Contents

Displaying 22991-23000 of 26088 results.
Content: 23420
Category: 1
Sub Category:
Heading: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം
Content: അബൂജ: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. ജൂൺ 22 ന് തട്ടിക്കൊണ്ടുപോയ വൈദികനെ രണ്ടാഴ്ചയ്ക്കു ശേഷം ഇക്കഴിഞ്ഞ ജൂലൈ 7 ഞായറാഴ്ചയാണ് അക്രമികള്‍ മോചിപ്പിച്ചത്. മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഫാ. മിക സുലൈമാൻ പറഞ്ഞു. "ദൈവത്തിന് നന്ദി, ഞാൻ കൊള്ളക്കാരുടെ കൈകളിൽ നിന്ന് മോചിതനാണ്” എന്ന വാക്കുകളോടെയാണ് വീഡിയോ സന്ദേശം ആരംഭിക്കുന്നത്. സാംഫറ സംസ്ഥാനത്തിലെ ഗുസാവുവിലുള്ള സെൻ്റ് റെയ്മണ്ട് ഡാംബ കത്തോലിക്കാ പള്ളിയിലെ ഇടവക വികാരിയായ ഫാ. സുലൈമാനെ ജൂൺ 22ന് പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ റെക്‌ടറിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ദൈവത്തിന്റെ സംരക്ഷണത്തിന് ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണെന്ന് സോകോട്ടോ രൂപത പ്രസ്താവിച്ചു. ഈ പ്രയാസകരമായ സമയത്ത് പ്രാർത്ഥനയും പിന്തുണയുമായി ഞങ്ങളെ അനുഗമിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ്. അധികാരികൾക്കും ഫാ. മികയുടെ മോചനത്തിന് സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന് ഇപ്പോൾ ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്നും രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ജൂൺ 16 ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ അനമ്പ്ര സംസ്ഥാനത്തെ മറ്റൊരു കത്തോലിക്ക വൈദികനു ഇതുവരെ മോചനം ലഭിച്ചിട്ടില്ല. അജല്ലിയിലെ സെൻ്റ് മാത്യൂസ് പള്ളിയിലെ ഇടവക വികാരി ഫാ. ക്രിസ്റ്റ്യൻ ഇകെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. വൈദികന്റെ മോചനത്തിന് വേണ്ടി സഭ പല ഇടപെടലുകളും നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഫാ. ക്രിസ്റ്റ്യനു വേണ്ടി സഭാനേതൃത്വം പ്രാര്‍ത്ഥന യാചിച്ചിരിന്നു.
Image: /content_image/News/News-2024-07-09-18:48:23.jpg
Keywords: വൈദിക
Content: 23421
Category: 1
Sub Category:
Heading: വിലയുള്ളത് വലിയ വിലകൊടുത്തു സ്വന്തമാക്കിയ ഇവൾ അൽഫോൻസാ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 09
Content: "ഞാൻ ഒരാളെ എന്റെ മണവാളനായി നേരത്തെ നിശ്ചയിച്ചു കഴിഞ്ഞു വാക്കു വ്യത്യാസം ചെയ്യുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം" - വിശുദ്ധ അൽഫോൻസാ. ശിഷ്യഗണങ്ങളോടുകൂടി ക്രിസ്തുനാഥൻ നയിച്ച ജീവിതം സന്യാസ ജീവിതത്തിന്റെ മഹനീയ മാതൃകയാണ്. അവിടുത്തെ ജീവിതവും പഠനവും ആണ് ക്രൈസ്തവ സന്യാസത്തിന്റെ ജീവനാഡി. സന്യാസ ജീവിതത്തിന്റെ അന്തസത്തെയും അച്ചുതണ്ടും ക്രിസ്തുവാണ്. സന്യാസത്തിലെ ഏറ്റവും അടിസ്ഥാനപരമായ നിയമം സുവിശേഷത്തിലെ ക്രിസ്തുവിനെ അനുകരിക്കുകയാണ് എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് വ്യക്തമാക്കുന്നു. കുരിശിന്റെ വഴിയെ ചരിച്ച് ലോകത്തിന് രക്ഷാപ്രദാനം ചെയ്ത നാഥനെപ്പോലെ കുരിശിന്റെ വഴികളിലൂടെ അമൂല്യമായ നിത്യജീവൻ കണ്ടെത്തണം. വയലിൽ ഒളിച്ചുവെച്ച നിധിക്കുവേണ്ടി, വിലയേറിയ രത്നം സ്വന്തമാക്കാനായി മറ്റെല്ലാം ഉപേക്ഷിക്കാൻ സന്യാസിമാർ തയ്യാറാകണം. വളർത്തമ്മയുടെ അതിരില്ലാത്ത വാത്സല്യവും മുരിക്കൻ വീട്ടിലെ ആർഭാടവും ലോകത്തിന്റെ വശ്യതകളും മോഹന വാഗ്ദാനങ്ങളും എല്ലാം ഉപേക്ഷിച്ച് സ്നേഹ നാഥനെ അനുഗമിക്കാൻ അൽഫോൻസാമ്മ ചെറുപ്പം മുതൽ ആഗ്രഹിച്ചു. ചെറുപ്പത്തിൽ തന്നെ ഭൗതികതയോടുള്ള വിരക്തി അവളിൽ നിഴലിച്ചിരുന്നു. ഭൗതിക ലോകത്തിന്റ കമനീയങ്ങളായ സ്വർണാഭരണങ്ങളും വേഷഭൂഷാദികളും പേരമ്മ അവളെ അണിയിച്ചിരുന്നപ്പോഴും അവളുടെ ഹൃദയം അതിൽ നിന്നെല്ലാം ഏറെ അകലെയായിരുന്നു. ദൈവം സന്യാസ ദൈവവിളി അനാദിയിലെ അവൾക്ക് നൽകിയിരുന്നു എന്ന് വ്യക്തമാക്കിയ ജീവിതമാണ് അന്നക്കുട്ടി നയിച്ചത്. ലോകത്തിലെ വിലകുറഞ്ഞ സന്തോഷങ്ങളെക്കാൾ അവളുടെ ഹൃദയത്തെ കീഴടക്കിയത് ക്രൂശിതനായ മിശിഹായെ അനുകരിക്കുവാനുള്ള അന്തർ ദാഹം ആയിരുന്നു. അന്നക്കുട്ടിയെ മടിയിൽ ഇരുത്തി പുണ്യവാന്മാരുടെ ജീവിതകഥകൾ പറഞ്ഞു കേൾപ്പിച്ച മുത്തശ്ശി ആ കുരുന്നു മനസ്സിൽ ആത്മീയതയുടെ വിത്തുകൾ പാകി. എല്ലാം സൂക്ഷ്മമായി കണ്ടറിയുന്ന അവളുടെ കണ്ണുകൾ തപസ്സിന്റെ ഒരു വലിയ പാഠം അപ്പനിൽ നിന്ന് അന്നേ നോക്കി പഠിച്ചു. മറ്റാരും അറിയാതെ പ്രാർത്ഥനാമുറിയിൽ വിരിച്ച മണലിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അപ്പന്റെ ചിത്രം തപശ്ചരിയുടെ ആദ്യപാഠങ്ങൾ അവൾക്കു മനസ്സിലാക്കി കൊടുത്തു.ഉപവാസവും പരിത്യാഗവും അനുഷ്ഠിച്ച അന്നക്കുട്ടി പ്രാർത്ഥിച്ചു. ഏതെങ്കിലും ഒരു പാവപ്പെട്ട മഠത്തിൽ വിടുന്നതിന് വീട്ടുകാർക്ക് മനസ്സ് വരുത്തണം വിവാഹം കഴിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം ഒരു ദിവസം തന്റെ വളർത്തപ്പനെ ധൈര്യപൂർവ്വം സമീപിച്ച് കരഞ്ഞുകൊണ്ട് അന്നക്കുട്ടി അപേക്ഷിച്ചു: "എന്റെ പേരപ്പാ, ഈശോമിശിഹായുടെ 5 തിരുമുറുവുകളെ പ്രതി എന്നെ കല്യാണത്തിന് നിർബന്ധിക്കരുത്" - ഇത്രയും പറഞ്ഞു തീരും മുമ്പ് അവൾ പ്രജ്ഞയറ്റു നിലത്ത് വീണു. അവളെ ആരും കല്യാണത്തിന് നിർബന്ധിക്കരുതെന്ന് പേരപ്പൻ അഭിപ്രായപ്പെട്ടു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രം വായിച്ചത് മൂലമാണ് ക്ലാര മഠത്തോട് തനിക്ക് ആഭിമുഖ്യം തോന്നിയത് എന്ന് അൽഫോൻസാമ്മ പറഞ്ഞിട്ടുണ്ട്. സന്യാസി ജീവിതത്തിൽ പ്രവേശിക്കാൻ വേണ്ടി വലിയ വിലയാണ് അൽഫോൻസാമ്മ നൽകിയത്. സന്യാസജീവിതം സ്വീകരിക്കുന്നതിന് തന്റെ ശരീര സൗന്ദര്യം പ്രതിബന്ധമാണെന്ന് മനസ്സിലാക്കിയപ്പോൾ വൈരൂപ്യത്തിന്റെ പിൻവലം ആർജ്ജിക്കുവാൻ ആഗ്രഹിക്കുന്ന അനിതരസാധാരണമായ ധീരതയാണ് അവൾ പ്രകടമാക്കിയത്. ശരീരത്തെ ദുർബലപ്പെടുത്താനും സൗന്ദര്യത്തിന്റെ ആകർഷണത്തെ പ്രതിരോധിക്കുവാനും അൽഫോൻസാമ്മ കണ്ടെത്തിയ മാർഗങ്ങളുടെ തീവ്ര രൂപം ആയിരുന്നു അഗ്നിശുദ്ധി. സന്യാസ ജീവിതം കൈവരിക്കുവാൻ അൽഫോൻസാമ്മ തന്റെ കുടുംബത്തോടും ചുറ്റുപാടുകളോടും കൈക്കൊണ്ട കടുത്ത സമീപനം സന്യാസത്തിന്റെ മഹത്വമാണ് ഉദ്ഘോഷിക്കുന്നത്. എല്ലാ ഭൗതിക സുഖങ്ങളും എത്തിപ്പിടിക്കാൻ ആധുനിക ലോകം വെമ്പൽകൊള്ളുമ്പോൾ ഭൗതികതയുടെ നശ്വരതയെ കുറിച്ച് അൽഫോൻസാമ്മ ലോകത്തോട് വിളിച്ചു പറയുന്നു. സന്യാസത്തെ വിലകുറച്ചു കാണിക്കുകയും സമൂഹമധ്യത്തിൽ കരിതേച്ചു കാണിക്കുവാൻ വെമ്പൽ കൊള്ളുകയും ചെയ്യുന്ന വർത്തമാനകാല സ്ഥിതിയിൽ സന്യാസ ദൈവവിളിയെ ത്യാഗോജ്വലമായ വലിയ വില കൊടുത്ത് സ്വന്തമാക്കിയ അൽഫോൻസാമ്മയുടെ ജീവിതം ഒരു മാതൃകയാണ്. വിവാഹത്തിന്റെ സമ്മതം പറച്ചിലിൽ നിന്ന് രക്ഷനേടാനായി അഗ്നിയിൽ ശരീരം വിരൂപമാക്കിയ അന്നക്കുട്ടി ദിവ്യ മണവാളനുമായി സമ്മതം പറച്ചിൽ നടത്തി ക്ലാര മഠത്തിൽ അൽഫോൻസ എന്നപേരിൽ അർത്ഥിനിയായി. വിലയുള്ള സന്യാസം വലിയ വിലയും ജീവനും നൽകി സ്വന്തമാക്കിയ അൽഫോൻസാ ഈശോയെ വിലകൊടുത്തു സ്വന്തമാക്കാൻ സഹായിക്കട്ടെ. സി. റെറ്റി FCC
Image: /content_image/News/News-2024-07-09-20:27:56.jpg
Keywords: അൽഫോ
Content: 23423
Category: 1
Sub Category:
Heading: പാക്കിസ്ഥാൻ എസ്എസ്‌ജിയിൽ മേജർ ജനറല്‍ പദവിയിലേക്ക് ഇതാദ്യമായി ക്രൈസ്തവ വിശ്വാസി
Content: ലാഹോർ: പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്‌തവ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടു. സേനയിലെ ഏറ്റവും പുതിയ നിയമന പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായി ഉയര്‍ത്തപ്പെട്ടത്. പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയുടെ അധ്യക്ഷനായുള്ള ജൂലിയൻ ജയിംസിൻ്റെ നിയമന വാർത്തയെ രാജ്യത്തെ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്തു. ഈ വർഷം ആദ്യം പാക്കിസ്ഥാൻ്റെ 76 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ ക്രിസ്ത്യൻ വനിതാ ബ്രിഗേഡിയറായി ഹെലൻ മേരി റോബർട്ട്സ് തെരഞ്ഞെടുക്കപ്പെട്ടിരിന്നു. 2017-ലെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 1.27 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. 207 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 2.6 ദശലക്ഷം ക്രൈസ്തവരാണുള്ളത്. പാക്കിസ്ഥാന്‍ സായുധ സേനയില്‍ ഇതിന് മുന്‍പ് ക്രൈസ്തവ വിശ്വാസിയായ മേജർ ജനറൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രത്യേക പ്രവർത്തന സേനയായ എസ് എസ് ജിയിൽ ഇതാദ്യമാണ്. പാക്കിസ്ഥാൻ സായുധ സേനയിലെ ആദ്യത്തെ ക്രിസ്ത്യൻ മേജർ ജനറല്‍ ജൂലിയൻ പീറ്ററാണ്. ക്രിസ്ത്യൻ ഓഫീസറായ നോയൽ ഇസ്രായേൽ ഖോഖറിനെ 2009-ൽ മേജർ ജനറലായി ഉയര്‍ത്തിയിരിന്നു. തുടര്‍ന്നു അദ്ദേഹം യുക്രൈനിലെ പാക്ക് അംബാസഡറായി 2022 വരെ സേവനം ചെയ്തിരിന്നു. ഉന്നത പദവികളിലേക്ക് ന്യൂനപക്ഷമായ ക്രൈസ്തവര്‍ തെരഞ്ഞെടുക്കപ്പെടുന്നതു ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യ ക്രിസ്ത്യൻ കമാൻഡറായ ജൂലിയൻ ജെയിംസിന്റെ നിയമനം തങ്ങളെയെല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണെന്ന് ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍ മോഡറേറ്റർ ബിഷപ്പ് ആസാദ് മാർഷൽ പറഞ്ഞു.
Image: /content_image/News/News-2024-07-10-11:18:22.jpg
Keywords: ക്രൈസ്തവ, പാക്കി
Content: 23424
Category: 13
Sub Category:
Heading: ബ്രസീലിലെ നിത്യ പിതാവിന്റെ ബസിലിക്കയില്‍ ഒരാഴ്ച്ചയ്ക്കിടെ എത്തിയത് 40 ലക്ഷത്തോളം തീര്‍ത്ഥാടകര്‍
Content: സാവോപോളോ: ബ്രസീലിലെ ഗോയാസ് സംസ്ഥാനത്തിലെ ട്രിൻഡേഡ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന "ഡിവൈൻ എറ്റേണൽ ഫാദർ" ബസിലിക്കയില്‍ ഇത്തവണ തീര്‍ത്ഥാടനത്തിന് എത്തിയത് 40 ലക്ഷത്തോളം വിശ്വാസികള്‍. 'സ്വര്‍ഗ്ഗീയ പിതാവിന്' സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏക ബസിലിക്ക ദേവാലയമാണ് ഇത്. തീര്‍ത്ഥാടനം ആരംഭിച്ച ജൂൺ 28നും സമാപിച്ച ജൂലൈ 7നും ഇടയിൽ 3.9 ദശലക്ഷത്തിലധികം വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി എത്തിയെന്ന് ബസിലിക്ക ദേവാലയ റെക്ടർ ഫാ. മാർക്കോ ഓറേലിയോ മാർട്ടിൻസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. മധ്യ-പടിഞ്ഞാറൻ ബ്രസീലിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമാണ് ജൂണ്‍- ജൂലൈ മാസങ്ങളിലായി ഇവിടെ നടത്തപ്പെടുന്നത്. തീർത്ഥാടനത്തിൻ്റെ പത്തുദിവസങ്ങളിലായി വിവിധ സമയങ്ങളില്‍ 145 വിശുദ്ധ കുർബാന, 50 നൊവേന, 11 പ്രദക്ഷിണം, മറ്റ് തിരുക്കര്‍മ്മങ്ങള്‍ എന്നിവ നടന്നു. 2025-ലെ ജൂബിലി വര്‍ഷത്തിനു ഒരുക്കമായി 2024-ല്‍ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാ വർഷത്തോട് അനുബന്ധിച്ച്, "നിത്യ പിതാവേ, അങ്ങേക്ക് ഞങ്ങളുടെ പ്രാർത്ഥന" എന്ന പ്രമേയവുമായാണ് തീര്‍ത്ഥാടനം നടന്നത്. ഞായറാഴ്ച ആഘോഷങ്ങളുടെ സമാപന ദിനത്തില്‍ ലക്ഷങ്ങള്‍ ഒത്തുചേർന്ന പ്രദിക്ഷണം നടന്നു. പ്രധാന പള്ളിയിൽ നിന്ന് ബസിലിക്ക സാങ്ച്വറി സ്ക്വയറിലേക്കായിരിന്നു പ്രദിക്ഷണം. മോൺസിഞ്ഞോർ ജോവോ ജസ്റ്റിനോ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആഘോഷത്തിന്റെ സമാപനത്തില്‍, എല്ലാ വർഷവും ജൂലൈ 1ന് നിത്യ പിതാവിൻ്റെ തീർത്ഥാടകരുടെ സംസ്ഥാന ദിനമായി പ്രഖ്യാപിക്കുന്ന നിയമം വായിച്ചു. ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ (പിഡിടി) സംസ്ഥാന ഡെപ്യൂട്ടി ജോർജ് മൊറൈസ് നിർദ്ദേശിച്ച നിയമം ഈ വർഷം ജൂൺ 4ന് നിലവിൽ വന്നിരിന്നു.
Image: /content_image/News/News-2024-07-10-13:14:07.jpg
Keywords: ബ്രസീ
Content: 23426
Category: 14
Sub Category:
Heading: പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയതിന് ഇന്നേക്ക് നാലുവര്‍ഷം
Content: ഇസ്താംബൂള്‍: ആഗോള സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ ഉത്തരവിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചിട്ട് ഇന്നേക്ക് നാലുവര്‍ഷം. 2020 ജൂലൈ 10നാണ് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് - ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്. ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ, ഗ്രീസ് അടക്കമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഏര്‍ദ്ദോഗന്റെ ഈ തീരുമാനത്തിന് പിന്നാലെ ഞായറാഴ്ച (2020 ജൂലൈ 12) ഫ്രാന്‍സിസ് പാപ്പ വികാരഭരിതനായി സംസാരിച്ചിരിന്നു. "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. 1985ൽ യുനെസ്‌കോ പ്രമുഖ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിരിന്നു. എന്നാല്‍ കാലാകാലങ്ങളായി ഹാഗിയ സോഫിയയെ മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒടുവില്‍ ഏര്‍ദ്ദോഗന്റെ ഇടപെടലില്‍ 2020 ജൂലൈ 10നു ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്ന നടപടിയില്‍ ഒപ്പുവെച്ചു. യുനെസ്കോയുടെയും അനേകം രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെയും എതിര്‍പ്പ് വകവെയ്ക്കാതെയായിരിന്നു ഒപ്പുവെയ്ക്കല്‍. 2020 ജൂലൈ 24നു ആദ്യമായി ഈ പുണ്യ പുരാതന ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക നിസ്ക്കാരം നടന്നു. ഹാഗിയ സോഫിയയിലെ ക്രിസ്തീയ ചിത്രങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചുക്കൊണ്ടായിരിന്നു നിസ്ക്കാരം. (ഇപ്പോഴും അവ തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്) ഈ ദിവസം ഗ്രീക്ക് സഭയുടെ ആഹ്വാന പ്രകാരം വിലാപ ദിനമായാണ് ആചരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-07-10-13:56:21.jpg
Keywords: ഹാഗിയ
Content: 23427
Category: 12
Sub Category:
Heading: ഈശോയുടെ ശിഷ്യരിൽ പുരുഷന്മാർ മാത്രമോ?
Content: ഈശോയെ അനുഗമിച്ച് അവിടുത്തെ ശിഷ്യ രായവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടാ യിരുന്നു. അനേകം സ്ത്രീകളും അവിടുത്തെ അനുഗമിച്ചവരിൽ പെടുന്നു (ലൂക്ക 8:1-3; മത്താ: 12-46-50). ഈശോയുടെ അമ്മയായ മറിയം, യാക്കോബ്, യോസെ, യൂദാ, ശിമയോൻ എന്നിവരുടെ അമ്മ, സെബദിയുടെ ഭാര്യയും യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മയുമായ സലൊമി, ക്ലോപാസിലെ മറിയം, യോവാന്ന, സൂസന്ന, മൂന്ന് മറിയമാർ, പ്രിഷില്ലാ, തബീത്ത, ലിഡിയ, യൂണിയ തുടങ്ങിയ പേരുകൾ പുതിയനിയമത്തിൽ കാണാം. ബഥനിയിലെ മർത്തായോടും മറിയത്തിനോടും അവൻ ഊഷ്മളമായ അടുപ്പം പുലർത്തി, അവരുടെ സഹോദരൻ ലാസറിനോടെന്ന പോലെ (ലൂക്ക 10:38-42). അക്കാലത്തെ സാമൂഹിക ചിട്ടകൾക്ക് വിപരീതമായി ഈശോ സമരിയാക്കാരി സ്ത്രീയോട് പരസ്യമായി സംസാരിച്ച് അവളെ വേദം പഠിപ്പിച്ചു തൻ്റെ പ്രേഷിതയാക്കി മാറ്റി (യോഹ. 4:1-42). ഈശോയുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ട്. പ്രത്യേകിച്ച് അവന്റെ മരണവേളയിൽ (യോഹ. 19:25), ഉത്ഥിതനായ ക്രിസ്‌തു ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലനാമറിയത്തിനാണ് (യോഹ 20:11-18). ഇങ്ങനെയൊക്കെയാണെങ്കിലും, നാം ഓർക്കണം- വളരെയധികം പുരുഷകേന്ദ്രീകൃതമായ സമൂഹത്തിലാണ് ഈശോ ജനിച്ചതും പ്രവർത്തിച്ചതും. അതുകൊണ്ട് ഈശോയെക്കുറിച്ചുള്ള ലിഖിതപാരമ്പര്യങ്ങളിൽ പുരുഷന്മാർക്ക് കൂടുതൽ ദൃശ്യത ലഭിച്ചിട്ടുണ്ട്. അത് വളരെ സ്വാഭാവികവുമാണ്. എന്നാൽ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ സ്ത്രീകൾ ഇല്ലായിരുന്നു എന്നത് ശരിയാണ്. സ്ത്രീകൾ മാത്രമല്ല വിജാതീയ പുരുഷന്മാരെയും തന്റെ അപ്പസ്തോലഗണത്തിൽ അവൻ ഉൾപ്പെടുത്തിയില്ല. സ്ത്രീകൾ തന്റെ ശിഷ്യവലയത്തിലുണ്ടായിരുന്നിട്ടും അവൻ അവരെയും പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും അപ്പസ്‌തോല സംഘത്തിലേക്ക് അവരെ അവൻ ഉൾച്ചേർത്തില്ല. അതിൻ്റെ കാരണങ്ങൾ നമുക്ക് അനുമാനിക്കാനേ സാധിക്കൂ. തികച്ചും പുരുഷകേന്ദ്രീകൃത സമൂഹമായിരുന്നതുകൊണ്ട് അവൻ അക്കാലത്തെ സാമൂഹികക്രമം പാലിക്കുകയായിരുന്നു എന്നു വേണമെങ്കിൽ വാദിക്കാം. അതേസമയം അത്തരം സാമൂഹികചിട്ടകളെ അവൻ മിക്കപ്പോഴും മറികടക്കുകയും അട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ന്യൂനതകളുള്ള എല്ലാ സാമൂഹിക ക്രമങ്ങളെയും അവൻ മാറ്റിമറിക്കാൻ ശ്രമിച്ചതുമില്ല. ഉദാഹരണത്തിന്, റോമൻ ഭരണക്രമം, അടിമത്ത വ്യവസ്ഥിതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. പന്ത്രണ്ട് അപ്പസ്തോലന്മാർ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ പ്രതീകമായിരുന്നു. പുരുഷന്മാരായിരുന്നു ഗോത്രത്തലവന്മാർ. യൂദാസിനെ സംഘത്തിൽനിന്ന് നഷ്ടപ്പെട്ടപ്പോൾ മത്തിയാസിനെ തിരഞ്ഞെടുത്ത് അവർ പന്ത്രണ്ടുപേരെ തികച്ചു. പുതിയ ജറുസലെമിനു പന്ത്രണ്ട് കവാടങ്ങളും പന്ത്രണ്ട് മാലാഖമാരും പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയിൽ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പേരുകളും ഉണ്ടാവും (വെളി. 21:12). അതിനാൽ അപ്പസ്തോലന്മാർ പുരുഷന്മാർ ആകേണ്ടിയിരുന്നു എന്നാണ് വാദഗതി. പക്ഷേ പിന്നീട് നേതൃസംഘത്തിൽ പന്ത്രണ്ടുപേർ എപ്പോഴും വേണമെന്ന് നിർബന്ധം സഭ പുലർത്തിയുമില്ല. യാക്കോബ് ശ്ലീഹ രക്തസാക്ഷിയായതോടെ പന്ത്രണ്ട് അംഗസംഖ്യ നിലനിർത്തണം എന്ന് സഭ കരുതിയുമില്ല. ഇക്കാര്യത്തിൽ നമുക്ക് ഉറപ്പിച്ചു പറയാവുന്നത് ഒന്നു മാത്രം: പന്തിരുവർസംഘത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താതിരുന്ന തിന്റെ കാരണം ഈശോയ്ക്ക് മാത്രമേ അറിയൂ. ഈശോ അതെപ്പറ്റി സംസാരിക്കുന്നില്ല; ആരും ഈ വിഷയത്തെക്കുറിച്ച് ചോദിക്കുന്നുമില്ല. വേദപുസ്‌തകവും ഈ വിഷയത്തിൽ പൂർണ്ണമായും നിശബ്ദമാണു താനും. ഒടുവിലായി, ദൈവത്തിൻ്റെ എല്ലാ പ്രവൃത്തികളുടെയും യുക്തി എനിക്കറിയണം എന്ന് നമുക്കാർക്കും ശഠിക്കാനുമാവില്ല. ഉദാഹരണത്തിന്, എന്തിനു പന്ത്രണ്ടുപേരിൽ രണ്ടുപേരെ ഒരു വീട്ടിൽ നിന്നു തന്നെ തിരഞ്ഞെടുത്തു? രണ്ടു വീടുകളിൽനിന്നായിരുന്നെങ്കിൽ അത്രയും പ്രാതിനിധ്യം കൂടുമായിരുന്നല്ലോ? കണക്കുനോക്കാൻ നന്നായിട്ടറിയാമായിരുന്ന ചുങ്കക്കാരൻ മത്തായി കൂട്ടത്തിലുള്ളപ്പോൾ എന്തിനു പണസഞ്ചി യൂദാസിനെ ഏല്‌പിച്ചു? ഈ ചോദ്യങ്ങളെല്ലാം ന്യായമാണ്. പക്ഷേ ഉത്തരം ഈശോയ്‌ക്കേ അറിയൂ. -- കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ 'വിശ്വാസവഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകം.
Image: /content_image/News/News-2024-07-10-14:32:08.jpg
Keywords: ഈശോ
Content: 23428
Category: 1
Sub Category:
Heading: ഗാസയിലെ കത്തോലിക്ക സ്‌കൂളിനു നേരെ ഇസ്രായേൽ ആക്രമണം
Content: ജെറുസലേം: ഗാസയിലെ കത്തോലിക്കാ സ്‌കൂളിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. ഞായറാഴ്ച രാവിലെ ഗാസ സിറ്റിയിലെ ഹോളി ഫാമിലി സ്കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡുകളെക്കുറിച്ചുള്ള വാർത്തകൾ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നതെന്നും സ്ഥാപനത്തിലുണ്ടായ നാശം ചിത്രങ്ങളില്‍ വ്യക്തമാണെന്നും ജെറുസലേം പാത്രീയാര്‍ക്കീസ് ​​കർദ്ദിനാൾ പിയര്‍ബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. ഗാസയിലെ വിദ്യാലയത്തിലും യുക്രൈനിലെ ഏറ്റവും വലിയ ശിശുരോഗാശുപത്രിയുൾപ്പടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലും നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചിരിന്നു. ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻ്റെ സ്വത്തായ ഹോളി ഫാമിലി സ്കൂൾ, ഭവനം ഉപേക്ഷിച്ച് പലായനം ചെയ്ത നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമായിരുന്നു. തങ്ങളുടെ കുടുംബങ്ങളും കുട്ടികളും സുരക്ഷിതരായിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു ഇടമായിരിന്നു ഇത്. എന്നാൽ ഗാസയിൽ സുരക്ഷിതമായ യാതൊരു സ്ഥലവുമില്ലായെന്നാണ് പുതിയ ആക്രമണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഹോളി ഫാമിലി സ്കൂൾ യുദ്ധത്തിൻ്റെ തുടക്കം മുതൽ നൂറുകണക്കിന് സാധാരണക്കാരുടെ അഭയകേന്ദ്രമാണെന്നും പൗരന്മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുകയാണെന്നും പാത്രിയാർക്കേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. “ഞങ്ങൾ കർത്താവിൻ്റെ കരുണയ്‌ക്കായി പ്രാർത്ഥിക്കുന്നത് തുടരുന്നു. പ്രദേശത്തെ ഭയാനകമായ രക്തച്ചൊരിച്ചിലും മാനുഷിക ദുരന്തവും ഉടൻ അവസാനിപ്പിക്കുന്ന കരാറിൽ കക്ഷികള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയ്ക്ക് ചുറ്റും ശക്തമായ പോരാട്ടം നടക്കുന്നതിനാൽ സ്വന്തം വൈദികർക്കും സമൂഹത്തിലെ അംഗങ്ങൾക്കും സ്ഥലത്ത് എത്താൻ കഴിയാത്തതിനാൽ അക്രമങ്ങളുടെ വ്യാപ്തിയെ കുറിച്ച് കണക്കുകളില്ലായെന്നും പാത്രിയാർക്കേറ്റ് വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആയിരക്കണക്കിന് പലസ്തീൻ സ്വദേശികളാണ് പലായനം ചെയ്യുന്നത്.
Image: /content_image/News/News-2024-07-10-16:38:01.jpg
Keywords: ഗാസ
Content: 23429
Category: 1
Sub Category:
Heading: അൽഫോൻസാ : അനുസരണം എന്ന സ്വർണ്ണ താക്കോൽ കൊണ്ട് സ്വർഗ്ഗം തുറന്നവൾ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 10
Content: "എന്നെ മുഴുവനും ഞാൻ കർത്താവിന് വിട്ടുകൊടുത്തിരിക്കുകയാണ് അവിടുത്തെ ഇഷ്ടംപോലെ ചെയ്തുകൊള്ളട്ടെ" വിശുദ്ധ അൽഫോൻസാ. അനുസരണം എന്ന വാക്കിന്റെ അർത്ഥം കൂടെ പോവുക പിമ്പേ പോവുക എന്നല്ലെമാണ്. അനുസരിക്കുന്നവൻ ഒരു നായകനെ അല്ലെങ്കിൽ നിയമത്തെ പിൻചെല്ലുന്നവനാണ്. സ്നേഹത്താൽ പ്രേരിതമായി അനുസരണമാണ് സുവിശേഷാത്മകമായ അനുസരണം. ഈ അനുസരണം ഒരുവനെ മറ്റൊരുവന്റെ കീഴിലാക്കുകയല്ല, ഇരുവരെയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അങ്ങയുടെ നിയമങ്ങൾ എന്റെ പാദങ്ങൾക്ക് വിളക്കും എന്റെ വഴികളിൽ പ്രകാശവും ആകുന്നു ദൈവത്തിന്റെ നിയമം തേനിനേക്കാൾ മധുരമാണ് എന്ന് സങ്കീർത്തകൻ പറയുന്നു. (Ps:119/5,103). സ്നേഹത്തിന്റെ അടിസ്ഥാനത്തിലുള്ള അനുസരണം ആണ് പുതിയ നിയമത്തിന്റെ കാതൽ. പിതാവിന്റെ തിരുവിഷ്ടം നിറവേറ്റാൻ മാംസമായ വചനം തീരുമാനിച്ചത് മുതൽ പുതിയ നിയമത്തിന്റെ പൂർത്തീകരണം അനുസരണത്തിലാണ്. ക്രിസ്തുവിന്റെ ജീവിതത്തിലുടനീളം കാണുന്നത് ഈ വിധേയത്വവും അനുസരണവും ആണ്.പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നതായിരുന്നു അവിടുത്തെ ഭക്ഷണം. (Jn:4/34).സ്വർഗ്ഗീയ പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നവരെ യേശു തന്റെ സഹോദരനും സഹോദരിയും അമ്മയുമായി കണക്കാക്കി.(Mt:12/50). വിശുദ്ധ അൽഫോൻസാമ്മയിൽ വിളങ്ങി പ്രകാശിച്ചിരുന്നത് ശിശു തുല്യവും അതേസമയം ഒരു വധുവിന്റെ സ്വാതന്ത്ര്യത്തോടെയുമുള്ള അനുസരണം ആയിരുന്നു. മേൽഅധികാരികൾക്ക് കീഴ് വഴങ്ങി ജീവിക്കുമ്പോഴാണ് നാഥന്റെ ശൂന്യവൽക്കരണത്തിൽ പങ്കുചേരുന്നത് എന്ന രഹസ്യം അവൾ മനസ്സിലാക്കി.ജോൺപോൾ രണ്ടാമൻ മാർപാപ്പ പറയുന്നു: "അനുസരണം സമർപ്പിത ജീവിതത്തെ മുദ്രിതമാക്കുന്ന പുണ്യമാണ്". സന്യാസ അനുസരണം അൽഫോൻസാമ്മയെ സംബന്ധിച്ചിടത്തോളം ദൈവ തിരുമനസിന് സമ്പൂർണ്ണമായി കീഴടങ്ങുന്നത് ആയിരുന്നു. മനുഷ്യനിലുള്ള അകത്തെ നിയന്ത്രിക്കുവാനുള്ള മാർഗ്ഗം അനുസരണം ആണെന്ന് അവൾ കണ്ടെത്തി. മനുഷ്യമനസിന്റെ സ്വാർത്ഥ താല്പര്യങ്ങളെ അനുസരണം എന്ന പുണ്യം വഴി സംസ്കരിച്ച് ശുദ്ധി വരുത്താൻ ആകുമെന്ന് അൽഫോൻസാമ്മ മനസ്സിലാക്കി.അധികാരികളുടെ നിർദ്ദേശങ്ങളും സഭയുടെ നിയമങ്ങളും ന്യായയുക്തിവാദങ്ങൾ ഒന്നും കൂടാതെ അൽഫോൻസാമ്മ സ്വീകരിച്ചു. രോഗാവസ്ഥയിൽ ആയിരിക്കുമ്പോൾ ഒരു ദിവസം അൽഫോൻസാമ്മ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനലിനടുത്തു വന്ന് എന്തോ ആകാംക്ഷയോടെ നോക്കി. 'എന്താ അമ്മേ നോക്കുന്നത്'? എന്ന് ചോദിച്ച സഹോദരിയോട് കുർബാന കാണാമോ എന്ന് നോക്കുകയാണ് എന്ന് അവൾ പറഞ്ഞു.സഹോദരി ചോദിച്ചു: ഇവിടെ നിന്നാൽ കുർബാന കാണാമോ? ഉടൻതന്നെ അവൾ എങ്ങലടിച്ചു കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് പോയി പിന്നീട് കൂട്ടുസഹോദരിയായ ബഹുമാനപ്പെട്ട റീത്താമ അൽഫോൻസാമ്മയുടെ ഈ കരച്ചിൽ കാരണം വിശദീകരിച്ചു: മദർ പറഞ്ഞിട്ടുണ്ട് കട്ടിലിൽ നിന്ന് എഴുന്നേൽക്കരുതെന്ന്. മദറിനെ വിളിച്ച് ക്ഷമ ചോദിച്ചതിന് ശേഷമാണ് കരച്ചിൽ നിന്നത്. കുർബാന കാണാനുള്ള തീഷ്ണതയാൽ എഴുന്നേറ്റതാണ് അപ്പോഴാണ് മദർ പറഞ്ഞ കാര്യം അവൾ ഓർത്തത്. അനുസരണം വ്രതമായി സ്വീകരിച്ചിരുന്ന താൻ എത്ര വലിയ കാര്യത്തിനായാലും അത് ലംഘിക്കുവാൻ പാടുള്ളതല്ല എന്ന ചിന്ത,ചെയ്ത തെറ്റിനെ മനസ്സ് വയ്ക്കുവാനും കണ്ണീർ ചിന്തുവാനും മാപ്പ് ചോദിക്കുവാനും അൽഫോൻസാമ്മയെ പ്രേരിപ്പിച്ചു. ഒരു ദിവസം നോവിഷ്യറ്റ് ഭവനത്തിന് അടുത്തുള്ള പൂന്തോട്ടത്തിൽ നവ സന്യാസിനികൾ എന്തോ ജോലികളിൽ മുഴുകിയിരിക്കുമ്പോൾ അഭിവന്ദ്യ കാളാശ്ശേരി ജെയിംസ് മെത്രാൻ മഠത്തിൽ സന്ദർശനത്തിന് എത്തി. അൽഫോൻസാമ്മ ആദരവോടെ അദ്ദേഹത്തിന് ഇരിക്കാൻ ഒരു കസേരകൊണ്ടുവന്നു കൊടുത്തു. 'നീ അവിടെ ഇരിക്ക് '. കസേര ചൂണ്ടിക്കാട്ടി പിതാവ് അൽഫോൻസാമ്മയോട് ആജ്ഞാപിച്ചു. അവൾ ദയനീയമായ പിതാവിന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് പിതാവ് ആജ്ഞാപിച്ചതനുസരിച്ച് അൽഫോൻസാമ്മ കസേരയിൽ ഇരുന്നു. മറ്റു കന്യാസ്ത്രീമാർ ഓടിയെത്തിയപ്പോൾ അഭിവന്ദ്യ പിതാവ് ഒരിടത്ത് നിൽക്കുന്നു. അൽഫോൻസാമ്മ കസേരയിൽ ഇരിക്കുന്നു. "കണ്ടോ എന്നെ നിർത്തിയിട്ട് ഇവൾ കസേരയിൽ ഇരിക്കുന്നത് ". പിതാവ് മറ്റുള്ളവരോട് ആയി പറഞ്ഞു. അവൾ നിശബ്ദയായിരുന്നു. അൽഫോൻസാമ്മയെ പരീക്ഷിക്കുവാൻ ചെയ്തതാണ് ഇതെന്നു പിന്നീട് കാളശ്ശേരി പിതാവ് തന്നെ സിസ്റ്റേഴ്സിനോട് പറഞ്ഞിരുന്നു. നിയമങ്ങളുടെ അനുസരണം അൽഫോൻസാമ്മയ്ക്ക് സ്വർണത്തേക്കാൾ വിലപ്പെട്ടതായിരുന്നു അവൾക്ക് അത് സുവർണ്ണനീയമം ആയിരുന്നു. അനുസരണത്തെ അനുഗ്രഹമാക്കിയവൾ അൽഫോൻസായുടെ ജീവിതം ദൈവഹിതത്തിന് നിരന്തരം കാതോർത്തവളായിരുന്നു. സ്വർഗ്ഗം തുറക്കുന്നതാക്കോലായ അനുസരണം നമ്മുടെ ജീവിതങ്ങളെയും നിറമുള്ളതാക്കട്ടെ. - സി. റെറ്റി FCC
Image: /content_image/News/News-2024-07-10-18:06:29.jpg
Keywords: അല്‍ഫോന്‍
Content: 23430
Category: 18
Sub Category:
Heading: ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ശനിയാഴ്ച
Content: കണ്ണൂർ: ഭരണങ്ങാനം അസീസി, ഇരിട്ടി പട്ടാരം വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കരിസ്‌മാറ്റിക് നവീകരണ രംഗത്തെ പ്രധാനിയുമായിരുന്ന കപ്പൂച്ചിൻ സന്യാസ സമൂഹാംഗം ഫാ. ആർമണ്ട് മാധവത്തിൻ്റെ ദൈവദാസപദവി പ്രഖ്യാപനം 13ന് നടക്കും. വിമലഗിരി ധ്യാനകേന്ദ്രം അങ്കണത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കുമെന്ന് പ്രോവിൻഷ്യൽ മിനിസ്റ്റർ ഫാ. തോമസ് കരിങ്ങടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ചു നടക്കുന്ന വിശുദ്ധ കുർബാനയിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ആർമണ്ടിനെക്കുറിച്ച് ഫാ. ബിജു ഇളമ്പച്ചൻവീട്ടിൽ എഴുതിയ രണ്ടു പുസ്‌തകങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യും. എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ രൂപതകളിലെ വൈദികപ്രതിനിധി കൾ, കപ്പുച്ചിൻ സഭയുടെ വിവിധ പ്രവിശ്യകളിലെ പ്രോവിൻഷ്യൽ മിനിസ്റ്റേഴ്സ‌സ്, വിവിധ സന്യാസസഭകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മനോജ് ജോർജിൻ്റെ വയലിൻ ഫ്യൂഷനും അരങ്ങേറും. വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കൂടിയിൽ, വിമലഗിരി ധ്യാനകേന്ദ്രം ഡയറക്‌ടർ ഫാ. ജോസ് തച്ചുകുന്നേൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. + {{ ആരായിരിന്നു ഫാ. ആർമണ്ട് മാധവത്ത് ? ജീവചരിത്രം വായിക്കാന്‍ ‍-> http://www.pravachakasabdam.com/index.php/site/news/23248}}
Image: /content_image/India/India-2024-07-11-10:53:10.jpg
Keywords: ദൈവദാസ
Content: 23431
Category: 18
Sub Category:
Heading: ഭ്രൂണഹത്യയിലൂടെ അനേക ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകം: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ
Content: കൊച്ചി: ഏറ്റവും സുരക്ഷിതമായ മാതാവിന്റെ ഗർഭപാത്രത്തിൽവെച്ച് അനേക ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് വരാപ്പുഴ മെത്രാപ്പൊലിത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ. ഈ ഭൂമിയുടെ ശബ്ദവും വെളിച്ചവും അനുഭവിക്കുവാനുള്ള ആ കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള അവകാശത്തിനു വേണ്ടിയുള്ളതാണ് പ്രോലൈഫ് പ്രവർത്തനമെന്ന്‌ കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവസംരക്ഷണ സന്ദേശ യാത്ര ടീമിൽ കെസിബിസി പ്രോലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ (ക്യാപ്റ്റൻ), ആനിമേറ്റർ സാബു ജോസ്, വൈസ് ക്യാപ്റ്റൻ മാർട്ടിൻ ന്യൂനസ്, മജിഷ്യനും ജോയിന്റ് കോ ഓർഡിനേറ്ററുമായ ജോയ്‌സ് മുക്കുടം എന്നിവർ ഉണ്ടായിരുന്നു. ഓഗസ്റ്റ് 10ന് തൃശ്ശൂരിൽവെച്ച് നടക്കാനിരിക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോലൈഫ് സമിതി നടത്തുന്ന കേരള മാർച്ച്‌ ഫോർ ലൈഫ് - ജീവ സംരക്ഷണ സന്ദേശ യാത്ര ജൂലൈ രണ്ടിന് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നുമാണ് ആരംഭിച്ചത്.
Image: /content_image/India/India-2024-07-11-11:38:55.jpg
Keywords: പ്രോലൈ