category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്പെയിനിലെ മരിയന്‍ പ്രത്യക്ഷീകരണത്തിന് വത്തിക്കാന്റെ അംഗീകാരം
Contentമാഡ്രിഡ്: സ്പെയിനില്‍ മരിയന്‍ പ്രത്യക്ഷീകരണം നടന്ന വ്യാകുലമാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിനു വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഔദ്യോഗിക അംഗീകാരം നൽകി. സ്‌പെയിനിലെ ചൻതവിലയിലുള്ള വ്യാകുല മാതാവിന്റെ നാമധേയത്തിലുള്ള ആലയത്തില്‍, നിലനിൽക്കുന്ന തീര്‍ത്ഥാടനത്തിന് തടസങ്ങളൊന്നുമില്ലെന്നു സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസതിരുസംഘ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ്, ഫ്രാൻസിസ് പാപ്പയുടെ അംഗീകാരത്തോടെ ഇക്കഴിഞ്ഞ വ്യാഴാഴ്ച (ആഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി) രേഖ പ്രസിദ്ധീകരിച്ചത്. പോർച്ചുഗലുമായി അതിർത്തി പങ്കിടുന്ന ചൻതവില തീർത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇടത്ത്, 1945ൽ രണ്ടു യുവജനങ്ങൾക്ക് (മർസെല്ലിനായും, ആഫ്രയും) വ്യാകുലമാതാവ് ദർശനം നല്കിയെന്നുള്ളതാണ് ചരിത്രം. പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൻ്റെ പല അടയാളങ്ങളും ഇവിടെ പ്രകടമാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അജപാലനശുശ്രൂഷയ്ക്കും, മറ്റു ആത്‌മീയ ഭക്തകൃത്യങ്ങൾക്കും ആവശ്യമായവ ചെയ്യുവാൻ രൂപതയുടെ മെത്രാനെ പ്രത്യേകമായി രേഖയിൽ ഓർമ്മിപ്പിക്കുന്നുമുണ്ട്. ദർശനം ലഭിച്ച മർസെല്ലിനായും, ആഫ്രയും തുടർന്നുള്ള ജീവിതത്തിൽ പാലിച്ച ലാളിത്യവും, നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളും അതുവഴിയായി പരിശുദ്ധ അമ്മയുടെ സ്നേഹവും, ആർദ്രതയും വേദനിക്കുന്നവർക്ക് സമ്മാനിക്കുവാൻ കാണിച്ച ഹൃദയവിശാലതയും ഏറെ പ്രധാനപ്പെട്ടതാണെന്നും രേഖയിൽ വത്തിക്കാൻ വെളിപ്പെടുത്തുന്നു. ഈ സ്ഥലത്ത് സംഭവിക്കുന്ന പരിവർത്തനങ്ങളിലും രോഗശാന്തികളിലും മറ്റ് വിലയേറിയ അടയാളങ്ങളിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ തെളിവുകളായി വത്തിക്കാൻ നിരീക്ഷിക്കുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-08-24 10:31:00
Keywords വത്തിക്കാ
Created Date2024-08-24 11:10:01