category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ വാരത്തില്‍ കമ്പനികള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണം: അഭ്യര്‍ത്ഥനയുമായി ചിലി മെത്രാന്‍ സമിതി
Contentലിമ: ആഗോള ക്രൈസ്തവര്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ കമ്പനികള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ദേശീയ മെത്രാന്‍ സമിതി. ചിലിയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (CEch) സ്ഥിരം കമ്മിറ്റിയിൽ ഉൾപ്പെടുന്ന ബിഷപ്പുമാരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദുഃഖവെള്ളിയാഴ്ച, വിശുദ്ധ ശനിയാഴ്ച ആഘോഷങ്ങളിൽ തങ്ങളുടെ തൊഴിലാളികൾക്ക് പങ്കെടുക്കാനുള്ള സാധ്യത ഉറപ്പ് നൽകണമെന്നു അവർ കമ്പനികളോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് പ്രത്യാശ പുതുക്കാനും സാഹോദര്യം ശക്തിപ്പെടുത്താനും വിശുദ്ധ വാരത്തെ അനുഭവിക്കാനുള്ള ഒരു അവസരമായി കാണണമെന്ന് മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. ഈ ദിവസങ്ങളിലെ ആഘോഷങ്ങളിൽ, പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ച, വിശുദ്ധ ശനിയാഴ്ച എന്നിവയുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ തൊഴിലാളികൾക്ക് ആവശ്യമായ അവധി സമയം ഉറപ്പാക്കാൻ ആവശ്യപ്പെടുയാണെന്ന് സമിതി പ്രസ്താവിച്ചു. 2025-ൽ ദുഃഖവെള്ളിയാഴ്ച അവധി ദിവസമായി പ്രഖ്യാപിക്കാനുള്ള ബില്‍ കൊണ്ടുവന്നിരിന്ന കാര്യം ബിഷപ്പുമാര്‍ അനുസ്മരിച്ചു. എന്നാല്‍ പിന്നീട് ഇത് നിരസിക്കപ്പെട്ടു. ഫലബെല്ല, പാരീസ്, റിപ്ലി തുടങ്ങിയ വലിയ റീട്ടെയിൽ ശൃംഖലകൾ ദുഃഖവെള്ളിയാഴ്ച അവരുടെ വാതിലുകൾ തുറന്നു. ഇത് അവരുടെ ജീവനക്കാരുടെ അവകാശങ്ങളെയും ആരാധനയെയും ഹനിക്കുന്നതായിരിന്നു. ഇക്കാരണത്താൽ തന്നെ ഈ 2026-ൽ, തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്ന് ആവശ്യപ്പെടുകയാണെന്ന് ബിഷപ്പുമാര്‍ അഭ്യര്‍ത്ഥിച്ചു. ആകെ ജനസംഖ്യയുടെ ഏകദേശം 54% പേരും കത്തോലിക്ക വിശ്വാസികളായ രാജ്യമാണ് ചിലി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-19 16:33:00
Keywordsചിലി
Created Date2026-03-19 16:34:04