Contents

Displaying 25901-25910 of 26058 results.
Content: 26359
Category: 1
Sub Category:
Heading: ഫാ. പിയർ എൽ റായിയുടെ രക്തം ലെബനോനിൽ സമാധാനത്തിന്റെ വിത്താകട്ടെ: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലെബനോനിൽ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട വൈദികനെ അനുസ്മരിച്ച് ലെയോ പാപ്പ. മാർച്ച് ഒൻപതിന് നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാ. പിയർ എൽ റായിയുടെ മൃതസംസ്കാര ദിനമായ ഇന്നലെയാണ് ലെയോ പാപ്പ വൈദികനെ പ്രത്യേകം അനുസ്മരിച്ചത്. ഫാ. പിയർ ചിന്തിയ രക്തം ലെബനനിൽ സമാധാനത്തിന് കാരണമാകട്ടെയെന്ന്, പൊതുകൂടിക്കാഴ്ചാമധ്യേ പാപ്പ പറഞ്ഞു. വൈദികന്റെ സേവനത്തെ പ്രകീർത്തിച്ചും സമാധാനത്തിനുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുമാണ് ലെയോ പതിനാലാമൻ പാപ്പ സന്ദേശം നല്‍കിയത്. കൊല്ലപ്പെട്ട ഫാ. പിയറിന്റെ പേരിലെ "എൽ റായി" എന്നത്, അറബ് ഭാഷയിൽ "ഇടയൻ" എന്നാണ് പരിഭാഷപ്പെടുത്തുകയെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. യേശുവെന്ന നല്ലിടയന്റെ സ്നേഹവും ത്യാഗമനോഭാവവും സ്വന്തമാക്കി എപ്പോഴും തന്റെ ജനത്തിനൊപ്പം കൂടെ നിന്ന ഒരു യഥാർത്ഥ ഇടയനായിരുന്നു അദ്ദേഹം. ഒരു ബോംബാക്രമണത്തിൽ തന്റെ ഇടവകയിലെ ചിലർക്ക് പരിക്കേറ്റുവെന്ന് കേട്ടയുടനെ, അവർക്ക് സഹായമേകാൻ എത്തിയ അവസരത്തിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പാപ്പ അനുസ്മരിച്ചു. ലെബനോനിലെ ജനം അവിടെ ഇപ്പോഴും തുടരുന്ന യുദ്ധമെന്ന ഭീകരത അനുഭവിക്കുകയാണെന്ന് ഓർമ്മിപ്പിച്ച ലെയോ പാപ്പ, അതിരൂക്ഷമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനത്തിന് തന്റെ സാമീപ്യം ഉറപ്പുനൽകി. ഇറാനിലും മധ്യപൂർവ്വദേശങ്ങളിൽ മുഴുവനിലും സമാധാനം ഉണ്ടാകുവാൻ വേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. ക്ലായയിലെ മാരോണൈറ്റ് ഇടവകയിൽ ഇന്നലെ ബുധനാഴ്ച ഫാ. പിയർ എൽ റായിയുടെ മൃതസംസ്കാരം നടന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-12-12:06:11.jpg
Keywords: ലെയോ
Content: 26360
Category: 1
Sub Category:
Heading: ഫെമിനിസ്റ്റുകളുടെ ആക്രമണം തടയാന്‍ ദേവാലയത്തിന് മുന്നില്‍ പ്രതിരോധം തീര്‍ത്ത് മെക്സിക്കന്‍ ക്രൈസ്തവര്‍
Content: മെക്സിക്കോ സിറ്റി: മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഫെമിനിസ്റ്റുകളുടെ ആക്രമണം തടയാന്‍ ദേവാലയത്തിന് മുന്നില്‍ പ്രതിരോധം തീര്‍ത്ത് മെക്സിക്കന്‍ ക്രൈസ്തവര്‍. ഫെമിനിസ്റ്റുകള്‍ നടത്തിയ പ്രകടനങ്ങള്‍ക്കിടെ മെക്സിക്കോയിലെ കത്തോലിക്ക വിശ്വാസികള്‍ പള്ളികൾക്ക് ചുറ്റും സംരക്ഷണ മനുഷ്യച്ചങ്ങല തീർക്കുകയായിരിന്നു. ചിലയിടങ്ങളില്‍ പ്രകടനക്കാർ ചുവരുകളിൽ പെയിന്റ് സ്പ്രേ ചെയ്യുകയും, പ്രവേശന കവാടങ്ങൾക്ക് സമീപം തീ കത്തിക്കുകയും, മാർച്ചുകളിൽ പ്രകോപനപരമായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തതോടെയാണ് നാശനഷ്ടങ്ങൾ തടയാൻ വിശ്വാസികൾ ദേവാലയ കെട്ടിടങ്ങൾക്ക് പുറത്ത് ഒത്തുകൂടിയത്. ഗ്വാഡലജാര നഗരത്തിൽ, കത്തോലിക്ക വനിതകള്‍ ഇടവകയ്ക്ക് മുന്നിൽ നിൽക്കുകയും പ്രകടനക്കാരായ ഫെമിനിസ്റ്റുകളില്‍ നിന്ന് ദേവാലയത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യച്ചങ്ങല രൂപപ്പെടുത്തുകയായിരിന്നു. സമാനമായ സംരക്ഷണ നടപടികൾ മറ്റ് പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിനിടെ പതിനേഴാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ സാഗ്രാരിയോ മെട്രോപൊളിറ്റാന പള്ളിയ്ക്കു നേരെ ഫെമിനിസ്റ്റുകളുടെ ആക്രമണമുണ്ടായി. പള്ളിയുടെ വാതിലുകൾ കത്തിക്കാനും ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കാനും ശ്രമം നടന്നു. ആക്രമണം നടന്ന സമയത്ത് പള്ളി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. മെക്സിക്കൻ ബിഷപ്പ്സ് കോൺഫറൻസ് അക്രമത്തെ അപലപിക്കുകയും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദേവാലയങ്ങള്‍ നിരവധി ആളുകൾക്ക് പ്രാർത്ഥനയുടെയും ആത്മീയ ആശ്വാസത്തിന്റെയും സ്ഥലങ്ങളാണെന്നും അത്തരം ഇടങ്ങൾക്കെതിരായ അക്രമങ്ങൾക്ക് സമാധാനം കൊണ്ടുവരാൻ കഴിയില്ലെന്നും ബിഷപ്പുമാർ പ്രസ്താവിച്ചു. സ്വവര്‍ഗ്ഗാനുരാഗം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ മുറുകെ പിടിക്കുന്ന ശക്തമായ ധാര്‍മ്മിക നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ വനിതാദിനത്തിലും മെക്സിക്കന്‍ ദേവാലയങ്ങള്‍ ഫെമിനിസ്റ്റുകളുടെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-12-12:58:24.jpg
Keywords: മെക്സി
Content: 26361
Category: 1
Sub Category:
Heading: മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സാന്നിധ്യം എന്നേക്കുമായി അവസാനിക്കുമോ? ആശങ്ക പ്രകടിപ്പിച്ച് എ‌സി‌എന്‍ പ്രസിഡന്‍റ്
Content: മ്യൂണിക്ക്: സംഘർഷങ്ങളും അക്രമങ്ങളും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യത്തെക്കുറിച്ച് താൻ ഭയപ്പെടുന്നുവെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച്. മധ്യപൂര്‍വ്വേഷ്യയിലെ അക്രമങ്ങൾ ഉയർത്തുന്ന സുരക്ഷ വെല്ലുവിളികളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച അവര്‍ നിലവിലെ സംഘര്‍ഷങ്ങള്‍ ക്രിസ്ത്യൻ സമൂഹങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും സമ്മർദ്ധങ്ങൾ സഹിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറമാണെങ്കില്‍ മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സാന്നിധ്യം എന്നേക്കുമായി അവസാനിക്കുമെന്നും മുന്നറിയിപ്പ് നൽകി. ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശവും മൂലം തകര്‍ന്നടിഞ്ഞ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് ഏറ്റവും അധികം സഹായം നല്‍കിയ സംഘടനയാണ് 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്'. ഏതൊരു പുതിയ യുദ്ധത്തിനും കനത്ത വില നൽകേണ്ടിവരുമെന്നും ഏറ്റവും ദുർബലരും സ്വയം പ്രതിരോധിക്കാൻ കഴിയാത്തവരുമായ സാധാരണക്കാർ, പ്രത്യേകിച്ച് ക്രൈസ്തവരാണ് ഏറ്റവും അധികം സഹിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി. എല്ലാ ജനങ്ങളെയും പോലെ ലെബനീസുകാരും സമാധാനത്തിനായി കൊതിക്കുന്നു. തങ്ങളുടെ രാജ്യം നേരിടുന്ന നിരവധി വെല്ലുവിളികളിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. എന്നാൽ വീണ്ടും അവർ പുതിയ സംഘർഷത്തിന്റെ ഇരകളായി മാറുന്നു. മധ്യപൂര്‍വ്വേഷ്യയിലെ ചരിത്രപരമായ ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കാനും അതിന്റെ തിരോധാനം തടയാനുമുള്ള ആഗ്രഹം പ്രകടമാക്കുകയാണെന്നും എസിഎന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് പറഞ്ഞു. ഗാസയിലെ മാനുഷിക സാഹചര്യം ഇപ്പോഴും ദുരന്തപൂർണമാണ്. സഹായ വിതരണത്തിന് ഇനി എന്തെങ്കിലും തടസ്സം നേരിട്ടാൽ, അവിടെയുള്ള ഏക കത്തോലിക്കാ ഇടവകയെയും അവരുടെ സഹായത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകളെയും ഗുരുതരമായ അപകടത്തിലാക്കും. നിരവധി ക്രിസ്ത്യൻ കുടുംബങ്ങൾ പ്രധാന വരുമാന സ്രോതസ്സായി ടൂറിസത്തെ ആശ്രയിക്കുന്ന വെസ്റ്റ് ബാങ്കിൽ, ഈസ്റ്റർ സീസണിൽ തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചിരുന്ന സമയത്ത്, ഇപ്പോള്‍ ഉണ്ടായ അരക്ഷിതാവസ്ഥ അവരുടെ ഉപജീവനമാർഗ്ഗത്തെ തന്നെ ഇല്ലാതാക്കുകയാണെന്നും റെജീന ലിഞ്ച് പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-12-14:59:40.jpg
Keywords: നീഡ
Content: 26362
Category: 1
Sub Category:
Heading: ഇറാനിലെ ടെഹ്‌റാൻ ആര്‍ച്ച് ബിഷപ്പ് ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: ടെഹ്റാന്‍: ഇറാനിലെ ഏക ലത്തീന്‍ അതിരൂപതയായ ടെഹ്‌റാൻ-ഇസ്ഫഹാന്റെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡൊമിനിക് മാത്യു ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, ഭരണകൂടത്തിനെതിരായ യു.എസിന്റെയും ഇസ്രായേലിന്റെയും ഭീഷണികൾ എന്നിവയ്ക്കിടയില്‍ 2,000 അംഗങ്ങളുള്ള ഇറാനിയന്‍ അതിരൂപതയെ നയിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് നയതന്ത്ര ഇടപെടലിലൂടെ റോമിലേക്ക് കൊണ്ടുവന്നത്. ഇതിന് പിന്നാലേ ഇന്നലെ മാര്‍ച്ച് 11നു ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയായിരിന്നു. ഫെബ്രുവരി 28ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇറാനിൽ സംയുക്ത ആക്രമണം നടത്താൻ ഉത്തരവിട്ടതിനെത്തുടർന്ന് കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു എവിടെയാണെന്ന് അജ്ഞാതമായിരുന്നു. ഇതിനിടെ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടു. ഇതിനു മറുപടിയായി, ഇറാൻ യുഎസ് താവളങ്ങൾക്കും സേനകൾക്കും നേരെയും ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും നേരെയും ആക്രമണം അഴിച്ചുവിട്ടിരിന്നു. വൈകാതെ ടെഹ്‌റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ ആസ്ഥാനം ഇറ്റാലിയൻ എംബസിയിലായതിനാല്‍ കർദ്ദിനാൾ ഡൊമിനിക് മാത്യുവിനെയും എംബസി ജീവനക്കാരെയും അവിടെ നിന്ന് ഒഴിപ്പിക്കുകയായിരിന്നു. നയതന്ത്ര പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം അസർബൈജാന്‍ വഴിയാണ് റോമിലേക്ക് എത്തിയത്. ഓർഡർ ഓഫ് ഫ്രിയേഴ്‌സ് മൈനർ കൺവെൻച്വൽസ് സന്യാസ സമൂഹാംഗമായ ഡൊമിനിക് മാത്യു 2021-ലാണ് ഇറാന്റെ ആർച്ച് ബിഷപ്പായി നിയമിതനായത്. 2024-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളായി ഉയര്‍ത്തിയത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-12-17:15:03.jpg
Keywords: ഇറാനി
Content: 26363
Category: 18
Sub Category:
Heading: തലശേരി അതിരൂപതയുടെ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന് വത്തിക്കാന്റെ അംഗീകാരം
Content: തലശേരി: തലശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സയൻസസിന് വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യുക്കേഷന്റെ അംഗീകാരം. ഇതോടെ ബംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രത്തോടു ചേർന്ന് മൂന്നു വർഷത്തെ റെഗുലർ ദൈവശാസ്ത്ര ബിരുദ കോഴ്സ് (Baccalaureate of Religious Science) ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കാനാകും. പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് എമെരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ ചേർന്ന് വിളക്ക് തെളിച്ച് നിർവഹിച്ചു. ഡിക്രി പ്രഖ്യാപനം ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രസിഡൻ്റ് ഫാ. ഡോ. മാത്യു ആറ്റുങ്കൽ സിഎംഐ നിർവഹി ച്ചു. ടെലി ആൽഫാ സെൻ്റർ ഫോർ റിലിജിയസ് സയൻസസ് ഡീൻ ഫാ. ഡോ. ജോജി കാക്കരമറ്റത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻ്റ് ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ധർമാരാം വിദ്യാക്ഷേത്രം തിയോളജി ഫാക്കൽറ്റി ഡീൻ ഫാ. ഡോ. പോൾ കൊച്ചാപ്പിള്ളി സിഎംഐ, ആൽഫയിലെ ധർമാരാം വിദ്യാക്ഷേത്രം പ്രതിനിധി ഫാ. ഡോ. ജോയ് കാക്കനാട്ട് സിഎംഐ എന്നിവർ ആശംസകളർപ്പിച്ചു. ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഫാ. ഡോ. മാത്യു കൊട്ടുകാപ്പ ള്ളി സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഫാ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ നന്ദിയും പറഞ്ഞു. സെമിനാരി ക്വയറോടു കൂടിയാരംഭിച്ച പരിപാടി പേപ്പൽ ആന്തം, ദേശീയ ഗാനം എന്നിവയോടെ സമാപിച്ചു. പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസുകൾ നടത്തുക. സന്യാസിനി കൾ, മതാധ്യാപകർ, റിട്ടയേർഡ് പ്രഫഷണൽസ് തുടങ്ങി പ്ലസ് ടു പഠനം പൂർത്തീകരിച്ച എല്ലാവർക്കും കോഴ്സിന് അപേക്ഷിക്കാം. ഫോൺ: 91 7306555653. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-13-08:08:12.jpg
Keywords: വത്തിക്കാ, ഇന്‍സ്റ്റി
Content: 26364
Category: 18
Sub Category:
Heading: ചെറിയ കാര്യത്തിൽ വിശ്വസ്‌തരായിരിക്കുന്നവരെ ദൈവം അത്യധികമായി സ്നേഹിക്കുന്നു: ബിഷപ്പ് യൂഹാനോൻ അലക്‌സിയോസ്
Content: തിരുവല്ല: ചെറിയ കാര്യത്തിൽ വിശ്വസ്‌തരായിരിക്കുന്നവരെ ദൈവം അത്യധികമായി സ്നേഹിക്കുന്നുവെന്ന് തിരുവന ന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ. യൂഹാനോൻ മാർ അലക്‌സിയോസ്. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ 33-ാത് തിരുവല്ല കാത്തലിക് കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ലോകത്തിന്റെ അരൂപി നമ്മിലേക്ക് പ്രവേശിക്കുന്നതിനു കാരണമായ വിള്ളലുകളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നവന്റെ ജീവിതത്തിലേക്ക് ദൈവ കൃപ ധാരാളമായി ഒഴുകിയിറങ്ങുമെന്ന് ബിഷപ്പ് മാർ അലക്‌സിയോസ് പറഞ്ഞു. തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹി ച്ചു. മൂവാറ്റുപുഴ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ യൂലിയോസ്, അതിരൂപത വികാരി ജനറാൾ ഡോ. ഐസക്ക് പറപ്പള്ളിൽ, ജനറൽ കൺവീനറും കത്തീഡ്രൽ വികാരിയുമായ ഫാ. ജോസ് കല്ലുമാലിക്കൽ, ക ൺവീനർ ഫാ. സന്തോഷ് അഴകത്ത്, ഷാജി മാത്യു കൂളിയാട്ട്, ജിജോ സക്കറിയ എന്നിവർ പ്രസംഗിച്ചു. വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഡോ. ഗീവർഗീസ് മാർ അപ്രേം മുഖ്യ കാർമികത്വം വഹിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ആദർശ് കുമ്പളത്ത് ആദ്യദിവസം കൺവൻഷൻ നയിച്ചു. ഇന്ന് വൈകുന്നേരം ചങ്ങനാശേരി അതിരൂപതയിലെ ഫാ. ആൻ്റണി കാച്ചാംകോട് കൺവൻഷൻ നയിക്കും. 15ന് സമാപിക്കും.
Image: /content_image/India/India-2026-03-13-08:24:38.jpg
Keywords: മലങ്കര, തിരുവല്ല
Content: 26365
Category: 1
Sub Category:
Heading: അന്താരാഷ്ട്ര ഭൂതോച്ചാടകരുടെ കൂട്ടായ്മ അംഗീകരിച്ച ഏക ചലച്ചിത്രം ഒടി‌ടിയില്‍
Content: മാഡ്രിഡ്: ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റ്സ് (IAE) അംഗീകരിച്ച "ട്രയാമ്പ് ഓവര്‍ ഈവിള്‍; ദ ബാറ്റില്‍ ഓഫ് എക്സോര്‍സിസ്റ്റ്" സിനിമ ക്രിസ്തീയവും പ്രചോദനാത്മകവുമായ സിനിമകളും ഡോക്യുമെന്‍ററികളും വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ ഓ‌ടി‌ടി പ്ലാറ്റ്ഫോമായ ഫാമിപ്ലേയില്‍. ആദ്യ ഘട്ടത്തില്‍ സ്പാനിഷ് ഭാഷയിലാണ് സിനിമ ഒടി‌ടിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ജിയോവന്നി സിബർനയും വലേറിയ ബാൽഡനും ചേർന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം നേരത്തെ ഏറെ ശ്രദ്ധ നേടിയിരിന്നു. ഭൂതോച്ചാടന ശുശ്രൂഷയെ സംബന്ധിക്കുന്ന നിരവധി സിനിമകള്‍ പുറത്തിറങ്ങാറുണ്ടെങ്കിലും വത്തിക്കാന്റെ കീഴിലുള്ള അന്താരാഷ്ട്ര ഭൂതോച്ചാടകരുടെ കൂട്ടായ്മയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ സിനിമകള്‍ കുറവാണ്. കത്തോലിക്ക സഭയിലെ ഏറ്റവും നിഗൂഢവും ചർച്ചാവിഷയവുമായ ഭൂതോച്ചാടന ശുശ്രൂഷയിലേക്ക് ശ്രദ്ധ തിരിക്കുന്ന ചലച്ചിത്രമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്ന് ഫാമിപ്ലേ, എ‌സി‌ഐ പ്രെന്‍സ എന്ന മാധ്യമത്തിനു അനുവദിച്ച കുറിപ്പില്‍ പറയുന്നു. റോമിൽ നിന്നുള്ള പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേൽ അമോർത്തിന്റെ സാക്ഷ്യങ്ങളുടെ ഭാഗവും ഡോക്യുമെന്‍ററിയുടെ ഭാഗമാകുന്നുണ്ട്. പിശാച് ആരാണ്, അവൻ എങ്ങനെ പ്രവർത്തിക്കുന്നു? അവന്റെ ആയുധങ്ങൾ എന്തൊക്കെയാണ്? യഥാർത്ഥ പൈശാചിക ബാധ എപ്പോഴാണ്? ഒരു ഭൂതോച്ചാടനത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത്? ഭൂതോച്ചാടകൻ ആരാണ്? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ഡോക്യുമെന്‍ററി ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-13-09:05:41.jpg
Keywords: ഭൂതോച്ചാ
Content: 26366
Category: 1
Sub Category:
Heading: ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടാനായി അസീസ്സിയിൽ വിശുദ്ധ ബലിയർപ്പണം
Content: അസീസ്സി: ദീർഘനാളുകളായി യുക്രൈനിലും മറ്റ് ദേശങ്ങളിലും തുടരുന്ന ആക്രമണങ്ങൾ അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുമായി അസീസ്സിയിലേ ഫ്രാന്‍സിസ്കന്‍ ബസിലിക്കയില്‍ വിശുദ്ധ ബലിയർപ്പണം നടന്നു. മാർച്ച് 11 ബുധനാഴ്ച വൈകുന്നേരം വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ നടന്ന വിശുദ്ധബലിക്ക് ഇറ്റാലിയന്‍ മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സൂപ്പി മുഖ്യ കാർമ്മികത്വം വഹിച്ചു. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മാധ്യസ്ഥം യാചിച്ച് സമാധാനത്തിനായി പ്രാര്‍ത്ഥനകളും ഇതോടൊപ്പം നടന്നു. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള യുക്രൈൻ അംബാസഡർ അന്‍റ്റി യൂറാഷ് ഉൾപ്പെടെയുള്ളവർ വിശുദ്ധ ബലിയർപ്പണത്തിൽ സംബന്ധിച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ ആദ്ധ്യാത്മിക സഹായത്തോടെ ദൈവവുമായി നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് സംസാരിക്കാനാകുക എന്നത് വിലമതിക്കാനാകാത്ത ഒരു കൃപയാണെന്നും, മാനവികതയ്ക്കുമുള്ള ഐക്യത്തിന്റെയും ദൈവികമായ സ്നേഹത്തിന്റെയും സാക്ഷ്യമാണ് അസീസ്സി നൽകുന്നതെന്നും യുക്രൈൻ അംബാസഡർ അന്‍റ്റി യൂറാഷ് പ്രസ്താവിച്ചു. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വർഷവുമായി ബന്ധപ്പെട്ട്, അസ്സീസിയിൽ തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറന്നു കൊടുത്തിരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബലിയര്‍പ്പണവും പ്രാര്‍ത്ഥനയും നടന്നത്. യുക്രൈനിൽ മാത്രമല്ല, സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന എല്ലായിടങ്ങളിലും സമാധാനം സ്ഥാപിക്കപ്പെടുന്നതിന് വിശുദ്ധ ഫ്രാൻസിസിന്റെ മാധ്യസ്ഥ സഹായം അഭ്യർത്ഥിച്ചാണ്, ഇത്തരമൊരു വിശുദ്ധ ബലിയർപ്പണം നടന്നതെന്നും ആശ്രമത്തിന്റെ കസ്റ്റോഡിയനും ഫ്രാൻസിസ്കൻ കൺവെഞ്ച്വൽ വൈദികനുമായ ഫാ. മാർക്കോ മൊറോണി പറഞ്ഞു. യുക്രൈനിൽനിന്നുള്ള വൈദികരുൾപ്പെടെ എഴുപത് തീർത്ഥാടകരും വിശുദ്ധ ബലിയിൽ സംബന്ധിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-13-09:26:07.jpg
Keywords: സമാധാന, അസീ
Content: 26367
Category: 22
Sub Category:
Heading: നിസ്സംഗതയുടെ സംസ്കാരം വെടിഞ്ഞു വിട്ടുനൽകാൻ പരിശീലിക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 26
Content: "അവർ അവന് മുപ്പതു വെള്ളിനാണയങ്ങൾ വാഗ്ദാനം ചെയ്തു" (മത്തായി 26:15). രക്ഷാകര ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ഒരു ഉടമ്പടിയെയാണ് ഈ വചനം സൂചിപ്പിക്കുന്നത്. ദൈവപുത്രനെ വെറും മുപ്പതു വെള്ളിനാണയങ്ങൾക്ക് പണയപ്പെടുത്താൻ തയ്യാറായ ഒരു ശിഷ്യൻ്റെ ചിത്രം ഇവിടെ തെളിയുന്നു. പണത്തോടുള്ള അമിത മോഹം ദൈവസ്നേഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിൻ്റെ ഉദാഹരണമായി സഭാപിതാക്കന്മാർ യൂദാസിനെ നമ്മുടെ മുൻപിൽ വരച്ചുകാട്ടുന്നത്. വിശുദ്ധ അഗസ്തിനോസിൻ്റെ അഭിപ്രായത്തിൽ, യൂദാസ് ഈശോയെ വിറ്റത് വെള്ളിനാണയങ്ങൾക്ക് വേണ്ടിയാണെങ്കിൽ, നാം പാപം ചെയ്യുമ്പോഴെല്ലാം താൽക്കാലിക സുഖങ്ങൾക്കായി ഈശോയെ വീണ്ടും വിൽക്കുകയാണ്. "യൂദാസ് ക്രിസ്തുവിനെ വിറ്റു, എന്നാൽ ഈശോ നമ്മെ എല്ലാവരെയും തൻ്റെ രക്തത്താൽ വിലയ്ക്കെടുത്തു" എന്നു വിശുദ്ധ അബ്രോസ് പഠിപ്പിക്കുന്നു. പണമോ പദവിയോ ദൈവത്തിന് ഉപരിയായി പ്രതിഷ്ഠിക്കുമ്പോൾ നാം 'മുപ്പതു വെള്ളിനാണയങ്ങൾ' സ്വീകരിക്കുന്ന യൂദാസായി മാറുന്നു എന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (CCC 226) പഠിപ്പിക്കന്നു. അതിനാൽ അത് വിഗ്രഹാരാധനയുമാണ്. ഫ്രാൻസിസ് മാർപാപ്പ "നിസ്സംഗതയുടെ സംസ്കാരം" (Culture of Indifference) പറയാറുണ്ട്. പണത്തിനുവേണ്ടി മനുഷ്യത്വത്തെയും വിശ്വാസത്തെയും ബലികഴിക്കുന്ന ആധുനിക ലോകത്തിലെ പ്രവണത യൂദാസിൻ്റെ മനോഭാവത്തിന് തുല്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. "നമ്മുടെ ഹൃദയം പണത്തോടൊപ്പമാണെങ്കിൽ നാം ദൈവത്തിൽ നിന്ന് അകലുന്നു" എന്ന് തിരിച്ചറിയുക. വലിയ നോമ്പ് എന്നത് 'വിലപേശലുകളുടെ' കാലമല്ല, മറിച്ച് 'വിട്ടുനൽകലുകളുടെ' കാലമാണ്. യൂദാസ് ഈശോയെ നൽകി വെള്ളിനാണയങ്ങൾ വാങ്ങി; എന്നാൽ നാം നമ്മുടെ പാപങ്ങളെ നൽകി ദൈവത്തിൻ്റെ കരുണ വാങ്ങേണ്ട സമയമാണിത്. ചതിയുടെ മുപ്പതു നാണയങ്ങൾ വലിച്ചെറിഞ്ഞ് പശ്ചാത്താപത്തോടെ കുരിശിൻ ചുവട്ടിലേക്ക് മടങ്ങിവരാൻ നോമ്പ് നമ്മെ ക്ഷണിക്കുന്നു. ഈ നോമ്പുകാലം നമ്മുടെ ഹൃദയങ്ങളിലെ 'യൂദാസുമാരെ' പുറത്താക്കി ക്രിസ്തുവിനെ മാത്രം പ്രതിഷ്ഠിക്കാനുള്ളതാകട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-13-09:43:44.jpg
Keywords: വിചിന്തന
Content: 26368
Category: 1
Sub Category:
Heading: വത്തിക്കാന്റെ ജീവകാരുണ്യ പ്രവർത്തന വിഭാഗത്തിന് ബിഷപ്പ് ലൂയിസ് മാരിൻ നേതൃത്വം നല്‍കും
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക് സ്പാനിഷ് ആര്‍ച്ച് ബിഷപ്പും അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗവുമായ ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ജീവകാരുണ്യ സേവന ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2022 മുതൽ ഓഫീസിന് നേതൃത്വം നൽകിയ കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ പിന്‍ഗാമിയായാണ് ബിഷപ്പ് ലൂയിസ് മാരിൻ സേവനം ചെയ്യുക. ലോഡ്ജിലെ പുതിയ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി നിയമിതനായ കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി ജന്മനാടായ പോളണ്ടിലേക്ക് മടങ്ങും. 1961-ൽ മാഡ്രിഡിൽ ജനിച്ച മാരിൻ ഡി സാൻ മാർട്ടിൻ മാഡ്രിഡിലെ പൊന്തിഫിക്കൽ കോമില്ലാസ് സർവകലാശാലയിൽ നിന്ന് ആത്മീയ ദൈവശാസ്ത്രത്തിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോഗ്മാറ്റിക് ദൈവശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്. 2021-ൽ ഫ്രാൻസിസ് മാർപാപ്പ ബിഷപ്പ് ലൂയിസ് മാരിനെ ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടർ സെക്രട്ടറിയായി നിയമിച്ചിരിന്നു. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൽ വത്തിക്കാനിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തി കൂടിയായിരിന്നു. അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗങ്ങളായ ലെയോ പതിനാലാമനും ബിഷപ്പ് ലൂയിസ് മാരിനും വർഷങ്ങളായി പരസ്പരം അറിയുന്നവര്‍ കൂടിയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-13-10:18:41.jpg
Keywords: ജീവകാരു