category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎഫ്‌സിആർഎ ഭേദഗതി ബിൽ; കടുത്ത ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണെന്നു മാർ ജോസഫ് കല്ലറങ്ങാട്ട്
Contentപാലാ: എഫ്‌സിആർഎ ഭേദഗതി ബിൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് ക്രൈസ്‌തവ വിഭാഗങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണെന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഒരു ലൈസൻസ് രാജിലേക്കുള്ള മടക്കയാത്ര പോലെ തോന്നുകയാണെന്നും ബിൽ അതിന്റെ നിരീക്ഷണ സ്വഭാവത്തിൽനിന്നും നിയന്ത്രണ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ട്രസ്റ്റുകളുടെ ഗുണഭോക്താക്കൾ പൊതു സമൂഹമാണ്. മറ്റു രാജ്യങ്ങളിൽനിന്ന് സഹായം ഒന്നും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നില പാടല്ല, മറിച്ച് വ്യർഥാഭിമാനത്തിൻ്റെ ലക്ഷണമാണ്. ക്രിമിനൽ നടപടികളെ നിയന്ത്രിക്കാൻ ട്രസ്റ്റുകൾക്ക് മൂക്കുകയറിടേണ്ടതില്ല. ക്രിമിനൽ കുറ്റങ്ങൾ നിയന്ത്രിക്കാൻ ശക്തമായ നിയമങ്ങൾ രാജ്യത്ത് വേറെയുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. അതേസമയം, ബില്ലുമായി ബന്ധപ്പെട്ട ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുമായോ ക്രൈസ്‌തവ സംഘടനകളുമായോ കേന്ദ്രസർക്കാർ ചർച്ചയോ അഭിപ്രായ പ്രകടനങ്ങളോ നടത്തിയിട്ടില്ലെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി. ആശങ്കകൾ കേന്ദ്രസർക്കാരുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-04-01 10:04:00
Keywords കല്ലറ
Created Date2026-04-01 10:14:58