Contents

Displaying 26081-26090 of 26401 results.
Content: 26540
Category: 18
Sub Category:
Heading: ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന് യാത്രാമൊഴി
Content: തൃശൂർ: അതിരൂപത വികാരി ജനറലായും ജൂബിലി മിഷൻ മെഡിക്കൽ കോളജിൻ്റെ സ്ഥാപക ഡയറക്‌ടറായും പ്രവർത്തിച്ചിരുന്ന പ്രമുഖ വൈദികനും ഭിഷഗ്വരനുമായ ഡോ. ഫാ. ഫ്രാൻസീസ് ആലപ്പാട്ടിന് വിട. തൃശൂരിന്റെ ആരോഗ്യഭൂപടത്തിൽ വിപ്ലവം സൃഷ്‌ടിച്ച നിരവധി സ്ഥാപനങ്ങളുടെ ചുക്കാൻ പിടിച്ചത് ഫാ. ഫ്രാൻസീസ് ആലപ്പാട്ടാണ്. ആലപ്പാട്ട് ആന്റണിയുടെയും (എ.കെ. ആൻ്റണി) റോസിയുടെയും മകനായി ജനിച്ച അദ്ദേഹം ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റിയ പ്രതിഭയായിരുന്നു. തൃശൂർ സേക്രഡ് ഹാർട്ട്, മോഡൽ ബോയ്‌സ്‌ ഹൈസ്‌കൂൾ, സെൻ്റ് തോമസ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് അദ്ദേഹം എംബിബിഎസ് ബിരുദം നേടി. തുടർന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങൾ കരസ്ഥമാക്കി 1995-ലാണ് വൈദികനായി അഭിഷിക്തനായത്. പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം, കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളിൽ ഇടവക വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചിരിന്നു.
Image: /content_image/India/India-2026-04-09-10:28:10.jpg
Keywords: വിട, തൃശൂ
Content: 26541
Category: 1
Sub Category:
Heading: വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിൽ സന്തോഷമറിയിച്ചും പ്രാർത്ഥനകൾ തുടരാന്‍ അഭ്യർത്ഥിച്ചും ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകം മുഴുവനും വലിയ പിരിമുറുക്കത്തിനും ഭീതിക്കും കാരണമായ സംഘർഷങ്ങൾക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് രണ്ടാഴ്ചത്തേക്ക് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിൽ തന്റെ സന്തോഷമറിയിച്ച് ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ഏപ്രിൽ എട്ടാം തീയതി ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനമാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണം പാപ്പ നടത്തിയത്. തീരുമാനത്തെ “പ്രതീക്ഷയുടെ അടയാളം" എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ചർച്ചകളിലൂടെ മാത്രമേ സാധിക്കൂ എന്നോർമ്മിപ്പിച്ച പാപ്പ, യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി സംവാദങ്ങൾ പുനഃരാരംഭിക്കാൻ അഭ്യർത്ഥിച്ചു. ലോകത്തിന്റെ മറ്റിടങ്ങളിൽ തുടരുന്ന സമാന സംഘർഷ സാഹചര്യങ്ങൾക്ക് അറുതി വരുത്താനായി, സംവാദമെന്ന മാർഗ്ഗം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷ പാപ്പ പ്രകടിപ്പിച്ചു. നയതന്ത്രത്തിന്റേതായ ഈ സംവാദമാർഗ്ഗത്തെ തങ്ങളുടെ പ്രാർത്ഥനകൾ കൊണ്ട് പിന്തുണയ്ക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഏപ്രിൽ 11 ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന സമാധാനത്തിനുവേണ്ടിയുള്ള സായാഹ്നപ്രാർത്ഥനയിൽ തന്നോടൊപ്പം ചേർന്ന് പ്രാർത്ഥിക്കാനും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. നേരത്തെ ഇറാൻ, വടക്കേ അമേരിക്ക, ഇസ്രായേൽ എന്നിവർ ചേർന്ന് കരാറിലെത്തിയതിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായത്. “ഇറാൻ സംസ്കാരത്തെ” നശിപ്പിക്കുമെന്ന തന്റെ ഭീഷണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പിൻവലിച്ചിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-09-11:05:41.jpg
Keywords: ലെയോ
Content: 26542
Category: 1
Sub Category:
Heading: ഈസ്റ്ററിനോട് അനുബന്ധിച്ച് അമേരിക്കയില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത് ആയിരങ്ങള്‍
Content: ന്യൂയോർക്ക് : ഈസ്റ്ററിനോട് അനുബന്ധിച്ച് അമേരിക്കയിലുടനീളമുള്ള അതിരൂപതകളിലും രൂപതകളിലും ആയിരക്കണക്കിന് ആളുകള്‍ കാതോലിക്ക വിശ്വാസം സ്വീകരിച്ചു. സമീപ വർഷങ്ങളെ അപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മിക്ക അതിരൂപതകളിലും രൂപതകളിലും 2026-ൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിന്റെ കീഴിലുള്ള നാഷ്ണൽ കാത്തലിക് രജിസ്റ്റര്‍ വെളിപ്പെടുത്തുന്നത്. 2025നെ അപേക്ഷിച്ച് 2026-ൽ അമേരിക്കൻ രൂപതകളിൽ ശരാശരി 38% കൂടുതൽ ആളുകൾ സഭയിൽ ചേർന്നുവെന്നാണ് പ്രമുഖ കത്തോലിക്ക ആപ്ലിക്കേഷനായ ഹാലോയുടെ റിപ്പോര്‍ട്ട്. അമേരിക്കയിലെ ഏറ്റവും വലിയ നാല് രൂപതകളിലാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവുണ്ടായിട്ടുള്ളത്. ലോസ് ഏഞ്ചൽസ് അതിരൂപതയില്‍ 139% വർദ്ധനവും ഫീനിക്സ് രൂപതയില്‍ 23% വർദ്ധനവും ന്യൂയോർക്ക് അതിരൂപതയില്‍ 36% വർദ്ധനവും ചിക്കാഗോ അതിരൂപതയില്‍ 52% വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ചെറിയ രൂപതകളിലും കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മിനസോട്ടയിലെ ഡുലുത്ത് രൂപതയില്‍ 145%, ഫ്ലോറിഡയിലെ പെൻസക്കോള-തല്ലഹാസി രൂപതയില്‍ 85%, സൗത്ത് ഡക്കോട്ടയിലെ റാപ്പിഡ് സിറ്റി രൂപതയില്‍ 96%, ഹോണോലുലു രൂപതയില്‍ 37% അലാസ്കയിലെ ഫെയർബാങ്ക്സ് രൂപതയില്‍ 40% എന്നിങ്ങനെയാണ് കണക്ക്. സർവേ നടത്തിയ 71 യുഎസ് രൂപതകളിൽ, ഈ വർഷം അഞ്ച് രൂപതകളില്‍ മാത്രമേ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുകളുണ്ടായിട്ടുള്ളൂ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-09-13:59:59.jpg
Keywords: ഈസ്റ്ററി
Content: 26543
Category: 1
Sub Category:
Heading: ലെബനോനിലെ ക്രൈസ്തവര്‍ക്ക് തന്റെ സാമീപ്യമറിയിച്ച് ലെയോ പാപ്പയുടെ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ കടുത്ത ആക്രമണങ്ങൾ നേരിട്ട ലെബനോനിലെ ക്രൈസ്തവര്‍ക്കും മറ്റ് ജനങ്ങള്‍ക്കും തന്റെ സാമീപ്യമറിയിച്ച് ലെയോ പാപ്പയുടെ സന്ദേശം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഒപ്പിട്ട് പരിശുദ്ധ പിതാവിന്റെ പേരിലയച്ച സന്ദേശം, രാജ്യത്തെ അപ്പസ്തോലിക ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് പാളോ ബോർജ്യ, ദെയ്ർ കിഫായിലുള്ള ക്യാമ്പിൽ നിന്ന് ടെലിവിഷൻ ചാനലുകളിലൂടെ ജനത്തിനായി വായിച്ചു. കഴിഞ്ഞ ദിവസം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവർ ചേര്‍ന്നുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും, ലെബനോനെ അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം ലെബനനിൽ കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പാപ്പയുടെ സാന്ത്വന സന്ദേശമെന്നത് ശ്രദ്ധേയമാണ്. ധൈര്യം നഷ്ടപ്പെടുത്തരുതെന്ന് ആഹ്വാനമേകിയും, തെക്കൻ ലെബനോനിലെ ക്രൈസ്തവരുൾപ്പെടെ ഏവർക്കും തന്റെ സാമീപ്യം ഉറപ്പു നൽകിയുമാണ് ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശം. ദേബേൽ ഗ്രാമത്തിൽ രാജ്യത്തെ അപ്പസ്തോലിക ന്യൂൺഷ്യോ നടത്താനിരുന്ന സന്ദർശനത്തിന്റെ ഭാഗമായി വായിക്കാനിരുന്നതാണ് പരിശുദ്ധ പിതാവിന്റെ കത്തെങ്കിലും, പ്രദേശത്തു തുടരുന്ന കനത്ത ആക്രമണങ്ങൾ ഈ സന്ദർശനം അസാദ്ധ്യമാക്കുകയായിരുന്നു. യുദ്ധവും ആക്രമണങ്ങളും മൂലം വേദനയും, ഭീതിയും അനുഭവിക്കുകയും, വിലപിക്കുകയും ചെയ്യുന്ന ഏവരുടെയും ഹൃദയത്തിൽ യേശുവിന്റെ തിരുവുത്ഥാനം നൽകുന്ന ആനന്ദം നിറയട്ടെയെന്ന് പാപ്പാ ആശംസിച്ചു. അനീതിയുടെയും ബുദ്ധിമുട്ടിന്റെയും നിമിഷങ്ങളിൽ ക്രിസ്തുവിന്റെ സഹനത്തിനും തിന്മയുടെമേലുള്ള വിജയത്തിനും ഒപ്പമാണ് വിശ്വാസികൾ ജീവിക്കുന്നതെന്ന് പാപ്പ കുറിച്ചു. പ്രത്യാശയോടെ ജീവിക്കാനും, ബുദ്ധിമുട്ടുകൾക്കിടയിലും തളർന്നുപോകാതെ പിടിച്ചുനില്‍ക്കാനും പാപ്പാ ജനങ്ങളെ ആഹ്വാനം ചെയ്തു. ദേബേൽ ഗ്രാമത്തിലെ ആളുകൾക്കായി, ഈസ്റ്ററിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഞായറാഴ്ച മൂന്ന് ട്രക്കുകളിലായി നാൽപ്പത് ടൺ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായുള്ള പരിശ്രമങ്ങൾ നടന്നിരുന്നു. സഹായ വിതരണത്തിന് കൃത്യമായ സംവിധാനങ്ങള്‍ ഇല്ലെങ്കിലും സാധിക്കുന്ന വിധത്തിൽ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുവാന്‍ സഭ അതിന്റെ വിവിധ ഘടകങ്ങളിലൂടെ പരിശ്രമിക്കുന്നുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-09-17:41:52.jpg
Keywords: ലെയോ
Content: 26544
Category: 1
Sub Category:
Heading: നാലാം നൂറ്റാണ്ടിലെ പുരാതന ക്രൈസ്തവ ആശ്രമം ഈജിപ്തില്‍ കണ്ടെത്തി
Content: കെയ്റോ: ക്രിസ്തീയ വിശ്വാസത്തിന്റെ ആരംഭം മുതലുള്ളതെന്ന് കരുതപ്പെടുന്ന പുരാതന ആശ്രമം ഈജിപ്ഷ്യൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. മാർച്ച് അവസാനത്തിൽ ബെഹൈറ ഗവർണറേറ്റിലെ വാദി എൽ-നട്രൂണിൽ നിന്നാണ് ആശ്രമം കണ്ടെത്തിയതെന്ന് ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്തു മന്ത്രാലയം വ്യക്തമാക്കി. എഡി നാലാം നൂറ്റാണ്ട് മുതലുള്ളതെന്ന് കരുതപ്പെടുന്ന ആശ്രമമാണിത്. 21,528 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആശ്രമത്തിന് മൂന്ന് അടിയിൽ കൂടുതൽ കനമുള്ള മതിലുകളും ഏഴ് അടി ഉയരമുള്ള മുറികളുമുണ്ട്. കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ഒരു തുറന്ന മുറ്റവും കണ്ടെത്തിയിട്ടുണ്ട്. സന്യാസിമാരുടെ മുറികള്‍, അടുപ്പുകൾ, അടുക്കളകൾ, സംഭരണ ​​കേന്ദ്രങ്ങള്‍ എന്നിവ കെട്ടിടങ്ങളിലുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. സന്യാസിമാരുടേതെന്ന് കരുതപ്പെടുന്ന അസ്ഥികൂട അവശിഷ്ടങ്ങളും, ചുമർ ചിത്രങ്ങളും വാസ്തുവിദ്യാ സവിശേഷതകളും പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഇഷ്ടികകൊണ്ട് നിർമ്മിച്ച നിലവറകളും താഴികക്കുടങ്ങളും ഉൾപ്പെടെ വിവിധ മേൽക്കൂര സംവിധാനങ്ങളുടെ ഉപയോഗം ആശ്രമത്തിലുണ്ടെന്നും ഗവേഷകര്‍ പറയുന്നു. കുരിശുകൾ, ഈന്തപ്പനകൾ, വിവിധ സസ്യ, ജ്യാമിതീയ രൂപങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചുമർചിത്രങ്ങൾ എന്നിവയും ഉദ്ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന സന്യാസിമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന നിരവധി ലിഖിതങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വിശദമായ പഠനം നടത്തി ഗവേഷണം തുടരാനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-09-18:15:51.jpg
Keywords: പുരാത, ഈജി
Content: 26545
Category: 18
Sub Category:
Heading: നൂറിന്റെ നിറവില്‍ മാർ ജോസഫ് പള്ളിക്കാപറമ്പില്‍
Content: കോട്ടയം: പാലാ രൂപതയുടെ ദ്വിതീയ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നൂറാം പറന്നാൾ ഇന്ന്. ഇന്നു രാവിലെ ആറിന് മെത്രാസനമന്ദിര ചാപ്പലിൽ മാർ പള്ളിക്കാപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. വൈകുന്നേരം 6.15ന് സായാഹ്ന പ്രാർത്ഥനയ്ക്കും മാർ ജോസഫ് പള്ളിക്കാപറമ്പിൽ കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന കൂട്ടായ്‌മയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, മാർ ജേക്കബ് മുരിക്കൻ, മാർ ഔഗിൻ കുര്യാക്കോസ് വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, തുടങ്ങിയവർ പങ്കെടുക്കും. 1927 ഏപ്രിൽ 10നു മുത്തോലപുരത്തു വർക്കി - കത്രി ദമ്പതികളുടെ മകനായാണ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ ജനനം. 1958 നവംബർ 23നു പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1973 ഓഗസ്റ്റ് 15 ന് പാലാ രൂപതയുടെ സഹായമെത്രാനായി മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അഭിഷിക്തനായി. 1981 ഫെബ്രുവരി 6നു മാര്‍ സെബാസ്റ്റൃന്‍ വയലില്‍ പിതാവില്‍ നിന്നും പാലാ രൂപതയുടെ ഭരണ സാരഥൃം ഏറ്റെടുത്ത് 2004 മെയ് 2 വരെ രൂപതയെ നയിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-04-10-08:06:42.jpg
Keywords: പാലാ
Content: 26546
Category: 18
Sub Category:
Heading: മലയാറ്റൂരില്‍ പുതുഞായർ തിരുനാളിനു കൊടിയേറി
Content: മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിലും സെൻ്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പുതുഞായർ തിരുനാളിനു കൊടിയേറി. താഴത്തെ പള്ളിയിൽ ഇന്നലെ രാവിലെ വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റി. ആരാധന, ആഘോഷമായ പാട്ടുകുർബാന എന്നിവയുണ്ടായിരുന്നു. കുരിശുമുടി പള്ളിയിൽ വൈകിട്ട് ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റി. ആഘോഷമായ പാട്ടുകുർബാന ഉണ്ടായിരുന്നു. കുരിശുമുടിയിൽ ഇന്നു രാവിലെ 9.30നും വൈകിട്ട് 5.30നും ആഘോഷമായ പാട്ടുകുർബാന, നാളെ രാവിലെ 5.30 നും 7.30 നും 9.30 നും കുർബാന, വൈകിട്ട് 5.30 ന് ആഘോഷമായ പാട്ടുകുർബാന. പുതുഞായർ തിരുനാൾ ദിനമായ 12ന് രാവിലെ 7.30 ന് ആഘോഷമായ പാട്ടുകുർബാന, ഒമ്പതിന് ആഘോഷമായ തി രുനാൾ പാട്ടു കുർബാന, വൈകുന്നേരം മൂന്നിന് പൊൻപണം ഇറക്കൽ. താഴത്തെ പള്ളിയിൽ ഇന്നു രാവിലെ 7.30ന് കുർബാന (പഴയപള്ളിയിൽ), വൈകിട്ട് അഞ്ചിന് രൂപം വെഞ്ചരിപ്പ്, തിരു സ്വരൂപങ്ങൾ പഴയ പള്ളിയിൽ നിന്നു ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കൽ, ആഘോഷമായ പാട്ടു കുർബാന, വചന സന്ദേശം, തുടർന്ന് അങ്ങാടി പ്രദക്ഷിണം. നാളെ രാവിലെ 7.30ന് കുർബാന (പഴയ പള്ളിയിൽ), വൈകിട്ട് അഞ്ചിന് ആഘോഷമായ പാട്ടുകുർബാന, തുടർന്ന് അങ്ങാടി പ്രദക്ഷിണം. പുതുഞായർ ദിനത്തിൽ രാവിലെ 5.30ന് കുർബാന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന. വൈകിട്ട് അഞ്ചിന് പൊൻപണം എത്തിച്ചേരും. ആറിന് കുർബാന. 19 നാണ് എട്ടാമിടം. പുതുഞായർ തിരുനാളിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും മലകയറുന്നതിനും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
Image: /content_image/India/India-2026-04-10-08:12:34.jpg
Keywords: മലയാ
Content: 26548
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ഈസ്റ്റർ പ്രദക്ഷിണത്തിന് നേരെ ട്രക്ക് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരിക്ക്
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ ഈസ്റ്റർ ദിനത്തിൽ കത്തോലിക്ക വിശ്വാസികള്‍ നടത്തിയ പ്രദക്ഷിണത്തിന് നേരെ ട്രക്കുപയോഗിച്ച് ആക്രമണം. ആക്രമണത്തിൽ കൌമാരക്കാരനായ ഒരാള്‍ കൊല്ലപ്പെടുകയും അറുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലാഹോർ അതിരൂപതയുടെ കീഴിലുള്ള ഗുജ്റൻവാലായിലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പേരിലുള്ള ദേവാലയത്തിലെ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുനൂറോളം ആളുകൾ പങ്കെടുത്ത പ്രദക്ഷിണത്തിന് നേരെ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറ്റിയ അക്രമി, വാഹനം നിറുത്താതെ പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും ആശുപത്രിയില്‍ ഗുരുതരവാസ്ഥയിൽ തുടരുകയാണെന്ന് പാക്ക് സഭാനേതൃത്വം അറിയിച്ചു. ഫ്രാൻസിസ്കൻ വൈദികരുടെ മേൽനോട്ടത്തിലുള്ള ഇടവകയിലെ വിശ്വാസികളുടെ പ്രദക്ഷിണത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മതപരമായ അസഹിഷ്ണുതയുടെയും മാനസികവിഭ്രാന്തിയുടെയും പ്രകടനമായ അക്രമമായാണ് ഇതിനെ കാണാന്‍ കഴിയുന്നതെന്നും ഉടനടി പോലീസ് അന്വേഷണവും നടപടിയും ഉണ്ടാകണമെന്നും പാക്ക് മെത്രാൻ സമിതിയുടെ സാമൂഹിക മാധ്യമങ്ങൾക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ. ഖൈസർ ഫെറോസ് ആവശ്യപ്പെട്ടു. ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള വിദ്വേഷപരമായ കുറ്റമാണ് കഴിഞ്ഞ ദിവസം നടന്ന ഈ ആക്രമണമെന്ന് നീതിക്കും സമാധാനത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള മെത്രാൻ സമിതിയുടെ കമ്മീഷൻ കോഓർഡിനേറ്റർ ഫാ. ലാസർ അസ്‌ലാം പറഞ്ഞു. മറ്റുള്ളവരുടേതിന് സമാനമായി ക്രൈസ്തവരുടെ ജീവന് തുല്യവില കൽപ്പിക്കുകയും, ഈസ്റ്റർ ദിനത്തിലേതുപോലെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദികളെ പിടികൂടുകയും ചെയ്യാതെ, വിശ്വാസികള്‍ക്ക് സംഭവുക്ങ്ങ മുറിവുണങ്ങില്ലെന്നും ഫാ. അസ്‌ലാം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ നിയമ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ക്രൈസ്തവ നേതൃത്വത്തിന്റെ തീരുമാനം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-10-08:33:08.jpg
Keywords: പാക്കി
Content: 26549
Category: 1
Sub Category:
Heading: കർദ്ദിനാൾ ഫിലിപ്പ് നേരി ആശയവിനിമയത്തിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയില്‍ അംഗം
Content: വത്തിക്കാൻ സിറ്റി: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഗോവയിലെയും ദാമനിലെയും ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ ആശയവിനിമയത്തിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിലെ അംഗമായി നിയമിതനായി. കത്തോലിക്ക സഭയുടെ ആഗോള തലത്തിലുള്ള ആശയവിനിമയ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വമുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അംഗങ്ങളിൽ ഒരാളായാണ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ പാപ്പ നിയമിച്ചിരിക്കുന്നത്. ഏഷ്യന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസസിന്റെ പ്രസിഡന്റായി സേവനം ചെയ്യുന്നതിനിടെയാണ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ തേടി അടുത്ത നിയമനവും ലഭിച്ചിരിക്കുന്നത്. സാർവത്രിക സഭയുടെ നേതൃത്വ ഘടനകളിൽ ഭാരത സഭയ്ക്കു നല്‍കുന്ന പ്രാതിനിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് നിയമനം. വാർത്തകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പൊതു ഇടപെടൽ എന്നിവയുൾപ്പെടെ വത്തിക്കാന്റെ മാധ്യമ സാന്നിധ്യം രൂപപ്പെടുത്തുന്നതിൽ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തുന്ന സംവിധാനമാണ് ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററി. 1953 ജനുവരി 20നു ഗോവയിലെ ആൽഡോണയിലാണ് ഫിലിപ്പ് നേരിയുടെ ജനനം. 1979-ൽ വൈദികനായി പട്ടം സ്വീകരിച്ച അദ്ദേഹം, ഇടവക തലത്തിലും ഭരണതലത്തിലും വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസം, മതാന്തര സംഭാഷണം, സാമൂഹിക പ്രവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ പ്രസിദ്ധനായ അദ്ദേഹം, ഗോവയിലെ സഭയെ നയിക്കുന്നതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2022-ൽ, ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളായി ഉയര്‍ത്തിയത്. വത്തിക്കാനിൽ ഇവാഞ്ചലൈസേഷന്‍ ഡിക്കാസ്റ്ററി അംഗമായും സിനഡ് സെക്രട്ടേറിയേറ്റ് അംഗമായും അദ്ദേഹം സേവനം ചെയ്തിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-10-09:06:14.jpg
Keywords: ഫിലിപ്പ് നേരി
Content: 26550
Category: 1
Sub Category:
Heading: മുൻപെങ്ങും ഉണ്ടാകാത്തത്ര വലിയ ആക്രമണം: കടുത്ത ആശങ്കയെന്ന് ലെബനോനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ
Content: ബെയ്റൂട്ട്: രാജ്യതലസ്ഥാനമായ ബെയ്‌റൂട്ട് നഗരത്തിലുൾപ്പെടെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലെബനോനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ പൗളോ ബോർജ്യ. മുൻപെങ്ങും ഉണ്ടായിട്ടല്ലാത്തത്ര വലിയ ആക്രമണമാണ് ലെബനോൻ ഇപ്പോള്‍ നേരിടുന്നതെന്നും, ബെയ്‌റൂട്ട് നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവച്ചിരിക്കുന്നതെന്നും രാജ്യത്തേക്കുള്ള വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് പൗളോ പറഞ്ഞു. രാജ്യതലസ്ഥാനത്ത് പത്ത് മിനിറ്റ് നീണ്ട ഇസ്രായേൽ ആക്രമണം നിരവധി മരണങ്ങൾക്കും വലിയ വിനാശത്തിനും കാരണമായെന്നു മാരോണൈറ്റ് പാത്രിയാര്‍ക്കീസ് സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായിയ്ക്കൊപ്പം തെക്കൻ പ്രദേശത്ത് നടത്തിയ സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. റെഡ് ക്രോസിന്റെ പ്രവർത്തകർ ഇതിനോടകം എൺപത്തിയേഴ് മൃതദേഹങ്ങൾ കണ്ടതായി അറിയിച്ചിട്ടുണ്ട്. 722 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് ബോർജ്യ പറഞ്ഞു. തുടർച്ചയായ ആക്രമണങ്ങള്‍ ലെബനോനെ കാത്തിരിക്കുന്നതെന്ന ഇസ്രയേലിന്റെ മാധ്യമ റിപ്പോര്‍ട്ട് തങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും ലെബനോനിലെ ദേശീയനേതൃത്വം തുറന്ന ചർച്ചകളാണ് ആവശ്യപ്പെടുന്നതെന്നും അപ്പസ്തോലിക് ന്യൂണ്‍ഷോ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലെബനോനിൽ പത്ത് മിനിറ്റിനുള്ളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം 254 പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്ക്. 1165 പേർക്ക് പരിക്കേറ്റു. 1990ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ലെബനോൻ കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. ജനസാന്ദ്രതയേറിയ ബെയ്‌റൂട്ടിൽ ബാർബർ മേഖലയിലടക്കം നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഒരേസമയം ബോംബാക്രമണം നടത്തിയത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-10-09:24:16.jpg
Keywords: ലെബനോ