category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. പിയർ എൽ റായിയുടെ രക്തം ലെബനോനിൽ സമാധാനത്തിന്റെ വിത്താകട്ടെ: ലെയോ പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ലെബനോനിൽ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട വൈദികനെ അനുസ്മരിച്ച് ലെയോ പാപ്പ. മാർച്ച് ഒൻപതിന് നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാ. പിയർ എൽ റായിയുടെ മൃതസംസ്കാര ദിനമായ ഇന്നലെയാണ് ലെയോ പാപ്പ വൈദികനെ പ്രത്യേകം അനുസ്മരിച്ചത്. ഫാ. പിയർ ചിന്തിയ രക്തം ലെബനനിൽ സമാധാനത്തിന് കാരണമാകട്ടെയെന്ന്, പൊതുകൂടിക്കാഴ്ചാമധ്യേ പാപ്പ പറഞ്ഞു. വൈദികന്റെ സേവനത്തെ പ്രകീർത്തിച്ചും സമാധാനത്തിനുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുമാണ് ലെയോ പതിനാലാമൻ പാപ്പ സന്ദേശം നല്‍കിയത്. കൊല്ലപ്പെട്ട ഫാ. പിയറിന്റെ പേരിലെ "എൽ റായി" എന്നത്, അറബ് ഭാഷയിൽ "ഇടയൻ" എന്നാണ് പരിഭാഷപ്പെടുത്തുകയെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. യേശുവെന്ന നല്ലിടയന്റെ സ്നേഹവും ത്യാഗമനോഭാവവും സ്വന്തമാക്കി എപ്പോഴും തന്റെ ജനത്തിനൊപ്പം കൂടെ നിന്ന ഒരു യഥാർത്ഥ ഇടയനായിരുന്നു അദ്ദേഹം. ഒരു ബോംബാക്രമണത്തിൽ തന്റെ ഇടവകയിലെ ചിലർക്ക് പരിക്കേറ്റുവെന്ന് കേട്ടയുടനെ, അവർക്ക് സഹായമേകാൻ എത്തിയ അവസരത്തിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പാപ്പ അനുസ്മരിച്ചു. ലെബനോനിലെ ജനം അവിടെ ഇപ്പോഴും തുടരുന്ന യുദ്ധമെന്ന ഭീകരത അനുഭവിക്കുകയാണെന്ന് ഓർമ്മിപ്പിച്ച ലെയോ പാപ്പ, അതിരൂക്ഷമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനത്തിന് തന്റെ സാമീപ്യം ഉറപ്പുനൽകി. ഇറാനിലും മധ്യപൂർവ്വദേശങ്ങളിൽ മുഴുവനിലും സമാധാനം ഉണ്ടാകുവാൻ വേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. ക്ലായയിലെ മാരോണൈറ്റ് ഇടവകയിൽ ഇന്നലെ ബുധനാഴ്ച ഫാ. പിയർ എൽ റായിയുടെ മൃതസംസ്കാരം നടന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-12 12:05:00
Keywordsലെയോ
Created Date2026-03-12 12:06:11