Contents
Displaying 25861-25870 of 26058 results.
Content:
26319
Category: 22
Sub Category:
Heading: അനുഗ്രഹമാകണമെങ്കിൽ ദാസനാകണം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 18
Content: "ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ" (മത്തായി 20:28). 'മോചനദ്രവ്യം' (Ransom) എന്ന പദം പഴയനിയമത്തിലെ ഏശയ്യാ പ്രവാചകൻ പ്രവചിച്ച 'സഹന ദാസനെ' (Suffering Servant) ഓർമ്മിപ്പിക്കുന്നു. "അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്‌ഥ്യം വഹിച്ചു." (ഏശയ്യാ 53:12) എന്ന വചനം മിശിഹായിൽ പൂർത്തിയാകുന്നു. നമ്മെ പാപത്തിന്റെ അടിമത്തത്തിൽ നിന്ന് വീണ്ടെടുക്കാൻ മിശിഹാ നൽകിയ വില സ്വന്തം ജീവനായിരുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച്, മിശിഹായുടെ ഈ ദൗത്യം കേവലം ഒരു മാതൃകയല്ല, മറിച്ച് മാനവരാശിയോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ പരമകാഷ്ഠയാണ്. " ഈശോയുടെ മരണം അനേകരുടെ മോചനദ്രവ്യമായി പിതാവായ ദൈവം നിശ്ചയിച്ച രക്ഷാകര പദ്ധതിയുടെ ഭാഗമാണ്"(CCC 601). വി. ആഗസ്‌തിനോസിൻ്റെ വാക്കുകൾ കടമെടുത്താൽ: "യഥാർത്ഥ അധികാരി ശുശ്രൂഷകനാണ്." അധികാരം പ്രയോഗിക്കാനല്ല, മറിച്ച് മറ്റുള്ളവർക്കായി സ്വയം ശൂന്യനാകാനാണ്. വി. ക്രിസോസ്റ്റം "നീ നിന്റെ സഹോദരന്റെ ദാസനാകുമ്പോൾ, നീ ഈശോയെപ്പോലെ മഹാനാകുന്നു" എന്നു ഓർമ്മിപ്പിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ ഈ തിരുവചനത്തിനു നൽകുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. "സേവനമില്ലാത്ത അധികാരം അധികാരമല്ല, അത് വെറും അടിച്ചമർത്തലാണ്." ക്രൈസ്തവ മഹത്വം അളക്കുന്നത് ലോകം നൽകുന്ന പദവികൾ കൊണ്ടല്ല, മറിച്ച് നമ്മൾ ചെയ്യുന്ന സേവനങ്ങൾ കൊണ്ടാണ്. ഈ വലിയ നോമ്പ് കാലത്ത് നമ്മുക്ക് വേണ്ടത് 'സ്വയം ശൂന്യവൽക്കരണം' (Kenosis) ആണ്. നോമ്പ് കേവലം ഭക്ഷണമുപേക്ഷിക്കലല്ല, മറിച്ച് അഹങ്കാരത്തെയും സ്വാർത്ഥതയെയും ഉപേക്ഷിക്കലാണ്. കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സമയം കണ്ടെത്തുക. അതാണ് യഥാർത്ഥ ശുശ്രൂഷ. കാലുകഴുകൽ ശുശ്രൂഷയിലൂടെ ഈശോ കാണിച്ചുതന്നത് ഇതുതന്നെയാണ്. ഏറ്റവും താഴ്ന്ന ജോലിയും സ്നേഹത്തോടെ ചെയ്യുമ്പോൾ അത് വിശുദ്ധമാകുന്നു എന്ന്. നമ്മുടെ ജീവിതം അനേകർക്ക് ഒരു അനുഗ്രഹമാകണമെങ്കിൽ, നാം ആദ്യം ഒരു ദാസനായി മാറണം. ഈശോ പഠിപ്പിച്ചത് അധികാരത്തിന്റെ സിംഹാസനങ്ങളല്ല, മറിച്ച് സേവനത്തിന്റെ ബലിപീഠങ്ങളാണ്. ഈ നോമ്പ് കാലം നമ്മുടെ ഹൃദയങ്ങളെ മറ്റുള്ളവർക്കായി തുറക്കാനും, ഇശോയെപ്പോലെ 'മോചനദ്രവ്യമായി' മാറാനും നമുക്ക് ഇടയാകട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-05-10:10:53.jpg
Keywords: നോമ്പ് വിചി

26320
Category: 1
Sub Category:
Heading: ഇറാഖില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട ക്രൈസ്തവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഭവന സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം
Content: ഇര്‍ബില്‍: ഇറാഖിലെ ഇർബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിൽ കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് അശരണര്‍ക്കു വേണ്ടി നിർമ്മിച്ച അപ്പാർട്ട്മെന്റ് സമുച്ചയം ഡ്രോൺ ആക്രമണത്തിൽ തകർന്നു. ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ദിവസങ്ങൾക്ക് മുമ്പ് തന്നെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വൈകുന്നേരം വ്യത്യസ്ത സന്ദർഭങ്ങളിലായി മിസൈലും ഡ്രോണും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത്. നിലവില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 60 മുതൽ 90 മൈൽ വരെ പടിഞ്ഞാറുള്ള ഈ പ്രദേശത്ത് നേരത്തെയുണ്ടായ അക്രമത്തിൽ നിന്ന് കുടിയിറക്കപ്പെട്ട ക്രൈസ്തവ അഭയാര്‍ത്ഥി കുടുംബങ്ങളെയും അതിരൂപതയിലെ ജീവനക്കാരെയും പാർപ്പിച്ചിരുന്ന കെട്ടിടമാണ് ഇത്. ഇന്നലെ മാർച്ച് 4 ന് പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് ആക്രമണം നടന്നതെന്ന് ഇർബില്‍ അതിരൂപത വ്യക്തമാക്കി. നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്‌നിയുടെ പേരിലാണ് അപ്പാർട്ട്മെന്റ് സമുച്ചയം സ്ഥാപിക്കപ്പെട്ടിരിന്നത്. ആക്രമണത്തിൽ മേരി ഇമ്മാക്കുലേറ്റ് ഡോട്ടേഴ്സ് സന്യാസ സമൂഹത്തിന്റെ കോൺവെന്റിനും കേടുപാടുകൾ സംഭവിച്ചു. ലോകമെമ്പാടുമുള്ള സഹോദരീസഹോദരന്മാരുടെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം കഴിയുന്നതെന്നും ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സമാധാനത്തിന്റെയും അന്തസ്സിന്റെയും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ടെന്നും ഇർബിലിലെ ആർച്ച് ബിഷപ്പ് ബാഷർ വാർദ പറഞ്ഞു. അതേസമയം കേടുപാടുകള്‍ സംഭവിച്ച പാര്‍പ്പിട സമുച്ചയം പുനര്‍നിര്‍മ്മിക്കുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് വ്യക്തമാക്കി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-05-10:49:59.jpg
Keywords: ഇറാഖ

26321
Category: 1
Sub Category:
Heading: ലോകത്തെ ഏറ്റവും പ്രായമുള്ള വൈദികന് ജന്മദിന ആശംസകളുമായി പാപ്പ
Content: ഫുൾഡ: ലോകത്തെ ഏറ്റവും പ്രായമുള്ള വൈദികനും ജർമ്മനിയിലെ ഫുൾഡ രൂപതാംഗവുമായ വൈദികന് ജന്മദിനാശംസകള്‍ നേര്‍ന്ന് ലെയോ പാപ്പ. 110 വയസ്സുള്ള ഫാ. ബ്രൂണോ കാന്‍റ് എന്ന വൈദികനാണ് ലെയോ പാപ്പ ആശംസ നേര്‍ന്നത്. സുദീർഘവും വിശ്വസ്തതയുള്ളതുമായ ഫാ. ബ്രൂണോയുടെ പൗരോഹിത്യ സേവനത്തിന് ലെയോ പാപ്പ നന്ദി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികനാണ് ഫാ. ബ്രൂണോ. ഫെബ്രുവരി 26നാണ് അദ്ദേഹം 110-ാം ജന്മദിനം ആഘോഷിച്ചത്. 110-ാം ജന്മദിനത്തില്‍ വളരെ സന്തോഷമുണ്ടെന്നും ഊഷ്മളമായ അഭിനന്ദനങ്ങളും അനുഗ്രഹാശിസ്സുകളും അറിയിക്കുകയാണെന്നും ലെയോ പാപ്പ ഫാ. ബ്രൂണോയ്ക്കു എഴുതിയ കത്തില്‍ പറയുന്നു. വൈദികന്‍ വിശ്രമ ജീവിതം നയിക്കുന്ന ഐച്ചൻസെൽ-ലോഷെൻറോഡിലെ അന്തേവാസികള്‍ക്ക് പുറമേ രാഷ്ട്രീയ പൊതു രംഗത്തുള്ളവരും സഭാപ്രതിനിധികളും ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികനാണ് ഫാ. ബ്രൂണോയെന്ന സ്ഥിരീകരണം വത്തിക്കാനിൽ നിന്ന് ലഭിച്ചുവെന്ന് ഫുൾഡ ബിഷപ്പ് മൈക്കൽ ഗെർബർ പറഞ്ഞു. 1916 ഫെബ്രുവരി 26 ന് ജർമ്മനിയിലെ സാക്സണിയിലെ വെർബ്ലിനിലാണ് ബ്രൂണോ കാന്റ് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹത്തിന്റെ കുടുംബം പലായനം ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്ത്, പലായനവും മടങ്ങി വരവും നടത്തി. സോവിയറ്റ് യുദ്ധത്തിൽ മൂന്ന് വർഷത്തെ തടവിൽ കഴിഞ്ഞതിന് ശേഷം 1948 ൽ അദ്ദേഹം ജർമ്മനിയിലേക്ക് മടങ്ങി. 1950 ൽ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 76 വര്‍ഷം അദ്ദേഹം വൈദികനായി സേവനമനുഷ്ഠിച്ചിരിന്നു. 100 വയസ്സ് വരെ അദ്ദേഹം ഇടവക ശുശ്രൂഷകളില്‍ സജീവമായിരുന്നു. 100 വയസ്സ് തികഞ്ഞതിനുശേഷവും അദ്ദേഹം തന്റെ സമൂഹത്തിലെ രോഗികളെ സന്ദർശിക്കുന്നത് തുടര്‍ന്നിരിന്നു. ജർമ്മനിയിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പുരുഷന്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന പ്രായമേറിയ സൈനികന്‍ എന്നീ വിശേഷണങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിയ വ്യക്തിയാണ് ഫാ. ബ്രൂണോ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-05-15:52:20.jpg
Keywords: പാപ്പ

26322
Category: 1
Sub Category:
Heading: “മിസൈലുകൾ തലയ്ക്ക് മുകളിലൂടെ പായുന്നു, പക്ഷേ ജനത്തെ ഉപേക്ഷിക്കില്ല”: യുദ്ധ ബാധിതരെ ചേര്‍ത്തു പിടിച്ച് ലെബനീസ് സഭ
Content: ബെയ്റൂട്ട്: രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യോമാക്രമണങ്ങളുടെ തരംഗമാണ് നടക്കുന്നതെന്നും മിസൈലുകൾ തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പായുകയാണെന്നും ലെബനോനിലെ ബിഷപ്പുമാരുടെ വെളിപ്പെടുത്തല്‍. അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികൾ പലായനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ബെക്കാ താഴ്‌വരയിൽ, ബാൽബെക്കിൽ നിന്നുള്ള മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങൾ ദേർ എൽ അഹ്മറിൽ അഭയം തേടുന്നുവെന്ന് ബാൽബെക്ക്-ദേർ എൽ അഹ്മറിലെ മരോണൈറ്റ് ബിഷപ്പ് ഹന്ന റഹ്മെ പറഞ്ഞു. വളരെ പരിമിതമായ സാഹചര്യമാണ് ഉള്ളതെങ്കിലും ആവശ്യക്കാരെ സഭ ഉപേക്ഷിക്കില്ലെന്നു ബിഷപ്പ് റഹ്മെ വ്യക്തമാക്കി. “അവർ നമ്മുടെ ജനങ്ങളാണ്; തങ്ങളുടെ കൈയിലുള്ളത് ഉപയോഗിച്ച് ഞങ്ങൾ അവരെ പരിപാലിക്കും.”- അദ്ദേഹം പറഞ്ഞു. തെക്കൻ ലെബനോനിലും ബെക്കാ താഴ്‌വരയിലും സ്ഫോടനങ്ങൾ നടക്കുകയാണെന്നും ആളുകൾ കഴിയുന്നത് ഭയത്തോടും നിരാശയോടെയുമാണെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ വന്ന മിസൈലുകൾ സമീപ മാസങ്ങളിൽ ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാര്‍ ലംഘിക്കുന്നതായിരിന്നുവെന്നും ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം ലെബനോനിൽ മുപ്പതിനായിരത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ട സാഹചര്യമാണുള്ളതെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം, അടിയന്തര കിറ്റുകൾ, പ്രാഥമിക സഹായം എന്നിവ ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര സഹായം തേടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് രാജ്യത്തെ ബിഷപ്പുമാർ പറയുന്നു. തെക്കൻ തുറമുഖ നഗരമായ സൈദയിൽ, തലയ്ക്ക് മുകളിലൂടെ മിസൈലുകൾ പായുകയാണെന്നു മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക ബിഷപ്പ് എലി ഹദ്ദാദ് പറഞ്ഞു. അക്രമം തുടർന്നാൽ തന്റെ രൂപതയിലെ ഏകദേശം 800 ക്രിസ്ത്യൻ കുടുംബങ്ങൾക്ക് സഹായം അത്യാവശ്യമായി മാറുമെന്ന് ടയറിലെ മെൽക്കൈറ്റ് ബിഷപ്പ് ജോർജ്ജ് ഇസ്‌കന്ദർ പറഞ്ഞു. അതേസമയം സ്ബൗഡിൽ സിസ്റ്റേഴ്‌സ് ഓഫ് ദി ഗുഡ് സര്‍വീസ് സന്യാസ സമൂഹം നടത്തുന്ന സ്കൂളിൽ ഏകദേശം 100 പേര്‍ക്ക് നിലവില്‍ അഭയം ഒരുക്കിയിട്ടുണ്ട്. പ്രതിസന്ധിയില്‍ അമരുമ്പോഴും ദുരിത ബാധിതരെ ചേര്‍ത്തു പിടിക്കുവാന്‍ തന്നെയാണ് ലെബനീസ് സഭയുടെ തീരുമാനം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-05-16:52:43.jpg
Keywords: ലെബനോ, ലെബ

26323
Category: 18
Sub Category:
Heading: പശ്ചിമേഷ്യയുടെ സമാധാനത്തിനായി സീറോ മലബാർ സഭയിൽ ഇന്നു പ്രാർത്ഥനാദിനം
Content: കൊച്ചി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന യുദ്ധം അവസാനിക്കുന്നതിനും ക്ലേശകരവും ദുരിതപൂർണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗൾഫ് നാടുകളിലെ സഹോദരങ്ങൾക്കും വേണ്ടി സീറോ മലബാർ സഭയിൽ ഇന്നു പ്രത്യേക പ്രാർത്ഥനാദിനാചരണം നടക്കും. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വൈകുന്നേരം ഏഴിന് പ്രത്യേക പ്രാർത്ഥനാശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ സംഭാഷണത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാർഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയിൽ ശാന്തിയും സമാധാനവും സംജാതമാകാനും വേണ്ടി ഏവരും പ്രാർഥിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആഹ്വാനം ചെയ്തു. യുദ്ധത്തിൽ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാർ സഭയുടെ പ്രാർത്ഥനാപൂർണമായ പിന്തുണ അറിയിക്കുന്നു. വിവിധ രാജ്യങ്ങളിൽ വലിയ നാശനഷ്‌ടങ്ങളും അനേകർക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളിൽ ലോകം മുഴുവൻ വലിയ ഉത്കണ്‌ഠയിലൂടെയാണ് കടന്നുപോകുന്നത്. ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചർച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവർത്തിത്വവും സാധ്യമാകൂ. പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകർച്ച ഉണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാർമിക ഉ ത്തരവാദിത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം രാഷ്ട്ര നേതാക്കൾ തുറന്ന മനസോടെ സ്വീകരിക്കാൻ നമുക്കു തീക്ഷ്‌ണമായി പ്രാർത്ഥിക്കാമെന്നും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രസ്താവിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-06-08:56:28.jpg
Keywords: സീറോ മലബാ

26324
Category: 18
Sub Category:
Heading: ലഹരിയ്ക്കെതിരെ ആർജവത്തോടെ നടപടിയെടുക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണം: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ
Content: കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ആർജവത്തോടെ നടപടികളെടുക്കുന്ന സർക്കാരുണ്ടാകണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ. കേരള കത്തോലിക്കാ സഭയുടെ മദ്യ- ലഹരി വിരുദ്ധ ഞായർ ആചരണത്തിൻ്റെ ഭാഗമായി തയാറാക്കിയ സർക്കുലറിലാണ് ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനം മദ്യശാലകളുടെ പ്രളയത്തിലാണ്. മദ്യശാലകൾക്കു സർക്കാർ യഥേഷ്ടം ലൈസൻസ് നൽകിയതിനെ മദ്യവിരുദ്ധ കമ്മീഷൻ അപലപിച്ചു. ആയിരത്തിലധികം ബാറുകൾ, 337 ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകൾ, 5071 കള്ളുഷാപ്പുകൾ എന്നിവ സംസ്ഥാനത്താകെയുണ്ട്. മദ്യശാലകൾക്കു സർക്കാർ യഥേഷ്ടം ലൈസൻസ് നൽകി. എല്ലാ സമുദായ, ഭക്തസംഘടനകളും മദ്യ- ലഹരിവിരുദ്ധ സമിതികൾ രൂപീകരിച്ച് സാമൂഹ്യവിപത്തിനെതിരേ രംഗത്തി റങ്ങണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. എട്ടിന് കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാന മധ്യേ വായിക്കു ന്നതിന് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും വൈസ് ചെയർമാൻ ബിഷപ്പ് മാർ അലക്സ് താരമംഗലവും ചേർന്നാണു സർക്കുലർ തയാറാക്കിയത്.
Image: /content_image/India/India-2026-03-06-09:08:21.jpg
Keywords: കെസിബിസി

26325
Category: 22
Sub Category:
Heading: നീ അകലെയല്ല | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 19
Content: "നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല" (മർക്കോസ് 12:34). ഈ വചനം പഴയ നിയമത്തിലെ പ്രമാണങ്ങളെ പുതിയ നിയമത്തിന്റെ സ്നേഹസംഹിതയുമായി കൂട്ടിച്ചേർക്കുന്നു. ഇസ്രായേൽ ജനതയുടെ ഷെമാ പ്രാർത്ഥന "ഇസ്രായേലേ കേൾക്കുക..." (നിയമാവർത്തനം 6:4-5) എന്ന് തുടങ്ങുന്ന ദൈവത്തോടുള്ള പൂർണ്ണമായ സ്നേഹത്തെക്കുറിച്ചുള്ള പഴയ നിയമ കല്പനയെ ഈശോ ഇവിടെ ശരിവെക്കുന്നു. ദൈവസ്നേഹത്തോടൊപ്പം അയൽക്കാരനെ തന്നെപ്പോലെ സ്നേഹിക്കണമെന്ന കല്പനയെയും ഈശോ ചേർത്തുപിടിക്കുന്നു (ലേവ്യർ 19:18). ദൈവസ്നേഹവും മനുഷ്യസ്നേഹവും ദഹനബലികളേക്കാൾ ശ്രേഷ്ഠമാണെന്ന നിയമജ്ഞന്റെ തിരിച്ചറിവ് (മർക്കോസ് 12:33) പ്രവാചക ദൗത്യത്തിന്റെ പൂർത്തീകരണമാണ് (ഹോസിയാ 6:6). ബാഹ്യമായ അനുഷ്ഠാനങ്ങളേക്കാൾ ഹൃദയത്തിന്റെ പരിവർത്തനത്തിനാണ് ദൈവം പ്രാധാന്യം നൽകുന്നത് എന്ന് സഭ പഠിപ്പിക്കുന്നു. ഈ വചനത്തെ ആസ്പദമാക്കി ഫ്രാൻസിസ് മാർപാപ്പ പറയുന്നത്, ദൈവസ്നേഹവും അയൽക്കാരനോടുള്ള സ്നേഹവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണെന്നാണ്. ഒന്നില്ലാതെ മറ്റൊന്ന് പൂർണ്ണമാകില്ല. നോമ്പുകാലം മറ്റുള്ളവരോടുള്ള നിസ്സംഗത (Indifference) വെടിയാനുള്ള കാലമാണെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. വിശുദ്ധ ആഗസ്തീനോസിന്റെ അഭിപ്രായത്തിൽ, ദൈവരാജ്യം ഒരാളുടെ ഉള്ളിലാണ് (ലൂക്കാ 17:21). അറിവിൽ നിന്ന് അനുഭവത്തിലേക്ക്, നിയമത്തിൽ നിന്ന് സ്നേഹത്തിലേക്ക് മാറുന്ന ഘട്ടത്തിലാണ് ഒരാൾ ദൈവരാജ്യത്തിന് അരികിലെത്തുന്നത്. പത്തു പ്രമാണങ്ങൾ സ്നേഹത്തിന്റെ ഈ ഇരട്ട കല്പനകളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വ്യക്തമാക്കുന്നു (CCC 2055). നിയമജ്ഞന് സത്യം അറിയാമായിരുന്നു, അതുകൊണ്ടാണ് അവൻ "അകലെയല്ല" എന്ന് ഈശോ പറഞ്ഞത്. എന്നാൽ ദൈവരാജ്യത്തിൽ "പ്രവേശിക്കാൻ" ആ അറിവ് പ്രവര്‍ത്തിപഥത്തിൽ എത്തിക്കേണ്ടതുണ്ട്. അതായത് അറവിൽ നിന്ന് പ്രവര്‍ത്തിയിലേക്ക് നമ്മൾ എത്തിച്ചേരേണ്ടതുണ്ട്. നമ്മെളെത്തനെ ശൂന്യമാക്കിക്കൊണ്ട് ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും അടുക്കുന്ന തീർത്ഥാടനമാണ് നോമ്പ്. അമിതമായ ആചാരബദ്ധതയേക്കാൾ കരുണയുടെ പ്രവര്‍ത്തികൾക്കാണ് ഈ കാലത്ത് പ്രാധാന്യം. "നീ അകലെയല്ല" എന്ന വാക്ക് ഒരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് ഒരു തുടക്കമാണ്. വലിയ നോമ്പിന്റെ ഈ ദിവസങ്ങളിൽ, ബാഹ്യമായ നോമ്പനുഷ്ഠാനങ്ങൾക്കപ്പുറം ഹൃദയത്തിൽ സ്നേഹത്തിന്റെ അഗ്നി ജ്വലിപ്പിക്കാൻ നമുക്ക് സാധിക്കണം. വാക്കുകളിലല്ല, മറിച്ച് ജീവിതത്തിലെ വിട്ടുകൊടുക്കലുകളിലും കരുണയിലുമാണ് ദൈവരാജ്യം കുടികൊള്ളുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-06-09:30:06.jpg
Keywords: വിചിന്തന

26326
Category: 1
Sub Category:
Heading: നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി ലെയോ പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാർത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: ലോകത്ത് വർദ്ധിച്ചുവരുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനത്തിനായി നിരവധി തവണ നടത്തിയ ആഹ്വാനങ്ങൾക്ക് പിന്നാലെ, നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ലോകത്തെ ക്ഷണിച്ച് ലെയോ പതിനാലാമൻ പാപ്പ. മാർച്ച് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗങ്ങളുമായി, പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാർത്ഥനാശൃംഖല പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പ ഈ അഭ്യർത്ഥന മുന്നോട്ടുവെച്ചത്. ലെയോ പതിനാലാമൻ പാപ്പ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട് നടത്തുന്ന പ്രാർത്ഥനയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചത്. പ്രാര്‍ത്ഥന സഹിതമാണ് വീഡിയോ. ഏതാനും ദൃശ്യങ്ങള്‍ക്ക് ശേഷം ത്രിത്വ സ്തുതി ചൊല്ലിക്കൊണ്ടാണ് പാപ്പയുടെ പ്രാര്‍ത്ഥന ആരംഭിക്കുന്നത്. പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനയുടെ പരിഭാഷ ഇപ്രകാരമാണ്: "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിച്ച, ജീവന്റെ നാഥാ, കൂട്ടായ്‌മയ്‌ക്കായാണ്, യുദ്ധത്തിനായല്ല, സഹോദര്യത്തിനായാണ് നാശത്തിനായല്ല അങ്ങ് ഞങ്ങളെ സൃഷ്ടിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. "നിങ്ങൾക്ക് സമാധാനം" എന്ന വാക്കുകളാൽ ശിഷ്യന്മാരെ അഭിവാദ്യം ചെയ്ത അങ്ങ്, നിന്റെ സമാധാനവും, അത് ചരിത്രത്തിൽ യാഥാർത്ഥ്യമാക്കാനുള്ള ശക്തിയും ഞങ്ങൾക്ക് നൽകണമേ. രാഷ്ട്രങ്ങൾ ആയുധങ്ങൾ ഉപേക്ഷിക്കണമേയെന്നും സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമേയെന്നും അപേക്ഷിച്ചുകൊണ്ട്, ലോകത്ത് സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഞങ്ങൾ ഉയർത്തുന്നു. അനുരഞ്ജനത്തിന്റെ ഉപകരണങ്ങളായി ഞങ്ങൾ മാറുവാൻ വേണ്ടി ഞങ്ങളുടെ ഹൃദയങ്ങളെ വെറുപ്പിലും, നീരസത്തിലും നിസംഗതയിലും നിന്ന് നിരായുധീകരിക്കുക. ഭയത്താൽ പോഷിപ്പിക്കപ്പെടുന്ന നിയന്ത്രണത്താലല്ല, ജനങ്ങൾക്കിടയിലെ പരസ്പരവിശ്വാസത്തിലും നീതിയിലും, ഐക്യദാർഢ്യത്തിലും നിന്നാണ് യഥാർത്ഥ സുരക്ഷ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുക. മരണത്തിന്റെ പദ്ധതികളെ ഉപേക്ഷിക്കുന്നതിനും, ആയുധങ്ങൾക്കുവേണ്ടിയുള്ള മത്സരം നിറുത്താനും ഏറ്റവും ദുർബലരായവരുടെ ജീവന് പ്രഥമസ്ഥാനം നൽകാനും വേണ്ടി കർത്താവേ രാഷ്ട്രങ്ങളുടെ നേതാക്കളെ പ്രബുദ്ധരാക്കണമേ. ആണവഭീഷണി ഇനിയൊരിക്കലും മാനവികതയുടെ ഭാവിയെ നിർണ്ണയിക്കാതിരിക്കട്ടെ. പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിലും, കുടുംബങ്ങളിലും, സമൂഹങ്ങളിലും, നഗരങ്ങളിലും, അനുദിന സമാധാനത്തിന്റെ വിശ്വസ്തരും ക്രിയാത്മകരുമായ നിർമ്മാതാക്കളായി ഞങ്ങളെ മാറ്റുക. സൗമ്യതയോടെയുള്ള ഓരോ വാക്കും, അനുരഞ്ജനത്തിന്റെ ഓരോ പ്രവർത്തികളും, സംവദിക്കാനായുള്ള ഓരോ തിരഞ്ഞെടുപ്പുകളും പുതിയ ഒരു ലോകത്തിന്റെ വിത്തുകളാകട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-06-14:21:32.jpg
Keywords: ലെയോ

26327
Category: 1
Sub Category:
Heading: ബഹ്‌റൈനിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുന്നു
Content: അവാലി: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയ ആക്രമണങ്ങള്‍ക്കിടെ താത്ക്കാലികമായി നിര്‍ത്തിവെച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനഃരാരംഭിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ജാഗ്രതാ നിർദ്ദേശം ലഭിച്ചിരിന്നുവെന്നും എന്നാല്‍ തൽക്കാലം സ്ഥിതി ശാന്തമാണെന്നും ഇന്ന് മാർച്ച് 6 വെള്ളിയാഴ്ച പൊതു കുർബാനകൾ പുനരാരംഭിക്കുമെന്നും വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് ആൽഡോ ബെരാർഡി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയാ ഫിഡെസ്'നു അയച്ച കത്തില്‍ പറയുന്നു. ഖത്തറിലും കുവൈറ്റിലും ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ ബലിയര്‍പ്പണം മാത്രമേയുള്ളൂവെന്നും ബിഷപ്പ് ആൽഡോ ചൂണ്ടിക്കാട്ടി. ഇതിനിടെ രാജ്യത്തിനെതിരായ ഇറാനിയൻ മിസൈൽ ആക്രമണങ്ങളെ അപലപിച്ച അറബ്, അന്താരാഷ്ട്ര വിദേശകാര്യ മന്ത്രിമാർ ബഹ്‌റൈൻ രാജ്യത്തോടുള്ള ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ചു. പ്രദേശത്തിന് ഉടൻ തന്നെ ശാശ്വത സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ കൈവരിക്കാൻ കഴിയുമെന്ന് അധികാരികൾ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്നു ഗള്‍ഫ് മേഖലയിലെ മിക്ക ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-06-15:25:31.jpg
Keywords: ഗള്‍ഫ, അറബ

26328
Category: 1
Sub Category:
Heading: ലോകത്തു ഏറ്റവും കൂടുതൽ പീഡനത്തിന് ഇരയാകുന്നത് ക്രൈസ്തവ സമൂഹം: യുഎന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍
Content: ജനീവ: ലോകത്തു ഏറ്റവും കൂടുതൽ പീഡനത്തിന് ഇരയാകുന്ന സമൂഹമാണ് ക്രൈസ്തവരെന്നു ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് എറ്റോർ ബാലെസ്ട്രെറോ. 2023 മുതൽ ഈ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജനീവയില്‍ നടക്കുന്ന കോണ്‍ഫറന്‍സിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി. "പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കൊപ്പം നിൽക്കുക: വിശ്വാസത്തെയും ക്രിസ്തീയ മൂല്യങ്ങളെയും പ്രതിരോധിക്കുക" എന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച സന്ദേശത്തിന്റെ തലക്കെട്ട്. കഴിഞ്ഞ വര്‍ഷം ഏകദേശം 5,000 ക്രൈസ്തവര്‍ വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ടുവെന്ന് ലോക വ്യാപാര സംഘടനയുടെയും (WTO) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെയും (IOM) പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി കൂടിയായ ബാലെസ്ട്രെറോ ചൂണ്ടിക്കാട്ടി. ഒരു ദിവസം 13 പേർക്ക് തുല്യമെന്ന രീതിയിലാണ് കണക്ക്. ഇരകളെ "രക്തസാക്ഷികൾ" എന്ന പദത്തിന്റെ അർത്ഥത്തിലാണ് കാണാന്‍ കഴിയുകയെന്നും അവർ അധികാരത്തിന്റെ യുക്തിയെ വെല്ലുവിളിക്കുന്ന മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വിശ്വാസപ്രമാണത്തിന്റെ സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ഏകദേശം 400 ദശലക്ഷം ക്രൈസ്തവര്‍ പീഡനമോ അക്രമമോ നേരിടുന്നുണ്ടെന്നും ഇത് അവരെ ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന മതസമൂഹമാക്കി മാറ്റുകയാണെന്നും ആർച്ച് ബിഷപ്പ് എറ്റോർ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ക്രൈസ്തവര്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങള്‍ സംരക്ഷണം നൽകേണ്ടത് തങ്ങളുടെ കടമയാണെന്നു തിരിച്ചറിയണമെന്നും തങ്ങളുടെ ഉത്തരവാദിത്വം മറന്നു ശ്രദ്ധ തിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-06-17:24:09.jpg
Keywords: ഐക്യരാ