category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഇറാനിലെ ടെഹ്‌റാൻ ആര്‍ച്ച് ബിഷപ്പ് ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Contentടെഹ്റാന്‍: ഇറാനിലെ ഏക ലത്തീന്‍ അതിരൂപതയായ ടെഹ്‌റാൻ-ഇസ്ഫഹാന്റെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡൊമിനിക് മാത്യു ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, ഭരണകൂടത്തിനെതിരായ യു.എസിന്റെയും ഇസ്രായേലിന്റെയും ഭീഷണികൾ എന്നിവയ്ക്കിടയില്‍ 2,000 അംഗങ്ങളുള്ള ഇറാനിയന്‍ അതിരൂപതയെ നയിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് നയതന്ത്ര ഇടപെടലിലൂടെ റോമിലേക്ക് കൊണ്ടുവന്നത്. ഇതിന് പിന്നാലേ ഇന്നലെ മാര്‍ച്ച് 11നു ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയായിരിന്നു. ഫെബ്രുവരി 28ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇറാനിൽ സംയുക്ത ആക്രമണം നടത്താൻ ഉത്തരവിട്ടതിനെത്തുടർന്ന് കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു എവിടെയാണെന്ന് അജ്ഞാതമായിരുന്നു. ഇതിനിടെ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടു. ഇതിനു മറുപടിയായി, ഇറാൻ യുഎസ് താവളങ്ങൾക്കും സേനകൾക്കും നേരെയും ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും നേരെയും ആക്രമണം അഴിച്ചുവിട്ടിരിന്നു. വൈകാതെ ടെഹ്‌റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ ആസ്ഥാനം ഇറ്റാലിയൻ എംബസിയിലായതിനാല്‍ കർദ്ദിനാൾ ഡൊമിനിക് മാത്യുവിനെയും എംബസി ജീവനക്കാരെയും അവിടെ നിന്ന് ഒഴിപ്പിക്കുകയായിരിന്നു. നയതന്ത്ര പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം അസർബൈജാന്‍ വഴിയാണ് റോമിലേക്ക് എത്തിയത്. ഓർഡർ ഓഫ് ഫ്രിയേഴ്‌സ് മൈനർ കൺവെൻച്വൽസ് സന്യാസ സമൂഹാംഗമായ ഡൊമിനിക് മാത്യു 2021-ലാണ് ഇറാന്റെ ആർച്ച് ബിഷപ്പായി നിയമിതനായത്. 2024-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളായി ഉയര്‍ത്തിയത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-12 17:14:00
Keywordsഇറാനി
Created Date2026-03-12 17:15:03