Contents

Displaying 26031-26040 of 26058 results.
Content: 26490
Category: 18
Sub Category:
Heading: തെരഞ്ഞെടുപ്പു പരിശീലനം; ക്രൈസ്‌തവ ഉദ്യോഗസ്ഥർക്ക് ഇളവ് നല്‍കണമെന്ന് കെഎൽസിഎ
Content: തെരഞ്ഞെടുപ്പു പരിശീലനം; ക്രൈസ്‌തവ ഉദ്യോഗസ്ഥർക്ക് ഇളവ് നല്‍കണമെന്ന് കെഎൽസിഎ കൊച്ചി: വിശുദ്ധ വാരത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ഔദ്യോഗിക ചുമതലകളിലും ക്രൈസ്‌തവ ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സം സ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കു നിവേദനം നൽകി. ബിഎൽഒ, പോളിംഗ് ഓഫീസർ ജോലികളിൽ സേവനമനുഷ്‌ഠിക്കുന്നവരിൽ വലിയൊരുവിഭാഗം ക്രൈസ്‌തവ വിശ്വാസികളാണെന്ന് കെഎൽസിഎ ചൂണ്ടിക്കാട്ടി. ക്രൈസ്‌തവ ആരാധനാക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖവെള്ളിയും ഈസ്റ്ററും പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരേണ്ട ദിനങ്ങളാണ്. ഈ ദിവസങ്ങളിൽ പരിശീലനപരിപാടികളോ മറ്റു ഫീൽഡ് വർക്കുകളോ നിശ്ചയിക്കുന്നത് ഭരണഘടനയുടെ 25-ാം അനുഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ക്രൈസ്‌തവരായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ ആരാധനകളിൽ പങ്കുചേരാൻ സാധിക്കുന്ന വിധത്തിൽ സമയക്രമത്തിൽ ഇളവ് നൽകുകയോ ചെയ്യണമെന്നു സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ മോൺ. ജോസ് നവാസ് എന്നിവർ ആവശ്യപ്പെട്ടു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-31-10:31:20.jpg
Keywords: കെഎൽസിഎ
Content: 26491
Category: 18
Sub Category:
Heading: ദുഃഖവെള്ളിയാഴ്‌ച ഉദ്യോഗസ്ഥർക്ക് പരിശീലനം; വിശ്വാസവികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവും അനുസ്‌മരിക്കുന്ന ദുഃഖവെള്ളിയാഴ്‌ച പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ദൗർഭാഗ്യകരവും ക്രൈസ്ത‌വ ന്യൂനപക്ഷത്തെ ബോധപൂർവം അവഹേളിക്കുന്നതിനുള്ള നടപടിയുമാണെന്ന് കത്തോലിക്ക കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം ഭാരതത്തിന്റെ മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്നതും ഭരണഘടനാപരമായ അവകാശ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി. ക്രൈസ്‌തവ ന്യൂനപക്ഷങ്ങളോടുള്ള സർക്കാരുകളുടെ തുടർച്ചയായ അവഹേളനങ്ങളുടെ ഒരു നേർക്കാഴ്‌ചയാണ് ദുഃഖവെള്ളിയാഴ്‌ച ഇലക്‌ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനം. ഈസ്റ്റർ, പെസഹാ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷകൾ നടത്തി ക്രൈസ്‌തവ സമൂഹത്തെ ഉപദ്രവിക്കുന്ന സമീപനം നിലനിൽക്കുമ്പോഴാണ് ദുഃഖവെള്ളിയാഴ്‌ച പുതിയ പരിശീലനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വന്നിരിക്കുന്നത്. ഇത് കടുത്ത നീതിനിഷേധവും ക്രൈസ്‌തവ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നടപടികൾ കൃത്യമായി ക്രൈസ്‌തവ വിശ്വാസവികാരത്തെ വ്രണപ്പെടുത്തുന്നത് തന്നെയാണ്. ക്രൈസ്ത‌വ പാരമ്പര്യങ്ങളെയും അനുഷ്‌ഠാനങ്ങളെയും നിഷേധിക്കുകയും ബോധപൂർവം അവഹേളിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയും നടപടികളും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
Image: /content_image/India/India-2026-03-31-10:50:20.jpg
Keywords: കോൺഗ്ര
Content: 26492
Category: 22
Sub Category:
Heading: വിശുദ്ധ വാരത്തില്‍ മൗനത്തിന്റെ 'അൾത്താര' ഹൃദയത്തിൽ പണിയാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 44
Content: "ഈശോയാകട്ടെ നിശ്‌ശബ്‌ദനായിരുന്നു" (മത്തായി 26:63). വിശുദ്ധവാരം ഒരു മടക്കയാത്രയാണ്- വാക്കുകളുടെ ബഹളങ്ങളിൽ നിന്ന് മൗനത്തിന്റെ വിശുദ്ധിയിലേക്കും, പരാതികളുടെ ലോകത്തുനിന്ന് ദൈവഹിതത്തോടുള്ള വിധേയത്വത്തിലേയ്ക്കുമുള്ള യാത്ര. ഈശോയുടെ ഈ മൗനം പെട്ടെന്നുണ്ടായ ഒന്നല്ല; മറിച്ച് നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകന്മാർ ദർശിച്ച ദൈവദാസന്റെ ഭാവമാണ്. ഏശയ്യാ 53:7-ൽ നാം വായിക്കുന്നു: "അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു." ഈ പ്രവചനം ഈശോയിൽ പൂർത്തിയാകുകയായിരുന്നു. സഭാപിതാവായ വിശുദ്ധ ആഗസ്തിനോസിൻ്റെ പഠനമനുസരിച്ച്, ഈശോയുടെ മൗനം ഭീരുത്വമല്ല, മറിച്ച് പരമാധികാരമാണ്: "തന്റെ മൗനത്തിലൂടെ അവൻ ലോകത്തെ വിധിക്കുകയായിരുന്നു." നീതിമാൻ നിശബ്ദനായിരിക്കുമ്പോൾ അനീതി അതിന്റെ പൂർണ്ണരൂപത്തിൽ വെളിപ്പെടുന്നു. വിശുദ്ധ സിപ്രിയാൻ്റെ വ്യാഖ്യാനമനുസരിച്ച്, ഈശോയുടെ മൗനം നമുക്കും മാതൃകയാണ്. അനാവശ്യമായ ന്യായീകരണങ്ങളേക്കാൾ പ്രധാനം ദൈവത്തിലുള്ള വിശ്വാസമാണെന്ന് ആ മൗനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രഭാഷണങ്ങളിൽ പലപ്പോഴും 'മൗനത്തിന്റെ കരുത്തിനെ' കുറിച്ച് സംസാരിക്കാറുണ്ട്. "പിശാചുമായുള്ള തർക്കങ്ങളിൽ ഈശോ പലപ്പോഴും മൗനം പാലിച്ചു. കാരണം, സത്യത്തിന് വായടിപ്പിക്കുന്ന മറുപടികളേക്കാൾ സാക്ഷ്യത്തിന്റെ മൗനമാണ് കരുത്ത് നൽകുന്നത്." തിന്മയുടെ ശബ്ദം ഉച്ചത്തിലാകുമ്പോൾ നന്മ മൗനമായിരിക്കണം, കാരണം ദൈവം മൗനത്തിലാണ് സംസാരിക്കുന്നത്. "ഈ വിശുദ്ധ ആഴ്ചയില്‍ അമിതമായ സംസാരം ഒഴിവാക്കി മൗനത്തിന്റെ 'അൾത്താര' ഹൃദയത്തിൽ പണിയാൻ നമ്മുക്ക് ശ്രമിക്കാം. നമ്മെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാകുമ്പോൾ സ്വയം ന്യായീകരിക്കാനുള്ള വെമ്പൽ ഒഴിവാക്കി ഈശോയെപ്പോലെ പിതാവിൽ ആശ്രയിക്കുക. പുറമെയുള്ള നിശബ്ദതയേക്കാൾ ഹൃദയത്തിലെ കലപിലകൾ അടക്കി ദൈവസ്വരം കേൾക്കാൻ ശീലിക്കുക. സി. റെറ്റി ജോസ് എഫ്‌സി‌സി
Image: /content_image/SeasonalReflections/SeasonalReflections-2026-03-31-11:23:08.jpg
Keywords: ക്രൂശിത
Content: 26493
Category: 1
Sub Category:
Heading: വത്തിക്കാനിൽ മാര്‍പാപ്പ സുപ്രധാന നിയമനങ്ങൾ നടത്തി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ലെയോ പതിനാലാമൻ പാപ്പ സുപ്രധാന നിയമനങ്ങൾ നടത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ആഭ്യന്തരകാര്യ വിഭാഗം തലവനായി ആർച്ച് ബിഷപ്പ് പൗലോ റുഡെല്ലിയെയും, പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്റ്റായി ആർച്ചുബിഷപ്പ് പെറ്റാർ രാജിച്ചിനെയും, ഇറ്റലിയുടെയും സാൻ മറീനോയുടെയും അപ്പസ്തോലിക ന്യൂൺഷ്യോയായി ആർച്ചുബിഷപ്പ് എഡ്ഗാർ പെഞ്ഞ പാരയെയും, ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. കൊളംബിയയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം ചെയ്തു വരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് പൗളോ ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള മെത്രാപ്പോലീത്തായാണ്. 1995-ലാണ് വൈദികനായി അഭിഷിക്തനായത്. 2019-ൽ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, 2023 മുതൽ കൊളംബിയയിൽ നൂൺഷ്യോയായി സേവനം ചെയ്യുകയായിരുന്നു. ദൈവീക സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടും, പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ടും ഈ ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്റ്റായി, ഇറ്റലിയുടെയും സാൻ മറീനോയുടെയും നൂൺഷ്യോയായിരുന്ന ആര്‍ച്ച് ബിഷപ്പ് പെറ്റാർ രാജിച്ചിനെയാണ് ലെയോ പതിനാലാമൻ പാപ്പ നിയമിച്ചിരിക്കുന്നത്. പാപ്പായുടെ കൂടിക്കാഴ്ചകൾ, ദൈനംദിന പരിപാടികൾ എന്നിവ സജ്ജീകരിക്കേണ്ടത് പൊന്തിഫിക്കൽ ഭവനത്തിന്റെ ഉത്തരവാദിത്വമാണ്. നിര്‍ണ്ണായകമായ ഉത്തരവാദിത്വമാണ് ആര്‍ച്ച് ബിഷപ്പ് പെറ്റാറില്‍ നിക്ഷിപ്തമായിരിക്കുന്നത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ, ആഭ്യന്തരകാര്യവിഭാഗം തലവനായി ഇതുവരെ സേവനം അനുഷ്ഠിച്ചിരുന്ന, ആര്‍ച്ച് ബിഷപ്പ് എഡ്ഗാർ പെഞ്ഞ പാര ഇറ്റലിയുടെയും സാൻ മറീനോയുടെയും അപ്പസ്തോലിക ന്യൂൺഷ്യോയായി നിയമിച്ചതാണ് മൂന്നാമത്തെ നിയമനം. വെനിസ്വേല സ്വദേശിയാണ് അദ്ദേഹം. 2018-ൽ ഫ്രാൻസിസ് പാപ്പയാണ്, അദ്ദേഹത്തെആഭ്യന്തരകാര്യവിഭാഗം തലവനായി നിയമിച്ചത്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയന്‍ ആർച്ച് ബിഷപ്പ് റാൻഡാസോയെ നിയമനിർമ്മാണ ഗ്രന്ഥങ്ങളുടെ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി ലെയോ പാപ്പ നിയമിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-31-12:28:31.jpg
Keywords: വത്തിക്കാ
Content: 26494
Category: 1
Sub Category:
Heading: സമാധാനത്തിന് വേണ്ടി ഇറാനി കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ റോമില്‍ പ്രാര്‍ത്ഥന
Content: റോം: മധ്യപൂര്‍വ്വേഷ്യയില്‍ അറുതിയില്ലാതെ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിന് വേണ്ടി ഇറാനി കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ റോമില്‍ പ്രാര്‍ത്ഥന. റോമിലെ ഗെരുസലെമ്മെയിലുള്ള സാന്താ ക്രോസ് ബസിലിക്കയിൽ ഇന്നലെ തിങ്കളാഴ്ച വൈകുന്നേരം നടന്ന സമാധാനത്തിനായുള്ള ജാഗരണ പ്രാര്‍ത്ഥനയില്‍ ടെഹ്‌റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡൊമിനിക് മാത്യു, റോം രൂപതയുടെ വികാരി ജനറലായ കർദ്ദിനാൾ ബൽദാസാരെ റെയ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. നേതാക്കളുടെ ഹൃദയങ്ങളിൽ ദൈവീക പ്രവർത്തനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. റോമിലെ ജാഗരണ പ്രാർത്ഥന വേളയിൽ മധ്യപൂര്‍വ്വേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമത്തെക്കുറിച്ച് കർദ്ദിനാൾ ഡൊമിനിക് മാത്യു ആശങ്ക പങ്കുവെച്ചു. "ബലപ്രയോഗത്തിലൂടെ സമാധാനം" നേടുക എന്ന ആശയം അസ്വസ്ഥത ഉളവാക്കുകയാണെന്നും ഇത് ആത്യന്തികമായി ഫലപ്രദമല്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമം കൂടുതൽ സംഘർഷത്തിന് ഇന്ധനം നൽകുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ശാശ്വത സമാധാനം കൊണ്ടുവരാൻ കഴിയില്ലെന്നും കർദ്ദിനാൾ വ്യക്തമാക്കി. നേതാക്കളുടെ ഇടയിൽ ആത്മാർത്ഥമായ പരിവർത്തനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. വിശുദ്ധവാരത്തിന്റെ ആദ്യ ദിവസം, ക്രിസ്തുവിന്റെ കുരിശിന്റെ പുരാതന ഭാഗങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബസിലിക്കയിൽ "മിഷൻ ഓഫ് പീസ്, ജേർണി ഇൻ ദി സ്പിരിറ്റ്" എന്ന പേരിൽ റോം രൂപത നടത്തിയ ആത്മീയ സംരംഭത്തിന്റെ ഭാഗമായിട്ടായിരിന്നു പ്രാര്‍ത്ഥന. ഇറാനില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ടെഹ്‌റാനിൽ നിന്ന് കർദ്ദിനാൾ ഡൊമിനിക് മാത്യുവിനെ വത്തിക്കാനിലേക്ക് രഹസ്യമായി എത്തിച്ചിരിന്നു. ബെൽജിയൻ സ്വദേശിയായ അദ്ദേഹമാണ് ഇറാനിലെ കത്തോലിക്കാ സമൂഹത്തെ നയിക്കുന്നത്. ഏകദേശം 90 ദശലക്ഷം ജനസംഖ്യയുള്ള ഇറാനിലെ ലത്തീന്‍ സഭയില്‍ 2,000 വിശ്വാസികള്‍ മാത്രമാണുള്ളത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-31-13:15:35.jpg
Keywords: ഇറാനി
Content: 26495
Category: 1
Sub Category:
Heading: അനിശ്ചിതത്വത്തിന് വിരാമം; തിരുക്കല്ലറ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ മുടങ്ങില്ല
Content: ജെറുസലെം: പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നു ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍ വിശുദ്ധവാര, ഈസ്റ്റർ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ തീരുമാനം. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും വിശുദ്ധ നാടിന്റെ സംരക്ഷണ സമിതിയും ഇന്നലെ മാർച്ച് 30 തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വിശുദ്ധ വാരത്തിലെ ദിനങ്ങളില്‍ ഔദ്യോഗിക സഭാ പ്രതിനിധികൾക്ക് ആരാധനക്രമ ആഘോഷങ്ങള്‍ക്കും ചടങ്ങുകൾക്കുമായി പ്രവേശനം അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇസ്രായേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം നിലവിലെ യുദ്ധസാഹചര്യത്തിന്റെ വെളിച്ചത്തിൽ, വിശ്വാസികള്‍ പങ്കെടുത്തുക്കൊണ്ടുള്ള പൊതുസമ്മേളനങ്ങൾക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരും. തിരുക്കല്ലറ ദേവാലയത്തില്‍ നിന്നുള്ള തിരുക്കര്‍മ്മങ്ങളും പ്രാർത്ഥനകളും ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് തത്സമയം ലഭ്യമാകുവാന്‍ തത്സമയം സംപ്രേഷണം ലഭ്യമാക്കുന്നുണ്ട്. വിഷയത്തില്‍ ഇടപെടല്‍ നടത്തിയ പ്രസിഡന്‍റ് ഐസക് ഹെർസോഗിന്റെ സമയോചിതമായ ഇടപെടലിന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് നന്ദിയറിയിച്ചു. യേശുവിനെ അടക്കം ചെയ്തതെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കുന്ന ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധവാരാഘോഷങ്ങളില്‍ അനേകരാണ് പങ്കെടുത്തുക്കൊണ്ടിരിന്നത്. കഴിഞ്ഞ ഓശാന ഞായറാഴ്ച തിരുക്കല്ലറ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിയ ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോ എന്നിവരെ ഇസ്രായേല്‍ പോലീസ് തടഞ്ഞിരിന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ആഗോള തലത്തില്‍ ഉയര്‍ന്നത്. പിന്നാലെ ഇസ്രായേല്‍ പ്രസിഡന്‍റ് ക്രൈസ്തവ നേതൃത്വത്തെ ഫോണില്‍ ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-31-14:06:01.jpg
Keywords: തിരുക്കല്ലറ
Content: 26496
Category: 15
Sub Category:
Heading: വിശുദ്ധവാര ത്രിസന്ധ്യാജപം
Content: ഇന്ന് വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ട പ്രാര്‍ത്ഥനയാണ് വിശുദ്ധവാര ത്രിസന്ധ്യാജപം. ഭക്തിയോടും തീക്ഷ്ണതയോടും കൂടി ഈ പ്രാര്‍ത്ഥനയില്‍ നമ്മുക്കും പങ്കുചേരാം. -മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി. അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി. -അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്‍കി. 1. സ്വര്‍ഗ്ഗ. #{blue->none->b-> പ്രാര്‍ത്ഥിക്കാം}# സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടു കൂടി എന്നേയ്‌ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-31-23:04:24.jpg
Keywords: ജപ
Content: 26497
Category: 1
Sub Category:
Heading: എഫ് സി ആർ എ ഭേദഗതി ആശങ്കകൾ പരിഹരിക്കപ്പെടണം: മേജർ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
Content: കാക്കനാട്: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന പുതിയ ഭേദഗതികൾ സുതാര്യമായി പ്രവർത്തിക്കുന്ന സന്നദ്ധ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്താത്ത രീതിയിലായിരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയന്ത്രണങ്ങൾ നിയമവിധേയമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയും ക്രൈസ്തവ സഭകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും തകർക്കാൻ ഉദ്ദേശിച്ചുള്ളതാകരുതെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു. ഈ വിഷയത്തിൽ ഇതിനോടകം പ്രതികരിച്ച എല്ലാ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെയും അഭിപ്രായങ്ങളോടു യോജിച്ചുകൊണ്ടു പ്രസ്തുത നിയമഭേദഗതിയുമായി ബന്ധപ്പെട്ടു ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ക്രൈസ്തവസഭകൾ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ ഭാരതത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായകമാണെന്നു ഭരണാധികാരികൾത്തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതയാണ്. അശരണർക്കും ആലംബഹീനർക്കുമായി സഭ നടത്തുന്ന അഗതിമന്ദിരങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ, ഭിന്നശേഷി പുനരധിവാസകേന്ദ്രങ്ങൾ, എയ്ഡ്സ് രോഗികളുടെ പരിചരണ കേന്ദ്രങ്ങൾ, സൗജന്യ ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങിയവ ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്നുണ്ട്. തദ്ദേശീയരായ ഉപകാരികളുടെ സഹായത്തിനൊപ്പം വിദേശ ഫണ്ടുകളും ഉപയോഗിച്ചാണ് ഗ്രാമങ്ങളിൽ പോലും മികവുറ്റ ആരോഗ്യസേവനങ്ങളും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാൻ സഭയ്ക്കു സാധിക്കുന്നത്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന ഇത്തരം സേവനങ്ങൾ തടസപ്പെടുത്തുന്നത് പാവപ്പെട്ടവരോടും പാർശ്വവത്ക്കരിക്കപ്പെട്ടവരോടുമുള്ള ദ്രോഹമാണ്. റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ ചെറിയ കാലതാമസമോ, ഓഡിറ്റിംഗിലെ സാങ്കേതികമായ പിഴവുകളോ മുൻനിർത്തി ലൈസൻസ് റദ്ദാക്കുക, ആസ്തികൾ കണ്ടുകെട്ടുക തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കം സംശയാസ്പദമാണ്. സന്നദ്ധ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും സേവനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താതെ, അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയമനിർമാണമാണ് ഉണ്ടാകേണ്ടതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. നാളെ ഈ വിഷയം പാർലമെന്റിൽ ചർച്ചയ്ക്കു വരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങൾ പൊതുനന്മ കണക്കിലെടുത്തു ചർച്ചകളിൽ ക്രിയാത്മകമായി പങ്കെടുക്കണമെന്നും മേജർ ആര്‍ച്ച് ബിഷപ്പ് അഭ്യർത്ഥിച്ചു.
Image: /content_image/News/News-2026-04-01-09:39:28.jpg
Keywords: തട്ടില്‍
Content: 26498
Category: 18
Sub Category:
Heading: എഫ്‌സിആർഎ ഭേദഗതി ബിൽ; കടുത്ത ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണെന്നു മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: എഫ്‌സിആർഎ ഭേദഗതി ബിൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് ക്രൈസ്‌തവ വിഭാഗങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണെന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഒരു ലൈസൻസ് രാജിലേക്കുള്ള മടക്കയാത്ര പോലെ തോന്നുകയാണെന്നും ബിൽ അതിന്റെ നിരീക്ഷണ സ്വഭാവത്തിൽനിന്നും നിയന്ത്രണ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ട്രസ്റ്റുകളുടെ ഗുണഭോക്താക്കൾ പൊതു സമൂഹമാണ്. മറ്റു രാജ്യങ്ങളിൽനിന്ന് സഹായം ഒന്നും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നില പാടല്ല, മറിച്ച് വ്യർഥാഭിമാനത്തിൻ്റെ ലക്ഷണമാണ്. ക്രിമിനൽ നടപടികളെ നിയന്ത്രിക്കാൻ ട്രസ്റ്റുകൾക്ക് മൂക്കുകയറിടേണ്ടതില്ല. ക്രിമിനൽ കുറ്റങ്ങൾ നിയന്ത്രിക്കാൻ ശക്തമായ നിയമങ്ങൾ രാജ്യത്ത് വേറെയുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. അതേസമയം, ബില്ലുമായി ബന്ധപ്പെട്ട ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുമായോ ക്രൈസ്‌തവ സംഘടനകളുമായോ കേന്ദ്രസർക്കാർ ചർച്ചയോ അഭിപ്രായ പ്രകടനങ്ങളോ നടത്തിയിട്ടില്ലെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി. ആശങ്കകൾ കേന്ദ്രസർക്കാരുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2026-04-01-10:14:58.jpg
Keywords: കല്ലറ
Content: 26499
Category: 22
Sub Category:
Heading: ദൈവത്തിന്റെ കാരുണ്യത്തിലേക്കു നയിക്കേണ്ട പശ്ചാത്താപം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 45
Content: “അവന്‍ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു" (മത്തായി 26:75). പത്രോസിന്റെ വീഴ്ച അവന്റെ അമിതമായ ആത്മവിശ്വാസത്തിൽ നിന്നാണ് ഉണ്ടായത്. "മരിക്കേണ്ടി വന്നാലും ഞാൻ നിന്നെ തള്ളിപ്പറയില്ല" എന്ന് പ്രഖ്യാപിച്ച പത്രോസ്, ഒരു ദാസി പെൺകുട്ടിയുടെ ചോദ്യത്തിന് മുന്നിൽ പതറിപ്പോയി പത്രോസിന്റെ കണ്ണുനീർ സങ്കീർത്തനങ്ങളിലെ പശ്ചാത്താപ പ്രാർത്ഥനകളെ അനുസ്മരിപ്പിക്കുന്നു. "കര്‍ത്താവേ, അവിടുന്ന്‌ എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു"(സങ്കീര്‍ത്തനങ്ങള്‍ 139:1) എന്ന ദാവീദിന്റെ പ്രാർത്ഥന പോലെ, പത്രോസ് തന്റെ ഹൃദയത്തിന്റെ ആഴങ്ങളിലെ പാപത്തെ തിരിച്ചറിയുന്നു. ഇത് മനുഷ്യസഹജമായ ബലഹീനതയെയും ദൈവകൃപയില്ലാതെ പിടിച്ചുനിൽക്കാൻ നമുക്ക് കഴിയില്ലെന്ന സത്യത്തെയും ഓർമ്മിപ്പിക്കുന്നു. "ഈശോയുടെ നോട്ടം പത്രോസിന്റെ ഹൃദയത്തെ സ്പർശിച്ചു. ആ കണ്ണുനീർ കേവലം ദുഃഖമല്ല, മറിച്ച് ദൈവസ്നേഹത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു" എന്ന് വി.ആഗസ്തീനോസ് പിതാവ് പഠിപ്പിക്കുന്നു. പത്രോസിന്റെ പശ്ചാത്താപത്തെക്കുറിച്ച് വി. ക്രിസോസ്തം പറയുന്നത്, പത്രോസ് ജനക്കൂട്ടത്തിന് നടുവിൽ നിന്നല്ല കരഞ്ഞത്, മറിച്ച് "പുറത്തുപോയി" കരഞ്ഞു എന്നാണ്. ഇത് ഏകാന്തതയിൽ ദൈവത്തിന് മുന്നിൽ നടത്തുന്ന ആത്മപരിശോധനയുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നു. ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽ പറഞ്ഞു: "ദൈവം ക്ഷമിച്ചു മടുക്കുന്നില്ല, നമ്മളാണ് ക്ഷമ ചോദിക്കാൻ മടുക്കുന്നത്" എന്ന്. പത്രോസിന്റെ കണ്ണുനീർ സ്വയം സഹതാപമല്ല (Self-pity), മറിച്ച് ദൈവസ്നേഹത്തെ നോവിച്ചതിലുള്ള ആഴമായ വേദനയാണ്. പത്രോസിന്റെ പരിവർത്തനത്തെ (Conversion) രണ്ടാം പരിവർത്തനമായി കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം കാണുന്നു. ഈ വിശുദ്ധ വാരത്തിൽ നമ്മൾ ആർജ്ജിക്കേണ്ടത് ഈ "ഹൃദയത്തിന്റെ പശ്ചാത്താപമാണ്". നാം ദൈവത്തെ എവിടെയെല്ലാം തള്ളിപ്പറഞ്ഞു എന്ന് തിരിച്ചറിയുക. നമ്മുടെ പ്രവൃത്തികളിലൂടെയോ മൗനത്തിലൂടെയോ ഉള്ള നിഷേധങ്ങൾ വിശുദ്ധവാരത്തിലെ കുമ്പസാരത്തിലൂടെ കഴുകിക്കളയാൻ പരിശ്രമിക്കാം. പത്രോസിന്റെ കഥ പരാജയത്തിലല്ല, മറിച്ച് പുനരുദ്ധാരണത്തിലാണ് അവസാനിക്കുന്നത്. പശ്ചാത്താപം നമ്മെ നയിക്കേണ്ടത് നിരാശയിലേക്കല്ല, മറിച്ച് ദൈവത്തിന്റെ കാരുണ്യത്തിലേക്കാണ്. പത്രോസിനെപ്പോലെ നമുക്കും നമ്മുടെ പാപങ്ങളെ ഓർത്ത് കരയാം. എന്നാൽ ആ കണ്ണുനീർ ഈസ്റ്ററിന്റെ പ്രകാശത്തിലേക്ക് നമ്മെ നയിക്കുന്നവയാകണം. പശ്ചാത്താപത്തിന്റെ 'പുറത്തേക്ക് കടക്കൽ' വഴി പുതിയൊരു മനുഷ്യനായി നമുക്ക് ഉയിർത്തെഴുന്നേൽക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-04-01-11:06:35.jpg
Keywords: വിചിന്തന