Contents
Displaying 23071-23080 of 24978 results.
Content:
23504
Category: 1
Sub Category:
Heading: അൽഫോൻസാമ്മ നൽകുന്ന ഏഴു ജീവിത പാഠങ്ങൾ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 22
Content: "സുകൃതത്തിന്റെ പരിമളചെപ്പ് നമുക്ക് അടച്ച് സൂക്ഷിക്കാം, എല്ലാം ഈശോ മാത്രം അറിഞ്ഞാൽ മതി"- വിശുദ്ധ അൽഫോൻസാ. സന്യാസ ജീവിതം യഥാർത്ഥത്തിൽ നയിച്ചാൽ അതൊരു ബലി ജീവിതമാണ്. സുഖജീവിതമല്ല. സുരക്ഷിതമായ ജീവിതവും അല്ല . സ്നേഹത്തെ പ്രതി അക്ഷരാർത്ഥത്തിൽ ദഹന ബലിയായി തീർന്ന് വിശുദ്ധിയുടെ ഉത്തുംഗ ശ്രേണിയിൽ അൽഫോൻസാമ്മ എത്തിച്ചേർന്നു. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും ഒരുപോലെ സുതാര്യമായിരുന്നു ആ ധന്യ ജീവിതം. ഒരു ഒളിമ്പിക് താരത്തിന്റെ ആവേശവും സ്വപ്നങ്ങളും അവൾ സ്വന്തമാക്കി. വിശുദ്ധിയുടെ, സ്നേഹത്തിന്റെ, രോമാഞ്ച ട്രാക്കിലൂടെ അവൾ പറന്നു. ആ പറക്കലിനിടയിലും അടുത്തും അകലെയുമായി കൂടെ ഓടുന്നവരെ ശ്രദ്ധിച്ചു പരിഗണിച്ചു ആശ്വസിപ്പിച്ചു പ്രോത്സാഹിപ്പിച്ചു വിജയമന്ത്രം ഓതിക്കൊടുത്തു.ആ വിജയ് മന്ത്രം ഏതാണെന്ന് നമുക്കും നോക്കാം. 1. പ്രാർത്ഥനയിലൂടെ ദൈവഹിതം ആരായുക. നിരുപാധികമായി ദൈവത്തോടൊപ്പം ആയിരിക്കാനുള്ള മാർഗം പ്രാർത്ഥനയാണെന്ന് അവർ തിരിച്ചറിഞ്ഞു. പ്രാർത്ഥന നിതാന്ത ജാഗ്രതയാണെന്ന് അൽഫോൻസാമ്മ മനസ്സിലാക്കി. ഈശോയോട് വധുവിനടുത്ത സ്നേഹത്തോടെ അവൾ പ്രാർത്ഥിച്ചു തൊട്ടതെല്ലാം അവൾ പ്രാർത്ഥനയാക്കി മാറ്റി. വേദനകളും, പ്രയാസങ്ങളും, അഭിനന്ദനങ്ങളും, ആശംസകളും, തെറ്റിദ്ധാരണകളും എന്നുവേണ്ട ജീവിതത്തിൽ അനുഭവപ്പെട്ടതെല്ലാം പ്രാർത്ഥനയ്ക്കുള്ള വിഷയങ്ങളാക്കിമാറ്റി. അൽഫോൻസാമ്മയുടെ പ്രാർത്ഥന ജീവിതം നമുക്കും ഒരു മാതൃകയാകട്ടെ. 2. സഹനം തന്നാണ് ഈശോ സ്നേഹിക്കുന്നത്. സഹിക്കാനുള്ള അവസരത്തിനായി അൽഫോൻസാമ്മ ആഗ്രഹിച്ചു. സഹനങ്ങളെ ദൈവത്തിന്റെ ദാനമായി അവൾ പരിഗണിച്ചു. എന്റെ കർത്താവിന് വേണ്ടി എന്തെങ്കിലും സഹിക്കുവാൻ ഇല്ലാത്ത ദിനങ്ങൾ നഷ്ട ദിവസങ്ങൾ ആണെന്ന് അൽഫോൻസാമ്മ വിശ്വസിച്ചു. സഹനങ്ങളെ ദൈവത്തിന്റെ സ്നേഹ പ്രകടനങ്ങളായി കണ്ട് അൽഫോൻസാമ്മ പറഞ്ഞു :എന്താണ് വേദനകൾ കുറഞ്ഞു പോകാൻ കാരണം? ദൈവം എന്നെ സ്നേഹിക്കുന്നില്ലേ? വേദനകൾ പോരാ സഹനം പോരാ ഇനിയും ഇനിയും കുരിശുകൾ കിട്ടണം. തന്നില്ലെങ്കിൽ ചോദിച്ചു വാങ്ങും എന്നതായിരുന്നു അൽഫോൻസാമ്മയുടെ മനോഭാവം. സഹനങ്ങൾ ചോദിച്ചു വാങ്ങാൻ നമുക്ക് ആകുന്നുണ്ടോ അല്ലെങ്കിൽ കിട്ടുന്ന സഹനത്തെ സ്വീകരിക്കാൻ നമുക്കാവുന്നുണ്ടോ? 3. പര സ്നേഹത്തിൽ ഊന്നിയ സ്നേഹം. സ്നേഹമില്ലാത്ത ക്രൈസ്തവ ജീവിതം കാലിയായ പേഴ്സുപോലെ ആയിരിക്കും.പരസ്നേഹ പ്രവർത്തി വഴി മറ്റുള്ളവർക്ക് മുറിച്ചു നൽകുമ്പോൾ ഈ ജീവിതം അർത്ഥപൂർണ്ണം ആയിത്തീരും ദൈവത്തിന്റെ നിസ്വാർത്ഥ സ്നേഹമാണ് നമ്മുടെ പരസ്പരമുള്ള സ്നേഹത്തിന് നിദാനം. അൽഫോൻസാമ്മയുടെ കൂടെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകൻ പറയുന്നു: "മറ്റുള്ളവരെ സഹായിക്കാൻ വലിയ ഉത്സാഹം ആയിരുന്നു, അവൾക്ക് സ്നേഹം അധികമാണോ എന്ന് തോന്നും അവളുടെ പ്രവർത്തനം കണ്ടാൽ." ആരും അറിയാതെ മറ്റുള്ളവർക്ക് സേവനം ചെയ്തു കൊടുക്കുന്നതിൽ അവൾ ഉത്സാഹം പ്രകടിപ്പിച്ചു പോന്നു. നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ വിനിയോഗിച്ചുകൊണ്ട് പരസ്നേഹത്തിന്റെ സുവിശേഷമായി മാറിയ അൽഫോൻസാമ്മയെ നമുക്കും അനുകരിക്കാം. 4. ആത്മാവിന്റെ ഭോജനമാണ് വിശുദ്ധ കുർബാനയും കൂദാശകളും. സ്നേഹത്തിന്റെയും യോജിപ്പിന്റെയും ഐക്യത്തിന്റെയും പ്രതീകമായ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ തന്റെ അബോധാവസ്ഥയിലും അൽഫോൻസാമ്മ ഒരുങ്ങുകയും ദൈവസ്നേഹ പ്രകടനങ്ങൾ മന്ത്രിക്കുകയും ചെയ്തിരുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുക അവൾക്ക് ആനന്ദം ആയിരുന്നു. സക്രാരിയുടെ മുമ്പിൽ കൂടെ ചെന്നിരുന്ന് അവൾ പ്രാർത്ഥിക്കുമായിരുന്നു.ശരീരാരോഗ്യം നിലനിർത്താൻ ആഹാരം,വ്യായാമം, ശുദ്ധ വായു, എന്നിവ അത്യന്താപേക്ഷിതമാണ്. അതുപോലെ ആത്മാവിന്റെ ആഹാരം വിശുദ്ധ കുർബാനയും കൂദാശകളും. വ്യായാമം ആകട്ടെ പരിത്യാഗം. അത്യാവശ്യമായ ജീവവായി ആകട്ടെ നിരന്തരമായ ദൈ വസ്സാന്നിധ്യ സ്മരണയും. ആത്മീയ ഭോജനമായ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ നമുക്ക് തീഷ്ണതയുള്ളവരാകാം. 5. പുഞ്ചിരി സൗഖ്യദായകമാണ്. ചിരിക്കാൻ മറന്നു പോകുന്ന ഈ ലോകത്ത് കണ്ടുമുട്ടുന്ന ഏവർക്കും സൗമ്യമായ പുഞ്ചിരി സമ്മാനിച്ചവളാണ് അൽഫോൻസാമ്മ. അതുകൊണ്ട് അൽഫോൻസാമ്മ പറയുന്നു പുഞ്ചിരി ഒരു തിരിവട്ടമാണ് സങ്കടപ്പെടുന്നവരുടെ മുഖത്തേക്ക് നോക്കി കരുണയോടെ ഞാൻ പുഞ്ചിരിക്കും. ധൈര്യമറ്റവർക്ക് അൽഫോൻസാമ്മ നൽകിയത് പുഞ്ചിരിയുടെ തിരുവെട്ടമാണ്. ഒരു താക്കോൽ കൊണ്ട് വാതിൽ തുറക്കുന്നതിനേക്കാൾ വേഗത്തിൽ ഒരു പുഞ്ചിരി കൊണ്ട് ഒരു ഹൃദയം തുറക്കാൻ കഴിയും. അതെ കണ്ടുമുട്ടുന്ന ഏവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അപരന്റെ ഹൃദയം തുറക്കാം. 6. പരിഭവമില്ലാതെ ജീവിക്കുക. അൽഫോൻസാമ്മ ഗോതമ്പ് പോലെ പൊടിഞ്ഞു. മുന്തിരി പോലെ ചതഞ്ഞു. രക്തചന്ദനം പോലെ അരഞ്ഞു. പൊടിയാനും, ചതയാനും മഠത്തിൽ കിട്ടിയ സൗകര്യങ്ങൾ മുഴുവൻ അവൾ വിനിയോഗിച്ചു എങ്കിലും ആരോടും പരിഭവമില്ല, പരാതിയില്ല എല്ലാവരോടും സ്നേഹമാണ് എന്ന് മാത്രം അവൾ പറഞ്ഞു. 7. വിശുദ്ധി ആർക്കും പ്രാപിക്കാക്കാനാവും. ഏതു ജീവിതാവസ്ഥയിലും ഉള്ളവർക്കും വിശുദ്ധിപ്രാപിക്കാനാവും എന്നും അതു വലിയ വലിയ കാര്യങ്ങൾ ചെയ്യുന്നതിലല്ല ചെറിയ ചെറിയ കാര്യങ്ങൾ വലിയ വിശ്വസ്തയോടു കൂടി ചെയ്യുന്നതിലും അടങ്ങിയിരിക്കുന്നു എന്നും നമ്മുടെ പ്രിയപ്പെട്ട വിശുദ്ധ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മെപ്പോലെ കഞ്ഞിയും കപ്പയും കഴിച്ച് കാപ്പി കുടിച്ച്, ഒരു കന്യാകാമഠത്തിന്റെ ആവൃതിക്കുള്ളിൽ അധികമാരാലും അറിയപ്പെടാതെ, അറിയപ്പെടാവുന്നതൊന്നും ചെയ്തുകൂട്ടാതെ, നിത്യരോഗിണിയായി കഴിഞ്ഞ അൽഫോൻസാമ്മ ഇന്ന് സ്വർഗ്ഗത്തിൽ വിശുദ്ധിയോടെ ഒളിമിന്നി വിരാജിക്കുന്നു. നമുക്കു പ്രിയപ്പെട്ട വിശുദ്ധ അൽഫോൻസാമ്മ, പകർന്നു തനന്ന ജീവിത പാഠങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി നമുക്കും ഒരു പുതിയ യാത്ര തുടങ്ങാം.
Image: /content_image/News/News-2024-07-22-21:24:01.jpg
Keywords: വിശുദ്ധ

23505
Category: 18
Sub Category:
Heading: ക്രൈസ്‌തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ നടപടി വേണം: കേന്ദ്രത്തിന് നിവേദനവുമായി യുസിഎഫ്
Content: ന്യൂഡൽഹി: ഹിന്ദുത്വ ചിന്താഗതിയുടെ കീഴിൽ ക്രൈസ്‌തവ വിശ്വാസികൾക്കു നേർക്ക് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം (യുസിഎഫ്). മതപരിവർത്തന നിരോധനം നിയമത്തിനെതിരേ സംസ്ഥാനങ്ങൾക്കുമേൽ സമ്മര്‍ദ്ധം ചെലുത്തണമെന്നമെന്നും ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പ്രതിനിധികൾ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവിന് നിവേദനം കൈമാറി. 2023ൽ മാത്രം 733 ആസൂത്രിത അതിക്രമങ്ങളാണ് ക്രൈസ്തവർക്കു നേരേ രാജ്യത്തുണ്ടായത്. ശരാശരി പ്രതിമാസം 61 ക്രൈസ്തവർ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആക്രമിക്കപ്പെടുന്നുണ്ട്. മണിപ്പൂർ വിഷയം കണക്കിലെടുത്താൽ ഈ സംഖ്യ ഇനിയും ഉയരും. 361 ആക്രമണ സംഭവങ്ങളാണ് ക്രൈസ്‌തവർക്കെതിരേ 2024ൽ ഇതുവരെ നടന്നിട്ടുള്ളത്. ആസൂത്രിത ആക്രമണങ്ങളും അസഹിഷ്‌ണുതയും ക്രൈസ്‌തവർക്കു നേരേ വർദ്ധിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു. ഛത്തീസ്ഗഡിലാണ് ക്രൈസ്‌തവർക്കു നേരേ ഏറ്റവും കൂടുതൽ അതിക്രമം അരങ്ങേറിയത്. 96 പേർ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ 92 പേരും ആക്രമിക്കപ്പെട്ടു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല വാർത്തകളും വ്യാജമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും ആക്രമിക്കപ്പെടുന്നതെന്നും നിവേദനത്തിൽ പറയുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് യുസിഎഫ് പ്രതിനിധികൾ ആവശ്യപ്പെട്ടു. വിഷയത്തിൽ ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി പ്രതിനിധികൾ പറഞ്ഞു.
Image: /content_image/India/India-2024-07-23-07:51:53.jpg
Keywords: ഹിന്ദുത്വ

23506
Category: 1
Sub Category:
Heading: കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസി ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന്റെ പുതിയ മദർ ജനറല്‍
Content: കൊടുങ്ങല്ലൂർ: ഇറ്റലി ആസ്ഥാനമായ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മദർ ജനറലായി കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസി വാഴക്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ കസോറിയയിൽ നടന്ന ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. കാര മൗണ്ട് കാർമൽ ഇടവക പരേതരായ വാഴക്കൂട്ടത്തിൽ തോമസ്-അമ്മിണി ദമ്പതികളുടെ മകളാണ്. 1975 മാർച്ച് 20നാണ് സിസ്റ്റർ ടെസിയുടെ ജനനം. 1993 ഏപ്രിൽ 7-ന് കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തില്‍ പ്രവേശിച്ചു. 1998 ഓഗസ്റ്റ് 6-ന് പ്രഥമ വ്രതവാഗ്ദാനവും 2007 ജൂൺ 17നു നിത്യവ്രത വാഗ്ദാനവും നടത്തി. കോട്ടപ്പുറം രൂപതയുടെ മതബോധന ഓഫീസിൽ സേവനമനുഷ്ഠിച്ചു. ക്രോട്ടോൺ-സാന്താ സെവേരിന രൂപതയിൽ കൂരിയ നോട്ടറിയായും ചാൻസലറുമായി സിസ്റ്റര്‍ സേവനം ചെയ്തു വരികയായിരിന്നു. 1905ൽ ഇറ്റലിയിലെ നേപ്പിൾസിൽ വിശുദ്ധ ജൂലിയ സൽസാനൊ സ്ഥാപിച്ച കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് സന്യാസ സമൂഹം ഇറ്റലി, പെറു, ബ്രസീൽ, ഇന്തോനേഷ്യ, കാനഡ, കൊളംബിയ, ഫിലിപ്പീൻസ്, എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വടക്കൻ പറവൂരിലും കണ്ണൂരിലുമായി രണ്ട് സന്യാസഭവനങ്ങൾ സമൂഹത്തിനുണ്ട്.
Image: /content_image/News/News-2024-07-23-08:05:31.jpg
Keywords: സന്യാസ

23507
Category: 18
Sub Category:
Heading: സാധാരണ ജീവിതത്തെ അസാധാരണമാക്കി ജീവിക്കാന്‍ അൽഫോൻസാമ്മയ്ക്ക് സാധിച്ചു: ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ
Content: ഭരണങ്ങാനം: സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കി മാറ്റാൻ സുവിശേഷാടിസ്ഥാനത്തിൽ ജീവിച്ച അൽഫോൻസാമ്മയ്ക്ക് സാധിച്ചുവെന്ന് വിജയപുരം രൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ. അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‌കുകയായിരുന്നു ബിഷപ്പ്. ക്രൈസ്തവ ജീവിതത്തിൻ്റെ അളവുകോൽ വിശുദ്ധിയാണ്. അതുകൊണ്ട് വിശുദ്ധരാകാൻ ഒരിക്കലും ഭയപ്പെടരുത്. ചിന്തയിലും പ്രവൃത്തിയിലും വാക്കിലും വിശുദ്ധി പാലിക്കുന്നവരായിരിക്കണമെന്നും ബിഷപ്പ് പറഞ്ഞു. ഫാ. ടോം ജോസ്, ഫാ. ജോഷി പുതുപ്പറമ്പിൽ, ഫാ. ഫെർണാണ്ടസ് ജിതിൻ, ഫാ. ഹി ലാരി തെക്കേക്കുറ്റ്, ഫാ. നിധിൻ സേവ്യർ വലിയതറയിൽ എന്നിവർ സഹകാർമികരായിരുന്നു. ഇന്നലെ വിവിധ സമയങ്ങളിലായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ. ജോസഫ് മുകളേപ്പറമ്പിൽ, ഫാ. തോമ സ് കാലാച്ചിറയിൽ, ഫാ. മാത്യു മുതുപ്ലാക്കൽ, ഫാ. എബിൻ തയ്യിൽ, ഫാ. ജ യിംസ് പനച്ചിക്കൽകരോട്ട്, ഫാ. ജോസഫ് എഴുപറയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ ജപമാല പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു.
Image: /content_image/India/India-2024-07-23-08:17:09.jpg
Keywords: അൽഫോ

23508
Category: 1
Sub Category:
Heading: ഏകാധിപത്യ ഭരണകൂടം മെത്രാനെ നാടു കടത്തിയതിന് ശേഷം മതഗൽപ്പ രൂപതയില്‍ ആദ്യമായി തിരുപ്പട്ട സ്വീകരണം
Content: മനാഗ്വേ: ഏകാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയില്‍ ഭരണകൂടം വേട്ടയാടി കത്തോലിക്ക മെത്രാനെ തടങ്കലിലാക്കിയതിന് ശേഷം ഇതാദ്യമായി മതഗൽപ്പ രൂപതയില്‍ തിരുപ്പട്ട സ്വീകരണം നടന്നു. ജൂലൈ 20നു നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഒരു വൈദികനും ഏഴ് ഡീക്കന്മാരും അഭിഷിക്തരായി. നിക്കരാഗ്വേയിലെ മതഗൽപ്പ ബിഷപ്പ് റോളാൻഡോ അൽവാരെസിനെ 2022 ഓഗസ്റ്റ് മുതൽ വിവിധ തരത്തിലുള്ള വീട്ടുതടങ്കലില്‍ ആക്കിയതിന് ശേഷം 2023 ഫെബ്രുവരി 10ന് 26 വർഷത്തെ തടവിന് ശിക്ഷിച്ചിരിന്നു. സർക്കാരിൻറെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയർത്തിയതാണ് മെത്രാനും കത്തോലിക്ക സഭയ്ക്കെതിരെ ഭരണകൂടം തിരിയുവാന്‍ കാരണമായിരിന്നത്. പിന്നീട് ബിഷപ്പിനെ ഏകാധിപത്യ ഭരണകൂടം അകാരണമായി റോമിലേക്ക് നാടുകടത്തിയിരിന്നു. ബിഷപ്പ് അൽവാരസിനെ നാടുകടത്തിയതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിൻ്റെ അഭാവത്തിൽ തിരുപ്പട്ട സ്വീകരണം നടന്നത്. നിക്കരാഗ്വേന്‍ ബിഷപ്പ് കോൺഫറൻസിൻ്റെ പ്രസിഡൻ്റും ജിനോട്ടെഗയിലെ ബിഷപ്പുമായ കാർലോസ് എൻറിക് ഹെരേരയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തിരുപ്പട്ട സ്വീകരണം നടന്നത്. 2020-ൽ മതഗൽപ്പ രൂപതയ്ക്ക് ഉണ്ടായിരുന്ന 60 വൈദികരിൽ ഭൂരിഭാഗവും പ്രസിഡന്‍റ് ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്‍റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്താൽ അറസ്റ്റു ചെയ്യപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ടെന്നു നിക്കരാഗ്വേന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാൻ ഇടപെടലിന് ശേഷം ജനുവരിയിലാണ് ബിഷപ്പ് അല്‍വാരെസിനെ റോമിലേക്ക് നാടുകടത്തിയത്. ജനുവരിയിൽ റോമിൽ എത്തിയ ശേഷം ബിഷപ്പ് അൽവാരെസ് പരസ്യമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
Image: /content_image/News/News-2024-07-23-12:00:04.jpg
Keywords: നിക്കരാഗ്വേ

23509
Category: 1
Sub Category:
Heading: അൽഫോൻസാ: ഈശോയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്തിട്ടില്ലാത്ത നിർമ്മല മനസ്സിന്റെ ഉടമ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 23
Content: "മനസ്സറിവോടുകൂടി ഒരു നിസ്സാര പാപം ചെയ്തു ദൈവത്തെ ഉപദ്രവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം"- വിശുദ്ധ അൽഫോൻസാ. ഈശോ പറഞ്ഞു: "ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും" (Mt:5/8). മനസ്സിൽ കളങ്കമില്ലാത്ത പാപമില്ലാത്ത അവസ്ഥയാണ് ഹൃദയശുദ്ധി. ലോകത്തിന്റെ കളങ്കം ഏൽക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കണമെന്ന് വിശുദ്ധ യാക്കോബ് ഉപദേശിക്കുന്നു (Jac:1/27). നമ്മെ വീഴാതെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയിൽ കളങ്കരഹിതരായി സന്തോഷത്തോടെ നിർത്താനും കഴിവുള്ളവനാണ് കർത്താവ് എന്ന് വിശുദ്ധ യൂദാശ്ലീഹാ ഓർമിപ്പിക്കുന്നു. നൈർമല്യത്തെ ഒത്തിരിയേറെ സ്നേഹിച്ച വ്യക്തിയായിരുന്നു അൽഫോൻസാമ്മ. അവളുടെ മുഖത്ത് സദാ ഒളി വീശിയിരുന്ന സൗമ്യതയും സന്തോഷവും അവളുടെ ആത്മനൈർമല്യത്തിന്റെ ബഹർസ്പൂരണം ആയിരുന്നു. ചെറുപ്പം മുതലേ വളരെ നിർമ്മലമായ ജീവിതമാണ് അൽഫോൻസാമ്മ നയിച്ചിരുന്നത്. തന്റെ ആദ്യ കുമ്പസാരത്തെപ്പറ്റി അവൾ പറയുന്നു: ഞാൻ സകല തെറ്റുകളും ഒഴിവാക്കുന്നതിന് അതീവ ശ്രദ്ധ കാണിച്ചു. എന്റെ ആദ്യ കുമ്പസാരത്തിൽ എനിക്ക് വിശേഷമായി ഒന്നും പറയാനില്ലായിരുന്നു. ഒരു വിശുദ്ധ ആകുന്നതിന് ഞാൻ ശുഷ്കാന്തിയോടെ അഭിലക്ഷിച്ചു. എന്റെ ഈശോയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല എന്ന് പറയാനുള്ള തന്റേടം അൽഫോൻസാമ്മ ആർജിച്ചിരുന്നു. ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപകനായ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരിക്കുന്നു: "ഒറ്റനോട്ടത്തിൽ അൽഫോൻസാമ്മയുടെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു, എന്തൊരു തേജസ് ആ മുഖത്തിന്! എന്തൊരു ചൈതന്യം! നിഷ്കളങ്കമായ നയനങ്ങൾ, ഭവ്യമായ പെരുമാറ്റം, നിഷ്കപടത വഴിഞ്ഞൊഴുകുന്ന സംസാരം, ആകർഷകമായ പുഞ്ചിരി എല്ലാം ഒത്തിണങ്ങിയതായിരുന്നു അൽഫോൻസാമ്മ". അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനായിരുന്നു മാമ്പഴക്കൽ റോമുളൂസ് അച്ഛൻ പറയുന്നു: "അൽഫോൻസാമ്മയുടെ കുമ്പസാരം പാപമില്ലാത്ത ഒരു കന്യകയുടെ വിശുദ്ധ വർത്തമാനങ്ങൾ ആയിരുന്നു. മുല്ലപ്പുപോലെ നിർമ്മലമായിരുന്നു ആ കന്യകയുടെ മനസ്സെന്ന് അച്ചൻ ഓർക്കുന്നു. ഒരിക്കൽ അൽഫോൻസാമ്മയുടെ സമപ്രായക്കാരിയും സഹപാഠിയും അടുത്ത ബന്ധത്തിൽപ്പെട്ടവളുമായി ബഹുമാനപ്പെട്ട അഗസാമ്മ ഒരിക്കൽ കാണാൻ ഭരണങ്ങാനത്ത് എത്തി. എന്തോ അസ്വസ്ഥത അവളെ അലട്ടുന്നു എന്ന് മനസ്സിലാക്കി അൽഫോൻസാമ്മയോട് അഗസാമ കാരണം തിരക്കി. "എനിക്ക് അത്യാവശ്യമായി ഒന്ന് കുമ്പസാരിക്കണം". അൽഫോൻസാമ്മ പറഞ്ഞു. അതിനെന്താ വികാരിയച്ചനോട് പറഞ്ഞാൽ പോരെ കൂട്ടുകാരി ചോദിച്ചു. അൽഫോൻസാമ്മ പറഞ്ഞു, വികാരിയച്ചൻ പറയും, ഈ അൽഫോൻസാമ്മയെ കുമ്പസാരിപ്പിക്കാൻ എന്നെക്കൊണ്ടാവില്ലെന്ന്... അഗസാമ വളരെ സ്വാതന്ത്ര്യത്തോടെ ചോദിച്ചു. ഇവിടെ കിടന്നുകൊണ്ട് എന്താ ഇത്ര വലിയ പാപം ചെയ്തത്. അൽഫോൻസാമ്മ പറഞ്ഞു; എനിക്ക് കഴിക്കാനുള്ള ഓറഞ്ച് മുൻകൂട്ടി വാങ്ങി ശേഖരിക്കാത്തത് അടുത്ത മുറിയിൽ വച്ച് രോഗീശുശ്രൂഷകയായ സഹോദരിയെ മദർ ശകാരിക്കുന്നത് ഞാൻ കേട്ടു എനിക്ക് വല്ലാത്ത വിഷമം തോന്നി. സഹോദരി ചോദിച്ചു, അതിനു മദർ പറഞ്ഞത് ശരിയല്ലേ? അൽഫോൻസാമ്മയ്ക്ക് ഓറഞ്ച് മാത്രമല്ലേ കഴിക്കത്തുള്ളൂ. അൽഫോൻസാമ്മ പറഞ്ഞു. ഞാൻ വിഷമിച്ചത് കർത്താവിന് ഇഷ്ടപ്പെട്ടില്ല. കർത്താവിനെ എതിരായി ഞാനപ്പോൾ മൂന്നു തെറ്റ് ചെയ്തു. 1) കർത്താവ് തീരുമാനിച്ചത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് ഞാൻ കരുതേണ്ടതായിരുന്നു കരുതിയില്ല. 2) കർത്താവിന്റെ ഹിതത്തിന് ഞാൻ എതിരു നിന്നു. 3) ദൈവത്തിന്റെ പരിപാലിനിയിൽ ഞാൻ വിശ്വസിച്ചില്ല. സ്നേഹത്തിനെതിരായ തെറ്റുകൾ ആണിവ എത്രയും വേഗം കുമ്പസാരിച്ച് രമ്യപ്പെടണം.. അന്ന് സന്ദർശനം മുറിയിൽ ഒരച്ഛൻ വന്നു അൽഫോൻസാമ്മ കുമ്പസാരിച്ചു.. അവളുടെ മുഖം തേജോമയമായി.. മനസ്സറിഞ്ഞുകൊണ്ട് നിസ്സാരമായ പാവം പോലും ചെയ്യാതിരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ദൈവസ്നേഹത്തിനെതിരായ തെറ്റുകൾ വന്നു പോകുന്നു എന്ന് അവളുടെ കത്തിൽ പരാമർശിക്കുന്നുണ്ട്. ഈശോയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്തിട്ടില്ലാത്ത നിർമ്മല മനസ്സിൻ്റെ ഉടമയായ അൽഫോൻസാമ്മയുടെ മാതൃക അനുസരിച്ച് വിശുദ്ധിക്ക് ചേരാത്ത വാക്കും പ്രവർത്തികളും മനോഭാവങ്ങളും ഉപേക്ഷിച്ച് ഈ ലോകത്ത് നിർമ്മലരായി ജീവിക്കുവാൻ നമുക്ക് ആവട്ടെ. സി. റെറ്റി FCC
Image: /content_image/News/News-2024-07-23-12:08:54.jpg
Keywords: അല്‍ഫോ

23510
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ വിവാഹ പ്രായം 18 വയസ്സായി ഉയര്‍ത്തി; ക്രൈസ്തവ പെണ്‍കുട്ടികള്‍ക്ക് പുതുപ്രതീക്ഷ
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവരായ യുവതി യുവാക്കളുടെ വിവാഹ പ്രായം 18 വയസ്സായി ഉയര്‍ത്തുന്ന ബില്ലിന് പാക്കിസ്ഥാൻ ദേശീയ അസംബ്ലി ഏകകണ്ഠമായി അംഗീകാരം നൽകി. 1872 നിയമം പ്രകാരം പെൺകുട്ടികൾക്ക് 13 വയസ്സിലും ആൺകുട്ടികൾക്ക് 16 വയസ്സിലും വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്ന പഴയ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. 2018ലെ കണക്കുകൾ പ്രകാരം ഏകദേശം 19 ദശലക്ഷം പാക്ക് കുട്ടികള്‍ ശൈശവ വിവാഹത്തിന് ഇരകളാകുന്നുണ്ടായിരിന്നു. ഇതില്‍ ശൈശവ വിവാഹം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം തുടങ്ങിയവയ്ക്കു ഏറ്റവും കൂടുതല്‍ ഇരകളാകുന്നതും ക്രൈസ്തവ പെണ്‍കുട്ടികളായിരിന്നു. ഈ പശ്ചാത്തലത്തില്‍ പുതിയ തീരുമാനത്തെ പാക്ക് ക്രൈസ്തവര്‍ സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ വർഷം സെനറ്റിൽ കമ്രാൻ മൈക്കിളാണ് ഈ നിയമം ആദ്യമായി സെനറ്റിൽ അവതരിപ്പിച്ചത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ക്രൈസ്തവ വിശ്വാസിയായ നവീദ് ആമിർ ജീവ ഇത് പാക്കിസ്ഥാൻ്റെ പരമാധികാര നിയമനിർമ്മാണ സമിതിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ദേശീയ അസംബ്ലി ഇതിന് അംഗീകാരം നല്‍കുകയായിരിന്നു. നിർബന്ധിത മതപരിവർത്തനങ്ങളിൽ നിന്നും ശൈശവ വിവാഹങ്ങളിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തെ പാക്ക് കത്തോലിക്ക സഭ സ്വാഗതം ചെയ്തു. പാക്കിസ്ഥാനിലെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡൻ്റ് ബിഷപ്പ് സാംസൺ ഷുക്കാർഡിനും നാഷ്ണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഉൾപ്പെടെയുള്ള പ്രാദേശിക കത്തോലിക്കാ നേതാക്കൾ തീരുമാനത്തെ സ്വാഗതം ചെയ്തു. ബിൽ ഏകകണ്ഠമായി പാസാക്കിയതിന് മുഴുവൻ പാർലമെൻ്റിനോടും ആത്മാർത്ഥമായ അഭിനന്ദനവും നന്ദിയും അറിയിക്കുകയാണെന്നു ബിഷപ്പ് സാംസൺ പ്രസ്താവിച്ചു. യുണൈറ്റഡ് നേഷൻസ് ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടിൻ്റെ (യുനിസെഫ്) പഠനമനുസരിച്ച്, പാക്കിസ്ഥാനിലെ 6 യുവതികളിൽ 1 യുവതി ബാല്യത്തിൽ വിവാഹിതരാകുന്നുണ്ടായിരിന്നു. 18 വയസ്സിന് മുമ്പ് വിവാഹിതരായ 19 ദശലക്ഷത്തോളം സ്ത്രീകളാണ് പാക്കിസ്ഥാനിലുള്ളത്. അവരിൽ 4.6 ദശലക്ഷം പേർ 15 വയസ്സിന് മുമ്പ് വിവാഹിതരായവരാണെന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷമായ ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തനം ചെയ്തു വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നത് തടയാൻ പുതിയ ഭേദഗതി സഹായിച്ചേക്കും. പാക്ക് ജനസംഖ്യയുടെ 83% വരുന്ന സുന്നി ഇസ്ലാം മതസ്ഥരാണ്.
Image: /content_image/News/News-2024-07-23-18:53:54.jpg
Keywords: പാക്ക, പെണ്‍

23511
Category: 1
Sub Category:
Heading: യുക്രൈന്‍ ജനതയുടെ പുനരധിവാസത്തിന് 'സൂപർ' പദ്ധതിയുമായി ഇറ്റാലിയന്‍ സഭ
Content: റോം: റഷ്യ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നു കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈന്‍ ജനതയ്ക്കു സാന്ത്വനവുമായി ഇറ്റാലിയന്‍ സഭ. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഇറ്റാലിയന്‍ വിഭാഗം യുക്രൈനിലെ ജനങ്ങൾക്കായി 18 കോടിയോളം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. യുക്രൈനിലെ ജനതയുടെ അടിയന്തിര സഹായത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള പിന്തുണ എന്ന പേരിലുള്ള ഈ പദ്ധതി "സൂപർ" (S.U.P.E.R - Support Ukrainian Population for the Emergency and Rehabilitation) എന്ന ചുരുക്ക പേരിലാണ് അറിയപ്പെടുന്നത്. സലേഷ്യൻ സന്യാസ സമൂഹം, കാരിത്താസ് സ്പേസ് സംഘടന, യുക്രൈന്‍ കാരിത്താസ്, യുക്രൈനിലെ പൊൾത്താവ്, കമിയാൻസ്കെ, ഖാർക്കിവ് എന്നിവിടങ്ങളിലെ പ്രാദേശിക കാരിത്താസ് സംഘടനകൾ പദ്ധതിയിൽ കൈകോർക്കുന്നുണ്ട്. റഷ്യ യുക്രൈന് നേർക്കു നടത്തുന്ന ആക്രമണം മൂലം പതിനായിരങ്ങളാണ് പലായനത്തിന് നിർബന്ധിതരായത്. എല്ലായിടത്തും ഭക്ഷണം, ജലം, മരുന്ന്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അഭാവം രൂക്ഷമാണ്. ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായ പശ്ചാത്തലത്തിലാണ് ഇറ്റലിയിലെ കാരിത്താസ് സംഘടന “സൂപർ” പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുക്രൈനിലെ പല ദുരിത മേഖലകളിലും വത്തിക്കാന്‍ നേരത്തെ നിരവധി തവണകളായി സഹായമെത്തിച്ചിരിന്നു.
Image: /content_image/News/News-2024-07-23-20:31:19.jpg
Keywords: യുക്രൈ

23512
Category: 18
Sub Category:
Heading: ധന്യൻ ഫാ. ജോസഫ് വിതയത്തിലിന്റെ സ്മരണയില്‍ വിശ്വാസി സമൂഹം
Content: മാള: സമൂഹത്തെ പഠിപ്പിക്കുകയും വിശുദ്ധീകരിക്കുകയും നയിക്കുകയും ചെയ്ത കാരുണ്യവാനായ ആത്മീയപിതാവാണ് ധന്യൻ ഫാ. ജോസഫ് വിതയത്തിലെന്നു തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കുഴിക്കാട്ടുശേരി തീർഥാടനകേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണദിനത്തിൽ സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്പ്. കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ-ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടനകേന്ദ്രത്തിൽ വിതയത്തിലച്ചൻ്റെ 159-ാം ജന്മദിനത്തോടും 60-ാമ ത് ചരമവാർഷികത്തോടും അനുബന്ധിച്ചു നടന്ന തിരുക്കർമങ്ങൾക്കു ദീപം തെളിക്കലോടെ തുടക്കമായി. ഹോളിഫാമിലി സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ, തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഇരിങ്ങാലക്കുട മൈനർ സെമിനാരി റെക്‌ടർ ഫാ. ഡേവിസ് കിഴക്കുംതല, വൈസ് റെക്‌ടർ ഫാ. ജിൽസൺ പയ്യപ്പിള്ളി, സ്‌പിരിച്വൽ റെക്ടർ ഫാ. ജീസ് പാക്രത്ത്, സേവനഗിരി സേവനാലയം സുപ്പീരിയർ ഫാ. ലിന്റോ മാടമ്പി സിഎംഐ, താണിശേരി വികാരി ഫാ. നെവിൻ ആട്ടോക്കാരൻ, ആർച്ച്ബിഷപ്പിന്റെ സെക്രട്ടറി ഫാ. സിനോജ് നീലങ്കാവിൽ എന്നിവർ സമൂഹബലിയിൽ സഹകാർമികരായിരുന്നു. ദിവ്യബലിയെതുടർന്ന് ധന്യൻ വിതയത്തിലച്ചന്റെ കബറിടത്തിനുമുമ്പിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥനാശുശ്രൂഷ നടന്നു. തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട് നന്ദി പറഞ്ഞു. ശ്രാദ്ധ ഊട്ടുവിതരണവുമുണ്ടായിരുന്നു. ആരായിരിന്നു ജോസഫ് വിതയത്തിലച്ചന്‍? വരാപ്പുഴ പുത്തൻപള്ളി വിതയത്തിൽ ജോസഫിൻ്റെയും അന്നയുടെയും മകനായി 1865 ജൂലായ് 23-നാണ് ഫാ. ജോസഫ് വിതയത്തിലിന്റെ ജനനം. 15 വയസ്സുള്ളപ്പോൾ എൽത്തുരുത്ത് സെമിനാരിയിൽ ചേർന്നു. ഒല്ലൂർ പള്ളിയിൽവെച്ച് 1894 മാർച്ച് 11-ന് പൗരോഹിത്യം സ്വീകരിച്ചു. വിവിധ പള്ളികളിൽ സേവനം ചെയ്‌തശേഷം 1902 ഏപ്രിൽ 30-നാണ് പുത്തൻചിറയിൽ വികാരിയായി എത്തുന്നത്. അതിനു മുന്‍പ് മാളയിൽ വികാരിയായിരിക്കുമ്പോൾ പുത്തൻചിറ പള്ളിയിൽ ധ്യാനത്തിന് കുമ്പസാരക്കാരനായി എത്തിയപ്പോഴാണ് മറിയംത്രേസ്യയെ പരിചയപ്പെടുന്നത്. തന്റെ ആത്മീയ വെളിപാടുകളും ജീവിതാഭിലാഷങ്ങളും താൻ നേരിടുന്ന പ്രതിസന്ധികളുമെല്ലാം മറിയം ത്രേസ്യ വിതയത്തിലച്ചനുമായി പങ്കുവെച്ചു. അസാധാരണമായ പുണ്യജീവിതമാണ് മറിയം ത്രേസ്യയുടേതെന്ന് തിരിച്ചറിഞ്ഞ വിതയത്തിലച്ചൻ വിശുദ്ധയുടെ ആധ്യാത്മിക പിതാവായി മാറി. തുടർന്ന് 1926-ൽ മറിയം ത്രേസ്യ മരിക്കുംവരെ അവർക്ക് വേണ്ട പിന്തുണയും പ്രചോദനവും പകരുവാൻ വിതയത്തിലച്ചൻ മനസ്സുവെച്ചു. 1913 സെപ്റ്റംബറിൽ മറിയം ത്രേസ്യയ്ക്കും കൂട്ടുകാരികൾക്കും പ്രാർത്ഥിക്കാനായി ചെറുഭവനം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് അച്ചനാണ്. പിറ്റേവർഷം ഇതൊരു സന്യാസ സമൂഹമായി അധികാരികൾ അംഗീകരിച്ചതിന് പിന്നിലും വിതയത്തിലച്ചൻ്റെ ഇടപെടലുകൾ ഉണ്ടായിരുന്നു. വിശുദ്ധിയും അറിവും ഒപ്പം കർമശേഷിയും സമന്വയിച്ച വ്യക്തിയായിരുന്നു വിതയത്തിലച്ചൻ. ബാലാരിഷ്‌ടതകളിലൂടെ കടന്നുപോയ ഹോളിഫാമിലി സമൂഹത്തിന് താങ്ങും തണലുമായത് അച്ചനാണ്. പ്രതിസന്ധിഘട്ടങ്ങളിൽ മറിയംത്രേസ്യയ്ക്ക് വേണ്ട മാർഗനിർദേശങ്ങളും സാന്ത്വനങ്ങളും പകരുവാനും അദ്ദേഹത്തിന് കഴിഞ്ഞു. 1926-ൽ മറിയം ത്രേസ്യയുടെ മരണശേഷം സന്യാസ സമൂഹത്തെ കരുതലോടെ അച്ചൻ പരിപാലിച്ചു. എല്ലാറ്റിലുമുപരി മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുമെന്ന് ദീർഘദർശനം ചെയ്ത് അദ്ദേഹം അതിനുവേണ്ട മുന്നൊരുക്കങ്ങൾ ചെയ്‌തുവെച്ചാണ് യാത്രയായത്. മറിയം ത്രേസ്യയുടെ വിശുദ്ധ ജീവിതത്തിൻ്റെ തെളിവുകളും രേഖകളുമെല്ലാം സമാഹരിച്ച് സഭാധികാരികൾക്ക് കൈമാറിയിരുന്നു. 1964-ൽ മറിയം ത്രേസ്യയുടെ ചരമദിനമായ ജൂൺ എട്ടിനാണ് വിതയത്തിലച്ചൻ സ്വർഗീയസമ്മാനത്തിന് വിളിക്കപ്പെട്ടത്. കുഴിക്കാട്ടുശ്ശേരി മഠം കപ്പേളയിൽ മറിയം ത്രേസ്യയുടെ കബറിടത്തിന് സമീപമാണ് വിതയത്തിലച്ചന്റെ കബറിടം.
Image: /content_image/India/India-2024-07-24-11:10:43.jpg
Keywords: വിതയത്തി

23513
Category: 18
Sub Category:
Heading: കുടുംബങ്ങൾ പ്രേഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അൽഫോൻസാമ്മയുടെ ജീവിതം: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: ഭരണങ്ങാനം: കുടുംബങ്ങൾ പ്രേഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അൽഫോൻസാമ്മയുടെ ജീവിതമെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനം തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. താമരശേരി രൂപതയിൽ നിന്നെത്തിയ മുപ്പതിലധികം വൈദികർ സഹകാർമികരായിരുന്നു. അൽഫോൻസാമ്മയുടെ സമർപ്പണത്തിൻ്റെ അടിത്തറ കുടുംബം ആയിരുന്നു. അൽഫോൻസാമ്മ വിശുദ്ധരെക്കുറിച്ച് കേട്ടതും ഉപവസിക്കാൻ പരിശീലിച്ചതും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പഠിച്ചതും കുടുംബത്തിൽ നിന്നാണ്. കുടുംബത്തിൽനിന്ന് കിട്ടിയ പ്രാഥമിക പാഠങ്ങൾ അവൾ സന്യാസജീവിതത്തിൽ പരിശീലിക്കുകയായിരുന്നു. അതുകൊണ്ടു കുടുംബങ്ങളെ വിശുദ്ധിയോടുകൂടെ പരിപാലിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് ബിഷപ്പ് ഓർമപ്പെടുത്തി.
Image: /content_image/India/India-2024-07-24-11:35:38.jpg