| Content | വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ പീഡാനുഭവ വേളയില്‍ അവിടുത്തെ മുഖം തുടച്ച വെറോനിക്കയുടെ തൂവാല നാളെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രദർശിപ്പിക്കും. എല്ലാ വർഷത്തെയും പതിവ് അനുസരിച്ചാണ് വലിയനോമ്പിന്റെ അഞ്ചാം ഞായറാഴ്ച ഭക്തിനിർഭരമായ ഈ ചടങ്ങ് നടക്കുക. നാളെ വൈകുന്നേരം ആറുമണിക്ക്, ബസിലിക്കയിൽ ആർച്ച് പ്രീസ്റ് കർദ്ദിനാൾ മൗറോ ഗംബെത്തി വിശുദ്ധ ബലിയർപ്പിക്കും.
റോമിലെ പുരാതന പാരമ്പര്യമനുസരിച്ച് വിശ്വാസികളും തീർത്ഥാടകരും, നോമ്പിന്റെ നാൽപ്പത് ദിവസങ്ങളിൽ നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വണങ്ങാനായി എത്തുന്നത് പതിവാണ്. ഇതിന്റെ ഭാഗമായാണ്, ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകൾ ഉയർത്തുന്ന ഈ സുപ്രധാന തിരുശേഷിപ്പ് പ്രദർശിപ്പിക്കപ്പെടുക. ബസിലിക്കയിൽ പ്രധാന അൾത്താരയ്ക്കടുത്തുള്ള "വെറോനിക്കയുടെ മട്ടുപ്പാവ്” എന്നയിടത്തുനിന്ന് ഈ തിരുശേഷിപ്പ് ഭക്തർക്ക് കാണിച്ചുകൊടുക്കും.
വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സേവനം ചെയ്യുന്ന നിരവധി വൈദികരും വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കും. നോമ്പിന്റെയും പെസഹായുടെയും പശ്ചാത്തലത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാനും, കഷ്ടപ്പെടുന്നവരിൽ അവന്റെ മുഖം തിരിച്ചറിയാനും വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തിരുശേഷിപ്പ് പ്രതിവർഷം വിശ്വാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
|