Contents

Displaying 25961-25970 of 26058 results.
Content: 26419
Category: 22
Sub Category:
Heading: മനസാക്ഷിയുടെ സ്വരം ശ്രദ്ധിക്കാം, അനുതാപത്തിൻ കണ്ണീരൊഴുക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 34
Content: "ഈ രാത്രി കോഴി കൂകുന്നതിനുമുമ്പു നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചു പറയും" (മത്തായി 26 : 34). പത്രോസിലുണ്ടായിരുന്ന "ആത്മീയ അഹങ്കാരം" അല്ലെങ്കിൽ അമിതമായ ആത്മവിശ്വാസം നീക്കാനാണ് ദൈവം ഈ വീഴ്ച അനുവദിച്ചത്. "എല്ലാവരും നിന്നെ വിട്ടുപോയാലും ഞാൻ പോകില്ല" എന്ന് പത്രോസ് പറഞ്ഞപ്പോൾ, അവൻ സ്വന്തം സ്നേഹത്തിലും ശക്തിയിലും അമിതമായി ആശ്രയിച്ചു. ദൈവകൃപയില്ലാതെ മനുഷ്യന് സ്വന്തം ശക്തിയാൽ ഈശോയോട് വിശ്വസ്തത പുലർത്താൻ കഴിയില്ലെന്ന് പത്രോസിനെ പഠിപ്പിക്കാൻ ഈശോ ആഗ്രഹിച്ചു.അമിത ആത്മവിശ്വാസത്തിനുള്ള മരുന്ന് (The Cure for Pride) ആയിരുന്നു ഈ വചനം. പത്രോസിനെ (The Rock) സഭയുടെ തലവനായിട്ടാണ് ഈശോ കണ്ടിരുന്നത്. പത്രോസ് ഒരിക്കലും വീഴാത്തവനായിരുന്നെങ്കിൽ, ഭാവിയിൽ തെറ്റുകൾ പറ്റുന്ന വിശ്വാസികളോട് അവന് കാർക്കശ്യം തോന്നുമായിരുന്നു. കരുണയുള്ള ഇടയനാകാനുള്ള ഒരുക്കൽ (Preparation for Leadership) ആയിരുന്നു ഈശോയുടെ ഈ വാക്കുകൾ. സ്വന്തം ബലഹീനതയിലൂടെ വീഴ്ചയും അതിനുശേഷമുള്ള എഴുന്നേൽപും അനുഭവിച്ചറിഞ്ഞ പത്രോസിന്, പിന്നീട് വരുന്ന പാപികളോട് കരുണ കാണിക്കാൻ ഈ അനുഭവം സഹായിച്ചു. വിശുദ്ധ ആഗസ്തിനോസ് ഈ സംഭവത്തെ "സത്യവും ഭയവും തമ്മിലുള്ള പോരാട്ടം" (Truth vs Human Fear) എന്നാണ് വിശേഷിപ്പിക്കുന്നത്. ഈശോ പറഞ്ഞു, "നീ എന്നെ നിഷേധിക്കും". ഇത് സത്യമായിരുന്നു. പത്രോസ് പറഞ്ഞു, "ഞാൻ നിഷേധിക്കില്ല". ഇത് അവന്റെ ആഗ്രഹമായിരുന്നു. എന്നാൽ , മരണഭയം വന്നപ്പോൾ പത്രോസിന്റെ ആഗ്രഹം പരാജയപ്പെടുകയും ഈശോ പറഞ്ഞ സത്യം ജയിക്കുകയും ചെയ്തു. മനുഷ്യന്റെ വാക്കിനേക്കാൾ ദൈവത്തിന്റെ വചനത്തിനാണ് സ്ഥിരതയുള്ളതെന്ന് ഇത് തെളിയിക്കുന്നു. പത്രോസ് ഈശോയെ വാക്കുകൊണ്ട് നിഷേധിച്ചെങ്കിലും ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്നു. ആ സ്നേഹമാണ് പിന്നീട് കണ്ണീരായി പുറത്തുവന്നത്. സഭാപിതാക്കന്മാർ 'കോഴി കൂകുന്നത്' ഒരു ആത്മീയ പ്രതീകമായി കാണുന്നു. രാത്രിയുടെ അന്ധകാരത്തിൽ കോഴി കൂകുന്നത് പ്രഭാതത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു. പാപത്തിന്റെ ഉറക്കത്തിൽ നിന്ന് പത്രോസിന്റെ മനസ്സാക്ഷി ഉണർന്നത് ആ ശബ്ദം കേട്ടപ്പോഴാണ്. കോഴിയുടെ ശബ്ദം കേട്ടപ്പോൾ ഈശോയുടെ വചനം ഓർക്കുകയും പത്രോസ് പുറത്തുപോയി അനുതാപത്തോടെ കണ്ണുനീർ ചിന്തി മനംനൊന്തു കരയുകയും ചെയ്തു. ഈ നോമ്പുകാലത്ത്, നമ്മുടെ ജീവിതത്തിലെ 'കോഴികൂവലുകൾ' (മനസാക്ഷിയുടെ സ്വരം) ശ്രദ്ധിക്കാൻ നമുക്ക് സാധിക്കണം. നാം ഈശോയെ നിഷേധിച്ച നിമിഷങ്ങളെ ഓർത്ത് അനുതപിക്കാനും, പത്രോസിനെപ്പോലെ കണ്ണീരോടെ അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവരാനും ഈ വചനം നമ്മെ ക്ഷണിക്കുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-21-10:47:43.jpg
Keywords: നോമ്പ് വിചിന്ത
Content: 26420
Category: 18
Sub Category:
Heading: മലയാറ്റൂർ കുരിശുമുടി തിരുനാൾ ഏപ്രിൽ 9 മുതല്‍
Content: കാലടി: വിശുദ്ധ വാരം അടുത്തതോടെ മലയാറ്റൂരിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകുന്നു. കുരിശുമുടി തിരുനാൾ ഏപ്രിൽ 9, 8, 10, 11 തിയതികളിൽ നടക്കും. മാർച്ച് 1 മുതൽ 50 ദിന വ്രതാനുഷ്ഠാനങ്ങൾ മലയാറ്റൂർ പള്ളി യിലും കുരിശുമുടി പള്ളിയിലും തുടങ്ങിയതായി ഇടവക വികാരി ഫാ. ജോസ് ഒഴലക്കാട്ട് പറഞ്ഞു. ഓശാന ഞായർ മുതൽ താഴത്തെ പളിയിലും കുരിശുമുടി പള്ളിയിലും പ്രത്യേക കുർബാനയും കുമ്പസാരവും ഉണ്ടായിരിക്കും. സർക്കാർ സംവിധാനങ്ങളുടെ ഏകോപനം നടന്നുവരുന്നു. പോലീസ്, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി സർവീസുകൾ, കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ സംവിധാനങ്ങൾ, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് സേവനം, ഗതാഗത പരിഷ്കരണം എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബൈബിൾ കൺവെൻഷൻ 26,27, 28 തിയതികളിൽ നടക്കും.
Image: /content_image/India/India-2026-03-21-11:24:35.jpg
Keywords: മലയാറ്റൂ
Content: 26421
Category: 1
Sub Category:
Heading: വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ പീഡാനുഭവ വേളയില്‍ അവിടുത്തെ മുഖം തുടച്ച വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും. എല്ലാ വർഷത്തെയും പതിവ് അനുസരിച്ചാണ് വലിയനോമ്പിന്റെ അഞ്ചാം ഞായറാഴ്ച ഭക്തിനിർഭരമായ ഈ ചടങ്ങ് നടക്കുക. നാളെ വൈകുന്നേരം ആറുമണിക്ക്, ബസിലിക്കയിൽ ആർച്ച് പ്രീസ്റ് കർദ്ദിനാൾ മൗറോ ഗംബെത്തി വിശുദ്ധ ബലിയർപ്പിക്കും. റോമിലെ പുരാതന പാരമ്പര്യമനുസരിച്ച് വിശ്വാസികളും തീർത്ഥാടകരും, നോമ്പിന്റെ നാൽപ്പത് ദിവസങ്ങളിൽ നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വണങ്ങാനായി എത്തുന്നത് പതിവാണ്. ഇതിന്റെ ഭാഗമായാണ്, ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകൾ ഉയർത്തുന്ന ഈ സുപ്രധാന തിരുശേഷിപ്പ് പ്രദർശിപ്പിക്കപ്പെടുക. ബസിലിക്കയിൽ പ്രധാന അൾത്താരയ്ക്കടുത്തുള്ള "വെറോനിക്കയുടെ മട്ടുപ്പാവ്” എന്നയിടത്തുനിന്ന് ഈ തിരുശേഷിപ്പ് ഭക്തർക്ക് കാണിച്ചുകൊടുക്കും. വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സേവനം ചെയ്യുന്ന നിരവധി വൈദികരും വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കും. നോമ്പിന്റെയും പെസഹായുടെയും പശ്ചാത്തലത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാനും, കഷ്ടപ്പെടുന്നവരിൽ അവന്റെ മുഖം തിരിച്ചറിയാനും വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തിരുശേഷിപ്പ് പ്രതിവർഷം വിശ്വാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-21-12:01:36.jpg
Keywords: ബസിലിക്ക
Content: 26422
Category: 1
Sub Category:
Heading: സ്പെയിനിന്റെ രാജാവ് മേരി മേജർ ബസിലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുത്തു
Content: വത്തിക്കാന്‍ സിറ്റി: റോമിലെ നാല് മേജർ ബസിലിക്കകളിലൊന്നും നഗരത്തിലെ ഏറ്റവും വലിയ മരിയൻ ദേവാലയവുമായ മേരി മേജർ ബസിലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുത്ത് സ്പെയിനിന്റെ രാജാവ് ഫെലിപേ ആറാമൻ. ആർച്ച് പ്രീസ്റ്റ് കർദ്ദിനാൾ മസ്‌ക്റിസ്കാസിന്റെ സാന്നിദ്ധ്യത്തിൽ, മാർച്ച് 20 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ചടങ്ങുകൾ നടന്നത്. ബസിലിക്കയിലെത്തിയ രാജകുടുംബം ഫ്രാൻസിസ് പാപ്പയുടെ കല്ലറയിലെത്തി ആദരവ് പ്രകടിപ്പിച്ചിരുന്നു. മേരി മേജർ ബസലിക്കയും സ്പെയിൻ രാജകുടുംബവും തമ്മിലുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശക്തമായ ബന്ധമാണ്. അലക്സാണ്ടർ ആറാമൻ പാപ്പയുടെ ആഗ്രഹപ്രകാരം ബസിലിക്കയുടെ തടികൊണ്ടുള്ള മേൽത്തട്ട് പൊതിയാനായി ഉപയോഗിക്കപ്പെട്ട സ്വർണ്ണം, അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് സ്പാനിഷ് പരമാധികാരികൾ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. കത്തോലിക്കാ വിശ്വാസം പുലർത്തുന്ന സ്പെയിനിന്റെ രാജാവിന്, 73 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച പ്രത്യേക അധികാരമാണ്, മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി. 1953 ഓഗസ്റ്റ് 5-ന് പന്ത്രണ്ടാം പിയൂസ് പാപ്പ നൽകിയ ബൂള വഴിയാണ് പ്രത്യേക അധികാരം നല്‍കിയത്. രാജ്യത്ത് വിശ്വാസ പ്രഘോഷണത്തിന് വേണ്ടിയും സ്പെയിന്റെ തലവന്റെ നിയോഗമനുസരിച്ചും, അവിടുത്തെ ജനത്തിന്റെയും നേതൃത്വത്തിന്റെയും നന്മയ്ക്കുമായി വർഷം തോറും മൂന്ന് വിശുദ്ധ കുർബാനകൾ അർപ്പിക്കുന്നതും ബൂള വ്യവസ്ഥ ചെയ്യുന്നുണ്ട്. ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ, അമലോത്ഭവ തിരുനാൾ, സ്പെയിൻ രാജാവായിരുന്ന വിശുദ്ധ ഫെർഡിനാൻഡിന്റെ തിരുനാൾ ദിനം എന്നീ ദിവസങ്ങളിലാണ് ഈ വിശുദ്ധ ബലികൾ അർപ്പിക്കപ്പെടുന്നത്. കർദ്ദിനാൾ ആർച്ച് പ്രീസ്റ്റിനൊപ്പം പന്ത്രണ്ട് മുതിര്‍ന്ന വൈദികര്‍ ഉള്‍പ്പെടുന്നതാണ് മേരി മേജർ ബസലിക്കയുടെ ചാപ്റ്റർ. പുരാതന സവിശേഷാധികാരപ്രകാരം സ്പെയിനിന്റെ രാജാവായിരിക്കും ഇവരിലെ പ്രോട്ടോ കാനൻ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-21-12:41:22.jpg
Keywords: സ്പെയി, രാജാ
Content: 26423
Category: 1
Sub Category:
Heading: യുദ്ധത്തിനിടയിൽ ലെബനോൻ അതിർത്തിയിൽ കൂറ്റൻ ക്രിസ്തു രൂപം സ്ഥാപിച്ചു
Content: ബെയ്റൂട്ട്; അറുതിയില്ലാതെ തുടരുന്ന സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും ഇടയിൽ, സിറിയയുമായുള്ള ലെബനോന്റെ അതിർത്തിക്ക് സമീപം യേശുക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ചു. ക്രിസ്തു വിശ്വാസത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതീകമെന്ന നിലയിലാണ് ബ്രസീലിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റിഡീമര്‍ രൂപത്തിന് സമാനമായ ഈശോയുടെ ശില്‍പ്പവും സ്ഥാപിക്കപ്പെട്ടത്. ക്രിസ്ത്യൻ പട്ടണമായ എൽ ഖയിൽ നിന്ന് ബെക്ക താഴ്‌വരയെ അഭിമുഖീകരിക്കുന്ന ജബൽ അൽ-സാലിബിലാണ് രൂപം സ്ഥിതി ചെയ്യുന്നത്. സിറിയൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രാദേശിക അനിശ്ചിതത്വത്തിനിടയിൽ ആഴത്തിലുള്ള പ്രത്യാശ പകരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏകദേശം 15 മീറ്റർ ഉയരമുള്ള രൂപത്തിന് 5 മീറ്റർ അടിത്തറയുമുണ്ട്. ഇതിന് താഴ് ഭാഗത്തായി 23 മീറ്റർ ഉയരത്തിൽ ദേവാലയവും നിര്‍മ്മിക്കുന്നുണ്ട്. സ്റ്റീൽ ചട്ടക്കൂടും വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച ഈശോയുടെ രൂപം കഠിനമായ പർവത കാലാവസ്ഥയെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈശോയുടെ ശിരസ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ രൂപത്തോട് ഒന്നിപ്പിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F1307243261453580%2F&show_text=false&width=476&t=0" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> 2025 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതിക്ക് എഞ്ചിനീയറായ ജോയി മാറ്ററിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏകോപനം നടത്തിയത്. ലോകമെമ്പാടുമുള്ള സമാധാനത്തെയും സംരക്ഷണത്തെയും പ്രതിനിധീകരിക്കുന്ന ക്രിസ്തുവിന്റെ മറ്റ് രൂപങ്ങള്‍പ്പോലെ ലെബനോന്റെ അതിർത്തിയിലുള്ള പുതിയ സ്മാരകം ആഴമേറിയ ആത്മീയ സന്ദേശമാണ് പകരുന്നതെന്നും ലെബനോനിലെ തുടർച്ചയായ പ്രതിസന്ധികൾ മൂലമുണ്ടായ വെല്ലുവിളികൾക്കിടയിലും തൊഴിലാളികൾക്കും താമസക്കാർക്കും ഉന്മേഷം പകരുന്നതാണ് പുതിയ രൂപമെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-21-13:40:13.jpg
Keywords: രൂപ, ലെബനോ
Content: 26424
Category: 1
Sub Category:
Heading: യൂറോപ്പില്‍ ഫെബ്രുവരി മാസത്തില്‍ മാത്രം അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍
Content: മ്യൂണിക്ക്: യൂറോപ്പിലെ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും വര്‍ദ്ധിച്ചുവരുന്ന കാര്യം സ്ഥിരീകരിച്ച് പുതിയ റിപ്പോര്‍ട്ട്. ക്രൈസ്തവ ആരാധനാലയങ്ങൾ, വിശ്വാസ ചിഹ്നങ്ങൾ, ക്രൈസ്തവര്‍ എന്നിവരെ ലക്ഷ്യമിട്ട് 34 ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അരങ്ങേറിയിട്ടുണ്ടെന്ന് ഒബ്സർവേറ്ററി യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. 17 നശീകരണ കേസുകൾ, 11 തീവയ്പ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ, 3 ദേവാലയം അശുദ്ധമാക്കൽ, വിശുദ്ധ വസ്തുക്കളെ ലക്ഷ്യംവെച്ചുള്ള 2 മോഷണങ്ങൾ, ഒരു ശാരീരികമായ അക്രമ കേസ് എന്നിവ ഇവയില്‍ ഉൾപ്പെടുന്നു. ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഫ്രാൻസും ഇറ്റലിയുമാണ് മുന്‍പന്തിയില്‍. 7 ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങളാണ് ഇരു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജർമ്മനി (6), നെതർലാൻഡ്‌സ് (3), സ്‌പെയിൻ (2), സ്വീഡൻ (2), പോളണ്ട് (1), ഗ്രീസ് (1) എന്നിവിടങ്ങളിലാണ് മറ്റ് അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയത്. യൂറോപ്യൻ യൂണിയന് പുറത്ത് യുണൈറ്റഡ് കിംഗ്ഡം (4), ബോസ്നിയ & ഹെർസഗോവിന (1) എന്നിവിടങ്ങളിൽ കൂടുതൽ ക്രൈസ്തവ വിരുദ്ധ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കുള്ളില്‍ മനഃപൂർവ്വം തീയിടുകയോ ദേവാലയ ഘടനകളെ നേരിട്ട് ലക്ഷ്യംവയ്ക്കുകയോ ചെയ്യുന്ന ആക്രമണങ്ങളാണ് ഇവയില്‍ ഏറെയും. ഫ്രാൻസിൽ, ലോയിറെറ്റിലെ ഒരു ദേവാലയത്തിന്റെ അൾത്താരയ്ക്കു നേരെ ആക്രമണമുണ്ടായി. അഗ്നിയ്ക്കിരയാക്കുവാനാണ് ശ്രമിച്ചത്. നെതർലൻഡ്‌സിൽ, അഞ്ച് ദിവസത്തിനുള്ളിൽ ഈഡിലെ മൂന്ന് ദേവാലയങ്ങള്‍ക്ക് തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇവ കരുതിക്കൂട്ടിയുള്ള ആക്രമണമായിരിന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-21-16:26:31.jpg
Keywords: യൂറോപ്പ
Content: 26425
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി
Content: "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1:24). #{red->n->n-> മാര്‍ യൗസേപ്പിതാവ്- ഉപവിയുടെ പിതാവ്}# വിശുദ്ധിയുടെ സംഗ്രഹമെന്ന് പറയുന്നത് ദൈവസ്നേഹവും പരസ്നേഹവുമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പില്‍‍ ഈ വിശുദ്ധി പൂര്‍ണ്ണതയില്‍ വിളങ്ങിയിരുന്നു. ദൈവത്തോടുള്ള അതീവ സ്നേഹത്താല്‍ പ്രേരിതനായി വി. യൗസേപ്പ് വിരക്തജീവിതം നയിച്ചു. ദിവ്യജനനിയുടെ വിരക്ത ഭര്‍ത്താവും ദൈവകുമാരന്‍റെ വളര്‍ത്തു പിതാവും എന്നുളള ദൗത്യനിര്‍വഹണത്തില്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാവിധ ക്ലേശങ്ങളിലും ബുദ്ധിമുട്ടുകളിലും ആ സഹനത്തെ സ്വാഗതം ചെയ്യുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് വത്സലപിതാവില്‍ ഉജ്ജ്വലിച്ചിരുന്ന സ്നേഹം ഒന്ന് മാത്രമാണ്. പരിശുദ്ധ കന്യകാമറിയത്തോടും ഈശോ മിശിഹായോടുമുള്ള നിരന്തര സഹവാസം ദൈവസ്നേഹത്തില്‍ അനുനിമിഷം പുരോഗമിക്കുവാന്‍ സഹായകമായിരുന്നു. "നിങ്ങള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും ചെയ്യുന്നെങ്കില്‍ എല്ലാം ദൈവമഹത്വത്തിനു വേണ്ടി ചെയ്യുവിന്‍" എന്ന്‍ അപ്പോസ്തോല പ്രവര്‍ത്തകന്‍ ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ. അത് വിശുദ്ധ യൗസേപ്പ് പ്രാവര്‍ത്തികമാക്കി. അവിടുന്ന്‍ എല്ലാം മരിയാംബികയ്ക്കും ഈശോമിശിഹായ്ക്കും വേണ്ടിയാണ് ചെയ്തത്. വിശുദ്ധ യൌസേപ്പ് പിതാവ് തന്‍റെ ഓരോ പ്രവര്‍ത്തികളും ഈശോയോടു കൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും ചെയ്തു. അത് ദൈവത്തിന് ഏറ്റവും സംപ്രീതിജനകമാണ്. വിശുദ്ധ യൗസേപ്പ് അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് അസാധാരണ കൃത്യങ്ങളോ അത്ഭുതങ്ങളോ ഒന്നും പ്രവര്‍ത്തിച്ചില്ല. പക്ഷെ ദൈവജനനി കഴിഞ്ഞാല്‍ മനുഷ്യ വ്യക്തികളില്‍ ഏറ്റവും ഉന്നതമായ വിശുദ്ധി പ്രാപിച്ച വ്യക്തിയാണ് വല്‍സല പിതാവ്. വന്ദ്യപിതാവ്‌ ദൈവസ്നേഹത്തെ പ്രതിയാണ് എല്ലാം പ്രവര്‍ത്തിച്ചത്. ഈശോയോടും പരിശുദ്ധ കന്യകയോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം അതുല്യമായിരുന്നു. മാര്‍ യൗസേപ്പ്, തച്ചന്‍റെ ജോലിയാണ് ചെയ്തിരുന്ന പ്രിയ പിതാവ് ഉപജീവനമാര്‍ഗ്ഗമെന്നതിലുപരി സഹോദര സേവനമായിട്ടാണ് അദ്ദേഹമത് പരിഗണിച്ചിരിന്നത്. "പരോപകാരാര്‍ത്ഥമിദംശരീരം" എന്നുള്ള തത്വം മാര്‍ യൗസേപ്പ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. നമ്മുടെ പിതാവിന്‍റെ ദൈവസ്നേഹ തീക്ഷ്ണത നാമും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു. ജീവിതാന്തസ്സിലെ ചുമതലകളുടെ നിര്‍വഹണവും നമ്മുടെ ജോലികളുമെല്ലാം ദൈവസ്നേഹത്തിലും സഹോദര സ്നേഹത്തിലും വളര്‍ന്നു വരുവാന്‍ നമ്മെ സഹായിക്കണം. മതപരമായ ജീവിതം കേവലം ബാഹ്യമായിട്ടുള്ള ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമല്ല ഒതുങ്ങി നില്‍ക്കേണ്ടത്. അതിന്‍റെ അന്തസത്ത ദൈവത്തോടും സഹോദരങ്ങളോടുമുള്ള ക്രിയാത്മകമായ സ്നേഹമായിരിക്കണം. സഹോദരങ്ങളെ സ്നേഹിക്കുന്നതിലുള്ള പരാജയമാണ് ആധുനിക ലോകത്തിലെ തിന്മകളുടെയെല്ലാം നിദാനം. സ്നേഹം വൈകാരികമായിരിന്നിട്ട് കാര്യമില്ല. അത് വാക്കുകളുടെയും അസ്ഥിത്വത്തിന്‍റെയും ഭാവവും പ്രവര്‍ത്തനത്തിന്‍റെ ചൈതന്യവുമായി മാറണം. അതാണ്‌ ക്രിസ്തീയ വിശുദ്ധി. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതു കൊണ്ട് എന്‍റെ ശിഷ്യരാകുന്നു എന്ന്‍ ലോകം മനസ്സിലാക്കുമെന്നുള്ള മിശിഹായുടെ ദിവ്യവചസ്സുകള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശനമാകേണ്ടതാണ്. #{red->n->n->സംഭവം}# വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറ്റലിയുടെ തെക്ക് ഭാഗത്തുള്ള ഒരു ഗ്രാമത്തിലെ ഭവനത്തില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ ഒരു ദീനരോദനമുയര്‍ന്നു. ദരിദ്രയായ ആഗ്നസെന്ന എന്ന പിഞ്ചുബാലികയുടെ പിതാവിന് ഗുരുതരമായ രോഗം പിടിപെട്ട് മരണാസന്നനായി കിടക്കുകയാണ്. ബാലികയുടെ മാതാവ് നേരത്തെതന്നെ മരിച്ചിരുന്നു. ഏക ആലംബമായ പിതാവും വേര്‍പിരിഞ്ഞു പോകുമെന്ന ഭയം അവളെ ദുഃഖത്തിലാഴ്ത്തി. ബാലികയുടെ ശോക പൂര്‍ണ്ണമായ വിലാപം ശ്രവിച്ച ഒരു അയല്‍വാസി സ്ത്രീ അവിടെ വന്ന്‍ അവളെ ആശ്വസിപ്പിച്ചു അവര്‍ ജപമാല ചൊല്ലുവാന്‍ തുടങ്ങി. ഈ അവസരത്തില്‍ ദൈവാലയത്തില്‍ മണിനാദമുയര്‍ന്നു. കാരണമെന്താണെന്ന്‍ ബാലിക ചോദിച്ചതിന് ഇന്നു മാര്‍ യൗസേപ്പിതാവിന്‍റെ പെരുന്നാളാണെന്ന് സ്ത്രീ പ്രതിവചിച്ചു. ഉടനെതന്നെ ബാലിക മുട്ടിന്മേല്‍ നിന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. "തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പിതാവേ, എന്‍റെ പ്രിയപ്പെട്ട അപ്പച്ചന്‍റെ രോഗം മാറ്റി അപ്പച്ചനെ അനുഗ്രഹിക്കേണമേ." കണ്ണീരൊഴുക്കിക്കൊണ്ട് ആ പിഞ്ചു ബാലിക നടത്തിയ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. രോഗിയില്‍ അല്പാല്പം ആശ്വാസം ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ദിവസങ്ങളായി യാതൊന്നും കഴിക്കാതെ കിടന്ന ആ മനുഷ്യന്‍ ഭക്ഷണം കഴിച്ചു. പിറ്റേ ദിവസം അയാള്‍ക്ക് സ്വമകളോടോത്ത് യൗസേപ്പ് പിതാവിന്‍റെ തിരുന്നാളില്‍ ‍സംബന്ധിക്കുവാനുള്ള കഴിവും ശക്തിയും ഉണ്ടായി. പൂര്‍ണ്ണ വിശ്വാസത്തോടു കൂടി അര്‍പ്പിക്കുന്ന യാതൊരു പ്രാര്‍ത്ഥനയും ദൈവം തള്ളിക്കളയുകയില്ല. #{red->n->n->ജപം}# മാര്‍ യൗസേപ്പ് പിതാവേ, അങ്ങ് യഥാര്‍ത്ഥ ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും ഉത്തമനിദര്‍ശനമാണ്. അങ്ങില്‍ ആശ്രയിക്കുന്നവരെ സഹായിക്കുവാന്‍ അവിടുന്ന്‍ സര്‍വ്വ സന്നദ്ധനാണല്ലോ. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുന്നതിലും തത്പരനായിരിക്കുന്നു. മനുഷ്യസേവനമായിരുന്നല്ലോ അവിടുത്തെ ജീവിതനിയമം. വന്ദ്യപിതാവേ, ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കുവാനും സഹോദരങ്ങളില്‍ മിശിഹായേത്തന്നെ ദര്‍ശിച്ച് അവരെ സ്നേഹിക്കുവാനും സേവിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ക്രിസ്തീയ സ്നേഹത്തിന്‍റെ പ്രേഷിതരായി ഞങ്ങള്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദൈവസ്നേഹം നിറഞ്ഞ വി. യൗസേപ്പേ, ഞങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2026-03-22-01:18:17.jpg
Keywords: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്ക
Content: 26426
Category: 18
Sub Category:
Heading: വടവാതൂർ, മംഗലപ്പുഴ സെമിനാരികളില്‍ അല്‍മായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം
Content: കോട്ടയം: വടവാതൂർ സെമിനാരിയിൽ എല്ലാ വർഷവും അല്‍മായർക്കായി നടത്തിവരാറുള്ള വാർഷിക വിശുദ്ധവാര ധ്യാനം ഏപ്രിൽ ഒന്നിന് വൈകുന്നേരം ആറുമുതൽ നാലിന് വൈകുന്നേരം ആറുവരെ നടക്കും. പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്ക് ഒന്നിച്ചു താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ക്രമീക രിച്ചിട്ടുണ്ട്. എംഎസ്എഫ്എസ് സുപ്പീരിയർ ജനറൽ ഫാ. ഡോ. ഏബ്രഹാം വെട്ടുവേലിൽ ധ്യാനം നയിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9447050284. __________________________________ വിശുദ്ധ വാരത്തിൽ മംഗലപ്പുഴ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നടത്തുന്ന അല്‍മായ ധ്യാനവും ഏപ്രിൽ ഒന്നിന് ആരംഭിക്കും. റിഡംപ്റ്ററിസ്റ്റ് സന്യാസസമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോളി കണ്ണമ്പുഴയാണ് ധ്യാനം നയിക്കുന്നത്. പൂർണമായും ഇംഗ്ലീഷിലുള്ള ധ്യാനം പുരുഷന്മാർക്കായാണു സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന എല്ലാവർക്കും താമസ സൗകര്യം ഒരുക്കും. സെമിനാരി റെക്‌ടർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്ന ഡോ. ജോസ് പോൾ, കേരള സംസ്ഥാന പ്രൊഡക്‌ടിവിറ്റി കൗൺസിൽ ഡയറക്‌ടറായിരുന്ന എ.പി. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ധ്യാനം സംഘടിപ്പിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈമാസം 27ന് മുമ്പ് https://tinyurl.com/Mangalappuzha2026 എന്ന ഓൺലൈൻ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 94476 05168.
Image: /content_image/India/India-2026-03-22-07:44:27.jpg
Keywords: ധ്യാന
Content: 26427
Category: 22
Sub Category:
Heading: യേശുവിനോടൊപ്പം ആത്മീയ ജാഗ്രത പാലിക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 35
Content: "ഞാൻ പോയി പ്രാർത്ഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുക" (മത്തായി 26:36). ശിഷ്യന്മാർക്ക് താങ്ങാനാവുന്നതിലും വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നതെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. അതിനാൽ അവരെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് "ഇവിടെ ഇരിക്കുക" എന്ന് അവിടുന്ന് പറഞ്ഞത്. പ്രാർത്ഥനയ്ക്കായി തനിയെ മാറിനിൽക്കുന്നതിലൂടെ ഏകാന്തമായ പ്രാർത്ഥനയുടെ പ്രാധാന്യം അവിടുന്ന് പഠിപ്പിച്ചു. ജീവിതത്തിലെ കഠിനമായ പരീക്ഷണഘട്ടങ്ങളിൽ ദൈവത്തോട് ചേർന്നുനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈശോ കാണിച്ചുതരുന്നത്. പ്രാർത്ഥനയില്ലാത്ത അവസ്ഥ ആത്മീയമായ ഉറക്കമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അഭിപ്രായത്തിൽ തന്റെ പീഡാസഹനത്തിന് മുൻപ് ശിഷ്യന്മാരെ ഒരുക്കാനാണ് ഈശോ അവരെ കൂടെക്കൂട്ടിയത്. നമ്മുടെ ബലഹീനതകളിൽ ദൈവഹിതത്തിന് കീഴടങ്ങുന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ഗെത്സെമനിയിലെ ഈ നിമിഷങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ പറയുന്നു. വലിയ നോമ്പും "ഇവിടെ ഇരിക്കുക" എന്ന കല്പനയും നോമ്പുകാലത്ത് നാം പാലിക്കുന്ന ഉപവാസവും പരിത്യാഗവും ഈശോയ്ക്കായി നാം മാറ്റിവെക്കുന്ന "ഇരിക്കലാണ്". ഇന്നത്തെ വേഗതയേറിയ ലോകത്ത്, "ഇവിടെ ഇരിക്കുക" എന്ന വാക്കിന് വലിയ പ്രസക്തിയുണ്ട്. സ്ക്രീനുകൾക്കും തിരക്കുകൾക്കും ഇടയിൽ ഈശോയ്ക്കായി അല്പനേരം ശാന്തമായി ഇരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? പ്രാർത്ഥന കേവലം ആവശ്യങ്ങൾ ചോദിക്കലല്ല, മറിച്ച് ഈശോയുടെ സാന്നിധ്യത്തിൽ ആയിരിക്കലാണ്. ഈ വലിയ നോമ്പുകാലത്ത്, ഗെത്സെമനിയിൽ ഉറങ്ങിപ്പോയ ശിഷ്യന്മാരെപ്പോലെയാകാതെ, യേശുവിനോടൊപ്പം ആത്മീയ ജാഗ്രതയോടെ നമുക്കും "ഇരിക്കാം". അവിടുത്തെ പീഡാനുഭവങ്ങളിൽ പങ്കുചേരുമ്പോൾ മാത്രമേ അവിടുത്തെ ഉത്ഥാനത്തിന്റെ മഹിമ നമുക്ക് അനുഭവിക്കാൻ കഴിയൂ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-22-07:54:40.jpg
Keywords: വിചിന്തന
Content: 26428
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി
Content: "ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു" (മത്തായി 2:19-20). #{red->n->n-> വി. യൗസേപ്പ് പിതാവ്- എളിമയുടെ മഹത്തായ ഉദാഹരണം}# എളിമ സകല സുകൃതങ്ങളുടെയും അടിസ്ഥാനമാണ്. യഥാര്‍ത്ഥ്യ ബോധത്തോടെ ദൈവത്തെയും നമ്മെത്തന്നെയും മനസ്സിലാക്കുമ്പോള്‍ നമ്മില്‍ ഉണ്ടാകുന്ന മനോഭാവമാണ് എളിമ. ആദിമാതാപിതാക്കന്‍മാരുടെയും മറ്റു പലരുടെയും അഹങ്കാരം അവരുടെ നാശത്തിന് കാരണമായി. അതിന് പരിഹാരമര്‍പ്പിക്കുവാന്‍ ദൈവകുമാരന്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് അവതരിച്ചു. "അവന്‍ ദൈവത്തിന്‍റെ സാദൃശ്യത്തിലായിരിക്കെ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ താഴ്ത്തി ദാസന്‍റെ രൂപം സ്വീകരിച്ച് ശൂന്യനായിത്തീര്‍ന്നു, സ്ലീവായിലെ മരണം വരെ അവിടുന്ന് അനുസരണയുള്ളവനായിത്തീര്‍ന്നു". ക്രിസ്തീയമായ എളിമ, മാര്‍ യൗസേപ്പ് ഈശോയില്‍ നിന്നും പ. കന്യകാമറിയത്തില്‍ നിന്നും പഠിച്ച് അതു പ്രാവര്‍ത്തികമാക്കി. ദൈവകുമാരന്‍റെ വളര്‍ത്തു പിതാവ്, പരിശുദ്ധ ജനനിയുടെ വിരക്തഭര്‍ത്താവ്, ദാവീദ് രാജവംശജന്‍ എന്നിങ്ങനെ അതുല്യമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും വി. യൗസേപ്പ് എളിമയുടെ മാതൃകയായിരുന്നു. നസ്രസിലെ വിനീതമായ ജീവിതം, ദരിദ്രമായ അവസ്ഥ എന്നിവ യൗസേപ്പുപിതാവിന്‍റെ എളിമയുടെ പ്രതിഫലനമാണ്. കൂടാതെ അദ്ദേഹം തച്ചന്‍റെ ജോലിയാണ് ചെയ്തിരുന്നത്. അന്നത്തെ സാമൂഹ്യമായ ചിന്താഗതിയില്‍ ഏറ്റവും ലളിതമായ തൊഴിലായിരുന്നു അത്. എന്നാല്‍ ആ ജോലിയിലും ജീവിതത്തിലും മാര്‍ യൗസേപ്പ് സംതൃപ്തനായിരു‍ന്നു. "ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകുന്നു. നിങ്ങള്‍ എന്നില്‍ നിന്നു പഠിക്കുവിന്‍" എന്നുള്ള ഈശോമിശിഹായുടെ പ്രബോധനം അദ്ദേഹം മനസ്സിലാക്കിയിരുന്നു. അസാധാരണമായ കൃത്യങ്ങളോ, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കത്തക്ക പ്രവര്‍ത്തനങ്ങളോ ഒന്നും വി. യൗസേപ്പ് ചെയ്തിട്ടില്ല. വിശുദ്ധ യൗസേപ്പു പിതാവിന്‍റെ മഹത്വത്തിന്‍റെ നിദാനം അദ്ദേഹത്തിന്‍റെ എളിമയായിരുന്നുവെന്ന് നാം മനസ്സിലാക്കണം. 'തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും' എന്നുള്ള ദിവ്യഗുരുവിന്‍റെ പ്രബോധനം അപ്പാടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയായിരിന്നു യൌസേപ്പ് പിതാവ്. ക്രിസ്ത്യാനിയുടെ അടിസ്ഥാനപരമായ മനോഭാവം എളിമയായിരിക്കണം. എളിമ സത്യവും നീതിയുമാണ്. നമുക്കുള്ള വസ്തുക്കള്‍ ദൈവത്തിന്‍റെ ദാനമാണെന്ന് അംഗീകരിക്കുക. സമ്പത്തോ സ്ഥാനമാനങ്ങളോ സൗന്ദര്യമോ, ബുദ്ധിശക്തിയോ നമുക്കുണ്ടെങ്കില്‍ അത് ദൈവിക ദാനമാണെന്ന് അംഗീകരിക്കുക. അഹങ്കാരി ദൈവത്തിനു നല്‍കേണ്ട മഹത്വം തന്നില്‍തന്നെ ആരോപിക്കുന്നു. വിനയാന്വിതന്‍ ദൈവത്തിനു തന്നെ മഹത്വം നല്‍കുന്നു. "എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന്‍ പ. കന്യകയോടു കൂടി നമുക്കു പറയാം. #{red->n->n->സംഭവം}# ഒരിടവകയില്‍ മോശമായ രീതിയില്‍ ഒരു സ്ത്രീ ജീവിച്ചിരുന്നു. അവളുടെ ദുര്‍മാതൃകയറിഞ്ഞ് ശാസിച്ച ഇടവക വികാരിയോട് അവള്‍ക്കു കടുത്ത അമര്‍ഷമാണുണ്ടായിരുന്നത്. വഴിപിഴച്ച ജീവിതം അവള്‍ തുടര്‍ന്നു പോന്നു. ഒരിക്കല്‍, ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ അവള്‍ വെട്ടിക്കൊലപ്പെടുത്തി ചാക്കിലാക്കി. ഇതിന് ശേഷം അവള്‍ യൗസേപ്പു പിതാവിന്‍റെ അതീവ ഭക്തനായ ഇടവക വികാരിയുടെ പക്കലെത്തി. അദ്ദേഹമറിയാതെ അവള്‍ മുറിയില്‍ പ്രവേശിച്ചു. വൈദികന്‍റെ കിടക്കക്കടിയില്‍ ആ ചാക്ക്കെട്ട് ഒളിപ്പിച്ചുവെച്ച ശേഷം അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്ന് "എനിക്കൊന്നു കുമ്പസാരിക്കണം"എന്നു പറഞ്ഞു. ദൈവാലയത്തിലെക്ക് പൊയ്ക്കൊള്ളുക എന്ന്‍ അദ്ദേഹം പറഞ്ഞു. കുമ്പസാരിപ്പിക്കുവാന്‍ പോകുന്നതിനു മുമ്പ് പതിവുപോലെ മുറിയില്‍ സൂക്ഷിച്ചിരുന്ന യൗസേപ്പു പിതാവിന്‍റെ രൂപത്തിന് മുമ്പില്‍ പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം മറന്നില്ല. പ്രാര്‍ത്ഥന കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അവിചാരിതമായി തന്‍റെ കിടക്കയ്ക്കടിയില്‍ ഒരു ചാക്കുകെട്ടു കിടക്കുന്നത് കണ്ടു. തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ നടുക്കി. ചുടുചോരയുണങ്ങാത്ത പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മേല്‍പ്പറഞ്ഞ സ്ത്രീയാണ് പ്രസ്തുത ഹീനകൃത്യം ചെയ്തതെന്നും കുമ്പസാര രഹസ്യം എന്ന നിലവരുത്തി വൈദികനെ കള്ളക്കേസില്‍ കുടുക്കണമെന്നുള്ളതാണ് അവളുടെ പദ്ധതിയെന്നും എല്ലാര്‍ക്കും മനസ്സിലായി. ഈ നിര്‍ണ്ണായക നിമിഷത്തില്‍ തന്നെ രക്ഷിച്ച മാര്‍ യൗസേപ്പു പിതാവിന് വൈദികന്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തോത്രം ചെയ്തു. #{red->n->n->ജപം}# ദിവ്യകുമാരന്‍റെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, അങ്ങ് എളിമയുടെ മഹനീയമായ മാതൃകയാണെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവിടുത്തെ എളിമയാണല്ലോ അങ്ങേ മഹത്വത്തിന് നിദാനം. ഞങ്ങള്‍ അനുപമമായ അങ്ങേ മാതൃക അനുകരിച്ച് എളിമയുള്ളവരായിരിക്കുന്നതാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എളിമയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനും ദൈവാനുഗ്രഹങ്ങള്‍ക്കര്‍ഹരായിത്തീരുവാനും വേണ്ട വരം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# വിനീതഹൃദയനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിനയമുള്ളവരാക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-22-07:57:22.jpg
Keywords: വിശുദ്ധ യൗസേ