാ. മാർക്ക് ഐമെംഗ് ഏഷ്യാ ന്യൂസിനോട് പറഞ്ഞു. മുളയും ചെറു തുണികളും പായയും ഉപയോഗിച്ചായിരിന്നു ബലിയര്‍പ്പണത്തിനുള്ള താത്ക്കാലിക ദേവാലയം നിര്‍മ്മിച്ചത്. ഡീക്കൻ പാട്രിക് ലാലിനൊപ്പമായിരിന്നു ഫാ. മാർക്കിന്റെ വിശുദ്ധ കുര്‍ബാന അര്‍പ്പണം. നൂറ്റിഎണ്‍പതോളം പേര്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. 2023 മെയ് മാസത്തിൽ മെയ്തിയും കുക്കി വിഭാഗവും തമ്മിൽ ആരംഭിച്ച വംശീയ ആക്രമണങ്ങള്‍ക്കു ശേഷം ആയിരങ്ങളാണ് വിവിധയിടങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടത്. 2023 മെയ് 29 ന് സിങ്ടോം ഗ്രാമത്തിൽ നടന്ന ആക്രമണങ്ങളില്‍ 72 വീടുകളിൽ 45 എണ്ണം ചാരമായി. കൂടാതെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടു. അനേകര്‍ വിവിധയിടങ്ങളിലേക്ക് പലായനം ചെയ്തു. ഇംഫാൽ അതിരൂപതയുടെ സഹായത്തോടെ മുൻപി ഗ്രാമത്തിൽ ഇരുപതോളം കുടുംബങ്ങൾ താമസമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ ഇവിടെ സ്ഥിര താമസമാക്കുമെന്നാണ് സൂചന. വീടുകൾക്ക് പുറമെ കുട്ടികളുടെ വിദ്യാഭ്യാസവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകുന്നതിന് ഇംഫാൽ അതിരൂപത വലിയ രീതിയില്‍ സഹായം ലഭ്യമാക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ദുരിതവും വേദനയും മറികടക്കുവാന്‍ ഏറെ സമയമെടുക്കുമെന്ന് ഫാ. ഐമെംഗ് പറയുന്നു.
Image: /content_image/News/News-2024-08-23-15:56:22.jpg
Keywords: മണിപ്പൂ
Content: 23677
Category: 1
Sub Category:
Heading: ദിവ്യബലി, ബൈബിള്‍, ജപമാല എന്നിവയുടെ ശക്തി; ദൈവത്തിന് നന്ദിയര്‍പ്പിച്ച് ഒളിമ്പിക്സ് മെഡൽ നേടിയ പെറുവിയൻ അത്‌ലറ്റ്
Content: ലിമ: 32 വർഷത്തിനിടെ തന്റെ രാജ്യത്തിനായി ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയ പെറുവിയൻ അത്‌ലറ്റായ സ്റ്റെഫാനോ പെസ്ചിയേര തന്റെ വിജയം ദൈവത്തിന് സമര്‍പ്പിച്ചു. പാരീസ് 2024 ഒളിമ്പിക് ഗെയിംസിൽ കപ്പലോട്ടത്തിൽ വെങ്കല മെഡൽ നേടി രണ്ടാഴ്ചയ്ക്ക് ശേഷം, ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിന് നൽകിയ അഭിമുഖത്തിൽ താന്‍ വിശ്വാസമുള്ള ഒരു മനുഷ്യനാണെന്നും ഈ പാതയിൽ ആയിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനിടെ പ്രാർത്ഥനയിലും വിശ്വാസപരമായ കാര്യങ്ങളിലുമാണ് താന്‍ അഭയവും ശാന്തതയും കണ്ടെത്തിയതെന്ന് അദ്ദേഹം പറയുന്നു. വിശ്വാസം താരത്തിന്റെ സ്വകാര്യ ജീവിതത്തിൻ്റെ ഭാഗം മാത്രമല്ല, ഒരു കായികതാരമെന്ന നിലയിൽ വിജയത്തിൽ നിർണായക പങ്കായി സ്റ്റെഫാനോ വിശേഷിപ്പിക്കുന്നതും തന്റെ ക്രിസ്തു വിശ്വാസത്തെയാണ്. ബൈബിള്‍, ജപമാല എന്നിങ്ങനെയുള്ളവ തനിക്ക് തന്ന നിരവധി ആളുകളിൽ നിന്ന് അവിശ്വസനീയമായ ഊർജ്ജം അനുഭവപ്പെട്ടിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ആരോഗ്യത്തിനും ലഭിക്കുന്ന അവസരങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ഞാൻ എല്ലാ രാത്രിയും പ്രാർത്ഥിക്കുന്നു. അവസരങ്ങളിലൂടെയും ആരോഗ്യത്തോടെയും ഞങ്ങളെ ദൈവം അനുഗ്രഹിക്കുന്നത് തുടരാൻ അവിടുത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും സ്റ്റെഫാനോ പറയുന്നു.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Stefano Peschiera (@stefopeschiera)

ഈ വർഷം തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസകരമായ സമയങ്ങളിലൂടെയാണ് താൻ കടന്നുപോയത്. എന്നാൽ എന്റെ അമ്മ എപ്പോഴും പ്രാർത്ഥിക്കാൻ തന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്. അവസാനം, ആ പ്രതിസന്ധിയുടെ നിമിഷങ്ങളെ മറികടക്കാൻ കർത്താവ് എന്നെ സഹായിച്ചു. താൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു. ഞാൻ എപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നു. ഞാൻ അവിടുത്തോട് അടുത്തിരുന്നു എന്ന വസ്തുതയില്‍ മാറ്റമില്ല. ഇന്നും ഞാൻ അവനിൽ വിശ്വസിക്കുന്നു. ഞാൻ എൻ്റെ വിശ്വാസത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. എല്ലാ ദിവസവും രാവിലെയും രാത്രിയും ഞാൻ എന്നെത്തന്നെ ദൈവത്തിന് ഭരമേല്‍പ്പിച്ചു. ഒരു അർജൻ്റീനിയൻ സുഹൃത്തിൻ്റെ അമ്മ എനിക്ക് ജപമാലയും മെഡ്ജുഗോറിയിലെ ഒരു കാർഡും നൽകി. ഒളിമ്പിക്‌സിന് മുമ്പ് 30 ദിവസം ഞാൻ അവരുടെ സംഘത്തോടൊപ്പം പ്രാർത്ഥിച്ചപ്പോഴും ഒരു ജപമാല അവര്‍ എനിക്ക് തന്നു. ആ ജപമാലകൾ എന്നെ അനുഗമിക്കുകയും മത്സരത്തിൻ്റെ ഓരോ ദിവസത്തെയും നേരിടാനുള്ള കരുത്ത് നൽകുകയും ചെയ്തു. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ സമർപ്പണം ആവശ്യമാണെങ്കിലും, ഏറ്റവും ക്ഷീണിച്ച ദിവസങ്ങളിൽ പോലും തൻ്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറ്റിയിട്ടുണ്ട്. പരാജയങ്ങളോ വിജയങ്ങളോ ആകട്ടെ, എന്ത് വന്നാലും നേരിടാനുള്ള ശക്തിയാണ് താന്‍ ദൈവത്തോട് യാചിക്കുന്നത്. വിശ്വാസത്തിൻ്റെ ഈ അനുഭവം ആളുകളുമായി പങ്കിടാൻ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും സ്റ്റെഫാനോ പെസ്ചിയേര വെളിപ്പെടുത്തി.
Image: /content_image/News/News-2024-08-23-17:42:06.jpg
Keywords: ജപമാല, പെറു
Content: 23678
Category: 1
Sub Category:
Heading: പ്രാർത്ഥനയുടേയും പഠനത്തിന്റെയും നിറവിൽ സീറോമലബാർ അസംബ്ലി
Content: പാലാ: അഞ്ച് ദശലക്ഷം സിറോമലബാർ സഭാതനയരുടെ പ്രതിനിധികൾ കൂട്ടായ പ്രാർത്ഥനയുടെയും പഠനത്തിന്റേയും നിറവിൽ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി രണ്ട് ദിനങ്ങൾ പിന്നിട്ടു. ബിഷപ്പുമാരും വൈദികരും സമർപ്പിതരും അൽമായരുമടക്കം 348 അംഗങ്ങൾ പങ്കെടുക്കുന്ന അസംബ്ലിയുടെ രണ്ടാംദിനം ഔദ്യോഗിക ഉദ്ഘാടനത്തോടെ ആരംഭിച്ചു. ഉദ്ഘാടകനായി എത്തിയ ഇന്ത്യയുടെ അപ്പോസ്തോലിക്ക് ന്യുൺഷോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലിയുടെ സാന്നിധ്യവും വാക്കുകളും ആവേശത്തോടെയാണ് അംഗങ്ങൾ ഏറ്റുവാങ്ങിയത്. മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. കാലോചിതമായ സഭാനവീകരണമെന്ന വിഷയത്തിലൂന്നി സീറോമലബാർസഭയിലെ വിശ്വാസപരിശീലന നവീകരണം, സുവിശേഷ പ്രഘോഷണത്തിൽ അല്മായരുടെ സജീവ പങ്കാളിത്തം എന്നീവിഷയങ്ങളിൽ നടന്ന പ്രബന്ധാവതരണങ്ങൾ രണ്ടാം ദിനത്തിൽ ഏറെ ചിന്തകൾക്കും പഠനത്തിനും ചർച്ചകൾക്കും വഴിതുറന്നു. ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഡോ. പി.സി അനിയൻകുഞ്ഞ്, ഫാ. മാത്യു വാഴയിൽ, പ്രഫ. കെ.എം ഫ്രാൻസിസ്, റവ.ഡോ. സിബിച്ചൻ ഒറ്റപ്പുരയ്ക്കൽ, ഫാ. ജോമോൻ അയ്യങ്കനാൽ എംഎസ്ടി, ഡോ.കൊച്ചുറാണി ജോസഫ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പൊതുചർച്ചയിൽ കാഞ്ഞിരപ്പിള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, ഡോ. ജോസ് തോമസ് എന്നിവർ മേഡറേറ്റർമാരായി. മേജർ ആർച്ചുബിഷപ്പായി ഒരു വ്യാഴവട്ടക്കാലം സഭയെ നയിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കുള്ള ആദരവ് ഏറെ ഹൃദ്യമായി. ആലഞ്ചേരി പിതാവിന്റെ നേതൃത്വശുശ്രൂഷയുടെ കാലയളവിൽ സഭയ്ക്കുണ്ടായ വളർച്ചയെ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തി. അസംബ്ലി രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ ആതിഥേയ രൂപതയുടെ സംഘാടക മികവ് ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. രാമപുരം മാർ അഗസ്തിനോസ് കോളേജ്, അന്തീനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ, കടപ്ലാമറ്റം മാരിമാതാ പബ്ലിക് സ്കൂൾ, അരുണാപുരം സെന്റ് തോമസ് ഇടവക എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാസന്ധ്യയോടെയാണ് രണ്ടാംദിനം സമാപിച്ചത്.
Image: /content_image/News/News-2024-08-23-21:30:55.jpg
Keywords: പ്രാർത്ഥന
Content: 23679
Category: 18
Sub Category:
Heading: സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണം: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ
Content: പാലാ: സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാതലവൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ. സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ രണ്ടാംദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ഓർത്തഡോക്‌സ് സഭാതലവൻ. വർത്തമാനകാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സഭ കൂട്ടായി പ്രതികരിക്കണം. മനുഷ്യരാശിയെക്കുറിച്ച് നിസംഗത പാലിക്കാൻ ആർക്കും അവകാശമില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹോദര്യം വാക്കുകളിൽ ഒതുങ്ങിപ്പോകുന്നു. മനുഷ്യനെ വില്പനചരക്കായി കാണുന്നിടത്ത് സഭ ശബ്ദമുയർത്തണം. നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സ്വാതന്ത്ര്യം അനുഭവിക്കാനാവൂ. സ്വാതന്ത്ര്യത്തിന് ഉത്തരവാദിത്വവുമുണ്ടെന്ന് മറക്കരുത്. നീതിയും സമാധാനവും ഒരുമിച്ച് പോകുന്നതാണ്. ലോകത്തിന്റെ കിടമത്സരങ്ങളും ശത്രുതയും അരക്ഷിതത്വവും കണ്ടില്ലെന്നു നടിക്കാൻ സഭയ്ക്കു കഴിയില്ല. ലോകത്തിന്റെ പട്ടിണി എന്റേതാണെന്ന ബോധ്യം ഉത്തരവാദിത്വമാണെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രീദീയൻ പറഞ്ഞു. നവമാധ്യമങ്ങൾ സമൂഹത്തിലെ തിന്മകളെ പർവതീകരിക്കുകയും നന്മകളെ തമസ്‌കരിക്കുകയും ചെയ്യുന്നതിനെതിരെ സഭകൾ ഒരുമിച്ച് പ്രതികരിക്കണം. പ്രകൃതി ചൂഷണത്തിനെതിരെയുള്ള നിസംഗത വെടിയണമെന്നും ഓർത്തഡോക്‌സ് സഭാ തലവൻ പറഞ്ഞു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രീദീയനെ പൊന്നാടയണിയിച്ചു. അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ സ്വാഗമാശംസിച്ചു.
Image: /content_image/India/India-2024-08-24-09:16:57.jpg
Keywords:
Content: 23680
Category: 18
Sub Category:
Heading: മാർ ജോർജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യൻ: മാർ റാഫേൽ തട്ടിൽ
Content: പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭാ അസംബ്ലിയുടെ രണ്ടാംദിനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മേജർ ആര്‍ച്ച് ബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകൾക്ക് സഭയുടെ മുഴുവൻ ആദരവർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ. ക്രിസ്തുസ്‌നേഹത്തിന്റെയും സഭാസ്‌നേഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നേരനുഭവമാണ് മാർ ജോർജ് ആലഞ്ചേരി സഭയ്ക്കു സമ്മാനിച്ചതെന്ന് മാർ റാഫേൽ തട്ടിൽ ചൂണ്ടിക്കാട്ടി. കുടിയേറ്റജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തിൽ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സഭയ്ക്കുണ്ടായ വളർച്ച ആർക്കും മറക്കാൻ കഴിയില്ല. വരാനിരിക്കുന്ന കിരീടത്തിൽ കർത്താവിന്റെ മുദ്രകളാണ് ആലഞ്ചേരി പിതാവ് ഏറ്റുവാങ്ങിയ സഹനങ്ങളെന്നും ഇതു സത്യത്തിന്റെ കൂടെ നിന്നതിനാലാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. കരം പിടിച്ചും കരുത്തു പകർന്നും കൂടെയുണ്ടാവണമെന്നും മാർ ജോർജ് ആലഞ്ചേരിയോട് മേജർ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സഭയുടെ കൂട്ടായ്മയ്ക്കായി നിലകൊള്ളുന്നവർ സഹനത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നതാണ് ജീവിതാനുഭവമെന്ന് മറുപടി പ്രസംഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മാർത്തോമ്മായുടെ ജീവിതം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ആ ധീരത സഭമുഴുവനിലും വ്യാപിപ്പിക്കണമെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. ഒരു വ്യാഴവട്ടക്കാലം സഭയെ നയിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. രാജ്യമാകെയുള്ള സഭയുടെ പ്രവർത്തന സ്വാതന്ത്ര്യം, മേജർ ആർക്കിഎപ്പിസ്‌കോപ്പൽ പള്ളികൾ, സഭാ കാര്യാലയത്തോട് ചേർന്നുള്ള ഹെറിറ്റേജ് ആന്റ് റിസർച്ച് സെന്റർ, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്ക് സഭാപ്രവർത്തനത്തിന് വാതിൽ തുറക്കാനുള്ള സാഹചര്യം എന്നിങ്ങനെ ഒട്ടേറെ വേറിട്ട മുന്നേറ്റങ്ങളും മേജർ ആർച്ച്ബിഷപ്പിന്റേയും വിവിധ മേലധ്യക്ഷന്മാരുടെയും സാക്ഷ്യങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരുന്നത്.
Image: /content_image/India/India-2024-08-24-09:20:47.jpg
Keywords: തട്ടിൽ
Content: 23681
Category: 1
Sub Category:
Heading: സ്പെയിനിലെ മരിയന്‍ പ്രത്യക്ഷീകരണത്തിന് വത്തിക്കാന്റെ അംഗീകാരം
Content: മാഡ്രിഡ്: സ്പെയിനില്‍ മരിയന്‍ പ്രത്യക്ഷീകരണം നടന്ന വ്യാകുലമാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിനു വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഔദ്യോഗിക അംഗീകാരം നൽകി. സ്‌പെയിനിലെ ചൻതവിലയിലുള്ള വ്യാകുല മാതാവിന്റെ നാമധേയത്തിലുള്ള ആലയത്തില്‍, നിലനിൽക്കുന്ന തീര്‍ത്ഥാടനത്തിന് തടസങ്ങളൊന്നുമില്ലെന്നു സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസതിരുസംഘ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ്, ഫ്രാൻസിസ് പാപ്പയുടെ അംഗീകാരത്തോടെ ഇക്കഴിഞ്ഞ വ്യാഴാഴ്ച (ആഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി) രേഖ പ്രസിദ്ധീകരിച്ചത്. പോർച്ചുഗലുമായി അതിർത്തി പങ്കിടുന്ന ചൻതവില തീർത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇടത്ത്, 1945ൽ രണ്ടു യുവജനങ്ങൾക്ക് (മർസെല്ലിനായും, ആഫ്രയും) വ്യാകുലമാതാവ് ദർശനം നല്കിയെന്നുള്ളതാണ് ചരിത്രം. പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൻ്റെ പല അടയാളങ്ങളും ഇവിടെ പ്രകടമാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അജപാലനശുശ്രൂഷയ്ക്കും, മറ്റു ആത്‌മീയ ഭക്തകൃത്യങ്ങൾക്കും ആവശ്യമായവ ചെയ്യുവാൻ രൂപതയുടെ മെത്രാനെ പ്രത്യേകമായി രേഖയിൽ ഓർമ്മിപ്പിക്കുന്നുമുണ്ട്. ദർശനം ലഭിച്ച മർസെല്ലിനായും, ആഫ്രയും തുടർന്നുള്ള ജീവിതത്തിൽ പാലിച്ച ലാളിത്യവും, നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളും അതുവഴിയായി പരിശുദ്ധ അമ്മയുടെ സ്നേഹവും, ആർദ്രതയും വേദനിക്കുന്നവർക്ക് സമ്മാനിക്കുവാൻ കാണിച്ച ഹൃദയവിശാലതയും ഏറെ പ്രധാനപ്പെട്ടതാണെന്നും രേഖയിൽ വത്തിക്കാൻ വെളിപ്പെടുത്തുന്നു. ഈ സ്ഥലത്ത് സംഭവിക്കുന്ന പരിവർത്തനങ്ങളിലും രോഗശാന്തികളിലും മറ്റ് വിലയേറിയ അടയാളങ്ങളിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ തെളിവുകളായി വത്തിക്കാൻ നിരീക്ഷിക്കുന്നുണ്ട്.
Image: /content_image/News/News-2024-08-24-11:10:01.jpg
Keywords: വത്തിക്കാ
Content: 23682
Category: 1
Sub Category:
Heading: നിരപരാധിയായിരിന്നിട്ടും തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നത് 33 വര്‍ഷം; ഇറ്റാലിയൻ പൗരനുമായി പാപ്പയുടെ കൂടിക്കാഴ്ച
Content: വത്തിക്കാന്‍ സിറ്റി: മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്ന് ഇടയന്മാരെ നരഹത്യ നടത്തിയെന്ന തെറ്റായി ആരോപിക്കപ്പെട്ട് മൂന്നു പതിറ്റാണ്ട് തടവിലാക്കപ്പെട്ട ഇറ്റാലിയൻ പൗരനുമായി ഫ്രാൻസിസ് മാർപാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്നലെ വെള്ളിയാഴ്ചയാണ് വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച നടന്നത്. നിലവില്‍ അറുപതു വയസ്സുള്ള ബെനിയാമിനോ സുഞ്ചെഡ്ഡു 30 വര്‍ഷമാണ് വ്യാജ ആരോപണത്തെ തുടര്‍ന്നു ജയിലില്‍ കഴിഞ്ഞത്. ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിലെ പർവതങ്ങളിൽ രാത്രിയിൽ നടന്ന കുറ്റകൃത്യത്തിൻ്റെ ഏക ദൃക്‌സാക്ഷി, കൊലയാളിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു. ഇദ്ദേഹം ആടുകളെ മേയ്ക്കുന്ന ബെനിയാമിനോയുടെ മേല്‍ കുറ്റം ആരോപിക്കുകയായിരിന്നു. 33 വര്‍ഷത്തെ തടവിന് ശേഷം കൊലപാതകക്കുറ്റം റദ്ദാക്കിയതിന് ശേഷം ജനുവരിയിലാണ് അദ്ദേഹം ജയിൽ മോചിതനായത്. ഇന്നലെ അപ്പസ്തോലിക് കൊട്ടാരത്തിലെ ലൈബ്രറിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കുറ്റവിമുക്തനായ ബെനിയാമിനോ ഫ്രാൻസിസ് മാർപാപ്പയ്ക്ക് തൻ്റെ അഭിഭാഷകനുമായി ചേര്‍ന്ന് എഴുതിയ പുസ്തകത്തിൻ്റെ കോപ്പി നൽകി. “Io Sono Innocente” അഥവാ "ഞാന്‍ നിരപരാധി" എന്നാണ് പുസ്തകത്തിന്റെ പേര്. ദശാബ്ദങ്ങള്‍ നീണ്ട അന്യായമായ ജയിൽവാസത്തില്‍ സഹിക്കാനുള്ള ശക്തി ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അദ്ദേഹം കണ്ടെത്തിയിരിന്നതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Image: /content_image/News/News-2024-08-24-15:20:04.jpg
Keywords: പാപ്പ
Content: 23683
Category: 1
Sub Category:
Heading: സാമൂഹിക പ്രതിബദ്ധതയ്ക്കും സമുദായ മുന്നേറ്റത്തിനും ആഹ്വാനവുമായി സീറോ മലബാർ സഭാ അസംബ്ലി
Content: പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി ആഗസ്റ്റ് 25 ഞായറാഴ്ച സമാപനത്തിലേക്ക് പ്രവേശിക്കുന്നത്. ഉജ്ജെയ്ൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിജ്‌നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ഫാ. പോളി പയ്യപ്പള്ളി, ഫാ. തോമസ് വടക്കുംകര സിഎംഐ, ഫാ. സെബാസ്റ്റ്യൻ പന്തല്ലൂപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ ഹിന്ദിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാണ് അസംബ്ലിയുടെ മൂന്നാംദിനത്തിന് തുടക്കമിട്ടത്. സമുദായ സമുദ്ധാരണ കർമ്മപദ്ധതികൾ അനിവാര്യമാണെന്ന് പ്രഭാഷണം നടത്തിയ സിബിസിഐ പ്രസിഡന്റ് ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. രണ്ടായിരം വർഷത്തെ ചരിത്രത്തിന്റെ കരുത്തിൽ സഭ കൂടുതൽ ശക്തീകരിക്കപ്പെടണമെന്നും മാർ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു. വാക്കുകളും ചിന്തകളും തിരുശേഷിപ്പുകളാക്കി മാറ്റാൻ സീറോമലബാർ സഭാംഗങ്ങൾക്ക് കഴിയണമെന്ന് കെആർഎൽസിബിസി പ്രസിഡന്റും കോഴിക്കോട് രൂപതാധ്യക്ഷനുമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. കുടുംബബന്ധങ്ങളുടേയും വിശ്വാസത്തിന്റേയും കരുത്ത് ലോകത്തിന് സമ്മാനിയ്ക്കാൻ സീറോമലബാർസഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ബിഷപ് ഡോ. ചക്കാലയ്ക്കൽ വിലയിരുത്തി. തലശ്ശേരി അതിരൂപത മുൻ അധ്യക്ഷൻ ആർച്ചുബിഷപ് മാർ ജോർജ് ഞരളക്കാട്ട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സീറോമലബാർ സമുദായ ശാക്തീകരണം എന്ന വിഷയത്തിൽ അഡ്വ. സിസ്റ്റർ ജോസിയ എസ്.ഡി, റവ.ഡോ. ടോം ഓലിക്കരോട്ട്, ഡോ. എഫ്. മേരി റെജീന , ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രബന്ധാവതരണം നടത്തി. വിവിധ ചർച്ചകളിൽ കോട്ടയം അതിരൂപത ആർച്ചുബിഷപ് മാർ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രഫ. രേഖ മാത്യു, എകെസിസി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ എന്നിവർ മേഡറേറ്റർമാരായി. താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, എറണാകുളം-അങ്കമാലി അതിരൂപത മുഖ്യവികാരി ജനറാൾ റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. അസംബ്ലിയുടെ അന്തിമപ്രസ്താവന ഡ്രാഫ്റ്റിംഗ് കമ്മിറ്റി കൺവീനർ റവ.ഡോ. ഫ്രാൻസിസ് ഇലുവത്തിങ്കലിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച് അവതരിപ്പിച്ചു. നസ്രാണി പാരമ്പര്യം വിളിച്ചോതിയ കലാരൂപങ്ങളോടെയാണ് മൂന്നാംദിനത്തിന് സമാപനമായത്. തീക്കോയി, വാരിയാനിക്കാട് ഇടവകകളിലെ വിശ്വാസപരീശീലനകേന്ദ്രങ്ങളുടേയും തീക്കോയി ഹയർസെക്കന്ററി സ്‌കൂളിന്റേയും നേതൃത്വത്തിലായിരുന്നു കലാവിരുന്ന്. നാളെ ആഗസ്റ്റ് 25 ഞായറാഴ്ച രാവിലെ ഒൻപതിന് അസംബ്ലിയുടെ സമാപന സമ്മേളനം നടക്കും. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ സീറോ മലങ്കര സഭ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് അനുഗ്രഹപ്രഭാഷണം നടത്തും. കേരളാ സംസ്ഥാന മന്ത്രി റോഷി അഗസ്റ്റിൻ ആശംസകളർപ്പിച്ചു സംസാരിക്കും. സീറോമലബാർ സഭാഅംഗങ്ങളായ എംപിമാർ, എംഎൽഎമാർ എന്നിവരും സമാപനസമ്മേളനത്തിൽ പങ്കെടുക്കും. 10.50ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ചുബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, സിനഡ് സെക്രട്ടറിയും തലശ്ശേരി ആർച്ചുബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി, വിൻസെൻഷ്യൻ സമർപ്പിതസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിങ്കര വി.സി, ചിക്കാഗോ രൂപത വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറം എന്നിവരുടെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് അസംബ്ലി സമാപിക്കുന്നത്.
Image: /content_image/News/News-2024-08-24-20:28:51.jpg
Keywords: അസം