category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം; അവസാന തീയതി ഇന്ന്
Contentന്യൂഡൽഹി: ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കനത്ത പ്രതിഷേധങ്ങള്‍ക്കു ഒടുവില്‍ ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അനുമതി. ഈ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ വാക്കാലുള്ള ഉറപ്പ് ലഭിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഏപ്രിൽ രണ്ട് മുതൽ 10 വരെ നടക്കാനിരിക്കുന്ന ഈ വർഷത്തെ ജെഇഇ മെയിൻ രണ്ടാം ഘട്ട പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയതായി സുരേഷ് ഗോപി വ്യക്തമാക്കി. ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിലെ പരീക്ഷാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർ jeemain.query@nta.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് തങ്ങളുടെ വിവരങ്ങൾ അയക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നു 2026 മാർച്ച് 28 ആണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനവും തുടർ ന്നുണ്ടായ ഇടപെടലുകളും പരിഗണിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഈ ഉറപ്പ് നൽകിയതെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-28 07:55:00
Keywordsപരീക്ഷ
Created Date2026-03-28 07:55:31