category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 106ാം വയസ്സിലും യൂട്യൂബിലൂടെ വചനപ്രഘോഷണം തുടര്‍ന്ന് ഇറ്റാലിയന്‍ സന്യാസിനി
Contentമിലാന്‍: 106ാം വയസ്സിലും യൂട്യൂബിലൂടെ വചനപ്രഘോഷണം തുടരുന്ന ഇറ്റാലിയന്‍ സന്യാസിനി മാധ്യമ ശ്രദ്ധ നേടുന്നു. 'പരമപരിശുദ്ധ കൂദാശയുടെ ആരാധകർ' എന്ന സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അന്ന മരിയയാണ് പ്രായം നൂറു പിന്നിട്ടിട്ടും ഓണ്‍ലൈന്‍ സാധ്യത ഉപയോഗിച്ച് വചനപ്രഘോഷണം തുടരുന്നത്. മിലാന് സമീപം സെറെഗ്നോയിലെ ആശ്രമത്തിൽ വിശ്രമ ജീവിതം നയിക്കുന്ന സിസ്റ്റർ അന്നയ്ക്കു മാർച്ച് 14ന് 106 വയസ്സ് തികഞ്ഞു. "ചിന്തയിലും വാക്കിലും" വ്യക്തതയുള്ള കന്യാസ്ത്രീയെന്നാണ് ഇറ്റാലിയൻ പത്രമായ 'ഇൽ ജിയോർണോ' സിസ്റ്ററിനെ വിശേഷിപ്പിക്കുന്നത്. പ്രായാധിക്യം ഉണ്ടായിരുന്നിട്ടും രാത്രിയിൽ പോലും അവർ ദിവസവും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുന്നുണ്ടെന്നും വൃദ്ധരോ രോഗികളോ ആയ കന്യാസ്ത്രീകളെ പരിചരിക്കുന്ന ആശ്രമത്തിലെ ആശുപത്രിയിലും സഹായവുമായി രംഗത്തുണ്ടെന്നും സിസ്റ്റർ അന്നയുടെ സഹ സന്യാസിനികള്‍ പറയുന്നു. യൂട്യൂബില്‍ പങ്കുവെയ്ക്കുന്ന കൊച്ചു കൊച്ചു വീഡിയോകളിലൂടെയും ഈശോയെ പ്രഘോഷിക്കുകയാണ് ഈ സന്യാസിനി. കഴിഞ്ഞ ദിവസം നടന്ന 106ാം ജന്മദിനാഘോഷത്തിലും ഈശോയെ മഹത്വപ്പെടുത്തിക്കൊണ്ടാണ് ഈ വയോധിക സന്യാസിനി സംസാരിച്ചത്. </p> <blockquote class="twitter-tweet"><p lang="it" dir="ltr">Sr. Annamaria ha reso lode a Dio e a tutti coloro che l&#39;hanno accompagnata con la preghiera e hanno partecipato all Santa Messa di ringraziamento per i suoi 106 anni. <a href="https://t.co/bCxJeRBWMm">pic.twitter.com/bCxJeRBWMm</a></p>&mdash; Adoratrici Perpetue Seregno (@suoreadoratrici) <a href="https://twitter.com/suoreadoratrici/status/2033889598498087395?ref_src=twsrc%5Etfw">March 17, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മറ്റു പല കാര്യങ്ങളെയും പോലെ, അയൽക്കാരനെ സ്നേഹിക്കാൻ എന്നോട് നിരന്തരം ആവശ്യപ്പെടുന്ന യേശുവിനോടുള്ള സ്നേഹം കൊണ്ടാണ് തന്റെ ശുശ്രൂഷകള്‍ ഇപ്പോഴും ചെയ്യുന്നതെന്ന് സിസ്റ്റർ അന്ന മരിയ പറയുന്നു. വർഷങ്ങൾ പലതാണ്, പക്ഷേ ഹൃദയം ക്ഷമയോടെ, ദൈവഹിതം നിറവേറും. എനിക്കുവേണ്ടി പ്രാർത്ഥിക്കുക, ഭൂമിയിലും സ്വർഗ്ഗത്തിലും ഞാൻ നിങ്ങളെ എപ്പോഴും ഓർക്കുമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ആശ്രമത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, വർഷങ്ങളോളം അധ്യാപികയായും ശുശ്രൂഷകയായും സേവനം ചെയ്ത വ്യക്തിയാണ് ഈ സന്യാസിനി. അമ്മയുടെ മരണശേഷം 70-ാം വയസ്സിലാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ 36 വര്‍ഷവും ഈശോയ്ക്കു വേണ്ടി സദാസേവനം ചെയ്യുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ സന്യാസിനി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-20 16:05:00
Keywordsപ്രായ, സന്യാസ
Created Date2026-03-20 16:08:45