Contents

Displaying 25951-25960 of 26058 results.
Content: 26409
Category: 1
Sub Category:
Heading: വിശുദ്ധ വാരത്തില്‍ കമ്പനികള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണം: അഭ്യര്‍ത്ഥനയുമായി ചിലി മെത്രാന്‍ സമിതി
Content: ലിമ: ആഗോള ക്രൈസ്തവര്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ കമ്പനികള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ദേശീയ മെത്രാന്‍ സമിതി. ചിലിയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (CEch) സ്ഥിരം കമ്മിറ്റിയിൽ ഉൾപ്പെടുന്ന ബിഷപ്പുമാരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദുഃഖവെള്ളിയാഴ്ച, വിശുദ്ധ ശനിയാഴ്ച ആഘോഷങ്ങളിൽ തങ്ങളുടെ തൊഴിലാളികൾക്ക് പങ്കെടുക്കാനുള്ള സാധ്യത ഉറപ്പ് നൽകണമെന്നു അവർ കമ്പനികളോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് പ്രത്യാശ പുതുക്കാനും സാഹോദര്യം ശക്തിപ്പെടുത്താനും വിശുദ്ധ വാരത്തെ അനുഭവിക്കാനുള്ള ഒരു അവസരമായി കാണണമെന്ന് മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. ഈ ദിവസങ്ങളിലെ ആഘോഷങ്ങളിൽ, പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ച, വിശുദ്ധ ശനിയാഴ്ച എന്നിവയുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ തൊഴിലാളികൾക്ക് ആവശ്യമായ അവധി സമയം ഉറപ്പാക്കാൻ ആവശ്യപ്പെടുയാണെന്ന് സമിതി പ്രസ്താവിച്ചു. 2025-ൽ ദുഃഖവെള്ളിയാഴ്ച അവധി ദിവസമായി പ്രഖ്യാപിക്കാനുള്ള ബില്‍ കൊണ്ടുവന്നിരിന്ന കാര്യം ബിഷപ്പുമാര്‍ അനുസ്മരിച്ചു. എന്നാല്‍ പിന്നീട് ഇത് നിരസിക്കപ്പെട്ടു. ഫലബെല്ല, പാരീസ്, റിപ്ലി തുടങ്ങിയ വലിയ റീട്ടെയിൽ ശൃംഖലകൾ ദുഃഖവെള്ളിയാഴ്ച അവരുടെ വാതിലുകൾ തുറന്നു. ഇത് അവരുടെ ജീവനക്കാരുടെ അവകാശങ്ങളെയും ആരാധനയെയും ഹനിക്കുന്നതായിരിന്നു. ഇക്കാരണത്താൽ തന്നെ ഈ 2026-ൽ, തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്ന് ആവശ്യപ്പെടുകയാണെന്ന് ബിഷപ്പുമാര്‍ അഭ്യര്‍ത്ഥിച്ചു. ആകെ ജനസംഖ്യയുടെ ഏകദേശം 54% പേരും കത്തോലിക്ക വിശ്വാസികളായ രാജ്യമാണ് ചിലി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-19-16:34:04.jpg
Keywords: ചിലി
Content: 26410
Category: 1
Sub Category:
Heading: ക്രിസ്ത്യാനികൾ ഉപയോഗിക്കേണ്ട ഏക ആയുധം പ്രാർത്ഥനയും ഉപവാസവും: വിശുദ്ധ നാടിന്റെ മുന്‍ കസ്റ്റോഡിയന്‍
Content: ജെറുസലേം: മധ്യപൂര്‍വ്വേഷ്യയില്‍ യുദ്ധം ശക്തമായിരിക്കേ ക്രൈസ്തവര്‍ ഉപയോഗിക്കേണ്ട ഏക ആയുധം പ്രാർത്ഥനയും ഉപവാസവുമാണെന്ന് വിശുദ്ധ നാടിൻറെയും സിയോൺ മലയുടെയും സംരക്ഷണ ചുമതലയുണ്ടായിരിന്ന ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍. ആയുധങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പരിഹാസ്യമായി തോന്നാവുന്ന ഒരു ഉപകരണമാണെന്നും എന്നാൽ പരിഹാരമുള്ള മാർഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം, "പ്രാർത്ഥനയും ഉപവാസവും മാത്രമാണ്" നമുക്ക് സ്വീകരിക്കാൻ അനുവാദമുള്ള 'ആയുധങ്ങൾ' എന്ന് ഫാ. പാറ്റൺ ചൂണ്ടിക്കാട്ടി. ഒരുതരം യുദ്ധഭ്രാന്ത് നമ്മെ പിടികൂടിയിരിക്കുന്നു, ബലപ്രയോഗത്തിലൂടെയും ആയുധങ്ങളിലൂടെയും എല്ലാം പരിഹരിക്കാമെന്ന ആശയം. ലെബനോനിലും ബെയ്‌റൂട്ടിലും തെക്കും വടക്കും മറ്റിടങ്ങളിലും താമസിക്കുന്ന സഹ സന്യാസിമാരെക്കുറിച്ച് എല്ലാ ദിവസവും ചിന്തിക്കുന്നു. അവർ അളക്കാനാവാത്തത്ര വിധം പരീക്ഷിക്കപ്പെടുന്നു. ടയറിലെ കോൺവെന്റ് ഒരു അഭയാർത്ഥി ക്യാമ്പാക്കി മാറ്റിയിരിക്കുന്നു, ബെയ്‌റൂട്ടിലുള്ളവർ പ്രദേശത്തെ സാധാരണക്കാരെ സഹായിക്കാൻ തീവ്രമായി ശ്രമിക്കുന്നു, അവർക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ആകെ ആറ് ദശലക്ഷം ജനസംഖ്യയിൽ ഇപ്പോൾ ഒരു ദശലക്ഷം പേർ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും ഫാ. പാറ്റൺ വെളിപ്പെടുത്തി. ഗാസ മുനമ്പ് തകർന്നുകിടക്കുകയാണ്. കടുത്ത വിശപ്പിനപ്പുറം മരുന്നിന്‍റെയും സുരക്ഷയുടെയും മൗലികാവകാശങ്ങളുടെയും വിവിധ പ്രശ്നങ്ങൾ നിലനിൽക്കുന്നു. വെസ്റ്റ് ബാങ്കിൽ പതിനായിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെട്ടു. അധിനിവേശം തുടരുന്നു, അക്രമ പ്രവർത്തനങ്ങളും അങ്ങനെ തന്നെ തുടരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നബ്ലസ് പ്രദേശത്ത് ഒരു കുടുംബം തന്നെ കൊല്ലപ്പെട്ടു, ഒമ്പത് വയസ്സുള്ള ഒരു കുട്ടി മാത്രമാണ് ഇതിനെ അതിജീവിച്ചതെന്നും ഫാ. പാറ്റൺ അനുസ്മരിച്ചു. പരിഹാരമായി ഉപവാസവും പ്രാര്‍ത്ഥനയും നിര്‍ദ്ദേശിച്ചാണ് ദീര്‍ഘനാളായി വിശുദ്ധ നാട്ടില്‍ അനുഭവ സമ്പത്തുള്ള ഫാ. പാറ്റൺ തന്റെ വിലയിരുത്തല്‍ ചുരുക്കിയത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-19-17:36:18.jpg
Keywords: പ്രാർത്ഥന
Content: 26411
Category: 18
Sub Category:
Heading: ഫാ. ഡോ. പോൾ ആച്ചാണ്ടി സിഎംഐ സന്യാസ സമൂഹത്തിന്റെ പുതിയ പ്രിയോർ ജനറല്‍
Content: കൊച്ചി: സിഎംഐ സന്യാസ സമൂഹത്തിന്റെ പുതിയ പ്രിയോർ ജനറലായി ഫാ. ഡോ. പോൾ ആച്ചാണ്ടിയെ തെരഞ്ഞെടുത്തു. 2014 മുതൽ 2020 വരെ പ്രിയോർ ജനറലായി സേവനമനുഷ്‌ഠിച്ചിട്ടുള്ള ഫാ. പോൾ കഴിഞ്ഞ മൂന്ന് വർഷമായി കെനിയ മിഷനിൽ പ്രവർത്തിക്കുകയായിരുന്നു. സന്യാസ സമൂഹത്തിന്റെ 39-ാമത് പൊതുസംഘമാണ് അടുത്ത ആറു വർഷത്തേക്കുള്ള സഭാ നേതൃത്വത്തെ തെരഞ്ഞെടുത്തത്. 1992 ഡിസംബറിലാണ് റവ. ഡോ. പോള്‍ അച്ചാണ്ടി വൈദിക പട്ടം സ്വീകരിച്ചത്. ചെന്നൈ ഐഐടിയില്‍നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റും എംബിഎ ബിരുദവും നേടിയിട്ടുണ്ട്. ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം തലവനായിരുന്നു. തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യലായും പിന്നീട് പ്രോവിന്‍ഷ്യലായും സേവനമനുഷ്ഠിച്ചു. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍, ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ പ്രോ വൈസ് ചാന്‍സലര്‍, ധര്‍മാരാം കോളേജിന്റെ റെക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഫാ. ബെന്നി നൽക്കര (വികർ ജനറൽ, അജപാലന പ്രേഷിതത്വത്തിന്റെ കൗൺസിലർ) ഫാ. ബിനോയ് ഇലവുങ്കൽ (വിദ്യാഭ്യാസം, മാധ്യമം), ഫാ. ടോം അറയ്ക്കൽ (സാമൂഹ്യ പ്രവർത്തനം, ആതുര സേവനം) ഫാ. ജോസഫ് പൊൻമാണി (ധനകാര്യം) എന്നിവരാണു കൗൺസിലർമാർ. ഫാ. ഷിജോ ആറ്റുപുറമാണ് ജനറൽ ഓഡിറ്റർ.
Image: /content_image/India/India-2026-03-20-08:42:06.jpg
Keywords: സിഎംഐ
Content: 26412
Category: 18
Sub Category:
Heading: മതസ്വാതന്ത്ര്യത്തിന് ഭീഷണി: മതപരിവർത്തന നിരോധന നിയമത്തെ അപലപിച്ച് മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
Content: മുംബൈ: സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമത്തെ അപലപിച്ച് മഹാരാഷ്ട്ര ബിഷപ്പുമാർ. നിയമം മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടന ഉറപ്പുകളെ ദുർബലപ്പെടുത്തുന്നുവെന്നും നിയമാനുസൃതമായ വിശ്വാസ അനുഷ്ഠാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ തത്വത്തിന് തന്നെ വിരുദ്ധമാണ് നിയമമെന്ന് വെസ്റ്റേൺ റീജിയൻ ബിഷപ്പ്‌സ് കൗൺസില്‍ പ്രസ്താവിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21, 25 എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുപോലെ, ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രമായ മതപ്രചാരണം, ആചാരം എന്നിവയ്ക്കുള്ള മൗലികാവകാശങ്ങളെ ഈ നിയമം ലംഘിക്കുന്നു. മതസമൂഹങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയിട്ടില്ല. നിയമനിർമ്മാണം പാസാക്കിയ രീതിയെയും ബിഷപ്പുമാർ വിമർശിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തു മതവിഭാഗങ്ങളെ ബാധിക്കുന്ന നിയമങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് സഭാനേതൃത്വവുമായി സംസാരിക്കുവാന്‍ ഇടപെടല്‍ നടന്നിരുന്നുവെന്നും ബിഷപ്പ്‌സ് കൗൺസില്‍ വ്യക്തമാക്കി. പുതിയ നിയമ പ്രകാരം മതം മാറ്റം സ്വമേധയാ ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് നേരിട്ടു അപേക്ഷ നൽകണം, മതപരിവർത്തനത്തിന് ശേഷം 21 ദിവസത്തിനുള്ളിൽ അധികൃതരെ അറിയിക്കണം തുടങ്ങീ നിരവധി നൂലാമാലകള്‍ നിറഞ്ഞതാണ് മഹാരാഷ്ട്രയിലെ മതപരിവര്‍ത്തന നിരോധന ബില്‍. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-20-09:12:27.jpg
Keywords: മഹാരാഷ്ട്ര
Content: 26413
Category: 1
Sub Category:
Heading: നമ്മുടെ ആളുകൾ മരിക്കുകയാണ്; ലെയോ പാപ്പയ്ക്കു മുന്നില്‍ അവസ്ഥ അറിയിച്ച് നൈജീരിയന്‍ മെത്രാന്മാര്‍
Content: വത്തിക്കാൻ സിറ്റി: നൈജീരിയയിൽ വർദ്ധിച്ചുവരുന്ന മതപരമായ അക്രമങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും ഇടയിൽ നൈജീരിയൻ ബിഷപ്പുമാർ ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ആഗോള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ട വത്തിക്കാനിലേക്കു നടത്തേണ്ടഅഡ് ലിമ്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നൈജീരിയന്‍ മെത്രാന്മാര്‍ വത്തിക്കാനിലെത്തിയത്. തങ്ങളുടെ ജനങ്ങളുടെ നിലവിളി പാപ്പയ്ക്കു മുന്നില്‍ അവതരിപ്പിക്കാനും നൈജീരിയൻ ക്രൈസ്തവര്‍ നേരിടുന്ന സാഹചര്യത്തെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുള്ള തെറ്റായ വിവരണങ്ങളെ ചെറുക്കാനുമുള്ള അവസരമായാണ് നൈജീരിയൻ ബിഷപ്പുമാർ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. തങ്ങളുടെ സന്ദർശനം ലെയോ പാപ്പയുമായുള്ള പുത്രബന്ധത്തിന്റെ പ്രകടനമാണെന്നും, തങ്ങളുടെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിശ്വാസം പാപ്പയ്ക്കു മുന്നില്‍ സ്ഥിരീകരിക്കാനുള്ള അവസരമാണെന്നും നൈജീരിയൻ ബിഷപ്പുമാർ പറഞ്ഞു. നൈജീരിയയിലെ ക്രിസ്ത്യാനികളുടെ ദുരവസ്ഥ ആശങ്കാജനകമാണെന്ന് കർദ്ദിനാൾ പീറ്റർ ഒക്പലെകെ തറപ്പിച്ചു പറഞ്ഞു. പീഡനം എന്ന് ആളുകൾ മനസ്സിലാക്കുന്നതിനെ ആശ്രയിച്ച് നിരവധി വ്യാഖ്യാനങ്ങളുണ്ട്. ആളുകൾ ഏത് പദാവലി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നത് ഞങ്ങളുടെ ആശങ്കയല്ല. പക്ഷേ, നിരവധി ആളുകൾ മരിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഡറൽ ഭരണഘടനയിൽ നൈജീരിയൻ ക്രൈസ്തവര്‍ വിവേചനം നേരിടുന്നുവെന്ന് ഒവേരിയിലെ ആർച്ച് ബിഷപ്പ് ലൂസിയസ് ഇവെജുരു ഉഗോർജിയും ചൂണ്ടിക്കാട്ടി. ഭരണഘടന പരിശോധിക്കുമ്പോൾ, അത് ഇസ്ലാമിന് അനുകൂലമായി ഒരു വശത്തേക്ക് മാറിയിരിക്കുന്നത് കാണാൻ കഴിയും. ക്രിസ്ത്യാനികൾ പലപ്പോഴും ഒഴിവാക്കപ്പെടുന്നു. ഫുലാനി തീവ്രവാദികള്‍ നിരവധി സമൂഹങ്ങളെ പിഴുതെറിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ കഴിവില്ലായ്മയോ നടപടിയെടുക്കാൻ തയ്യാറാകാത്തതോ കാരണം ഈ ഗ്രൂപ്പുകൾ ധൈര്യപ്പെടുകയാണെന്നും ആർച്ച് ബിഷപ്പ് ലൂസിയസ് കൂട്ടിച്ചേര്‍ത്തു. ലോകത്തെ ആകെ നടക്കുന്ന ക്രിസ്ത്യൻ കൊലപാതകങ്ങളുടെ 72%വും നൈജീരിയയിലാണെന്നാണ് ഓപ്പൺ ഡോർസിന്റെ 2026-ലെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-20-09:37:48.jpg
Keywords: നൈജീ
Content: 26414
Category: 1
Sub Category:
Heading: വിശുദ്ധ യൗസേപ്പ് വിശ്വാസത്തിന്റെ മാതൃക: തിരുനാള്‍ ദിനത്തില്‍ സന്ദേശവുമായി യുഎസ് പ്രസിഡന്റ്
Content: വാഷിംഗ്ടണ്‍ ഡി‌സി: വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ സന്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിശ്വാസത്തിന്റെയും ശക്തിയുടെയും മാതൃകയായ യൗസേപ്പ് പിതാവിന്റെ ജീവിതത്തെയും സദ്‌ഗുണങ്ങളെയും അനുസ്മരിച്ചാണ് പ്രസിഡന്റിന്റെ തിരുനാള്‍ സന്ദേശം വൈറ്റ് ഹൌസ് ഔദ്യോഗികമായി പുറത്തിറക്കിയത്. എളിമ, അനുസരണം, ശാന്തമായ ധൈര്യം എന്നിവയിലൂടെ യൗസേപ്പ് പിതാവ് ശാശ്വത മാതൃകയാണ് കാണിച്ചതെന്ന് പ്രസിഡന്‍റ് അനുസ്മരിച്ചു. വിശുദ്ധ യൗസേപ്പ് ഒരു മാതൃകാ പിതാവും, ഭർത്താവും, തൊഴിലാളിയുമായിരുന്നു. അതുപോലെ തന്നെ ക്രിസ്തീയ സദ്‌ഗുണത്തിന്റെ ജീവിക്കുന്ന ഒരു രൂപവുമായിരുന്നു. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും ദൈവപുത്രനെ വളർത്തുന്നതിനുമായി, ബഹുമതിയോ അംഗീകാരങ്ങളോ ഇല്ലാതെ, വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം തന്റെ ജീവിതം ചെലവഴിച്ചു. എല്ലാ പരീക്ഷണങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും, വിശുദ്ധ യൗസേപ്പ് തന്റെ കുടുംബത്തെ അന്തസ്സോടെയും, ശക്തിയോടെയും, ധാർമ്മിക ധൈര്യത്തോടെയും നയിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2F40daysforlife%2Fposts%2Fpfbid026tgutqh1jKZnbMPfygSrs1ksjKTJhdyw3Yxp9x3EUEJeKGK52zLmusy4s98dowytl&show_text=true&width=500" width="500" height="564" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അനിശ്ചിതത്വവും അപകടകരമായ സാഹചര്യവും മുന്നിൽ വീണ്ടും വീണ്ടും വന്നപ്പോഴും വിശ്വാസം, ധൈര്യം, വിനയം, അനുസരണ എന്നിവയാൽ അദ്ദേഹം ദൈവഹിതത്തിന് ധീരമായി കീഴടങ്ങി. യേശുക്രിസ്തുവിന്റെ ജീവിതത്തിലും രക്ഷാചരിത്രത്തിലും ഒരു പ്രധാന പങ്ക് വഹിച്ചു. വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനത്തിൽ, അവിശ്വസനീയമായ ജീവിതത്തെ നാം ആദരിക്കുകയാണ്. അദ്ദേഹത്തിന്റെ എണ്ണമറ്റ നിശബ്ദ ത്യാഗങ്ങൾക്ക് നാം ആദരം അർപ്പിക്കുകയാണെന്നും പ്രസിഡന്‍റ് തിരുനാള്‍ സന്ദേശത്തില്‍ അനുസ്മരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-20-10:07:18.jpg
Keywords: യൗസേ, ട്രംപ
Content: 26415
Category: 22
Sub Category:
Heading: കുരിശിൻ ചുവട്ടിൽ ഉറച്ചുനിൽക്കാനുള്ള കൃപ യാചിക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 33
Content: "ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും"( മത്തായി 26:31). പഴയനിയമ പ്രവചനത്തിന്റെ പൂർത്തീകരണമാണ് ഈ വചനം (സഖറിയ13:7.) പഴയനിയമത്തിൽ ഇത് ദൈവത്തിന്റെ ജനത്തിനുണ്ടാകുന്ന പരീക്ഷണത്തെ സൂചിപ്പിക്കുന്നുവെങ്കിൽ, പുതിയ നിയമത്തിൽ ഇത് ഈശോയെന്ന "നല്ല ഇടയന്റെ" ആത്മസമർപ്പണമായി മാറുന്നു. വിശുദ്ധ ജോൺ ക്രിസോസ്തോമിൻ്റെ വ്യാഖ്യാനമനുസരിച്ച് ഇടയൻ അടിക്കപ്പെടുമ്പോൾ ആടുകൾ ചിതറുന്നത് സ്വാഭാവികമാണ്, എന്നാൽ ആ ഇടയൻ തന്നെ അവരെ വീണ്ടും ഒരുമിച്ച് കൂട്ടും എന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുന്നു. "ഞാൻ ഉയിർപ്പിക്കപ്പെട്ട ശേഷം നിങ്ങൾക്ക് മുൻപേ ഗലീലിയിലേക്ക് പോകും" എന്ന വചനം പതറിപ്പോകുന്നവർക്ക് നൽകുന്ന പ്രത്യാശയാണെന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നു. പാപത്താലും ഭയത്താലും നാം ചിതറിപ്പോയിട്ടുണ്ടാകാം. എന്നാൽ ഉത്ഥിതനായ ക്രിസ്തു 'ഗലീലിയിൽ' വെച്ച് - നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ - നമ്മെ കാത്തിരിക്കുന്നു. കുംമ്പസാരത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ആ ഇടയന്റെ അടുക്കലേക്ക് മടങ്ങിവരാനുള്ള സമയമാണിത്. ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രബോധനങ്ങളിൽ പലപ്പോഴും ഈ 'ചിതറിപ്പോകലിനെ' കുറിച്ച് ഓർമ്മിപ്പിക്കാറുണ്ട്. പ്രതിസന്ധികളിലും പീഡനങ്ങളിലും നാം ഈശോയെ ഉപേക്ഷിച്ചു കടന്നുപോകാറുണ്ട്. പീഡാനുഭവ വേളയിൽ ക്രിസ്തുവിനെ തനിച്ചാക്കിയ ശിഷ്യന്മാരെപ്പോലെയാകാതെ, കുരിശിൻ ചുവട്ടിൽ നിന്ന മറിയത്തെയും യോഹന്നാനെയും പോലെ ഉറച്ചുനിൽക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. "എല്ലാവരും നിന്നെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കില്ല" എന്ന് പറഞ്ഞ പത്രോസ് പോലും ചിതറിപ്പോയ ആടുകളിൽ ഒന്നായി മാറി. നമ്മുടെ ആത്മീയ ജീവിതം നമ്മുടെ ശക്തിയിലല്ല, ദൈവത്തിന്റെ കൃപയിലാണ് ആശ്രയിച്ചിരിക്കുന്നത് എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അഹങ്കാരത്തിന് നടുവിൽ നമ്മൾ വീണു പോകും എന്ന ഓർമ്മ ഉണ്ടാകണം. "ഇടയൻ മരിക്കുന്നത് ആടുകൾക്ക് നാശമുണ്ടാക്കാനല്ല, മറിച്ച് തന്റെ മരണത്തിലൂടെ ചിതറിപ്പോയ ദൈവമക്കളെ ഒന്നിച്ചു ചേർക്കാനാണ്." എന്ന വിശുദ്ധ ആഗസ്തിനോസിൻ്റെ വാക്കുകൾ ഹൃദയത്തിൽ നമുക്ക് ഏറ്റുവാങ്ങാം. ഈ വലിയ നോമ്പിൽ, നമ്മുടെ പാപങ്ങൾ നിമിത്തം അടിക്കപ്പെട്ട ആ ഇടയനെ നോക്കി നമുക്ക് പ്രാർത്ഥിക്കാം. പ്രതിസന്ധികളുടെ കാറ്റിൽ ചിതറിപ്പോകാത്ത ഒരു വിശ്വാസം നമുക്ക് നൽകണമേ എന്ന് അപേക്ഷിക്കാം. ഇടയൻ അടിക്കപ്പെട്ടത് നമുക്ക് സൗഖ്യം നൽകാനാണ് (ഏശയ്യ 53:5). ആ മുറിവുകളിൽ അഭയം തേടി നമുക്ക് ഈ നോമ്പ് യാത്ര തുടരാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-20-10:34:23.jpg
Keywords: വിചിന്തനങ്ങ
Content: 26416
Category: 1
Sub Category:
Heading: 106ാം വയസ്സിലും യൂട്യൂബിലൂടെ വചനപ്രഘോഷണം തുടര്‍ന്ന് ഇറ്റാലിയന്‍ സന്യാസിനി
Content: മിലാന്‍: 106ാം വയസ്സിലും യൂട്യൂബിലൂടെ വചനപ്രഘോഷണം തുടരുന്ന ഇറ്റാലിയന്‍ സന്യാസിനി മാധ്യമ ശ്രദ്ധ നേടുന്നു. 'പരമപരിശുദ്ധ കൂദാശയുടെ ആരാധകർ' എന്ന സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അന്ന മരിയയാണ് പ്രായം നൂറു പിന്നിട്ടിട്ടും ഓണ്‍ലൈന്‍ സാധ്യത ഉപയോഗിച്ച് വചനപ്രഘോഷണം തുടരുന്നത്. മിലാന് സമീപം സെറെഗ്നോയിലെ ആശ്രമത്തിൽ വിശ്രമ ജീവിതം നയിക്കുന്ന സിസ്റ്റർ അന്നയ്ക്കു മാർച്ച് 14ന് 106 വയസ്സ് തികഞ്ഞു. "ചിന്തയിലും വാക്കിലും" വ്യക്തതയുള്ള കന്യാസ്ത്രീയെന്നാണ് ഇറ്റാലിയൻ പത്രമായ 'ഇൽ ജിയോർണോ' സിസ്റ്ററിനെ വിശേഷിപ്പിക്കുന്നത്. പ്രായാധിക്യം ഉണ്ടായിരുന്നിട്ടും രാത്രിയിൽ പോലും അവർ ദിവസവും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുന്നുണ്ടെന്നും വൃദ്ധരോ രോഗികളോ ആയ കന്യാസ്ത്രീകളെ പരിചരിക്കുന്ന ആശ്രമത്തിലെ ആശുപത്രിയിലും സഹായവുമായി രംഗത്തുണ്ടെന്നും സിസ്റ്റർ അന്നയുടെ സഹ സന്യാസിനികള്‍ പറയുന്നു. യൂട്യൂബില്‍ പങ്കുവെയ്ക്കുന്ന കൊച്ചു കൊച്ചു വീഡിയോകളിലൂടെയും ഈശോയെ പ്രഘോഷിക്കുകയാണ് ഈ സന്യാസിനി. കഴിഞ്ഞ ദിവസം നടന്ന 106ാം ജന്മദിനാഘോഷത്തിലും ഈശോയെ മഹത്വപ്പെടുത്തിക്കൊണ്ടാണ് ഈ വയോധിക സന്യാസിനി സംസാരിച്ചത്. </p> <blockquote class="twitter-tweet"><p lang="it" dir="ltr">Sr. Annamaria ha reso lode a Dio e a tutti coloro che l&#39;hanno accompagnata con la preghiera e hanno partecipato all Santa Messa di ringraziamento per i suoi 106 anni. <a href="https://t.co/bCxJeRBWMm">pic.twitter.com/bCxJeRBWMm</a></p>&mdash; Adoratrici Perpetue Seregno (@suoreadoratrici) <a href="https://twitter.com/suoreadoratrici/status/2033889598498087395?ref_src=twsrc%5Etfw">March 17, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മറ്റു പല കാര്യങ്ങളെയും പോലെ, അയൽക്കാരനെ സ്നേഹിക്കാൻ എന്നോട് നിരന്തരം ആവശ്യപ്പെടുന്ന യേശുവിനോടുള്ള സ്നേഹം കൊണ്ടാണ് തന്റെ ശുശ്രൂഷകള്‍ ഇപ്പോഴും ചെയ്യുന്നതെന്ന് സിസ്റ്റർ അന്ന മരിയ പറയുന്നു. വർഷങ്ങൾ പലതാണ്, പക്ഷേ ഹൃദയം ക്ഷമയോടെ, ദൈവഹിതം നിറവേറും. എനിക്കുവേണ്ടി പ്രാർത്ഥിക്കുക, ഭൂമിയിലും സ്വർഗ്ഗത്തിലും ഞാൻ നിങ്ങളെ എപ്പോഴും ഓർക്കുമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ആശ്രമത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, വർഷങ്ങളോളം അധ്യാപികയായും ശുശ്രൂഷകയായും സേവനം ചെയ്ത വ്യക്തിയാണ് ഈ സന്യാസിനി. അമ്മയുടെ മരണശേഷം 70-ാം വയസ്സിലാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ 36 വര്‍ഷവും ഈശോയ്ക്കു വേണ്ടി സദാസേവനം ചെയ്യുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ സന്യാസിനി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-20-16:08:45.jpg
Keywords: പ്രായ, സന്യാസ
Content: 26417
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ അപ്പസ്തോലിക സന്ദർശനം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി കാമറൂൺ സഭ
Content: വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പയുടെ കാമറൂണ്‍ അപ്പസ്തോലിക സന്ദര്‍ശനം അടുത്ത മാസം നടക്കാനിരിക്കെ വിശ്വാസികളുടെ പണം കബളിപ്പിച്ചെടുക്കാനായി നടത്തുന്ന നീക്കത്തിനെതിരെ മുന്നറിയിപ്പുമായി കാമറൂൺ സഭ. കാമറൂണിൽ പേപ്പല്‍ സന്ദർശനം നടത്തുന്നതിനിടയിൽ നടക്കുന്ന വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുന്നതിന് ടിക്കറ്റുകൾക്കെന്ന പേരിൽ വിശ്വാസികളുടെ പണം കബളിപ്പിച്ചെടുക്കാനായുള്ള നീക്കത്തിനെതിരെയാണ് സഭയുടെ മുന്നറിയിപ്പ്. ഏപ്രിൽ 15 മുതൽ 18 വരെ തീയതികളിൽ കാമറൂണിൽ ലെയോ പാപ്പ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടെയുള്ള വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ തികച്ചും സൗജന്യമാണെന്ന്, കഴിഞ്ഞ ദിവസം പുറത്തുവിട്ട കുറിപ്പിലൂടെ രാജ്യത്തെ അപ്പസ്തോലിക കാര്യാലയം അറിയിച്ചു. പരിശുദ്ധ പിതാവിന്റെ സന്ദർശനം മുതലാക്കി പണം നേടാൻ ശ്രമിക്കുന്ന ആളുകളുടെ തട്ടിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കണമെന്ന് അപ്പസ്തോലിക നൂൺഷ്യേച്ചർ ഓർമ്മിപ്പിച്ചു. ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് യൗന്ദേ അതിരൂപതയും വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകി. ഓൺലൈൻ തട്ടിപ്പ് പോലെയുള്ള അപലപനീയമായ ശ്രമങ്ങൾക്ക് സഭയുമായി ബന്ധമില്ലെന്നും, വിശുദ്ധ കുർബാനയിലുള്ള പങ്കാളിത്തം ഒരിക്കലും വിൽപ്പനയ്ക്കുള്ള ഒന്നല്ലെന്നും, ഇത്തരം തട്ടിപ്പുകളിൽനിന്ന് ജാഗ്രത പാലിക്കണമെന്നും അതിരൂപത വ്യക്തമാക്കി. പരിശുദ്ധ പിതാവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ടിക്കറ്റുകൾ വിൽപ്പനയ്ക്കില്ലെന്നും, ആഘോഷങ്ങളിലുള്ള പങ്കാളിത്തം തികച്ചും സൗജന്യമാണെന്നും, ദൂവാല രൂപതയും ഫേസ്ബുക്കിലെ തങ്ങളുടെ കുറിപ്പ് വഴി അറിയിച്ചു. ആഫ്രിക്കയിലെ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങൾ നീളുന്ന ലെയോ പാപ്പയുടെ അപ്പസ്തോലിക യാത്രയ്ക്കു ഏപ്രിൽ 13നാണ് തുടക്കമാകുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-20-18:44:42.jpg
Keywords: കാമറൂ
Content: 26418
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ വണക്കമാസം: ഇരുപത്തൊന്നാം തീയതി
Content: "യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). #{red->n->n-> വിശുദ്ധ യൗസേപ്പ് പിതാവ്- ക്രൈസ്തവര്‍ മാതൃകയാക്കേണ്ട വ്യക്തിത്വം}# വിശ്വാസം എന്ന് പറയുന്നതു ദൈവവുമായിട്ടുള്ള ഒരു അഭിമുഖവും പരിപൂര്‍ണ്ണമായ അര്‍പ്പണവുമാണ്. മാര്‍ യൗസേപ്പിന്‍റെ ജീവിതം ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അര്‍പ്പണമായിരുന്നു. പ. കന്യകാമറിയവുമായുള്ള വിവാഹവും വിവാഹാനന്തരമുള്ള പരിപൂര്‍ണ്ണ വിരക്തമായ ജീവിതവും യൌസേപ്പ് പിതാവിന്‍റെ അനിതരസാധാരണമായ വിശ്വാസത്തിന്‍റെ സാക്ഷ്യമായിരിന്നു. മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ ബാല്യകാലത്ത്‌ യഹൂദ പാരമ്പര്യത്തിലാണ് വളര്‍ത്തപ്പെട്ടത്. എന്നാല്‍ ക്രിസ്തീയ സഭയുടെ പ്രതിരൂപമായിരുന്നു നസ്രത്തിലെ തിരുക്കുടുംബം. പരിശുദ്ധ കന്യക, പരിശുദ്ധാത്മാവിനാല്‍ ദൈവകുമാരനെ ഗര്‍ഭം ധരിച്ച വിവരം ദൈവദൂതന്‍ അറിയിച്ചപ്പോള്‍ വിശുദ്ധ യൗസേപ്പ് പിതാവ് അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെ അര്‍പ്പണത്തിലൂടെയാണ്. പിന്നീടുള്ള മാര്‍ യൗസേപ്പിന്‍റെ ജീവിത യാത്ര മുഴുവന്‍ പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടേയും സമര്‍പ്പണമായിരിന്നു. ബെത്ലഹെമില്‍ പിറന്ന ശിശു ദൈവത്തിന്‍റെ നിത്യവചനമാണെന്ന് അംഗീകരിച്ചു കൊണ്ട് വിശുദ്ധ യൗസേപ്പ്, ദിവ്യശിശുവിനെ ആരാധിച്ചു. പൗരസ്ത്യ വിജ്ഞാനികള്‍ ദിവ്യശിശുവിനെ ആരാധിക്കുമ്പോഴും വിശുദ്ധ യൗസേപ്പ് തന്‍റെ വിശ്വാസത്തിന്‍റെ പൂര്‍ണ്ണതയില്‍ യഹൂദന്‍മാരുടെ രാജാവിനെത്തന്നെ ദര്‍ശിച്ചു. ഹേറോദേസ് ദിവ്യകുമാരന്‍റെ ജീവന്‍ അപഹരിക്കുവാന്‍ പരിശ്രമിച്ച അവസരത്തില്‍ ശത്രുക്കളില്‍ നിന്ന്, ദിവ്യകുമാരനെ രക്ഷിക്കുവാന്‍ വിശ്വാസത്തിലും പ്രത്യാശയിലും അചഞ്ചലനാകാതെ അദ്ദേഹം മുന്നേറി.‍ ഈജിപ്തിലെ പ്രവാസ കാലത്ത് അജ്ഞാതമായ സ്ഥലത്ത് വിജാതീയരുടെ മദ്ധ്യത്തില്‍ ദൈവകുമാരനെ പരിരക്ഷിക്കുന്നതും നസ്രത്തിലേക്കുള്ള യാത്രയും അജ്ഞാതവാസവും വിശുദ്ധ യൗസേപ്പിന്‍റെ ദിവ്യകുമാരനിലുള്ള വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അഗ്നിപരീക്ഷണ ഘട്ടങ്ങളായിരുന്നു. അവയെല്ലാം അതിജീവിച്ചു കൊണ്ട് അദ്ദേഹം വിശ്വാസപരവും പ്രത്യാശാപൂര്‍ണ്ണവുമായ തീര്‍ത്ഥയാത്ര പൂര്‍ത്തീകരിച്ചു. ആധുനിക ലോകത്തില്‍ മനുഷ്യന്‍റെ ജീവിത രീതികളും ക്രൈസ്തവ വിശ്വാസവും തമ്മില്‍ നിരവധി പൊരുത്തകേട് കാണാന്‍ സാധിക്കും. മാര്‍ യൗസേപ്പിനെ അനുകരിച്ച്, ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ വിശ്വാസ ചൈതന്യത്തോടു കൂടി ക്രൈസ്തവര്‍ ജീവിക്കുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥ ക്രിസ്ത്യാനികളാവുകയുള്ളൂ. ഇന്നത്തെ ക്രൈസ്തവരില്‍ പലരും നാമമാത്ര ക്രൈസ്തവരായിട്ടാണ് ജീവിക്കുന്നത്. എന്നാല്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ എല്ലാ ജീവിതാവസ്ഥകളെയും വീക്ഷിച്ചാല്‍ മാത്രമേ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും വെല്ലുവിളികളേയും നേരിടാന്‍ നാം പ്രാപ്തരാവുകയുള്ളൂ.‍ പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണല്ലോ" (വിശുദ്ധ യാക്കോബ്). #{red->n->n->സംഭവം}# ലിയോണ്‍സ് എന്ന നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ബാലന്‍ അതീവ ഭക്തനായി വളര്‍ന്നു. തന്‍റെ ജീവിതം ദൈവത്തിനായി അര്‍പ്പിക്കുവാനുള്ള അനുഗ്രഹത്താല്‍ പ്രചോദിതനായി അവന്‍ സന്യാസ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. പക്ഷെ മാതാപിതാക്കന്‍മാര്‍ അതിന് അവനെ അനുവദിച്ചില്ല. അവന്‍ ഏറെ ദുഃഖിതനായി. ഇതേ തുടര്‍ന്നു അവന്‍ വളരെ മോശമായ രീതിയില്‍ ജീവിക്കാന്‍ തുടങ്ങി. ഒരു കാലത്ത് പുണ്യജീവിതം കഴിച്ച അവന്‍ ഞായറാഴ്ചകളില്‍ പോലും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ്‌ അവന്‍റെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ തെറ്റായ നടപടികളെക്കുറിച്ച് ബോധ്യമുണ്ടായത്. മോശമായ ജീവിതത്തില്‍ നിന്ന്‍ പുത്രനെ നേര്‍വഴിക്കു തിരിക്കുവാന്‍, ഇടവക വികാരിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് കുടുംബസമേതം പള്ളിയിലെത്തി മാര്‍ യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിച്ചു. അവന്‍ ദിവസവും ദിവ്യബലിയില്‍ സഹായിച്ചിരുന്നതും മാര്‍ യൗസേപ്പിതാവിനു പ്രതിഷ്ഠിച്ചിരുന്നതുമായ അള്‍ത്താരയില്‍ ഇടവക വികാരി അര്‍പ്പിച്ച ദിവ്യപൂജയില്‍ പങ്കുചേര്‍ന്നു കുടുംബാംഗങ്ങളെല്ലാം പ്രസ്തുത യുവാവിനു വേണ്ടി യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു. ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പു അവന്‍ മാനസാന്തരപ്പെട്ടു സുകൃത ജീവിതം കഴിക്കുവാനിടയായി. #{red->n->n->ജപം}# മാര്‍ യൗസേപ്പേ, അങ്ങ് അജയ്യമായ വിശ്വാസത്തോടും അചഞ്ചലമായ പ്രത്യാശയോടും കൂടിയ ഒരു ജീവിതമാണല്ലോ നയിച്ചിരുന്നത്. ഞങ്ങളും ക്രിസ്തീയമായ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളുടെ ജീവിതം നയിക്കുവാന്‍ ആവശ്യമായ അനുഗ്രഹം നല്‍കണമേ. അനുദിനം ഞങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തത്വസംഹിതകളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. ദൈവത്തിലും ഈശോമിശിഹായിലുമുള്ള ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ വളരട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദിവ്യകുമാരന്‍റെ വളര്‍ത്തു പിതാവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-20-23:20:11.jpg
Keywords: യൗസേപ്പ് പി