Contents
Displaying 26011-26020 of 26058 results.
Content:
26469
Category: 18
Sub Category:
Heading: ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം; അവസാന തീയതി ഇന്ന്
Content: ന്യൂഡൽഹി: ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കനത്ത പ്രതിഷേധങ്ങള്‍ക്കു ഒടുവില്‍ ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അനുമതി. ഈ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ വാക്കാലുള്ള ഉറപ്പ് ലഭിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഏപ്രിൽ രണ്ട് മുതൽ 10 വരെ നടക്കാനിരിക്കുന്ന ഈ വർഷത്തെ ജെഇഇ മെയിൻ രണ്ടാം ഘട്ട പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയതായി സുരേഷ് ഗോപി വ്യക്തമാക്കി. ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിലെ പരീക്ഷാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർ jeemain.query@nta.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് തങ്ങളുടെ വിവരങ്ങൾ അയക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നു 2026 മാർച്ച് 28 ആണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനവും തുടർ ന്നുണ്ടായ ഇടപെടലുകളും പരിഗണിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഈ ഉറപ്പ് നൽകിയതെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
Image: /content_image/India/India-2026-03-28-07:55:31.jpg
Keywords: പരീക്ഷ

26470
Category: 18
Sub Category:
Heading: മലയാറ്റൂരില്‍ വിശുദ്ധ വാരാചരണ ഒരുക്കങ്ങൾ പൂർത്തിയായി
Content: മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെൻ്റ് തോമസ് പള്ളിയിലും വിശുദ്ധ വാരാചരണ ഒരുക്കങ്ങൾ പൂർത്തിയായി. ഓശാന ഞായർ ദിനമായ നാളെ രാവിലെ ആറിന് താഴത്തെ പള്ളിയിൽ (സെൻ്റ് തോമസ് പള്ളി) കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. സെൻ്റ് തോമസ് സ്‌കൂൾ ഗ്രൗണ്ടിൽനിന്ന് കുരുത്തോല പ്രദക്ഷിണം ആരംഭിക്കും. രാവിലെ ഒമ്പതിനും വൈകുന്നേരം 5. 30നും വിശുദ്ധ കുർബാന. പെസഹാ വ്യാഴാഴ്‌ച രാവിലെ ആറിനു കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് പൂർണദിന ആരാധന. വൈകുന്നേരം നാലിന് കാൽകഴുകൽ നേർച്ച, രാത്രി ഏഴു മുതൽ എട്ടുവരെ പൊതുആരാധന, അപ്പം മുറിക്കൽ. ദുഃഖവെള്ളിയാഴ്‌ച രാവിലെ 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, പീഡാനുഭവ വായന, കുരിശുവന്ദനം. ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ കുരിശിൻ്റെ വഴി, കുരിശുമുടി അടിവാരത്തിലേക്ക് വിലാപയാത്ര, പീഡാനുഭവ സന്ദേശം. വലിയ ശനിയാഴ്ച രാവിലെ മാമ്മോദീസ - വ്രതനവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. രാത്രി 10.30 ന് ഉയിർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും. ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിന് രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. കുരിശുമുടി പള്ളിയിൽ ഓശാന ഞായറാഴ്‌ച രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം. രാവിലെ 8.30നും 9.30നും വൈകുന്നേരം 6.30 നും വിശുദ്ധ കുർബാന. 30, 31, ഏപ്രിൽ ഒന്ന് തീയതികളിൽ രാവിലെ 5.30 നും 7.30 നും 9.30 നും വൈകുന്നേരം 6.30 നും വിശുദ്ധ കുർബാന. പെസഹാ വ്യാഴാഴ്‌ച രാവിലെ ഏഴിന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, തുടർന്ന് പൂർണദിന ആരാധന. ദുഃഖവെള്ളിയാഴ്‌ച രാവിലെ ഏഴിന്‌പീഡാനുഭവ തിരുക്കർമങ്ങൾ. തുടർന്ന് നഗരി കാണിക്കൽ. വലിയ ശനിയാഴ്ച രാവിലെ ഏഴിന് മാമ്മോദീസ - വ്രത നവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന. രാത്രി 11.45ന് ഉയിർപ്പ് തിരുക്ക ർമങ്ങൾ ആരംഭിക്കും. പുലർച്ചെ മൂന്നിനും 5.30 നും 7.30നും 9.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
Image: /content_image/India/India-2026-03-28-08:10:00.jpg
Keywords: മലയാറ്റൂ

26471
Category: 1
Sub Category:
Heading: നാളെ ഓശാന ഞായര്‍; ക്രൈസ്തവ ലോകം വിശുദ്ധവാരത്തിലേക്ക്
Content: തിരുവനന്തപുരം: ആഗോള ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും. ഓശാന ഞായറിന്റെ തിരുക്കർമങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. ഓശാന ഞായറിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടക്കും. വിവിധ ദേവാലയങ്ങളിൽ നടക്കുന്ന ഓശാന ഞായർ ശുശ്രൂഷകളിൽ വിവിധ സഭാമേലധ്യക്ഷന്മാർ കാർമികത്വം വഹിക്കും. നാളെ മാർച്ച് 29ന് റോം സമയം രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ദിവ്യബലിയ്ക്കും കുരുത്തോല വെഞ്ചിരിപ്പിനും ലെയോ പാപ്പ മുഖ്യകാര്‍മ്മികനാകും. ലെയോ പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യത്തെ വിശുദ്ധ വാരത്തിനാണ് വത്തിക്കാന്‍ ചത്വരം സാക്ഷിയാകുക. പതിനായിരകണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും. രാവിലെ 7 മണിക്ക് സെന്റ് മേരിസ് ബസിലിക്കയിൽ നടക്കുന്ന ഓശാന തിരുക്കർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനാകും. പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലില്‍ നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായിരിക്കും. രാവിലെ 5.45നും വൈകുന്നേരം ഏഴിനും വി ശുദ്ധ കുർബാന ഉണ്ടാകും. വൈകുന്നേരം 4.30ന് കുരിശിൻ്റെ വഴിയും വിശുദ്ധ കൂർബാനയുമുണ്ടാകും. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കർമങ്ങൾ നാളെ രാവിലെ 6.30ന് ആരംഭിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരിക്കും. കുരുത്തോല വാഴ്‌വിൻ്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങളുണ്ടാകും. രാവിലെ 10.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും. 6.30ന് സന്ധ്യാനമസ്‌കാരവും നടക്കും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-28-08:58:00.jpg
Keywords: വിശുദ്ധ വാ

26472
Category: 1
Sub Category:
Heading: ആഗോള സുവിശേഷവത്ക്കരണത്തിന് ഊര്‍ജ്ജം പകര്‍ന്ന മദര്‍ ആഞ്ചലിക്കയുടെ സ്വര്‍ഗ്ഗീയ യാത്രയ്ക്കു ഒരു പതിറ്റാണ്ട്
Content: വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമമായ ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക് (ഇഡബ്ല്യുടിഎന്‍) സ്ഥാപിച്ച മദർ ആഞ്ചലിക്കയുടെ ഓര്‍മ്മകള്‍ക്ക് ഒരു പതിറ്റാണ്ട്. ലോക സുവിശേഷവത്ക്കരണത്തിന് ശക്തമായ ഊര്‍ജ്ജം പകര്‍ന്ന ക്ലാരാ സന്യാസിനീ സമൂഹാംഗമായ മദര്‍ ആഞ്ചലിക്ക 2016 മാര്‍ച്ച് 27നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. നിത്യതയിലേക്ക് യാത്രയാകുമ്പോള്‍ മദര്‍ ആഞ്ചലിക്കയ്ക്ക് 92 വയസായിരുന്നു പ്രായം. ഇന്നലെ മദർ ആഞ്ചലിക്കയുടെ പത്താം ചരമവാർഷികത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അനുസ്മരണ ബലിയര്‍പ്പണം നടന്നു. ബയോ എത്തിക്‌സ് പ്രൊഫസര്‍ ഫാ. മൈക്കൽ ബാഗോട്ട് എൽസി മുഖ്യകാര്‍മ്മികനായി. വിശ്വാസത്തെ ബുദ്ധിയും ജ്ഞാനവും കൊണ്ട് പകർന്ന വ്യക്തിയാണ് മദർ ആഞ്ചലിക്കയെന്നു ബസിലിക്കയിലെ ചാപ്പൽ ഓഫ് ദി ക്വയറിൽ നടത്തിയ പ്രസംഗത്തിൽ ഫാ. മൈക്കൽ പറഞ്ഞു. "നീ കർത്താവിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു... അത് ചെയ്യൂ. നിനക്ക് എന്ത് ചെയ്യണമെന്ന് തോന്നിയാലും, ബൂട്ടിൽ വിറയ്ക്കുന്നുണ്ടെങ്കിലും, നീ മരണഭീതിയിലാണ് എങ്കിലും ആദ്യപടി മുന്നോട്ട് വയ്ക്കുക. ആ ഒരു ചുവടുവയ്പിൽ കൃപ വരുന്നു, നീ കാലെടുത്തുവയ്ക്കുമ്പോൾ തന്നെ കൃപ ലഭിക്കും. ഭയപ്പെടുന്നത് ഒരു പ്രശ്നമല്ല; ഭയപ്പെടുമ്പോൾ ഒന്നും ചെയ്യുന്നില്ല."- മദര്‍ ആഞ്ചലിക്കയുടെ വാക്കുകളും അദ്ദേഹം അനുസ്മരിച്ചു. 1981-ല്‍ മദര്‍ ആഞ്ചലിക്കയാണ് ഇഡബ്ല്യുടിഎന്‍ ഗ്ലോബല്‍ കത്തോലിക്ക് നെറ്റ് വര്‍ക്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമ ശ്രംഖലക്ക് അലബാമയില്‍ ആരംഭം കുറിച്ചത്. ഇന്ന്‍ ഇ.ഡബ്ല്യു.റ്റി.എൻ (ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക്) ലോകത്തിൽ 144 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കത്തോലിക്കാ ടെലിവിഷൻ ചാനലാണ്. അമേരിക്കയിലെ, ബിർമിംഹാമിനടുത്തുള്ള ദിവ്യകാരുണ്യ ദേവാലയത്തിൽ നടന്ന മദര്‍ ആഞ്ചലിക്കയുടെ സംസ്ക്കാര ശുശ്രൂഷയിൽ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-28-10:27:04.jpg
Keywords: ആഞ്ചലിക്ക

26473
Category: 1
Sub Category:
Heading: ലാസറിന്റെ ശനി അഥവാ കൊഴുക്കട്ട ശനി; പില്‍ക്കാല ചരിത്രം
Content: പൗരസ്ത്യ ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം നാൾ പരമ്പരാഗതമായി ആചരിക്കുന്ന ദിനമാണ് കൊഴുക്കട്ട ശനി. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസങ്ങൾ ഈശോ മരുഭൂമിയിൽ നാൽപ്പത് ദിനരാത്രങ്ങൾ ഉപവസിച്ചതിനെയും പിന്നീടുള്ള പത്തു ദിവസങ്ങൾ ഈശോയുടെ പീഢാസഹനത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ നോമ്പനുഷ്ഠിക്കുന്നു. കര്‍ത്താവ് നാല്പതുദിവസങ്ങൾക്ക് ശേഷം ഉപവാസം അവസാനിപ്പിച്ചതിനെയോർത്ത് ക്രൈസ്തവരും നാല്പത്തൊന്നാം ദിവസം നോമ്പ് വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ പീഢാനുഭവത്തെ ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നതുകൊണ്ട് അത് വരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. 'കൊഴു' എന്നാല്‍ മഴു എന്നര്‍ത്ഥം. "കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതിൽക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു" (സങ്കീ 141 : 7) എന്ന വചനം അനുസ്മരിച്ചുകൊണ്ട് നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത്. ലാസറിന്റെ ശനി എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. ജെറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ താൻ ഉയിർപ്പിച്ച ബഥാനിയായിലെ ലാസറിന്റെ ഭവനത്തിലെത്തിയപ്പോൾ ലാസറിന്റെ സഹോദരിമാരായ മർത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ച് ഈശോയ്ക്ക് തയ്യാറാക്കി നൽകിയ ഭക്ഷണത്തിൻ്റെ ഓർമയ്ക്കായി കൂടിയാണ് പുരാതന കാലം മുതലേ കേരളത്തിലെ നസ്രാണികൾ ഓശാന ഞായറിൻ്റെ തലേദിവസം കൊഴുക്കട്ട തയ്യാറാക്കിയിരുന്നത്. (യോഹന്നാന്‍ 12) പീഡാനുഭവചരിത്രത്തിൽ ഈശോയെ എറിയാൻ ഉപയോഗിച്ച കല്ലുകളെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്ന് ഒരു വിശ്വാസമുണ്ട്. ഈശോയെ തൈലാഭിഷേകം നടത്താൻ ഭക്തസ്ത്രീകൾ കരുതിവച്ച സുഗന്ധദ്രവ്യങ്ങൾ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേർത്ത കൊഴുക്കട്ടയെന്നതാണ് മറ്റൊരു വിശ്വാസം. പലഹാരം ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമെന്നാണ് പൂർവികർ പറഞ്ഞിരുന്നത്. Courtesy: Kothamangalam Eparchy ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-28-11:17:52.jpg
Keywords: ചരിത്ര

26474
Category: 22
Sub Category:
Heading: ആയുധങ്ങളല്ല, വിട്ടുകൊടുക്കലുകളാൽ വിജയം നേടാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 41
Content: "വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും" (മത്തായി 26 : 52). ഗെത്സെമനിയിലെ നിഴലുകൾക്കിടയിൽ പത്രോസ് വാളൂരി തന്റെ ഗുരുവിനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ, ഈശോ നൽകിയ മറുപടി പുതിയ നിയമത്തിന്റെ അടിത്തറയായ അക്രമരാഹിത്യത്തിന്റെ (Non-violence) പ്രഖ്യാപനമായിരുന്നു. പഴയ നിയമത്തിലെ "കണ്ണിന് പകരം കണ്ണ്" (പുറപ്പാട് 21:24) എന്ന പ്രതികാര നിയമത്തെ ഈശോ ഇവിടെ സ്നേഹത്തിന്റെയും ക്ഷമയുടെയും നിയമമാക്കി മാറ്റുന്നു. അവിടുത്തെ വാക്കിന്റെ അർത്ഥം ഹിംസ കൊണ്ട് ഹിംസയെ തടയാനാവില്ല എന്നതാണ്. നോമ്പുകാലത്ത് നാം ഉപേക്ഷിക്കേണ്ടത് കൈകളിലെ ആയുധങ്ങളെ മാത്രമല്ല, പകരം സഹോദരങ്ങളോടുള്ള നമ്മുടെ ഉള്ളിലെ ശത്രുതയുടെ വാളുകളെ കൂടിയാണ്. പത്രോസിനെ തിരുത്തിയതിലൂടെ ഈശോ പഠിപ്പിച്ചത് ദൈവീക പദ്ധതികൾ മനുഷ്യന്റെ ശക്തി കൊണ്ടല്ലന്നും, മറിച്ച് ദൈവത്തിലുള്ള വിശ്വാസം കൊണ്ടാണ് നടപ്പിലാകേണ്ടതെന്നും വി. ജോൺ ക്രിസോസ്തം പിതാവ് ഓർമ്മിപ്പിക്കുന്നു. സഭാപിതാവായ വി. ആഗസ്തീനോസ് നിരീക്ഷണത്തിൽ നീതിയല്ലാത്ത രീതിയിൽ വാളെടുക്കുന്നവനാണ് നശിക്കുന്നത്. ക്രിസ്തുവിനെ പിൻപറ്റുന്നവൻ വാളിനു പകരം സ്നേഹത്തിന്റെ ആയുധം ധരിക്കണം എന്ന് ഈ വചനം വ്യക്തമാക്കുന്നു. ആധുനിക ലോകത്തിൽ ഈ വചനത്തിൻ്റെ അർത്ഥം, യുദ്ധങ്ങൾക്കും പകപോക്കലുകൾക്കും എതിരെയുള്ള ഏറ്റവും വലിയ മരുന്നായി സമാധാനത്തെ കാണണം എന്നു തന്നെയാണ്. അക്രമം ഒരിക്കലും നീതിക്ക് പകരമാവില്ലെന്ന് അറിയാമല്ലോ. വലിയ നോമ്പ് എന്നത് ആത്മീയമായ ഒരു പോരാട്ടമാണ്. എന്നാൽ ഈ പോരാട്ടം മറ്റുള്ളവർക്കെതിരെയല്ല, മറിച്ച് നമ്മുടെ തന്നെ ഉള്ളിലെ ദുർഗുണങ്ങൾക്കെതിരെയാണ്. 'വാൾ ഉറയിലിടുക' എന്നാൽ കോപം, വിദ്വേഷം, പരദൂഷണം എന്നിവയാകുന്ന വാളുകൾ ഉറയിലിടാൻ ഈ നോമ്പ് നമ്മെ ക്ഷണിക്കുന്നു. ഈ വിശുദ്ധ സമാധാനത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാനും, പകയുടെ ആയുധങ്ങൾ ഉപേക്ഷിക്കാനും നമുക്ക് പരിശ്രമിക്കാം. ഈശോയുടെ കുരിശു മരണം ആയുധങ്ങൾക്കൊണ്ടല്ല, മറിച്ച് വിട്ടുകൊടുക്കലിലൂടെയാണ് വിജയം നേടിയതെന്ന് നമുക്ക് ഓർക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-28-11:55:35.jpg
Keywords: വിചിന്തന

26475
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ ഏകദിന മൊണാക്കോ സന്ദര്‍ശനം ഇന്ന്
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്ന വിശേഷണമുള്ള മൊണാക്കോയില്‍ ലെയോ പാപ്പ ഇന്നു ഏകദിന സന്ദര്‍ശനം നടത്തും. തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായ്ക്കും തനിക്കും മോണാക്കോ രാജകുമാരൻ ആൽബർട്ട് രണ്ടാമൻ നൽകിയ ക്ഷണം കൂടി സ്വീകരിച്ചാണ് പരിശുദ്ധ പിതാവ് ഇന്നു മാർച്ച് 28 ശനിയാഴ്ച ഹ്രസ്വയാത്ര നടത്തുന്നത്. കഴിഞ്ഞ ജനുവരി 17-ന് ആൽബർട്ട് രാജകുമാരൻ നൽകിയ ഔദ്യോഗിക ക്ഷണം കൂടി പരിഗണിച്ചാണ് പരിശുദ്ധ പിതാവ് ഈ യാത്രയ്ക്ക് തയാറായത്. വത്തിക്കാനിലെ ഹെലിപാഡിൽനിന്ന് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്ന ലെയോ പാപ്പ ഏതാണ്ട് അഞ്ഞൂറ് കിലോമീറ്റര്‍ ഒന്നേമുക്കാൽ മണിക്കൂറുകൾ കൊണ്ട് സഞ്ചരിച്ച് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു ഒന്നരയോടെ മൊണാക്കോയിലെത്തും. മൊണാക്കോയിലെ ഏക വ്യോമയാന സൗകര്യമുള്ള ഹെലിപോർട്ടില്‍ എത്തുന്ന പാപ്പയ്ക്കു ആൽബർട്ട് രാജകുമാരനും പ്രതിനിധി സംഘവും വരവേല്‍പ്പ് നല്‍കും. രാജകുമാരന്‍, യുവജനങ്ങള്‍, ക്രൈസ്തവ വിശ്വാസം സ്വീകരിക്കാനൊരുങ്ങുന്നവര്‍ എന്നിങ്ങനെ വിവിധ വ്യക്തികളും സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് വിശുദ്ധ ബലിയർപ്പണത്തിന് ശേഷം പരിശുദ്ധ പിതാവ് വത്തിക്കാനിലേക്ക് ഹെലികോപ്റ്ററിൽ മടങ്ങും. 2026 വർഷത്തെ ഏറ്റവും ആദ്യത്തെ അപ്പസ്തോലിക യാത്ര, ലോകത്തെ രണ്ടാമത്തെ ചെറു രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം, വിശുദ്ധ വാരത്തിന് മുന്നോടിയായുള്ള അപ്പസ്തോലിക സന്ദര്‍ശനം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഈ യാത്രയ്ക്കുണ്ട്. "വഴിയും സത്യവും ജീവനും ഞാനാണ്" എന്ന തിരുവചനഭാഗമാണ് ഈ അപ്പസ്തോലികയാത്രയിൽ ആപ്തപവാക്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1982-ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയാണ് ഇതിന് മുന്‍പ് രാജ്യം സന്ദര്‍ശിച്ചിട്ടുള്ളത്. മൊണാക്കോയിലെ ആകെ ജനസംഖ്യ നാല്‍പ്പതിനായിരത്തിന് താഴെയാണ്. ഇതില്‍ ഏകദേശം 70–80% കത്തോലിക്ക വിശ്വാസികളാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-28-12:35:39.jpg
Keywords: ലെയോ

26476
Category: 1
Sub Category:
Heading: ഈസ്റ്ററിനോട് അനുബന്ധിച്ച് ഫ്രാൻസിൽ 21,386 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും
Content: പാരീസ്: വരുന്ന ഈസ്റ്ററിനു ഫ്രാൻസിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഇരുപതിനായിരത്തിലധികം പേര്‍. എണ്ണായിരത്തോളം കൗമാരക്കാരും പതിമൂവായിരത്തിലധികം മുതിർന്നവരും ജ്ഞാനസ്നാനം സ്വീകരിക്കുമെന്ന് ഫ്രഞ്ച് മെത്രാന്‍ സമിതി മാർച്ച് 25ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. ജ്ഞാനസ്നാനം സ്വീകരിക്കാന്‍ റെക്കോര്‍ഡ് എണ്ണത്തിലുള്ള ആളുകളാണ് തയാറെടുക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 4ന് നടക്കുന്ന ഈസ്റ്റർ വിജിലിനിടെ, മുതിർന്നവരും കൗമാരക്കാരും ഉള്‍പ്പെടെ 21,386 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുമെന്നാണ് കണക്ക്. ഈ വർഷം തന്റെ രൂപതയിൽ മാമോദീസ സ്വീകരിക്കാനുള്ള അപേക്ഷയുമായി അഞ്ഞൂറോളം പേരുടെ കത്തുകൾ ലഭിച്ചുവെന്നും നഷ്ട ബോധത്തിന്റെയും ആന്തരിക ശൂന്യതയുടെയും പ്രതിഫലനമാണ് ഈ കത്തുകളില്‍ കാണുന്നതെന്നും ലിയോണിലെ ആർച്ച് ബിഷപ്പ് ഡി ജെർമെയ് പറഞ്ഞു. കഴിഞ്ഞ വർഷം 17,788 പേർ ഈസ്റ്റര്‍ വിജിലിനോട് അനുബന്ധിച്ച് ജ്ഞാനസ്നാനം സ്വീകരിച്ചിരിന്നു. അഞ്ച് വർഷം മുമ്പ്, 2021ൽ ഈ സംഖ്യ 4895 മാത്രമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്ന മുതിർന്നവരുടെയും കൗമാരക്കാരുടെയും എണ്ണം ഒരുപോലെ വര്‍ദ്ധിക്കുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവരുടെ എണ്ണത്തില്‍ ഒരു ദശാബ്ദത്തിനുള്ളിൽ മൂന്നിരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016-ൽ 4124 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ ഈ വർഷം 13,234 ആയി ഉയർന്നു. അതേസമയം, കൗമാരക്കാരുടെ എണ്ണവും കുതിച്ചുയരുന്നുണ്ട്. 2017-ൽ 1385 കൗമാരക്കാർ മാത്രമാണ് ജ്ഞാനസ്നാനത്തിന് പരിശീലനം നേടിയത്. ഈ വർഷം സംഖ്യ 8152 ആയിട്ടാണ് ഉയർന്നിരിക്കുന്നത്. ഈസ്റ്റര്‍ വിജിലിന് ഒരാഴ്ച മാത്രം ശേഷിക്കേ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഫ്രാന്‍സിലെ ജ്ഞാനസ്നാന അര്‍ത്ഥികള്‍. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-28-14:43:32.jpg
Keywords: ഫ്രാൻസി

26477
Category: 1
Sub Category:
Heading: യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് ഓശാന ഞായര്‍
Content: കൊച്ചി: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈകളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മയില്‍ ഇന്നു ഓശാന ഞായര്‍. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടന്നു. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമായി. മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽ നിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. ഹോഷിയാന എന്ന ഹീബ്രു വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്. ഇതിനു തത്തുല്യമായ അറമായ വാക്കും 'ഓശാന' എന്ന തന്നെയാണ്. “രക്ഷിക്കണെ”, "സഹായിക്കണേ" എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല അർത്ഥം. കേരളത്തിലെ ദേവാലയങ്ങളില്‍ രാവിലെ തന്നെ ശുശ്രൂഷ നടന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നു (റോം സമയം രാവിലെ 10 മണിക്ക്) സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ദിവ്യബലിയ്ക്കും കുരുത്തോല വെഞ്ചിരിപ്പിനും ലെയോ പാപ്പ മുഖ്യകാര്‍മ്മികനാകും. ലെയോ പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യത്തെ വിശുദ്ധ വാരത്തിനാണ് വത്തിക്കാന്‍ ചത്വരം സാക്ഷിയാകുക. പതിനായിരകണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-29-10:38:11.jpg
Keywords: ഓശാന

26478
Category: 1
Sub Category:
Heading: ഓശാന! ചരിത്രത്തിലൂടെ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു
Content: യേശുവിന്റെ മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ ഉന്നതങ്ങളിൽ! ഉന്നതങ്ങളിൽ ഹോസാന! (മത്തായി 21:9). ഇന്ന് ഓശാന ഞായർ. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശന സമയത്ത് അവിടുത്തെ മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ ഉന്നതങ്ങളിൽ! ഉന്നതങ്ങളിൽ ഹോസാന! (മത്തായി 21:9). ആ പുണ്യ ദിനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് നാം വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുന്നു. (ലൂക്കാ 19:37-40). ഇവിടെ രണ്ടുതരം വ്യക്തികളെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു: ഒന്ന് തങ്ങൾ അനുഭവിച്ചറിഞ്ഞ ഈശോയുടെ അത്ഭുതപ്രവർത്തികളെപ്പറ്റി സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉച്ചത്തിൽ ദൈവത്തെ സ്‌തുതിക്കുന്നവർ. രണ്ട്: ഇതിൽ അസൂയപൂണ്ട് ദൈവത്തെ സ്തുതിക്കുന്നവരെ ശാസിക്കുന്നവർ. ഇതേക്കുറിച്ച് അലക്‌സാൻഡ്രിയയിലെ സിറിൽ ഇപ്രകാരം പറയുന്നു: ഈശോ കഴുതക്കുട്ടിയുടെ മേൽ ഇരുന്നു. ജറുസലേമിനു സമീപമുള്ള ഒലിവുമലയുടെ ചെരുവിലേക്ക് അവൻ വന്നതിനാൽ ശിഷ്യന്മാർ അവനെ പ്രകീർത്തിച്ചുകൊണ്ട് അവനു മുമ്പേ നീങ്ങി. അവൻ ചെയ്ത അത്ഭുതപ്രവർത്തനങ്ങൾക്കും അവന്റെ ദൈവികമഹത്വത്തിനും അധികാരത്തിനും സാക്ഷികളാകാനും അവർ വിളിക്കപ്പെട്ടിരുന്നു. അവനാരാണെന്നും അവൻ എത്രമാത്രം ഉന്നതനാണെന്നും അറിഞ്ഞുകൊണ്ട് നമ്മളും ഇതുപോലെ അവനെ സദാസമയം പ്രകീർത്തിക്കണം. ഈശോ പ്രകീർത്തിക്കപ്പെടുന്നതിൽ ഫരിസേയർ പരാതിപ്പെടുന്നു. അവർ അടുത്തുവന്ന് അവനോടു പറഞ്ഞു: “നിൻ്റെ ശിഷ്യരെ ശാസിക്കുക”. അല്ലയോ ഫരിസേയാ, എന്തു തെറ്റായ പ്രവൃത്തിയാണ് അവർ ചെയ്തത്? വിശുദ്ധഗ്രന്ഥം അനുസരിക്കാനും സത്യ ജ്ഞാനത്തിനായി ദാഹിക്കാനുമായിരുന്നു നിൻ്റെ ഉത്തരവാദിത്വം. നീ ഇതു ചെയ്‌തില്ല. മറിച്ച്, പ്രശംസിക്കേണ്ടിയിരുന്ന നീ അതിനു വിരുദ്ധമായ വാക്കുകളുപയോഗിച്ച് സത്യത്തിൻ്റെ പ്രഘോഷകരെ ശാസിക്കാൻ ആഗ്രഹിച്ചു (Commentary on Luke, Homily 130). വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുക്ക് വിചിന്തനം ചെയ്യാം. നമ്മൾ ഇതിൽ ആരോടോപ്പമാണ്? ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്‌ത അനുഗ്രഹങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് ദൈവത്തെ സ്തുതിക്കാൻ നമ്മുക്ക് സാധിക്കുന്നുവെങ്കിൽ നാം അവിടുത്തെ ശിഷ്യന്മാർക്കൊപ്പമാണ്. മറ്റുള്ളവർ ദൈവത്തെ സ്തുതിക്കുന്നത് കാണുമ്പോൾ നാം അസ്വസ്ഥതപെടുകയും അവരെ നിശബ്ദരാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ നാം ഫരിസേയർക്കൊപ്പമാണ്. നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ നന്മകളും ദൈവത്തിന്റെ ദാനമാണ്. എന്നിട്ടും, നാം ദൈവത്തെ സ്തുതിക്കുവാൻ മറന്നുപോയെങ്കിൽ, അതോർത്തു നമ്മുക്ക് ദൈവസന്നിധിയിൽ മാപ്പപേക്ഷിക്കാം. അതോടൊപ്പം ദൈവം നമ്മുക്ക് നൽകിയ ദാനങ്ങളോർത്ത് അവിടുത്തെ സ്തുതിച്ചുകൊണ്ട് ചരിത്രത്തിലൂടെ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്ന ഓശാന ഗീതങ്ങളോട് ചേർന്ന് നമ്മുക്കും ഉച്ചത്തിൽ ആർത്തുവിളിക്കാം: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന! ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-29-14:31:02.jpg