category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഉദയംപേരൂർ സൂനഹദോസിന്റെ 425-ാം വാർഷികം ആഘോഷിച്ചു
Contentകൊച്ചി: വർത്തമാനകാല യാഥാർഥ്യങ്ങൾ ഉദയംപേരൂർ സുനഹദോസിന്റെ കാലാതിവർത്തിയായ പ്രസക്തിക്ക് അടിവരയിടുന്നുവെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. സൂനഹദോസിന്റെ 425-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയിൽ നടന്ന പൊതു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൂനഹദോസ് കാനോനകൾ മുന്നോട്ടുവയ്ക്കുന്ന നവോത്ഥാന ചിന്തകളും അതു മലയാള ഗദ്യസാഹിത്യത്തിനു നൽകിയ അതുല്യസംഭാവനകളും വിശ്വാസ ജീവിതത്തിൽ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനവും ഇന്നും നിർണായകങ്ങളാണെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്‌കാരത്തിൻറെയും മാനിഫെസ്റ്റോയാണ് ഉദയംപേരൂർ സുനഹദോസിന്റെ കാനോനകളെന്ന് അദ്ദേഹം പറഞ്ഞു. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സെക്രട്ടറി റവ. ഡോ. ആൻ്റണി പാട്ടപ്പറമ്പിൽ, ഷെവ. ഡോ. പ്രീമുസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു. “ഉദയംപേരൂർ കാനോനകൾ - ആധുനിക മലയാള ഭാഷാന്തരണം" എന്ന ഗ്രന്ഥം ജസ്റ്റീസ് മേരി ജോസഫിന് ആദ്യപ്രതി നൽകി ആർച്ച് ബിഷപ്പ് പ്രകാശനം ചെയ്തു‌. ഉദയംപേരൂർ നിത്യസഹായമാതാ പള്ളിയിൽനിന്ന് ഉദയംപേരൂർ സുനഹദോസ് പള്ളിയിലേക്കും തുടർന്ന് പിഒസിയിലേക്കും നടത്തിയ വിളംബര ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. ചരിത്രവിചാരസദസിൽ മുൻ വിവരാവകാശ കമ്മീഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ പ്രസിഡൻ്റ് ഇഗ്നേഷ്യസ് ഗൊൺസാൽവസ് എന്നിവർ വിഷയാവതരണം നടത്തി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മോഡറേറ്ററായിരുന്നു. കെആർഎൽസിസി വൈസ് പ്രസിഡൻ്റ ജോസഫ് ജൂഡ്, ഫാ. യേശുദാസ് പഴമ്പിള്ളി, ഷെറി ജെ. തോമസ്, ഫാ. ഫ്രാൻസിസ് സേവ്യർ, ഡോ. ചാൾസ് ഡയസ്, ഫാ. തോമസ് തറയിൽ, ഷേർളി സ്റ്റാൻലി, ബെന്നി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-08-23 11:58:00
Keywordsസൂനഹ
Created Date2024-08-23 12:03:46