Contents

Displaying 25941-25950 of 26058 results.
Content: 26399
Category: 18
Sub Category:
Heading: 86-ാം വയസിൽ സമ്പൂർണ ബൈബിൾ പൂർണമായും കൈപ്പടയിൽ പകർത്തിയെഴുതി റിട്ട. അധ്യാപിക
Content: ഇരിട്ടി: 86-ാം വയസിൽ സമ്പൂർണ ബൈബിൾ പൂർണമായും കൈപ്പടയിൽ പകർത്തിയെഴുതി കൊട്ടുകപ്പാറ ലൂർദ് എൽപി സ്കൂ‌ളിലെ റിട്ട. പ്രധാനാധ്യാപിക എടൂർ കമ്പിനിനിരത്തെ മരോട്ടിക്കൽ തങ്കമ്മ. പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെ ബൈബിൾ പൂർണമായും 4790 പേജുകളിലായി ബൈബിളിലേതുപോലെ തന്നെയാണ് തങ്കമ്മ പകർത്തിയെഴുതിയത്. എടൂരിലെ ആദ്യകാല കുടിയേറ്റക്കാരനായിരുന്ന റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ പരേതനായ എം.കെ. പീറ്ററിൻ്റെ ഭാര്യയാണ്. അഭിഭാഷകനായ മകൻ മനോജ് പീറ്ററിനൊപ്പമാണ് താമസം. കുടുംബത്തിന്റെ നിയോഗംവച്ചാണ് ബൈബിൾ പകർത്തിയെഴുതാനുള്ള തീരുമാനമെന്ന് ഇവ സാധിച്ചുകിട്ടിയതായും തങ്കമ്മ പറഞ്ഞു. രണ്ടര വർഷം കൊണ്ടാണ് എഴുത്ത് പൂർത്തിയാക്കിയത്. കടലാസും പേനയും മറ്റ് സഹായങ്ങളുമായി കൊച്ചുമക്കളും ഒപ്പം ചേർന്നു. എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. തോമസ് വടക്കേമുറിയിൽ ബൈബിൾ കൈയെഴുത്ത്പ്രതി ഏറ്റുവാങ്ങി തങ്കമ്മയെ ആദരിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ബോബിൻ പുളിയനാപ്പള്ളിയിൽ, ഫാ. റോബിൻസ് പുന്നക്കുഴി, ട്രസ്‌റ്റി മാത്യു ഒരപ്പാൻ കുഴിമറ്റം, ഇടവക കോ-ഓർഡിനേറ്റർ സി.ജെ. ജോസഫ് ചെമ്പോത്തനാടിയിൽ എന്നിവർ പങ്കെടുത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-18-10:15:37.jpg
Keywords: ബൈബി
Content: 26400
Category: 22
Sub Category:
Heading: ദൈവരാജ്യത്തിന്റെ സുഗന്ധം പരത്തേണ്ട സ്നേഹപ്രവര്‍ത്തികൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 31
Content: ലോകത്തില്‍ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്‌ത കാര്യവും ഇവളുടെ സ്‌മരണയ്‌ക്കായി പ്രസ്‌താവിക്കപ്പെടും (മത്തായി 26 : 13). ലോകമെമ്പാടും സുവിശേഷം പ്രസംഗിക്കപ്പെടുമ്പോഴെല്ലാം ഈ സ്ത്രീയുടെ പ്രവൃത്തി - അവൾ പരത്തിയ സുഗന്ധം - എന്നും സ്മരിക്കപ്പെടുമെന്ന് ഈശോ അരുളിച്ചെയ്യുന്നു. അതിരുകളില്ലാത്ത സ്നേഹത്തിന്റെ ബലിക്കായുള്ള (Sacrifice of Love) ഒരുക്കമാണ് അവൾ ചെയ്തത്. ഈശോയുടെ മരണം രക്ഷാകരമായ ഒരു ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് ആ സ്ത്രീ തിരിച്ചറിഞ്ഞുവെന്നും, തന്റെ പ്രവൃത്തിയിലൂടെ ഈശോയെ ഒരു രാജാവായും ബലിവസ്തുവായും അവൾ അഭിഷേകം ചെയ്തുവെന്നും വിശുദ്ധ ആഗസ്തീനോസ് പുണ്യവാൻ വ്യാഖ്യാനിക്കുന്നു..പിതാക്കൻമാർ പഠിപ്പിക്കുന്നതുപോലെ, അവളുടെ വിശ്വാസവും സ്നേഹവും കൃതജ്ഞതയുമാണ് ഇവിടെ സ്മരിക്കപ്പെടുന്നത്. ശിഷ്യന്മാർ ഇതിനെ "പാഴാക്കിക്കളയൽ" എന്ന് വിളിച്ചപ്പോൾ ഈശോ അതിനെ "നല്ല പ്രവൃത്തി" എന്ന് വിളിച്ചു. ലോകം പാഴാക്കിക്കളയൽ എന്ന് കരുതുന്ന പലതും—പ്രാർത്ഥനയ്ക്കായി ചെലവാക്കുന്ന സമയം, ദാനധർമ്മം, പരിത്യാഗങ്ങൾ—ദൈവത്തിന്റെ മുൻപിൽ അമൂല്യമാണ്. ഇതാണ് ലോകത്തിന്റെ യുക്തിയും ദൈവത്തിന്റെ ദൃഷ്ടിയും തമ്മിലുള്ള വ്യത്യാസം. ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും ഓർമ്മിപ്പിക്കുന്നത് പോലെ, ഈശോയുടെ നോട്ടം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ബെഥാനിയായിലെ സ്ത്രീ ഈശോയുടെ നോട്ടം തിരിച്ചറിഞ്ഞവളാണ്. ആ നോട്ടത്തിലൂടെ അവൾക്ക് കിട്ടിയ തിരിച്ചറിവ് സ്‌നേഹ പ്രവർത്തികളിലേയ്ക്ക് അവളെ നയിക്കുന്നു. ലളിതമായ സ്നേഹപ്രവൃത്തികൾ വഴി ദൈവരാജ്യത്തിന്റെ സുഗന്ധം പരത്താൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. വി. ജോൺ ക്രിസോസ്തോം ഈ സംഭവത്തെക്കുറിച്ച് പറയുന്നത്, അവളുടെ പ്രവര്‍ത്തിയിലൂടെ അവൾക്ക് ഒരു "നല്ല പേര്" ലഭിച്ചു എന്നാണ്; ഇത് വിലയേറിയ തൈലത്തേക്കാൾ ഉത്തമമാണ് (സഭാപ്രസംഗകൻ 7:1). ഈശോയോട് ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ദൈവത്തിന്റെ മുമ്പിൽ വലിയ പ്രാധാന്യമുണ്ടെന്നും സുവിശേഷം പ്രസംഗിക്കപ്പെടുന്നിടത്തെല്ലാം ഈ കഥ പറയപ്പെടും എന്ന ഈശോയുടെ വാഗ്ദാനത്തിൽ സഭയുടെ സാർവത്രിക സ്വഭാവത്തെയും സുവിശേഷത്തിന്റെ വ്യാപനത്തെയും മുൻകൂട്ടി ഈശോ പ്രവചിക്കുകയായിരുന്നുവെന്നും സഭാപിതാവായ ഒരിജൻ പറയുന്നു. നമ്മുടെ നോമ്പുകാല ജീവിതം സൽപ്രവൃത്തികളാൽ സുഗന്ധപൂരിതമാകണം. ഈ വലിയ നോമ്പുകാലത്ത്, ബെഥാനിയായിലെ ആ സ്ത്രീയെപ്പോലെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവ- അത് നമ്മുടെ സമയമാകാം, കഴിവുകളാകാം- ഈശോയുടെ പാദങ്ങളിൽ സമർപ്പിക്കാം. ലോകം വിലയിരുത്തുന്ന ലാഭനഷ്ടങ്ങൾക്കപ്പുറം ദൈവത്തെ സ്നേഹിക്കാനും സേവിക്കാനും ഈ വചനം നമ്മെ പ്രചോദിപ്പിക്കട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-18-10:33:22.jpg
Keywords: വിചിന്ത
Content: 26401
Category: 1
Sub Category:
Heading: വിശുദ്ധ നാടിനു വേണ്ടി സഹായം വീണ്ടും അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററി
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടിനു വേണ്ടി ഓരോ വർഷവും ദുഃഖ വെള്ളിയാഴ്ച ദേവാലയങ്ങളിലെ സ്തോത്രക്കാഴ്ച, പ്രത്യേകം നീക്കിവയ്ക്കുന്ന പതിവനുസരിച്ച് ഈ വര്‍ഷവും കൂടുതൽ ഉദാരമായി സംഭാവന ചെയ്യാൻ വിശ്വാസികളോട് അഭ്യര്‍ത്ഥനയുമായി പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. വിശുദ്ധ നാട്ടിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധ ഭീകരതയുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും, അവരെ സഹായിക്കുവാനും ലോകമെമ്പാടുമുള്ള ക്രിസ്തീയ സമൂഹങ്ങളെ ക്ഷണിച്ചുക്കൊണ്ടാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. കർത്താവായ യേശുവിന്റെ ജീവിതത്തിന് സാക്ഷ്യം വഹിച്ച സ്ഥലങ്ങളെ വളരെക്കാലമായി കാത്തുപരിപാലിക്കുന്ന വിശുദ്ധ നാടിന്റെ സംരക്ഷണത്തിന് സഹായം ഏറെ ആവശ്യമാണെന്നും ദുഃഖ വെള്ളിയാഴ്ച ഉദാരമായി സംഭാവന ചെയ്യണമെന്നും ഡിക്കാസ്റ്ററിയുടെ കത്തിൽ പ്രത്യേകം പറയുന്നു. യുദ്ധത്തെ തുടര്‍ന്നു തീർത്ഥാടകരുടെ സാന്നിധ്യത്തെ ആശ്രയിച്ചു ചെയ്തുക്കൊണ്ടിരിന്ന ജോലി വിശുദ്ധനാട്ടിലെ പല ക്രിസ്ത്യാനികൾക്കും നഷ്ടപ്പെട്ടുവെന്നും യുദ്ധത്തിൽ നശിപ്പിക്കപ്പെട്ട സ്കൂളുകൾ വീണ്ടും തുറക്കാനും പുതിയ വീടുകൾ നിർമ്മിക്കാനും അവരെ സഹായിക്കേണ്ടത് സഹോദരങ്ങളെന്ന നിലയിൽ ഏവരുടെയും ഉത്തരവാദിത്വമാണെന്നും ഡിക്കാസ്റ്ററി ചൂണ്ടിക്കാട്ടി. ഇതേപ്പറ്റിയുള്ള അനുഭവങ്ങൾ വിശ്വാസി സമൂഹത്തോട് പങ്കുവയ്ക്കുവാനും, ചിത്രങ്ങളുടെയും, മറ്റു വാർത്തകളുടെയും അടിസ്ഥാനത്തിൽ സാഹചര്യങ്ങൾ ജനങ്ങൾക്ക് വിശദീകരിക്കുവാനും, ലോകമെമ്പാടുമുള്ള അജപാലകരെ ഡിക്കാസ്റ്ററി ക്ഷണിച്ചു. വത്തിക്കാനാണ് വിശുദ്ധ നാടിന് വേണ്ടിയുള്ള സ്തോത്രക്കാഴ്ച സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. 1974-ല്‍ അന്ന് മാര്‍പാപ്പയായിരിന്ന പോള്‍ ആറാമന്‍ പാപ്പ, ദുഃഖവെള്ളി - വിശുദ്ധ നാടിന് വേണ്ടിയുള്ള സ്തോത്രക്കാഴ്ച സ്വീകരണത്തിനുള്ള ദിനമായി നിശ്ചയിക്കുകയായിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-18-11:18:31.jpg
Keywords: നാടി
Content: 26402
Category: 1
Sub Category:
Heading: പാലസ്തീൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മധ്യ പൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പാലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാൻ പ്രസ് ഓഫീസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മധ്യപൂർവദേശത്തെ സംഘർഷത്തിലെ ആശങ്കാജനകമായ സംഭവവികാസങ്ങളും, പലസ്തീൻ ജനതയുടെ ജീവിത സാഹചര്യങ്ങളും ഇരുവരും സംസാരിച്ചു. രാഷ്ട്രീയവും നയതന്ത്രപരവുമായ സംഭാഷണങ്ങളിലൂടെയും അന്താരാഷ്ട്ര നിയമങ്ങളോടുള്ള പൂർണ്ണമായ ബഹുമാനത്തിലൂടെയും ഒരു സമാധാന ഉടമ്പടി കൈവരിക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം നവംബർ 6ന് പരിശുദ്ധ സിംഹാസനവും പലസ്തീൻ രാജ്യവും തമ്മിലുള്ള സമഗ്ര കരാറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ ലെയോ പതിനാലാമൻ പാപ്പ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ കബറിടത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷമാണ് ലെയോ പാപ്പയെ പ്രസിഡന്‍റ് സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയില്‍ ഗാസാ മുനമ്പില്‍ ഉൾപ്പെടെ ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെയും, അവ അവസാനിപ്പിക്കേണ്ടതിന്റെയും ആവശ്യവും അന്ന് ചർച്ചാവിഷയമായിരുന്നു. 2015-ല്‍ പരിശുദ്ധ സിംഹാസനവും പാലസ്തീനും തമ്മില്‍ ഒപ്പുവെച്ച ഉഭയകക്ഷി കരാർ പ്രകാരം പാലസ്തീന്റെ സ്വയം നിർണ്ണയാവകാശം, ഇരുരാഷ്ട്ര പരിഹാരം, യഹൂദർക്കും ക്രൈസ്തവർക്കും ഇസ്ലാം മതസ്ഥർക്കും ജെറുസലേം നഗരവുമായി ബന്ധപ്പെട്ട ആത്മീയ പ്രാധാന്യം എന്നിവ പ്രത്യേകം സൂചിപ്പിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-18-12:26:54.jpg
Keywords: പാലസ്തീ
Content: 26403
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ നഗര വികസനത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്ക് കുടിയിറക്ക ഭീഷണി; വ്യാപക പ്രതിഷേധം
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ താമസിക്കുന്ന ക്രൈസ്തവര്‍ നേരിടുന്ന കുടിയിറക്ക ഭീഷണിയില്‍ പ്രതിഷേധം ശക്തമാകുന്നു. കുടിയേറ്റ കേന്ദ്രങ്ങളിലെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കപ്പെടാനുള്ള ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ അടിയന്തര സർക്കാർ ഇടപെടല്‍ തേടിക്കൊണ്ടാണ് റിംഷ കോളനിയിലെ ക്രൈസ്തവര്‍ സംഘടിച്ചിരിക്കുന്നത്. കുടിയിറക്ക ഭീഷണി നേരിടുന്നവരില്‍ ഭൂരിഭാഗം ക്രൈസ്തവരും ദിവസ വേതനക്കാരും ശുചീകരണ തൊഴിലാളികളുമാണ്. പതിറ്റാണ്ടുകളായി തങ്ങൾ ഈ ഭൂമിയിൽ താമസിക്കുന്നുണ്ടെന്നും പോകാൻ മറ്റ് സ്ഥലമില്ലെന്നും അവർ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Thousands of Christian residents of Rimsha colony H-9 come out in protest against CDA orders to evict the abadi in 2 days. Families are fearful they will be made homeless overnight. The govt needs to stop treating people like cattle &amp; come up with a rational, humane solution. <a href="https://t.co/gDbKUY90SR">pic.twitter.com/gDbKUY90SR</a></p>&mdash; Ammar Rashid (@AmmarRashidT) <a href="https://twitter.com/AmmarRashidT/status/2031807984758898823?ref_src=twsrc%5Etfw">March 11, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> നഗര വികസനമെന്ന പേരിലാണ് ന്യൂനപക്ഷ സമൂഹത്തെ കുടിയിറക്കുവാന്‍ ശ്രമം നടന്നുക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് നീതിയും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് ക്രൈസ്തവര്‍ തലസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധ ധര്‍ണ്ണ നടത്തി. അധികാരികൾ തങ്ങളുടെ അന്തസ്സിനെയും ജീവിക്കാനുള്ള അവകാശത്തെയും മാനിക്കണമെന്ന് ആവശ്യപ്പെട്ടായിരിന്നു ധര്‍ണ്ണ. നിയമനിർമ്മാതാക്കളും സഭാനേതാക്കളും ക്രൈസ്തവ പ്രതിനിധികളും കുടിയൊഴിപ്പിക്കൽ നടപടികൾ ഉടൻ നിർത്തണമെന്ന് അധികാരികളോട് അഭ്യർത്ഥിച്ചു. പാക്ക് സര്‍ക്കാര്‍ നടപടി സാമൂഹികമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ട മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണെന്ന് ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി. കുടുംബങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ അംഗീകരിക്കണമെന്നും ആരും വീടില്ലാത്തവരായി അവശേഷിക്കരുതെന്നും കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പരിപാടിയ്ക്കിടെ ക്രൈസ്തവ നേതൃത്വം ആവശ്യപ്പെട്ടു. ശരിയായ പുനരധിവാസ പദ്ധതികൾ വാഗ്ദാനം ചെയ്തുകൊണ്ട് അനുകമ്പയും ഉത്തരവാദിത്തവും കാണിക്കണമെന്നും ക്രൈസ്തവ നേതാക്കൾ സർക്കാരിനോട് അഭ്യർത്ഥിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-18-15:41:08.jpg
Keywords: പാക്ക
Content: 26404
Category: 1
Sub Category:
Heading: വിശുദ്ധ വാരത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളുമായി ബി‌ബി‌സി
Content: ലണ്ടന്‍: വിശുദ്ധ വാരത്തോട് അനുബന്ധിച്ച് ക്രൈസ്തവ കേന്ദ്രീകൃതമായ വിവിധ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുവാന്‍ പ്രമുഖ ചാനലായ ബി‌ബി‌സി തയാറെടുക്കുന്നു. വിശുദ്ധ വാരത്തിലെ വിവിധ ദിവസങ്ങളിലും ഈസ്റ്റര്‍ ദിനത്തിലും പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കുവാനാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റര്‍ കേന്ദ്രമാക്കിയുള്ള ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബി‌ബി‌സി) ഒരുങ്ങുന്നത്. ആരാധന, സംഗീതം എന്നിവ സംയോജിപ്പിച്ചാണ് ടെലിവിഷൻ, റേഡിയോ പ്ലാറ്റ്‌ഫോമുകളില്‍ ബി‌ബി‌സി പരിപാടി അവതരിപ്പിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പൺ കത്തീഡ്രലിൽ നിന്നുള്ള ഈസ്റ്റർ പ്രഭാത ദിവ്യബലി ബി‌ബി‌സി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇത് ഈസ്റ്റര്‍ ദിനത്തിന്റെ ആത്മീയ പ്രാധാന്യം പ്രേക്ഷകര്‍ക്ക് പകരുവാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. യുകെയിലെമ്പാടുമുള്ള വിവിധ വിഭാഗങ്ങളിലെ പള്ളികളിലെ ക്രൈസ്തവ സംഗീതം, ആരാധനാ ഗാനങ്ങൾ, മറ്റ് പരിപാടികള്‍ ഉള്‍ചേര്‍ത്തുള്ള 'സോങ്ങ്സ് ഓഫ് പ്രെയ്സ്' പ്രോഗ്രാമും വിശുദ്ധ വാരത്തെ കേന്ദ്രീകരിക്കുന്നതായിരിക്കും. യു‌കെയിലെ വിശ്വാസം, പ്രത്യാശ, ക്രിസ്തീയ ജീവിതം എന്നിവ പരിപാടിയില്‍ പ്രമേയമാകുമെന്നാണ് സൂചന. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപാവില്‍ നിന്ന് പാപ്പ റോമ നഗരത്തിനും ലോകത്തിനുമായി നല്‍കുന്ന ഉര്‍ബി ഏത് ഓര്‍ബി സന്ദേശവും പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള ആശീര്‍വാദവും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ചാനല്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ വാരത്തില്‍ നടക്കുന്ന വത്തിക്കാനിലെ വിവിധ തിരുക്കര്‍മ്മങ്ങള്‍ ബി‌ബി‌സി സംപ്രേക്ഷണം ചെയ്യുന്നില്ലെങ്കിലും ഉര്‍ബി ഏത് ഓര്‍ബി സന്ദേശത്തിനും ആശീര്‍വാദത്തിനും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 'ഹാരി ക്ലാർക്ക് ഗോസ് ടു റോം' എന്ന വേറിട്ട പരിപാടിയും ഇത്തവണ ബി‌ബി‌സി സംപ്രേക്ഷണം ചെയ്യും. റോമിലേക്കുള്ള യാത്രയും കത്തോലിക്കാ പാരമ്പര്യങ്ങളും പര്യവേക്ഷണം ചെയ്യുന്നതായിരിക്കും ഈ പരിപാടി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-18-16:43:18.jpg
Keywords: ബി‌ബി‌സി
Content: 26405
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു
Content: ചങ്ങനാശേരി: അതിരൂപതയുടെ മുൻ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാർഷികം അദ്ദേഹം കബറടങ്ങിയിരിക്കുന്ന സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ കബറിട പള്ളിയിൽ ആചരിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമൂഹബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കബറിടത്തിൽ പ്രാർത്ഥനാശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചു. വികാരി ജനറാൾമാരായ മോൺ. ആന്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്‌കറിയ കന്യാകോണിൽ, കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കബറിടത്തിൽ പ്രാർത്ഥനയർപ്പിച്ചു. വൈദികർ, സന്യാസിനികൾ, അല്‌മായർ തുടങ്ങി നിരവധിയാളുകൾ കബറിടം സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തി.
Image: /content_image/India/India-2026-03-19-10:31:07.jpg
Keywords: പവ്വത്തി
Content: 26406
Category: 22
Sub Category:
Heading: വിധി നമുക്കു ദൈവത്തെ ഏല്പിക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 32
Content: "അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ ന്യായീകരണമില്ല" (റോമാ 2:1). നമ്മുടെ ജീവിതത്തിൽ നാം പലപ്പോഴും അറിയാതെ തന്നെ വിധിയാളന്മാരായി മാറുന്നു. മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ, നാം സ്വയം നീതിമാന്മാരാണെന്ന് കരുതുന്നു. എന്നാൽ വി. പൗലോസ് അപ്പസ്തോലൻ വളരെ ഗൗരവകരമായ ഒരു മുന്നറിയിപ്പാണ് നൽകുന്നത്. മറ്റൊരാളെ വിധിക്കുന്നതിലൂടെ നാം നമ്മെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത് എന്ന് വചനം ഓർമ്മിപ്പിക്കുന്നു. സ്വയം ന്യായീകരിക്കുന്ന ആത്മസംതൃപ്തിയെ അപ്പസ്തോലൻ ഇവിടെ ചോദ്യം ചെയ്യുന്നു. "നിന്റെ വാക്കുകൾ 'അതെ' എന്നോ 'അല്ല' എന്നോ ആയിരിക്കട്ടെ" എന്ന കർത്താവിന്റെ വാക്കിനെ മുൻനിർത്തി, അനാവശ്യമായ വിധിവാചകങ്ങൾ ഒഴിവാക്കുന്നതാണ് കരണിയമായത്. മറ്റുള്ളവരെ വിമർശിക്കുന്നതിലൂടെ നാം നമ്മുടെ പുണ്യങ്ങളെ വൃഥാവിലാക്കുകയാണെന്ന് വിശുദ്ധ ക്രിസോസ്തം പിതാവ് പറയുന്നു. വിധിക്കുന്നതിനു പകരം ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ പരിശോധിക്കണം (ഗലാ 6:4). ദൈവം വിധി നടപ്പിലാക്കുന്നത് സത്യത്തിന് അനുസൃതമായാണ്, എന്നാൽ മനുഷ്യന്റെ വിധി പലപ്പോഴും അന്ധമാണ്. കുടുംബങ്ങളിലും സമൂഹത്തിലും സമാധാനമുണ്ടാകാൻ പരദൂഷണവും വിധിക്കലും ഒഴിവാക്കണമെന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് കുടുംബങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. അപരനെ സ്നേഹിക്കുന്നതിലൂടെ മാത്രമേ ദൈവത്തെ സ്നേഹിക്കാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു. മറ്റുള്ളവരെ വിധിക്കുന്നതിന് മുൻപ് നാം കണ്ണാടിയിൽ നോക്കി സ്വന്തം കണ്ണിലെ തടി കാണാൻ ശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പയും ഓർമ്മിപ്പിക്കുന്നു. മറ്റുള്ളവരുടെ കണ്ണിലെ കരട് മാത്രം നോക്കുന്നവരെ അവിടുന്ന് "കപടനാട്യക്കാർ" എന്ന് വിളിക്കുന്നു. വിധി ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. വിധിക്കുന്ന വ്യക്തി ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കാൻ ശ്രമിക്കുകയാണ്. മനുഷ്യന്റെ വിധിയിൽ കാരുണ്യം ഉണ്ടാകില്ല, എന്നാൽ ദൈവത്തിന്റെ വിധി കാരുണ്യപൂർവ്വമാണ്. വിധിക്കുന്നതിന് പകരം മറ്റുള്ളവർക്കായി പ്രാർത്ഥിക്കാൻ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. ഈശോയുടെ സ്നേഹവും കരുണയും പകർന്നുനൽകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ നോമ്പുകാലത്തോ അല്ലെങ്കിൽ നമ്മുടെ അനുദിന ജീവിതത്തിലോ മറ്റുള്ളവരെ വിധിക്കുന്ന മനോഭാവം ഉപേക്ഷിച്ച്, നമ്മെത്തന്നെ തിരുത്താനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-19-11:02:03.jpg
Keywords: വിചിന്തന
Content: 26407
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യങ്ങളും ലോഗോയും വത്തിക്കാൻ പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നിവിടങ്ങളിലേക്കുള്ള ലെയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സന്ദർശനത്തിന്റെ വിവരങ്ങളും ആപ്തവാക്യങ്ങളും ലോഗോകളും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 13 മുതൽ 23 വരെയാണ് പാപ്പ അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിലായിരിക്കും പാപ്പ ഈ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തുക. അൾജീരിയയിലേക്കുള്ള യാത്രയുടെ ലോഗോയിൽ, സമാധാനത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ ഒരേ പാത്രത്തിൽ നിന്ന് കുടിക്കുന്ന രണ്ട് പ്രാവുകളും, അൾജീരിയയുടെ ഭൂപടവും കുരിശും ആലേഖനം ചെയ്തിട്ടുണ്ട്. പച്ച, ചുവപ്പ്, വെള്ള എന്നീ നിറങ്ങൾ അൾജീരിയൻ പതാകയെ പ്രതിധ്വനിപ്പിക്കുന്നു, അതേസമയം മഞ്ഞ നിറം വത്തിക്കാനെ സൂചിപ്പിക്കുന്നു. മധ്യത്തിലും താഴെയുമായി അറബി, അമാസി, ഫ്രഞ്ച് ഭാഷകളിൽ, "നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ” എന്ന ആപ്തവാക്യവും ആലേഖനം ചെയ്തിരിക്കുന്നു. കാമറൂണിലേക്കുള്ള യാത്രയുടെ ലോഗോയിൽ ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയായ ഒരു തുറന്ന ബൈബിളാണ് കാണിച്ചിരിക്കുന്നത്, രാജ്യത്തിന്റെ ഭൂപടം, ദേശീയ പതാകയുടെ പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളാണ് ഭൂപടത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇടതുവശത്തുള്ള വരയിൽ നിന്ന് സുവിശേഷ പ്രഖ്യാപനത്തിന്റെ അടയാളമായ കുരിശുരൂപം ഉയർന്നുവരുന്നു, പരിശുദ്ധ അമ്മയുടെ പ്രതീകമായ M എന്ന അക്ഷരവും അവിടെ കാണാം. മധ്യഭാഗത്ത്, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെയും പ്രദേശത്തുടനീളം സുവിശേഷം അറിയിക്കുന്നതിനെയും പ്രതിനിധീകരിക്കുന്ന ഒരു സ്വർണ്ണ പ്രാവ് തിളക്കമുള്ള കിരണങ്ങൾ പ്രസരിപ്പിക്കുന്നു. വലതുവശത്ത് ദൈവജനത്തിന്റെ കൂട്ടായ്മയുടെയും അജപാലന അകമ്പടിയുടെയും അടയാളമായി പ്രാർത്ഥനയുടെ ഒരു ഭാവത്തിൽ ലിയോ പതിനാലാമൻ പാപ്പായെ ചിത്രീകരിച്ചിരിക്കുന്നു. ബൈബിളിന്റെ താളുകളിൽ "എല്ലാവരും ഒന്നായിരിക്കട്ടെ" (യോഹന്നാൻ 17:21) എന്ന ആപ്തവാക്യവും ഉണ്ട്. അത് ക്രിസ്തുവിലുള്ള ഐക്യത്തിന്റെ പ്രമേയത്തെ ഓർമ്മിപ്പിക്കുന്നു. കൂടാതെ ലെയോ പതിനാലാമൻ പാപ്പായുടെ "ഇല്ലൊ യുനോ യുനം" എന്ന മുദ്രാവാക്യവും ആലേഖനം ചെയ്തിരിക്കുന്നു. അംഗോളയുടെ ചരിത്രത്തിലെ രക്തച്ചൊരിച്ചിലിനെ ഓർമ്മിപ്പിക്കുന്ന ചുവപ്പ് നിറത്തിലുള്ള ലോഗോ, അനുഗ്രഹത്തെയും ആഫ്രിക്കൻ സ്വത്വത്തെയും പ്രതീകപ്പെടുത്തുന്ന ഒരു കറുത്ത അലകളുടെ വരയാൽ രാജ്യത്തിൻറെ ഭൂപടം പൊതിഞ്ഞിരിക്കുന്നു, അത് രാജ്യത്തിന്റെ മേൽ ദിവ്യ സംരക്ഷണം ഉണർത്തുന്നു. മധ്യഭാഗത്ത്, ദളങ്ങൾ പോലെയുള്ള ഒരു മഞ്ഞ അർദ്ധവൃത്തം, കുരിശുമായി സംയോജിപ്പിച്ച്, ദിവ്യകാരുണ്യത്തെ പ്രതിനിധീകരിക്കുന്നു. ദളങ്ങൾ രാജ്യത്തിന്റെ പ്രതീകാത്മക വൃക്ഷമായ മുലെംബയെ ഓർമ്മിപ്പിക്കുന്നു , നീല വരകൾ രാജ്യത്തെ നദികളെ പ്രതിനിധീകരിക്കുന്നു. പ്രതീക്ഷയുടെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും തീർത്ഥാടകനായ ലെയോ പതിനാലാമൻ പാപ്പ എന്ന ആപ്തവാക്യവും രേഖപ്പെടുത്തിയിരിക്കുന്നു. ഇക്വറ്റോറിയൽ ഗിനിയയുടെ അപ്പസ്തോലിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട ലോഗോയിൽ, വേറിട്ടുനിൽക്കുന്നത് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെയും പ്രതീകമായ ഒരു സ്വർണ്ണ കുരിശാണ്. അതിന്റെ മധ്യഭാഗത്ത് ഒരു വശത്ത് രാജ്യത്തിന്റെ ഭൂപടവും പതാകയും മറുവശത്ത് ഒരു കുടുംബത്തിന്റെ മാതൃകയും ചിത്രീകരിച്ചിരിക്കുന്നു. താഴെ, 170 വർഷങ്ങൾക്ക് മുമ്പ് കടൽ വഴിയുള്ള ആദ്യത്തെ സുവിശേഷകരുടെ വരവിനെ അനുസ്മരിപ്പിക്കുന്ന ഒരു പുസ്തകം പിടിച്ചുകൊണ്ട് ഒരു മനുഷ്യൻ ഒരു ബോട്ടിൽ ഇരിക്കുന്നത് കാണാം. സ്വർണ്ണം, പച്ച, വെള്ള, ചുവപ്പ് എന്നീ നിറങ്ങൾ യഥാക്രമം ക്രിസ്തുവിന്റെ പ്രകാശത്തെയും, ഭൂമിയെയും, സമാധാനത്തെയും, സ്വാതന്ത്ര്യസമരത്തെയും അനുസ്മരിപ്പിക്കുന്നു. "ക്രിസ്തു, ഇക്വറ്റോറിയൽ ഗിനിയുടെ വെളിച്ചം, പ്രത്യാശയുടെ ഭാവിയിലേക്ക്" എന്നതാണ് ആപ്തവാക്യം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-19-12:34:21.jpg
Keywords: പാപ്പ
Content: 26408
Category: 1
Sub Category:
Heading: “ഇതുപോലൊരു സാഹചര്യം ഞങ്ങൾ ഒരിക്കലും നേരിട്ടിട്ടില്ല”: വിശുദ്ധ നാട്ടിലെ ദയനീയാവസ്ഥ വിവരിച്ച് ക്രൈസ്തവ നേതാവ്
Content: ജെറുസലേം: ഇസ്രായേൽ, അമേരിക്ക, ഇറാൻ എന്നിവ ഉൾപ്പെടുന്ന പുതിയ യുദ്ധം വിശുദ്ധ നാടിന്റെ സാഹചര്യത്തെ അതീവ ദയനീയമാക്കിയെന്ന വെളിപ്പെടുത്തലുമായി ക്രൈസ്തവ നേതാവ്. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ വികസന ഓഫീസിന്റെ ഡയറക്ടറും മുതിർന്ന സഭാ ഉദ്യോഗസ്ഥനുമായ ജോർജ്ജ് അക്രൂഷാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികൾ ആഴത്തിലുള്ള ഭയത്തിലും അനിശ്ചിതാവസ്ഥയിലുമാണ് കഴിയുന്നതെന്നും നിലവിലെ സാഹചര്യം മുന്‍പ് അനുഭവിച്ചതിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷ, ഉപജീവനമാർഗങ്ങൾ, സമൂഹങ്ങളുടെ ഭാവി എന്നീ നിരവധി കാര്യങ്ങളെ കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണ്. മുൻകാലങ്ങളിൽ നിരവധി സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമുണ്ടായ സാഹചര്യമാണിത്. ദൈനംദിന ജീവിതം, പ്രത്യേകിച്ച് ജെറുസലേമിലും പരിസര പ്രദേശങ്ങളിലും, സാരമായി തടസ്സപ്പെട്ടിരിക്കുന്നു. റോക്കറ്റ് ആക്രമണങ്ങളുടെയും മിസൈലുകളിൽ നിന്നുള്ള അവശിഷ്ടങ്ങളുടെയും നിരന്തരമായ ഭീഷണി വിശുദ്ധ നാട്ടിലെ ജനം നേരിടുന്നു. പഴയ നഗരത്തിൽ, പ്രധാനപ്പെട്ട മതസ്ഥലങ്ങൾക്ക് സമീപം അവശിഷ്ട്ടങ്ങള്‍ പതിച്ചിട്ടുണ്ട്. അതേസമയം തെക്കൻ ഇസ്രായേലിൽ, ക്രിസ്ത്യൻ കുടുംബങ്ങളുടേതുൾപ്പെടെയുള്ള വീടുകൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള റോക്കറ്റ് ആക്രമണത്തിന്റെ ഭീഷണിയിലാണ് വടക്കൻ പ്രദേശങ്ങളും. സംഘർഷം ഗുരുതരമായ മാനുഷിക വെല്ലുവിളികൾക്കും കാരണമായിട്ടുണ്ട്. ഇസ്രായേലിലെ ആയിരക്കണക്കിന് പലസ്തീൻ തൊഴിലാളികളുടെ ജോലി സഞ്ചാര നിയന്ത്രണങ്ങൾ മൂലം ഇല്ലാതായി. ഇത് ക്രിസ്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ബാധിച്ചു. ഗാസയിൽ, സഹായ വിതരണങ്ങൾ നിർത്തിവച്ചത് ആശുപത്രികളെ അവശ്യ മരുന്നുകളും സാധനങ്ങളും ഇല്ലാതെ ബുദ്ധിമുട്ടിലാക്കിയെന്നും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ സ്ഥിതി ദയനീയമാകുകയാണെന്നും അദ്ദേഹം പറയുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-19-14:06:39.jpg
Keywords: വിശുദ്ധ നാ