Contents

Displaying 23041-23050 of 24978 results.
Content: 23474
Category: 1
Sub Category:
Heading: ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക ആപ്ലിക്കേഷന്‍ 'ഹാലോ'യ്ക്കു വിലക്കിട്ട് ചൈന
Content: ബെയ്ജിംഗ്/ വാഷിംഗ്ടണ്‍ ഡി‌സി: ലോകമെമ്പാടും ശ്രദ്ധ നേടി കോടിക്കണക്കിന് ആളുകള്‍ അനുദിന ആത്മീയ ജീവിതത്തിന്റെ നവീകരണത്തിന് ഉപയോഗിക്കുന്ന കത്തോലിക്ക ആപ്ലിക്കേഷനായ ഹാലോയ്ക്കു വിലക്കിട്ട് ചൈന. ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഹാലോയെ നീക്കം ചെയ്തെന്ന് ആപ്ലിക്കേഷന്‍റെ സ്ഥാപകനായ അലക്സ് ജോൺസാണ് അറിയിച്ചത്. “ചൈനയിലെ എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു” എന്ന വാക്കുകളോടെയായിരിന്നു ഹാലോ ആപ്പ് നീക്കം ചെയ്ത വിവരം അദ്ദേഹം വെളിപ്പെടുത്തിയത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Hallow just got kicked out of the App Store in China. <br><br>Praying for all the Christians in China.</p>&mdash; Alex Jones (@alexathallow) <a href="https://twitter.com/alexathallow/status/1812943233137406370?ref_src=twsrc%5Etfw">July 15, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ ജീവിതത്തെക്കുറിച്ചുള്ള പുതിയ ഓഡിയോ സീരീസ് "വിറ്റ്നസ് ടു ഹോപ്പ്" എന്ന പേരില്‍ അടുത്തിടെ ആരംഭിച്ചിരിന്നു. കമ്മ്യൂണിസത്തിനെതിരായ വിശുദ്ധൻ്റെ ചെറുത്തുനിൽപ്പിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഇതില്‍ ഉണ്ടായിരിന്നു. ഇതാകും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. 2018-ൽ ആരംഭിച്ചതിന് ശേഷം 150-ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനാണ് ഹാലോ. ഫെബ്രുവരിയിൽ, ഹാലോയുടെ ഡൗൺലോഡിന്റെ എണ്ണം എല്ലാ വിഭാഗങ്ങളിലുമുള്ള ആപ്പ് സ്റ്റോറിൽ ആദ്യമായി ഒന്നാമതെത്തിയിരിന്നു. ചൈനയിലെ സഭ - ഗവൺമെൻ്റ് അനുവദിച്ച ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ എന്ന പേരിലും റോമിനോട് വിശ്വസ്തത പുലർത്തുന്ന സഭ "ഭൂഗര്‍ഭ സഭ" എന്ന പേരിലും വിഭജിക്കപ്പെട്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്തു ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുകയാണ്. ഇതില്‍ ഭരണകൂടം അസ്വസ്ഥമാണെന്നു തെളിയിക്കുന്ന നിരവധി നടപടികള്‍ ഭരണാധികാരികളില്‍ നിന്നു ഉണ്ടായിട്ടുണ്ട്. ഈ പട്ടികയിലേക്കാണ് ആഗോള പ്രസിദ്ധമായ 'ഹാലോ' ആപ്പിന്റെ നിരോധനവും ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2024-07-17-14:55:40.jpg
Keywords: ഹാലോ, ബൈബി
Content: 23475
Category: 1
Sub Category:
Heading: ക്ഷമ: അൽഫോൻസാമ്മ വീരോചിതമായി അഭ്യസിച്ച പുണ്യം | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 17
Content: "എനിക്ക് എത്ര മനോവേദന ഉണ്ടായാലും ഞാൻ ആ വേദന ഈശോയുടെ തിരുഹൃദയ മുറിവിൽ ഒരു പുഷ്പമായി കാഴ്ചവച്ചുകഴിയുമ്പോൾ അത് നല്ല ആശ്വാസമായി പകർന്നു കഴിയും" - വിശുദ്ധ അൽഫോൻസാ. ക്രിസ്തീയതയുടെ മകുടമായി ക്ഷമിക്കുന്ന സ്നേഹത്തെ ആധ്യാത്മിക പിതാക്കന്മാർ എടുത്തു കാണിക്കുന്നു. ക്ഷമിക്കുന്ന സ്നേഹത്തിലൂടെ യേശുവിന്റെ കൃപയും സ്നേഹവും മനുഷ്യവ്യക്തിയിൽ സാക്ഷാത്കരിക്കപ്പെടുന്നു. ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് ദൈവത്തിന്റെ വാഗ്ദാനം നമ്മിൽ യാഥാർത്ഥ്യമാക്കാൻ ക്ഷമ അനിവാര്യമാണ്: ക്ഷമ നമ്മുടെ ആത്മാവിനെ ശക്തിപ്പെടുത്തും. മറ്റുള്ളവർ നമ്മോട് അപ്രിയമായി പെരുമാറുമ്പോൾ നമ്മുടെ ക്ഷമയുടെ മാറ്റാറിയുന്നുവെന്നുവെന്ന് വിശുദ്ധ ഫ്രാൻസിസ് ഉപദേശിക്കുന്നു. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ക്ഷമക്കായി പ്രാർത്ഥിക്കുമ്പോൾ ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ അത് ക്ഷമിക്കുമെന്ന് യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു (Mk:11/25,26). തെറ്റ് ചെയ്യുന്നവനോട് ഏഴ് 70 പ്രാവശ്യം ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ട് ക്ഷമയ്ക്ക് പരിധികളും പരിമിതികളും ഇല്ലെന്ന് യേശു പ്രഖ്യാപിച്ചു (Mt:18/12,22). വിശുദ്ധർ ക്ഷമയുടെ മാതൃകകളാണ്.നമ്മെ ഉപദ്രവിക്കുന്നവർ നമുക്ക് ഉപകാരം ചെയ്യുകയാണ്, ഉപദ്രവിക്കുന്നവരോട് ക്ഷമയും സ്നേഹവും പ്രകടിപ്പിച്ച ദൈവത്തിന്റെ കരുണ നേടാൻ നമുക്ക് അവസരങ്ങൾ പ്രദാനം ചെയ്യുകയാണ് ശത്രുക്കളുടെ ദ്രോഹ പ്രവർത്തികളെ ക്ഷമയും സ്നേഹവും കൊണ്ട് ദൈവകൃപയുടെ സ്വർണ്ണഖനികളാക്കി മാറ്റിയ വിശുദ്ധരെ നമ്മൾ മാതൃകകൾ ആക്കണം. മഹാത്മാഗാന്ധി പറഞ്ഞു: "ദുർബലനായ ഒരു വ്യക്തിക്ക് ക്ഷമിക്കാൻ കഴിയുകയില്ല ക്ഷമ ശക്തന്മാരുടെ ആയുധമാണ്". ക്ഷമ ബലഹീനതയുടെ അടയാളമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണങ്ങാനത്തെ അൽഫോൻസാമ്മ ക്ഷമയുടെ ഉജ്ജ്വല മാതൃകയാണ് അൽഫോൻസാമ്മയിൽ ഏറ്റവും ആകർഷകമായി കാണാൻ കഴിഞ്ഞിട്ടുള്ളത് അവളുടെ ശത്രുസ്നേഹം ആയിരുന്നുവെന്ന് സിസ്റ്റർ സെറാഫിന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് അവളുടെ ഏറ്റവും വലിയ കൂട്ടുകാരിയായിരുന്ന ലക്ഷ്മിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു "ഇങ്ങോട്ട് പിണങ്ങിയാലും അവൾ ആരോടും പിണങ്ങത്തില്ല ആരുടെയും കുറ്റം പറയില്ല". തൊണ്ണംകുഴി സ്കൂളിൽ മൂന്നാം ക്ലാസ് ജയിച്ചതിനുശേഷം അന്നക്കുട്ടി മുട്ടുചിറയിലേക്ക് പോയി വളർത്തമ്മയായ പേരമ്മയുടെ മകനും അന്നക്കുട്ടിയുടെ സമപ്രായക്കാരനും ആയിരുന്ന ആപ്പച്ചൻ നിരവധി കുസൃതികൾ ഒപ്പിക്കും ആയിരുന്നു. ഒരിക്കൽ വീട്ടിൽ വിരുന്നുകാർ വന്നപ്പോൾ കറി വയ്ക്കാനുള്ള പച്ചമത്സ്യത്തിന് അന്നക്കുട്ടിയെ കാവൽ ഏൽപ്പിച്ചിട്ട് പേരമ്മ എന്തോ എടുക്കാൻ പോയി. എന്നാൽ അപ്പച്ചൻ പട്ടിയെ മുറിയിൽ കയറ്റി വിട്ടു. പട്ടി മീൻ തിന്നു തീർത്തു. സത്യം അറിയാതെ കുട്ടിയെ കണക്കിന് ശകാരിച്ചു. എന്നാൽ അവൾ കുറ്റം നിഷേധിക്കുകയോ അപ്പച്ചനെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. മറ്റൊരിക്കൽ ആപ്പച്ചൻ വീട്ടിലുണ്ടായിരുന്ന തേൻ മുഴുവൻ കട്ടു കുടിച്ചു അന്നക്കുട്ടിയാണ് തേൻ കുടിച്ചതെന്ന് അവൻ കുറ്റപ്പെടുത്തി പക്ഷേ അന്നക്കുട്ടി ക്ഷമാപൂർവ്വം നിശബ്ദത പാലിച്ചു. കോൺവെന്റിൽ 16 വർഷം അൽഫോൻസാമ്മയുമായി അടുത്ത പരിചയമുണ്ടായിരുന്ന സിസ്റ്റർ ഗബ്രിയേൽ പറയുന്നു: "ശത്രുസ്നേഹം അൽഫോൻസാമ്മ സ്വജീവിതത്തിൽ വിരോചിതമായി അഭ്യസിച്ചിരുന്നു ഏതെങ്കിലും തരത്തിൽ തന്നോട് നീരസം തോന്നിയവർക്ക് അവൾ പ്രത്യേക സഹായങ്ങൾ ചെയ്തു കൊടുക്കുകയും സമ്മാനങ്ങൾ നൽകുകയും സ്നേഹപൂർവ്വം പരിചരിക്കുകയും ചെയ്തിരുന്നു." അൽഫോൻസാമ്മയ്ക്ക് വളരെ ഇഷ്ടമുള്ള ഒരു വ്യക്തി നൽകിയ സമ്മാനം അവൾ വളരെ ഭദ്രമായി സൂക്ഷിച്ചിരുന്നു അവളെ വളരെയേറെ വേദനിപ്പിച്ചിട്ടുള്ള ഒരു സിസ്റ്റർ ഇത് വളരെ ഭംഗിയായിരിക്കുന്നല്ലോ എന്ന് പറഞ്ഞു ഉടനെ അൽഫോൻസാമ്മ അത് അ സിസ്റ്ററിന് നിർബന്ധിച്ചു നൽകി. പിന്നീട് ആ സഹോദരി സുഖമില്ലാതെ കിടന്നപ്പോൾ അടുത്ത് ചെന്ന് ആശ്വാസവാക്കുകൾ പറയുകയും വേദനയുള്ള ഭാഗം തിരുമി കൊടുക്കുകയും ചെയ്തു. അൽഫോൻസാമ്മയുടെ പ്രവൃത്തിയിൽ അത്ഭുതപ്പെട്ട് ആ സിസ്റ്റർ പറഞ്ഞു, "എന്റെ അൽഫോൻസാമ്മ സഹോദരിയെ ഞാൻ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ട് എന്നിട്ടും എന്നോട് ഇങ്ങനെ "...... 1936 ഓഗസ്റ്റ് 14ന് അൽഫോൻസാമ്മ തന്റെ ആദ്ധ്യാത്മിക ഡയറിയിൽ എഴുതി - "ചെയ്യാത്ത തെറ്റുകൾക്ക് കുറ്റപ്പെടുത്തപ്പെട്ടാലും ഞാൻ പറയും, ഞാൻ ഖേദിക്കുന്നു: എന്നോട് ക്ഷമിക്കണമേ". രോഗശയ്യയിൽ കിടന്നുകൊണ്ട് അൾത്താരയിൽ പൂക്കൾ അർപ്പിക്കുന്ന ഭാവചലനങ്ങളോടെ അൽഫോൻസാമ്മ പ്രാർത്ഥിച്ചിരുന്നു. "ഓ എന്റെ ദൈവമേ, എന്നെ വേദനിപ്പിച്ചിട്ടുള്ള എല്ലാവരോടും, എപ്പോഴും ഞാൻ ക്ഷ മിച്ചിട്ടുണ്ട് എനിക്ക് അവരോട് യാതൊരു നീരസവുമില്ല: അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക്അ റിഞ്ഞുകൂടായിരുന്നു.സ്നേഹനാഥനായ ദൈവമേ അങ്ങ് എന്റെ പാപങ്ങൾ ക്ഷമിച്ചതുപോലെ അവരുടെ പാപങ്ങളും ക്ഷമിക്കണമേ". തന്നെ ദ്രോഹിക്കുന്നവരോട് അൽഫോൻസാമ്മ പ്രകടിപ്പിച്ചിരുന്ന പ്രത്യേക സ്നേഹവും ക്ഷമയും മൂലം മഠത്തിലെ സിസ്റ്റേഴ്സിന് ഇടയിലെ രസകരമായ ഒരു സംസാരം ഇങ്ങനെയായിരുന്നു: "അൽഫോൻസാമ്മയുടെ പ്രത്യേക സ്നേഹം അനുഭവിക്കാൻ അവളോട് ശത്രുത പുലർത്തിയാൽ മതി". ശത്രുസ്നേഹത്തിൽ അൽഫോൻസാമ്മ ആനന്ദം കണ്ടെത്തിയിരുന്നു അവൾ പറഞ്ഞു: "ശാരീരിക വേദനയെക്കാൾ തീവ്രത മാനസിക പീഡകൾക്കാണ് മറ്റുള്ളവർ എനിക്കെതിരെ ദുരാരോപണം ഉയർത്തുമ്പോൾ ഒത്തിരി വേദന തോന്നും, അവരോട് പ്രതികാരം ചെയ്യണമെന്നും തോന്നും,പ്രതികാരം ചെയ്യുന്നതിന് പകരം ഞാൻ അവർക്ക് ഒരു സമ്മാനം കൊടുക്കും. എന്നെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കുമ്പോൾ, സ്നേഹത്തോടും ശാന്തതയോടും കൂടി എതിർപ്പുകളെ അഭിമുഖീകരിക്കുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത അവർണ്ണനീയമായ സന്തോഷം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞ കവിയും". നാം കാണുന്നത് സഹിക്കാനും ക്ഷമിക്കാനും ബുദ്ധിമുട്ടുള്ള ഒരു ലോകമാണ്, പ്രതികാരമാണ് ഇന്ന് എവിടെയും കാണുക. മറ്റുള്ളവരുടെ വേദനയോ ദുഃഖമോ നമുക്ക് പ്രശ്നമല്ല ചിലപ്പോൾ അത് നമ്മെ സന്തോഷിപ്പിച്ചെന്നും വരും അവൻ അനുഭവിക്കട്ടെ എന്ന് പറഞ്ഞ് നാം ആശ്വസിക്കാം ഇത്തരം ക്രൂരമനസ്സുകൾക്കിടയിലാണ് അവരുടെ വേദനകൾ കൂടി ഏറ്റെടുക്കാൻ തയ്യാറായ അത്ഭുതകന്യകയായ അൽഫോൻസാമ്മയെ നാം കാണുന്നത് ക്ഷമയുടെ സ്നേഹത്തിന്റെ വിട്ടുകൊടുക്കലിന്റെ ഏറ്റെടുക്കലിന്റെ പാഠമാണ് അവൾ നമുക്കും ഉപദേശിക്കുന്നത്. നമുക്കും ധീരകന്യകയുടെ മാതൃക സ്വന്തമാക്കാം.
Image: /content_image/News/News-2024-07-17-18:16:50.jpg
Keywords: അൽഫോ
Content: 23476
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമം ചോദ്യം ചെയ്ത ക്രിസ്ത്യന്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി
Content: ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറില്‍ ക്രൈസ്തവരെ അധിക്ഷേപിക്കുന്നതിനെ ചോദ്യം ചെയ്ത നാല് കുട്ടികളുടെ പിതാവിനെ മുസ്ലീം അയൽവാസികൾ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. പ്രായമായ മാതാപിതാക്കളുടെയും ഭാര്യയുടെയും നാല് കുട്ടികളുടെയും ഏക ആശ്രയമായിരുന്ന ലാഹോറിലെ പട്യാല ഹൗസ് ഏരിയയിലെ മാർഷൽ മസിഹാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. ബുധനാഴ്ച പുലർച്ചെ 4:25ന് എല്ലാവരും ഉറങ്ങുമ്പോഴായിരിന്നു വീട് അതിക്രമിച്ച് കയറി ആക്രമണം നടന്നത്. മുഹമ്മദ് ഷാനിയുടെയും അസം അലിയുടെയും നേതൃത്വത്തിൽ ആയുധധാരികളായ നാല് ഇസ്ലാം മതസ്ഥര്‍ ഇരുമ്പ് ഗ്രിൽ മുറിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരിന്നു. ആക്രമികൾ മാർഷലിന്റെ കിടപ്പുമുറിയുടെ വാതിൽ തകർത്ത് അവനെയും കുടുംബത്തെയും തോക്കിന് മുനയിൽ ബന്ദികളാക്കുകയായിരിന്നുവെന്ന് സഹോദരിയായ യാക്കൂബ് ക്രൈസ്തവ മാധ്യമമായ മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. തുടർന്ന് ഭാര്യയുടെയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും സാന്നിധ്യത്തിൽ തുടര്‍ച്ചയായി നിറയൊഴിക്കുകയായിരിന്നു. അക്രമം നടന്ന സമയം യാക്കൂബ് തൊട്ടടുത്ത മാതാപിതാക്കളുടെ വീട്ടിലായിരുന്നു. വെടിയൊച്ചയും അനിയത്തിയുടെയും കുട്ടികളുടെയും നിലവിളികളും കേട്ട് ഞെട്ടി വീട്ടില്‍ പാഞ്ഞെത്തിയപ്പോള്‍ നാല് പുരുഷന്മാർ രക്ഷപ്പെടുന്നതാണ് കണ്ടതെന്നും യാക്കൂബ് വെളിപ്പെടുത്തി. ഭാര്യയും മക്കളും ഒരു മൂലയിൽ ഒതുങ്ങിനിന്ന് ഭ്രാന്തമായി കരയുമ്പോൾ രക്തത്തിൽ കുതിർന്ന ശരീരം തറയിൽ കിടക്കുന്നത് കണ്ട് താന്‍ സ്തബ്ദയായെന്നും യാക്കൂബ് വേദനയോടെ പറയുന്നു. നിലവിളി കേട്ട് ഉണർന്ന അയൽവാസികൾ ഗുരുതരമായി പരിക്കേറ്റ മസിഹിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തസ്രാവവും അവയവങ്ങളിലെ മാരകമായ മുറിവുകളെയും തുടര്‍ന്നു യുവാവ് വിടപറഞ്ഞിരിന്നു. മുഹമ്മദ് ഷാനി പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതിനാലും ക്രിസ്ത്യൻ സ്ത്രീകളെ ശല്യപ്പെടുത്തുന്നതിനുമെതിരെ മാർഷൽ പ്രതികരിച്ചിരിന്നു. പിന്തിരിപ്പിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് മാർഷൽ രണ്ടര മാസം മുമ്പ് ഷാനിക്കെതിരെ പോലീസിൽ പരാതി നൽകിയതാണ് കൊലപാതക കാരണമായി നിരീക്ഷിക്കപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രദേശത്ത് താമസിക്കുന്ന 20 ക്രിസ്ത്യൻ കുടുംബങ്ങൾക്കിടയിൽ മാർഷൽ വലിയ സഹായമായിരിന്നു. നീതിയ്ക്ക് വേണ്ടി നിയമപോരാട്ടത്തിന് തയാറെടുക്കുകയാണ് ഈ കുടുംബം.
Image: /content_image/News/News-2024-07-17-20:48:38.jpg
Keywords: പാക്ക
Content: 23477
Category: 1
Sub Category:
Heading: പാരീസ് ആസ്ഥാനമായ സന്യാസ സമൂഹത്തിന് വീണ്ടും മലയാളിയായ സുപ്പീരിയർ ജനറല്‍
Content: കോട്ടയം: പാരീസ് ആസ്ഥാനമായ 35 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന റിലീജിയസ് ഓഫ് ദി അസംപ്ഷൻ കോൺഗ്രിഗേഷൻ്റെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ ഡോ. രേഖ ചേന്നാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആറു വർഷമായി സുപ്പീരിയർ ജനറലായി പ്രവർത്തിച്ചുവരികയായി രുന്നു. കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി സ്വദേശിനിയാണ്. അമേരിക്കയിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുള്ള സിസ്റ്റർ രേഖ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സെമിനാരികളിലും യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചേന്നാട്ട് പരേതനായ ജോസഫ് -മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സിസ്റ്റർ ഗീത, സിസ്റ്റർ ആനീസ്, സേവി, റവ.ഡോ. അഗസ്റ്റിൻ (മംഗലപ്പുഴ), ദീപ എന്നി വർ സഹോദരങ്ങളാണ്. 1839-ൽ അക്കാലത്തെ അറിയപ്പെടുന്ന വാഗ്മിയായിരുന്ന അബ്ബെ കോംബാലോട്ടിൻ്റെ നിർദ്ദേശപ്രകാരം യൂജീനി മില്ലറെട്ടാണ് റിലീജിയസ് ഓഫ് ദി അസംപ്ഷൻ കോൺഗ്രിഗേഷൻ സന്യാസ സമൂഹത്തിന് ആരംഭം കുറിച്ചത്. "നിൻ്റെ രാജ്യം വരേണമേ" എന്നതാണ് സന്യാസ സമൂഹത്തിന്റെ ആപ്തവാക്യം. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി ആയിരത്തിഇരുനൂറിലധികം സന്യസ്തര്‍ സേവനം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2024-07-18-12:36:48.jpg
Keywords: അസം, മലയാളി
Content: 23478
Category: 1
Sub Category:
Heading: തിരുക്കല്ലറ ദേവാലയത്തില്‍ എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ബലിപീഠം കണ്ടെത്തി
Content: ജെറുസലേം: യേശുവിനെ അടക്കം ചെയ്ത തിരുക്കല്ലറയില്‍ സ്ഥിതി ചെയ്യുന്ന ജെറുസലേമിലെ ചർച്ച് ഓഫ് ഹോളി സെപ്പല്‍ക്കര്‍ ദേവാലയത്തില്‍ കുരിശുയുദ്ധ കാലഘട്ടത്തിലെ ബലിപീഠം കണ്ടെത്തി. ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസ് ഗവേഷകരാണ് എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 1149-ൽ സമർപ്പിക്കപ്പെട്ട ബലിപീഠത്തിന് 3.5 മീറ്റർ (ഏകദേശം 11 അടി) വീതിയുണ്ട്. ഇത് ഇന്നുവരെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള മധ്യകാല ബലിപീഠമായാണ് കണക്കാക്കുന്നത്. 1808-ൽ പള്ളിയുടെ റോമനെസ്ക് വിഭാഗത്തിൽ തീപിടുത്തമുണ്ടാകുന്നതിന് മുന്‍പ് വരെ ഈ ബലിപീഠം എണ്ണമറ്റ തീർത്ഥാടകർക്ക് ദൃശ്യമായിരിന്നുവെന്നാണ് പറയപ്പെടുന്നത്. നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ശ്രദ്ധ നേടിയ സ്ഥലമായതിനാല്‍ തിരുക്കല്ലറ പള്ളി ഗവേഷകർക്കും പുരാവസ്തു ഗവേഷകർക്കും ഏറെ ശ്രദ്ധാകേന്ദ്രമായിരിന്നു. പുതിയതായി കണ്ടെത്തിയ ബലിപീഠം, അനേകം ടൺ ഭാരമുള്ള ഒരു ഗ്രാഫിറ്റി പൊതിഞ്ഞ ശിലാഫലകത്തിന് പിന്നിൽ കാഴ്ചയിൽ മറഞ്ഞിരിക്കുകയായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. 1149-ൽ കുരിശുയുദ്ധക്കാരുടെ നിയന്ത്രണത്തില്‍ ജെറുസലേം നിലനില്‍ക്കുന്ന കാലത്താണ് ബലിപീഠം സ്ഥാപിച്ചതെന്നു അനുമാനിക്കപ്പെടുന്നു. ഒന്നാം കുരിശുയുദ്ധത്തില്‍ നഗരം പിടിച്ചെടുത്ത് 50 വർഷത്തിനുശേഷം, ജെറുസലേം മഹത്തായ കെട്ടിട പദ്ധതികളിലൂടെയും വിശ്വാസപരമായ ചടങ്ങുകളിലൂടെയും അതിൻ്റെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിച്ചിരിന്നു. പുതുതായി കണ്ടെത്തിയ ഈ ബലിപീഠം ഹോളി സെപൽക്കർ ദേവാലയം പുനർപ്രതിഷ്ഠ നടത്തിയ സമയത്താണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2024-07-18-13:51:04.jpg
Keywords: തിരുക്കല്ലറ
Content: 23479
Category: 1
Sub Category:
Heading: യുദ്ധ ഭീകരതയാൽ അടിച്ചമർത്തപ്പെട്ടവരെ കർമ്മലമാതാവിന് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തില്‍ ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പ. ജൂലൈ 16-ന് ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് എക്സിലാണ് ഫ്രാൻസിസ് പാപ്പ സന്ദേശം നല്‍കിയത്. യുദ്ധത്തിന്റെ ഭീകരതയാൽ ബുദ്ധിമുട്ടനുഭവിക്കുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ കർമ്മലമാതാവിന്റെ തിരുനാൾ ദിനത്തില്‍ പാപ്പ പ്രത്യേകം അനുസ്മരിച്ചു. ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജനതകൾക്ക് പരിശുദ്ധ അമ്മ ആശ്വാസവും സമാധാനവും നൽകട്ടേയെന്ന് ആശംസിച്ച പാപ്പ സംഘര്‍ഷഭരിതമായ വിവിധ രാജ്യങ്ങളെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. "യുദ്ധഭീകരതയാൽ അടിച്ചമർത്തപ്പെട്ട എല്ലാ ജനതകൾക്കും #പരിശുദ്ധ കർമ്മലമാതാവ് ആശ്വാസം നൽകുകയും സമാധാനം നേടിത്തരികയും ചെയ്യട്ടെ. പീഡനമനുഭവിക്കുന്ന യുക്രൈനെയും, പാലസ്തീനേയും, ഇസ്രായേലിനേയും, മ്യാന്മാറിനെയും നമുക്ക് മറക്കാതിരിക്കാം. #നമുക്കൊരുമിച്ച് സമാധാനത്തിനായി പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പാ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്. "കർമ്മലമാതാവ്" (#OurLadyOfMountCarmel), "ഒരുമിച്ച് പ്രാർത്ഥിക്കാം" (#PrayTogether) എന്നീ ഹാഷ്‌ടാഗുകളോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.
Image: /content_image/News/News-2024-07-18-13:59:16.jpg
Keywords: കർമ്മല
Content: 23480
Category: 1
Sub Category:
Heading: മാർതോമ്മ ക്രിസ്ത്യാനികൾ എന്ന് പറയുന്നവരും സീറോ മലബാർ ക്രിസ്ത്യാനികളും ഒന്നു തന്നെയാണോ?
Content: മാർതോമ്മാശ്ലീഹായിൽ നിന്നും സുവിശേഷം സ്വീകരിച്ച് ക്രിസ്ത്യാനികളായവർ മാർതോമ്മ ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നു. ശ്ലൈഹിക പാരമ്പര്യത്തിന്റെ തനിമയായിട്ടാണ് ഈ പേര് നിലനിർത്തുന്നത്. ഈശോയുടെ ഒരു ശിഷ്യൻ്റെ പേരിൽ അറിയപ്പെടുന്ന ഒരേ ഒരു സഭയേ ഉള്ളു. അത് മാർതോമ്മാ നസ്രാണിസഭയാണ്. കാലക്രമത്തിൽ മാർത്തോമ്മാ നസ്രാണികളിൽ ഒരു വിഭാഗം അവരുടെ ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ഭരണക്രമം എന്നിവയിൽ പാശ്ചാത്യവത്കരിക്കപ്പെട്ടു/ ലത്തീനീകരിക്കപ്പെട്ടു. മറ്റൊരു വിഭാഗം അന്ത്യോക്യവത്ക്കരിക്കപ്പെടുകയും അതിൽതന്നെ ഒരു ചെറിയ വിഭാഗം ആംഗ്ലിക്കൻ സ്വാധീനത്തിലാവുകയും ചെയ്തു. പൊതുവായി പറഞ്ഞാൽ മാർതോമ്മാ നസ്രാണിസഭ പഴയകൂറ്റുകാർ പുത്തൻകൂറ്റുകാർ എന്ന് രണ്ടായി വിഭജിക്കപ്പെട്ടു. പഴയകൂറ്റുകാരാണ് ഇന്നത്തെ സീറോമലബാർ സഭ. പുത്തൻകുർ സമുദായം, മലങ്കര ഓർത്ത ഡോക്സ്, മലങ്കര യാക്കോബായ, മാർത്തോമ്മാസഭ, തൊഴിയൂർ സഭ എന്നിങ്ങനെ വിഭജിക്കപ്പെട്ടു, മലങ്കര ഓർത്തഡോക്സ് (മെത്രാൻ കക്ഷി) സഭയിൽ നിന്നും ഒരു വിഭാഗം കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. അവരാണ് സീറോ മലങ്കര കത്തോലിക്കാസഭ. പഴയകൂറ്റുകാരിൽനിന്നും ഒരുഭാഗം കൽദായ സമൂഹവുമായുള്ള ബന്ധത്തിലാവുകയും ശുറായി സഭ എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഇന്ന് സീറോ മലബാർ സഭ, മലങ്കര കത്തോലിക്കാ സഭ, ശുറായി സഭ, തൊഴിയൂർ സഭ, ഓർത്തഡോക്‌സ് സഭ, മാർത്തോമ്മാ സഭ, യാക്കോബായ സഭ എന്നീ സഭകൾക്കെല്ലാം മാർതോമ്മാ നസ്രാണി പൈതൃകം അവകാശപ്പെടാം. കടപ്പാട്: സീറോ മലബാർ സഭയുടെ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശയങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്.
Image: /content_image/News/News-2024-07-18-14:22:02.jpg
Keywords: മാർതോമ്മ
Content: 23481
Category: 1
Sub Category:
Heading: അൽഫോൻസാമ്മ എന്ന നല്ല അധ്യാപിക | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 18
Content: "എന്റെ സ്നേഹനാഥൻ എന്റെ ഹൃദയത്തിൽ ഇരുന്ന് എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം" - വിശുദ്ധ അൽഫോൻസാ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിദ്യാഭ്യാസത്തെകുറിച്ചുള്ള പ്രമാണരേഖയായ ഗ്രാവിസിവും എജ്യുക്കാസിയോണിൽ തിരുസഭയുടെ കർത്തവ്യമാണ് വിദ്യാഭ്യാസം എന്ന് പഠിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകർ കാലഘട്ടത്തിനു യോജിച്ചതും ആവശ്യവുമായ ഒരു പ്രേഷിത ജോലിയാണ് നിർവഹിക്കുന്നത്. അധ്യാപകരുടെ ദൈവവിളി മഹത്തരവും ഗൗരവതരവും ആണെന്ന് കൗൺസിൽ ഓർമിപ്പിക്കുന്നു. വൈദികരുടെയും സന്യാസിനി സന്യാസിമാരുടെയും വിദ്യാഭ്യാസ ദൗത്യം കൗൺസിൽ എടുത്തുപറയുന്നു. ദൈവത്തിന്റെ സ്നേഹം ലോകത്തെ പഠിപ്പിക്കുവാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ദിവ്യ ഗുരു ആണല്ലോ യേശു. ആ യേശുവിന്റെ മണവാട്ടിയായി സ്വയം സമർപ്പിച്ച വിശുദ്ധ അൽഫോൻസാമ്മയ്ക്ക് ജീവിതത്തിൽ സഭ ഒരുക്കിയത് അധ്യാപന പ്രേഷിത രംഗമായിരുന്നു. പഠിപ്പിക്കുക എന്ന ദൗത്യം സന്തോഷത്തോടെ സ്വീകരിക്കുവാൻ അൽഫോൻസാമ്മയെ പ്രചോദിപ്പിച്ചത് തന്റെ ദിവ്യ മണവാളൻ പരസ്യ ജീവിതകാലത്ത് ഏറ്റവും കൂടുതൽ നൽകിയത് അധ്യാപനത്തിനായിരുന്നു എന്നതാണ്. പാലാ രൂപതയിൽപ്പെട്ട വാകക്കാട് എൽപി സ്കൂളിലാണ് വിശുദ്ധ അൽഫോൻസാമ്മ അധ്യാപികയായി ജോലി നോക്കിയത്. ഭരണങ്ങാനത്തുനിന്ന് 12 കിലോമീറ്റർ ദൂരം ഉണ്ടായിരുന്നു സ്കൂളിലേക്ക്. 1932ൽ രണ്ട് അധ്യാപകരുടെ ഒഴിവുണ്ടായിരുന്നു. ആ ഒഴിവുകളിലേക്ക് 2 സിസ്റ്റർമാരെ അധ്യാപകരായി നിയമിക്കണമെന്ന് വാകക്കാട് ഇടവകക്കാർ ആവശ്യപ്പെട്ടു. അങ്ങനെ അൽഫോൻസാമ്മ ആ സ്കൂളിൽ അധ്യാപികയായി നിയമിതയായി. ഒരു ഓപ്പറേഷൻ കഴിഞ്ഞ് പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലായിരുന്നുവെങ്കിലും കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുവാനുള്ള അതിയായ ആഗ്രഹം മൂലം അനാരോഗ്യം അവഗണിച്ച് 12 കിലോമീറ്റർ ദൂരം നടന്ന് അൽഫോൻസാമ്മ സ്കൂളിൽ എത്തിശുശ്രൂഷ ആരംഭിച്ചു. മൂന്നാം ക്ലാസിലെ ടീച്ചർ ആയിരുന്നു അൽഫോൻസാമ്മ. 25 കുട്ടികളാണ് ആ ക്ലാസിൽ പഠിച്ചിരുന്നത്. അൽഫോൻസാമ്മയെ പറ്റി കുട്ടികൾ പറഞ്ഞിരുന്നത് ഇങ്ങനെയാണ് സ്നേഹം തുളുമ്പുന്ന വാക്കുകളും പ്രസന്ന മുഖവും വാത്സല്യം നിറഞ്ഞ പെരുമാറ്റവും ഞങ്ങളെ ഏറെ ആകർഷിച്ചിരുന്നു. മുടങ്ങാതെ രാവിലെ 9 മണിക്ക് ക്ലാസ്സിൽ എത്തിയിരുന്ന അൽഫോൻസാമ്മ കുട്ടികളുടെ നോട്ടുബുക്ക് പരിശോധിക്കുമായിരുന്നു. കണക്ക്,മലയാളം, സയൻസ്, എന്നിവയ്ക്ക് പുറമേ സാരോപദേശ കഥകൾ ബൈബിൾ കഥകൾ താൻ തന്നെ രചിച്ച മരിയ സൂക്തങ്ങൾ, വിശുദ്ധരുടെ കഥകൾ, സുകൃതജപങ്ങൾ, എന്നിവ കുട്ടികളെ പഠിപ്പിച്ചിരുന്നു. ഉച്ചാരണശുദ്ധിയോടെ പദ്യം ചെല്ലാനും വടിവൊത്ത അക്ഷരത്തിൽ എഴുതാനും പ്രത്യേക പാടവവും ഉണ്ടായിരുന്ന ആ കൊച്ചു സിസ്റ്റർ കുട്ടികളുടെ ഉച്ചാരണം, കയ്യക്ഷരം എന്നിവയിൽ അതീവ ശ്രദ്ധ പുലർത്തി. അൽഫോൻസാമ്മ അധ്യാപനത്തെ ഒരു തപസ്സിയായി കണക്കാക്കി. തന്റെ ശുശ്രൂഷയുടെ മഹത്വം കൂടുതൽ ശോഭയുള്ളതാക്കുവാൻ സന്യാസിനിയായിരിക്കുന്നതിനാൽ സാധിച്ചു എന്ന് വിശുദ്ധ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട കാതലായ ഗുണം ഹൃദയശുദ്ധിയും ജീവിതവിശുദ്ധിയും ആണെന്നുള്ള വസ്തുത അൽഫോൻസാമ്മ ഉയർത്തിപ്പിടിച്ചു. ആത്മജ്ഞാനത്തിന്റെ നിറവുള്ള ഹൃദയം കുഞ്ഞുങ്ങളുടെ മുമ്പിൽ അവൾ തുറന്നു വച്ചു. തന്റെ മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങളിൽ ഈശ്വരനെ കണ്ട് അരുടെ മനസ്സിലേക്ക് സ്നേഹത്തിന്റെ പ്രവാഹം ജനിപ്പിക്കുകയാണ് അൽഫോൻസ എന്ന അധ്യാപിക ചെയ്തത്. കുട്ടികൾക്ക് നോക്കി വായിക്കാവുന്നതും കണ്ടുപിടിക്കാവുന്നതും ആയ ഒരു പാഠപുസ്തകം ആയിരുന്നു അൽഫോൻസാമ്മ. അക്ഷരങ്ങളുടെ തമ്പുരാനിലേക്ക് കുഞ്ഞുമനസ്സുകളെ അവൾ പിച്ചവെപ്പിച്ചു. നിരന്തരവും സുന്ദരവും ഹൃദയഹാരിയുമായ ഗുരുശിഷ്യ സ്നേഹ ബന്ധത്തിന്റെ ഊഷ്മളതയിൽ നിന്ന് സ്വരമാധുരി നിർഗളിക്കുന്ന ശുദ്ധമായ ജ്ഞാനം അൽഫോൻസാമ്മ തന്റെ മുമ്പിൽ ഇരിക്കുന്ന കുട്ടികൾക്ക് വിളമ്പി. പഠിപ്പിക്കുന്ന രീതിയും, പകർന്നു നൽകുന്ന സ്നേഹവും, പ്രതീക്ഷ നൽകിയുള്ള കരുതലുമാണ് വിദ്യാർഥികളുടെ മനസ്സുകളിൽ ഒരിക്കലും മറക്കാത്ത നല്ല അധ്യാപികയായി അൽഫോൻസാമ്മയെ മാറ്റിയത്. 'അ' എന്ന ആദ്യ അക്ഷരത്തിൽ പകർത്തി എഴുതാൻ ആവുന്ന ഇതിഹാസങ്ങളാണ് അന്ന മൂട്ടിയ അമ്മയും അന്നമേകുന്ന അച്ഛനും അക്ഷരങ്ങളാൽ അറിവേകിയ അധ്യാപകരും. അതെ അൽഫോൻസാമ്മ എന്ന അധ്യാപിക ഇന്നും ഏവരുടെയും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
Image: /content_image/News/News-2024-07-18-20:18:02.jpg
Keywords: അൽഫോ
Content: 23482
Category: 18
Sub Category:
Heading: ഖത്തർ സീറോമലബാർ ദേവാലയത്തിന്റെ ജൂബിലി സംഗമം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍
Content: കൊച്ചി: ഖത്തർ സീറോമലബാർ ദേവാലയത്തിൻ്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സംഗമം 25ന് സഭ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ നടത്തും. പരിപാടിയിൽ ഖത്തറിൽ സഭയുടെ വളർച്ചയ്ക്കായി സേവനം അനുഷ്ഠിച്ച ശേഷം തിരികെ വന്ന മുൻകാല പ്രവർത്തകരെയും നേതാക്കന്മാരെയും ആദരിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. സഭാ വക്താവ് ഡോ. കൊച്ചുറാണി ജോസഫ് നയിക്കുന്ന സെമിനാറിനുശേഷം പൊതുസമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാട നം ചെയ്യും. യോഗത്തിൽ നോർത്തേൺ അറേബ്യൻ വികാരിയേറ്റിന്റെ അപ്പസ്തോലിക് വികാർ മാർ ആൽഡോ ബെറാർഡി അധ്യക്ഷത വഹിക്കും. മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് ഇലവുത്തിങ്കൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ ഡേവിസ് എടക്കുളത്തുർ, ജൂബിലി കമ്മിറ്റി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. മോഹൻ തോമസ്, ദേവാലയത്തിൽ സേവനമനു ഷ്ഠിച്ച വൈദികർ, ഇടവക ട്രസ്റ്റി റോയ് ജോർജ് എന്നിവർ പ്രസംഗിക്കും. പരിപാടികൾക്ക് ജൂബിലി കമ്മിറ്റി ചെയർമാൻ ജുട്ടസ് പോൾ, കൺവീനർമാ രായ സിബിച്ചൻ തുണ്ടിയിൽ, ജീസ് ജോസഫ്, ലോക്കൽ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സിബി വാണിയപുരക്കൽ, ആൻ്റണി തോലത്, എ.പി. ഫ്രാൻസിസ്, ഫ്രാൻസിസ് തെക്കേത്തല, പോൾ മാത്യു, ആനി വർഗീസ്, ജെ സി ആന്റണി, ജയിംസ് അരീക്കുഴി എന്നിവർ നേതൃത്വം നൽകും.
Image: /content_image/India/India-2024-07-19-10:59:59.jpg
Keywords: കാക്ക
Content: 23483
Category: 1
Sub Category:
Heading: ലോകമേ കാണുക, അമേരിക്കൻ ജനതയുടെ ദിവ്യകാരുണ്യ ഭക്തി | VIDEO
Content: ഇന്നലെ ജൂലൈ 17 അമേരിക്കയിലെ ഇന്ത്യാനപോളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് അരലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്ത ദിവ്യകാരുണ്യ ആരാധന. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികരും സന്യസ്തരും അൽമായരും ദിവ്യകാരുണ്യ നാഥന്റെ മുന്നിൽ നമിച്ചപ്പോൾ ലോകം കണ്ടത് അമേരിക്കയുടെ ശക്തമായ വിശ്വാസതീക്ഷ്‌ണത കൂടിയായിരിന്നു. കാണാം ദൃശ്യങ്ങൾ. <div id="fb-root"></div> <script async="1" defer="1" crossorigin="anonymous" src="https://connect.facebook.net/en_US/sdk.js#xfbml=1&version=v20.0" nonce="rvGUR8Gc"></script><div class="fb-video" data-href="https://www.facebook.com/PravachakaSabdamNews/videos/863218102347465"><blockquote cite="https://www.facebook.com/PravachakaSabdamNews/videos/863218102347465/" class="fb-xfbml-parse-ignore"><a href="https://www.facebook.com/PravachakaSabdamNews/videos/863218102347465/"></a><p>
Image: /content_image/News/News-2024-07-19-11:03:58.jpg
Keywords: ദിവ്യകാരുണ്യ