| Content | കോട്ടയം: വടവാതൂർ സെമിനാരിയിൽ എല്ലാ വർഷവും അല്‍മായർക്കായി നടത്തിവരാറുള്ള വാർഷിക വിശുദ്ധവാര ധ്യാനം ഏപ്രിൽ ഒന്നിന് വൈകുന്നേരം ആറുമുതൽ നാലിന് വൈകുന്നേരം ആറുവരെ നടക്കും. പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്ക് ഒന്നിച്ചു താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ക്രമീക രിച്ചിട്ടുണ്ട്. എംഎസ്എഫ്എസ് സുപ്പീരിയർ ജനറൽ ഫാ. ഡോ. ഏബ്രഹാം വെട്ടുവേലിൽ ധ്യാനം നയിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9447050284.
__________________________________
വിശുദ്ധ വാരത്തിൽ മംഗലപ്പുഴ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നടത്തുന്ന അല്‍മായ ധ്യാനവും ഏപ്രിൽ ഒന്നിന് ആരംഭിക്കും. റിഡംപ്റ്ററിസ്റ്റ് സന്യാസസമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോളി കണ്ണമ്പുഴയാണ് ധ്യാനം നയിക്കുന്നത്. പൂർണമായും ഇംഗ്ലീഷിലുള്ള ധ്യാനം പുരുഷന്മാർക്കായാണു സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന എല്ലാവർക്കും താമസ സൗകര്യം ഒരുക്കും.
സെമിനാരി റെക്‌ടർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്ന ഡോ. ജോസ് പോൾ, കേരള സംസ്ഥാന പ്രൊഡക്‌ടിവിറ്റി കൗൺസിൽ ഡയറക്‌ടറായിരുന്ന എ.പി. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ധ്യാനം സംഘടിപ്പിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈമാസം 27ന് മുമ്പ് https://tinyurl.com/Mangalappuzha2026 എന്ന ഓൺലൈൻ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 94476 05168.
|