Contents

Displaying 25991-26000 of 26058 results.
Content: 26449
Category: 1
Sub Category:
Heading: സമാധാനത്തിനായി മാർച്ച് 28ന് വിശുദ്ധ നാട്ടില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കേറ്റ്
Content: ജെറുസലേം: മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട് വിവിധ ഭീഷണികള്‍ നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് സമാധാനത്തിനായി മാർച്ച് 28ന് ജപമാല പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കേറ്റിന്റെ ആഹ്വാനം. പ്രാർത്ഥനയ്ക്കുള്ള ഒരു പ്രത്യേക സമയമാണിതെന്നും ഒരു കുടുംബമെന്ന നിലയിലും നമ്മുടെ സമൂഹങ്ങളിലും പ്രാർത്ഥനയുടെ നിമിഷങ്ങളിലൂടെ ഈ പരിമിതികൾ നികത്താൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയാണെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ല പറഞ്ഞു. നമ്മൾ സമാധാനം ആഗ്രഹിക്കുകയാണ്. എല്ലാറ്റിനുമുപരി നമ്മുടെ അസ്വസ്ഥമായ ഹൃദയങ്ങൾക്ക് പ്രാർത്ഥനയ്ക്ക് മാത്രമേ ഉത്തരം നൽകാൻ കഴിയൂവെന്നും അടുത്ത ശനിയാഴ്ച, മാർച്ച് 28ന് സമാധാനത്തിനായുള്ള ജപമാല ചൊല്ലാൻ ക്ഷണിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും അടയാളം ആഘോഷിക്കുന്ന ഈസ്റ്റര്‍, ഒരു ഇരുട്ടും യുദ്ധവും അവസാന വാക്കല്ലായെന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണെന്ന് കർദ്ദിനാൾ കൂട്ടിച്ചേര്‍ത്തു. അതേസമയം വിശുദ്ധ നാട്ടിലെ വിശുദ്ധവാര ആഘോഷം റദ്ദാക്കിയതിന് തുല്യമായ സാഹചര്യമാണുള്ളത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒലിവുമലയിൽ നിന്ന് ജെറുസലേമിലേക്കുള്ള പരമ്പരാഗത ഓശാന ഞായര്‍ പ്രദിക്ഷണം ഒഴിവാക്കുകയാണെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ഇന്നലെ വ്യക്തമാക്കിയിരിന്നു. വിശുദ്ധ വാരാഘോഷങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ നൽകുന്നത് ഇപ്പോള്‍ അസാധ്യമായ കാര്യമാണെന്നാണ് കർദ്ദിനാൾ പിസബല്ലയുടെ പ്രതികരണം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-24-17:24:46.jpg
Keywords: ജെറുസ
Content: 26450
Category: 1
Sub Category:
Heading: വിയറ്റ്നാമിലെ സഭയെ പടുത്തുയര്‍ത്തിയ കർദ്ദിനാൾ ജീൻ ബാപ്റ്റിസ്റ്റ് ദിവംഗതനായി
Content: ഹോ ചി മിൻ സിറ്റി: വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയുടെ മുൻ ആർച്ച് ബിഷപ്പും രാജ്യത്തെ ഏറ്റവും ആദരണീയനായ കത്തോലിക്ക നേതാക്കളിൽ ഒരാളുമായ കർദ്ദിനാൾ ജീൻ-ബാപ്റ്റിസ്റ്റ് ഫാം മിൻ ദിവംഗതനായി. 92-ാം വയസ്സിലാണ് അന്ത്യം. വിയറ്റ്നാമിലെ സഭയെ ശക്തിപ്പെടുത്തുവാന്‍ ഏറെ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. ആര്‍ച്ച് ബിഷപ്പിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, അതിരൂപതയിലുടനീളമുള്ള ഇടവക പള്ളികൾ 10 മിനിറ്റ് വിലാപ മണികൾ മുഴക്കി. 1934 മാർച്ച് 5 ന് കാ മൗ പ്രവിശ്യയിൽ ജനിച്ച ഫാം മിൻ മാൻ 1965 ൽ വൈദികനായി അഭിഷിക്തനായി. പിന്നീട് അമേരിക്കയിൽ ഉന്നത പഠനം നടത്തി. 1993-ൽ മൈ തോ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ അദ്ദേഹം 1998-ൽ ഹോ ചി മിൻ സിറ്റി ആർച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 2003-ൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തി. വിയറ്റ്നാമിലെ കത്തോലിക്കാ സഭയിലെ ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമായിരിന്നു അദ്ദേഹത്തിന്റേത്. തന്റെ നേതൃത്വകാലത്ത് അജപാലന പരിശീലനം, സാമൂഹിക പ്രതിബദ്ധത, വിശ്വാസികൾക്കുള്ളിലെ ഐക്യം എന്നിവയ്ക്ക് അദ്ദേഹം പ്രത്യേക ഊന്നൽ നൽകി. ലളിതമായ ജീവിതശൈലിയും ആഴമേറിയ സമർപ്പണ മനോഭാവവും നാനാജാതി മതസ്ഥരുടെ ശ്രദ്ധ നേടുവാന്‍ കാരണമായി. 61 വർഷത്തെ പൗരോഹിത്യവും, 33 വർഷത്തെ മെത്രാന്‍ പദവിയും, 23 വർഷത്തെ കർദ്ദിനാൾ പദവിയും സ്തുത്യര്‍ഹമായ വിധത്തില്‍ നിര്‍വ്വഹിച്ച ശേഷമാണ് കർദ്ദിനാൾ ജീൻ വിടവാങ്ങിയിരിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-24-20:03:43.jpg
Keywords: വിയറ്റ്നാ
Content: 26451
Category: 18
Sub Category:
Heading: ബിഷപ്പ് ജെറോം ദാസിന് യാത്രാമൊഴി
Content: ചെന്നൈ: കുഴിത്തുറ ബിഷപ്പ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവേൽ അന്തരിച്ചു. ചെന്നൈ ചെറ്റ്പേട്ടിലെ ഹാരിംഗ്‌ടൺ റോഡിലുള്ള കെയർ ഹോമിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മോസ്റ്റ് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും. 2014-ല്‍ സ്ഥാപിതമായ കുഴിത്തുറ രൂപതയുടെ പ്രഥമ മെത്രാനായിരുന്നു ബിഷപ്പ് ജെറോം ദാസ്. 2015 മുതല്‍ രൂപതയെ നയിച്ച അദ്ദേഹം, ആരോഗ്യപരമായ കാരണങ്ങളാല്‍ 2020 ജൂണ്‍ ആറിനാണ് സ്ഥാനമൊഴിഞ്ഞത്. 1951 ഒക്ടോബർ 21ന് കോട്ടാർ രൂപതയിലെ പടുവൂരിൽ ജനിച്ച ഇദ്ദേഹം നാഗർകോവിലിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. 1976ൽ സലേഷ്യൻ സന്യാസ സമൂഹത്തില്‍ ചേർന്നു. വൈദികനായശേഷം റോമിൽ ഉന്നത പഠനം നടത്തി. സാമ്പത്തിക ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവ്വകലാശാലയിൽ നിന്ന് പെഡഗോഗിയിൽ ബിരുദാനന്തരബിരുദം നേടി. 1985 ജൂൺ രണ്ടിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് തിരുപ്പട്ടം നൽകിയത്.
Image: /content_image/India/India-2026-03-25-09:53:49.jpg
Keywords: തമിഴ്
Content: 26452
Category: 18
Sub Category:
Heading: വിശുദ്ധ ദിനങ്ങളിലെ പരീക്ഷ നടത്തിപ്പ് പ്രതിഷേധാർഹം: സീറോ മലബാർ സഭ
Content: കൊച്ചി: ഓശാന ഞായർ, പെസഹ വ്യാഴം, ഈസ്റ്റർ ദിവസങ്ങളിൽ ദേശീയതല പരീക്ഷകളും മറ്റു പരിശീലനപരിപാടികളും നടത്താനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി സീറോ മലബാർ സഭ. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വിശുദ്ധ ദിവസങ്ങളിൽ പരീക്ഷകൾ ക്രമീകരിക്കുന്നത് ആരാധന സ്വാതന്ത്ര്യത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിത നീക്കമായിട്ടാണ് മനസിലാക്കേണ്ടതാണെന്നു സീറോ മലബാർ സഭ ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനാദിനങ്ങളെ തുടർച്ചയായി സർക്കാർ അവഗണിക്കുന്നത് ഗൗരവമായ വിവേചനമാണ്. ലക്ഷക്കണക്കിനു വിദ്യാർത്ഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ മര്യാദകൾക്കു നിരക്കാത്തതാണ്. ആരാധനാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കാനുള്ള ക്രൈസ്‌തവരുടെ അവകാശത്തെ അവഗണിക്കുന്ന ഇത്ത രം നീക്കങ്ങളിൽനിന്നു ബന്ധപ്പെട്ടവർ പിന്തിരിയണം. ക്രൈസ്തവ സമൂഹത്തിൻ്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് ഈ ദിവസങ്ങളിലെ പരീക്ഷകളും മറ്റു പരിപാടികളും പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും സീറോമലബാർ സഭ ആവശ്യപ്പെട്ടു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-25-10:20:12.jpg
Keywords: സീറോ മലബ
Content: 26453
Category: 22
Sub Category:
Heading: പ്രാർത്ഥനയും ജാഗ്രതയും: വിശ്വാസിയുടെ ആത്മീയ ആയുധങ്ങൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 38
Content: "ആത്‌മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌" (മത്തായി 26:41). ആത്മീയമായ ഔന്നിത്യം ആഗ്രഹിക്കുമ്പോഴും മാനുഷികമായ പരിമിതികളിൽ തളർന്നുപോകുന്ന വിശ്വാസിയുടെ നേർചിത്രമാണിത്. എന്തെന്നാല്‍, ഞാന്‍ ഇച്‌ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്‌. (റോമാ 7 : 15) നന്മ ചെയ്യാൻ ആഗ്രഹിക്കുമ്പോഴും തിന്മയിലേക്ക് ചായുന്ന മനുഷ്യപ്രകൃതിയുടെ ബലഹീനതയെയാണ് ഈശോ ഇവിടെ ചൂണ്ടിക്കാട്ടുന്നത്. വിശുദ്ധ ആഗസ്‌തിനോസ് പറയുന്നു: "നമ്മുടെ ബലഹീനതകളെ തിരിച്ചറിയുന്നത് വിനയത്തിലേക്കും, ആ വിനയം ദൈവകൃപയിലേക്കും നമ്മെ നയിക്കും. നമ്മുടെ സ്വന്തം കഴിവിലല്ല, മറിച്ച് ദൈവത്തിന്റെ കൃപയിലാണ് നാം വിജയിക്കുന്നത് എന്ന് തിരിച്ചറിയുക". പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ "ജാഗ്രത" (Vigilance) അത്യാവശ്യമാണ്. ഇത് കേവലം ഉറങ്ങാതിരിക്കലല്ല, മറിച്ച് ആത്മീയമായ ഉണർവാണ്. പ്രാർത്ഥന എന്നത് ദൈവവുമായുള്ള ആശയവിനിമയം മാത്രമല്ല, അത് പ്രലോഭനങ്ങൾക്കെതിരെയുള്ള ജാഗ്രതയുള്ള ഒരു ആയുധം കൂടിയാണ്. "മനുഷ്യൻ തന്റെ ശക്തിയിൽ മാത്രം ആശ്രയിക്കുമ്പോൾ വീണുപോകുന്നു. ആത്മാവിന്റെ സന്നദ്ധത പ്രാർത്ഥനയിലൂടെ ശരീരത്തിന് ശക്തി പകരണം" എന്ന് വിശുദ്ധ ജെറോം പഠിപ്പിക്കുന്നു. ആത്മാവ് ദൈവവചനത്താൽ പോഷിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിലും, മനുഷ്യൻ ആത്മീയമായി ഉണർന്നിരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പിശാച് തിന്മയുടെ വിത്തുകൾ വിതയ്ക്കാൻ ഇടയാകുമെന്ന് മഹാനായ ഒരിജൻ ഈ വചനത്തെ വ്യാഖ്യാനിക്കുന്നു. ഉപവാസവും പരിത്യാഗ പ്രവൃത്തികളും വഴി 'ബലഹീനമായ ശരീരത്തെ' ആത്മാവിന്റെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തക്കവിധം നമ്മുടെ ശരീരത്തെ മെരുക്കി എടുക്കാൻ ഈ നോമ്പുകാലത്ത് നമ്മൾ പരിശ്രമിക്കണം.
Image: /content_image/SeasonalReflections/SeasonalReflections-2026-03-25-10:37:23.jpg
Keywords: ക്രൂശിതനി
Content: 26454
Category: 1
Sub Category:
Heading: സിഡ്‌നിയില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടി ആയിരക്കണക്കിന് ക്രൈസ്തവരുടെ റാലി
Content: സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ഗര്‍ഭസ്ഥ ശിശുക്കളുടെ അനുസ്മരണാര്‍ത്ഥം ആയിരക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ ഒത്തുകൂടി. മനുഷ്യ ജീവിതത്തിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്ന ആഹ്വാനത്തോടെ മാർച്ച് 22ന് നടന്ന പരിപാടി സെന്റ് മേരീസ് കത്തീഡ്രലിൽ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയാണ് ആരംഭിച്ചത്. ആർച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ മുഖ്യകാര്‍മ്മികനായി. തന്റെ പ്രസംഗത്തിൽ, നിരപരാധികളായ ജീവന്റെ നഷ്ടത്തെക്കുറിച്ച് കർത്താവ് കരയുകയാണെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ദിവ്യബലിയെത്തുടർന്ന്, നഗരവീഥികളിലൂടെ പാർലമെന്റ് ഹൗസിലേക്ക് ജപമാല ചൊല്ലിയും ജീവന്റെ മൂല്യം ഉയര്‍ത്തി പിടിച്ചുള്ള പ്ലക്കാര്‍ഡുകള്‍ വഹിച്ചും വലിയ വിശ്വാസ സാക്ഷ്യമാണ് റാലിയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്. റാലിയുടെ സമാപനത്തിൽ ഫാ. ഡാനിയേൽ റൂസോ വിശ്വാസികളെ അഭിസംബോധന ചെയ്തു. "ജീവന്റെ സംസ്കാരം" കെട്ടിപ്പടുക്കുന്നതിനു പ്രതിബദ്ധത നവീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. ജീവനെ പ്രോത്സാഹിപ്പിക്കുന്നതിൽ ഗർഭഛിദ്രത്തെ എതിർക്കുക മാത്രമല്ല, സമൂഹത്തിൽ സ്ത്രീകളുടെ അന്തസ്സും വിളിയും കണ്ടെത്തി ആദരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രോലൈഫ് റാലി വലിയ അനുഭവമായിരിന്നുവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഓരോ വർഷവും സിഡ്നിയിലെ പ്രോലൈഫ് റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ഇടവകകളിൽ നിന്നും യുവജന ഗ്രൂപ്പുകളിൽ നിന്നും പൊതു സമൂഹത്തില്‍ നിന്നുമുള്ള ആളുകൾ റാലിയില്‍ ഒരുമിച്ച് കൂടി. 2001-ലാണ് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേക ദിനാചരണവും റാലിയും സിഡ്നിയില്‍ ആരംഭിച്ചത്. വിശ്വാസത്തിന്റെ പൊതു പ്രകടനമായാണ് ഇവ വിശേഷിപ്പിക്കപ്പെടുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-25-13:18:33.jpg
Keywords: ഓസ്ട്രേലി
Content: 26455
Category: 1
Sub Category:
Heading: ഇക്വഡോറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
Content: ക്വിറ്റോ: ഇക്വഡോറിലെ ക്വിറ്റോയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ഫാ. മാക്സിമിലിയാനോ എന്നറിയപ്പെടുന്ന ജോസ് എസ്റ്റുപിനാൻ ഗൈസ്ബോവര്‍ എന്ന വൈദികനെ മാർച്ച് 23ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരിന്നുവെന്ന് ക്വിറ്റോ അതിരൂപത വ്യക്തമാക്കി. ഗ്വായ്ലബാംബയ്ക്ക് സമീപമുള്ള ചാക്വിബാംബയിലെ ഭവനത്തിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. അഗാധമായ ദുഃഖത്തോടെയാണ് വൈദികന്റെ മരണ വിവരം അറിയിക്കുന്നതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയുവാന്‍ അന്വേഷണം ആവശ്യപ്പെടുകയാണെന്നും അതിരൂപത പ്രസ്താവിച്ചു. ദാരുണമായ സംഭവം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നതിനും ഉത്തരവാദികളെ തിരിച്ചറിയുന്നതിനും നീതി നടപ്പാക്കുന്നതിനും ഗൗരവമേറിയതും സമയബന്ധിതവും സുതാര്യവുമായ അന്വേഷണം വേണമെന്നും ആർച്ച് ബിഷപ്പ് ആൽഫ്രെഡോ ജോസ് അഭ്യര്‍ത്ഥിച്ചു. വൈദികന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥനയിൽ ഐക്യപ്പെടാനും, കുടുംബത്തിനും സുഹൃത്തുക്കൾക്കും വൈദികന്റെ അകാല വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കും ആശ്വാസവും ശക്തിയും ലഭിക്കുവാന്‍ പ്രാര്‍ത്ഥന യാചിക്കുകയാണെന്നും അതിരൂപത അറിയിച്ചു. 1961 സെപ്റ്റംബർ 6ന് ഒരു ജർമ്മൻ അമ്മയുടെ മകനായി ജനിച്ച വ്യക്തിയാണ് മാക്സിമിലിയാനോ ജോസ് എസ്റ്റുപിനാൻ. 2000 മെയ് 20 ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. വൈദികന്റെ പൗരോഹിത്യ ശുശ്രൂഷ ആഴമേറിയ മാനുഷിക സമർപ്പണത്താൽ അടയാളപ്പെടുത്തിയിരുന്നു. ക്ഷമയോടും ശാന്തതയോടും കൂടി കേൾക്കാനും അനുഗമിക്കാനും കഴിവുള്ള, സൗഹാർദ്ദപരമായ പെരുമാറ്റമുള്ള വൈദികനായിരിന്നു അദ്ദേഹമെന്ന് ഇടവക ജനം അനുസ്മരിച്ചു. വൈദികന്റെ അകാല മരണത്തിന്റെ ഞെട്ടലിലാണ് ഇടവക സമൂഹം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-25-15:24:07.jpg
Keywords: ഇക്വ
Content: 26456
Category: 1
Sub Category:
Heading: ഒരു വര്‍ഷത്തിനിടെ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെ 747 അക്രമ സംഭവങ്ങള്‍ അരങ്ങേറിയതായി ഇ‌എഫ്‌ഐ റിപ്പോര്‍ട്ട്
Content: ന്യൂഡൽഹി: ഭാരതത്തിലെ ക്രൈസ്തവര്‍ തീവ്രഹിന്ദുത്വവാദികളില്‍ നിന്നു നേരിടുന്ന ക്രൂരമായ മതപീഡനത്തിന്റെ നേര്‍ച്ചിത്രവുമായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (EFI) പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2025 വര്‍ഷത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ 747 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇ‌എഫ്‌ഐ വ്യക്തമാക്കി. ഇന്നലെ മാർച്ച് 24ന് ന്യൂഡൽഹിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ ക്രൈസ്തവര്‍ - ശത്രുത, ഭീഷണി, അക്രമം, വിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായുള്ള നെറ്റ്‌വർക്ക് വഴി ലഭിച്ച 915-ലധികം റിപ്പോർട്ടുകളിൽ നിന്നു 747 കേസുകൾ എടുത്തതെന്നും ശ്രദ്ധാപൂർവ്വം പരിശോധിച്ചുറപ്പിച്ചതിന് ശേഷമാണ് കണക്കില്‍ ഉൾപ്പെടുത്തിയതെന്നും കമ്മീഷൻ വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ തുടർച്ചയാണ് വിവിധ ഇടങ്ങളില്‍ നടക്കുന്നതെന്നും പ്രാർത്ഥനാ യോഗങ്ങളും ദേവാലയ ശുശ്രൂഷകളും തടസ്സപ്പെടുത്തൽ, വൈദികര്‍ക്കും വചനപ്രഘോഷകര്‍ക്കും വിശ്വാസികൾക്കും നേരെയുള്ള ഭീഷണികൾ, മതപരിവർത്തന ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യാജ പരാതികൾ, ബലപ്രയോഗത്തിന്റെയും ശാരീരിക അക്രമത്തിന്റെയും സംഭവങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ ഉത്തർപ്രദേശിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ ഛത്തീസ്ഗഢ്. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കേസുകൾ സ്ഥിരീകരിക്കപ്പെട്ട സംഭവങ്ങളാണെന്നും ഭയം, സാമൂഹിക സമ്മർദ്ദം അല്ലെങ്കിൽ നിയമപരമായ പരിഹാരങ്ങൾക്കുള്ള പരിമിതി എന്നിവ മൂലം നിരവധി കേസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-25-16:12:35.jpg
Keywords: ക്രൈസ്തവര്‍, ഭാരത
Content: 26457
Category: 1
Sub Category:
Heading: പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ പിന്തുണയ്ക്കുന്ന ഹംഗറിയുടെ പദ്ധതിയെ കേന്ദ്രമാക്കി ഡോക്യുമെന്ററി ചിത്രം
Content: ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന ഹംഗറിയുടെ പദ്ധതിയെ കേന്ദ്രമാക്കി ഡോക്യുമെന്ററി ചിത്രം. "ഹംഗറി ഹെൽപ്പ്സ് - വേർ ഹംഗറി മീൻസ് ലൈഫ്" എന്ന പേരിലുള്ള ഡോക്യുമെന്ററി ആൻഡ്രാസ് അർപാഡ് നോവാക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്യുമെന്ററി ചിത്രം ചൊവ്വാഴ്ച ബുഡാപെസ്റ്റിലെ യുറേനിയ നാഷണൽ ഫിലിം തിയേറ്ററിൽ പ്രദർശിപ്പിച്ചു. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളെയും യുദ്ധത്തിലും ദുരന്തങ്ങളിലും ദുരിതമനുഭവിക്കുന്ന മറ്റുള്ളവരെയും പിന്തുണയ്ക്കുന്നതിനായി ഹംഗേറിയന്‍ ഭരണകൂടം 2017ൽ ആരംഭിച്ച ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാം വഴി ദശലക്ഷകണക്കിന് ആളുകള്‍ക്ക് ആണ് സഹായം ലഭിച്ചിരിക്കുന്നത്. 2.5 ദശലക്ഷം പീഡിത ക്രൈസ്തവരെ സഹായിക്കുവാന്‍ ഹംഗേറിയൻ സർക്കാരിന്റെ കീഴിലുള്ള സംവിധാനം വഴി സാധിച്ചിട്ടുണ്ട്. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കാൻ ശക്തമായ നടപടി ആവശ്യമാണെന്ന് ഹംഗറിയുടെ ഉപപ്രധാനമന്ത്രി സോൾട്ട് സെംജെൻ ഡോക്യുമെന്ററിയുടെ പ്രീമിയര്‍ ഷോയ്ക്കിടെ പറഞ്ഞു. പ്രതിദിനം ഏകദേശം 12 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നുണ്ടെന്നും തങ്ങളുടെ ക്രൈസ്തവ വിശ്വാസം കാരണം ഏകദേശം 400 ദശലക്ഷം പേർ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിൽ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാം വഴി 68 രാജ്യങ്ങളിലായി ഏകദേശം 500 പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നേരിട്ട് പ്രവർത്തിക്കുന്നതിനാൽ ഈ പദ്ധതി ശ്രദ്ധ നേടുകയാണെന്നു പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിനും അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സഹായകരമാണെന്നും ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ മേൽനോട്ടം വഹിക്കുന്ന ട്രിസ്റ്റൻ അസ്ബെജ് പറഞ്ഞു. ഭൗതികവും വൈകാരികവുമായ പിന്തുണ സര്‍ക്കാര്‍ നൽകുന്നുണ്ടെന്നും വിശ്വാസവും സ്വത്വവും നിലനിർത്തിക്കൊണ്ട് ആളുകളെ സ്വന്തം മാതൃരാജ്യത്ത് തുടരാൻ സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സും മറ്റ് ഭീകര സംഘടനകളും നടത്തിയ വിവിധ ആക്രമണങ്ങളില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരകണക്കിന് ക്രൈസ്തവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ഹംഗേറിയന്‍ സര്‍ക്കാരിന്റെ ഈ പദ്ധതിയിലൂടെ സാധിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-25-17:25:47.jpg
Keywords: ഹംഗ
Content: 26458
Category: 18
Sub Category:
Heading: സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നടന്നു
Content: തലശേരി: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026ലെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററൽ സെൻ്ററിൽ നടന്നു. 'ജീവസംരക്ഷണം സാമൂഹ്യ നന്മയ്ക്ക് ' എന്നതാണ് ഈ വർഷത്തെ ആപ്ത വാക്യം. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അർപ്പിച്ച വിശുദ്ധ കുർബാനയോടു കൂടി പരിപാടികൾക്ക് തുടക്കമായി. തുടർന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡൻ്റ് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തി. സുൽത്താൻ ബത്തേരി രൂപത ബിഷപ് ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്‌തു. പ്രോലൈഫ് ദിനാഘോഷത്തിൻ്റെ ഓർമയ്ക്കായ് പിതാക്കന്മാർ വൃക്ഷത്തെ നട്ടു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയർമാൻ ബിഷപ്പ് ഡോ. തോമസ് മാർ യൗസേബിയൂസ് ഓൺലൈൻ സന്ദേശം നൽകി. ഡയറക്‌ടർ ഫാ. ഡോ. ക്ലീറ്റസ് കതിർപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജയിംസ് ആഴ്‌ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ്. സേവ്യർ, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്‌ടർ ഫാ. ജോബി കോവാട്ട്, പ്രസിഡൻ്റ് ലോറൻസ് കടിക്കാട്ട്, സീറോ മലബാർ പ്രോ ലൈഫ് അപ്പൊ സ്‌തലേറ്റ് സെക്രട്ടറി ജോയ്‌സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കൾച്ചറൽ ഫോറം കോ-ഓ ർഡിനേറ്റർ ആന്റ്റണി പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു. ടോമി ഓലിക്കൽ, സിസ്റ്റർ ലിന്റ് സിഎച്ച് എഫ്, നോബർട്ട് കക്കാരിയിൽ, സെമിലി സുനിൽ, ഷീബ തെക്കേടത്ത് തുട ങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കു വേണ്ടി പാറ ശാല പ്രോലൈഫ് സമിതി ഭാരവാഹികൾ പതാക ഏറ്റുവാങ്ങി.
Image: /content_image/India/India-2026-03-26-09:17:08.jpg
Keywords: പ്രോലൈ