category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്പെയിനിന്റെ രാജാവ് മേരി മേജർ ബസിലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുത്തു
Contentവത്തിക്കാന്‍ സിറ്റി: റോമിലെ നാല് മേജർ ബസിലിക്കകളിലൊന്നും നഗരത്തിലെ ഏറ്റവും വലിയ മരിയൻ ദേവാലയവുമായ മേരി മേജർ ബസിലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുത്ത് സ്പെയിനിന്റെ രാജാവ് ഫെലിപേ ആറാമൻ. ആർച്ച് പ്രീസ്റ്റ് കർദ്ദിനാൾ മസ്‌ക്റിസ്കാസിന്റെ സാന്നിദ്ധ്യത്തിൽ, മാർച്ച് 20 വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ചടങ്ങുകൾ നടന്നത്. ബസിലിക്കയിലെത്തിയ രാജകുടുംബം ഫ്രാൻസിസ് പാപ്പയുടെ കല്ലറയിലെത്തി ആദരവ് പ്രകടിപ്പിച്ചിരുന്നു. മേരി മേജർ ബസലിക്കയും സ്പെയിൻ രാജകുടുംബവും തമ്മിലുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശക്തമായ ബന്ധമാണ്. അലക്സാണ്ടർ ആറാമൻ പാപ്പയുടെ ആഗ്രഹപ്രകാരം ബസിലിക്കയുടെ തടികൊണ്ടുള്ള മേൽത്തട്ട് പൊതിയാനായി ഉപയോഗിക്കപ്പെട്ട സ്വർണ്ണം, അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് സ്പാനിഷ് പരമാധികാരികൾ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. കത്തോലിക്കാ വിശ്വാസം പുലർത്തുന്ന സ്പെയിനിന്റെ രാജാവിന്, 73 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച പ്രത്യേക അധികാരമാണ്, മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി. 1953 ഓഗസ്റ്റ് 5-ന് പന്ത്രണ്ടാം പിയൂസ് പാപ്പ നൽകിയ ബൂള വഴിയാണ് പ്രത്യേക അധികാരം നല്‍കിയത്. രാജ്യത്ത് വിശ്വാസ പ്രഘോഷണത്തിന് വേണ്ടിയും സ്പെയിന്റെ തലവന്റെ നിയോഗമനുസരിച്ചും, അവിടുത്തെ ജനത്തിന്റെയും നേതൃത്വത്തിന്റെയും നന്മയ്ക്കുമായി വർഷം തോറും മൂന്ന് വിശുദ്ധ കുർബാനകൾ അർപ്പിക്കുന്നതും ബൂള വ്യവസ്ഥ ചെയ്യുന്നുണ്ട്. ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ, അമലോത്ഭവ തിരുനാൾ, സ്പെയിൻ രാജാവായിരുന്ന വിശുദ്ധ ഫെർഡിനാൻഡിന്റെ തിരുനാൾ ദിനം എന്നീ ദിവസങ്ങളിലാണ് ഈ വിശുദ്ധ ബലികൾ അർപ്പിക്കപ്പെടുന്നത്. കർദ്ദിനാൾ ആർച്ച് പ്രീസ്റ്റിനൊപ്പം പന്ത്രണ്ട് മുതിര്‍ന്ന വൈദികര്‍ ഉള്‍പ്പെടുന്നതാണ് മേരി മേജർ ബസലിക്കയുടെ ചാപ്റ്റർ. പുരാതന സവിശേഷാധികാരപ്രകാരം സ്പെയിനിന്റെ രാജാവായിരിക്കും ഇവരിലെ പ്രോട്ടോ കാനൻ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-21 12:39:00
Keywordsസ്പെയി, രാജാ
Created Date2026-03-21 12:39:49