Contents

Displaying 23201-23210 of 24978 results.
Content: 23634
Category: 1
Sub Category:
Heading: ഫാ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂർ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍
Content: കണ്ണൂര്‍/ വത്തിക്കാന്‍ സിറ്റി: കണ്ണൂർ ലാറ്റിന്‍ രൂപതയുടെ സഹായമെത്രാനായി മോൺസിഞ്ഞോർ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ ഫ്രാൻസിസ് പാപ്പാ 2024 ഓഗസ്റ്റ് 15 നു നിയമിച്ചു. നിയമന വാർത്ത വത്തിക്കാനിലും, തൽസമയം ഉച്ചകഴിഞ്ഞു 3.30-നു കണ്ണൂർ രൂപത ആസ്ഥാന മന്ദിരത്തിലും വായിച്ചു. രൂപതയ്ക്കു ദൈവം കരുതലോടെ തന്ന രജതജൂബിലി സമ്മാനമാണ് ഈ നിയമനമെന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. നിയുക്ത മെത്രാന് അന്തർദേശിയ തലത്തിൽ വിവിധ രാജ്യങ്ങളിലെ പ്രവർത്തന പരിചയം കണ്ണൂരിന്റെ വളർച്ചക്ക് അനുഗ്രഹമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വത്തിക്കാന്റെ മാൾട്ടയിലെ നയതന്ത്രകാര്യാലയത്തിൽ പേപ്പൽ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്തു വരികെയാണ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയെ തേടി പുതിയ നിയോഗമെത്തിയിരിക്കുന്നത്. 1967 ഓഗസ്റ്റ് നാലിനു കുറുപ്പ ശ്ശേരി സ്റ്റാൻലിയുടെയും ഷേർളിയുടെയും ഏഴു മക്കളിൽ നാലാമനായാണ് ജനനം. കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകാംഗമാണ്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റുട്ടിൽ നിന്നും ദൈവശാസ്ത്രത്തിലും കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും തത്വശാസ്ത്രത്തിലും ബിരുദവും റോമിലെ ഉർബൻ യൂണിവേർസിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറെറ്റും കരസ്തമാക്കിയിട്ടുണ്ട്. 1991 ഡിസംബർ 23 നാണു കോട്ടപ്പുറം രൂപതക്കുവേണ്ടി പുരോഹിതനായി അഭിഷിക്തനായത്. തുടർന്ന്, തുരുത്തിപ്പുറം സെയിൻ്റ് ഫ്രാൻസിസ് ഇടവകയിൽ സഹവികാരിയായും കടവാൽതുരുത്തു വിശുദ്ധ കുരിശിൻ്റെ ഇടവക, പുല്ലുറ്റു സെയിന്റ് ആന്റണിസ് എന്നിവിടങ്ങളിൽ പ്രീസ്‌റ് ഇൻ ചാർജ് ആയും വികാരിയായും 1997 വരെ സേവനം അനുഷ്ടിച്ചു. കോട്ടപ്പുറം രൂപത മുഖപത്രം ദിദിമുസിൻ്റെ പത്രാധിപരും കേരള കത്തോലിക് സ്റ്റുഡന്റസ് ലീഗ് രൂപതാ ഡയറക്‌ടറും ആയിരുന്ന ഡോ. ഡെന്നിസ് കുറുപ്പശ്ശേരി 2001 മുതലാണ് വത്തിക്കാൻ്റെ നയതന്ത്രവിഭാഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ആഫ്രിക്കയിലെ ബുറുണ്ടിയിലായിരുന്നു ആദ്യ നിയമനം. പിന്നീട്, ഈജിപ്റ്റ്, തായ്ലാന്റ്, ചെക്ക് റിപ്പുബ്ലിക്, അഫ്രിക്കയിലെ ഗാബോൺ എന്നീ നയതന്ത്ര കാര്യാലയങ്ങളിൽ പ്രവർത്തിച്ചു. 2017 മുതൽ അമേരിക്കയിലെ വത്തിക്കാൻ എംബസ്സിയിൽ പേപ്പൽ ന്യൂണ്‍ഷ്യോ കഴിഞ്ഞാല്‍ കൂടുതൽ ഉത്തരവാദിത്തമുള്ള ഫസ്റ്റ് അസിസ്റ്റൻ്റ് ആയിരുന്നു മോൺ. ഡെന്നിസ്. 2021 മുതലാണ് മാൾട്ടായിലെ ദൗത്യം ലഭിച്ചത്. പുതിയ സഹായ മെത്രാൻ്റെ മെത്രാഭിഷേക ചടങ്ങുകളുടെ തീയതിയും വിശദാംശങ്ങളും രൂപത ആലോചന സമിതിയും രൂപത വൈദിക സമിതി, കണ്ണൂർ പാസ്റ്ററൽ കൌൺസിൽ എന്നിവ കൂടി തീരുമാനം എടുക്കുന്നതായിരിക്കുമെന്ന് രൂപതാനേതൃത്വം അറിയിച്ചു.
Image: /content_image/News/News-2024-08-15-16:34:41.jpg
Keywords: കണ്ണൂർ
Content: 23635
Category: 1
Sub Category:
Heading: 23 വൈദികര്‍ കൂടി അഭിഷിക്തരായി; നൈജീരിയയിലെ എൻസുക്ക രൂപതയിലെ വൈദികരുടെ എണ്ണം 400 പിന്നിട്ടു
Content: എൻസുക്ക (നൈജീരിയ): ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ സമര്‍പ്പിത ദൈവവിളിയ്ക്കു പ്രത്യുത്തരം നല്‍കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. ഓഗസ്റ്റ് 10 ശനിയാഴ്ച 23 ഡീക്കന്‍മാര്‍ തിരുപ്പട്ടം സ്വീകരിച്ച് വൈദികരായതോടെ നൈജീരിയയിലെ എൻസുക്ക രൂപതയിൽ സേവനം ചെയ്യുന്ന കത്തോലിക്ക വൈദികരുടെ എണ്ണം 400 കവിഞ്ഞു. എൻസുക്കയിലെ ബിഷപ്പ്, ഗോഡ്ഫ്രെ ഇഗ്വെബ്യൂക്ക് ഓനാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായി. രൂപതയിൽ വൈദികരുടെ എണ്ണം വർദ്ധിക്കുന്നതിലുള്ള നന്ദിയും സന്തോഷവും ബിഷപ്പ് സന്ദേശത്തില്‍ പ്രകടിപ്പിച്ചു. ഇന്നത്തെ സ്ഥാനാരോഹണത്തോടെ, ഞങ്ങൾ ഇപ്പോൾ ഈ രൂപതയിൽ 417 വൈദികരായി ഉയര്‍ന്നിരിക്കുകയാണെന്ന് സെൻ്റ് തെരേസാസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ ബിഷപ്പ് പറഞ്ഞു. വൈദികരെന്ന നിലയിൽ, നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും എന്തുചെയ്യുന്നുവെന്നും നിങ്ങൾ സ്വയം വിവേചിച്ചറിയണം. നിങ്ങൾ അമൂല്യമായ നിധി വഹിക്കുന്ന കളിമൺ പാത്രങ്ങളാണെന്ന് ഓർക്കണം, അത് ശ്രദ്ധാപൂർവ്വം സംരക്ഷിക്കണം. വൈദികർ തങ്ങളുടെ ശുശ്രൂഷയിൽ മാത്രമല്ല, അവരുടെ പെരുമാറ്റത്തിൻ്റെ എല്ലാ വശങ്ങളിലും അവരുടെ വിശുദ്ധമായ വിളി പ്രതിഫലിപ്പിക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. ജനങ്ങൾക്കും ദൈവത്തിനും ഇടയിൽ നിൽക്കാനും സഭയെ പ്രതിനിധീകരിച്ച് പ്രാർത്ഥനകൾ അർപ്പിക്കാനും ദൈവ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും വൈദികര്‍ വിളിക്കപ്പെട്ടിരിക്കുന്നു. വൈദികർക്ക് ആക്ടിവിസ്റ്റുകളാകാനുള്ള പ്രലോഭനം വളരെ വലുതാണെങ്കിലും, അവരുടെ യഥാർത്ഥ ദൗത്യം പ്രാർത്ഥനയിൽ മുഴുകി, വിശ്വാസികളെ വിശുദ്ധിയിൽ നയിക്കുക എന്നതാണെന്നും ബിഷപ്പ് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. 1990-ലാണ് എന്‍സുക്ക രൂപത സ്ഥാപിതമായത്. 2021-ലെ കണക്കുകള്‍ പ്രകാരം 11,22,115 വിശ്വാസികളാണ് രൂപതയിലുള്ളത്.
Image: /content_image/News/News-2024-08-15-20:04:29.jpg
Keywords: നൈജീ
Content: 23636
Category: 1
Sub Category:
Heading: തലശ്ശേരി അതിരൂപതാംഗമായ യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു
Content: മുള്ളേരിയ (കാസര്‍ഗോഡ്): തലശ്ശേരി അതിരൂപതയിലെ യുവവൈദികന്‍ കാസര്‍ഗോഡ് മുള്ളേരിയയില്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ഇടവക വികാരിയായ ഫാ. ഷിൻസ് കുടിലിലാണ് ആകസ്മികമായി വിടവാങ്ങിയത്. സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയ കൊടിമരം ഇന്ന് വൈകീട്ട് അഴിച്ചുമാറ്റവേ ഹൈവോൾട്ടേജ് ലൈനിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എടൂര്‍ ഇടവകാംഗമായ ഫാ. ഷിൻസ് മൂന്നു വര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഇതിന് മുന്‍പ് ദേലംപാടി വികാരിയായും കുടിയാന്മല ഫാത്തിമ മാത പള്ളിയിലും നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലും ചെമ്പൻതൊട്ടി, സെൻ്റ് ജോർജ് പള്ളിയിലും സഹവികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 മുതല്‍ മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു. മൃതസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് തലശ്ശേരി അതിരൂപത അറിയിച്ചു. #{blue->none->b->ഷിന്‍സ് അച്ചന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കാം. ‍}#
Image: /content_image/India/India-2024-08-15-21:28:27.jpg
Keywords: തലശ്ശേരി
Content: 23637
Category: 18
Sub Category:
Heading: എഫ്‌ഡിഎസ്എച്ച്ജെ റിലീജിയസ് കോൺഗ്രിഗേഷന്‍ പദവിയിലേക്ക്
Content: ചങ്ങനാശേരി: പുന്നവേലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എഫ്‌ഡിഎസ്എച്ച്ജെ എന്ന പയസ് യൂണിയനെ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ റിലീജിയസ് കോൺഗ്രിഗേഷന്‍ പദവിയിലേക്ക്. നാളെ ശനിയാഴ്ച രാവിലെ പത്തിന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. പുന്നവേലി മഠം ചാപ്പലിലാണ് പ്രഖ്യാപന ചടങ്ങ് നടക്കുന്നത്. തുടർന്ന് വിശുദ്ധ കുർബാനയ്ക്കുശേഷം എഫ്‌ഡിഎസ്‌എച്ച്ജെയുടെ നവീകരിച്ച നിയമാവലി ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്ത് പ്രകാശനം ചെയ്യും. എഫ്‌ഡിഎസ്എച്ച്ജെ മദർ ജനറാൾ റോസ്, അതിരൂപതാ വികാരി ജനറാളും ഈ സന്യാസസമൂഹത്തിൻ്റെ ഡയറക്ടറുമായ മോൺ. വർഗീസ് താനമാവുങ്കൽ, എഫ്‌സിസി പ്രോവിൻഷ്യാൾ സിസ്റ്റർ ലീസ് മേരി, എൽഎസ്‌ഡിപി മദർ ജനറാൾ മേരി റോസിലി, സിസ്റ്റർ മരിയറ്റ് കൂലിപ്പുരയ്ക്കൽ എഫ്ഡിഎസ്എച്ച്ജെ തുടങ്ങിയവർ പ്രസംഗിക്കും. 1981 ഏപ്രിൽ 18ന് പുതുപ്പറമ്പിൽ വീട്ടിൽ പരേതരായ തോമസ് -മാമ്മി ദമ്പതികളുടെ മകളും സലേഷ്യൻ സമൂഹാംഗവുമായിരുന്ന മദർ മേരിക്കുട്ടിയാണ് സന്യാസ സമൂഹത്തിന് തുടക്കമിട്ടത്. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മാർ ആൻ്റണി പടിയറയുടെ അനുവാദത്തോടെയായിരിന്നു ആരംഭം. മനയ്ക്കച്ചിറ കേന്ദ്രമാക്കി ആരംഭിച്ച സന്യാസ സമൂഹത്തിന്റെ കേന്ദ്രആസ്ഥാനം പുന്നവേലിയിലേക്ക് മാറ്റുകയായിരുന്നു.
Image: /content_image/India/India-2024-08-16-06:11:50.jpg
Keywords: സന്യാസ
Content: 23638
Category: 18
Sub Category:
Heading: അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടെങ്കിലും മദ്യവ്യാപനത്തിന് അറുതിവരുത്താൻ സര്‍ക്കാര്‍ ഇടപെടണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Content: മലപ്പുറം: അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടെങ്കിലും മദ്യവ്യാപനത്തിന് അറുതിവരുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി, മലപ്പുറം കളക്ടറേറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിൻ്റെ 365-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാറുകളുടെയും വില്പ‌നശാലകളുടെയും എണ്ണം വർദ്ധിപ്പിച്ചതോടെ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണവും സാരമായി വർധിച്ചു. കുടുംബം തകർക്കുന്ന മദ്യനയം സർക്കാർ തിരുത്തണം. മദ്യം വിറ്റുണ്ടാക്കുന്ന പണമില്ലാതെ ഞങ്ങൾക്കു ഭരിക്കാനാകില്ലെന്നു പറയുന്നത് ഒരു പരിഷ്കൃത ഭരണകൂടത്തിനും ഭൂഷണമല്ല. മദ്യലഭ്യത കുറയ്ക്കും എന്നത് ഇട തുപക്ഷജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദ‌ാനമാണ്. അത് പാലിക്കാൻ തയാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. യോഗത്തിൽ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2024-08-16-06:16:52.jpg
Keywords: മദ്യ
Content: 23639
Category: 1
Sub Category:
Heading: തീവ്രവാദ ഭീഷണി; കനത്ത സുരക്ഷയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ച് ഫ്രാന്‍സ്
Content: പാരീസ്: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാള്‍ ദിനമായ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സില്‍ ഒരുക്കിയത് കനത്ത സുരക്ഷ. രാജ്യത്തു ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ദിവസമായതിനാല്‍ വിശ്വാസപരമായ കൂട്ടായ്മകള്‍ക്കും ആരാധനാലയങ്ങൾക്കും നേരെ തീവ്രവാദ ഭീഷണി ഉയരുന്ന പശ്ചാത്തലത്തിൽ ഫ്രഞ്ച് സർക്കാർ "തീവ്ര ജാഗ്രത" നിര്‍ദ്ദേശം നല്‍കിയിരിന്നു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിനാണ് നേരത്തെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മെസഞ്ചർ ആപ്പായ ടെലിഗ്രാമിലൂടെ ചൊവ്വാഴ്ച അയച്ച സന്ദേശത്തിൽ രാജ്യം വളരെ ഉയർന്ന തലത്തിലുള്ള തീവ്രവാദ ഭീഷണി നേരിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പ്രാദേശിക ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. പരമ്പരാഗത മരിയൻ ഭക്തിയുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾ, ഘോഷയാത്രകൾ, തീർത്ഥാടനങ്ങൾ എന്നിവ ഈ ദിവസങ്ങളില്‍ നടക്കുന്നതിനാല്‍ വലിയ രീതിയില്‍ അപകടത്തെ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കത്തോലിക്ക രാജ്യങ്ങളിലൊന്നായ ഫ്രാൻസിൽ, സ്വർഗ്ഗാരോപണ തിരുനാൾ പൊതു അവധി ദിവസമാണ്. ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ രാജ്യത്തു വന്‍ തീര്‍ത്ഥാടന പ്രവാഹമാണ്. രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഫ്രഞ്ച് സർക്കാർ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിന്റെ സേനാംഗങ്ങളെ നിയമിച്ചിരിന്നു. ഫ്രാന്‍സിലെ ആകെ ജനസംഖ്യയുടെ അഞ്ചില്‍ മൂന്നു ആളുകളും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2024-08-16-06:26:13.jpg
Keywords: ഫ്രാന്‍സില്‍
Content: 23640
Category: 18
Sub Category:
Heading: ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് പൗരസ്ത്യരത്നം അവാർഡ് സമ്മാനിച്ചു
Content: കാക്കനാട്: സീറോ മലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാർഡിനു സി.എം.ഐ. സമർപ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ വർഗീസ് പാത്തികുളങ്ങര അർഹനായി. സീറോ മലബാർ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അവാർഡ് നൽകിക്കൊണ്ട് പറഞ്ഞു. തലശ്ശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദീർഘകാലം ആരാധനക്രമ പ്രൊഫസറും ആയിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് "പൗരസ്ത്യരത്നം" അവാർഡ്. സീറോമലബാർ ആരാധനക്രമ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരായിരുന്നു അവാർഡ് നിർണ്ണയകമ്മിറ്റി അംഗങ്ങൾ. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി പരിഗണിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തൂസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയിൽ അവബോധം വളർത്തുന്നതിലും അമൂല്യമായ സംഭാവനകൾ നൽകാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് സാധിച്ചുവെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് കറുകുറ്റി ക്രൈസ്റ്റ് ദ കിംഗ് സി.എം.ഐ. ആശ്രമത്തിൽ നടന്ന പൊതുസമ്മേളത്തിൽവച്ചു ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്കു സമ്മാനിച്ചു. മേജർ ആർച്ചുബിഷപ്പ് അദ്ദേഹത്തെ അനുമോദിക്കുകയും സീറോമലബാർ സഭയുടെ നാമത്തിൽ നന്ദി അർപ്പിക്കുകയും ചെയ്തു. മാർ തോമസ് ഇലവനാൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ബിജു വടക്കേൽ സി.എം.ഐ, ഫാ. ബെന്നി നൽക്കര സി.എം.ഐ, ഫാ. ജെയ്സൺ ചിറേപ്പടിക്കൽ സി.എം.ഐ. എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.
Image: /content_image/India/India-2024-08-16-20:54:04.jpg
Keywords: സീറോ
Content: 23641
Category: 18
Sub Category:
Heading: വേളാങ്കണ്ണി; സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ
Content: ന്യൂഡൽഹി: വേളാങ്കണ്ണി ആരോഗ്യ മാതാവിന്റെ തിരുന്നാളിന് കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. കേരളം, ചെന്നൈ, ആന്ധ്ര, തെലങ്കാന, എന്നിവിടങ്ങളിൽ‌ നിന്നുള്ള വിശ്വാസികൾക്ക് ഏറെ പ്രയോജനകരമായ വിധത്തിലാണ് ട്രെയിനുകള്‍ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 29നാണ് വേളാങ്കണ്ണി പെരുന്നാൾ ആരംഭിക്കുക. ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് ഈ ദിവസങ്ങളില്‍ ദേവാലയത്തില്‍ എത്തിച്ചേരുക. തെലങ്കാനയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് വരുന്നവർക്ക് സെക്കന്ദരാബാദ് - വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനിനെ (07125, 07126) ആശ്രയിക്കാവുന്നതാണ്. സെക്കന്തരാബാദിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും രണ്ടുവീതം സർവ്വീസുകളാണ് നടത്തുക. ഓഗസ്റ്റ് 27 മുതലാണ് സർവ്വീസ്. രാവിലെ 8.25 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30 ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് വേളാങ്കണ്ണിയിൽ നിന്ന് രാത്രി 10.35 ന് പുറപ്പെട്ട് രണ്ടാം ദിവസം കാലത്ത് 3 മണിക്ക് സെക്കന്ദരാബാദിൽ എത്തിച്ചേരും. ഗോവയിൽ നിന്നും ബെംഗളൂരുവില്‍ നിന്നുമുള്ള വിശ്വാസികൾക്ക് വാസ്കോ ഡ ഗാമ- വേളാങ്കണ്ണി സ്പെഷ്യൽ (07361, 07362) ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 27 ചൊവ്വാഴ്ച, സെപ്റ്റംബർ 2 തിങ്കളാഴ്ച, സെപ്റ്റംബർ 6 വെള്ളിയാഴ്ച എന്നീ തീയതികളിൽ ഗോവയിൽ നിന്ന് യാത്ര പുറപ്പെടും ഈ ട്രെയിൻ. രാത്രി 9.55 ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം പുലർച്ചെ 1.10 ന് വേളാങ്കണ്ണിയിലെത്തും. ഇരുപത്തേഴര മണിക്കൂർ യാത്രയുണ്ട്. വേളാങ്കണ്ണിയിൽ നിന്ന് ഈ ട്രെയിൻ തിരിച്ച് ഓഗസ്റ്റ് 29 വ്യാഴാഴ്ച, സെപ്റ്റംബർ 4 ബുധനാഴ്ച, സെപ്റ്റംബർ 8 ഞായറാഴ്ച എന്നീ ദിവസങ്ങളിൽ ഗോവയിലേക്ക് തിരിക്കും. ചെന്നൈയിൽ നിന്നുള്ള വിവിധ വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനുകൾ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ദിവസങ്ങളിൽ ഓടും. ചെന്നൈ - തിരുനെൽവേലി വീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ (06070) ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ വ്യാഴാഴ്ചകളിൽ ഓടും. ചെന്നൈ-തിരുനെൽവേലി (06069) ട്രെയിൻ ഓഗസ്റ്റ് 23 മുതൽ സെപ്തംബർ 6 വരെ വെള്ളിയാഴ്ചകളിൽ ഈ റൂട്ടിൽ ഓടും. ചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ രണ്ടു ദിശയിലേക്കും ഞായർ, ശനി, തിങ്കൾ ദിവസങ്ങളിലാണ് ഓടുക. ഓഗസ്റ്റ് 23 മുതൽ സെപ്തംബർ വരെചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ ഞായറാഴ്ചകളിലും, വേളാങ്കണ്ണി -ചെന്നൈ ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ ശനി, തിങ്കൾ ദിവസങ്ങളിലുമാണ് ഓടുക. താംബരം -രാമനാഥപുരം ബൈവീക്ക്‌ലി ട്രെയിൻ (06051) വ്യാഴം, ശനി ദിവസങ്ങളിൽ ഓടും. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 14 വരെയാണ് സർവ്വീസ്. തിരിച്ചുള്ള രാമനാഥപുരം - ചെന്നൈ ബൈവീക്ക്‌ലി ട്രെയിൻ (06052) ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 15 വരെ ഓടും. വെള്ളി, ഞായർ ദിവസങ്ങളിലാണിത്. കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് ഒരു ട്രെയിനാണ് ഉള്ളത്. എല്ലാ തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ (16361). ഞായറാഴ്ച രാവിലെ 5.45നാണ് ട്രെയിൻ പുറപ്പെടുക. സ്ലീപ്പർ, എസി 3 ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണുള്ളത്. പതിനാറര മണിക്കൂറാണ് യാത്രാസമയം. എറണാകുളം ജങ്ഷൻ വിട്ടാൽ ഈ ട്രെയിനിന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജങ്ഷൻ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം ജംക്ഷൻ, കുണ്ടറ, കൊട്ടാരക്കര, അവുണേശ്വരം, പുനലൂർ, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തമിഴ്നാട്ടിൽ തെന്മല, ചെങ്കോട്ട, തെങ്കാശി ജങ്ഷൻ, കാടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ ജങ്ഷൻ, അരുപ്പുക്കോട്ടൈ, മാണമദുരൈ ജങ്ഷൻ, കരൈക്കുടി ജങ്ഷൻ, അരന്താനി, പെരവൂർണി, പട്ടുക്കോട്ടൈ, അതിരംപട്ടിണം, തിരുതുറൈപുണ്ടി എന്നീ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്. വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് (16362) ട്രെയിനിന്റെ തിരിച്ചുള്ള യാത്ര ചൊവ്വ ഞായർ ദിവസങ്ങളിലാണ്. വൈകീട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം കാവിലെ 11.40ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും.
Image: /content_image/India/India-2024-08-17-08:44:37.jpg
Keywords: ട്രെയിനു
Content: 23642
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ സന്ദർശനം ഏഷ്യൻ നാടുകളിൽ വിശ്വാസതരംഗം സൃഷ്ടിക്കും: കർദ്ദിനാൾ ചാൾസ് ബോ
Content: യാങ്കൂണ്‍: സെപ്തംബർ 2 മുതൽ 13 വരെ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ടിമോർ-ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്ര ഏഷ്യൻ നാടുകളിൽ വിശ്വാസതരംഗം സൃഷ്ടിക്കുമെന്ന് കർദ്ദിനാൾ ചാൾസ് മൗങ് ബോ. ഏഷ്യയിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി മ്യാൻമറിലെ യാങ്കൂണിലെ ആർച്ച് ബിഷപ്പും, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസുകളുടെ പ്രസിഡൻ്റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ വത്തിക്കാൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശ്വാസം അതിന്റെ തീക്ഷ്‌ണതയിൽ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഏഷ്യൻ ജനതയ്ക്ക് പാപ്പയുടെ സന്ദർശനം ഉണർവ് പ്രദാനം ചെയ്യുമെന്ന് കര്‍ദ്ദിനാൾ പറഞ്ഞു. മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവരാണെങ്കിൽ പോലും, തങ്ങളുടെ വിശ്വാസജീവിതം അഭംഗുരം കാത്തുസൂക്ഷിക്കുവാൻ പരിശ്രമിക്കുന്നവരാണ് ഏഷ്യൻ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥിതികവും, സാംസ്കാരികവുമായ വെല്ലുവിളികൾക്കിടയിൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ ചില ഇടങ്ങളിൽ ക്രൈസ്തവ വിശ്വാസം നിലനിർത്തുന്നത് ഏറെ ശ്രമകരമാണ്. സാധാരണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അകലെയായിരിക്കുന്ന പാപ്പ, തങ്ങളുടെ അടുത്തേക്ക് വരുന്നുവെന്നതു തന്നെ ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണെന്നും, അവരുടെ വിശ്വാസജീവിതത്തിനു അത് നവോന്മേഷം പകരുമെന്നും കർദ്ദിനാൾ പങ്കുവച്ചു. ഏഷ്യ സന്ദർശനത്തിൽ, പാപ്പുവ ന്യൂ ഗിനിയ, തിമോർ ലെസ്റ്റെ തുടങ്ങിയ ലോകത്തിന് അത്ര അറിയപ്പെടാത്ത ചെറിയ രാജ്യങ്ങൾ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പ തീരുമാനമെടുത്തുവെന്നതു തന്നെ പ്രാധാന്യമർഹിക്കുന്നുവെന്ന് കർദ്ദിനാൾ പറഞ്ഞു. സംസ്‌കാരങ്ങൾ, വിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഏഷ്യൻ രാജ്യങ്ങൾ ഓരോന്നും വൈവിധ്യമാർന്നതാണെന്നും, എന്നാൽ ക്രൈസ്തവ വിശ്വാസം എല്ലാ ഇടങ്ങളിലും വർദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ദൈര്‍ഖ്യമേറിയ അപ്പസ്തോലിക യാത്രയാണ് സെപ്തംബറില്‍ നടക്കാനിരിക്കുന്നത്.
Image: /content_image/News/News-2024-08-17-11:44:06.jpg
Keywords: പാപ്പ
Content: 23643
Category: 1
Sub Category:
Heading: ജരൻവാലയിലെ ആക്രമണത്തിന് ഒരാണ്ട്; നീതി ലഭിക്കാതെ ക്രൈസ്തവ സമൂഹം
Content: ജരൻവാല: പാക്കിസ്ഥാനിലെ ജരൻവാലയിൽ ക്രൈസ്തവ സമൂഹത്തെ ഇസ്ലാം മതസ്ഥര്‍ ആക്രമിച്ച് ഒരു വർഷം പിന്നിട്ടിട്ടും നീതി ഇനിയും അകലെ. നൂറുകണക്കിന് ക്രൈസ്തവരുടെ ഭവനങ്ങളും 26 പള്ളികളും അന്നത്തെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടിരിന്നു. ഇരകൾ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. അന്നത്തെ ആക്രമണത്തില്‍ കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗവും പേരെയും ജാമ്യത്തിൽ വിട്ടയച്ചിരിന്നു. പന്ത്രണ്ടോളം പ്രതികൾ മാത്രമാണ് ഇപ്പോഴും വിചാരണ നേരിടുന്നതെന്ന് ന്യൂനപക്ഷ സഖ്യത്തിൻ്റെ ചെയർമാൻ അക്മൽ ഭട്ടി ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി)യോട് പറഞ്ഞു. 2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരന്‍വാലയില്‍ വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി. ദേവാലയം അഗ്നിക്കിരയാക്കുന്നതും കുരിശ് തകര്‍ക്കുന്നതും കൊലവിളി മുഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. കലാപകാരികളെന്ന് സംശയിക്കുന്ന നൂറ്റിഅന്‍പതോളം പേരെയാണ് അന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. ജരൻവാലയില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകർത്ത പള്ളികളും ക്രൈസ്തവ ഭവനങ്ങളും സർക്കാർ പുനരുദ്ധരിക്കുമെന്നു പഞ്ചാബ് പ്രവിശ്യയിലെ ഇടക്കാല മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി പ്രഖ്യാപിച്ചിരിന്നുവെങ്കിലും ഫലം കണ്ടില്ല. ജരൻവാലയിലെ ക്രിസ്ത്യൻ സമൂഹത്തിൻ്റെ തുടർച്ചയായ പാർശ്വവൽക്കരണം ഏറെ പ്രതിസന്ധി സൃഷ്ടിച്ചതായി ആംനസ്റ്റി ഇൻ്റർനാഷണൽ ചൂണ്ടിക്കാട്ടി. പിരിമുറുക്കം രൂക്ഷമായതിനാൽ പലർക്കും ജോലി നഷ്ടപ്പെട്ടു, ചില കുടുംബങ്ങൾ സുരക്ഷിതത്വം തേടി അയൽ നഗരങ്ങളിലേക്ക് കുടിയേറി. ജനക്കൂട്ടത്തെ ആക്രമണത്തിന് പ്രേരിപ്പിച്ച മതനേതാക്കൾ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയും പ്രദേശത്ത് സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നും സംഘടന പറയുന്നു.
Image: /content_image/News/News-2024-08-17-13:36:37.jpg
Keywords: പാക്കി