category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സാന്നിധ്യം എന്നേക്കുമായി അവസാനിക്കുമോ? ആശങ്ക പ്രകടിപ്പിച്ച് എ‌സി‌എന്‍ പ്രസിഡന്‍റ്
Contentമ്യൂണിക്ക്: സംഘർഷങ്ങളും അക്രമങ്ങളും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യത്തെക്കുറിച്ച് താൻ ഭയപ്പെടുന്നുവെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച്. മധ്യപൂര്‍വ്വേഷ്യയിലെ അക്രമങ്ങൾ ഉയർത്തുന്ന സുരക്ഷ വെല്ലുവിളികളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച അവര്‍ നിലവിലെ സംഘര്‍ഷങ്ങള്‍ ക്രിസ്ത്യൻ സമൂഹങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും സമ്മർദ്ധങ്ങൾ സഹിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറമാണെങ്കില്‍ മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സാന്നിധ്യം എന്നേക്കുമായി അവസാനിക്കുമെന്നും മുന്നറിയിപ്പ് നൽകി. ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശവും മൂലം തകര്‍ന്നടിഞ്ഞ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് ഏറ്റവും അധികം സഹായം നല്‍കിയ സംഘടനയാണ് 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്'. ഏതൊരു പുതിയ യുദ്ധത്തിനും കനത്ത വില നൽകേണ്ടിവരുമെന്നും ഏറ്റവും ദുർബലരും സ്വയം പ്രതിരോധിക്കാൻ കഴിയാത്തവരുമായ സാധാരണക്കാർ, പ്രത്യേകിച്ച് ക്രൈസ്തവരാണ് ഏറ്റവും അധികം സഹിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി. എല്ലാ ജനങ്ങളെയും പോലെ ലെബനീസുകാരും സമാധാനത്തിനായി കൊതിക്കുന്നു. തങ്ങളുടെ രാജ്യം നേരിടുന്ന നിരവധി വെല്ലുവിളികളിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. എന്നാൽ വീണ്ടും അവർ പുതിയ സംഘർഷത്തിന്റെ ഇരകളായി മാറുന്നു. മധ്യപൂര്‍വ്വേഷ്യയിലെ ചരിത്രപരമായ ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കാനും അതിന്റെ തിരോധാനം തടയാനുമുള്ള ആഗ്രഹം പ്രകടമാക്കുകയാണെന്നും എസിഎന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് പറഞ്ഞു. ഗാസയിലെ മാനുഷിക സാഹചര്യം ഇപ്പോഴും ദുരന്തപൂർണമാണ്. സഹായ വിതരണത്തിന് ഇനി എന്തെങ്കിലും തടസ്സം നേരിട്ടാൽ, അവിടെയുള്ള ഏക കത്തോലിക്കാ ഇടവകയെയും അവരുടെ സഹായത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകളെയും ഗുരുതരമായ അപകടത്തിലാക്കും. നിരവധി ക്രിസ്ത്യൻ കുടുംബങ്ങൾ പ്രധാന വരുമാന സ്രോതസ്സായി ടൂറിസത്തെ ആശ്രയിക്കുന്ന വെസ്റ്റ് ബാങ്കിൽ, ഈസ്റ്റർ സീസണിൽ തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചിരുന്ന സമയത്ത്, ഇപ്പോള്‍ ഉണ്ടായ അരക്ഷിതാവസ്ഥ അവരുടെ ഉപജീവനമാർഗ്ഗത്തെ തന്നെ ഇല്ലാതാക്കുകയാണെന്നും റെജീന ലിഞ്ച് പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-12 14:58:00
Keywordsനീഡ
Created Date2026-03-12 14:59:40