Contents

Displaying 23211-23220 of 24978 results.
Content: 23644
Category: 1
Sub Category:
Heading: അയർലണ്ടിൽ സൈനിക ചാപ്ലിനായ വൈദികന് കുത്തേറ്റു
Content: ഡബ്ലിന്‍: അയർലണ്ടിലെ കോ ഗാൽവേയില്‍ സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന വൈദികന് കുത്തേറ്റു. കോ ഗാൽവേയിലെ റെൻമോർ ബാരക്കിന് പുറത്ത് വ്യാഴാഴ്ച രാത്രിയാണ് വൈദികന് നേരെ ആക്രമണം അരങ്ങേറിയത്. ഫാ. പോൾ എഫ് മർഫി എന്ന വൈദികനാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കൗണ്ടി വാട്ടർഫോർഡിലെ ട്രാമോറിലെ ഡൺഹില്ലിലും ഫെനോർ ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013-ല്‍ അദ്ദേഹം ആര്‍മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്. വൈദികന്‍റെ പരിക്ക് ഗുരുതരമല്ല. ആക്രമണത്തെ അപലപിക്കുകയാണെന്ന് അയർലണ്ടിന്റെ പ്രതിരോധ മന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു. ഐറിഷ് സൈനികരെ സന്ദർശിക്കാൻ സിറിയയിലേക്കും ലെബനോനിലേക്കും ഉൾപ്പെടെ, നിരവധി വിദേശ യാത്രകൾ ഫാ. മർഫി നടത്തിയിരിന്നു. ലൂർദിലേക്കുള്ള അന്താരാഷ്ട്ര വാർഷിക സൈനിക തീർത്ഥാടനത്തിൽ പ്രതിരോധ സേനയെ നയിച്ചതും ഈ വൈദികനായിരിന്നു. അതേസമയം വൈദികന്റെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ സന്ദേശങ്ങൾക്കും മറുപടി നൽകാനും വരുന്ന എല്ലാ കോളുകളും എടുക്കാനും കഴിയാത്തതിൽ ക്ഷമിക്കണമെന്നും ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണെന്നും ഫാ. പോൾ മർഫി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
Image: /content_image/News/News-2024-08-17-15:27:17.jpg
Keywords: അയർല
Content: 23645
Category: 1
Sub Category:
Heading: ഭൂതോച്ചാടന രഹസ്യങ്ങളുമായി "ദ എക്സോർസിസ്റ്റ് ഫയല്‍‌സ്" ശ്രദ്ധ നേടുന്നു
Content: ന്യൂയോര്‍ക്ക്: ഭൂതോച്ചാടകനായ വൈദികന്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന "ദ എക്സോർസിസ്റ്റ് ഫയല്‍‌സ്" ശ്രദ്ധ നേടുന്നു. അവതാരകനായ റയാൻ ബെഥിയയും ഫാ. കാർലോസ് മാർട്ടിൻസും ചേർന്ന് നടത്തുന്ന പോഡ്കാസ്റ്റിന് നിരവധി പേരാണ് ശ്രോതാക്കളായിട്ടുള്ളത്. 2023 ജനുവരിയിൽ ആദ്യ പോഡ്കാസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സീരീസിന് അനേകം പ്രേക്ഷകരെ ലഭിച്ചിരിന്നു. സഭയിലെ ഔദ്യോഗിക ഭൂതോച്ചാടകനായ മാർട്ടിൻസിൻ്റെ കേസ് ഫയലുകളുടെ പുനരാവിഷ്കരണമാണ് പോഡ്കാസ്റ്റില്‍ അവതരിപ്പിക്കുന്നത്. വൈദികന്റെ ജീവിതത്തില്‍ നടത്തിയ വിവിധ ഭൂതോച്ചാടനങ്ങളും സംഭവങ്ങളും ഇതില്‍ പ്രമേയമാകുന്നുണ്ട്. പോഡ്‌കാസ്റ്റിൻ്റെ സീസൺ 2 ജൂലൈ 16-നാണ് പുറത്തിറങ്ങിയത്. മ്യൂസിക്ക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്‌പോട്ടിഫൈയിലെ റിലീജീയന്‍ വിഭാഗത്തില്‍ ആദ്യ പത്തു സ്ഥാനത്തു ഇടം നേടിയ സീരീസ് കൂടിയാണിത്. മറ്റുള്ള പോഡ്‌കാസ്‌റ്റില്‍ നിന്ന് ഇതിനെ വേറിട്ട് നിർത്തുന്നത് അത് നൽകുന്ന ത്രീഡി ബൈനറൽ അനുഭവമാണ്. ത്രിമാന ലെയറിങ് ശബ്‌ദങ്ങൾ ഉപയോഗിച്ചുള്ള പോഡ്‌കാസ്‌റ്റ് ശ്രോതാവിന് സംബന്ധിച്ചിടത്തോളം വലിയ അനുഭവം പകരുകയാണ്. ഫാ. മാർട്ടിൻസിനൊപ്പം ആ മുറിയിലാണെന്ന തോന്നലാണ് ശ്രോതാക്കള്‍ക്കു ലഭിക്കുന്നത്. പൈശാചിക പീഡയാല്‍ കഷ്ടപ്പെടുന്ന വ്യക്തിയുമായി സംസാരിക്കുകയും ഭൂതോച്ചാടനം നടത്തുമ്പോൾ ഉണ്ടാകുന്ന പ്രതികരണവും പോഡ്കാസ്റ്റിലുണ്ട്. നിരവധി പ്രൊഫഷണൽ സൌണ്ട് റെക്കോര്‍ഡിംഗ്, മിക്സിംഗ്, എഞ്ചിനീയറിംഗ് എന്നിവ ഉള്‍പ്പെടെ സമന്വയിപ്പിച്ചുക്കൊണ്ടാണ് അവതരണമെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-08-17-17:15:48.jpg
Keywords: ഭൂതോച്ചാ
Content: 23646
Category: 18
Sub Category:
Heading: പുനരധിവാസ പ്രവർത്തനങ്ങൾക്ക് കെസിബിസി വിമൻസ് കമ്മീഷൻ്റെ സഹായധനം കൈമാറി
Content: കൊച്ചി: വയനാട്ടിലെ ചൂരൽമലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശത്തുമുണ്ടായ അതിദാരുണമായ പ്രകൃതിദുരന്തത്തെത്തുടർന്ന് കെസിബിസി പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുതലുമായി കെസിബിസിയുടെ കീഴിലുള്ള വിമൻസ് കമ്മീഷൻ്റെ സഹായധനം. കമ്മീഷൻ ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിൽനിന്ന് കേരളാ സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ചെക്ക് ഏറ്റുവാങ്ങി. കമ്മീഷൻ വൈസ് ചെയർമാൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ത്രിദിന പഠനശിബിരം ഉദ്ഘാടനം ചെയ്‌തു. എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി, ക മ്മീഷൻ ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, അന്തർദേശീയ മാതൃവേദി പ്രസിഡന്റ് ബീനാ ജോഷി, കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ഷേർളി സ്റ്റാൻലി, മലങ്കര കാത്തലിക് മദേഴ്‌സ് ഫോറം പ്രസിഡൻ്റ ജിജി മത്തായി, ഫാ. ജോസ് കിഴക്കേൽ, സി. ലാൻസിൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു. കമ്മീഷൻ ട്രഷറർ ആനി ജോസഫ് സ്വാഗതവും മീനാ റോബർട്ട് നന്ദിയും പറഞ്ഞു.
Image: /content_image/India/India-2024-08-18-06:27:58.jpg
Keywords: വിമൻസ്
Content: 23647
Category: 18
Sub Category:
Heading: എഫ്‌ഡിഎസ്എച്ച്ജെ സന്യാസിനീ സമൂഹം എപ്പാർക്കിയൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു
Content: പുന്നവേലി (കോട്ടയം): പുന്നവേലി കേന്ദ്രമാക്കിയുള്ള എഫ്‌ഡിഎസ്എച്ച്ജെ സന്യാസിനീ സമൂഹം എപ്പാർക്കിയൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. പുന്നവേലി മഠം ചാപ്പിലിൽ നടന്ന വിശുദ്ധ കുർബാനയെത്തുടർന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. എഫ് ഡിഎസ്എച്ച്ജെയുടെ നവീകരിച്ച നിയമാവലി മാർ ജോസഫ് പെരു ന്തോട്ടം ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്തിന് നൽകി പ്രകാശനം ചെയ്തു. അതിരൂപത വികാരി ജനറാളും ഈ സമൂഹത്തിൻ്റെ ഡയറക്ടറുമായ മോൺ. വർഗീസ് താനമാവുങ്കൽ,എഫ്‌ഡിഎസ്എച്ച്‌ജെ മദർ ജനറൽ സിസ്റ്റർ റോസ് ചക്കാലക്കുന്നേൽ, എഫ്‌സിസി പ്രൊവിൻഷ്യാൾ ഡോ.സിസ്റ്റർ. ലീസ് മേരി, എൽഎസ്‌ഡിപി മദർ ജനറാൾ സിസ്റ്റർ മേരി റോസിലി, സിസ്റ്റർ മരിയറ്റ് കൂലിപ്പുരയ്ക്കൽ എഫ്ഡിഎസ്എച്ച് ജെ തുടങ്ങിയവർ പ്രസംഗിച്ചു. 1981 ഏപ്രിൽ 18ന് പുതുപ്പറമ്പിൽ വീട്ടിൽ പരേതരായ തോമസ് -മാമ്മി ദമ്പതികളുടെ മകളും സലേഷ്യൻ സമൂഹാംഗവുമായിരുന്ന മദർ മേരിക്കുട്ടിയാണ് സന്യാസ സമൂഹത്തിന് തുടക്കമിട്ടത്. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മാർ ആൻ്റണി പടിയറയുടെ അനുവാദത്തോടെയായിരിന്നു ആരംഭം. മനയ്ക്കച്ചിറ കേന്ദ്രമാക്കി ആരംഭിച്ച സന്യാസ സമൂഹത്തിന്റെ കേന്ദ്രആസ്ഥാനം പുന്നവേലിയിലേക്ക് മാറ്റുകയായിരുന്നു.
Image: /content_image/India/India-2024-08-18-06:34:24.jpg
Keywords: സന്യാസ
Content: 23648
Category: 18
Sub Category:
Heading: ഷിൻസ് അച്ചന് അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍
Content: എടൂർ: കാസർഗോഡ് മുള്ളേരിയ പള്ളി അങ്കണത്തിൽ സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയ പതാക അഴിച്ചെടുക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച തലശേരി അതിരൂപതയിലെ യുവ വൈദികൻ ഫാ. ഷിൻസ് കുടിലിലിന് ജന്മനാടും അതിരൂപതയിലെ വിശ്വാസ സമൂഹവും വിടയേകി. എടൂരിലെ ഭവനത്തിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും മൃതദേഹം പൊതുദർശന ത്തിനു വച്ചപ്പോൾ ആയിരങ്ങൾ അന്ത്യപ്രണാമം അർപ്പിച്ചു. ഇന്നലെ രാവിലെ മൃതദേഹം എടൂരിലെ വീട്ടിലെത്തിച്ചപ്പോൾ മുതല്‍ ജനപ്രവാഹമായിരിന്നു. എടൂർ സെന്‍റ് മേരീസ് പള്ളിയിൽ വിവിധ ഘട്ടങ്ങളിലായി നടന്ന സംസ്‌കാര ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്‌സ് താരാമംഗലം എന്നിവര്‍ കാര്‍മ്മികരായി. സംസ്‌കാരശുശ്രൂഷയുടെ ഭാഗമായുള്ള അനുശോചന സന്ദേശത്തിൽ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനാകാതെ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ ഇടറിയിരിന്നു. ഏലിയായെ സ്വർഗത്തിലേക്ക് എടുത്തതുപോലെ മാതാവിൻ്റെ സ്വർഗാരോപണ തിരുനാൾ ദിവസം ദൈവം അഗ്‌നിരഥം അയച്ച് ഷിൻസ് അച്ചനെ സ്വർഗത്തിലേക്കു കൊണ്ടുപോയെന്ന് താൻ വിശ്വസിക്കുന്നുവെന്നും കർത്താവിനോട് അനുരൂപപ്പെട്ട് മൂന്നുവർഷം കൊണ്ട് തന്റെ ബലി പൂർത്തിയാക്കിയ ഹൃദയത്തിന്റെ സംതൃപ്‌തിയാണ് അച്ചൻ്റെ മുഖത്ത് വിരിഞ്ഞ ചിരിയെന്നും ആർച്ച് ബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത വികാരി ജനറാൾ കോർഎപ്പിസ്കോപ്പ മോൺ. വർക്കി ആറ്റുപുറം, ഫാ. ഷിൻസ് കുടിലിലിൻ്റെ വല്യപ്പച്ചൻ്റെ സഹോദരൻ ഫാ. ജോൺ കുടിലിൽ സിഎസ്‌ടി, വല്യപ്പച്ചൻ്റെ സഹോദര പുത്രനും ദീപിക ചീഫ് എഡിറ്ററുമായ റവ. ഡോ. ജോർജ് കുടിലിൽ, കുടുംബാംഗങ്ങളായ ഫാ. ജെയിംസ് കുടിലിൽ, ഫാ. ജെയിംസ് മഠത്തിക്കണ്ടം സിഎംഎഫ് എന്നിവർ സഹകാര്‍മ്മികരായി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ അനുശോചന സന്ദേശം അതിരൂപത വൈസ് ചാൻസലർ ഫാ. ജോസഫ് റാത്തപ്പിള്ളിലും ഫാ. ഷിൻസ് കുടിലിലിൻ്റെ ലഘു ജീവചരിത്രം അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേലും വായിച്ചു. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരിന്നു.
Image: /content_image/India/India-2024-08-18-07:01:37.jpg
Keywords: വൈദിക
Content: 23649
Category: 1
Sub Category:
Heading: മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിനാൽ "കാതലിന്റെ" പ്രമേയം സ്വീകാര്യമാകുമോ?: കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ പങ്കുവെച്ച കുറിപ്പ്
Content: "പരമ്പരാഗത മാനുഷിക ബന്ധങ്ങൾക്ക് അതീതമായി, മാറുന്ന സാമൂഹിക യാഥാർഥ്യങ്ങളെ അതിസൂക്ഷ്മമായും അതിപ്രധാനമായും അവതരിപ്പിച്ചുകൊണ്ട് വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്കാരം." മമ്മൂട്ടി കമ്പനി നിർമ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്‌ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാതൽ ദ കോർ' എന്ന ചലച്ചിത്രത്തിന് സംസ്ഥാനത്തെ ഏറ്റവും പ്രധാന അംഗീകാരമായ മികച്ച ചിത്രമെന്ന അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് ബഹു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞ വാക്കുകളാണിവ. അതേ ചലച്ചിത്രത്തിന്റെ രചയിതാവായ ആദർശ് സുകുമാരനാണ് മികച്ച കഥാരചനയ്ക്കുള്ള അവാർഡ്. "ബഹുസ്വരമായ ഒരു സമൂഹത്തിലേയ്ക്ക് ഉൾച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ വ്യത്യസ്തമായ കഥ പറഞ്ഞ രചനാ ചാതുരി." എന്നാണ് അവാർഡ് പ്രഖ്യാപനവേളയിൽ ശ്രീ സജി ചെറിയാൻ രചനയെ വിശേഷിപ്പിച്ചത്. സ്വവർഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും, ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് കാതൽ എന്ന സിനിമയുടെ കഥാ തന്തു. ലൈംഗികതയ്ക്ക് നൽകപ്പെടുന്ന അമിത പ്രാധാന്യം ഈ ചലച്ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ്ഗ ലൈംഗികത എന്ന "പുരോഗമനപരമായ" ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്. മറ്റെല്ലാവരും സ്വവർഗ്ഗ ലൈംഗികതയെ അസ്വാഭാവികമായി കാണുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേർത്തുപിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും "മഹത്വ"വുമാണ് ഈ സിനിമയിലെ അടിസ്ഥാന ആശയം. ഇത്തരം കാരണങ്ങളാൽ റിലീസ് ചെയ്‌യപ്പോൾ തന്നെ വിമർശനങ്ങൾ നേരിട്ട ഒരു ചലച്ചിത്രമാണ് "കാതൽ ദ കോർ". ആരംഭ ഘട്ടത്തിൽ ചലച്ചിത്ര പ്രവർത്തകരും സാംസ്‌കാരിക ബൗദ്ധിക രംഗങ്ങളിൽ പ്രശസ്തരായ ചിലരും വിമർശനങ്ങളെ പ്രതിരോധിക്കുകയും ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് വാദിക്കുകയും ചെയ്തിരുന്നുവെങ്കിലും, സംവിധായകനായ ജിയോ ബേബി അക്കാലങ്ങളിൽത്തന്നെ താൻ ചലച്ചിത്രംകൊണ്ട് ലക്ഷ്യമാക്കിയത് LGBTQIA + കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുകയും അവർക്ക് സാമാന്യ സമൂഹത്തിന്റെ പിന്തുണ സമ്പാദിക്കുകയുമായിരുന്നു എന്ന് ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. താരമൂല്യമുള്ള മമ്മൂട്ടിയെയും മറ്റും ഈ സിനിമയിൽ അഭിനയിപ്പിക്കാൻ തീരുമാനിച്ചത് പോലും ജനങ്ങളെ പരമാവധി തിയറ്ററിൽ എത്തിക്കാനും, അങ്ങനെ സിനിമ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങൾക്ക് സമൂഹത്തിൽ സ്വാധീനം സൃഷ്ടിക്കാനും വേണ്ടി തന്നെയാന്നും സംവിധായകൻ തുറന്നു പറഞ്ഞിരുന്നു. അതിനാൽത്തന്നെ, "കാതൽ ദ കോർ" എന്ന ചലച്ചിത്രം ഒരു പ്രൊപ്പഗാന്ത സിനിമയാണെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ സർക്കാർ ആ സിനിമയ്ക്ക് ഏറ്റവും ഉയർന്ന അംഗീകാരം നൽകിയിരിക്കുന്നതിനെ കാണേണ്ടത്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോൾ അവാർഡുകൾ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല. ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള പ്രത്യേക "സമാശ്വാസ" അവാർഡ് ബ്ലെസി സംവിധാനം ചെയ്ത് പ്രിത്വി രാജ് പ്രധാന വേഷത്തിലെത്തിയ "ആടുജീവിത"ത്തിന് കൊടുത്തപ്പോൾ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് "കാതൽ ദ കോർ" എന്ന സിനിമയ്ക്കാണ്. ജനപ്രീതിയും കലാമേന്മയുമാണ് മികച്ച ചലച്ചിത്രത്തിനുള്ള അവാർഡിനുള്ള മാനദണ്ഡം എന്നതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. എന്നാൽ, രണ്ട് പേരിലുള്ള അവാർഡുകൾ രണ്ടു സിനിമകൾക്ക് ഇത്തരത്തിൽ കൊടുക്കുമ്പോൾ അതിലൊന്നിന് അവാർഡ് കമ്മിറ്റി നിർബന്ധിതമായിട്ടുണ്ട് എന്നതിൽ സംശയമില്ല. ധാർമ്മിക മൂല്യംകൂടി പരിഗണിച്ചാൽ മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നൽകിയ സംസ്ഥാന സർക്കാർ ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
Image: /content_image/News/News-2024-08-18-07:13:16.jpg
Keywords: ജാഗ്രത
Content: 23650
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്കായി പാലാ ഒരുങ്ങി
Content: പാലാ: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടനും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിക്ക് ആതിഥ്യമരുളുന്നതെന്നത് പാലാ രൂപതയ്ക്ക് ഇരട്ടി സന്തോഷമാണ് സമ്മാനിച്ചിട്ടുള്ളത്. ഭാരത കത്തോലിക്ക സഭയിലെ മെത്രാന്മാരുടെ (സിബിസിഐ) ഒന്നാകെയുള്ള സമ്മേളനം കുറ്റമറ്റവിധം നടത്തിയ പാലാ രൂപതയ്ക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തമാണ് ആഗോള സീറോമലബാര്‍സഭയുടെ അസംബ്ലിക്ക് വേദി ഒരുക്കുക എന്നത്. ഇതിനോടകം വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആഗസ്റ്റ് 22ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് 25ന് ഉച്ചകഴിഞ്ഞ് ഒരുമണിക്ക് സമാപിക്കുന്ന അസംബ്ലിയുടെ പ്രധാനവേദി അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സെന്‍റ് തോമസ് കോളജ് ക്യാമ്പസ്സുമാണ്. 80 വയസില്‍ താഴെ പ്രായമുള്ള 50 ബിഷപ്പുമാരും 34 മുഖ്യവികാരി ജനറാള്‍മാരും 74 വൈദികപ്രതിനിധികളും 146 അല്മായരും 37 സമര്‍പ്പിത സഹോദരിമാരും 7 ബ്രദേഴ്സുമടക്കം പ്രാതിനിധ്യസ്വഭാവത്തോടെ അസംബ്ലിയില്‍ പങ്കെടുക്കുന്ന 348 അംഗങ്ങള്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസംബ്ലിയ്ക്ക് ആതിഥ്യമരുളുന്ന പാലായില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, ചാന്‍സലര്‍ റവ.ഡോ ജോസഫ് കുറ്റിയാങ്കല്‍, പ്രൊക്യുറേറ്റര്‍ റവ.ഡോ. ജോസഫ് മുത്തനാട്ട്, റവ. ഫാ. ജോസ് തറപ്പേല്‍, റവ. ഫാ. ജെയിംസ് പനച്ചിക്കല്‍ കരോട്ട്, റവ. ഫാ. തോമസ് മണ്ണൂര്‍, റവ. ഫാ. മാത്യു പുല്ലുകാലായില്‍ തുടങ്ങിയവര്‍ രൂപത നേരിട്ട് നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരാണ്. ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖയുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ കാക്കനാട് കൂരിയായില്‍ നിന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.കെ.കെ ജോസ്, സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പൊതുവില്‍ നേതൃത്വം നല്‍കുന്നു. പ്രോഗ്രാം, രജിസ്ട്രേഷന്‍, റിസപ്ഷന്‍, അക്കോമഡേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഫുഡ്, ലിറ്റര്‍ജി, കള്‍ച്ചറല്‍ പ്രോഗ്രാം, മീഡിയ, സ്റ്റേജ്, ഡോക്കുമെന്‍റെഷന്‍ ആന്‍റ് ഡ്രാഫ്റ്റിംഗ് എന്നിങ്ങനെയാണ് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം നടത്തുന്നത്. അസംബ്ലിയുടെ ഭാഗമായുള്ള വിശുദ്ധ കുര്‍ബാന, മറ്റ് പ്രാര്‍ത്ഥനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക ഗായകസംഘവും ക്രമീകരിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാ നസ്രാണി പാരമ്പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കലാപരിപാടികളുടെ അവതരണത്തിനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. അസംബ്ലിക്കെത്തുന്നവരുടെ വാഹന പാര്‍ക്കിംഗിന് സെന്‍റ് തോമസ് കോളജ് മൈതാനം ഒരുക്കിക്കഴിഞ്ഞു. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികളെന്ന നിലയില്‍ പ്രാര്‍ത്ഥനകളടക്കം വിവിധ ഭാഷകളില്‍ ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങള്‍ ഇതിനോടകം പലതവണ യോഗം ചേര്‍ന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യദിനമായ ആഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അസംബ്ലി അംഗങ്ങള്‍ എത്തിച്ചേരും. ആരാധന, ജപമാല എന്നിവയോടെയാണ് കാര്യപരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ആഘോഷമായ റംശാ, അസംബ്ലി ആന്തം. അസംബ്ലിയുടെ ക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്കലും മുന്‍ അസംബ്ലിയുടെ റിപ്പോര്‍ട്ടിംഗ് സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പിതാവും ഗ്രൂപ്പ് ചര്‍ച്ചയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അസംബ്ലി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവും നല്‍കും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആമുഖപ്രഭാഷണം നടത്തും. രണ്ടാംദിനമായ ആഗസ്റ്റ് 23ന് രാവിലെ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്‍റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. ഒന്‍പത് മണിക്ക് ഉദ്ഘാടന സമ്മേളനം. മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ അപ്പോസ്തോലിക്ക് ന്യുണ്‍ഷോ ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ദോ ജിറെല്ലി ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. സീറോമലബാര്‍സഭയിലെ വിശ്വാസപരിശീലന നവീകരണം എന്ന വിഷയത്തില്‍ ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. തോമസ് മേല്‍വെട്ടത്ത്, ഡോ. പി.സി അനിയന്‍കുഞ്ഞ്, ഫാ. മാത്യു വാഴയില്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തും. സീറോമലബാര്‍സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുള്ള ആദരവ് സമര്‍പ്പിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസകളര്‍പ്പിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പ്രസംഗം നടത്തും. സുവിശേഷപ്രഘോഷണത്തില്‍ അത്മായരുടെ സജീവ പങ്കാളിത്തം എന്ന വിഷയത്തില്‍ പ്രഫ.കെ.എം ഫ്രാന്‍സിസ്, റവ.ഡോ. സിബിച്ചന്‍ ഒറ്റപ്പുരയ്ക്കല്‍, ഫാ. ജോമോന്‍ അയ്യങ്കനാല്‍ എംഎസ്ടി, ഡോ.കൊച്ചുറാണി ജോസഫ് എന്നിവര്‍ പ്രബന്ധാവതരണം നടത്തും. മൂന്നാംദിനമായ ആഗസ്റ്റ് 24ന് സീറോമലബാര്‍ സമൂഹത്തിന്‍റെ ശക്തീകരണം എന്നവിഷയത്തില്‍ സിസ്റ്റര്‍ അഡ്വ. ജോസിയ എസ്.ഡി, ഫാ. ടോം ഓലിക്കരോട്ട്, ഡോ. എഫ്. മേരി റെജീന, ഡോ. ചാക്കോ കാള്ളാംപറമ്പില്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തും. 6.30ന് അസംബ്ലിയുടെ അന്തിമപ്രസ്താവന പുറപ്പെടുവിക്കും. സമാപനദിവസമായ 25ന് രാവിലെ ഒന്‍പതിന് സമാപന സമ്മേളനം. സീറോമലങ്കരസഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. 10.50ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍സഭ തലവന്‍ മാര്‍ത്തോമ്മാ മാത്യൂസ് ത്രിദീയന്‍, സിബിസിഐ പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെആര്‍എല്‍സിബിസി പ്രസിഡന്‍റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
Image: /content_image/India/India-2024-08-19-10:19:09.jpg
Keywords: സീറോ
Content: 23651
Category: 18
Sub Category:
Heading: സീറോ മലബാർ മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം ഇന്ന് മുതല്‍
Content: കൊച്ചി: സീറോ മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ മൂന്നാം സമ്മേളനം ഇന്ന് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസിൽ ആരംഭിക്കും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നൽകുന്ന ധ്യാന ചിന്തകളോടെ സിനഡ് സമ്മേളനം ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയ്ക്കുശേഷം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന 53 മെത്രാന്മാരാണ് പങ്കെടുക്കുന്നത്. 22 മുതൽ 25 വരെ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ സിനഡ് പിതാക്കന്മാർ പങ്കെടുക്കും. 26ന് രാവിലെ സഭാ ആസ്ഥാനത്ത് പുനരാരംഭിക്കുന്ന സിനഡ് സമ്മേളനം 31നു സമാപിക്കും.
Image: /content_image/India/India-2024-08-19-10:46:37.jpg
Keywords: സീറോ മലബാ
Content: 23652
Category: 1
Sub Category:
Heading: കോംഗോയില്‍ നാല് വൈദിക രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദവിയില്‍
Content: കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കലാപകാലത്ത് മതവിരുദ്ധരായ ഗറില്ലകൾ വെടിവെച്ച് കൊലപ്പെടുത്തിയ നാല് വൈദിക രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഫാ. ലൂയിജി കരാര, ഫാ. ജിയോവാനി ഡിഡോണി, ഫാ. വിട്ടോറിയോ ഫാസിൻ എന്നീ സേവ്യറൻ മിഷ്ണറി വൈദികരും ഫാ. ആൽബർട്ട് ജൂബർട്ട് എന്ന പ്രാദേശിക വൈദികനുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. കർത്താവിനും സഹോദരന്മാർക്കും വേണ്ടി ചെലവഴിച്ച ജീവിതത്തിൻ്റെ കിരീട നേട്ടമാണ് കോംഗോയിലെ നാല് വൈദികരുടെ രക്തസാക്ഷിത്വമെന്ന് ഫ്രാന്‍സിസ് പാപ്പ ഇന്നലെ അനുസ്മരിച്ചിരിന്നു. ഇവരിൽ മൂന്നുപേർ ഇറ്റലി സ്വദേശികളായ മിഷ്ണറിമാരും ഒരാൾ കോഗോ സ്വദേശിയുമാണ്. കോംഗോയുടെ കിഴക്കൻ പ്രദേശമായ കിവുവിലുള്ള ഉവീരയില്‍ നടന്ന തിരുക്കര്‍മ്മത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് കിൻഷാസ അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ഫ്രിഡോളിൻ അമ്പോങ്കോ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായി. കോംഗോയിലെ കലാപകാലത്ത് യൂറോപ്പുകാരും നല്ലൊരു ശതമാനം മിഷ്ണറിമാരും കോംഗോ വിട്ടുപോയിരുന്നു. എന്നാൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പ്രേഷിതർ പ്രദേശത്ത് തുടരാൻ തീരുമാനിക്കുകയായിരുന്നു. 1964 നവംബർ 28 കിലു വിപ്ലവത്തിനിടയിലാണ് ഈ വൈദികർ ദാരുണമായി കൊല ചെയ്യപ്പെടുന്നത്. ബറക പള്ളിയിൽ സൈനിക ജീപ്പ് എത്തിയതിന് പിന്നാലെയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഫാസിനെ നിർദയമായി വെടിവച്ച അക്രമികള്‍ സ്ഥലത്തു തുടരുകയായിരിന്നു. കുമ്പസാരിപ്പിച്ച് കൊണ്ടിരുന്ന ഫാ. കരാര പള്ളിയിൽ നിന്ന് പുറത്തുവന്നപ്പോള്‍ വെടിയേറ്റു കിടക്കുന്ന സഹോദരനെ അക്രമികൾക്ക് മുന്നില്‍ കാണുകയായിരിന്നു. വൈകാതെ അദ്ദേഹത്തിനു നേരെ നിറയൊഴിച്ചു. കൊല്ലപ്പെടുമ്പോള്‍ ഫാ. കരാരയ്ക്കു 31 വയസ്സു മാത്രമായിരിന്നു പ്രായം. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-08-19-12:03:33.jpg
Keywords: വാഴ്ത്ത
Content: 23653
Category: 1
Sub Category:
Heading: ശതകോടീശ്വരന്‍ ജെഫ് ബെസോസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരില്‍ രണ്ടാമനും ആമസോൺ കമ്പനിയുടെ സ്ഥാപകനുമായ ജെഫ് ബെസോസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചു. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്ന ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് ജെഫ് ബെസോസും അദ്ദേഹത്തിൻ്റെ പ്രതിശ്രുതവധു ലോറൻ സാഞ്ചസിനൊപ്പം ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചത്. ഇരുവരെയും ഫ്രാൻസിസ് മാർപാപ്പ ഹൃദ്യമായി സ്വാഗതം ചെയ്തുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C-sMi63JqRq/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/C-sMi63JqRq/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/C-sMi63JqRq/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Lauren Sanchez (@laurenwsanchez)</a></p></div></blockquote> <script async src="//www.instagram.com/embed.js"></script> <p> വത്തിക്കാനിലെ ഫ്രാന്‍സിസ് പാപ്പയുടെ വസതിയിൽ, പാപ്പയ്ക്കു ഒപ്പം സമയം ചെലവഴിക്കുവാന്‍ ജെഫിനും തനിക്കും കഴിഞ്ഞത് ബഹുമതിയായി കാണുകയാണെന്നും പാപ്പയുടെ ജ്ഞാനവും ഊഷ്മളമായ നർമ്മവും ആഴത്തിലുള്ളതായിരിന്നുവെന്നും ലോറൻ സാഞ്ചസ് നവമാധ്യമങ്ങളില്‍ കുറിച്ചു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സൗന്ദര്യവും അർത്ഥവും കണ്ടെത്തുന്നതിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പ വിശ്വസിക്കുന്നത് തന്നെ ആഴത്തിൽ സ്വാധീനിച്ചതായും തങ്ങളുമായി പങ്കിട്ട പാപ്പയുടെ കൂടിക്കാഴ്ചയ്ക്കു നന്ദിയുണ്ടെന്നും ലോറൻ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2024-08-19-14:21:01.jpg
Keywords: ആമസോ